എല്ലാം കേട്ട് കഴിഞ്ഞിട്ടും നേത്ര അതെ ഇരുപ്പ് തന്നെ തുടർന്നു..!! അവളിൽ തന്നെ മിഴികൾ ഉറപ്പിച്ച് അൽപ്പം മാറി അവരും..!!
“മോളെ “
അവളിൽ നിന്ന് ഒരു നീക്കവും കാണാതെ ആകാവേ രാധ അവൾക്ക് അടുത്തേയ്ക്ക് വന്ന് കൊണ്ട് അവളുടെ തോളിൽ ആയ് കൈ വച്ചു കൊണ്ട് വിളിച്ചു..!! നേത്ര പതിയെ മുഖം ഉയർത്തി അവരെ ഒന്ന് നോക്കി..!!
രാധ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു..!! കണ്ണുകൾ ചുവന്ന് കലങ്ങി മുഖം ആകെ ചുവപ്പ് കലർന്നിരുന്നു..!! ആകെ വല്ലാത്തൊരു രൂപം..!!
“എന്താ മോളെ ഇങ്ങനെ?? നീ സങ്കടപ്പെടാതെ നമ്മുടെ അല്ലി മോളെ ആരും നമ്മളിൽ നിന്ന് കൊണ്ട് പോകില്ല..!! പെറ്റമ്മയിൽ നിന്ന് സ്വന്തം കുഞ്ഞിനെ പറിച്ചു മാറ്റാൻ ആർക്കും കഴിയില്ല..!! ഒരു കോടതിയും വിധിക്കില്ല അങ്ങനെ..!! അതുകൊണ്ട് മോള് ധൈര്യം ആയ് ഇരിക്ക് “
അവർ അവൾക്ക് ധൈര്യം പകർന്നു കൊണ്ട് പറഞ്ഞു..!! അത് കേട്ട് അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു..!!
“എനിക്ക് എല്ലാം നഷ്ട്ടപ്പെട്ടു രാധമ്മേ..!! ഉണ്ടായിരുന്നത് എല്ലാം പോയി..!! അച്ഛൻ, അമ്മ, ചേച്ചി വീട്ടുകാര് ബന്ധുക്കൾ അങ്ങനെ എല്ലാം..!! ഇനി ആകെ ഉള്ളത് എന്റെ മോളാണ്..!! അവളെയും നഷ്ടപ്പെടുത്താൻ ഞാൻ സമ്മതിക്കില്ല..!! അതിന് ഏത് അറ്റം വരെയും പോകാൻ ഒരുക്കം ആണ് “
രാധമ്മ അവളെ തന്നെ നോക്കി..!! വല്ലാത്തൊരുതരം വാശി അവർക്ക് കാണാൻ കഴിഞ്ഞു ആ മുഖത്ത് നിന്ന്..!!
“വാ മോളെ നിന്നെ കൊണ്ട് പോകാൻ വരുന്നവരോട് എന്ത് പറയണം എന്ന് അമ്മയ്ക്ക് അറിയാം “
അവൾ അതും പറഞ്ഞ് അല്ലി മോളെ വാരി എടുത്ത് കൊണ്ട് അകത്തേയ്ക്ക് നടന്നു..!!
********************
വല്ലപ്പോഴും പോകുന്നത് പോലെ മോളെയും കൊണ്ട് അടുത്തുള്ള പാർക്കിലേയ്ക്ക് ഇറങ്ങിയത് ആണ് നേത്രയും രാധമ്മയും..!! സാധാരണ അവൾ ഒറ്റയ്ക്ക് ആണ് മോളെയും കൊണ്ട് വരാറ്..!! ഇന്ന് ഇപ്പോൾ എന്തോ രാധമ്മയും കൂടി..!!
നേത്ര മോളെ അവൾക്ക് ഇഷ്ട്ടം ഉള്ള ഇല്ല ഐറ്റംസിലും ആയ് ഇരുതുന്നുണ്ട്..!! രാധമ്മ അൽപ്പം മാറി ആരോടോ സംസാരിച്ച് നിൽക്കുവാണ്..!!
“മതിയോടി കള്ളി പെണ്ണെ “
നേത്ര അവളെ എടുത്ത് കറക്കി കൊണ്ട് ചിരിയോടെ ചോദിച്ചു..!! അല്ലി മോള് കുണുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു..!!
“മ്മാ ത് ത് “
വേറെ ഏങ്ങോട്ടോ കൈ ചൂണ്ടി കൊണ്ടാണ് അവൾ അത് പറഞ്ഞത്..!! അത് കേട്ട് നേത്രയും ഒന്ന് അവിടെക്ക് നോക്കി..!! ഒരു വേള അവൾ ഒന്ന് നിശബ്ദമായി..!!
പാർക്കിന്റെ അങ്ങേ അറ്റത് ആയ് ഒരു കുഞ്ഞി ചെക്കനെ അവന്റെ അച്ഛൻ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുവാണ്..!! അവർക്ക് പിന്നാലെ ആ കുട്ടിയുടെ അമ്മയും ഉണ്ട്..!! സന്തുഷ്ട കുടുംബം..!!
നേത്ര ഏതോ ഒരു ഓർമയിൽ ആ കാഴ്ച്ച തന്നെ നോക്കി നിന്ന് പോയി..!! കുഞ്ഞിലേ തന്റെ ആവശ്യം പ്രകാരം അച്ഛൻ വാങ്ങി തന്നത് ആണ് ഒരു ചെറിയ സൈക്കിൾ..!! ശേഷം അച്ഛൻ തന്നെ ആണ് അത് ഓടിക്കാൻ പഠിപ്പിച്ചതും..!! ഒടുവിൽ എവിടെയോ പോയ് അതുമായി വീണപ്പോൾ ഓടി വന്ന് അച്ഛൻ വാരി എടുത്തതും..!! പൊട്ടിയ കൈയും നോക്കി അച്ഛനെ നോക്കി വിതുമ്പുമ്പോൾ
“” അച്ഛന്റെ പൊന്നിന് വേദനിക്കുന്നോ ഡാ “”
കണ്ണിലെ നീർ തിളക്കത്തോടെ തന്നോട് അത് ചോദിക്കവേ തന്റെ ശരീരത്തിലെ വേദനയും എങ്ങോ പോയ് മറഞ്ഞിരുന്നു..!! എങ്കിലും അന്നത്തെ ദിവസം അച്ഛൻ തന്നെ നിലത്ത് നിർത്തിയിട്ടില്ല..!! അതൊക്കെ അവൾ ഒരു വേദനയോടെ ഓർത്ത് എടുത്തു..!!
“മ്മേ ഇക്കും ഇയ്ക്കും “
അല്ലി മോളുടെ ശബ്ദം ആണ് അവളെ ഓർമകളിൽ നിന്ന് തിരികെ കൊണ്ട് വന്നത്..!! നിറഞ്ഞ കണ്ണുകൾ സാരി തലപ്പിനാൽ വേഗം തുടച്ചു കൊണ്ട് അവൾ മോളോട് ആയ് പറഞ്ഞു..!!
” അമ്മയുടെ അല്ലി മോൾക്ക് അമ്മ ഉടനെ ഒരു സൈക്കിൾ വാങ്ങി തരാട്ടോ..!! ഇപ്പൊ അതിന് കഴിയില്ല മോളെ “
കുഞ്ഞി പെണ്ണിന് അവൾ പറഞ്ഞത് ഒന്നും മനസിലായില്ല എങ്കിലും വെറുതെ അവളെ തന്നെ നോക്കി ഇരുന്നു..!! എന്നാൽ ഇതും കേട്ട് കൊണ്ടാണ് രാധ അവൾക്ക് അടുത്തേയ്ക്ക് വരുന്നത്..!!
“എന്ത് വാങ്ങുന്ന കാര്യം ആണ് മോളെ “
അവർ കേട്ടു എങ്കിലും കേൾക്കാത്ത ഭാവത്തിൽ ചോദിച്ചു..!!
