പുനർവിവാഹം ~ ഭാഗം 11, എഴുത്ത്: ആതൂസ് മഹാദേവ്

“കുട്ടിയെ ബെഡിലേയ്ക്ക് കിടത്തൂ “

ഡോക്ടറുടെ ശബ്ദം ആണ് അവളെ സ്വബോധത്തിലേയ്ക്ക് കൊണ്ട് വന്നത്..!! അവൾ ഒരു വിറയലോടെ അവനിൽ നിന്ന് നോട്ടം മാറ്റി പതിയെ കുഞ്ഞിനെ ബെഡിലേയ്ക്ക് കിടത്തി കൊണ്ട് മാറി നിന്നു..!!

വീണ്ടും അനുസരണ ഇല്ലാത്ത കുട്ടിയെ പോലെ അവളുടെ കണ്ണുകൾ അവന്റെ മേൽ പാഞ്ഞു കൊണ്ടിരുന്നു..!! എന്നാൽ ആ കണ്ണുകൾ അവളുടെ നേർക്ക് വന്നതേ ഇല്ല..!!

കാഴ്ച്ചയിൽ 29 വയസ്സ് തോന്നിപ്പിക്കുന്ന ആരോഗ്യ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ..!! കുഞ്ഞി കണ്ണുകൾ, മുറുകിയ മുഖം..!! വെൽ കാഷ്വൽ ഡ്രസ്സ്‌..!! വല്ലാത്തൊരു ഗാംഭീര്യം ആയിരുന്നു അവന്റെ നിൽപ്പിന്..!!

                 “” ബദ്രിക് നാഥ്‌ “”🔥

“വേറെ കുഴപ്പം ഒന്നും ഇല്ല ബദ്രി..!! മോള് പേടിച്ചതിന്റെ ആവണം..!! പിന്നെ ഇപ്പോഴും നല്ല പനി ഉണ്ട്..!! അതുകൊണ്ട് അഡ്മിറ്റ്‌ ചെയ്യുവാണ് ഞാൻ “

“ഓക്കേ രാഹുൽ “

കടുപ്പം നിറഞ്ഞ അവന്റെ ശബ്ദം അവളുടെ ഉള്ളിൽ ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചു..!! നേത്രയിൽ ഒന്ന് മിഴികൾ ചലിപ്പിച്ചു കൊണ്ട് ഡോക്ടർ പുറത്തേയ്ക്ക് ഇറങ്ങി..!! എന്നാൽ നേത്ര അപ്പോഴും ആരോ പിടിച്ച് കെട്ടിയത് പോലെ അതെ നിൽപ്പ് ആണ്..!!

രാധമ്മ സംശയത്തോടെ അവളെ നോക്കി..!! ശേഷം അവരുടെ മിഴികൾ പോയത് അവനിലേയ്ക്ക് ആണ്..!! അവർ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി..!! എവിടെ ഒക്കെയോ അല്ലി മോളുടെ സാമ്യം ഒരു ഞെട്ടലോടെ അവരെ തോന്നിപ്പിച്ചു..!!

അത് ഊട്ടി ഉറപ്പിക്കും പോലെ ആയിരുന്നു അവന്റെ അടുത്ത പെരുമാറ്റം..!! ബെഡിൽ കിടക്കുന്ന അല്ലി മോളുടെ അരുകിൽ ആയ് വന്ന് കൊണ്ട് അവളുടെ കുഞ്ഞ് നെറ്റിയിൽ മൃദുവായ് ചുണ്ട് അമർത്തി..!! ശേഷം അവൻ പുറത്തേയ്ക്ക് പാഞ്ഞു..!!

എന്തോ കൊണ്ടോ ആ കാഴ്ച്ച നേത്രയുടെ നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറി..!! തന്റെ കുഞ്ഞിന് അവളുടെ അച്ഛൻ നൽകുന്ന ആദ്യ ചുംബനം..!! ഒരു വേള തന്നിലേയ്ക്ക് നീങ്ങാത്ത അവന്റെ കണ്ണുകൾ അവളുടെ ഉള്ളിൽ ഒരു വേദന നിറച്ചുവോ..!!

“മോളെ അത് “

രാധമ്മ അവൾക്ക് അടുത്തേയ്ക്ക് വന്ന് സംശയം കൂറുന്ന കണ്ണുകളോടെ അവളെ നോക്കി ചോദിക്കുമ്പോൾ വിതുമ്പുന്ന ചുണ്ടുകളോടെ ഒന്ന് തലയാട്ടനെ അവൾക്ക് കഴിഞ്ഞോളൂ..!!

