ആദ്യത്തെ ഞെട്ടൽ വിട്ട് മാറിയതും നേത്ര ഒരു ഇഷ്ട്ടകേടോടെ മുഖം തിരിച്ചു..!! എങ്കിലും അത് കണക്കിലെടുക്കാതെ ഇഷാനി അല്ലി മോൾക്ക് അരുകിൽ ആയ് വന്ന് വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടനായി കൈ ഉയർത്തിയതും നേത്രയുടെ വിറപ്പിക്കുന്ന ശബ്ദം അവിടെ ഉയർന്നു..!!
“തൊട്ട് പോകരുത് എന്റെ കുഞ്ഞിനെ “
ഇഷാനി ഒരു ഞെട്ടലോടെ അവളെ ഉറ്റു നോക്കി..!! പിന്നെ അതൊരു പുച്ഛ ചിരിയിലേയ്ക്ക് വഴി മാറി..!!
” അത് പറയാൻ നിനക്ക് ഒരു അവകാശവും ഇല്ല നേത്ര..!! ഇത് എന്റെ ഏട്ടന്റെ കുഞ്ഞാ….. “
“മതി നിർത്ത് “
ഇഷാനി അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ നേത്ര അതിനെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു..!!
“ഇനി ഒരിക്കൽ കൂടെ നീ അവകാശ വാദം ഉന്നയിച്ചാൽ ഇങ്ങനെ ആവില്ല നേത്ര പിന്നെ പെരുമാറുന്നത് പറഞ്ഞേക്കാം..!! അല്ലെങ്കിൽ തന്നെ അവകാശം പറയാൻ നിനക്ക് എന്ത് യോഗ്യത ആണ് ഉള്ളത്..!! ഏട്ടന്റെ മോള് ആണ് പോലും..!! അൽപ്പം ഉളുപ്പ് ഉണ്ടോ എന്റെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെ പറയാൻ..!! ഏത് ഏട്ടൻ .!! ഇത് എന്റെ മോളാണ് എന്റെ മാത്രം മോള്..!! അവൾക്ക് മറ്റൊരു അവകാശി ഇല്ല..!! അതും പറഞ്ഞ് ആരും അവൾക്ക് അടുത്തേയ്ക്ക് വരണം എന്ന് ഇല്ല “
അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു..!! അത്ര മേൽ ഉള്ളിൽ ദേഷ്യം അണ പൊട്ടി ഒഴുകി..!!
“അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ ത്രിനേത്ര “
പെട്ടന്ന് കർണ പടത്തിലേയ്ക്ക് ആ ശബ്ദം തുളഞ്ഞു കയറവേ അവൾക്ക് ഒപ്പം തന്നെ അവിടെ ഉണ്ടായിരുന്ന ബാക്കി രണ്ടാളുടെയും ശ്രെദ്ധ അവിടെക്ക് ആയി..!!
മാധവ് മേനോൻ ഭാര്യ പാർവതി പിന്നെ കാശി നാഥും..!! അകത്തേയ്ക്ക് വരുന്ന ഇവർ മൂവരെയും കണ്ട് നേത്രയുടെ കണ്ണുകൾ കുറുകി..!!
” നീ എത്ര ഒക്കെ നിഷേധിച്ചാലും അതൊക്കെ വെറുതെ ആയ് പോകും നേത്ര..!! കാരണം ഈ കുഞ്ഞിന്റെ പിതൃത്വം ഞങ്ങളുടെ മകന് ആണ്..!! അത് തെളിയിക്കാൻ ചെറിയ ഒരു ടെസ്റ്റ് മാത്രം മതിയാവും “
മാധവിന്റെ വാക്കുകൾ ആയിരുന്നു അത്..!!
“DNA ടെസ്റ്റ് “
നേത്രയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..!! കണ്ണുകൾ പിടപ്പോടെ ബെഡിൽ ചുറ്റും നടക്കുന്ന ഒന്നും അറിയാതെ നിഷ്കളങ്കമായ് ഉറങ്ങുന്ന അല്ലി മോൾക്ക് നേരെ പാഞ്ഞു..!!
” നിങ്ങൾക്ക് ഒക്കെ എന്താ വേണ്ടത്..!! ആട്ടി ഇറക്കി വിട്ടത് അല്ലെ എന്റെ കുഞ്ഞിനെ എല്ലാവരും ചേർന്ന്..!! എന്നിട്ട് ഇപ്പോൾ കുഞ്ഞിനെ വേണമെന്ന് പറഞ്ഞു വരാൻ നാണം ഇല്ലേ നിങ്ങൾക്ക് “
നേത്രയുടെ അവസ്ഥ മനസിലാക്കി കൊണ്ട് രാധമ്മ സംസാരത്തിന് തുടക്കം കുറിച്ചു..!!