“ഏയ് ഒന്നൂല രാധമ്മേ മോൾക്ക് ഒരു സൈക്കിൾ വേണം എന്ന് പറയുവായിരുന്നു “
“അതിനെന്താ അല്ലി മോളെ നിന്റെ അപ്പു വന്നിട്ട് നമുക്ക് അപ്പൂനോട് പറയാട്ടോ “
അവർ അല്ലി മോളെ കൈയിൽ എടുത്ത് വാത്സല്യത്തോടെ പറഞ്ഞു..!!
“അയ്യോ വേണ്ട രാധമ്മേ..!! അവൾ പറഞ്ഞു എന്ന് കരുതി വാങ്ങാൻ ഒന്നും നിൽക്കണ്ട..!! അടുത്ത മാസത്തെ സാലറി വരുമ്പോൾ ഞാൻ തന്നെ വാങ്ങി കൊടുത്തോളം അവൾ..!! ഇപ്പൊ തന്നെ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് നിങ്ങൾ..!! ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് ഞാൻ കാണുന്നത് അല്ലെ..!! അതുകൊണ്ട് ഒന്നും വേണ്ട..!! ഈ സ്നേഹം മാത്രം മതി ഞങ്ങൾ “
ഒരു വേള അവളുടെ തൊണ്ട ഒന്ന് ഇടറി..!! കണ്ണുകൾ നിറഞ്ഞ് വന്നു..!! എന്നാൽ രാധമ്മ അവളെ ശാസനയോടെ നോക്കി കൊണ്ട് പറഞ്ഞു..!!
“ദേ പെണ്ണെ എന്റെ കൈയിൽ നിന്ന് മേടിക്കരുത്..!! നീ ഞങ്ങൾക്ക് ആരാ?? ഞങ്ങളുടെ സ്വന്തം മകൾ..!! ഇത് ഞങ്ങളുടെ പേര കുട്ടിയും..!! അപ്പോൾ പിന്നെ നിങ്ങൾക്ക് വേണ്ടുന്നത് ഒക്കെ ചെയ്ത് തരേണ്ടത് ഞങ്ങൾ തന്നെ അല്ലെ “
“അല്ല രാധമ്മേ ഞാൻ പറയുന്നത് “
അവൾ എന്തോ പറഞ്ഞു തുടങ്ങിയതും അവർ അവൾക്ക് നേരെ കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു..!!
“വേണ്ട ഒന്നും പറയണ്ട നീ..!! നീയും മോളും ഞങ്ങൾക്ക് ഒരിക്കലും ഒരു ഭാരം അല്ല മോളെ..!! അങ്ങനെ നീ ഒരിക്കലും ചിന്തിക്കരുത്..!! മക്കൾ ഉപേക്ഷിച്ചു പോയ ഞങ്ങൾക്ക് ദൈവമായ് തന്ന നിധി ആണ് നീ..!! ആ നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്താലും മതിയാവില്ല..!! അതുകൊണ്ട് ഇനി ഇങ്ങനെ ഉള്ള സംസാരം ഒന്നും വേണ്ട പറഞ്ഞേക്കാം “
അൽപ്പം കടുപ്പത്തിൽ അതും പറഞ്ഞ് അവർ മുന്നേ നടന്നു..!! നിറ കണ്ണുകളോടെ അവർക്ക് പുറകെ ആയ് നേത്രയും..!!
*********************
പാർക്കിൽ നിന്ന് ഇറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആണ് പെട്ടന്ന് ഒരു കാർ അവർക്ക് തടസ്സമായ് വന്നത് നിന്നത്..!! ഒരു വേള അവർ ഒന്ന് പിന്നിലേയ്ക്ക് ആഞ്ഞു പോയി..!!
“എവിടെ നോക്കിയ ഡോ വണ്ടി ഓടിക്കുന്നത്?? കണ്ണ് കാണില്ലേ തനിക്ക് “
രാധമ്മ ആ കാറിലേയ്ക്ക് നോക്കി അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു..!! എന്നാൽ അതിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് അവർ ഒന്ന് ഞെട്ടി..!! നേത്രയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല..!!
തുടരും….