ശാന്തി ഹരി തന്നോട് ഓഫീസിൽ വച്ച് പറഞ്ഞ കാര്യങ്ങൾ ഓർത്തു…
നീ ഈ ജീവിതം ഒരാളോട് ഒപ്പം ജീവിക്കാൻ ആഗ്രഹിച്ചു വിധി അത് തട്ടി എടുത്തു…… നിന്റെ അതെ ദുഃഖം അല്ലെങ്കിൽ അതിനേക്കാൾ ഒരു മുകളിൽ ആണ് ദേവന്റെ ദുഃഖം അവൻ ജീവനെ പോലെ സ്നേഹിച്ചവൾ അവന്റെ കുഞ്ഞിനേയും കൊണ്ട് ആണ് മരണത്തിനു കീഴടങ്ങിയത്……. അതുകൊണ്ട് അതുകൊണ്ട് മാത്രം ആണ് ഞാൻ നിന്നെ ദേവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്….അവൻ തന്നെ ആണ് ഇതിനെ കുറിച്ച് എന്നോട് പറഞ്ഞത് സഹതാപം കൊണ്ട് അല്ല ദേവൻ ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്……. അത് നിനക്ക് നന്നായി അറിയാം എന്നാണ് ഞാൻ കരുതുന്നത്…….എന്തായാലും ആലോചിച്ചു പറഞ്ഞ മതി………! ശാന്തിക്ക് ഒരു തീരുമാനം എടുക്കാൻ ആകാതെ അവളുടെ മനസ്സിൽ ഒരു യുദ്ധം തന്നെ നടന്നു…..
ശാന്തി എണീറ്റ് മുഖം ഒക്കെ കഴുകി പുറത്തേക്ക് ഇറങ്ങി പെട്ടന്ന് പീറ്റർ അമ്മയുമായ് സംസാരിക്കുന്നത് കേട്ട് അവൾ അവിടെ നിന്നു……
എനിക്ക് അവൾ എന്റെ സ്വന്തം മോള് ആണ് ഇപ്പൊ……. അവളോട് എനിക്ക് പറയാൻ സ്വാതന്ത്ര്യം ഉണ്ട് അത് ഞാൻ മുതൽ ആക്കുംപോലെ ആകില്ലേ ഇങ്ങനെ ഒരു ആവശ്യം പറയുന്നത്…ദേവൻ നല്ല പയ്യൻ ആണെന്ന് എല്ലാവർക്കും അറിയാം പക്ഷെ ശാന്തിമോള് അവനെ ഒരു ഭർത്താവ് ആയി സ്വീകരിക്കോ എന്നെനിക്ക് അറിയില്ല……… ഞാൻ അഥവാ അവളോട് പറഞ്ഞൽ അവളുടെ മനസ്സിൽ ഇനി മറ്റൊരു ചിന്ത വന്നുടാന്നില്ല അവൾ ഇവിടെ നിൽക്കുന്നത് ഇഷ്ടല്ലാതെ ഞാൻ അവളോട് പറയുന്നത് ആണെന്ന്…
എന്നാലും അമ്മയുടെ കാലം കഴിഞ്ഞ അവൾക്ക് ആരാ ഉള്ളത്….. നമ്മുടെ നാട് ആണ് ഞാൻ അവളെ ഒരു പെങ്ങളെ പോലെ കണ്ടു ഇവിടെ കൂട്ട് നിന്നാൽ പോലും നാട്ടുകാർ ഓരോന്ന് പറഞ്ഞു പരത്തും……ഇത് ഇപ്പൊ ദേവൻ ആകുമ്പോൾ നമുക്ക് ഒന്നും പേടിക്കണ്ട അവൻ അവന്റെ പെണ്ണിനെ എങ്ങനെ ആണ് നോക്കിയത് എന്ന് ഇവിടെ എല്ലാവരും പറഞ്ഞു കേട്ട് എനിക്ക് അറിയാം……. അതുകൊണ്ട് അമ്മ അവളോട് വിവാഹത്തിനെ കുറിച്ച് ഒന്ന് പറഞ്ഞു നോക്ക്……….! ശാന്തിക്ക് അവരുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലായി ഹരിയോ ദേവനോ അമ്മയോട് സംസാരിച്ചുവെന്ന്…… അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് പോയിരുന്നു… അവൾ വന്നപ്പോ പിന്നെ എല്ലാവരും ഭദ്രയേ കുറിച്ച് ആയി ചർച്ച…
രാത്രി ഒരുപാട് വൈകിയാണ് കാശിയും ഭദ്രയും തറവാട്ടിൽ എത്തിയത്…അപ്പോഴേക്കും ഭദ്ര ഉറക്കം പിടിച്ചു കാശി പിന്നെ അവളെ ഉണർത്താതെ എടുത്തു മുറിയിലേക്ക് കൊണ്ട് പോയി……ദേവൻ പിന്നെ അവളുടെ ബാഗും ഡ്രസ്സ് ഒക്കെ എടുത്തു അകത്തേക്ക് കയറി…
ശിവയുംഹരിയും ഉറങ്ങിയിട്ടില്ലായിരുന്നു അവർ വന്നപ്പോൾ……
യാത്ര എങ്ങനെ ഉണ്ടായിരുന്നു……ഹരി ദേവന്റെ അടുത്തേക്ക് പോയി ചോദിച്ചു…
ഒന്നും പറയണ്ട ഭദ്രക്ക് ഭയങ്കര omiting ആയിരുന്നു അതുകൊണ്ട് ഒരുപാട് സ്ഥലത്തു വണ്ടി നിർത്തി നിർത്തിയാണ് വന്നത് അതാ ലേറ്റ് ആയത്…ദേവൻ.
അതിന് omiting ഒക്കെ മാറിയത് ആയിരുന്നല്ലോ പിന്നെ എന്താ പെട്ടന്ന്…..! ശിവ അവരുടെ അടുത്തേക്ക് പോയി ചോദിച്ചു രണ്ടുപേരും അവളെ ഒന്ന് നോക്കി…
അത് അവൾ യാത്ര ചെയ്തതിന്റെ ആകും….. പിന്നെ മെഡിസിൻ കഴിച്ചു കിടന്നു ഉറക്കം പിടിച്ചു…… ദേവൻ പറഞ്ഞു എന്നിട്ട് മുറിയിലേക്ക് പോയി…..
ദിവസങ്ങൾ മാറ്റമില്ലാതെ പിന്നെയും കടന്നു പോയി……
കോട്ടയത്തു നിന്നു വന്നതിന്റെ പിറ്റേന്ന് രാവിലെ മുതൽ വീണ്ടും പഴയ പോലെ എല്ലാവരും ഓഫീസിൽ പോയ് തുടങ്ങി ഭദ്ര തുമ്പിയേ പോലെ പറന്ന് നടക്കുവാണെന്ന് വേണേൽ പറയാം അത്രക്ക് കുറുമ്പും വാശിയുമായി എല്ലാവരെയും വട്ടം ചുറ്റിക്കുന്നുണ്ട്…
ചിലപ്പോൾ ഒക്കെ കാശി വല്ലാണ്ട് ദേഷ്യപെടും ഭദ്രയോട് പിന്നെ അവൾക്ക് ഈ സമയം ഇങ്ങനെ ഓരോ mood swings ഉണ്ടാകുമെന്നും അത് ഒക്കെ അഡ്ജസ്റ്റ് ചെയ്യണമെന്നും നീരു പറഞ്ഞു അവനെ മനസ്സിലാക്കും…..!
നാളെ ചന്ദ്രോത്ത് തറവാട്ടിൽ ഒരു വിശേഷമുണ്ട്……നമ്മുടെ ഹരിയുടെ എൻഗേജ്മെന്റ്……വധു അവർക്ക് അറിയാവുന്ന ഒരു കുടുംബത്തിലെ തന്നെ ആണ്….. ആരാധ്യ…
അതിന്റെ ഒരുക്കങ്ങൾ നടക്കുന്നുണ്ട് എല്ലാത്തിനും മുന്നിൽ തന്നെ ഭദ്ര ഉണ്ട്….. അടുത്ത മാസം ലാസ്റ്റ് ആണ് ഭദ്രക്ക് ഡെലിവറി ഡേറ്റ് പറഞ്ഞിരിക്കുന്നത് ഡോക്ടർ… അതുകൊണ്ട് എല്ലാവർക്കും അവളുടെ കാര്യത്തിൽ ചെറിയ ടെൻഷനും ഉണ്ട് ശ്രദ്ധയും ഉണ്ട്…
ശിവ രോഗത്തിൽ നിന്ന് മുക്തിനേടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്…ഭദ്ര അവളോട് അതികം സംസാരിക്കാൻ ഒന്നും പോകാറില്ല പക്ഷെ അവൾ ഭദ്രയോട് പിണക്കം ദേഷ്യം ഒന്നുമില്ലാത്ത പോലെ വന്നു സംസാരിക്കും കാശിയും ശിവയോട് അതികം മിണ്ടാൻ പോകാറില്ല…
രാത്രി എല്ലാവരും അത്താഴം കഴിക്കാൻ ഇരിക്കുവാണ്…
നാളെ അല്ലെ ദേവാ നിന്റെ കമ്പനിയിൽ ഫങ്ക്ഷൻ വെച്ചേക്കുന്നേ…മഹി ദേവനെ നോക്കി ചോദിച്ചു.
അതെ അച്ഛ… നാളെ എൻഗേജ്മെന്റ് കഴിഞ്ഞു എല്ലാവരും വൈകുന്നേരം കമ്പനിയിൽ ഉണ്ടാകണം…ദേവൻ ചിരിയോടെ പറഞ്ഞു.
അഹ് അടുത്ത വർഷം ഈ അവാർഡ് ഞാൻ വാങ്ങും ദേവേട്ടാ…കാശി പറഞ്ഞു.
അഹ് നീ വാങ്ങിക്കോ…… നിന്റെ ഒരു ഇത് വച്ചിട്ട് ഈ പ്രാവശ്യം നിന്റെ പേര് ആയിരുന്നു പ്രതീക്ഷിച്ചത്…….ദേവൻ.
എന്തായാലും വേണ്ടില്ല അവാർഡ് പുറത്ത് ആർക്കും അല്ലല്ലോ…..എന്റെ ഏട്ടന് തന്നെ അല്ലെ……. കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഏട്ടന് വീണ്ടും ഒരു ബിസിനസ് മാൻ ഉള്ള അവാർഡ്…കാശി. എല്ലാവരും അതിന് ഒന്ന് ചിരിച്ചു… ഭദ്രയുടെ കണ്ണുകൾ അവിടെ ഇരിക്കുന്ന ഒരാളുടെ ചിരിയിൽ മാത്രം തങ്ങി നിന്നു….അവളുടെ കണ്ണുകളിൽ പകയാളി……ഭദ്ര കഴിക്കൽ നിർത്തി എണീറ്റ് പോയി…….
കാശി കിടക്കാൻ ആയി മുറിയിൽ വരുമ്പോൾ എന്തോ ആലോചനയോടെ ചാരി ഇരിക്കുന്ന ഭദ്രയേ ആണ് കണ്ടത്……അവളുടെ കൈയിൽ ഒരു പഴയ പുസ്തകം കൂടെ ഉണ്ട്…കാശി ഡോർ അടച്ചു അവളുടെ അടുത്തേക്ക് വന്നു….
മാഡം…… എന്താ ഇത്ര ആലോചന….കാശിയുടെ ശബ്ദം കേട്ട് ഭദ്ര അവനെ നോക്കി പിന്നെ പുസ്തകം മടക്കി വച്ചു……
ഞാൻ വെറുതെ ഓരോന്ന് ഇങ്ങനെ ആലോചിച്ചു ഇരുന്നു…ഭദ്ര വരുത്തി തീർത്ത ചിരിയോടെ പറഞ്ഞു.
എന്തോ ഞാൻ അറിയാതെ എന്റെ കൊച്ച് പ്ലാൻ ചെയ്യുന്നുണ്ട്…. നടക്കട്ടെ…തത്കാലം ആ പുസ്തകം മടക്കി വച്ചു കിടക്ക്….!കാശി ഗൗരവത്തിൽ അവളെ നോക്കി പറഞ്ഞു……ഭദ്ര പുസ്തകം മടക്കി അവളുടെ ബെഡിനടിയിൽ വച്ചു……
അല്ല എന്താ ഈ പുസ്തകത്തിൽ ഇത്രക്ക് ഉള്ളത് എപ്പോ ഈ മുറിയിൽ കയറിയാലും നിന്റെ കൈയിൽ ഇത് കാണാം എന്താ സ്റ്റോറി തീം……കാശി വെറുതെ ചോദിച്ചു.
ഭദ്ര അവനെ നോക്കി പുഞ്ചിരിച്ചു…
ഇത് ഒരു കഥ ആണ് കാശി വളരെ പണ്ട് നടന്നൊരു സംഭവം…ഭദ്ര കാശിയെ നോക്കി പറഞ്ഞു….കാശി അവളുടെ അടുത്തേക്ക് വന്നു കിടന്നു…..
നീ മുഴുവൻ വായിച്ചു എങ്കിൽ എനിക്ക് കൂടെ ഈ കഥ പറഞ്ഞു താ…ഭദ്ര അവന്റെ ചോദ്യം കേട്ട് ചിരിച്ചു..
എന്താ ഇപ്പൊ പറഞ്ഞു തരിക….. പണ്ട് ഈ താഴ്ന്ന ജാതിയിൽ പെട്ടവർക്ക് കാടിനുള്ളിൽ ഒരു കാവ് ഉണ്ടായിരുന്നു അവിടെ പൂജയും വിളക്കും ഒക്കെ ഉണ്ടായിരുന്നു….അവരുടെ ആചാരങ്ങൾ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ……പെട്ടന്ന് ഒരു ദിവസം കൊട്ടാരത്തിൽ നിന്ന് വന്ന കുറച്ചു ദുഷ്ടന്മാരായ ഭടൻമാർ അവരുടെ ഈ കാവിലെ നാഗവിഗ്രഹം കൊണ്ട് പോയി…ഭദ്ര പറഞ്ഞു നിർത്തി കാശി ആകാംഷയോടെ കഥ കേൾക്കുന്നുണ്ട്……
ഏഹ്….. അത് എന്തിനാ അവർ ആ വിഗ്രഹം കൊണ്ട് പോയത് അത് സ്വർണമാണോ……കാശി ഇടയിൽ കയറി…
നീ എന്റെ കഥ പറയേണ്ട മൂഡ് കളഞ്ഞു….
ബാക്കി പിന്നെ പറഞ്ഞു തരാം…
തുടരും….