( പാസ്റ്റ് കൂടുതൽ ഓടിച്ചു വിടാൻ പറ്റില്ല..!! കാരണം കഥ പകുതിയും അവിടെ ആണ്..!! So മനസിലാക്കും എന്ന് കരുതുന്നു )
അമ്പലത്തിൽ നിന്ന് വീട്ടിലെത്തിയ നേത്ര കാണുന്നത് ഹാളിൽ മുഖം കുനിച്ച് ഇരിക്കുന്ന അച്ഛനെയും അൽപ്പം മാറി നിന്ന് കരയുന്ന അമ്മയെയും ആണ്..!! അവൾ ഒരു ആദിയോടെ അവർക്ക് അടുത്തേയ്ക്ക് നടന്നു..!!
” എന്താ അമ്മ എന്തിനാ കരയുന്നെ “
അത് കേട്ട് അവർ അവളെ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല..!! എങ്കിലും വീണ്ടും അവരുടെ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു..!!
” അച്ഛാ എന്താ എന്തെങ്കിലും ഒന്ന് പറയ് “
“എന്ത് പറയാനാ പണം കൊടുക്കാൻ ഉള്ളവർ വീട്ടിൽ കയറി ഇറങ്ങുവാനെന്നോ?? അതോ കൂട്ടത്തോടെ മരിക്കാമെന്നോ “
അങ്ങോട്ട് വന്ന ആരൂ ആണ് അത് പറഞ്ഞത്..!! അതും അതീവ ദേഷ്യത്തിൽ..!! അത് കേൾക്കെ നേത്രയിൽ ഒരു ഞെട്ടൽ ആണ് ഉണ്ടായത്..!!
“ചേച്ചി എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് “
“പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം..!! ഉള്ളത് എല്ലാം ഈ അച്ഛൻ തന്നെ അല്ലെ നശിപ്പിച്ചത്..!! ഇനി ആകെ ഉള്ളത് ഈ വീടാ..!! അതും കൂടെ ആർക്കെങ്കിലും എഴുതി കൊടുത്തിട്ട് നടു റോഡിൽ ഇറങ്ങി തെണ്ടാം എല്ലാവർക്കും “
അവൾ അതും പറഞ്ഞ് ദേഷ്യത്തിൽ അകത്തേയ്ക്ക് കയറി പോയി..!! നേത്ര ആകെ തരിച്ച് ഇരിക്കുവാണ്..!! തന്റെ ചേച്ചി തന്നെ ആണൊ ഈ പറഞ്ഞത് ഒക്കെ..!! അച്ഛനെ കുറ്റപ്പെടുത്താൻ അവൾക്ക് എങ്ങനെ കഴിയുന്നു..!!
സിന്ധുവിന്റെ അൽപ്പം ഉയർന്ന കരച്ചിൽ ആണ് അവളെ സ്വബോധത്തിലേയ്ക്ക് കൊണ്ട് വന്നത്..!!
“മോളെ “
വിശ്വൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് വിളിച്ചു..!!
“അച്ഛനോട് പൊറുക്ക് മോളെ..!! ഇങ്ങനെ ഒക്കെ വരും എന്ന് അച്ഛൻ അറിഞ്ഞത് അല്ല..!! എല്ലാവരും കൂടെ എന്നെ ചതിച്ചതാ..!! നീ കൂടെ എന്നെ തള്ളി പറയല്ലേ മോളെ..!! അച്ഛന് അത് സഹിക്കാൻ കഴിയില്ല “
അവൾ പൊട്ടി കരഞ്ഞു കൊണ്ട് ആ കൈകളിൽ മുഖം അമർത്തി..!!
“എനി..ക്ക് അതിന് കഴിയോ അച്ഛാ “
അവളുടെ ശബ്ദം വല്ലാതെ ഇടറി പോയി..!! മൂന്ന് പേരും കരയുക ആയിരുന്നു..!!
“അച്ഛാ ഞാൻ ഒരു കാര്യം പറഞ്ഞാൽ അച്ഛൻ കേൾക്കുവോ “
ഏറെ നേരം പിന്നിടുമ്പോൾ ഉള്ള അവളുടെ ആ ചോദ്യം അയാളിൽ ഒരു സംശയം വിരിയിച്ചു..!!
“എന്താ മോളെ “
“അമ്മയുടെ വരുമാനം കൊണ്ട് മാത്രം നമുക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ല അച്ഛാ..!! അതുകൊണ്ട് കോളേജിൽ നിന്ന് വന്ന് കഴിഞ്ഞാൽ ഉള്ള ബാക്കി സമയം ഞാൻ എന്തെങ്കിലും ജോലിക്ക് പൊയ്ക്കോട്ടേ “
അവളുടെ ആ ചോദ്യം അയാളിൽ ഒരു ഞെട്ടൽ തന്നെ ഉളവാക്കി..!! സിന്ധുവിലും അതെ അവസ്ഥ തന്നെ ആയിരുന്നു..!!
“മോള് എന്താ ഈ പറയുന്നത്?? ജോലിക്ക് പോകാമെന്നോ..!! അതൊന്നും ശെരിയാവില്ല മോളെ “
സിന്ധു വേഗം അവൾക്ക് അടുത്തേയ്ക്ക് വന്ന് ഇരുന്ന് കൊണ്ട് സങ്കടത്തോടെ പറഞ്ഞു..!!
“വേണ്ട മോളെ അച്ഛന് അതിന് കഴിയില്ല “
“അച്ഛാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നിങ്ങൾ ആദ്യം..!! ഇനി അങ്ങോട്ട് അങ്ങോട്ട് നമ്മുടെ പ്രശ്നം കൂടുകയേ ഒള്ളൂ..!! ഇന്ന് വന്നത് പോലെ ഒരുപാട് പേര് പണം ചോദിച്ചു വരും..!! അവരോട് ഒക്കെ നമ്മൾ എന്ത് സമാധാനം പറയും..!! ഒരു വരുമാനം കൂടെ ഉണ്ടെങ്കിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയില്ലേ അച്ഛാ..!! ഇനി നിങ്ങൾ എതിര് ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു “
അവൾ ഉറപ്പോടെ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റു..!!
“മോളെ ഒന്നൂടെ ആലോചിച്ചിട്ട്..!! മാത്രമല്ല ഈ പ്രായത്തിൽ നിന്നെ ഞങ്ങൾ സമാധാനത്തോടെ എവിടെ വിടാൻ ആണ് “
അയാളുടെ അതെ ആശങ്ക സിന്ധുവിന്റെ മുഖത്തും ഉണ്ടായിരുന്നു..!! എന്നാൽ നേത്ര എന്തോ ഒരു ആലോചനയിൽ ആയിരുന്നു..!!
“മോള് എന്താ ഒന്നും പറയാത്തത് “
“അച്ഛാ ഞാൻ ഇപ്പോൾ വരാം “
അതും പറഞ്ഞ് അവൾ വേഗം റൂമിലേയ്ക്ക് പോയി..!! 10 മിനിറ്റ് പിന്നിടുമ്പോൾ അവൾ വേഗം പുറത്തേയ്ക്ക് വന്നു..!!
“അച്ഛാ നമ്മുടെ ശ്രീ നിലയത്ത് ഒരു ജോലി ഉണ്ട്..!! ഞാൻ അവിടെക്ക് പൊയ്ക്കോട്ടേ..!! അതാകുമ്പോൾ നിങ്ങൾക്കും പേടി വേണ്ടല്ലോ “
“ശ്രീ നിലയത്തോ?? അവിടെ എന്ത് ജോലി “
സിന്ധുവിന് ഒരു വേള അത്ഭുതം ആയിരുന്നു ആ പേര് കേട്ട്..!! എന്നാൽ അവരുടെ ആ ചോദ്യം കേൾക്കെ നേത്ര ഒന്ന് പതറി എങ്കിലും അവൾ അത് മറച്ചു പിടിച്ചു കൊണ്ട്..!!
” അടുക്കള പണിക്ക് ആളെ വേണം എന്നാ ഇഷാനി പറഞ്ഞത്..!! പിന്നെ അധികം ജോലി ഒന്നും ഇല്ല അവിടെ “
“എന്നാൽ പിന്നെ ഞാൻ പോയാൽ പോരെ മോളെ “
അത് കേട്ട് നേത്ര ഒന്ന് ഞെട്ടി..!!
“ഏ.. ഏയ് അത് ശെരിയാവില്ല..!! അമ്മ പോകണ്ട ഞാൻ പോകാം..!! അതും ഇന്ന് മുതൽ തന്നെ..!! ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് “
അതും പറഞ്ഞ് വേറെ ഒന്നും കേൾക്കാൻ നിൽക്കാതെ അവൾ വേഗം അകത്തേയ്ക്ക് കയറി..!! നിസ്സഹായതയോടെ നോക്കി ഇരുന്നു ആ മാതാപിതാക്കൾ..!!
******************
ഇപ്പോഴത്തെയും പോലെ ഒരു ദാവണി തന്നെ ആണ് അവളുടെ വേഷം..!! മഴ ചെറുതായ് ചാറുന്നുണ്ട്..!! അവൾ ദാവണി പാവാട മെല്ലെ ഒതുക്കി പിടിച്ച് ശ്രീ നിലയം ഗേറ്റ് കടന്ന് അകത്തേയ്ക്ക് കയറി..!! ഉമ്മറത്തു തന്നെ അവളെയും കാത്ത് ഇഷാനി ഉണ്ടായിരുന്നു..!!
