ഗായത്രി………….. വീണ്ടും അവൻ ഉറക്കെ വിളിച്ചപ്പോൾ അറിയാതെ അവളുടെ കാലുകൾ നിശ്ചലമായി.
“എങ്ങോട്ട നീ ഇത്ര തിടുക്കത്തിൽ “
“മുത്തശ്ശിയുടെ അടുത്തേക്ക് കിടക്കാൻ പോകുവാ “
“നിന്റെ കൈയിൽ എന്താ പറ്റിയെ “മുഖം ശാന്തമായിരുന്നു എങ്കിലും അവന്റെ ശബ്ദം ഗൗരവത്തിൽ ആയിരുന്നു.ഗായത്രി മറുപടി പറയാതെ നിന്ന് പതുങ്ങി.
“പറയെടി “അത് വല്ലാത്തൊരു അലർച്ച ആയിരുന്നു. അവൾ പേടിച്ചു രണ്ടടി പുറകിലോട്ട് നിന്ന് സംഭവിച്ചത് മുഴുവൻ പറഞ്ഞു.
“നിനക്ക് എന്നോട് മറുപടി പറയാൻ നാക്ക് ഉണ്ടല്ലോ. നിന്റെ തന്റേടം എന്റെ അടുത്ത് മാത്രേ ഉള്ളോ നിന്റെ വായിൽ എന്താ ഡി പു, ല്ലേ ഇരുന്നത് അവൾ ഇതൊക്കെ പറഞ്ഞപ്പോളും ചെയ്തപ്പോഴും…”അവളുടെ ഷോൾഡറിൽ പിടിച്ചു ദേഷ്യത്തിൽ ചോദിക്കുന്നവനെ കണ്ടു അവൾക്ക് തന്നെ പേടി തോന്നി അവന്റെ മുഖം ഒക്കെ ചുവന്നു. ഞരമ്പ് ഒക്കെ വലിഞ്ഞു മുറുകി.. അവൻ അവളുടെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു..
“പവിത്ര……… “അവൾ പെട്ടന്ന് ഡോർ തുറന്നു പുറത്തേക്ക് വന്നു. അവന്റെ ദേഷ്യത്തിൽ ഉള്ള വിളിയും മുഖഭാവവും കണ്ടു അവൾക്ക് നല്ല പേടി തോന്നി.
“എന്താ വിഷ്ണുയേട്ടാ “…. പേടിഉള്ളിൽ ഒളിപ്പിച്ചു കൂൾ ആയി ചോദിച്ചു.
“നീ ഗായത്രിയോട് എന്താ പറഞ്ഞത് നേരത്തെ “അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
“അഹ്…. അത് ഞാൻ ഇവള്ടെ വീട് വീട്ടുകാരെ കു….”ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ ഇടത്തെ കവിളിൽ വിഷ്ണുന്റെ കൈ പതിഞ്ഞു.
ട, പ്പേ….
പവിത്ര വീഴാതെ നേരെ നിന്നു അവൾക്ക് കവിളൊക്കെ പുകയും പോലെ തോന്നി.
“ഇനി നീയോ നിന്റെ ത, ന്തയോ ഇവളുടെ നേരെ ഒരു ചെറുവിരൽ അനക്കിയാൽ ഇങ്ങനെ ആകില്ല ഞാൻ കേട്ടോ ഡി “…..
“കേട്ടോ ഡി “അവൻ അവളുടെ അടുത്ത് വന്നു നിന്ന് കുറച്ചു ഉറക്കെ ചോദിച്ചു.
“കേട്ടു “അവൾ വേദനക്ക് ഇടയിലും ഗായത്രിയെ ദേഷ്യത്തിൽ നോക്കി…
“നിന്നോട് ആരാ ഇവിടെ വന്നു കിടക്കാൻ പറഞ്ഞത് “
“ഞാൻ വരുമ്പോൾ ഈ മുറി അല്ലെ ഉപയോഗിക്കുന്നത് അതാ “
“വിഷ്ണു അവിടെ എന്താ ബഹളം “മുത്തശ്ശിയുടെ ശബ്ദം കേട്ട് അവൻ താഴേക്ക് ഒന്ന് നോക്കി.
“നിന്റെ എടുക്കാൻ ഉള്ളത് എടുത്തു താഴെക്ക് ഇറങ്ങിക്കോ പെട്ടന്ന് ആകട്ടെ “
“ഇല്ല ഞാൻ ഇവിടെ കിടക്കു ആര് എന്ത് പറഞ്ഞാലും “(ഈശ്വര ഇവൾക്ക് ഇത് എന്താ സൂക്കേട് ഇരന്നു വാങ്ങാൻ ആയി )
“നിന്റെ അച്ഛന്റെ വീട് അല്ല ഇത് നിനക്ക് തോന്നുന്ന സ്ഥലത്തു വന്നു കിടക്കാനും ഇരിക്കാനും “അത് പറഞ്ഞു അവളുടെ ബാഗും എടുത്തു അവളെ ഒരു കൈയിൽ പിടിച്ചു വലിച്ചു താഴെക്ക് പോയി..
താഴെ എല്ലാവരും ഉണ്ടായിരുന്നു പവിത്രയുടെ അച്ഛന്റെ മുന്നിലേക്ക് അവളെ കുറച്ചു ബലത്തിൽ തന്നെ പിടിച്ചു തള്ളി. പവിത്ര താഴെ കൈ ഇടിച്ചു വീണു…
“ആഹ്ഹ് “
“വിഷ്ണു…..”അമ്മാവന്റെ അലർച്ചകേട്ട് ഗായത്രി വേഗം അവന്റെ കൈയിൽ മുറുകെ പിടിച്ചു.
“എന്താ ഡാ ഇത് നീ എന്തിനാ എന്റെ മോളെ പിടിച്ചു വലിച്ചു കൊണ്ട് വന്നത് “
“അത് അറിഞ്ഞ അമ്മാവൻ വെറുതെ നിൽക്കോ എങ്കിൽ കേട്ടോ ദ ഈ പന്ന മോള് എന്റെ പെണ്ണിന്റെ മേൽ കൈ വച്ചു രണ്ടാമത് ഞാൻ പറഞ്ഞു മുകളിൽ നിങ്ങൾ ഒറ്റഎണ്ണത്തിനെ കണ്ടു പോകരുത് എന്ന്. പിന്നെ ഇവൾ ആരാ ആ മുറിയിൽ കയറി താമസിക്കാൻ. മാന്യമായി പറഞ്ഞു ഇറങ്ങാൻ അപ്പൊ മോൾക്ക് ഭയങ്കര ബുദ്ധിമുട്ട് അതാ പിന്നെ ഇങ്ങനെ ചെയ്തത് “അപ്പോഴും ഗായത്രി അവന്റെ കൈയിൽ മുറുകെ പിടിച്ചു വച്ചിട്ടുണ്ടായിരുന്നു.
“ഇവൾ എന്തെങ്കിലും പറഞ്ഞിട്ട് ആകും എന്റെ മോള് അവളെ കൈ വച്ചത്. വന്നു കയറിയില്ല അപ്പോഴേ കുടുംബക്കാരെ തമ്മിൽ അടിപ്പിക്കാൻ തുടങ്ങി “
“ഇവൾ എന്തെങ്കിലും പറഞ്ഞിട്ട് ആണോ അമ്മായിടെ മോള് ഇവളെ കൈ വച്ചത് എന്ന് സ്വന്തം മോളോട് ഒന്ന് ചോദിച്ചു നോക്ക് എന്തെങ്കിലും കള്ളം ആണ് വായിൽ നിന്ന് വീഴുന്നത് എങ്കിൽ തെളിയിക്കാൻ എനിക്ക് അറിയാം അത് കൂടെ ഓർത്ത് വേണം പറയാൻ പറയ് പവിത്ര ഇവൾ നിന്നെ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തോ “പവിത്ര ഒരു നിമിഷം ആലോചിച്ചു കള്ളം പറഞ്ഞ വിഷ്ണു ഇനിയും തന്റെ ദേഹത്ത് കൈ വയ്ക്കും..
“പറയെടി എന്താ നിന്റെ നാവ് ഇറങ്ങി പോയോ “അവന്റെ അലർച്ച കേട്ട് അവൾ ഒന്ന് ഞെട്ടി.
“അഹ്… അവൾ ഒന്നും പറഞ്ഞില്ല ഞാനാ അപ്പോഴത്തെ ദേഷ്യത്തിൽ “അത്രയും പറഞ്ഞു അവൾ തലതാഴ്ത്തി..
“കേട്ടല്ലോ….മുത്തശ്ശി ഇവൾ മുകളിൽ കിടന്നോളും മുത്തശ്ശി പോയി കിടന്നോ എന്നെ മുത്തശ്ശിക്ക് അറിയാല്ലോ താലി കെട്ടാതെ പെണ്ണിന്റെ ചൂട് തേടി വിഷ്ണു പോകില്ല “അത്രയും പറഞ്ഞു ഗായത്രിയുടെ കൈ പിടിച്ചു. അവൾ വേഗം മുത്തശ്ശിയെ നോക്കി മുത്തശ്ശിചിരിച്ചു കൊണ്ട് തലയനക്കിയതും അവൾ അവന്റെ കൂടെ കയറി പോയി.
“എല്ലാവർക്കും കിട്ടാൻ ഉള്ളത് കിട്ടിയല്ലോ ഇനി പോയി കിടന്നു ഉറങ്ങിക്കോ.. പിന്നെ നാളെ രാവിലെ അമ്പലത്തിൽ വച്ച് ആണ് താലികെട്ട് വരാൻ താല്പര്യം ഉള്ളവർക്ക് വരാം “അത്രയും പറഞ്ഞു മുത്തശ്ശിയും പോയി.
“ഇനി എന്ത് കാണാൻ നിൽക്കുവാ എല്ലാം കൂടെ പോയി കിടക്കാൻ നോക്ക് “അമ്മായി ദേഷ്യത്തിൽ മോളെ ഒന്ന് നോക്കിയിട്ട് കയറി പോയി.
മുറിയിൽ എത്തിയതും അവൻ അവളെ ബെഡിൽ ഇരുത്തിയിട്ട് പോയി ഓയിൽമെന്റ് കൈയിൽ ഇട്ട് കൊടുക്കാൻ തുടങ്ങി. അവൾ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.അവൻ വേദന ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട് പക്ഷെ ആളുടെ അനക്കം ഇല്ലാത്തത് കണ്ടു അവൻ അവളെ നോക്കിയപ്പോൾ അവനെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു അവന്റെ ദേഷ്യം എങ്ങോ പോയി മറഞ്ഞു ചിരി വരാൻ തുടങ്ങി…
“നോക്കി കഴിഞ്ഞു എങ്കിൽ കിടന്നു ഉറങ്ങിക്കോ “അവൻ അത് പറഞ്ഞിട്ടും അനക്കം ഇല്ല.
“ഡീ….”
“ഏഹ് അഹ്..”
“ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ….”
“മ്മ് രാവിലെ നേരെത്തെ എണീക്കണം എന്ന് അല്ലെ “അവളുടെ പറച്ചിൽ കേട്ട് അവന് ചിരി വന്നു.
“എന്നെ നോക്കി ചോര ഊറ്റി കഴിഞ്ഞു എങ്കിൽ കിടന്നു ഉറങ്ങാൻ “അവൻ ഒരു ചിരിയോടെ പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളും കൂടെ എണീറ്റു.
“നീ ഇത് എങ്ങോട്ട് പോകാൻ ആണ് എണീക്കുന്നെ “
“അത് പിന്നെ…”അവൾ നിന്ന് തലചൊറിയാൻ തുടങ്ങി.അവളുടെ നിൽപ്പ് കണ്ടു ചിരി വന്നു.
“ഞാൻ അപ്പുറത്തെ മുറിയിൽ ഉണ്ട് താൻ ഇന്ന് ഒരു ദിവസത്തേക്ക് ഇവിടെ കിടന്നോ പേടിക്കണ്ട ഞാൻ അവിടെ തന്നെ ഉണ്ട് “അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ അങ്ങോട്ട് പോയി.
അവൻ പോയി കഴിഞ്ഞു അവൾ വന്നു കിടന്നു…. അവളുടെ മനസ്സിൽ വല്ലാത്ത സന്തോഷം വന്നു മൂടുന്നത് അവൾ അറിഞ്ഞു. തനിക്ക് വേണ്ടി ഒരാൾ സംസാരിക്കാനും തന്നെ ചേർത്ത് പിടിക്കാനും വഴക്ക് പറയാനും.അറിയാതെ അവളുടെ മനസ്സ് അവനോട് ഒപ്പം ഉള്ള ജീവിതം സ്വപ്നം കണ്ടു തുടങ്ങി.
പിറ്റേന്ന് രാവിലെ ഗായത്രി ഉണരുമ്പോൾ തന്റെ കാലിൽ എന്തോ ഭാരം പോലെ അവൾ നോക്കുമ്പോ തന്റെ കാൽ കൂട്ടിപിടിച്ചു അതിൽ തലചായ്ചുറങ്ങുന്ന വിഷ്ണുനെ കണ്ടു അവൾ ഞെട്ടി എണീറ്റു.
അവളുടെ കാലിന്റെ ചലനം മനസിലാക്കി അവൻ ഉണർന്നു
“താൻ എണീറ്റോ….”
“എന്ത് പറ്റി മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ “അവന്റെ മുഖം കണ്ടു അവൾ ചോദിച്ചു.
“ഇന്നലെ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടു പിന്നെ കിടന്നു ഉറക്കം വന്നില്ല അങ്ങനെ ഇവിടെ വന്നു അപ്പൊ താൻ നല്ല ഉറക്കം ആയിരുന്നു അതാ പിന്നെ വിളിക്കാതെ ഇവിടെ ഇരുന്നു ഉറങ്ങിയത്.”
“ഞാൻ പോയി ചായ കൊണ്ട് വരാം “അത് പറഞ്ഞു അവൾ എണീറ്റതും അവൻ കൈയിൽ പിടിച്ചു.
“താൻ പോയി കുളിച്ചു റെഡി ആകാൻ നോക്ക് സമയം ഒരുപാട് ആയി അമ്പലത്തിൽ വച്ച് ആണ് താലികെട്ട് “അവൻ അവളോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി.
അവൾ പിന്നെ ഒരു ചിരിയോടെ ഫ്രഷ് ആകാൻ പോയി.
****************??
ഗിരി……………
എന്താ സാർ….
അവർ എന്താ പറഞ്ഞത് അവളെ കുറിച്ച്.
സാർ അവൾ അവിടെ വന്നിട്ട് കുറച്ചു ദിവസമെ ആയിട്ട് ഉള്ളു അവളെ അവിടെ തേടി വന്ന ആദ്യത്തെയും അവസാനത്തെയും ആള് വിഷ്ണു ആയിരുന്നു…
അപ്പൊ അവൻ പറഞ്ഞത് സത്യം ആണ് അവന്റെ കാമുകി ആണ് അവൾ.
അതിന് സാധ്യത ഇല്ല.
അത് എന്താ നിനക്ക് ഇത്ര ഉറപ്പ്.
അവൾ എന്റെ പെങ്ങൾ ആണ്….
What……….
