താലി, ഭാഗം 120 – എഴുത്ത്: ലക്ഷ്മി ശ്രീനു

ദിവസങ്ങൾ മാറ്റമില്ലാതെ കടന്നുപോയി…

എന്നാലും കാശിയേട്ടന് മോളെ ഇവിടെ ഏൽപ്പിച്ചു പൊയ്ക്കൂടേ…..ശാന്തിയും അമ്മയും ഒക്കെ ഇല്ലേ……സിയ ചോദിച്ചു.

പറഞ്ഞിട്ട് കാര്യമില്ല മോളെ അവൻ ഇപ്പൊ എന്തൊക്കെ ആണ് ചെയ്തു കൂട്ടുന്നത് എന്നോ എന്തിന് വേണ്ടി ആണ് ഇതൊക്കെ ചെയ്യുന്നത് എന്നോ എനിക്ക് അറിയില്ല… മാന്തോപ്പ് ഇപ്പൊ വാങ്ങിയത് ആരാന്നു അറിയോ പണ്ട് ഇവിടുന്ന് സ്ഥലം മാറി പോയ ആ SI സൂരജ് ഇല്ലേ അവന്..,.. അത് തുച്ഛമായ കാശിനു ആണ് കാശി വിറ്റത്………ദേവൻ പറഞ്ഞു.

അവന് കാശിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നമ്മളോട് ചോദിക്കാല്ലോ നമ്മൾ അവന് അന്യർ ആണോ……ഹരി….. പിന്നെയും അവനെ കുറിച്ച് ഉള്ള ചർച്ചകൾ നീണ്ടു പോയി…

കാശി ഇപ്പൊ നാട്ടിൽ ഇല്ല ബാംഗ്ലൂർ പോയിരിക്കുവാണ് ബിസിനസ്‌ ആവശ്യത്തിനു….. കുഞ്ഞിപെണ്ണിനേയും കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന അപർണയെയും പീറ്റർനെയും അവൻ കൂടെ കൂടെ കൂട്ടി.നാട്ടിൽ ഇവർ എല്ലാവരും ഉണ്ടായിട്ടും കുഞ്ഞിനെ കൊണ്ട് പോയതിൽ ഉള്ള പരാതി കുറച്ചു ഒന്നുമല്ല….

ശാന്തി മുറിയിൽ എന്തോ ആലോചിച്ചു കിടപ്പ് ആണ്….. രാവിലെ ഓഫീസിൽ പോകുന്നില്ലന്ന് പറഞ്ഞു വന്നു കിടന്നു ശാന്തി ഇപ്പൊ കാശിയുടെ ഓഫീസിൽ നിന്ന് മാറി ദേവന്റെ കമ്പനിയിൽ ആണ്…… അതുകൊണ്ട് പിന്നെ ദേവൻ അവളോട് വരുന്നില്ലന്ന് പറഞ്ഞതിന്റെ കാരണം തിരക്കാൻ പോയില്ല…

ദേവൻ വന്നത് പോലും അറിയാതെ ഉള്ള അവളുടെ കിടപ്പ് കണ്ടു ദേവന്റെ മുഖം മാറി……

ശാന്തി…..അവൻ അവളുടെ അടുത്ത് പോയി തട്ടി വിളിച്ചു.

ഏഹ്…. അഹ് ദേവേട്ടൻ പോയില്ലേ…… ശാന്തി വേഗം എണീറ്റ് ഇരുന്നു.

പോകാൻ തുടങ്ങിയത് ആണ്….. താൻ ഇവിടെ ഇങ്ങനെ കിടക്കുന്ന കണ്ടപ്പോൾ ഒന്നു നോക്കി പോയി…അല്ല തനിക്ക് എന്ത് പറ്റി ആകെ ഒരു വാട്ടം…എന്തെങ്കിലും വയ്യായിക ഉണ്ടോ….. അതോ എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…..അവളുടെ കഴുത്തിൽ ഒക്കെ തൊട്ട് നോക്കി ദേവൻ ചോദിച്ചു.