“നി വന്നോ?? സത്യം പറഞ്ഞാൽ നിന്റെ ഒരു കാൾ ഞാൻ പ്രതീക്ഷിച്ച് ഇരിക്കുവായിരുന്നു “
പടികൾ കയറി വരുന്ന നേത്രയേ നോക്കി ഇഷാനി അത് പറയുമ്പോൾ നേത്ര ഒരു ഇളം പുഞ്ചിരിയോടെ ചോദിച്ചു..!!
“അത് എന്തേയ് ഞാൻ വരില്ല എന്ന് തോന്നിയോ “
“മ്മ് തോന്നി?? നിന്നെ കൊണ്ട് പറ്റുവോ നേത്ര ഇത്..!! എനിക്ക് എന്തോ പേടി ആകുന്നു ഡി “
ആ വാക്കുകളിൽ ഉണ്ടായിരുന്നു അവളുടെ പേടി..!!
” ആരാ അത് “
പെട്ടന്ന് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ട് അവർ രണ്ടാളുടെയും ശ്രെദ്ധ അവിടെക്ക് ആണ്..!! ശ്രീ മംഗലം തറവാട്ടിലെ മാധവിന്റെ ഭാര്യ പാർവതി..!! ഇഷാനിയുടെ അമ്മ..!!
“അമ്മേ ഞാൻ പറഞ്ഞില്ലേ ഏട്ടനെ നോക്കാൻ എന്റെ ഒരു ഫ്രണ്ട് വരുമെന്ന്..!! അവള ഇത് നേത്ര “
“മ്മ് “
അതിന് അവൾ ഗൗരവത്തോടെ ഒന്ന് മൂളുക മാത്രം ചെയ്തു..!! നേത്ര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവർ അത് കണ്ടതായ് പോലും ഭാവിച്ചില്ല..!! നേത്രയുടെ മുഖം പതിയെ മങ്ങി..!!
” ഇഷാനി നി ഇവൾക്ക് അവന്റെ റൂം കാണിച്ച് കൊടുക്ക് “
“ശെരി അമ്മ.!! നേത്ര വാ “
ഇഷാനി അവളെയും കൊണ്ട് അകത്തേയ്ക്ക് കയറി..! വലിയ ഒരു തറവാട് ആയിരുന്നു അത്..!! നേത്ര വിടർന്ന കണ്ണുകളോടെ ചുറ്റും നോക്കി നടന്നു..!! മുകളിലേയ്ക്ക് ഉള്ള പടികൾ കയറുമ്പോൾ എന്ത് കൊണ്ടോ നേത്രയുടെ ഹൃദയ മിടിപ്പ് വല്ലാണ്ട് കൂടി ഇരുന്നു..!!
ഒടുവിൽ അവർ അടഞ്ഞു കിടക്കുന്ന ഒരു റൂമിന് മുന്നിൽ ആയ് എത്തി..!!
“ഡാ ഇതാ ഏട്ടന്റെ റൂം..!! ഞാൻ വരണോ കൂടെ “
“ഏയ് വേണ്ട നി താഴേയ്ക്ക് പൊക്കോ “
“നേത്ര പക്ഷെ ഏട്ടൻ നിന്നെ എന്തെങ്കിലും ചെയ്താലോ “
അവൾ ഒരു പേടിയോടെ ചോദിച്ചു..!! എന്നാൽ ഒരു പുഞ്ചിരി ആയിരുന്നു നേത്രയുടെ മറുപടി..!!
“ഇഷാനി ഒന്ന് വന്നേ “
പെട്ടന്ന് താഴെ നിന്ന് ആരുടെയോ വിളി കേട്ട് ഇഷാനി നെത്രയോട് പറഞ്ഞു കൊണ്ട് താഴേയ്ക്ക് ഇറങ്ങി..!!
അവൾ പോയതും നേത്ര നീട്ടി ഒരു ശ്വാസമെടുത്ത് കൊണ്ട് പതിയെ ആ വാതിൽ തുറന്ന് തുടിച്ചുയരുന്ന ഹൃദയ മിടിപ്പോടെ അകത്തേയ്ക്ക് ചുവടുകൾ വച്ചു..!!
ചുറ്റും പരന്നു കിടക്കുന്ന ഇരുട്ട്..!! ഒരു മൊട്ട് സൂചി വീണാൽ പോലും കേൾക്കാൻ പാകത്തിന് ഉള്ള നിശബ്ദത..!! നേത്രയുടെ മേൽ ചുണ്ടിൽ വിയർപ്പ് തുള്ളികൾ പടർന്നു..!! എങ്കിലും അവൾ പതിയെ മുന്നോട്ട് തന്നെ നടന്നു..!!
എന്നാൽ പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത്…!!!!!!
തുടരും….