പുനർവിവാഹം ~ ഭാഗം 13, എഴുത്ത്: ആതൂസ് മഹാദേവ്

നേത്രയ്ക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല..!! അവൾ പതിയെ തന്നോട് പറ്റി ചേർന്ന് കിടക്കുന്ന അല്ലി മോളെ അൽപ്പം നീക്കി കിടത്തി കൊണ്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു.!!

“മോള് ഉറങ്ങിയില്ലേ “

രാധമ്മയുടെ ശബ്ദം കേൾക്കെ അവളുടെ ശ്രെദ്ധ അവിടെക്ക് ആയ്..!! ബൈ സ്റ്റാൻഡേർ ബെഡിൽ കിടക്കുക ആണ് അവർ..!!

“ഇല്ല രാധമ്മേ ഉറക്കം വരുന്നില്ല “

അതും പറഞ്ഞ് അവൾ മെല്ലെ എഴുന്നേറ്റ് പതിയെ ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി..!! രാത്രി ആയത് കൊണ്ട് തന്നെ ആരും ഇല്ലായിരുന്നു അവിടെ എങ്ങും..!! അവളുടെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു..!!

അജയച്ഛൻ പുറത്ത് ചെയറിൽ ചാരി ഇരുന്ന് ഉറങ്ങുന്നുണ്ട്..!! ഓപ്പോസിറ്റ് റൂമിൽ ലൈറ്റ് കിടപ്പുണ്ട്..!! പകുതി തുറന്ന് കിടക്കുന്ന വാതിൽ വഴി അവൾ കണ്ടു രണ്ട് നേഴ്സ് മാർ ഇരുന്ന് ഉറങ്ങുക ആണ്..!!

അവൾ പതിയെ കോറിഡോറിലൂടെ നടന്നു..!! ഒടുവിൽ ആ നടത്തം അവസാനിച്ചത് വലിയൊരു വിൻഡോയ്ക്ക് മുന്നിൽ ആണ്..!! അവിടെ നിന്നാൽ ഏകദേശം പുറം കാഴ്ചകൾ എല്ലാം കാണാം..!!

വെറുതെ പുറത്തേയ്ക്ക് മിഴികൾ പായിച്ചു നിന്നു അവൾ..!! മനസ്സിലേക്ക് തികട്ടി വരുന്ന ഓർമകൾക്ക് ഒപ്പം അവളും സഞ്ചരിച്ചു..!!

“നേത്ര “

എന്നാൽ പെട്ടന്ന് കാതിനരുകിൽ പതിഞ്ഞ ചൂട് നിശ്വസത്തിന് ഒപ്പം ആ കടുപ്പം നിറഞ്ഞ ശബ്ദം കൂടെ ആയതും അവൾ ഒരു വിറയലോടെ തിരിഞ്ഞു നോക്കി..!!

തന്നോട് ചേർന്ന് ഒരിഞ്ചു വ്യത്യാസത്തിൽ നിൽക്കുന്ന ബദ്രിയെ കണ്ട് അവൾ പിടപ്പോടെ അവനെ തള്ളി മാറ്റി..!! എന്നാൽ അവൻ ഒന്ന് അനങ്ങുക പോലും ചെയ്തില്ല എന്ന് മാത്രം അല്ല ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരിയും വിരിഞ്ഞു..!!

“എന്തിനാ പെണ്ണെ എന്റെ അരികിൽ നിന്ന് ഇങ്ങനെ ഓടി ഒളിക്കാൻ ശ്രമിക്കുന്നത്..!! നിനക്ക് അറിയില്ല നി എവിടെ പോയ്‌ ഒളിച്ചാലും ഞാൻ നിന്റെ പിന്നിൽ തന്നെ ഉണ്ടാകുമെന്ന്..!! നിന്നിൽ നിന്നൊരു മടക്കം ഈ ബദ്രിക് നാഥിന് അസാധ്യമാണ് പെണ്ണെ “

അവന്റെ ആ വാക്കുകൾ അവളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പായിച്ചു..!! അവന്റെ ചുവന്ന് വരുന്ന കണ്ണുകളും പിടഞ്ഞു പൊങ്ങുന്ന ഞരമ്പുകളും കാൺകേ അവളുടെ ഉള്ളം കിടുങ്ങി..!!

