“നേത്ര “
നന്ദുവിന്റെ വിളി ആണ് അവളെ സ്വാബോധത്തിലേയ്ക്ക് കൊണ്ട് വന്നത് .!! എങ്കിലും അവളുടെ ശരീരത്തിന്റെയും മനസ്സിന്റെയും വിറയൽ മാറുന്നുണ്ടായിരുന്നില്ല..!!
“എന്താ ഡാ?? എന്ത് പറ്റി?? നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കണെ “
“ഏയ് ഒന്നും.. ഒന്നുല്ല “
അതും പറഞ്ഞ് വേഗം മുന്നോട്ട് നോക്കിയ നേത്രയുടെ കണ്ണുകളിൽ ഇഷാനിയുടെ രൂപം വന്ന് തറഞ്ഞു നിന്നു..!! തന്നിൽ തന്നെ ആണ് ആ മിഴികൾ എന്ന് അവൾ മനസിലാക്കി..!!
അതുപോലെ തന്നെ അൽപ്പം മുന്നേ തന്നിൽ പതിഞ്ഞ ആ കണ്ണുകൾ തന്റെ തോന്നൽ അല്ല എന്നും അവൾ മനസ്സിൽ ഊട്ടി ഉറപ്പിച്ചു..!!
“എന്റെ പെണ്ണെ നി ഇത് എന്ത് ആലോചിച്ച് നിൽക്കുവാ..!! ദേ മേഡം വിളിക്കുന്നു “
നന്ദു അവളുടെ കൈയിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു..!! കൂടാതെ അവളുടെ കൈയും പിടിച്ച് വലിച്ച് കൊണ്ട് മുന്നോട്ട് കുതിച്ചു..!!
” എന്താ നിങ്ങളുടെ പേര് “
ഇഷാനി അവർക്ക് മുന്നിൽ കൈ കെട്ടി നിന്ന് കൊണ്ട് തീർത്തും ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ നേത്രയിൽ മിഴികൾ അവളിൽ കുടുങ്ങി കിടക്കുവായിരുന്നു..!!
“മേഡം ഞാൻ നന്ദന..!! ഇത് ത്രിനേത്ര “
നന്ദു തന്നെ ആണ് രണ്ടും പറഞ്ഞത്..!! അത് കേട്ട് ഇഷാനി നേത്രയേ ഒന്ന് രൂക്ഷമായ് നോക്കി കൊണ്ട് ചോദിച്ചു..!!
“അത് എന്താ നേത്രയ്ക്ക് മറുപടി പറയാൻ അറിയില്ലേ “
“Sry മേഡം ഞാൻ ത്രിനേത്ര..!! ത്രിനേത്ര വിശ്വനാഥൻ “
വല്ലാത്തൊരു മൂർച്ച പോലെ തോന്നി ഇഷാനിക്ക് അവളുടെ ആ വാക്കുകൾ..!! പിന്നെ ഒന്നും പറയാൻ കഴിയാതെ അവൾ വേഗത്തിൽ തിരിഞ്ഞു നടന്നു..!! പക്ഷെ അൽപ്പം ദൂരം പിന്നിട്ട ശേഷം അവൾ ഒന്ന് തിരിഞ്ഞു നോക്കി..!! നേത്രയേ മാത്രം..!!
*******************
നേത്ര തന്റെ സീറ്റിൽ ഇരുന്ന് വർക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് വേദ്യ അവിടെക്ക് വരുന്നത്..!! നേത്ര അവൾക്ക് പുഞ്ചിരി കൈ മാറി കൊണ്ട് ചോദിച്ചു..!!
“നി എവിടെ ആയിരുന്നു വന്നപ്പോൾ കണ്ടില്ലലോ “
അത് കേട്ട് അവളിൽ വല്ലാത്ത ഉത്സാഹം നിറയുന്നത് നേത്ര നോക്കി കണ്ടു..!!
