എന്താ ഭാഗ്യ നിനക്ക് ആ കുട്ടി പൊക്കോട്ടെ സമയം എന്ത് ആയി എന്ന…
ഞാൻ അതിന് ഒന്നും പറഞ്ഞില്ലാലോ അമ്മേ….
നീ എന്തെങ്കിലും ചൊറിയുന്നത് ആകും പറയുക അതുകൊണ്ട് തന്നെ ആണ് വേണ്ട എന്ന് പറഞ്ഞത്. നീ പോയി കിടക്കാൻ നോക്ക് ഭാഗ്യ….
അമ്മേ ഞാൻ ഒന്ന് പറഞ്ഞോട്ടെ…. എന്തായാലും കല്യാണം കഴിഞ്ഞു പക്ഷെ അത് ആരും അറിയാത്ത ഒരു താലികെട്ട് അല്ലെ…..അപ്പൊ ഇവരുടെ കല്യാണറിസപ്ഷൻ കഴിഞ്ഞു പോരെ ഒരുമിച്ച് ഉറക്കവും കിടത്തവും ഒക്കെ….
മോള് പൊക്കോ ഇവൾ പറയുന്നത് കാര്യം ആക്കണ്ട…..
ഗായത്രി അവരെ ഒന്ന് നോക്കിയിട്ട് മുകളിലേക്ക് പോയി….
നിനക്ക് ഇനി എങ്കിലും ഒന്ന് നിർത്തി കൂടെ ഭാഗ്യെ…….
അത്രയും പറഞ്ഞു അവരെ ദേഷ്യത്തിൽ ഒന്ന് നോക്കി മുത്തശ്ശി കിടക്കാൻ പോയി.
ഗായത്രി പടികൾ കയറി മുറിയുടെ മുന്നിൽ എത്തിയപ്പോൾ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി.കണ്ണുകൾ അടച്ചു ശ്വാസം ഒന്ന് ആഞ്ഞുവലിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി..
പക്ഷെ അവനെ കാണാൻ ഇല്ല അവനെ ചുറ്റും നോക്കുമ്പോൾ അവൻ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് ബാൽക്കണി ഡോറിനടുത്തേക്ക് നടക്കുവാണ്….. അവൾ പാൽഗ്ലാസ് അവിടെ വച്ച ശേഷം മുറി ഒന്ന് കൂടെ ചുറ്റും നോക്കി…
ആ മുറിയിൽ കഴിയേണ്ട യോഗ്യത തനിക്ക് ഇല്ല എന്ന് ആരോ ഉള്ളിൽ ഇരുന്നു പറയുമ്പോലെ തോന്നി അവൾക്ക്..
ആലോചന കഴിഞ്ഞോ ഗായത്രി……..
തൊട്ട് പിന്നിൽ നിന്ന് ഉള്ള അവന്റെ ശബ്ദം കേട്ട് വീണ്ടും നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി.
അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി തന്നെ നോക്കി നിൽക്കുവാണ്. പെട്ടന്ന് അവൾ നോട്ടം മാറ്റി. അവനും അവളെ നോക്കി കാണുവായിരുന്നു ഇത് വരെ ഇല്ലാത്ത ഒരു മാറ്റം അവളിൽ.
താൻ ഇരിക്ക്…..അവൻ ബെഡിലേക്ക് കൈ ചൂണ്ടി പറഞ്ഞ ശേഷം കബോഡ് തുറന്നു എന്തോ എടുത്തു അവളുടെ മുന്നിലേക്ക് കൊണ്ട് വന്നു….
അവൻ ഒരു വർണകടലാസ് കൊണ്ട് പൊതിഞ്ഞ പൊതി അവൾക്ക് നേരെ നീട്ടി.
അവൾ അവനെ നോക്കി അവൻ വാങ്ങാൻ കണ്ണ് കാണിച്ചപ്പോൾ അവൾ അത് വാങ്ങി.
കൈയിൽ വച്ചിരിക്കാൻ അല്ല അത് തുറന്നു നോക്ക് എന്താ എന്ന് അറിയണ്ടേ..
അവൾ അത് തുറന്നു നോക്കി ഒരു ഫോൺ ആയിരുന്നു… അവൾ അത്ഭുതത്തോടെ അവന്റെ മുഖത്ത് നോക്കി…
നിനക്ക് തന്നെ ആണ്.ഉപയോഗിക്കാൻ അറിയില്ല എന്ന് എന്നോട് പറയരുത് അത് വിശ്വസിക്കാൻ ഞാൻ മണ്ടനല്ല….എന്റെ നമ്പർ അതിൽ ഞാൻ സേവ് ചെയ്തു വച്ചിട്ടുണ്ട്……
അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു…പിന്നെ എന്തോ ഓർത്തത് പോലെ അവന്റെ മുഖത്തേക്ക് നോക്കി..
എഗ്രിമെന്റ് എവിടെ………
അത്രയും നേരം ചിരിയോടെ ഇരുന്ന മുഖം പെട്ടന്ന് മങ്ങി. അവൻ കാബോഡ് തുറന്നു കുറച്ചു പേപ്പർ എടുത്തു അവൾക്ക് നേരെ നീട്ടി…..
വായിച്ചു നോക്കി ഒപ്പിട്ട് വയ്ക്ക്…. ഞാൻ ഇപ്പൊ വരാം…
അവൾ അത് വാങ്ങി മുഴുവൻ വായിച്ചു നോക്കി അവൾ പറഞ്ഞതും അവന്റെ ആവശ്യങ്ങളും അതിൽ വ്യക്തമായി എഴുതിയിട്ട് ഉണ്ടായിരുന്നു…അവൾ അതിൽ സൈൻ ചെയ്തു മേശ പുറത്ത് വച്ചു…എന്നിട്ട് അവന്റെ അടുത്തേക്ക് പോയി. അവൻ ആകാശത്തേക്ക് നോക്കി നിൽക്കുവാണ് കൈയിൽ സിഗരറ്റ് ഇരുന്നു കത്തുന്നുണ്ട് അത് കണ്ടു അവളുടെ മുഖം ഒന്ന് ചുളുങ്ങി…..
അവൾ വന്നത് അവൻ അറിഞ്ഞു എന്നിട്ടും ഒരു പ്രതികരണവും ഇല്ല അവന്റെ ഭാഗത്ത് നിന്ന്.കുറച്ചു സമയം അവൻ എന്തെങ്കിലും മിണ്ടും എന്ന് കരുതി അവൾ നിന്നു പക്ഷെ അവൻ ഒന്നും മിണ്ടിയില്ല. അവസാനം അവൾ തന്നെ സംസാരിച്ചു തുടങ്ങി…
ഈ ശീലം സ്ഥിരം ആണോ അതോ വല്ലപ്പോഴും ആണോ……
അവൻ മനസിലാകാതെ അവളെ നോക്കി…
എന്താ ഉദ്ദേശിച്ചത്…..
അല്ല ഈ വലിക്കുന്ന ശീലം…
എന്തെങ്കിലും സങ്കടം വന്നാലോ വല്ലാത്ത ദേഷ്യം വന്നാലോ.. ഞാൻ വലിക്കില്ല ഇത് കത്തിച്ചു ഇങ്ങനെ വച്ചിരിക്കും അത്രേ ഉള്ളു…..
മ്മ്…
എന്നോട് തനിക്ക് ദേഷ്യം ഉണ്ടോ…… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു….
എനിക്ക് എന്തിനാ വിച്ചേ…. വിഷ്ണുനോട് ദേഷ്യം… ഒന്നുല്ലേലും എനിക്ക് ഒരു ജീവിതം തന്ന ആള് അല്ലെ……
അവൾ അവന്റെ മുഖത്ത് നോക്കാതെ വേറെ എങ്ങോ നോക്കി പറഞ്ഞു.