“വേണ്ട നേത്ര നിന്റെ ഉള്ളിൽ ഉള്ള ഈ വേണ്ടാത്ത ചിന്ത ഒന്നും വേണ്ട..!! എന്റെ ഉള്ളിലെ ഭ്രാന്ത് നി വെറുതെ പുറത്ത് കൊണ്ട് വരരുത്..!! നിനക്ക് അത് നല്ലതിനാവില്ല..!! നിനക്ക് വേണ്ടി ഞാൻ സ്വയം ഉള്ളറയിൽ ബെന്ധിച്ചത് ആണ് അതിനെ..!! ചങ്ങലകൾ ഭേധിച്ച് ആ ഭ്രാന്ത് പുറത്തേയ്ക്ക് വന്നാൽ നിനക്ക് അത് താങ്ങാൻ ഉള്ള ശേഷി ഉണ്ടാവില്ല നേത്ര “

അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുള്ളികളെ ചൂണ്ട് വിരലിനാൽ തൂത്തു കൊണ്ട് വല്ലാത്തൊരു ഭാവത്തോടെ അവൻ പറയുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞോളൂ..!!

“എന്റെ പെണ്ണ് എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്..!! നിന്റെ നാഥ്‌ അല്ലെ ഞാൻ..!! നിന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന നിന്റെ നാഥ്‌ “

അവന്റെ കൈകൾ നെറ്റിയിൽ നിന്ന് കവിളിലേയ്ക്ക് തെന്നി നീങ്ങി..!!

” പറയ് നേത്ര നിനക്ക് സമ്മതം ആണൊ എന്റെ ഒപ്പം പോരാൻ..!! ആണെങ്കിലും അല്ലെങ്കിലും നിന്റെ സമ്മതം പോലെ..!! പക്ഷെ അല്ല എന്നാണ് നിന്റെ ഉത്തരം എങ്കിൽ “

അതും പറഞ്ഞ് അവൻ ഒന്ന് ചിരിച്ചു..!! ആ വന്യത നിറഞ്ഞ ക്രൂരത നിറഞ്ഞ ചിരിയിൽ അവൾ കിടുങ്ങി വിറച്ചു..!! ഒരു വേള അവളുടെ തല ചോറിലേയ്ക്ക് എന്തൊക്കെയോ ഓർമകൾ ഇരച്ചു കയറി..!! അതിന്റെ ഫലമെന്നോണം അവളുടെ ഉള്ളിലെ വിറയൽ കൂടി..!!

” എന്നെ എന്നെ ഉപദ്രവിക്കരുത്..!! ഞാൻ എന്റെ മോളോടൊപ്പം ജീവിച്ച് പൊയ്ക്കോട്ടേ..!! എന്നെ വെറുതെ വിട് പ്ലീസ് “

അവന്റെ മുന്നിൽ തൊഴു കൈയാൽ അവൾ കേഴുമ്പോൾ അവനിൽ വിരിഞ്ഞത് ഒരു പുഞ്ചിരി ആണ്..!!

” നീ ജീവിക്കണം നേത്ര എന്നോടൊപ്പം..!! എന്റെ കൂടെ മാത്രം ..!! അതിനല്ലേ നിന്നെ ഞാൻ തേടി വന്നത്..!! അറിയാം ഞാൻ ചെയ്തതും ചെയ്യുന്നതും ഒന്നും നിനക്ക് ഷെമിക്കാൻ കഴിയാത്തത് ആണെന്ന് പക്ഷെ എനിക്ക് നിന്നെ വേണം നേത്ര..!! എന്റെ ഉള്ളിലെ ഭ്രാന്ത് അത് നിനക്ക് മാത്രമേ താങ്ങാൻ കഴിയൂ..!! നീ എന്റെ കൂടെ വേണം നേത്ര വേണം നീ “

അവളുടെ ഇരു കൈ മുട്ടിലും പിടിച്ച് അമർത്തി കൊണ്ട് അവൻ അത് മുരളുമ്പോൾ അവൾ വേദന കൊണ്ട് പിടഞ്ഞു പോയി..!! കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു..!!