തന്റെ ഉള്ളിലെ സംശയം ഊട്ടി ഉറപ്പിക്കും പോലെ അവരിൽ ഒരു ഞെട്ടൽ ഉളവായി..!!

“വേണ്ടായിരുന്നു അല്ലെ മോളെ??ഇവിടേയ്ക്ക് വരാൻ പാടില്ലായിരുന്നു അല്ലെ “

“ഇല്ല രാധമ്മ ഇതല്ലെങ്കിൽ മറ്റൊരു വഴി അയാൾ പ്രയോഗിച്ചേനെ..!! ആഗ്രഹിക്കുന്നത് മുന്നിൽ എത്താൻ ഏത് അറ്റം വരെയും പോകും അയാൾ..!! പക്ഷെ രാധമ്മ പേടിക്കണ്ട അല്ലി മോളെ ആരും എന്റെ അടുത്ത് നിന്ന് കൊണ്ട് പോകില്ല “

അത് പറയുമ്പോൾ വല്ലാത്തൊരു തരം വാശി ആയിരുന്നു അവളിൽ..!! അവർ അവളെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല..!!

“അതെ ഇവിടെ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ ഇരിക്കാൻ കഴിയൂ..!! മറ്റൊരാൾ പുറത്തേയ്ക്ക് ഇറങ്ങണം “

ഒരു നേഴ്സ് ആയിരുന്നു അത്..!! അവർ പറഞ്ഞത് കേട്ട് നേത്ര സംശയത്തോടെ അവളെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു..!!

“ഇത് റൂം അല്ലെ?? പിന്നെ എന്താണ് പ്രശ്നം “

“Sry മേം അതിനെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല..!! ഇവിടെ എന്തായാലും ഒരാളെ കൂടുതൽ ഇരുത്തണ്ട എന്നാണ് ഡോക്ടർ പറഞ്ഞത് “

വീണ്ടും നേത്ര ദേഷ്യത്തിൽ എന്തോ പറയാൻ വന്നതും രാധമ്മ വേഗം അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു..!!

“വേണ്ട മോളെ മോള് അല്ലി മോളുടെ അടുത്ത് ഇരിക്ക്..!! അമ്മ പുറത്ത് നിന്നോളം..!! പിന്നെ മോളുടെ ഫോൺ ഇങ്ങ് തായോ അച്ഛനെ വിളിച്ചു പറയട്ടെ ഞാൻ..!! ഇപ്പൊ തന്നെ നമ്മളെ അവിടെ കാണാതെ വെപ്രാളപ്പെടുന്നുണ്ടാവും”

സത്യത്തിൽ അപ്പോഴാണ് അവളും അതെ കുറിച്ച് ഓർത്തത് തന്നെ..!! അവൾ വേഗം ബാഗിൽ നിന്ന് ഫോൺ എടുത്ത് അവർക്ക് നേരെ നീട്ടി..!! അതും കൊണ്ട് അവർ പുറത്തേയ്ക്ക് ഇറങ്ങി..!! അവർക്ക് പുറകെ ആയ് ആ സിസ്റ്ററും..!!

********************

“അല്ല അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ നീ തന്നെ അല്ലെ അവളെ വേണ്ടാന്ന് പറഞ്ഞ് ഇറക്കി വിട്ടത്..!! ഇപ്പൊ പെട്ടന്ന് അവളെ വേണം എന്ന് പറഞ്ഞാൽ അത് എവിടുത്തെ ന്യായം ആണ്..!! അത് മാത്രം അല്ല ഇത്ര ഒക്കെ ദ്രോഹിച്ചിട്ടും ആ പെണ്ണ് നിന്നെ ഇനി സ്നേഹിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ ബദ്രി നിനക്ക് “

മാധവൻ കലിയോടെ ഇരുന്ന ഇടത് നിന്ന് എഴുന്നേറ്റ് അൽപ്പം ഉച്ചത്തിൽ തന്നെ ചോദിച്ചു..!! അവിടെ ഉള്ള എല്ലാ മുഖങ്ങളിലും ടെൻഷൻ ആണ്..!! ബദ്രിയിൽ ഒഴിച്ച്..!! അവന്റെ ശ്രെദ്ധ അലക്ഷ്യമായി കൈയിലെ ഫോണിലേക്ക് ആണ്..!!