” നിങ്ങളോട് തർക്കിക്കാൻ വന്നത് അല്ല ഇപ്പൊ ഞങ്ങൾ..!! മറ്റൊരു പ്രധാനപ്പെട്ട കാര്യത്തിന് ആണ് “
അത് കേൾക്കെ രാധമ്മയോടൊപ്പം നേത്രയുടെ മിഴികളും അവർക്ക് നേരെ നീണ്ടു..!!
” മോളെ ഈ ഹോസ്പിറ്റലിൽ നിന്ന് ഷിഫ്റ്റ് ചെയ്യണം..!! ഇപ്പൊ തന്നെ..!! ഇവിടെ അടുത്ത് ഞങ്ങൾക്ക് ഒരു ഹോസ്പിറ്റൽ ഉണ്ട് അവിടെക്ക് “
“നടക്കില്ല എന്റെ മോളെ എവിടെ കൊണ്ട് പോകണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്..!! അല്ലാതെ നിങ്ങൾ അല്ല “
നേത്ര അവൾക്ക് മുന്നിലേയ്ക്ക് വന്ന് കലിയോടെ പറഞ്ഞു..!!
” തർക്കിക്കാൻ നിൽക്കണ്ട നേത്ര കൊണ്ട് പോകും എന്ന് പറഞ്ഞാൽ ഞങ്ങൾ കൊണ്ട് പോയിരിക്കും..!! ഇഷാനി മോളെ എടുക്ക് “
മാധവ് അവളെ നോക്കി ആജ്ഞാപിച്ചതും ഇഷാനി നേത്രയേ ഒന്ന് നോക്കി കൊണ്ട് കുഞ്ഞിനെ എടുക്കാൻ ആയ് മുന്നോട്ട് വന്നു..!! എന്നാൽ അതിന് മുന്നേ നേത്ര വേഗം മുന്നോട്ട് കുതിച്ചു..!! ശേഷം അവൾ വേഗം കുഞ്ഞിനെ വാരി എടുത്ത് നെഞ്ചോട് ചേർത്തു..!!
ഈ ബഹളങ്ങൾ ഒക്കെ ആയതും അല്ലി മോള് ഉറക്കത്തിൽ ചിണുങ്ങി കരയാൻ തുടങ്ങി..!! നിമിഷ നേരം കൊണ്ട് അത് ഉച്ചത്തിലേയ്ക്ക് ആയി..!!
“എന്തൊരു അതിക്രമം ആണ് ഇത്..!! ഇവിടെ എന്താ ചോദിക്കാനും പറയാനും ആരുമില്ലേ “
രാധമ്മ സങ്കടത്തോടെ എന്നാൽ അതിലുപരി ദേഷ്യത്തോടെ പറഞ്ഞു..!! എന്നാൽ ആരുടെ കാതുകളിലും അത് പതിയുന്നുണ്ടായിരുന്നില്ല..!!
” നേത്ര മര്യാദയ്ക്ക് കുഞ്ഞിനെ അവളുടെ കൈയിൽ കൊടുക്ക്..!! കുഞ്ഞിനെ വച്ച് റിസ്ക് എടുക്കാൻ നിൽക്കണ്ട നീ..!! ഇനി ഇല്ലെങ്കിൽ നിനക്കും വരാം ഞങ്ങളുടെ ഒപ്പം മോളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് “
പാർവതി അവൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് പറഞ്ഞു..!! അത് കേട്ട് നേത്ര എന്തോ തിരികെ പറയാൻ വന്നതും രാധമ്മ വേഗം അവളുടെ കൈയിൽ പിടിച്ചു..!! നേത്രയുടെ മിഴികൾ അവർക്ക് നേരെ ചലിച്ചു..!!
“മോളെ വാശി വേണ്ട കുഞ്ഞിന്റെ കാര്യം ആണ് എനിക്ക് എന്തോ പേടി ആകുന്നു..!! നമുക്ക് ഇപ്പൊ അവരോടൊപ്പം പോകാം..!! അല്ലാതെ നമുക്ക് മുന്നിൽ വേറെ ഒരു വഴിയും ഇല്ല മോളെ..!! ദേ കുഞ്ഞാണെങ്കിൽ കരച്ചിലും നിർത്തുന്നില്ല..!! ഓരോന്ന് വരുത്തി വയ്ക്കണ്ട “
“പക്ഷെ രാധമ്മേ “
“വേണ്ട അമ്മ പറയുന്നത് മോള് കേൾക്ക് നമ്മുടെ കുഞ്ഞിന് വേണ്ടി അല്ലെ..!! രണ്ടും കല്പ്പിച്ച് ആണ് അവർ നിൽക്കുന്നത്..!! ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാവും മോളെ..!! അതുകൊണ്ട് മോള് വാ “
ഉള്ളിൽ വേണ്ട എന്ന് ഇരുന്ന ആരോ പറയുന്നുണ്ട് എങ്കിലും അവരുടെ വാക്കുകൾ കേൾക്കാതെ ഇരിക്കാൻ നേത്രയ്ക്ക് കഴിയുമായിരുന്നില്ല..!! ഒടുവിൽ അവൾ തലയാട്ടി സമ്മതം അറിയിച്ചു..!!
അത് കാൺകേ അവിടെ ഉണ്ടായൊരുന്ന ബാക്കി മുഖങ്ങൾ ഒക്കെ തെളിയുകയും ചെയ്തു..!! എന്നാൽ അപ്പോഴും അല്ലി മോള് കരച്ചിൽ തന്നെ ആയിരുന്നു..!! കൂടാതെ പൊള്ളുന്ന പനിയും..!!
നേത്ര മോളെ തോളിൽ ഇട്ട് സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട് എങ്കിലും അതിലൊന്നിലും അവൾ വഴങ്ങുന്നുണ്ടായിരുന്നില്ല..!!
“കാശി വണ്ടി എടുക്ക് മോളെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..!! ഞങ്ങൾ ഇവിടത്തെ ഡോക്ടറെ കണ്ട് സംസാരിച്ച് പുറകെ വന്നോളാം “
“ഓക്കേ അങ്കിൾ “
അതും പറഞ്ഞ് അവൻ വേഗം പുറത്തേയ്ക്ക് പോയി..!!
“നേത്ര കുഞ്ഞിനേ ഇങ്ങ് താ “
പാർവതി കുഞ്ഞിനെ വാങ്ങാൻ കൈയും നീട്ടി കൊണ്ട് മുന്നോട്ട് വന്നു എങ്കിലും നേത്ര അത് കേൾക്കാത്ത ഭാവത്തിൽ വേഗം മോളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!! അവൾക്ക് പുറകെ ആയ് അവരെ ഒന്ന് നോക്കി കൊണ്ട് രാധമ്മയും..!!
“ഇഷാനി അവനെ വിളിച്ച് പറയ് ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങുവാണെന്ന്..!! അവന്റെ വാശി തന്നെ ജയിച്ചു എന്നും..!! വാടോ “
മാധവ് അതും പറഞ്ഞ് ദേഷ്യത്തോടെ പുറത്തേയ്ക്ക് ഇറങ്ങി പോയി..!!
***************
കാശിയുടെ കാറിലാണ് ഹോസ്പിറ്റലിലേക്ക് തിരിച്ചത്..!! കാശിയും ഇഷാനിയും ഫ്രണ്ടിൽ ഇരിപ്പുണ്ട്..!! രാധമ്മയും മോളും നേത്രയും പുറകെയും..!! പകുതി ദൂരം പിന്നിട്ടപ്പോൾ തന്നെ അല്ലി മോള് തളർന്ന് ഉറങ്ങിയിരുന്നു..!!
അവളെ നെഞ്ചിലേയ്ക്ക് അണച്ചു പിടിച്ച് നിറ മിഴികളോടെ നേത്രയും..!! രാധമ്മ അവളുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്..!! അത്രമേൽ അവൾ തളർന്ന് പോയിരുന്നു..!!
ഏറെ നേരത്തിന് ഒടുവിൽ ഹോസ്പിറ്റലിൽ എത്തിയതും അവർ എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി..!! ഇഷാനിയുടെ നിർദേശ പ്രകാരം കുഞ്ഞിനേയും കൊണ്ട് ഒരു റൂമിലേയ്ക്ക് ആണ് പോയത്..!!
” നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യൂ ഡോക്ടർ ഇങ്ങോട്ട് വരും “
നേത്രയേ നോക്കാതെ രാധമ്മയെ നോക്കി അതും പറഞ്ഞു കൊണ്ട് ഇഷാനി വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി..!! നേത്രയുടെ മിഴികൾ ചുറ്റും ഒന്ന് പാഞ്ഞു..!!
വലിയ ഒരു റൂം ആയിരുന്നു അത്..!! എല്ലാ സംവിധാനങ്ങളും ഉള്ള ഹൈ റൂം..!! വലിയ ഒരു ബെഡും, ചെറിയ ഒരു ബൈ സ്റ്റാൻഡേർ ബെഡും..!! പിന്നെ AC ടീവി അങ്ങനെ എല്ലാം ഉണ്ടായിരുന്നു ആ റൂമിൽ..!!
ഇതൊക്കെ നേത്രയിൽ വല്ലാത്ത ഒരു തരം അസ്വസ്തത ആണ് നിറച്ചത്..!! എങ്കിലും മോള്ക്ക് വേണ്ടി അവൾ അതെല്ലാം ഉള്ളിൽ തന്നെ അടക്കി..!!
പെട്ടന്ന് ആ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവളുടെ മിഴികൾ അവിടെക്ക് പാഞ്ഞു..!! ഡോക്ടർ ആയിരുന്നു അത്..!! എന്നാൽ ഡോക്ടറിന്റെ പുറകെ വരുന്ന ആളെ കണ്ട് ഒരു വേള നേത്രയുടെ ശ്വാസ മിടിപ്പ് നിലച്ചു പോയി..!!
തുടരും