എന്റെ ശരീരത്തിനല്ല മനസ്സിന് ആണ് ദേവേട്ടാ പ്രശ്നം അത് നിങ്ങൾ അറിയുന്നില്ല…ശാന്തി മനസ്സിൽ പറഞ്ഞു.

ഡോ…..ഒന്നും മിണ്ടാതെ അവനെ നോക്കി ഇരിക്കുന്ന ശാന്തിയേ നോക്കി വിരൽ ഞൊടിച്ചു.

എന്താ ഡോ….. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ……ദേവൻ വീണ്ടും ചോദിച്ചു.

ഏയ്യ് ഇല്ല ദേവേട്ടാ……ശാന്തി ചിരിയോടെ പറഞ്ഞു എണീറ്റ് പോയി. ദേവൻ അവൾ പോയ വഴിയേ ഒന്ന് നോക്കി……

ഇവൾക്ക് എന്തോ എന്നോട് പറയാൻ ഉണ്ട്….അഹ് കണ്ടു പിടിക്കാം…….ദേവൻ ചിരിയോടെ പറഞ്ഞു. ടേബിളിൽ ഇരുന്ന ഫോൺ എടുത്തപ്പോൾ കൈ തട്ടി ശാന്തിയുടെ ഡയറി താഴെ വീണു ദേവൻ അത് എടുത്തു വയ്ക്കാൻ തുടങ്ങിയപ്പോൾ അതിൽ നിന്ന് ഒരു പേപ്പർ താഴെ വീണു….. ദേവൻ അത് എടുത്തു നിവർത്തി നോക്കി…

ഒരു പെണ്ണിനെ പൂർണതയിൽ എത്തിക്കുന്നത് ഒരു അമ്മയാകുമ്പോൾ ആണ്…ഒരു കുഞ്ഞ് ജീവൻ ഉള്ളിൽ നാമ്പിടുന്ന നിമിഷം മുതൽ ആ കുഞ്ഞിന്റെ ഓരോ വളർച്ചയിലും ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിഞ്ഞു ഒടുവിൽ പ്രാണൻ പോകുന്ന വേദനയിൽ തന്റെ ചോരയിൽ പിറന്ന കുഞ്ഞിന് പാലുട്ടുമ്പോൾ അവളിൽ ഉണ്ടാകുന്ന നിർവൃതി…. അത് കണ്ടു പുഞ്ചിരിയോടെ അവളുടെ നോവിൽ അവളെ സാന്ത്വനിപ്പിക്കുന്ന ഒരു ഭർത്താവ് അതൊക്കെ ആണ് ഒരു പെണ്ണിനെ പൂർണതയിൽ എത്തിക്കുന്നത്……. എന്നാൽ എനിക്ക് ആ ഭാഗ്യം എത്തിപ്പിടിക്കാൻ അകാത്ത ദൂരത്തണ്…. പിന്നെയും എന്തൊക്കെയോ എഴുതി അതൊക്കെ വെട്ടി കളഞ്ഞിരിക്കുന്നു…ദേവന്റെ ഉള്ളിൽ പശ്ചാതാപവും കുറ്റബോധവും നിറഞ്ഞു……. വിവാഹദിവസം രാത്രി തന്നെ അവളോട് താൻ പറഞ്ഞത്……

തങ്ങൾക്ക് ഇടയിൽ മനസ്സ് കൊണ്ട് ഒരു ഭാര്യ ഭർതൃ ബന്ധം ഉണ്ടാകും ഒരിക്കലും ശരീരം കൊണ്ട് അത് ഉണ്ടാകില്ല……ഒരിക്കലും ഒരു കുഞ്ഞ് എന്നത് നമുക്ക് ഇടയിൽ വേണ്ട…അന്ന് താൻ അത് പറയുമ്പോ തന്നെ നോക്കി കണ്ണ് നിറച്ചു കൊണ്ട് തലകുലുക്കി പറഞ്ഞവളുടെ ഉള്ളിൽ ഇത്രക്കും വേദന ഒളിഞ്ഞിരിപ്പുണ്ടെന്നറിയാൻ വർഷം മൂന്നുകഴിയേണ്ടി വന്നു…. താൻ വീണ്ടും തോറ്റുപോയോ…… തെറ്റ്‌ ചെയ്തോ……ദേവൻ അവനോടു തന്നെ സ്വയം ചോദിച്ചു…!

ദേവൻ പോകാൻ ആയി കാറിലേക്ക് കയറിയപ്പോൾ ശാന്തി സിയയുടെ വീർത്തു തുടങ്ങിയ വയറിൽ തലോടി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്…ദേവനു ഉള്ളിൽ വല്ലാത്ത ഒരു നോവ് നിറഞ്ഞു…… ആ നോവോടെ വീർപ്പുമുട്ടലോടെ അവൻ യാത്ര തിരിച്ചു ഓഫീസിലേക്ക്……

*********************

ഭദ്ര എല്ലാവരോടും യാത്ര പറഞ്ഞു……അവളുടെ കഥകൾ ഒക്കെ എല്ലാവർക്കും അറിയാം അതുകൊണ്ട് തന്നെ അവളോട് അവിടെ ഓരോരുത്തർക്കും വല്ലാത്ത സ്നേഹമാണ്…ആദ്യം വന്നപ്പോൾ അമ്മായിയച്ചനെ കൊന്ന മരുമകളോട് ദേഷ്യമായിരുന്നു എല്ലാവർക്കും അവളുടെ കഥ അറിഞ്ഞപ്പോൾ അത് മാറി…. ഭദ്ര മെറിനെ കെട്ടിപിടിച്ചു…

ഞാൻ അടുത്ത മാസം റിലീസ് ആകും എവിടെ ആയാലും ശരി ഞാൻ ഇറങ്ങി കഴിഞ്ഞു എന്നെ നീ വിളിക്കണം എപ്പോഴും നിന്റെ ഒരു വിളി ഞാൻ പ്രതീക്ഷിക്കും….എന്റെ നമ്പർ നിനക്ക് കാണപ്പാഠം ആണ് അതുകൊണ്ട് വിളിക്കാൻ മടിക്കരുത്……! പിന്നെ കാശിയോട് ഒന്ന് കൂടെ സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയാൽ അങ്ങനെ നോക്ക് നീ.. ഇനി ഒരിക്കലും ഇതിനുള്ളിൽ വരരുത്….! ഭദ്രയേ കെട്ടിപിടിച്ചു പറഞ്ഞു. ഭദ്ര ചിരിയോടെ തലയനക്കി……

അന്നത്തെ സംഭവത്തിനു ശേഷം സൂരജ് ഭദ്രയുടെ പിന്നാലെ പോയിട്ടില്ല…എന്തോ അവളുടെ വാക്കുകൾ അവനിൽ ഒരു പേടി നിറച്ചു…ഓഫീസിൽ സൈൻ ചെയ്യാൻ ഭദ്ര പോയപ്പോൾ അവൻ ഒന്നും മിണ്ടാതെ രജിസ്റ്റർ ബുക്ക്‌ അവൾക്ക് നേരെ നീട്ടി…അന്നത്തെ ആ വനിത കോൺസ്റ്റബിൾ ഭദ്രയുടെ വസ്ത്രങ്ങളും ആഭരണവും ജയിലിനുള്ളിൽ ഇതുവരെ ജോലി ചെയ്തതിന്റെ ശമ്പളവും നൽകി…..ഭദ്ര വേഷം മാറി അവളുടെ ആഭരണങ്ങൾ നോക്കി രണ്ടു കുഞ്ഞികമ്മൽ കാശിയുടെ പേര് കൊത്തിയ മോതിരം അവൻ അണിയിച്ച അവന്റെ പേര് കൊത്തിയ താലി…താലി കൈയിൽ എടുത്തപ്പോൾ എന്തോ ഉള്ളിൽ ഒരു വിങ്ങൽ തോന്നി ഭദ്രക്ക് അറിയാതെ കണ്ണ് നിറഞ്ഞു…അവൾ കണ്ണുകൾ മുറുകെ അടച്ചു താലി എടുത്തണിഞ്ഞു മുഖം ഒന്ന് കഴുകി പുറത്തേക്ക് ഇറങ്ങി…..!

