പുനർവിവാഹം ~ ഭാഗം 05, എഴുത്ത്: ആതൂസ് മഹാദേവ്

ചുറ്റും കുറ്റാ കൂരിട്ട്..!! അവൾ ആ ബാൽകണി ലെയറിങ്ങിൽ മുറുകെ പിടിച്ച് എങ്ങോട്ട് ഇല്ലാതെ നോക്കി നിന്നു..!! മനസ്സിൽ ഒരു വലിയ കടൽ തന്നെ ആർത്തിരമ്പുന്നുണ്ട്..!! അതിന്റെ ഫലമെന്നോണം അവളുടെ കൈകൾ ആ ലെയറിങ്ങിൽ അമർന്നു കൊണ്ടിരുന്നു..!!

“ഇഷാ “

പെട്ടന്ന് പുറകിൽ നിന്നുള്ള ആ വിളിയിൽ അവളുടെ ശ്രെദ്ധ പതിയെ അവിടെക്ക് തെന്നി നിങ്ങി..!! ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്..!! കാശി നാഥ്‌..!! അവളുടെ മാത്രം കാശി..!!

അയാൾ പതിയെ അവൾക്ക് മുന്നിൽ ആയ് വന്ന് നിൽക്കവേ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് ആണ് ആ കണ്ണുകൾ വന്ന് ഉടക്കി നിന്നത്..!!

“എന്താ ഡോ ഇത്?? തല വേദന ആണെന്ന് പറഞ്ഞ് അവിടെ നിന്ന് ഇവിടെ വന്ന് നിന്ന് കരയുവാണോ താൻ “

അതിന് മറുപടി ഒന്നും പറയാതെ അവൾ പതിയെ ആ മാറിലേയ്ക്ക് ചാഞ്ഞു..!! അപ്പോഴും ആ കണ്ണുകൾ വല്ലാതെ നിറഞ്ഞ് വരുന്നുണ്ടായിരുന്നു..!!

” എന്താ ഇഷാ നിന്റെ പ്രശ്നം?? എല്ലാം പറഞ്ഞു കൊണ്ട് വന്നത് അല്ലെ തന്നെ ഞാൻ ഇവിടേയ്ക്ക്..!! എന്നിട്ട് ഇപ്പോഴേ താൻ തളർന്നു പോയാൽ ഏങ്ങന ഡോ “

അയാൾ അവളുടെ മുഖം തനിക്ക് നേരെ പിടിച്ച് ഉയർത്തി കൊണ്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു..!!

“എന്നെ കൊണ്ട് കഴിയുന്നില്ല കാശി..!! അവളെ കാണുമ്പോൾ എന്റെ വീര്യം എല്ലാം ചോർന്നു പോകും പോലെ തോന്നുവാ..!! എനിക്ക് പറ്റുന്നില്ല കാശി “

വല്ലാത്തൊരു ഇടർച്ചയോടെ അവൾ അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ അത് കേട്ട് അവൻ ഒരു തരം അസ്വസ്ത്തതയോടെ അവളെ നോക്കി..!!

“തിരിച്ച് നാട്ടിലേക്ക് പോകണോ തനിക്ക് “

അവന്റെ ആ വാക്കുകൾ അവളിൽ ഒരു ഞെട്ടൽ തന്നെ തീർത്തു..!! അത് കണ്ട് അവൻ അൽപ്പം കടുപ്പിച്ച് പറഞ്ഞു..!!

” അല്ലാതെ പിന്നെ ഞാൻ എന്താ വേണ്ടത്..!! താൻ ആയ് തന്നെ ഇറങ്ങി തിരിച്ചത് ആണ് ഇതിലേക്ക്..!! അല്ലാതെ തന്നെ ആരും നിർബന്ധിച്ചിട്ടില്ല “

“മതി കാശി പറഞ്ഞു പറഞ്ഞു നീ ഇത് എങ്ങോട്ടാ..!! ശെരിയാ അവളെ കണ്ടപ്പോൾ ഞാൻ ഒന്ന് തളർന്നു പോയി എന്നത് സത്യമാ..!! പക്ഷെ എന്തിന് ആണൊ ഞാൻ ഇവിടേയ്ക്ക് വന്നത് അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല ഞാൻ..!! എന്റെ ലക്ഷ്യം എനിക്ക് നിറവേറുക തന്നെ വേണം “

വല്ലാത്തൊരു ഉറപ്പ് ആയിരുന്നു അവളുടെ വാക്കുകൾക്ക്..!! അത് കാൺകേ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു..!!

