പുനർവിവാഹം ~ ഭാഗം 04, എഴുത്ത്: ആതൂസ് മഹാദേവ്

വൈകുന്നേരം വീട്ടിൽ എത്തിയിട്ടയും ഒരു തരം വെപ്രാളം ആയിരുന്നു നേത്രയ്ക്ക്..!! ഇഷാനി എന്തിന് അവിടെ വന്നു..!! ഇനി അവൾ ആണൊ സച്ചിൻ സാർ പറഞ്ഞ പുതിയ MD..!! എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്ന് പോയ്കൊണ്ട് ഇരുന്നു..!!

“മ്മ “

അല്ലി മോളുടെ ശബ്ദം ആണ് അവളെ അവിടെക്ക് നോക്കാൻ പ്രേരിപ്പിച്ചത്..!! പതിവ് ഉറക്കം കഴിഞ്ഞുള്ള വരവ് ആണ് കള്ളി പെണ്ണ്..!! ഇരു കൈയാലും കണ്ണ് രണ്ടും തിരുമ്മി കുണുങ്ങി കുണുങ്ങി അവൾ നേത്രയ്ക്ക് അരുകിലേയ്ക്ക് വന്ന് നിന്ന് കൊണ്ട് കൈ രണ്ടും ഉയർത്തി കാട്ടി..!!

അത് എന്തിനെന്ന് മനസിലാക്കി കൊണ്ട് നേത്ര അവളെ വാരി എടുത്ത് കൊണ്ട് ആ നെറുകയിൽ ആയ് ഒന്ന് ചുണ്ട് അമർത്തി..!!

” അമ്മയുടെ മോൾക്ക് വിശക്കുന്നില്ലേ ഡാ കണ്ണാ “

അത് കേട്ട് ആ കുഞ്ഞി പെണ്ണ് ഇല്ല എന്ന അർഥത്തിൽ തല അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു..!! അത് കണ്ട് നേത്രയ്ക്ക് ചിരി ആണ് വന്നത്..!! ഭക്ഷണം കഴിക്കാൻ മാത്രം വല്ലാത്ത മടി ആണ് കുഞ്ഞി പെണ്ണിന്..!!

നേത്ര അവളെയും കൊണ്ട് കിച്ചണിലേയ്ക്ക് പോയി..!! രാധമ്മ അവിടെ എന്തോ പണിയിൽ ആയിരുന്നു..!!

“ആ എഴുന്നേറ്റോ അല്ലി മോള്..!! പാപ്പം കഴിക്കണ്ടേ ഡി പെണ്ണെ “

അവർ അവരെ നോക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു..!!

“രാധമ്മ മോളെ പിടിക്ക് ബാക്കി ഞാൻ ചെയ്യാം “

അതും പറഞ്ഞ് നേത്ര കുഞ്ഞിനെ അവരുടെ കൈയിൽ കൊടുത്തു കൊണ്ട് രാധമ്മ അരിഞ്ഞു വച്ച ഏത്തപഴം എടുത്ത് അൽപ്പം നെയ്യിൽ ചൂടാക്കി അതിൽ ഇട്ട് ഉടച്ച് എടുത്തു..!! ശേഷം ചൂട് മാറ്റി ഒരു പാത്രത്തിൽ ആക്കി മോളെ എടുത്ത് അവളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!!

നേരം സന്ധ്യ ആയ് വരുന്നു..!! വാനിൽ ചുവപ്പ് പടർത്തി കൊണ്ട് സൂര്യൻ അസ്‌തമിക്കാറായി..!! നേത്ര മോളെയും കൊണ്ട് വീടിന് പുറത്തേയ്ക്ക് ഇറങ്ങി അൽപ്പം ഉയരത്തിൽ ആകാശത്തൂടെ പറന്ന് തങ്ങളുടെ കൂട്ടിലേയ്ക്ക് ചേക്കേറാൻ ആയ് തിരക്ക് കൂട്ടുന്ന കാക്ക കൂട്ടത്തെ കാണിച്ച് അല്ലി മോൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങി..!!

അവൾ അത് ആസ്വദിച്ച് കഴിക്കുന്നുമുണ്ട്..!! ഭക്ഷണം കഴിക്കാൻ മടി ഉള്ള ആളാണ് എങ്കിലും ഇത്തരം ചില കാഴ്ചകളിൽ പെണ്ണ് ആകൃഷ്ട്ട ആകാറുണ്ട്..!! അതുകൊണ്ട് തന്നെ നേത്ര മോളെയും കൊണ്ട് ഈ നേരങ്ങളിൽ ഇങ്ങനെ ഒക്കെ ആണ് ഭക്ഷണം കഴിപ്പിക്കുന്നത്..!!

കൈകാലിട്ട് അടിച്ചും ചിരിച്ചും കളിച്ചും അവൾ മുകളിലേയ്ക്ക് മിഴികൾ പായിച്ചു നിൽക്കുവാണ്..!! നേരം അൽപ്പം കൂടെ തെന്നി നീങ്ങിയതും ചുറ്റും ഇരുട്ട് പടർന്ന് തുടങ്ങി..!! അതോടൊപ്പം തന്നെ അല്ലി മോള് കഴിച്ചും കഴിഞ്ഞു..!!

നേത്ര മോളെയും കൊണ്ട് അകത്തേയ്ക്ക് കയറി..!! എന്നാൽ അത്രയും നേരം അവരെ തന്ന പിൻ തുടർന്ന ആ ഒരു ജോഡി കണ്ണുകളിൽ നിരാശ വന്ന് മൂടി..!!

******************

നേത്ര മോളെയും കൊണ്ട് റൂമിലേയ്ക്ക് പോയ്‌ അവളുടെ ഡ്രസ്സ്‌ ഒക്കെ മാറ്റി ഇളം ചൂട് വെള്ളത്തിൽ മേല് കഴുകി എടുത്തു..!! ശേഷം ഒരു കുട്ടി ഫ്രോക്കും ഇടീപ്പിച്ച് അൽപ്പം ആണെങ്കിലും പടർന്ന് കിടക്കുന്ന മുടി എല്ലാം കൂടെ വാരി ചെറിയ ഒരു ബണ്ണ് ചെയ്ത് വച്ചു..!!

ശേഷം അവളെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി..!! രാധമ്മ ഹാളിൽ ഇരുന്ന് ടീവി കാണുന്നുണ്ടായിരുന്നു..!! ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നേത്രയുടെ കൈയിൽ ഇരുന്ന അല്ലി മോള് വെപ്രാളത്തോടെ അവളുടെ കൈയിൽ നിന്ന് ചഴഞ്ഞ് ഇറങ്ങി വേഗത്തിൽ കുണുങ്ങി കൊണ്ട് ഡോർ ലക്ഷ്യമാക്കി നടന്നു..!!

പ്രതീക്ഷിച്ച ആളെ കണ്ടതും ആ കുഞ്ഞി കണ്ണുകൾ ഒന്ന് വിടർന്നു..!! കുഞ്ഞി പല്ല് കാട്ടി അല്ലി മോള് കൈ കൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..!!

” അപ്പൂ… അപ്പൂ “

“അച്ചോടാ അപ്പൂപ്പന്റെ കള്ളി പെണ്ണ് വായോ “

അതും പറഞ്ഞ് അയാൾ അല്ലി മോളെ പൊക്കി എടുത്ത് തന്റെ നെഞ്ചോട് ചേർത്തു..!! രാധമ്മയുടെ ഭർത്താവ് അജയൻ ആയിരുന്നു അത്..!! അല്ലി മോളുടെ അപ്പൂ..!! അപ്പൂപ്പൻ എന്ന് മുഴുവൻ ആയ് വരില്ല അവൾക്ക്..!!

ഗേറ്റ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ പെണ്ണിന് അറിയാം ആരവും വന്നത് എന്ന്..!! പിന്നെ ഒരു ഓട്ടം ആണ് ഡോറിന്റെ അടുത്തേയ്ക്ക്..!! അത്രയും ഇഷ്ട്ടം ആണ് അല്ലി മോൾക്ക് അജയനെ..!! അയാൾക്കും അതെ..!!

” ഗേറ്റ് തുറക്കേണ്ട അപ്പോഴേയ്ക്ക് ഓടി കോളും കള്ളി പെണ്ണെ..!! അല്ലെങ്കിലും അപ്പൂനെ കിട്ടിയാൽ നമ്മളെ ആരെയും വേണ്ടല്ലോ അവൾക്ക് “

രാധമ്മ ഒരു പരിഭവം പോലെ അത് പറയുമ്പോൾ കാര്യം മനസിലായത് പോലെ കുഞ്ഞി പല്ലുകൾ കാട്ടി ഒരു കള്ള ചിരി ചിരിച്ചു അല്ലി മോള്..!!

“എന്തൊരു കുശുമ്പ് ആടി നിന്റെ അമ്മൂമ്മയ്ക്ക് “

അജയച്ചൻ അല്ലി മോളെയും കൊണ്ട് അവർക്ക് അരുകിൽ ആയ് ഇരുന്നു..!!

പിന്നെ അങ്ങോട്ട് അപ്പൂപ്പനും അമ്മമ്മയുടെയും ലോകം ആണ്..!! നേത്ര ഒരു പുഞ്ചിരിയോടെ ഇത്തിരി നിമിഷങ്ങൾ അതും നോക്കി നിന്ന ശേഷം പതിയെ അകത്തേയ്ക്ക് കയറി..!!

മക്കൾക്ക് വേണ്ടി ജീവിച്ച രണ്ട് ജന്മങ്ങൾ..!! ഒടുവിൽ മക്കൾക്ക് ജോലി ആയ് വിദേശത്തേയ്ക്ക് പറക്കുമ്പോൾ ഭാരമായ അച്ഛനെയും അമ്മയെയും അവിടെ തന്നെ നിഷ് കരുണം ഉപേക്ഷിച്ചു പോയി..!! സ്വന്തം ഇഷ്ട്ടങ്ങളോ താല്പര്യങ്ങളോ നോക്കാതെ മക്കൾക്ക് പ്രാധാന്യം കൊടുത്ത് ജീവിച്ച അവർക്ക് മക്കൾ കൊടുത്ത സമ്മാനം..!!

ഒരു നെടുവീർപ്പോടെ അതും ഓർത്തു കൊണ്ട് നേത്ര റൂമിലേയ്ക്ക് കയറി..!! പെട്ടന്ന് ടേബിളിൽ ഇരുന്ന ഫോണിൽ മെസ്സേജ് അലെർട് കേട്ടതും അവളുടെ ശ്രെദ്ധ അവിടെക്ക് ആയ്..!!

നേത്ര അവിടെക്ക് നടന്ന് വെറുതെ ഫോൺ ഒന്ന് എടുത്ത് നോക്കി..!! പരിചയം ഇല്ലാത്ത നമ്പർ കണ്ട് അവൾ ഒന്ന് സൂക്ഷിച്ചു നോക്കി..!! അവളുടെ കണ്ണുകൾ ആ മെസ്സേജിലൂടെ ഇഴഞ്ഞു നീങ്ങി..!!

ഒരു വേള അവളിലൂടെ ഒരു വിറയൽ പാഞ്ഞു..!! കണ്ണുകൾ തുറിച്ചു വന്നു..!!

“” നിന്നരുകിലേയ്ക്ക് ഞാൻ എത്തി കഴിഞ്ഞു നേത്ര..!! ഇനി ഒരു കൂടി കാഴ്ച്ച..!! അതിലേക്ക് ഉള്ള നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു..!! ആ ഒരു ദിവസത്തിനായ് കാത്തിരിക്കൂ നീ “”

അവളുടെ കണ്ണുകൾ ആ വരികളിലൂടെ തന്നെ ചാലിച്ചു കൊണ്ട് ഇരുന്നു..!! ഒരു വേള അവൾക്ക് തല മുഴുവൻ പെരുക്കുന്നത് പോലെ തോന്നി..!! ഇരു കൈയാലും തല മുടിയിൽ കോർത്തു വലിച്ചു കൊണ്ട് അവൾ ബെഡിലേയ്ക്ക് ഇരുന്ന് പോയി..!!

തുടരും…

Leave a Reply

Your email address will not be published. Required fields are marked *