“അതെ എന്റെ അതെ രക്തം ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് വര്ഷങ്ങളായി അവളെയോ അച്ഛനെയോ ഒരു ജോലി ആയിട്ട് പോലും ഞാൻ തിരക്കി പോയില്ല. അവളെ അന്ന് സാറിന്റെ കൂടെ കണ്ട ശേഷം ഞാൻ നാട്ടിൽ പോയി എല്ലാം അന്വേഷിച്ചു. അച്ഛൻ മരിച്ചു. അവൾ ഒരുപാട് നാൾ ആയി ടീച്ചർടെ വീട്ടിൽ ആയിരുന്നു അവിടുന്ന് എന്ന് എപ്പോ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല”
ഗിരി എങ്ങോ നോക്കി അത്രയും പറഞ്ഞു.
“എനിക്ക് അവളെ വേണം ഗിരി ഒരു ദിവസത്തേക്ക് അല്ല ഈ അലക്സിന്റെ മിന്നിന് അവകാശിയായ്.”ഗിരി അവനെ നോക്കി.
“നോക്കണ്ട അവനോട് ഉള്ള ദേഷ്യം കൊണ്ടോ അവനെ ജയിക്കാനോ അല്ല എനിക്ക് അവളെ വേണം ഇനി ഉള്ള ജീവിതത്തിൽ കൂട്ടായ് “
“അവൾക്ക് ഒരു ജീവിതം കിട്ടുന്നതിൽ എനിക്ക് സന്തോഷമെ ഉള്ളു ഞാൻ അവളെ ഒന്ന് പോയി കാണാം സംസാരിക്കാം പറ്റിയാൽ കൂട്ടി കൊണ്ട് വരാം “
“അവൾ ഒരിക്കലും നിന്നെ ഒരു ചേട്ടനായി കണ്ടു ഇനി അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ “
“ഇല്ല അത് ഒരിക്കലും സംഭവിക്കില്ല അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എല്ലാത്തിനും മാപ്പ് പറയണം “
“മ്മ് എന്ത് ചെയ്തിട്ട് ആയാലും കുഴപ്പമില്ല എനിക്ക് അവളെ വേണം “
“മ്മ് ഞാൻ ഇറങ്ങുവാ സാർ “
“മ്മ്… ആ സ്ത്രീയെ ഇന്നലെ എപ്പോഴാ വീട്ടിൽ കൊണ്ട് ആക്കിയേ “
“അവരോടു കാര്യങ്ങൾ ചോദിച്ചു അറിഞ്ഞു ഉടനെ വിട്ടു “
“മ്മ് ശരി “
ഗിരി യാത്ര പറഞ്ഞു ഇറങ്ങിയതും അങ്ങോട്ട് അവന്റെ ഒരു സ്റ്റാഫ് വന്നു.
“എന്തായി കാര്യങ്ങൾ “
“അവരുടെ കല്യാണം ആണ് സാർ ഇന്ന് അടുത്ത് ഉള്ള അമ്പലത്തിൽ വച്ച് ഞായറാഴ്ച ഒരു ബിഗ് പാർട്ടി പറഞ്ഞിട്ടുണ്ട് എല്ലാവർക്കും “
“ഷിറ്റ് “അലക്സ് ദേഷ്യത്തിൽ അവിടെ ഉണ്ടായിരുന്ന ഫ്ലവർവൈസ് എടുത്തു തറയിൽ അടിച്ചു.
അലക്സ് ഇപ്പൊ വീട്ടിൽ ആണ് അവന് വേണ്ട മെഡിക്കൽ സിസ്റ്റം എല്ലാം വീട്ടിൽ തന്നെ ഏർപ്പാട് ആക്കിയിട്ടുണ്ട്. വിഷ്ണു കാര്യമായി തന്നെ ആണ് അലക്സിനെ കണ്ടത് അതിന്റെ ക്ഷീണം ഉണ്ടേ…..
അക്കാമ്മ വീട്ടിൽ എത്തിയോ എന്തോ. കല്യാണം നാളെ നടത്താം ഇന്ന് ഇനി എനിക്ക് വയ്യ പിള്ളേരെ
തുടരും….