” മോള് ഒന്ന് ഓക്കേ ആയാൽ ഉടൻ നമുക്ക് പോണം നമ്മുടെ തറവാട്ടിലേയ്ക്ക്..!! നിന്നെ സ്വീകരിക്കാൻ അവിടെ എല്ലാവരും ഒരുക്കം ആണ്..!! പിന്നെ എന്റെ വീട്ടുകാരെ നീ നോക്കണ്ട..!! നീ ജീവിക്കേണ്ടത് എന്റെ കൂടെയ..!! ആര് എതിർത്താലും നിന്നെ ഞാൻ കൊണ്ട് പോകും നേത്ര..!! അറിയാലോ നിനക്ക് എന്നെ..!! എന്റെ ഉള്ളിലെ അസുരനെ പുറത്ത് എടുപ്പിക്കരുത് നീ “

അതും പറഞ്ഞ് അവൻ അവളെ പുറകിലേയ്ക്ക് തള്ളി കൊണ്ട് വേഗത്തിൽ അവിടെ നിന്നും പോയി..!! നേത്ര ചുവരിലൂടെ ഊർന്ന് നിലത്തേയ്ക്ക് ഇരുന്ന് പോയി..!!

******************

ഏറെ നേരമായിട്ടും നേത്രയേ കാണാതെ ആയതും തിരക്കി ഇറങ്ങിയത് ആണ് രാധമ്മ..!! ഒടുവിൽ അൽപ്പ നേരത്തിന് ഒടുവിൽ അവർ കണ്ടു വിൻഡോ സൈഡിൽ ചുവരിലേക്ക് ചാരി ഏതോ ലോകത്ത് എന്നാ പോലെ ഇരിക്കുന്നവളെ..!!

അവർ സംശയം നിറഞ്ഞ കണ്ണുകളോടെ അവിടെക്ക് നടന്നു..!! എന്നാൽ പെട്ടന്ന് പിടിച്ച് കെട്ടിയത് പോലെ അവരുടെ കാലുകൾ നിശ്ചലമായി..!! അവളുടെ കണ്ണുകളിലൂടെ നിർത്താതെ ഒഴുകുന്ന കണ്ണുനീർ കണ്ട് അവർ ഒരു പിടപ്പോടെ അവൾക്ക് അരുകിലേയ്ക്ക് പാഞ്ഞു..!!

” നേത്ര എന്താ?? എന്താ മോളെ  “

അവർ അവൾക്ക് അരുകിൽ ആയ് ഇരുന്ന് കൊണ്ട് ആദിയോടെ ചോദിച്ചു..!! എന്നാൽ നേത്ര ഒന്നും പറയാതെ ഒരു ദിശയിലേയ്ക്ക് തന്നെ മിഴികൾ പായിച്ചിരുന്നു..!! അവളുടെ ആ ഭാവം അവരെ വല്ലാതെ ഭയപ്പെടുത്തി..!!

“ഈശ്വര എന്റെ കുട്ടിക്ക് എന്താ പറ്റിയെ..!! മോളെ എന്തെങ്കിലും ഒന്ന് പറയ് മോളെ “

അവർ അവളുടെ തോളിൽ പിടിച്ച് ശക്തമായ് ഒന്ന് കുലുക്കിയതും അവൾ ഞെട്ടി കൊണ്ട് അവരെ നോക്കി..!!

” എന്നെ പേടിപ്പിക്കാതെ എന്തെങ്കിലും ഒന്ന് പറയ് കുട്ടി “

അവർ നിറഞ്ഞ് വരുന്ന കണ്ണുകളോടെ അതിൽ ഉപരി ആദിയോടെ അത് ചോദിക്കുമ്പോൾ അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവരുടെ നെഞ്ചിലേയ്ക്ക് വീണു..!!

“എനി..ക്ക് പേടി ആകു..ന്നു രാധമ്മേ അവർ എന്നെ കൊ..ണ്ട് പോകും..!! എനിക്ക് പേടിയാ ” അവർ ആ കരച്ചിലിന്റെ ഇടയിലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..!!

“എന്റെ കുട്ടി എന്താ ഈ പറയുന്നത്?? ആര് എവിടെ കൊണ്ട് പോകും എന്നാ “

“അയാൾ അയാള് എന്നെ കൊണ്ട് പോകും രാധമ്മേ..!! എനിക്ക് എനിക്ക് അയാളെ പേടി ആണ് “

അത് പറയുമ്പോൾ അവളുടെ ഉള്ളിലെ പേടി പതിന്മടങ് ശക്തിയോടെ പുറത്തേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു..!! അവളുടെ ശരീരം ആകെ വല്ലാതെ വിറ പൂണ്ടു..!!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *