ഏട്ടൻ അവൾ അറിയാതെ പറഞ്ഞു പോയി.. വിഷ്ണു അവളെ രൂക്ഷമായി ഒന്ന് നോക്കി. ഗിരി അടുത്തേക്ക് എത്താറായപ്പോൾ അവൾ അവനോട് കൂടുതൽ ചേർന്നു നിന്ന്.
അടുത്ത് എത്തിയ ഗിരി വിഷ്ണുന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.
“നിനക്ക് അലക്സീനോട് ജയിക്കാൻ എന്റെ അനിയത്തിയുടെ ജീവിതം തന്നെ വേണയിരുന്നോ “
“ഒരു പെണ്ണിന്റെ ജീവിതം വച്ചു ശത്രുനെ തോൽപ്പിക്കാൻ എന്റെ പേര് അലക്സ് എന്നോ ഗിരി എന്നോ അല്ല “
“ഡാ “വിഷ്ണുന്റെ ഒരു നോട്ടത്തിന് അവൻ ഉയർത്തിയ കൈ താഴ്ത്തി.അവൻ അടുത്ത് ഗായത്രിയുടെ അടുത്തേക്ക് നീങ്ങി അവൾ വിഷ്ണുന്റെ കൈയിൽ മുറുകെ പിടിച്ചു അവനോട് ഒതുങ്ങി നിന്നു. തന്നെ പേടിച്ചു തന്റെ മുഖത്ത് പോലും നോക്കാതെ ഒതുങ്ങിനിൽക്കുന്ന അനിയത്തിയെ കണ്ടു ഒരേ സമയം സങ്കടവും ദേഷ്യവും വന്നു.
അവൻ ഗായത്രിയുടെ കൈയിൽ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തി. പെട്ടന്ന് ആയത് കൊണ്ട് അവന്റെ അടുത്തേക്ക് പോകുകയും ചെയ്തു…
“എനിക്ക് നിന്നോട് സംസാരിക്കണം മോളെ…..”
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല എന്റെ കൈയിൽനിന്ന് വിട് “
“എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ടു നീ പോകോ “
“എനിക്ക് ഒന്നും കേൾക്കണ്ട അല്ലെങ്കിൽ തന്നെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാൻ നിങ്ങളുടെ ആരാ “
അവൾ കൈവിടുവിക്കാൻ നോക്കുന്നുണ്ട് എങ്കിലും അത് നടക്കുന്നില്ല…വിഷ്ണു അവന്റെ കൈയിൽ നിന്ന് കൈഅടർത്തി മാറ്റി അവളെ അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി..
“എനിക്കും എന്റെ പെങ്ങൾക്കും കുറച്ചു സംസാരിക്കാൻ ഉണ്ട് അതിന് ഇടയിൽ നിന്ന് അവളെ വലിച്ചോണ്ട് പോകാൻ നീ ആരാ ട “വിഷ്ണുന് നേരെ കൈ ചൂണ്ടി ആയിരുന്നു ഗിരിയുടെ ചോദ്യം…
“എന്റെ ഭർത്താവ് “.
ഗായത്രി പെട്ടന്ന് പറഞ്ഞപ്പോൾ വിഷ്ണുന് സന്തോഷം ആയി..
“ഗായു നിന്നെ ഇവൻ ചതിക്കുവാ “
“ആയിക്കോട്ടെ അതിന് നിങ്ങൾക്ക് എന്താ നിങ്ങൾ എന്റെ ആരാ… എന്റെ കാര്യത്തിൽ ഇത്രക്ക് വിഷമിക്കാൻ “
“മോളെ ഞാൻ “
“മിണ്ടരുത്.. നിങ്ങളെ പോലൊരു ചേട്ടൻ എനിക്ക് ഇല്ല.എനിക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നു ഒരുപാട് വർഷം മുന്നേ അനിയത്തിയും അച്ഛനും വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപെട്ട ഒരു ചേട്ടൻ. ആ ചേട്ടൻ മരിച്ചു “
അവൾ പറയുന്ന ഓരോ വാക്കും ഗിരിയെ വല്ലാതെ തളർത്തി. അവൻ അവളുടെ മുഖത്തേക്ക് നോക്കി..
“പിന്നെ ഞാൻ ആരോട് മിണ്ടണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ ഉള്ളത് എന്റെ വ്യക്തിപരമായ കാര്യം ആണ് അത് ഒന്നും നിങ്ങളെ ബോധ്യപെടുത്തണ്ട ആവശ്യം ഇല്ല. ഇനി ഒരിക്കലും ഒരു ചേട്ടൻ ചമഞ്ഞു അല്ല ഒരു ബന്ധവും പറഞ്ഞു ഈ ഗായത്രിയുടെ മുന്നിൽ വരരുത്…… ഗായത്രിക്ക് ഇന്ന് ഈ ലോകത്ത് സ്വന്തം എന്ന് പറയാനും സ്നേഹിക്കാനും ഒരാൾ ഉണ്ട് എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ അവകാശി .” അത്രയും പറഞ്ഞു വിഷ്ണുന്റെ കൈയിൽ പിടിച്ചു അവൾ മുന്നോട്ട് നടന്നു വിഷ്ണു ഒരു ചിരിയോടെ അവളെ നോക്കി.
അവർ നടന്നു കാറിനടുത്തു എത്തുമ്പോൾ ബന്ധുക്കളും മുത്തശ്ശിയും അവിടെ നിൽപ്പുണ്ടായിരുന്നി…
“ആരാ മക്കളെ അയാൾ “
“മുത്തശ്ശി അത് എന്റെ ഒരു ഫ്രണ്ട് ആണ് കല്യാണം വിളിക്കാതത്തിന്റെ പരാതി “
“ഇനി എങ്ങോട്ട് ആണ് നേരെ തറവാട്ടിലേക്ക് ആണോ “
“വേണ്ട മുത്തശ്ശി ഇന്ന് ഇനി തറവാട്ടിൽ പോകണ്ട നമുക്ക് നമ്മുടെ വീട്ടിൽ പോകാം ഞായറാഴ്ച പാർട്ടി കഴിഞ്ഞു അങ്ങോട്ട് പോകാം “
“ശരി മക്കളെ “അത് പറഞ്ഞപ്പോൾ ബന്ധുക്കൾക്ക് ഒക്കെ സന്തോഷം ആയി.
****************
അഹ്………..
“ഡാ നാ, റികളെ എന്നെ അഴിച്ചു വിട് എന്നെ നിനക്ക് ഒന്നും ശരിക്ക് അറിയില്ല “…
“ഇനി നീ എന്തെങ്കിലും പറഞ്ഞൽ സാർ വരും വരെ ഒന്നും വെയിറ്റ് ചെയ്യില്ല കൊ, ന്ന് ത, ള്ളും “
“ആരാ ഡാ നിന്റെയൊക്കെ സാർ രണ്ടുദിവസം ആയി കേൾക്കാൻ തുടങ്ങിയിട്ട്”
“ഇപ്പൊ തത്കാലം അക്കാമ്മ അവിടെ അടങ്ങി കിടക്ക് ഇന്ന് സാറിന്റെ കല്യാണം ആണ് അത് കഴിഞ്ഞു നേരെ ഇങ്ങ് വരും.” അക്കാമ്മ ദേഷ്യത്തിൽ അവരെ ഒക്കെ ഒന്നു നോക്കി.
*******************
“മോള് വലതു കാല് വച്ച് കയറി വാ “
ഗായത്രി വിളക്ക് വാങ്ങി വലതു കാൽ വയ്ക്കാൻ പോയതും പവിത്ര അവളെ കാല് വച്ച് വീഴ്ത്താൻ നോക്കി പക്ഷെ ഇതു നേരത്തെ പ്രതീക്ഷിച്ച രാഹുൽ അവളുടെ കാലിൽ അറിയാത്ത മാതിരി ഒരു ചവിട്ട് കൊടുത്തു മുന്നോട്ട് കയറി നിന്നു….
“മോള് പൂജാമുറിയിൽ കൊണ്ട് വയ്ക്ക് വിളക്ക് ” അവൾ വിഷ്ണുനെ ഒന്ന് നോക്കിയിട്ട് നേരെ പൂജമുറിയിൽ പോയി വിളക്ക് വച്ച് അവൾ കൈകൂപ്പി അവിടെ ഉള്ള കൃഷ്ണ വിഗ്രഹത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു.
“കമലെ…..”
“അമ്മേ “
“ആ പിള്ളേർക്ക് ഉള്ള മധുരം എടുത്തോളൂ “
“നിങ്ങൾ ഇവിടെ ഇരിക്ക് പിള്ളേരെ “മുത്തശ്ശി സോഫയിലോട്ട് കൈ ചൂണ്ടി പറഞ്ഞു.പിന്നെ കമല മധുരം കൊണ്ട് വന്നു അത് മുത്തശ്ശി വിഷ്ണുന് കൊടുത്തു അവൻ കഴിച്ചു ബാക്കി അവൾക്കും കൊടുത്തു…..
“മുത്തശ്ശി എനിക്ക് അത്യാവശ്യം ആയി ഓഫീസിൽ പോണം….”
“ഇപ്പൊ തന്നെ പോണോ വിഷ്ണു….”
“വേണം മുത്തശ്ശി ഓഫീസിൽ എല്ലാരോടും പാർട്ടിയുടെ കാര്യം പറയണം പിന്നെ എനിക്ക് വേറെയും കുറച്ചു ആവശ്യം ഉണ്ട് ഇവിടെ ഇനി പരിപാടി ഒന്നുമില്ലല്ലോ “
“അഹ് ഇനി നിനക്ക് എന്താ കെട്ടി കൊണ്ട് വീട്ടിൽ തള്ളിയിട്ടു പോയ മതിയല്ലോ “മൂത്തമ്മായി പറഞ്ഞു
“ദെ നല്ലൊരു ദിവസം ആയിട്ട് എന്നെ കൊണ്ട് ഒന്നും പറയിക്കരുത് അമ്മായി..മുത്തശ്ശി ഞാൻ പോയിട്ട് വരാം “ഗായത്രിയെ ഒന്ന് നോക്കിയിട്ട് അവൻ പോയി.
“മോള് വേണേൽ പോയി ഡ്രസ്സ് ഒക്കെ ഒന്ന് മാറു പിന്നെ താലി ഏഴുദിവസം കഴിഞ്ഞു നമുക്ക് മാലയിൽ കോർത്തിടാം “അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞു. അവൾ ഒന്ന് തലയാട്ടി മുറിയിലേക്ക് പോയി.
“മുത്തശ്ശി “…
“എന്താ പവി “
“ഞാൻ തിരിച്ചു പോകുവാ മുത്തശ്ശി അത്യാവശ്യം ആയി ഒരു മീറ്റിംഗ് ഉണ്ട് അതിന് ഞാൻ അവിടെ വേണം “
“എങ്കിൽ പിന്നെ അത് കഴിഞ്ഞു ഇങ്ങ് വന്നാൽ പോരായിരുന്നോ മോളെ…”
“ഞാൻ മനസിൽ കുറെ വർഷം ആയി കൊണ്ട് നടക്കുന്നത് ആണ് വിഷ്ണുഏട്ടനെ അപ്പൊ ആള് മറ്റൊരാളെ താലി ചാർത്തുന്നത് നേരിട്ട് കണ്ടാൽ ചിലപ്പോൾ എനിക്ക് വിഷ്ണുഏട്ടനെ മറക്കാൻ സാധിച്ചാലോ മുത്തശ്ശി അതുകൊണ്ട് ആണ് ഞാൻ ഓടി വന്നത് “ഇല്ലാത്ത വിഷമം വാരി വിതറി കൊണ്ട് പവിത്ര പറഞ്ഞു അവളുടെ ഭാവഭിനയം കണ്ടു അവിടെ നിന്ന ബാക്കി ഉള്ളവരുടെ കണ്ണ് തള്ളി….
“മോളെ വിധിച്ചത് അല്ലെ കിട്ടു മോള് അവനെ മറന്ന് നല്ലൊരു ജീവിതപങ്കാളിയെ തിരഞ്ഞു എടുക്കാൻ മനസിനെ പാകപെടുത്തു..”അവളുടെ തലയിൽ തലോടികൊണ്ട് മുത്തശ്ശി പറഞ്ഞു.
അവൾ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി….അവൾ അപ്പൊ തന്നെ അലക്സിനെ വിളിച്ചു.
“ഹലോ “…
“ഞാൻ ഇവിടുന്ന് ഇറങ്ങുവാ സ്ഥിരം നമ്മൾ മീറ്റ് ചെയ്യുന്ന സ്ഥലം തന്നെ അല്ലെ”
“വേണ്ട നീ എന്റെ ഗസ്റ്റ്ഹൗസിലേക്ക് വാ “
“അലക്സ് ഇപ്പൊ…..”
“Any problem..”
“Ey no… ഞാൻ വരാം bye “അവൾ കാൾ കട്ട് ചെയ്തു കഴിഞ്ഞു അവളുടെ ചുണ്ടിൽ വശ്യമായ ഒരു പുഞ്ചിരി തെളിഞ്ഞു….
“സാർ……..”
“എന്താ ഡോ “
“ഗിരി വന്നിട്ടുണ്ട് “
“അവനോട് പോയിട്ട് നാളെ മോർണിംഗ് വരാൻ പറയ് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്…. പിന്നെ നിങ്ങൾ എല്ലാവരും പൊക്കോ എനിക്ക് ഇവിടെ ഒരു ഗസ്റ്റ് ഉണ്ട് ഇന്ന് “അലക്സ് ഒരു ചെറുചിരിയോടെ പറഞ്ഞപ്പോൾ സ്റ്റാഫിന് കാര്യം മനസിലായത് പോലെ ഒന്ന് പുഞ്ചിരിച്ചു പോയി….
********************
വിഷ്ണു എന്തോ ആലോചനയിൽ ആണ് ഡ്രൈവിംഗ്നിടയിൽ രാഹുൽ അത് ശ്രദ്ധിച്ചു.
“എന്താ ഡാ കുറച്ചു സമയം ആയിട്ട് ഒരു ആലോചന “
“ഏയ്യ് ഒന്നുല്ല ഡാ ഞാൻ അലക്സിന്റെ കാര്യം ഓർക്കുവായിരിന്നു “
“അവന് എന്താ ഇപ്പൊ “
“അവന്റെ ഉള്ളിൽ ഗായത്രിയോട് ഒരു ഇഷ്ടം ഉണ്ട്….. അത് അവന്റെ കാര്യം കാണാൻ വേണ്ടി മാത്രം ആണെന്ന് എനിക്ക് തോന്നുന്നില്ല “
“അത് എന്താ നീ അങ്ങനെ പറഞ്ഞത് “
“അവൻ എന്തോ പറഞ്ഞതിന്റെ പേരിൽ ഒരിക്കലും ഗിരി വന്നു എന്നെ കുറിച്ച് മോശം ആയി പറയില്ല എന്ന് ഒരു തോന്നൽ “
“അവൻ നിന്നെ തറപറ്റിക്കാൻ ഇല്ലാത്ത സ്നേഹം ഒക്കെ അവളുടെ മേൽ അഭിനയിച്ചു കാണിച്ചത് കണ്ടു ചിലപ്പോൾ ഗിരി അതിൽ വീണത് ആണെങ്കിലോ “
“സാധ്യത ഉണ്ട് “
“അല്ല അവരെ എന്താ ചെയ്യാൻ പോകുന്നെ കൊ, ല്ലാൻ ആണോ “
“ഏയ്യ് അവരെ ഞാൻ കൊ, ല്ലില്ല കാരണം ഒന്നുല്ലേലും എന്റെ ഗായത്രിക്ക് കുറച്ചു ദിവസം ആഹാരം കൊടുത്തു നോക്കിയില്ലേ “
“പിന്നെ എന്താ ചെയ്യാൻ പോകുന്നെ “
“അവർക്ക് നന്നാവാൻ ഞാൻ ഒരു അവസരം കൊടുക്കാൻ പോകുന്നു അത്രേ ഉള്ളു “
“എനിക്ക് ഒന്നും മനസിലാകുന്നില്ല “
“അത് അവിടെ എത്തുമ്പോൾ നിനക്ക് മനസിലാകും “
പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ ഒരു പഴയബിൽഡിഗിന് മുന്നിൽ അവരുടെ വണ്ടി നിന്നു.
“നീ വണ്ടി ഒതുക്കിക്കോ “രാഹുൽ വണ്ടി ഒതുക്കിതിരിച്ചു വന്നു രണ്ടുപേരും ഒരുമിച്ച് അകത്തേക്ക് കയറി.
“സാർ കുറച്ചു കൂടെ വരാൻ വൈകി എങ്കിൽ ചിലപ്പോൾ ഞാൻ അവരെ കൈ വച്ച് പോയേനെ അത്രക്ക് ഉണ്ട് അവരുടെ നാവ് “അതിന് വിഷ്ണു ഒന്ന് ചിരിച്ചു
“അവർ എവിടെ “
“വാ സാർ..”
ആരുടെയോ സൗണ്ട് കേട്ട് അക്കാമ്മ കണ്ണുകൾ തുറന്നു വാതിലിനടുത്തേക്ക് നോക്കി. ഒരുപാട് സമയം ഇരുട്ടത്തു ഇരുന്നത് കൊണ്ട് ആകും മുറിയിൽ പെട്ടന്ന് പ്രകാശം വന്നപ്പോൾ അവർ കണ്ണുകൾ മുറുകെ അടച്ചു. പിന്നെ പതിയെ കണ്ണ് ചിമ്മി തുറന്നു.മുന്നിൽ നിൽക്കുന്ന വിഷ്ണുനെ കണ്ടു അവരുടെ മുഖഭാവം മാറി. അവർക്ക് അവന്റെ മുഖത്ത് നോക്കാൻ പേടി തോന്നി..
“എന്നെ മനസ്സിലായോ “അവരുടെ മുഖത്തോട് മുഖം അടുപ്പിച്ചു ചോദിച്ചു.
തുടരും….