പെട്ടന്ന് സൂരജ് അവളുടെ മുന്നിലേക്ക് വന്നു……

നീ എന്റെ കൈയിൽ നിന്ന് രക്ഷപെട്ടുവെന്ന് കരുതണ്ട ഭദ്ര അതികം വൈകാതെ നീ എന്റെ മുന്നിൽ തന്നെ വരും ഇത് നമുക്ക് ഇടയിൽ ഉള്ള ഒരു ബ്രേക്ക്‌ ടൈം ആണ്…!സൂരജ് ചിരിയോടെപറഞ്ഞു. ഭദ്ര അവനെ നോക്കി പുഞ്ചിരിച്ചു…

ഇതിനുള്ളിൽ എനിക്ക് നിന്നെ പേടിക്കണമായിരുന്നു പക്ഷെ പുറത്ത് അത് വേണ്ട….എത്ര തന്നെ എന്നോട് വെറുപ്പ് ഉണ്ടെങ്കിലും കാശിനാഥന്റെ പെണ്ണിന് മേലെ മറ്റൊരുവന്റെ നിഴൽ വീഴാൻ അവൻ അനുവദിക്കില്ല…ഭദ്ര ഉറച്ച സ്വരത്തിൽ പറഞ്ഞു.

ഹഹഹഹ…അവൻ തന്നെ ആണ് എന്നോട് നിന്നെ വേണേൽ എടുത്തോളാൻ പറഞ്ഞത്….സൂരജ് പൊട്ടിച്ചിരിയോടെ പറഞ്ഞു ഭദ്ര അവനെ നോക്കി പുച്ഛിച്ചു….

സ്വന്തം ഭാര്യയേ മറ്റൊരുവന്റെ കിടക്കയിലേക്ക് തള്ളി വിടാൻ അവന്റെ പേര് സൂരജ് എന്നല്ല…. കാശിനാഥൻ എന്നാ നീ ഈ പറഞ്ഞത് ഞാൻ വിശ്വസിക്കില്ല അഥവാ വിശ്വസിക്കണമെങ്കിൽ   കാശിഎന്റെ മുന്നിൽ വന്നു പറയണം….!അല്ലതെ നിന്നെ പോലെ ഉള്ളവർ വന്നു പറഞ്ഞ വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ…അപ്പൊ ശരി സാറെ വീണ്ടും കാണാം…!ഭദ്ര ചിരിയോടെ പറഞ്ഞു ഇറങ്ങി…..സൂരജ് ആകെ അടി കിട്ടിയ പോലെ ആയി…

ഭദ്ര നാലുവർഷത്തിനു ശേഷം ജയിലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…… ചുറ്റും ഒന്ന് വെറുതെ നോക്കി തന്നെ തേടി ആരെങ്കിലും ഉണ്ടോയെന്ന് ഇല്ല ആരുമില്ല……ഭദ്ര ആ ജയിലിലേക്ക് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി പിന്നെ മുന്നോട്ട് നടന്നു…

വിജനമായ റോഡിന്റെ ഓരം ചേർന്നു ഭദ്ര നടന്നു കൈയിലെ കവർ മുറുകെ പിടിച്ചു വേഗത്തിൽ നടന്നു… കുറച്ചു ദൂരം നടന്നതും ഒരു ഓട്ടോ വന്നു ഭദ്ര കൈ കാണിച്ചു അതിലേക്ക് കയറി…. ഓട്ടോ മുന്നോട്ട് ചലിച്ചു അതിന്റെ എതിർ വശത്ത് കൂടെ ഒരു ബ്ലാക്ക് സ്കോർപ്പിയോ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു…ജയിലിന് മുന്നിൽ കാർ നിർത്തിയ ശേഷം കാറിൽ നിന്ന് കുഞ്ഞിനേയും കൊണ്ട് കാശി പുറത്ത് ഇറങ്ങി….ഫോട്ടോയിൽ മാത്രം കണ്ട അമ്മയെ നേരിട്ട്  കാണാൻ പോകുന്ന സന്തോഷത്തിൽ ആണ് ശ്രീക്കുട്ടി, കാശി അവന്റെ ശ്രീയേ വർഷങ്ങൾക്ക് ശേഷം കാണാൻ പോകുന്ന സന്തോഷത്തിൽ ബാംഗ്ലൂർ നിന്ന് രാത്രിക്ക് രാത്രി തിരിച്ചത് ആണ് കുഞ്ഞിനേയും കൊണ്ട്……നിരാശകാമുകന്റെ രൂപം മുഴുവൻ മാറ്റി മൊത്തത്തിൽ ഒരു പുതിയ ലുക്കിൽ വന്നത് ആണ് കാശി……. ഭദ്രയോട് കുഞ്ഞിനെ കുറിച്ച് സംസാരിച്ചു എല്ലാം പറഞ്ഞവസാനിപ്പിച്ചു വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ അങ്ങനെ അങ്ങനെ ഒരായിരം പ്ലാനിഗുമായ് കാശി ആ ജയിലിന് പുറത്ത് കാത്തു നിന്നു…

എന്നാൽ ഭദ്ര ഇതേ സമയം ഇനി കാശിയുടെ മുന്നിൽ ഒരിക്കലും പോയി നിൽക്കില്ല….. ഈ നാട്ടിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന ഉറച്ചതീരുമാനത്തിൽ കോട്ടയത്തേക്ക് ഉള്ള ബസിൽ കയറി…

കാശി വന്നു നിന്ന് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സൂരജ് പുറത്തേക്ക് വന്നു കാശിയെ കണ്ടു സൂരജ് ഒന്ന് പതറി ഇനി ഭദ്ര എല്ലാം പറഞ്ഞുകാണുവോയെന്ന്…

നീ എന്താ കാശി ഭാര്യയേ കൂട്ടി പോകാതെ ഇവിടെ നിൽക്കുന്നെ…..സൂരജ് ചിരിയോടെ ചോദിച്ചു.കാശിയുടെ മുഖം മാറി.

അതിന്  അവൾ പുറത്തേക്ക് വന്നില്ലാലോ……കാശി.

ഏഹ് ഭദ്ര പുറത്ത് വന്നിട്ടു എകദേശം രണ്ടുമണിക്കൂർ അടുപ്പിച്ചു ആകാൻ പോകുന്നു……എന്നോട് യാത്ര പറഞ്ഞു ആണ് ഇറങ്ങിയത്……അപ്പൊ നീ വരും മുന്നേ അവൾ പോയോ….!  സൂരജ്.

മ്മ്മ് ചിലപ്പോൾ അവൾ വീട്ടിലേക്ക് പോയി കാണും പിന്നെ അവൾ അഥവാ മാന്തോപ്പിൽ വന്നൽ എന്നെ വിളിക്കണേ അവൾ അറിഞ്ഞില്ലാലോ നിനക്ക് ഞാൻ അത് വിറ്റത്…കാശി പറഞ്ഞു.

കാശി എന്തോ നിരാശയിലും സങ്കടത്തിലും കാർ എടുത്തു വീട്ടിലേക്ക് തിരിച്ചു….

ഹും…. അവൾ വന്നാൽ നിന്നെയെന്നല്ല ഒരു കുഞ്ഞ് പോലും പുറത്ത് അറിയില്ല……കാശി പോയ വഴിയേ നോക്കി സൂരജ് പുച്ഛത്തിൽ പറഞ്ഞു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *