താലി, ഭാഗം 117 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര…! പുറകിൽ നിന്ന് ഉള്ള വിളികേട്ട് ഭദ്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി……

കാശി ആണ് തന്നെ വിളിച്ചത്  അവന്റെ മുഖത്ത് ഞെട്ടൽ ആണ്… അവൻ അവളുടെ കൈയിലേക്ക് നോക്കി ഭദ്രയും പെട്ടന്ന് അവളുടെ കൈയിലേക്ക് നോക്കി….അവൾ വേഗം ഗൺ താഴെ ഇട്ടു…ഫങ്ക്ഷന് വന്ന എല്ലാവരും അവിടെ ഉണ്ട്…. ഭദ്രക്ക് അപ്പോൾ ആണ് മനസ്സിലായത് അത് അവൾക്ക് ഉള്ള ഒരു കെണി ആയിരുന്നുന്ന്.

മഹിയേട്ടാ… അച്ഛാ….ദേവനും നീരുവും നിലവിളിയോടെ മഹിയുടെ അടുത്തേക്ക് പോയി

ഭദ്ര അപ്പോഴും ഞെട്ടി നിൽക്കുവാണ് ഒരു നിമിഷം എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ അവൾ കാശിയെ നോക്കി അവൻ അവളെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്…

എന്തിനാ…എന്തിനാ ഡി നീ എന്റെ മഹിയേട്ടനെ ഈ അവസ്ഥയിൽ ആക്കിയത്…..ഭദ്രയുടെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് നീരു കരഞ്ഞു ചോദിച്ചു….

ഞാ….. ഞാൻ അല്ല അമ്മേ…ഞാൻ അല്ല…….ഭദ്ര പറഞ്ഞു…

വിളിക്കരുത് നീ ഇനി എന്നെ അമ്മ എന്ന്… നിന്നെ സ്വന്തം മോളെ പോലെ കണ്ട ആ മനുഷ്യനെ കൊ, ന്നു എന്നെ വിധവ ആക്കിയപ്പോൾ നിനക്ക് സന്തോഷമായോ…! നീരു കരഞ്ഞു കൊണ്ട് ആയിരുന്നു ചോദിച്ചത്.. ദേവൻ മഹിയേ കെട്ടിപിടിച്ചു പൊട്ടി കരയുന്നുണ്ട്…അത് കണ്ടപ്പോൾ ഭദ്രക്ക് മുഖം ഉയർത്തി നോക്കാൻ ആയില്ല…….മോഹനും ശിവയുമൊക്കെ അങ്ങോട്ട്‌ വന്നു…….എല്ലാവരും ഭദ്രയേ മാറി മാറി ചോദ്യം ചെയ്തു കുറ്റപ്പെടുത്തി…ശിവ ഇതിനിടയിൽ പോലീസിനെ വിളിച്ചു വരുത്തി…

പോലീസ് ഭദ്രയുടെ കൈയിൽ വിലങ്ങു വയ്ക്കുമ്പോഴും കാശി ഒരു പ്രതിമ പോലെ നിൽക്കുവായിരുന്നു അവളെ കൊണ്ട് പോകാൻ നേരമായപ്പോൾ കാശി അവളുടെ അടുത്തേക്ക് പോയി….ഭദ്ര അവനെ മുഖം ഉയർത്തി നോക്കി…

എന്റെ അച്ഛനെ കൊ, ല്ലാൻ ആയിരുന്നോ ഇന്നലെ എന്നോട് ആ കഥ മുഴുവൻ പറഞ്ഞത്…ഭദ്ര അവനെ നിസ്സഹായ അവസ്ഥയിൽ നോക്കി.

കാശി……. ഞാൻ…… ഞാൻ അല്ല അച്ഛനെ കൊ, ന്നത്……..ഭദ്ര അവനോട് കരഞ്ഞു പറഞ്ഞു….

പിന്നെ എന്തിനാ നീ ഇവിടെ ആരുമില്ലാത്ത സമയം കയറി വന്നത്…… എന്റെ അച്ഛൻ എങ്ങനെ ഇവിടെ ഈ എങ്ങനെ നിന്റെ കൈയിൽ…. എത്ര പക ഉണ്ടെങ്കിലും അത് എന്റെ അച്ഛൻ ആണേന്നൊരു പരിഗണന കൊടുക്കാമായിരുന്നു…..!കാശിയുടെ ശബ്ദം ഇടറി…

കാശി…… സത്യങ്ങൾ ഒക്കെ വാസുകിക്ക് അറിയാം……. അവ…….!

പ്രതിയെ കൊണ്ട് പോകു…….ഭദ്രയേ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ പോലീസ്കൊണ്ട് പോയി…

ആരും ഭദ്രക്ക് വേണ്ടി വാതിക്കാൻ പോകില്ലെന്ന് കരുതി ഇരിക്കുമ്പോൾ ആയിരുന്നു കാശി തന്നെ വക്കീലിനെ വച്ചു കേസ് വാദിച്ചത് പക്ഷെ സാഹചര്യതെളിവും സാക്ഷിമൊഴികളും ഒക്കെ ഭദ്രക്ക് എതിര് ആയിരുന്നു…ഒടുവിൽ കോടതി ഗർഭിണിയെന്നൊരു പരിഗണനയും പ്രതിയുടെ ചുറ്റുപാടൊക്കെ നോക്കി നാലുവർഷം തടവും മൂന്നുലക്ഷം രൂപ പിഴയും ചുമത്തി…

(പാസ്റ്റ് കഴിഞ്ഞു തത്കാലം 🫣)

അപ്പോൾ പിന്നെ അയാളെ കൊന്നത് ആരാ….. നീ കണ്ടത് അല്ലെ ആളെ…..! മെറിൻ പെട്ടന്ന് ചോദിച്ചു.ഭദ്ര അവളെ നിർവികാരമായ ചിരിയോടെ നോക്കി….

ഞാൻ കണ്ടു ഞാൻ മാത്രം കണ്ടു……..! ഭദ്ര ദൂരേക്ക് നോക്കി പറഞ്ഞു.

ആരാ ആള് നിനക്ക് നന്നായി അറിയാവുന്ന ആരെങ്കിലും ആണോ…. അതോ നിനക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആണോ….. അത് ആണോ അയാളുടെ പേര് പറയാത്തത്…മെറിൻ ആകാംഷയോടെ ചോദിച്ചു.

മ്മ്മ്….. എനിക്ക് അല്ല എന്റെ കുടുംബത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരാൾ….. ശരത്…….ഭദ്ര പറഞ്ഞത് മനസ്സിലാക്കാതെ മെറിൻ നോക്കി..

ഞാൻ നിന്നോട് മുമ്പ് പറഞ്ഞില്ലേ ശാന്തി അവളുടെ ഏട്ടൻ…ഭദ്ര പറഞ്ഞു.

മറ്റേ ജയിലിൽ നിന്ന് ചാടിയെന്ന് നീ പറഞ്ഞ….ആ ആള് ആണോ..അങ്ങനെ എങ്കിൽ നിനക്ക് അന്ന് അത് കോടതിയിൽ പറഞ്ഞുടായിരുന്നോ……മെറിൻ ചോദിച്ചു.

മ്മ്…… അയാൾ തന്നെ ആണ് ആള്…… ജീവിച്ചിരിപ്പില്ലാത്ത ഒരാളെ കുറിച്ച് ഞാൻ കോടതിയിൽ പറഞ്ഞ വിശ്വസിക്കാൻ മാത്രം മന്ദബുദ്ധി ആണോ ജഡ്ജി…….ഭദ്ര കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.മെറിൻ ആണെങ്കിൽ ഇവൾ എന്താ പറയുന്നത് എന്ന് മനസിലാകാതെ അമ്പരന്ന് ഇരിപ്പ് ആണ്…

എന്നെ കോടതിയിൽ പിറ്റേന്ന് രാവിലെ ആണ് ഹാജർ ആക്കിയത് ഇതിനിടയിൽ എന്നെകാണാൻ കാശി സ്റ്റേഷനിൽ വന്നിരുന്നു രാത്രി അവനോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു…ഭദ്ര

എന്താ കാശി പറഞ്ഞത്…മെറിൻ.

അയാൾ മരിച്ചു കഴിഞ്ഞു ആ രാത്രി തന്നെ ശരത് കൊ, ല്ലപെട്ടു അത് പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടു പോകാൻ ശ്രമിച്ചപ്പോൾ പോലീസ് വെ, ടിവച്ചു കൊ, ന്നത്.. അങ്ങനെ ഉള്ളപ്പോൾ അവൻ എങ്ങനെ വന്നു കൊ, ന്നുവെന്ന എന്നോട് ചോദിച്ചത്…! ഭദ്ര പറഞ്ഞത് കേട്ട് മെറിൻ ആലോചനയോടെ ഇരുന്നു.

നീ എന്താ ആലോചിക്കുന്നേ…….ഭദ്ര അത്രയും പറഞ്ഞിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്ന മെറിനെ നോക്കി ഭദ്ര ചോദിച്ചു.

അല്ല ഡി…കാശിപറഞ്ഞത് ശരി അല്ലെ അങ്ങനെ പോലീസ് പിടിയിൽ ഉള്ള ഒരുത്തൻ വന്നു കൊ, ലനടത്തും….. ഇനി അവന്റെ പ്രേതം ആണോ അല്ലെങ്കിൽ ഇനി അവന്റെ ഇരട്ട സഹോദരൻ എങ്ങാനും ആണോ……അതോ നിനക്ക് ആള് മാറിയത് ആണോ….! മെറിൻ അവളുടെ സംശയം ചോദിച്ചു.

എനിക്ക് അറിയില്ല എന്താ അന്ന് സംഭവിച്ചതെന്ന്….ഒന്നറിയാം ഞാൻ അന്ന് കണ്ടത് ശരത്തിനെ തന്നെ ആയിരുന്നു അയാളെ കൊ, ന്ന, തും ശരത് തന്നെ ആണ്… പക്ഷെ എന്തിന് എന്നെ ജയിലിൽ ആക്കി അല്ലെങ്കിൽ എന്തിന് എനിക്ക് വേണ്ടി ഇങ്ങനെ ഒരു ട്രാപ്പ് ഒരുക്കി ആരാണ് ഇതിന്റെ ഒക്കെ പിന്നിൽ ഇത് ഒന്നും അറിയില്ല എനിക്ക്….. ഭദ്ര സങ്കടത്തിൽ പറഞ്ഞു.അവളുടെ കണ്ണ് നിറഞ്ഞു വന്നു…..മെറിൻ അവളെ ചേർത്ത് പിടിച്ചു.

വിഷമിക്കണ്ട…. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ നിനക്ക് ഇവിടെ നിൽക്കേണ്ടത് ഉള്ളു….. എല്ലാം ശരി ആകും… നീ ഇനി അയാളെ തേടി പോകാൻ ആണോ ഉദ്ദേശം……ഇത് എല്ലാം ചെയ്യുന്നവനെ…. മെറിൻ ചോദിച്ചു.

ഇല്ല….. ഞാൻ ഇനി ഒന്നിനും ഇല്ല…പക്ഷെ അവൻ എന്നെ തേടി വരും അത് ഉറപ്പ് ആണ് അവന്റെ ആ ഭാഗ്യജാതകക്കാരി ഞാൻ ആണെന്ന് എന്റെ മനസ്സ് പറയുന്നുണ്ട്…….. അവൻ ഇനിയും എന്നെ തേടി വരും അത് വരെ ഞാൻ അവനെ തേടി പോകില്ല….! ഭദ്ര കണ്ണുകൾ അമർത്തി തുടച്ചു പറഞ്ഞു.

ഞാൻ ഒരു കാര്യം പറഞ്ഞ നിനക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്…മെറിൻ അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു…

ഇല്ല നീ പറയ്…

നിന്നെ കാശിക്ക് സംശയം ഉണ്ടെങ്കിൽ ഒരിക്കലും നിന്നെ കാണാൻ വരില്ലായിരുന്നു പോരാത്തതിന് നിനക്ക് വേണ്ടി വക്കീലിനെ വച്ചു…അങ്ങനെ ഉള്ളപ്പോ കാശിയുടെ അടുത്തേക്ക് നീ പോണം അവന് നിന്നെ ഇപ്പോഴും വിശ്വാസമായിരിക്കും…..! മെറിൻ പറഞ്ഞത് കേട്ട് ഭദ്ര ഒന്നു ചിരിച്ചു…..

അങ്ങനെ വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ എന്നെ തേടി മൂന്നുമാസം മുന്നേ വന്നത് എന്താ മെറിൻ….. അതിന്റെ അർത്ഥം എന്താ….അയാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല എന്റെ വയറ്റിൽ വളർന്ന ഞങ്ങടെ കുഞ്ഞ് ആയിരുന്നു അത് പോയതോടെ അയാൾക്ക് എന്നെ വേണ്ടാതായി….. അതിന്റെ തെളിവ് ആയിരുന്നില്ലേ ആ കത്തും പിന്നെ….! ഭദ്ര നിർത്തി..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *