അകത്തേയ്ക്ക് കയറിയ നേത്രക്ക് ഉള്ളിൽ ആരെയും കാണാൻ കഴിഞ്ഞില്ല..!! എന്നാൽ നിലത്ത് മുഴുവൻ പൊട്ടി കിടക്കുന്ന ചില്ലുകൾ കണ്ട് അവൾ ഒരു പകപ്പോടെ ചുറ്റും നോക്കി..!! എന്നാൽ പെട്ടന്ന് ആണ് പുറകിൽ വാതിൽ കൊട്ടി അടഞ്ഞത്..!! അത് കേൾക്കെ അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി..!!
ഡോർ ലോക്ക് ചെയ്ത് ഡോറിൽ ചാരി കൈ രണ്ടും പാന്റ്സിന്റെ പോക്കറ്റിൽ ഇട്ട് ഒരു വല്ലാത്ത ചിരിയോടെ നിൽക്കുന്ന ബദ്രിയേ കണ്ട് അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു..!!
“എന്താ നേത്ര പേടിച്ചോ “
അവൾക്ക് അടുത്തേയ്ക്ക് ഓരോ അടികൾ വച്ച് കൊണ്ട് അവൻ ചോദിച്ചു..!! എന്നാൽ നേത്രയുടെ മിഴികൾ അവന്റെ മുഖത്ത് തന്നെ തറച്ചു നിൽക്കുക ആണ്..!!
“പറയ് പേടിച്ചോ നീ?? ഇവിടെ എനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് കരുതിയോ..!! അതും അല്ലെങ്കിൽ എനിക്ക് വീണ്ടും ഭ്രാന്ത് ആയെന്ന് കരുതിയോ “
അവൻ ചിരിയോടെ അത് ചോദിക്കുമ്പോൾ അവളിൽ നിന്ന് വന്നത് മറു ചോദ്യം ആയിരുന്നു..!!
“എന്തിനാ ഇങ്ങനെ ഒക്കെ “
“നിന്നെ മര്യാദയ്ക്ക് വിളിച്ചാൽ വരില്ല അതുകൊണ്ട് ആണ് ഇങ്ങനെ ഒന്ന് ചെയ്യേണ്ടി വന്നത്..!! അത് എന്തായാലും വെറുതെ ആയില്ല..!! കണ്ടില്ലേ താൻ ഇവിടെ എത്തിയത് “
അത് കേൾക്കെ അവൾക്ക് എന്തോ വല്ലാത്ത ദേഷ്യം ആണ് തോന്നിയത്..!! അവൾ ദേഷ്യത്തോടെ തന്നെ അവനെ നോക്കി കൊണ്ട് ചോദിച്ചു..!!
” എനിക്ക് പോണം ഡോർ തുറക്ക് “
“തുറക്കാം but അതിന് മുന്നേ എനിക്ക് പറയാൻ ഉള്ളത് നീ കേൾക്കണം “
“എന്ത് “
അവൾ ഒരു സംശയത്തോടെ അത് ചോദിക്കുമ്പോൾ അവൻ പറഞ്ഞു തുടങ്ങി..!! അവന്റെ ജീവിതം..!! പത്തു കഴിഞ്ഞുള്ള അവന്റെ കുത്തഴിഞ്ഞ ജീവിതത്തെ പറ്റി..!! അച്ഛനും അമ്മയും തലയിൽ കുത്തി നിറച്ച സ്റ്റാറ്റസ് ജീവിതത്തെ പറ്റി..!! കോളേജ് ലൈഫ്, പണം കൊണ്ട് അർമാദിച്ച ദിവസങ്ങൾ..!! ഉപയോഗിച്ച ലഹരികൾ..!!