” എന്നിട്ട് ആണൊ നീ ഇവിടെ കണ്ണും നിറച്ചു നിൽക്കുന്നത്..!! എന്റെ ഇഷാ നീ എത്ര മാത്രം സ്ട്രോങ്ങ്‌ ആണെന്ന് എനിക്ക് അറിയാം..!! അതുകൊണ്ട് ഇതിലൊന്നും നീ പതറാൻ പാടില്ല പെണ്ണെ..!! നിന്റെ കൂടെ എന്തിനും ഈ ഞാൻ ഉണ്ടാവും “

” അത് മതി കാശി എനിക്ക്..!! നാളെ മുതൽ ഞാൻ ഇറങ്ങുക ആണ് എന്റെ ലക്ഷ്യത്തിലേയ്ക്ക് “

അവളുടെ വാക്കുകളിലെ മൂർച്ച മനസിലായത് പോലെ അവൻ അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു..!!

***********************

പതിവ് പോലെ അല്ലി മോളെ രാധമ്മയെ എൽപ്പിച്ച് യാത്ര പറഞ്ഞ് കൊണ്ട് നേത്ര വീട്ടിൽ നിന്നും ഇറങ്ങി..!! കണ്ണ് മുന്നിൽ നിന്ന് അവൾ മറയുന്നത് വരെ അല്ലി മോള് അവൾക്ക് നേരെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു..!! ഒടുവിൽ രാധമ്മ അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി..!!

ബസ് ഇറങ്ങി നേത്രയും നന്ദയും ഓഫീസിലേക്ക് നടന്നു..!! ഇത്തിരി നേരം കൊണ്ട് തന്നെ അവർ ഓഫീസിൽ എത്തിയിരുന്നു..!!

” പുതിയ മേഡം വന്നിട്ടുണ്ട് മക്കളേ വേഗം പൊയ്ക്കോ നിങ്ങൾ “

സെക്യുരിറ്റി ദാസ് അവർ രണ്ടാളെയും നോക്കി അൽപ്പം ശബ്ദം താഴ്ത്തി അത് പറയുമ്പോൾ അത് കേട്ട് അവർ പരസ്പരം ഒന്ന് നോക്കി..!!

“ഈശ്വര വന്നോ?? അപ്പോൾ ഞങ്ങൾ ലേറ്റ് ആയോ “

നന്ദു കൈയിൽ കിടന്ന വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു..!!

” അതെ 5 മിനിറ്റ് ലേറ്റ് ആണ് നിങ്ങൾ..!! അതാ പറഞ്ഞത് വേഗം പൊയ്ക്കോളാൻ”

“Tq ദാസേട്ടാ ഈവെനിംഗ് കാണാട്ടോ “

അതും പറഞ്ഞ് ഗേറ്റ് കടന്ന് നേത്ര മുന്നേ കയറി..!! അവൾക്ക് പുറകെ ആയ് നന്ദുവും..!! പെട്ടന്ന് ആണ് അവരെ പാസ്സ് ചെയ്ത് വളരെ വേഗത്തിൽ ഒരു കാർ മുന്നോട്ട് കുതിച്ചത്..!!

എന്തോ ഒരു ഉൾപ്രേരണയിൽ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് നോക്കിയ നേത്രയുടെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹം കടന്ന് പോയി..!! തല ചോറിലേയ്ക്ക് ഒരു മിന്നൽ കടന്ന് പോയ പോലെ..!!

അവൾക്ക് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല..!! ശരീരം ആകെ ഒന്ന് വിറ പൂണ്ടു..!! ആ ഒരു ഒറ്റ നിമിഷം കൊണ്ട് തന്നിലേക്ക് പതിഞ്ഞ ആ ലൈറ്റ് ബ്രൗൺ മിഴികൾ അവളിൽ ഒരു നടുക്കം തന്നെ സൃഷ്ടിച്ചു..!!

“നാഥേട്ടൻ “

അവളുടെ വിറ കൊള്ളുന്ന ചുവന്ന ചുണ്ടുകളിൽ നിന്ന് ആ നാമം പതിയെ പുറത്തേയ്ക്ക് ഒഴുകി..!!

തുടരും….

Leave a Reply

Your email address will not be published. Required fields are marked *