നിനക്കായ് – ഭാഗം 33, എഴുത്ത്: ലക്ഷ്മി ശ്രീനു

പല്ലവി ഇടക്ക് ഇടക്ക് വാതിൽക്കൽ പോയി നോക്കും തിരിച്ചു വരും അവളുടെ ഈ നടത്തം കണ്ടു പാറു ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു മുറ്റത്തു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടതും പല്ലവി വേഗം അങ്ങോട്ട്‌ പോയി. അവൾ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അവരുടെ മുഖഭാവം നോക്കിയിട്ട് കൊച്ചിന് ഒന്നും അങ്ങോട്ട്‌ മനസിലായില്ല.

മീനാക്ഷി കുടിക്കാൻ എന്തെങ്കിലും എടുക്ക് മോളെ വിക്രമൻ.  വിളിച്ചു പറഞ്ഞത് പോലെ മീനാക്ഷി കുടിക്കാൻ എടുക്കാൻ അടുക്കളയിലേക്ക് പോയി അപ്പോഴാണ് അമ്മമാരും മുത്തശ്ശിയും അങ്ങോട്ട്‌ വന്നത്.

നിങ്ങൾ പോയ കാര്യം എന്തായി….മുത്തശ്ശി ചോദിച്ചതും.പല്ലവി കാത് കൂർപ്പിച്ചു പാറുന്റെ കൈയിൽ മുറുകെ പിടിച്ചു.

അമ്മേ പോയ കാര്യം…. അച്ഛൻ പല്ലവിയേ ഒന്നു നോക്കി.

അവർക്ക് സമ്മതം ആണ് അമ്മേ പിന്നെ ഈ ഞായറാഴ്ച തന്നെ എൻഗേജ്മെന്റ് നടത്താൻ വാക്ക് കൊടുത്തു ആണ് ഞങ്ങൾ വന്നത്. പല്ലവിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു അവൾ പാറുനെ മുറുകെ പിടിച്ചു. പെട്ടന്ന് പല്ലവി എന്തോ ഓർത്തത് പോലെ മീനാക്ഷിയേ നോക്കി അവളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ സന്തോഷം ആയി…

പല്ലവി മുറിയിൽ എത്തി ഉടനെ രാഹുലിനെ വിളിച്ചു പക്ഷെ അവൻ കാൾ കട്ട്‌ ചെയ്തു.പല്ലവി വീണ്ടും വീണ്ടും വിളിച്ചു അവൻ ലാസ്റ്റ് ദേഷ്യത്തിൽ കാൾ എടുത്തു.

നിനക്ക് എന്താ ഡി കാൾ കട്ട്‌ ചെയ്താൽ എങ്കിലും ഇത്തിരി മനഃസമാദാനം തന്നുടെ. പിന്നെയും പിന്നെയും വിളിച്ചു ശല്യം ചെയ്തോണ്ട് ഇരിക്കുവാ.ഇനി നിന്റെ കാൾ എങ്ങാനും വന്നാൽ….. അവൻ ഫോൺ എടുത്തു അത്രയും ദേഷ്യയത്തിൽ പറഞ്ഞു കാൾ കട്ട്‌ ചെയ്തു….. പല്ലവിക്ക് ആണെങ്കിൽ ഇത്രയും നേരം ഉണ്ടായിരുന്ന സന്തോഷം ഒറ്റ നിമിഷം കൊണ്ട് പോയി.അപ്പോഴാണ് അങ്ങോട്ട്‌ പാറുവും മീനാക്ഷിയും വന്നത്.

എന്താ കല്യാണപെണ്ണിന്റെ മുഖത്ത് ഒരു വാട്ടം… അവൾ ഉടനെ രാഹുലിനെ വിളിച്ചതും അവൻ പറഞ്ഞതും പറഞ്ഞു.

ചിലപ്പോൾ എന്നെ ഇഷ്ടം ആയിരിക്കില്ല വീട്ടുകാരുടെ ഇഷ്ടത്തിന് സമ്മതിച്ചത് ആകും. അത് പറഞ്ഞു വിഷമിക്കാൻ തുടങ്ങി.

എന്റെ പല്ലവി നീ അതിനാണോ ഇങ്ങനെ ഇരുന്നു കരയുന്നത്. ചിലപ്പോൾ അവിടെ എന്തെങ്കിലും തിരക്കിൽ ആയിരുന്നപ്പോൾ ആയിരിക്കും നീ വിളിച്ചത് ആ ദേഷ്യം ആയിരിക്കും ചുമ്മാ വേണ്ടത്ത ഒന്നും ചിന്തിക്കണ്ട നിനക്ക് ഇനി അത്ര വല്യ സംശയം ആണ് എങ്കിൽ വഴിയുണ്ട്….. പാറു പറഞ്ഞത് കേട്ട് മീനാക്ഷിയും അവളെ നോക്കി.

ഞാൻ ഒരു കാര്യം പറഞ്ഞ നീ കേൾക്കോ. പല്ലവി വേഗം തലകുലുക്കി സമ്മതിച്ചു.

നിന്നെ രാഹുലേട്ടൻ ഇഷ്ടപെട്ടു തുടങ്ങി ചേട്ടന്റെ പൂർണസമ്മതത്തോടെ ആണ് ഈ കല്യാണത്തിന് സമ്മതിച്ചത് എങ്കിൽ.
ചേട്ടൻ ഇന്ന് രാത്രിരാത്രി 12മണിക്ക് മുന്നേ നിന്നെ വിളിച്ചിരിക്കും.

വിളിച്ചില്ലെങ്കിൽ… മീനാക്ഷി ഇടയിൽ കയറി.

ഒറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലോ ഇങ്ങനെ എങ്കിലും ഇതു കരക്ക് അടുപ്പിക്കുമ്പോൾ ബോട്ടിലെ മണ്ണെണ്ണ അടിച്ചോണ്ട് പോകാൻ നോക്കുന്നോ കുരുപ്പേ……മീനാക്ഷിയേ നോക്കി പറഞ്ഞു.

പിന്നെ വിളിച്ചാലോ മെസ്സേജ് അയച്ചാലോ ചാടി കേറി എടുക്കുകയോ റിപ്ലൈ കൊടുക്കുകയോ ചെയ്യരുത്. എൻഗേജ്മെന്റ് ഞായറാഴ്ച അല്ലെ വിരലിൽ എണ്ണാൻ പോലും ദിവസം ഇല്ല അന്ന് നിന്നെ പിടിച്ചു നിർത്തി ചേട്ടൻ ചൂട് ആയാൽ ഉറപ്പ് നിന്റെ ഇഷ്ടം ചേട്ടൻ അംഗീകരിച്ചു ചേട്ടനും നിന്നെ ഇഷ്ടം ആണ്…….

ഇതു ഒന്നും നടന്നില്ല എങ്കിൽ നീ പിന്നെ രാഹുലേട്ടനെ നോക്കണ്ട അങ്ങേരുടെ മനസ്സിൽ ഏതോ ഒരുത്തി ഉണ്ട്. ആ പറഞ്ഞത് മീനാക്ഷിക്ക് കൊണ്ടു. പിന്നെയും മൂന്നും കൂടെ ഓരോന്ന് പറഞ്ഞു ചിരിച്ചു അങ്ങനെ ഇരുന്നു അപ്പോഴാണ് പവിത്ര അങ്ങോട്ട്‌ വന്നത്.

അഹ് കൊള്ളാല്ലോ അടുക്കളകാരിയും ഇപ്പൊ ബെഡ്‌റൂമിൽ ആണോ.. മീനാക്ഷിയേ നോക്കി പുച്ഛത്തോടെ ആണ് ചോദ്യം.

മീനാക്ഷി ഇവിടെ അടുക്കളക്കാരി അല്ല പവിയേച്ചി ഞങ്ങളെ പോലെ തന്നെ ആണ്. അത് കേട്ട് പവിത്ര ദേഷ്യത്തോടെ പാറുന്റെ അടുത്തേക്ക് പോയി.

ഇവിടെ എല്ലാവർക്കും എന്താ പറ്റിയെ ഇത് വരെ ഇല്ലാത്ത ഒരു മാറ്റം കണ്ടവളുമാര് ഇവിടെ കേറി വന്നപ്പോൾ അടിമുടി മാറ്റം ആണല്ലോ…

ചിലപ്പോൾ തെറ്റ്‌കൾ ഒക്കെ തിരുത്തി മനുഷ്യൻ മനുഷ്യൻ ആകുമ്പോൾ ചിലപ്പോൾ മാറ്റം സംഭവിക്കും ഇവിടെ ഇപ്പൊ എന്റെ അച്ഛൻ ഉൾപ്പെടെ എല്ലാവർക്കും അറിയാം അവരുടെ തെറ്റുകൾ അതുകൊണ്ട് തന്നെ അതൊക്കെ തിരുത്തി ഇപ്പൊ എല്ലാവരും ഒറ്റപ്പെടുത്തിയ വിഷ്ണുഏട്ടനെ ചേർത്ത് പിടിച്ചു കൂടെ ഗായത്രിയേച്ചിയെയ്യും മീനാക്ഷിയെയും… ഈ വീട്ടിൽ ഇനിയും മാറാത്ത ഒരാൾ ചേച്ചി മാത്രം ആണ്…പല്ലവി അത്രയും പറഞ്ഞു പവിത്രയേ നോക്കി അവൾ എല്ലാവരെയും ദേഷ്യത്തിൽ നോക്കി ഇറങ്ങി പോയി…

******************

ഇതു വരെ കണ്ടില്ലല്ലോ ഏട്ടത്തിയെ..

ഇപ്പൊ വരും അവൾ എന്തോ ബുക്ക്‌ എടുക്കാൻ ഉണ്ട് എന്ന് എനിക്ക് മെസ്സേജ് അയച്ചു പല്ലവി…

വിഷ്ണു പറഞ്ഞു.

കുറച്ചു കഴിഞ്ഞു ഗായത്രി കൈ നിറയെ ബുക്കുകളുമായി വന്നു കാറിൽ കയറി.

അഹ് ഇതു ഇന്ന് പുതിയ ഒരാൾ കൂടെ ഉണ്ടല്ലോ..

ചേട്ടത്തി എന്റെ എൻഗേജ്മെന്റ് ആണ് ഞായറാഴ്ച ചേട്ടത്തി ചേട്ടനെയും കൂട്ടി വരണം…..പല്ലവിയുടെ പറച്ചിൽ കേട്ട് വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി.

നിനക്ക് എന്താ പറ്റിയെ വരുന്ന വഴിക്ക് തല എവിടെ എങ്കിലും ഇടിച്ചോ വിച്ചേട്ടാ..

അവൾ പറഞ്ഞത് സത്യം ആണ് ഗായു രാഹുലും ആയി ഉള്ള എൻഗേജ്മെന്റ് ഈ ഞായറാഴ്ച ആണ് ഫിക്സ് ചെയ്തത്….

ഇതൊക്കെ എപ്പോ.. പിന്നെ പല്ലവി എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുത്തു..

അഹ് അപ്പൊ ഈ ബാധ ഉടനെ പോകും അല്ലെ… പല്ലവി ചുണ്ട് കോട്ടി പുറത്തേക്ക് നോക്കി ഇരുന്നു.വിഷ്ണു ഒരു ചിരിയോടെ ഡ്രൈവിംഗ് തുടങ്ങി.ഇടക്ക് ഇടക്ക് അവൻ ഗായത്രിയേ നോക്കും അവൾ എന്തോ ആലോചനയിൽ ആണ്…അവൻ ഗ്ലാസ്സിലൂടെ പല്ലവിയെ നോക്കി അവൾ എന്തോ ആലോചനയോടെ ചെറുചിരിയോടെ ഇരിക്കുവാണ്. വിഷ്ണു പതിയെ ഗായത്രിയുടെ കൈയിലേക്ക് കൈ ചേർത്തു. അവൾ അവനെ നോക്കി.

എന്ത് പറ്റി ഒരു ആലോചന. അതിന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു… അവനും ഒരു ചിരിയോടെ ഡ്രൈവ് ചെയ്തു..

******************

രാഹുൽ ഓഫീസിൽ നിന്ന് നേരെത്തെ വീട്ടിൽ എത്തി അവൻ കിടന്നുറങ്ങി വല്ലാത്ത തലവേദനയോടെ ആണ് അവൻ വന്നു കയറിയത്.

തലയിൽ ആരോ തലോടുന്നത് പോലെ തോന്നി അവൻ കണ്ണുകൾ ചിമ്മി തുറന്നു.അമ്മ ആണ് അവൻ ഒരു ചിരിയോടെ അമ്മയുടെ മടിയിൽ തല വച്ചു അമ്മയുടെ വയറിലൂടെ ചുറ്റിപിടിച്ചു.അമ്മ ഒരു ചിരിയോടെ തലയിൽ തലോടി…

തലവേദന കുറഞ്ഞില്ലേ മോനെ…

കുറവ് ഉണ്ട് അമ്മ.. കുറച്ചു സമയം കൂടെ അങ്ങനെ കിടന്നു പിന്നെ അവൻ എണീറ്റ് ഫ്രഷ് ആയി വന്നു അപ്പോഴേക്കും അമ്മ അവന് ഉള്ള ചായയും വച്ചു താഴേക്ക് പോയി.

അപ്പോഴാണ് വിഷ്ണു അവനെ വിളിച്ചത്..

എന്താ ഡാ ഓഫീസിൽ പോയിട്ട് നീ ഉടനെ ഇറങ്ങി എന്ന് പറഞ്ഞു എന്തെങ്കിലും പ്രശ്നം ഉണ്ടോ…

നമ്മുടെ പുതിയ ഡീൽ ആ പന്ന അലക്സ് പിടിച്ചു.ഞാൻ പ്രതീക്ഷയോടെ എല്ലാം റെഡി ആക്കിയത് ആണ് അവസാനനിമിഷം ആ ചെറ്റ……..

നീ അത് വിട് ഇപ്പൊ നമുക്ക് ഭാഗ്യം ഇല്ല അടുത്ത പ്രാവശ്യം നോക്കാം…

രാഹുൽ കുറച്ചു സമയം ഒന്നും മിണ്ടിയില്ല…

ഡാ അവൻ നമ്മളെ പ്രവൊക്ക് ചെയ്തു കാര്യം കാണാൻ ഉള്ള തറ വേലയും ആയി ഇറങ്ങിയത് ആണ്….. അവൻ എതുവരെ പോകും എന്ന് നമുക്ക് നോക്കാം…..

മ്മ്….

നീ ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടോ..

ഇല്ല ഡാ… ഇനി എൻഗേജ്മെന്റ് വരെ അങ്ങോട്ട്‌ വരണ്ട എന്ന് ആണ് അച്ഛൻ ഇന്ന് പറഞ്ഞത്..

നന്നായി…അതിന് രാഹുൽ ഒന്ന് ചിരിച്ചു.

ശരി ഡാ……

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞു അവൻ ചുമ്മാ പല്ലവിയുടെ മെസ്സേജ് വല്ലതും വന്നോ എന്ന് നോക്കി… ഇല്ല…… അവൻ ഓഫീസലെ ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയത് ആണ് അവളോട് അങ്ങനെ ഒന്നും പറയണം എന്ന് കരുതിയത് അല്ല. വിളിച്ചു ഒരു സോറി പറഞ്ഞലോ.വേണ്ട അവൾ തന്നെ വിളിക്കും എന്തായാലും……

*******************

രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു എല്ലാവരും കൂടെ ഇരിക്കുവാണ്. ഇപ്പൊ കുറച്ചു നാൾ ആയി ഇതു പതിവ് ആണ് പവിത്ര മാത്രം കാണില്ല ബാക്കി എല്ലാവരും കഴിച്ചു കഴിഞ്ഞു അരമണിക്കൂർ ഒരുമിച്ച് ഇരുന്നു എന്തെങ്കിലും ഒക്കെ സംസാരിക്കും…

ഇന്ന് പല്ലവി ആണെങ്കിൽ ഫോണിൽ തന്നെ നോക്കി ഇരിക്കുവാണ് അവൾ ഇടക്ക് ഇടക്ക് എല്ലാവരെയും നോക്കും പിന്നെയും ഫോണിൽ നോക്കും… കുറച്ചു കഴിഞ്ഞു എല്ലാവരും ഗുഡ് നൈറ്റ്‌ ഒക്കെ പറഞ്ഞു കിടക്കാൻ പോയി. പല്ലവി മീനാക്ഷി പവിത്ര ഒരുമിച്ച് ആണ് ഇപ്പൊ ഉറക്കം….11മണി വരെ ഫോണിൽ മെസ്സേജ് ഒന്നും കാണാതെ ആയപ്പോൾ രാഹുലിന് അവിടെ കിടന്നിട്ട് ഒരു സമാധാനം ഇല്ല ഇവിടെ അവന്റെ അനക്കം ഒന്നും ഇല്ലാത്തത് ഓർത്തു പല്ലവിക്ക് സങ്കടം ആയി. പിന്നെ അവൾ ഫോണും മാറ്റി വച്ച് രണ്ടുപേരെയും കെട്ടിപിടിച്ചു കിടന്നു………..

പാതിരാത്രി രാഹുൽ ഒരുപാട് മെസ്സേജ് അയച്ചു പല്ലവിക്ക് പക്ഷെ അവൾ അറിഞ്ഞില്ല… ഒടുവിൽ അവൻ സമയം കാലം നോക്കാതെ വിളിച്ചു നോക്കി ഫോൺ എടുത്തില്ല……. ആ രാത്രി പുലരും വരെ ഒരുപാട് തവണ അവന്റെ കാൾ അവളെ തേടി എത്തി…

*******************

രാവിലെ എണീറ്റത് മുതൽ ഗായത്രിക്ക് ആകെ ഒരു വല്ലായ്മ ഉറക്കം ശരി ആകാത്തത് ആകും എന്ന് കരുതി അവൾ അത് കാര്യം ആക്കിയില്ല…

എല്ലാവരും ഒരുമിച്ച് ഫുഡ്‌ കഴിക്കുമ്പോൾ ആണ് പവിത്ര വാ പൊത്തിപിടിച്ചു കൊണ്ട് എണീറ്റ് വാഷ്ബേസിന്റെ അടുത്തേക്ക് ഓടിയത്. അവളുടെ അമ്മയും തൊട്ട് പുറകെ എണീറ്റ് പോയി.

എന്ത് പറ്റി മോളെ ഫുഡ്‌ പിടിച്ചില്ലേ…

അറിയില്ല അമ്മേ എനിക്ക് ഒന്ന് കിടക്കണം.

ഹോസ്പിറ്റലിൽ പോണോ മോളെ..

വേണ്ട..

അത്രയും പറഞ്ഞു ആരെയും നോക്കാതെ അവൾ അവളുടെ മുറിയിലേക്ക് പോയി.

ചിലപ്പോൾ ഫുഡ്‌ പിടിച്ചു കാണില്ല.. മുത്തശ്ശി അത് പറഞ്ഞു കഴിക്കാൻ തുടങ്ങി. പക്ഷെ വിഷ്ണുന്റെ മനസ്സിൽ എന്തൊക്കെയൊ സംശയങ്ങൾ തെളിഞ്ഞു….

ഗായത്രി കോളേജിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് രാഹുലും അച്ഛനും അമ്മയും കൂടെ അങ്ങോട്ട്‌ വന്നത്..

മോൾക്ക് പോകാറായോ.

അതെ അച്ഛാ പോകാൻ തുടങ്ങുവായിരുന്നു.

ആ അല്ല ആരൊക്കെയ എന്താ അവിടെ തന്നെ നിന്നത് കയറി വാ എല്ലാവരും.

അവർ അകത്തേക്ക് പോയതും വിഷ്ണു പുറത്തേക്ക് വന്നു..

നമുക്ക് പോയാലോ.

അവർ എന്താ വന്നേ എന്തെങ്കിലും വിശേഷം ഇണ്ടോ.

ഡ്രസ്സ്‌ എടുക്കാൻ പോകാൻ ആണെന്ന് തോന്നുന്നു  ലീവ് എടുക്ക് ഇന്നത്തേക്ക് എങ്കിൽ കാര്യങ്ങൾ ഒക്കെ ഡീറ്റൈൽ ആയി അറിയാം. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. കാരണം ഗായത്രിക്ക് ലീവ് എടുക്കുന്നത് ഇഷ്ടം അല്ല അത് അറിയാം എല്ലാവർക്കും അതുകൊണ്ട് ആണ് പിന്നെ ആരും അവളോട് അതിനെ കുറിച്ച് പറയാതെ ഇരുന്നത്.

വേണ്ട നിങ്ങൾ എല്ലാവരും കൂടെ പോയാൽ മതി എക്സാം വരുവാ….

ശരി ആയിക്കോട്ടെ തമ്പുരാട്ടി കയറിയിരുന്നു എങ്കിൽ എനിക്ക് അങ്ങോട്ട് ആക്കിയിട്ടു അവരുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകാമായിരുന്നു. അവൾ ഒരു ചിരിയോടെ കയറി.യാത്രയിൽ ഉടനീളം ഗായത്രി ഓരോ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. അവൻ അതൊക്കെ നല്ലൊരു കേൾവിക്കാരൻ ആയി കേട്ടിരുന്നു.കോളേജിന് മുന്നിൽ എത്തുമ്പോൾ പതിവ് ഇല്ലാതെ അവൾ അവനെ മുറുകെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്ത് ഇറങ്ങി…

അതെ ഒന്ന് നിന്നെ… അവൻ പുറകിൽ നിന്ന് വിളിച്ചു.

എന്താ…

ഇതൊക്കെ എന്നും കിട്ടോ….. എങ്കിൽ ഒരു സുഖം ഉണ്ടായിരുന്നു. അവനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവൾ ക്ലാസ്സിലേക്ക് പോയി അവൻ വീട്ടിലേക്കും…

തുടരും….