അപ്പൊ എന്നോട് ഇഷ്ടം ഉണ്ടോ..അവൻ പ്രതീക്ഷയോടെ അവളോട് ചോദിച്ചു.
ഇഷ്ടം ഉണ്ട് അത് ഒരിക്കലും വിഷ്ണു ഉദ്ദേശിച്ചത് പോലെ പ്രണയം അല്ല..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ…
മ്മ്……
ശെരിക്കും എന്നെ പോലെ ഒരു പെണ്ണിനെ തന്നെ വേണമായിരുന്നോ? നല്ലൊരു പെൺകുട്ടിയെ…..
നിർത്ത്… എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട. അത് പറഞ്ഞു അവൻ മുന്നോട്ട് പോകാൻ നിന്നതും അവൾ അവന്റെ കൈയിൽ പിടിച്ചു…
ശെരിക്കും ഇപ്പൊ ദേഷ്യവും സങ്കടവും വന്നത് എന്തിനാ എന്ന് എനിക്ക് അറിയാം. അങ്ങനെ ഒരു എഗ്രിമെന്റ് എനിക്ക് വേണം കാരണം ചിലപ്പോൾ ഞാൻ വിഷ്ണുനെ ഉപേക്ഷിച്ചു പോകാൻ കഴിയാത്ത വിധം അടുത്ത് പോയാൽ ആ എഗ്രിമെന്റ് കാണുമ്പോൾ ഞാൻ തന്നെ ഇറങ്ങി പൊക്കോളും എന്റെ ഒരു സമാധാനത്തിന…
അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിച്ചു അവൾ അകത്തേക്ക് പോയി….
നീ എന്നെ ഇഷ്ടപെട്ടു തുടങ്ങി എന്ന് അറിയാം ഗായത്രി പക്ഷെ നിന്റെ ഉള്ളിലെ അപകർഷബോധം അത് സമ്മതിച്ചു തരില്ല…. കാത്തിരിക്കും ഞാൻ നിന്റെ പ്രണയം അനുഭവിക്കാൻ ആയി….
അവൻ അതും മനസ്സിൽ പറഞ്ഞു മുറിയിലേക്ക് പോയി.അവൻ മുറിയിൽ എത്തുമ്പോൾ അവൾ ബാത്റൂമിൽ ആയിരുന്നു.. കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്ക് വന്നു..
താൻ കിടന്നോ…..
മ്മ്….. അവൾ ഒന്ന് മൂളിക്കൊണ്ട് ബെഡിന്റെ ഓരം ചേർന്നു കിടന്നു.
കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നശേഷം അവൻ ലൈറ്റ് ഓഫ് ചെയ്തു അവളുടെ അടുത്തേക്ക് കിടന്നു. അപ്പോഴും അവൾ ഉറങ്ങിയിരുന്നില്ല.
അവൻ അവളെ അരയിലൂടെ ചുറ്റിപിടിച്ചു അവളുടെ പുറം കഴുത്തിൽ ചുണ്ട് ചേർത്ത് അവളുടെ കാച്ചെണ്ണ മണമുള്ള മുടിയിൽ മുഖം പൂഴ്ത്തി കിടന്നു….രണ്ടുപേരും പരസ്പരം സ്നേഹിക്കാൻ വെമ്പുന്ന മനസ്സുകളെ കടിഞ്ഞാണിട്ട് നിർത്തി നിദ്രയെ പുൽകി…
രാവിലെ ആദ്യം ഉണർന്നത് വിഷ്ണു ആണ്.തന്റെ നെഞ്ചിൽ തലചായ്ച്ചു തന്നെ ചുറ്റിപിടിച്ചു ആണ് ഗായത്രി കിടക്കുന്നത് എന്ന് കണ്ടു അവന് ചിരി വന്നു.അവൻ അതെ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു..
തുടരും…..