പുനർവിവാഹം ~ ഭാഗം 18, എഴുത്ത്: ആതൂസ് മഹാദേവ്

പെട്ടന്ന് ആ വാതിൽ മലർക്കേ തുറന്നതും അവരുടെ രണ്ടാളുടെയും ശ്രെദ്ധ അവിടെക്ക് ആയ്..!! എന്നാൽ അതിന് മുന്നേ അകത്ത് നിന്ന് ഒരു കൈ വന്ന് നേത്രയേ അകത്തേയ്ക്ക് വലിച്ചിടുന്നതിന്റെ ഒപ്പം ആ വാതിലും കൊട്ടി അടയപ്പെട്ടു..!!

ഇത് എല്ലാം പെട്ടന്ന് ആയിരുന്നു..!! അത് കൊണ്ട് തന്നെ നേത്ര നന്നായ് ഒന്ന് വിറച്ചു പോയി..!! എന്നാൽ തന്നെ ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്ന ആ ചാര കണ്ണുകൾ കാൺകേ അവളുടെ ഉള്ളിലെ വിറയൽ കൂടെ..!! ഒന്ന് കിടുങ്ങി പോയി അവൾ..!!

“എന്നെ തനിച്ച് ആക്കി നീ ഏങ്ങോട്ട പോയെ .!! നിന്നോട് ഞാൻ പറഞ്ഞത് അല്ലെ ദച്ചു എന്നെ വിട്ട് പോകരുത് എന്ന്..!! എന്നിട്ടും നീ അത് കേട്ടില്ല..!! അതിനുള്ള ശിക്ഷ നിനക്ക് വേണ്ട “

ഒരു തരം വല്ലാത്തൊരു ഭാവത്തിൽ അവൻ അത് പറയുമ്പോൾ പേടി കാരണം അവളുടെ കണ്ണുകൾ തുറിച്ച് വന്നു..!! ശരീരം മുഴുവൻ പൂക്കുല പോലെ വിറച്ചു..!!

“ഞാൻ അത് പിന്നെ “

അവൾക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ട് എങ്കിലും ശബ്ദം ഒന്നും പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല..!! ഭയം എന്നാ വികാരം അവളെ അത്രമേൽ കീഴ് പ്പെടുത്തി ഇരുന്നു..!!

“ഇനി നീ എന്നെ വിട്ട് പോകരുത് ദച്ചു അതിന് ആണ് ഇത് “

കണ്ണുകൾ കുറുകി അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈ തണ്ടയിൽ പിടിച്ച് അമർത്തി ഞെരിച്ചു..!! അവളുടെ മുഖം വേദനയിൽ ചുളിഞ്ഞു..!! കൈയിൽ കിടന്ന കുപ്പി വളകൾ പൊട്ടി ഉടഞ്ഞ് അവളുടെ കൈകളിലേയ്ക്ക് തുളഞ്ഞു കയറി..!!

“സ്സ് ആഹ് “

വേദനയിൽ കുതിർന്ന അർഥ നാദം അവളിൽ നിന്ന് പുറത്തേയ്ക്ക് ഒഴുകി..!! കണ്ണുകൾ നിറഞ്ഞൊഴുകി..!!

” വേ..ണ്ട നിക്ക് വേദനി..ക്കുന്നു “

ചുണ്ടുകൾ വിതുമ്പി കണ്ണുകൾ ഒഴുകി ഇറങ്ങി കൊണ്ട് അവൾ പിടഞ്ഞു കൊണ്ട് പറഞ്ഞു..!! ഒരു വേള അവന്റെ കണ്ണുകൾ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണുനീരിൽ എത്തി നിന്നതും അവന്റെ കൈ അവളിൽ നിന്ന് പതിയെ അയഞ്ഞു..!!

“ആാാാ “

അവൾ വേദനയിൽ കരഞ്ഞു കൊണ്ട് അവനിൽ നിന്ന് കൈ വലിച്ച് ഒന്ന് അതിലേക്ക് നോക്കി..!! കുപ്പി ചില്ലുകൾ തുളഞ്ഞു കയറി ര, ക്തം പൊടിഞ്ഞിറങ്ങുന്നുണ്ട്..!! അതിന് അപ്പുറം വേദന കൊണ്ട് അവൾ പിടയുന്നുണ്ടായിന്നു..!!

“ദച്ചു നിനക്ക് നിന..ക്ക് നൊന്തോ “

പെട്ടന്ന് ആദിയോടെ ഉള്ള ശബ്ദം കാതിൽ പതിഞ്ഞതും അവൾക്ക് വല്ലാത്ത ദേഷ്യം ആണ് തോന്നിയത്..!! അവൾ അതെ ദേഷ്യത്തിൽ അവനെ മുഖം ഉയർത്തി നോക്കിയതും കാണുന്നത് തന്നെ തന്നെ കണ്ണുകൾ നിറച്ച് നോക്കി നിൽക്കുന്നവനെ ആണ്..!!

അത് കണ്ട് ഒരു നിമിഷം അവൾ തന്റെ വേദന മറന്ന് അത്ഭുതത്തോടെ അവനെ നോക്കി നിന്ന് പോയി..!! പെട്ടന്ന് അവൻ അവളിൽ നിന്ന് അകന്ന് മാറി അവിടെ എല്ലാം കണ്ണുകൾ കൊണ്ട് എന്തോ വേഗത്തിൽ പരതി..!!

പിന്നെ വേഗം ടേബിളിന്റെ അടുത്തേയ്ക്ക് പാഞ്ഞു..!! നേത്ര അവനെ തന്നെ നോക്കി നിന്നു..!! അവൻ എന്താ ചെയ്യുന്നത് എന്നാ അർഥത്തിൽ..!!

ടേബിൾ തുറന്ന് അവൻ അവിടെ മുഴുവൻ തിരയാൻ തുടങ്ങി..!! കൈയിൽ തടഞ്ഞതിനെ എല്ലാം വാരി വലിച്ച് നിലത്തേയ്ക്ക് എറിഞ്ഞു..!! പിന്നെ തിരഞ്ഞത് എന്തോ കിട്ടിയതും അതും എടുത്ത് കൊണ്ട് അവൻ വേഗം അവൾക്ക് അരികിലേയ്ക്ക് പാഞ്ഞു..!!

” ദച്ചു കൈ ത..!! ഞാ..ൻ ഞാൻ നിനക്ക് മരുന്ന് വച്ച് തരാം “

അതും പറഞ്ഞ് അവൻ വേഗം അവളുടെ കൈ പിടിച്ച് എടുത്ത് കൈയിൽ ഇരുന്ന മരുന്ന് തേച്ച് കൊടുത്തു..!!

“സ്സ് “

വേദന കൊണ്ട് അവൾ ഒന്ന് പുളഞ്ഞു..!! കണ്ണുകൾ മുറുകെ അടച്ചു..!!

“ദച്ചു sry നിന്നെ വേദനിപ്പിക്കാൻ ചെയ്തത് അല്ല ഞാൻ..!! എന്നോട് പിണങ്ങല്ലേ ദച്ചു..!! നീ ഇല്ലാതെ എനിക്ക് പറ്റില്ല പെണ്ണെ “

അതും പറഞ്ഞ് അവൻ അവളെ വാരി പുണർന്നു..!! നേത്ര പെട്ടന്ന് ഉള്ള അവന്റെ ആ പ്രവൃത്തിയിൽ വിറയലോടെ നിന്ന് പോയി..!!

“എന്നെ വിട്ട് പോകല്ലേ ദച്ചു..!! പറയ് എന്റെ കൂടെ ഉണ്ടാവില്ലേ നീ..!! പറയ് ദച്ചു എന്റെ കൂടെ ഉണ്ടാവില്ലേ എന്ന് “

ആദ്യമൊക്കെ സങ്കടത്തോടെയും പിന്നെ പിന്നെ ദേഷ്യത്തിന്റെ രൂപത്തിലും ആണ് അവൻ അത് ചോദിച്ചത്..!! അവന്റെ മാറി വരുന്ന രൂപം കണ്ട് വീണ്ടും അവളിലേയ്ക്ക് ഭയമിരച്ചു കയറി..!!

“ഇ..ല്ല ഞാൻ വിട്ട് പോ..കില്ല “

അവൾ ഒരു വിറയലോടെ പറഞ്ഞു..!! അത് കേട്ട് അവന്റെ ചുണ്ടുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..!!

ബദ്രി അവളെ ഒന്ന് നോക്കി കൊണ്ട് ബെഡിന്റെ അരുകിലേയ്ക്ക് പോയ്‌ ബെഡിൽ കിടന്ന ഒരു ഷീറ്റ് എടുത്ത് അൽപ്പം വലിച്ചു കീറി..!! അത് കണ്ട് നേത്രയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!!

അപ്പോഴേയ്ക്ക് അവൻ അതും കൊണ്ട് തിരിഞ്ഞു വന്ന് അവളുടെ കൈയിൽ ആയ് അത് കെട്ടി കൊടുത്തു..!! അവൾക്ക് വല്ലാതെ നീറുന്നുണ്ടായിരുന്നു..!! അവൾ കണ്ണുകൾ മുറുകെ അടച്ചു..!!

പെട്ടന്ന് കൈയിൽ പതിഞ്ഞ ഇളം ചൂടിൽ അവൾ പൊടുന്നനെ മിഴികൾ വലിച്ച് തുറന്നു..!! തന്റെ മുറിവിൽ അമർത്തി ചുംബിക്കുന്നവനെ കണ്ട് അവൾ ഒന്ന് കിടുങ്ങി..!! അവന്റെ ചുണ്ടുകളുടെ ഇളം ചൂടും മൃദുലതയും അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിച്ചു..!!

“വേദന ഒക്കെ വേഗം പോകൂട്ടോ പെണ്ണെ “

അവളെ നോക്കി നേരിയ പുഞ്ചിരിയോടെ അവൻ അത് പറയുമ്പോൾ അവൾ അവനെ തന്നെ നോക്കി നിന്ന് പോയി..!! ബദ്രി അവളെ നോക്കി ചിരിച്ചു കൊണ്ട് ആ കൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേയ്ക്ക് ഇട്ട് മുറുകെ പുണർന്നു..!!

“എന്നും എപ്പോഴും നീ ഇവിടെ തന്നെ ഉണ്ടാവണം പെണ്ണെ..!! നീ എന്റെ അടുത്ത് നിന്ന് പോകുമ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു..!! സഹിക്കാൻ കഴിയുന്നില്ല “

അവളെ കൂടുതൽ കൂടുതൽ തന്നിലേക്ക് അടക്കി പിടിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ ഒന്ന് അനങ്ങാൻ പോലും കഴിയാതെ ആ കൈയ്ക്ക് ഉള്ളിൽ തന്നെ ഒതുങ്ങി നിന്നു അവൾ..!!

തുടരും….