“എന്താണ് മുഖത്തിന് പതിവിലും ഒരു തെളിച്ചം പോലെ “
“എങ്ങനെ ഇല്ലാതെ ഇരിക്കും എന്റെ നേത്ര കുട്ടി..!! അത്രയും വലിയ ഒരു ഹാപ്പി ന്യൂസ് അല്ലെ ഞാൻ അറിഞ്ഞത് “
അത് കേട്ട് നേത്ര സംശയം നിറഞ്ഞ ഭാവത്തോടെ അവളെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു..!!
” എന്ത് ഹാപ്പി ന്യൂസ് “
“എടാ ഞാൻ ഇപ്പോൾ താഴത്തെ ഫ്ലോറിൽ ഉള്ള നമ്മുടെ bbc നിഷയുടെ അടുത്ത് നിന്ന് ആണ് വരുന്നത്..!! അവളിൽ നിന്ന് ഞാൻ കുറച്ച് കാര്യങ്ങൾ ഒക്കെ അറിഞ്ഞു..!! എന്താന്ന് വച്ചാൽ ഇന്ന് വന്ന ഇഷാനി മേഡം അല്ല നമ്മുടെ എവിടെ ഉള്ള യഥാർത്ഥ MD “
അവളുടെ ആ വെളിപ്പെടുത്തൽ നേത്രയിലൂടെ ഒരു വിറയൽ പായിച്ചു..!!
“പി.. പിന്നെ “
അവളുടെ ശബ്ദം ഒന്ന് ഇടറി..!!
” ONE Mr ബെദ്രിക് നാഥ് “
തറഞ്ഞ് ഇരുന്ന് പോയി നേത്ര..!! ഒരു വേള അവൾക്ക് ജീവൻ ഉണ്ടോന്ന് പോലും സംശയം തോന്നും വിധം..!!
“നെക്സ്റ്റ് വീക് എന്തോ ആള് എത്തും എന്നാണ് പറഞ്ഞു കേൾക്കുന്നത്..!! അത് എന്തായാലും നന്നായ് എന്നാ എന്റെ അഭിപ്രായം..!! ഒരു ചുള്ളൻ MD ഉണ്ടെങ്കിൽ നമുക്കും ഒരു ത്രില്ല് അല്ലെ മോളെ “
വേദ്യ അവളെ നോക്കി കണ്ണ് ചിമ്മി കള്ള ചിരിയോടെ പറഞ്ഞു..!! എന്നാൽ നേത്ര ഇപ്പോഴും ഞെട്ടലിൽ ആണ്..!!
“ഞാൻ ഇത്ര ഒക്കെ പറഞ്ഞിട്ടും നി എന്താ ഒന്നും പറയാത്തത് നേത്ര “
അവളിലെ മൗനം കണ്ട് വേദ്യ അവളോട് ആയ് തിരക്കി..!!
“ഏയ് ഒന്നൂല ഞാൻ ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം “
അതും പറഞ്ഞ് നേത്ര അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു..!! വേദ്യ ഒരു നിമിഷം അവളെ തന്നെ നോക്കി ഇരുന്നു പോയി..!!
എന്നാൽ തന്റെ ക്യാബിനിൽ ഇരുന്ന് നേത്രയേ തന്നെ നോക്കി ഇരുന്ന അവളിൽ ഒരു പുഞ്ചിരി..!!
*******************
വാഷ് റൂമിൽ എത്തിയ നേത്ര ടാപ്പിൽ നിന്ന് വെള്ളം തുറന്ന് കൈയിൽ കോരി പല തവണ തന്റെ മുഖത്തേയ്ക്ക് ഒഴിച്ചു..!! ശേഷം അവൾ മുഖം ഉയർത്തി മുന്നിൽ കാണുന്ന മിററിൽ ആയ് നോക്കി..!!
ഒരു വേള അവളുടെ കണ്ണുകൾ പതിഞ്ഞത് നെറുകയിലെ മുടിക്കുള്ളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന ചുവപ്പ് കലർന്ന വെള്ള തുള്ളികളിലേയ്ക്ക് ആണ്..!!
അതോടൊപ്പം തന്നെ അവളുടെ കണ്ണുകളും നിറഞ്ഞ് വന്നു..!!
“എന്തിനാ ഈശ്വര വീണ്ടും എന്റെ മുന്നിൽ തന്നെ കൊണ്ട് നിർത്തുന്നത്..!! എല്ലാം അവസാനിപ്പിച്ച് ഓടി ഒളിച്ചത് അല്ലെ ഞാൻ ഇവിടേയ്ക്ക്..!! വേണ്ട നേത്രയ്ക്ക് ഒന്നും വേണ്ട..!! ഞാൻ ഇപ്പോൾ ഈ നഗരത്തിന്റെ ആണ്..!! രാധമ്മയുടെ അജയച്ഛന്റെയും മകൾ..!! എന്റെ അല്ലി മോളുടെ അമ്മ..!! അത്രയും അത്രയും മാത്രം മതി നേത്രയ്ക്ക് “
മനസ്സാൽ അവൾ അവൾക്ക് തന്നെ ധൈര്യം പകരുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു തരം പിടി വലി തന്നെ നടക്കുന്നുണ്ടായിരുന്നു..!!
***********************
നേത്ര വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ എന്നത്തേതിനേയും വിപരീതമായി കുഞ്ഞി പെണ്ണ് രാധമ്മയുടെ കൂടെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു..!! ഗേറ്റ് തുറന്ന് അകത്തേയ്ക്ക് വരുന്ന നേത്രയേ കണ്ട് കള്ളി പെണ്ണ് കൈയും കാലും ഇട്ട് അടിച്ച് കൊണ്ട് അവൾക്ക് നേരെ ചാടി..!!
“അമ്മയുടെ മോള് ഇന്ന് ഉറങ്ങിയില്ലേ “
അതിന് അല്ലി മോള് കള്ള ചിരിയോടെ അങ്ങോട്ടും ഇങ്ങോട്ടും ഇല്ല എന്നാ അർഥതിൽ തലയാട്ടി കാണിച്ചു..!!
“മ്മേ ദേ ച്ച് മുത്തായി കിട്ടി “
അവൾ തന്റെ മറു കൈയിൽ ഇരുന്ന ഒരു വലിയ ചോക്ലേറ്റ് ന്റെ പാക്ക് എടുത്ത് നേത്രയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..!! അത് മാത്രമല്ല കൈയിലും വായിലും ചുണ്ടിലും ഒക്കെ ആ ചോക്ലേറ്റ് ആണ്..!! കൂടെ ഇട്ടിരുന്ന കുട്ടി ഫ്രോകിലും വച്ച് പുരട്ടിയിട്ടുണ്ട്..!!
“ആഹാ നിന്റെ അപ്പൂ ഇന്ന് നേരത്തെ വന്നോ “
അവൾ അതും പറഞ്ഞ് രാധമ്മയെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറാൻ നിൽക്കവേ..!!
“മോളെ “
രാധമ്മയുടെ ആ വിളി കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കി..!!
“അത് പിന്നെ മോളെ “
അവർ വാക്കുകൾക്ക് ആയ് വല്ലാതെ പതരുന്നുണ്ടായിരുന്നു..!! ഒന്നും പറയാൻ കഴിയാത്തത് പോലെ..!!
“എന്താ രാധമ്മ?? എന്തെങ്കിലും പ്രശ്നം ഉണ്ടോ “
“അത് പിന്നെ മോളെ ഇവിടെ കുറച്ച് മുന്നേ ഒന്നുരണ്ട് പേര് വന്നിരുന്നു “
അവർ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു..!!
“ആര് “
അവളുടെ ആ ചോദ്യതിൽ നന്നേ സംശയം കലർന്നു..!!
“അത് പിന്നെ മാധവ മേനോനും ഭാര്യ പാർവതിയും “
നേത്ര ഒരു ഞെട്ടലോടെ അവരെ നോക്കി നിന്നു..!!
തുടരും….