“ബദ്രി നിന്നോടാ അച്ഛൻ ചോദിക്കുന്നത്..!! നീ എന്താ മറുപടി പറയാത്തത് “

“അമ്മ ഷൗട്ട് ചെയ്യണ്ട എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു..!! നേത്ര അവളെ എനിക്ക് വേണം..!! അവളെ മാത്രം അല്ല അവളിലൂടെ എന്റെ കുഞ്ഞിനേയും “

ഉറച്ച സ്വരത്തിൽ അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങവേ

” ബദ്രി നീ നിന്റെ കുഞ്ഞിനെ നേടാൻ ആണ് അവളെ വേണം എന്ന് വാശി പിടിക്കുന്നത് എങ്കിൽ അതിന്റെ ആവശ്യം ഇല്ല..!! കുഞ്ഞിനെ ഏങ്ങനെയും ഞങ്ങൾ നിനക്ക് നേടി തരാം..!! ശേഷം ഞാൻ തീരുമാനിച്ചത് പോലെ സ്വപ്നയുമായുള്ള വിവാഹത്തിന് സമ്മതിക്കണം നീ “

അതിന് ഒരു പൊട്ടി ചിരി ആയിരുന്നു അവന്റെ മറുപടി..!! എല്ലാവരും കാര്യം മനസിലാകാതെ അവനെ തന്നെ നോക്കി നിന്നു..!!

” നിങ്ങൾ ഏങ്ങനെ ആണ് എന്റെ മോളെ എനിക്ക് നേടി തരുന്നത്..!! നിങ്ങൾ ചോദിച്ചാൽ നേത്ര അവളുടെ കുഞ്ഞിനെ എനിക്ക് തരും എന്ന് തോന്നുന്നുണ്ടോ..!!  No Never..!! അത് ത്രിനേത്ര ആണ്..!! എന്നോളം നിങ്ങൾക്ക് ആർക്കും അറിയില്ല അവളെ..!! So എന്ത് വേണം എന്ന് എനിക്ക് അറിയാം..!! അതിന് ആരും തടസ്സം നിൽക്കാം എന്ന് കരുതണ്ട “

തീക്ഷ്‌ണമായ കണ്ണുകളോടെ ഉറപ്പുള്ള വാക്കുകളുടെ അത്രയും പറഞ്ഞു കൊണ്ട് അവൻ ആരെയും നോക്കാതെ പുറത്തേയ്ക്ക് പാഞ്ഞു..!!

“ചെ “

മാധവ് കലിയോടെ ചുവരിൽ ആഞ്ഞടിച്ചു..!!

*****************

സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു..!! അല്ലി മോള് നല്ല ഉറക്കത്തിൽ ആണ്..!! നേത്ര അവളുടെ അടുത്തായ് തന്നെ ഇരിക്കുന്നുണ്ട് എങ്കിലും ഇടയ്ക്ക് നടു ഒന്ന് തരിച്ചപ്പോൾ അവൾ പതിയെ അല്ലി മോളുടെ അരികിൽ ആയ് കിടന്നു..!!

ശേഷം ആ കുഞ്ഞി പെണ്ണിനേയും ചേർത്തു പിടിച്ച് പതിയെ മിഴികൾ അടച്ച് കിടന്നു..!! ആ അമ്മ കിളിയുടെ ചൂട് അറിഞ്ഞ പോലെ ആ കിളി കുഞ്ഞ് ആ ചൂട് പറ്റി ഉറങ്ങി..!!

ഇടയ്ക്ക് എപ്പോഴോ തന്റെ നെറുകയിൽ ആരോ തലോടുമ്പോലെ തോന്നിയപ്പോൾ ആണ് നേത്ര ഉണർന്നത്..!! പക്ഷെ എന്ത് കൊണ്ടോ അവൾക്ക് മിഴികൾ തുറന്ന് നോക്കാൻ തോന്നിയില്ല..!!

ചുറ്റും നിറഞ്ഞ് നിൽക്കുന്ന ആ പരിചിതമായ ഗന്ധം അവൾക്ക് അത് ആരാണെന്ന് മനസിലാക്കി കൊടുത്തു..!! അവൾ ഒരു ഞെട്ടലോടെ തന്റെ മിഴികൾ വലിച്ച് തുറന്നു..!!

തുടരും….

Leave a Reply

Your email address will not be published. Required fields are marked *