എന്നാൽ ഇതിനൊക്കെ മാറ്റം വന്നത് അവളുടെ കടന്ന് വരവോട് കൂടെ ആണ്..!! ദർശനയുടെ..!! പിന്നെ അവൻ പറഞ്ഞു അവളെ സ്നേഹിച്ചത്, അവൾ തിരികെ സ്നേഹിച്ച് തുടങ്ങിയത്, ഒടുവിൽ ആരും അറിയാതെ അവളെ വിവാഹം കഴിച്ചത്..!! എല്ലാത്തിന്റെയും അവസാനം വിധി അവർക്ക് ഇടയിൽ വില്ലനായ ആ ആക്സിഡന്റും..!!
അവന്റെ ഓരോ വാക്കുകളും അവൾ കേട്ടിരുന്നു..!! എന്നാൽ അവന്റെ ദച്ചുവിനോട് ഉള്ള പ്രണയം പറയുമ്പോൾ ആ വിടരുന്ന കണ്ണുകളും പുഞ്ചിരി പൊഴിയുന്ന ചുണ്ടുകളും അവളിൽ പേരറിയാത്ത ഒരു നോവ് തീർത്തു..!!
“ഇങ്ങനെ ഒന്നും ആയിരുന്നില്ല നേത്ര ഞാൻ..!! പണം ആണ് എല്ലാം എന്നാ എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്..!! അതുകൊണ്ട് തന്നെ ആണ് ഞാൻ അങ്ങനെ ആയ് പോയതും..!! പക്ഷെ അവൾ എല്ലാം മാറ്റി മറിച്ചു..!! എന്നെ തന്നെ അവൾ നന്നാക്കി..!!
ഇതാടോ എന്റെ ജീവിതം..!! എന്തിന് ഇത് ഇപ്പൊ ഞാൻ തന്നോട് പറഞ്ഞു എന്ന് എനിക്ക് അറിയില്ല..!! എന്തോ പറയണം എന്ന് തോന്നി എനിക്ക്..!! ഒന്നുമില്ലെങ്കിലും എന്നെ ഈ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ആളല്ലേ..!! ഇനി താൻ പൊയ്ക്കോളൂ “
ഒരു ചിരിയോടെ അതും പറഞ്ഞ് അവൻ പോയ് ഡോർ തുറന്നു..!! നേത്രയ്ക്ക് എന്തൊക്കെയോ അവനോട് ചോദിക്കണം എന്ന് ഉണ്ടായിരുന്നു..!! പക്ഷെ അവൾ ഒന്നിനും മുതിർന്നില്ല..!!
അവനെ ഒന്ന് നോക്കി കൊണ്ട് അവൾ മെല്ലെ നടന്ന് റൂമിൽ നിന്ന് ഇറങ്ങി..!!
“നേത്ര “
എന്നത്തേയും പോലുള്ള ആ വിളിയിൽ അവളുടെ അധരങ്ങൾ ഒരു പുഞ്ചിരി പൊഴിച്ചു..!! അതോടൊപ്പം തന്നെ അവളിലേയ്ക്ക് ഒരു കുറുമ്പും സ്ഥാനം പിടിച്ചു..!! അതെ കുറുമ്പോടെ തന്നെ അവൾ അവനെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു..!!
“അറിയാം I like you എന്നല്ലേ “
ഒരു പൊട്ടി ചിരി ആയിരുന്നു അവന്റെ അതിനുള്ള മറുപടി..!! ഒരു നിമിഷം അവന്റെ ആ ചിരിക്കുന്ന മുഖം അവൾ തന്റെ നെഞ്ചിലേയ്ക്ക് ആവാഹിച്ചു..!! ചിരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും തെളിഞ്ഞു കാണുന്ന നുണക്കുഴിയിലും അവളുടെ വിടർന്ന കണ്ണുകൾ മാറി മാറി പതിഞ്ഞു..!!
“Nop I love you “
അവന്റെ ആ വാക്കുകൾ അവളുടെ ഹൃദയത്തിലേയ്ക്ക് ആഴുന്നു..!! അവളുടെ വിടർന്ന കണ്ണുകൾ ഒന്നൂടെ വിടർന്നു..!! വിശ്വാസം വരാതെ അവൻ അവനെ തന്നെ നോക്കി നിന്ന് പോയി അവൾ..!!
അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി സൈറ്റ് അടിച്ചതും പെണ്ണ് നാണം കൊണ്ട് വിവശയായി..!! പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ താഴേയ്ക്ക് ഓടി..!!
അവിടം കൊണ്ട് തുടങ്ങുക ആയിരുന്നു ബദ്രി നേത്ര പ്രണയം..!! തമ്മിൽ ഉള്ള കൂടി കാഴ്ചകൾ കൂടി..!! സംസാരത്തിന്റെ ആഴം വർധിച്ചു..!! നോട്ടങ്ങളുടെ അർഥം മാറി..!! എന്തിന് ഏറെ പല ഇടങ്ങളിലും അവർ തങ്ങളുടെ പ്രണയം പങ്ക് വച്ചു..!!
പ്രണയത്തിന്റെ ആഴം കൂടിയതും നേത്ര തന്നെ ആ കാര്യം ഇഷാനിയേ അറിയിച്ചു..!! തന്നെ വഴക്ക് പറയും എന്ന് പ്രതീക്ഷിച്ച നേത്രയേ ഞെട്ടിച്ചു കൊണ്ട് ഇഷാനി അവളെ സന്തോഷത്തോടെ പുണരുക ആണ് ചെയ്തത്..!!
പിന്നെ അവൾ തന്നെ ആയിരുന്നു അവരുടെ സങ്കമങ്ങൾക്ക് വഴി ഒരുക്കിയത്..!! ആരും അറിയാതെ ആ മൂന്ന് മനസുകളിൽ തന്നെ ആ പ്രണയം കഥ ഒതുങ്ങി..!!
പ്രണയം അതിന്റെ അതിർ വരമ്പുകൾ ഭേദ്ധിക്കുമ്പോൾ മനസ്സ് കൊണ്ട് മാത്രം ആയിരുന്നില്ല ശരീരം കൊണ്ടും അവർ ഒന്നായി..!! എങ്കിലും അവരുടെ പ്രണയം ശക്തമായ് തന്നെ നിന്നു..!! ഒരിക്കലും അവളെ കൈ വിടില്ല എന്നാ പോലെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു..!!
അതുപോലെ തന്നെ മാറ്റം വന്ന മറ്റൊരു കാര്യം എന്തെന്നാൽ നേത്രയുടെ കുടുംബം..!! കട കെണിയിൽ നിന്ന് മുക്തി നേടി അവർ വീണ്ടും പഴയ ജീവിതത്തിലേയ്ക്ക് വന്നു..!! വിശ്വൻ ഒരു ചെറിയ രീതിയിൽ ബിസ്സ്നസ്സ് ഒക്കെ തുടങ്ങി..!! സന്തോഷം കളിയാടിയ ദിവസങ്ങൾ ആയിരുന്നു അത്..!!
****************
എന്നത്തേയും പോലെ ഒഴിവ് ദിവസം ആമിയുടെ വീടിന് പുറകെ ഉള്ള പൊട്ടി പൊളിഞ്ഞു കിടക്കുന്ന വിറക് പുറയുടെ ഉള്ളിൽ അവന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുവാണ് അവൾ..!!
” ഈ ശരീരത്തിൽ ഒരിറ്റ് ജീവൻ എങ്കിലും ബാക്കി ഉണ്ടെങ്കിൽ നിന്നെ ഞാൻ ഉപേക്ഷിക്കില്ല പെണ്ണെ..!! അത്രയും നീ എന്നിൽ അലിഞ്ഞു പോയി..!! നിന്നിൽ നിന്നൊരു മടക്കം അത് എനിക്ക് ഇനി അസാധ്യമാണ് “
അവളുടെ വെളുത്ത കഴുത്തിലൂടെ ചുണ്ട് ഉരസി അവൻ അത്രയും പ്രണയത്തോടെ അത് പറയുമ്പോൾ അവളുടെ മനസ്സ് പോലെ തന്നെ കണ്ണുകളും നിറഞ്ഞിരുന്നു..!!
അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ നിന്ന് മാറിലേയ്ക്ക് തെന്നി നീങ്ങവേ അവൾ ഒന്ന് പുളഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി കിതപ്പോടെ എഴുന്നേറ്റ് ഇരുന്നു..!! ശേഷം തന്റെ അഴിഞ്ഞുലഞ്ഞ ദാവണി പിടിച്ച് നേരെ ഇട്ടു..!!
“പെണ്ണെ 🔥”
കാതിൽ പതിഞ്ഞ ആ നിശ്വസ ചൂടിന് ഒപ്പം അരയിൽ അമർന്നു മുറുകുന്ന കൈകൾ കൂടെ ആയതും അവൾ പിടഞ്ഞു പോയി..!!
ഓരോ നിമിഷവും അവന്റെ പ്രണയ കടലിൽ മുങ്ങി താഴുവായിരുന്നു അവൾ..!! അത്രമേൽ സന്തോഷം അനുഭവിച്ച നിമിഷങ്ങൾ..!!
**************
വെക്കേഷൻ ടൈം കുടുംബത്തോടെ ദൂരെ എവിടേയ്‌ക്കോ ട്രിപ്പ് പോയത് ആണ് ബദ്രി..!! അവൻ പോകാൻ കൂട്ടാക്കിയില്ല എങ്കിലും കസിൻസ് കൂടെ നിർബന്ധിച്ചതും അവൻ സമ്മദം അറിയിച്ചു..!!
അവൻ പോയതോടെ പെണ്ണ് ഇവിടെ ആകെ മൂകത ആണ്..!! വേഗം വരാന്ന് പറഞ്ഞു പോയത് ആണെങ്കിൽ പറഞ്ഞതിൽ നിന്ന് ലേറ്റ് ആയതും അവളുടെ വെപ്രാളവും കൂടി..!! ആദ്യമൊക്കെ ഒരുപാട് നേരം വിളിച്ച് സംസാരിച്ചിരുന്ന അവൻ പിന്നെ പിന്നെ വിളിക്കാതെ ആയ്..!!
ഇഷാനിയേ വിളിച്ചാൽ കാൾ കട്ട് ചെയ്യും..!! അതും കൂടെ ആയതും അവൾക്ക് വല്ലാത്ത പേടി തോന്നി തുടങ്ങി..!!
അങ്ങനെ രണ്ട് ദിവസം കൂടെ പിന്നിടുമ്പോൾ ഫ്രണ്ട്സ് വഴി അവൾക്ക് അറിയാൻ കഴിഞ്ഞു ഇഷാനി ട്രിപ്പ് കഴിഞ്ഞ് തിരികെ എത്തി എന്ന്..!! പിന്നെ ഒരു ഓട്ടം ആയിരുന്നു അവളുടെ അടുത്തേയ്ക്ക്..!!
എന്നാൽ പിന്നെ ഉണ്ടായത് ഒന്നും തനിക്ക് പോലും സഹിക്കാൻ ആകാത്ത കാര്യങ്ങൾ ആണ്..!! തന്നെ കണ്ടതും മുഖം തിരിച്ചു കളഞ്ഞ ഇഷാനിയേ കണ്ട് ചിരിയോടെ നിന്ന അവളുടെ മുഖം മാറി..!! കാര്യം ചോദിച്ച ഇഷാനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു..!!
“നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല നേത്ര..!! നീ ഇങ്ങനെ ഉള്ള ഒരുവൾ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു..!! ഇനി നിനക്ക് എന്താ വേണ്ടത് എന്റെ ഏട്ടനെ ആണൊ..!! ചെ നാണം ഇല്ലേ ഡി നിനക്ക് ഇങ്ങനെ നടക്കാൻ..!!
ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇനി മേലിൽ നീ എന്റെ ഏട്ടനെ കാണാൻ ശ്രമിക്കരുത്..!! നീയുമായി ഇനി എന്റെ ഏട്ടന് ഒരു ബന്ധവും ഇല്ല..!! പൂർണമായും മറന്ന് കഴിഞ്ഞു ഏട്ടൻ നിന്നെ “
ദേഷ്യത്തോടെ അവൾ അത് പറയുമ്പോൾ ഞെട്ടി തറഞ്ഞു നിന്ന് പോയി നേത്ര..!! അവൾക്ക് തന്റെ കാതുകളിൽ കൊട്ടി അടയപ്പെട്ടത് പോലെ തോന്നി..!! കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു..!! ഇഷാനി തന്നെ ഒരു പുച്ഛത്തോടെ നോക്കി കൊണ്ട് പോകുമ്പോൾ അതെ നിൽപ്പ് നിന്ന് പോയി നേത്ര..!!
കോളേജ് ടൈം കഴിയുന്നത് വരെ കാത്ത് നിൽക്കാൻ കഴിഞ്ഞില്ല അവൾക്ക്..!! പിന്നെ ഒരു ഓട്ടം ആയിരുന്നു തറവാട്ടിലേയ്ക്ക്..!! അവിടെ എത്തുമ്പോഴും അവിടെ ഉള്ളവരുടെ പ്രതികരണം വളരെ മോശം ആയിരുന്നു..!!
തന്റെ മകനെ തട്ടി എടുക്കാൻ വന്നവൾ എന്നാ നിലയിൽ ആയിരുന്നു പാർവതി നെത്രയോട് പെരുമാറിയത്..!! തെരുവ് പട്ടിയെ ആട്ടി ഓടിന്നുന്നത് പോലെ ആട്ടി ഓടിച്ചു അവളെ അവിടെ ഉള്ളവർ..!!
പൊട്ടി കരഞ്ഞു കൊണ്ട് വീട്ടിലേയ്ക്ക് നടക്കുമ്പോൾ ആണ് ഒരു അപ്രതീക്ഷിതമായി ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്ന് കാൾ അവളെ തേടി എത്തുന്നത്..!!
കാൾ എടുത്ത പാടെ അവളെ തേടി എത്തിയത് ബദ്രി എവിടെ ഉണ്ട് എന്ന വാർത്ത യാണ്..!! ആരാ വിളിച്ചത് എന്താ ആളുടെ ലക്ഷ്യം എന്നൊന്നും അവൾക്ക് അറിയില്ല എങ്കിലും അവനെ കാണുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം..!!
പിന്നെ ഒരു നിമിഷം പോലും കളയാതെ അവൾ അവിടെക്ക് കുതിച്ചു..!! ബദ്രിയുടെ ഒരു അടുത്ത സുഹൃത്തിന്റെ വീട് ആയിരുന്നു അത്..!! ഓട്ടോയിൽ നിന്ന് ഇറങ്ങി ഗേറ്റ് കടന്ന് അകത്തേയ്ക്ക് കയറുമ്പോൾ അവൾ കണ്ടു പുറത്ത് ആരോടോ ഫോണിൽ സംസാരിക്കുന്ന ബദ്രിയെ..!!
അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി ഓടി പാഞ്ഞു അവന്റെ അരികിൽ എത്തുമ്പോൾ അവൻ സംസാരം കഴിഞ്ഞ് ശ്രെദ്ധ മുന്നോട്ട് ആയിരുന്നു..!!
മുന്നിൽ നിൽക്കുന്ന നേത്രയേ കണ്ട് അവൻ ഒന്ന് ചിരിച്ചു..!! തീർത്തും പുച്ഛത്തിൽ തീർത്ത പുഞ്ചിരി..!! അത് കാൺകേ ഒരു വേള ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിന്ന് പോയി നേത്ര..!!
തുടരും….

