പിറ്റേന്ന് അതി രാവിലെ തന്നെ നേത്ര എഴുന്നേറ്റു..!! സ്ഥലം മാറി കിടന്ന് കൊണ്ട് തന്നെ അവൾ തലേന്ന് മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയത് പോലും ഇല്ല..!! ബെഡിൽ കിടക്കുന്ന അല്ലി മോളെ ഒന്ന് നന്നായ് പുതപ്പിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് എപ്പോഴത്തെയും പോലെ ആ ജനലിന്റെ അരികിലേയ്ക്ക് പോയി..!!
ഒരു വേള മനസിലേയ്ക്ക് പലതും തികട്ടി വന്നതും കണ്ണുകൾ അടച്ച് അവൾ സ്വയം അതിന് തടസ്സം സൃഷ്ടിച്ചു..!!
“മ്മേ “
അല്ലി മോളുടെ ചിണുങ്ങി കരച്ചിൽ കേട്ടതും അവളുടെ ശ്രെദ്ധ ഞൊടി ഇടയിൽ അവിടെക്ക് ആയി..!!
“അമ്മേടെ സുന്ദരി പെണ്ണ് എഴുന്നേറ്റോ ടാ “
നേത്ര കുഞ്ഞിനെ വാരി എടുത്ത് കൊണ്ട് കൊഞ്ചിച്ചു..!!
“മ്മേ ച്ച ഏടെ “
അത്രയും നേരം ചിരിയോടെ നിന്ന നേത്രയുടെ മുഖം പതിയെ മാറി..!! അവിടെ പേരറിയിക്കാൻ കഴിയാത്ത ഒരു വികാരം വന്ന് നിറഞ്ഞു..!!
“മ്മേ പര ച്ച ഏടെ “
അവളിലെ മൗനം കണ്ട് അല്ലി മോളുടെ ചോദ്യം വീണ്ടും വന്നു..!! നേത്ര അതിന് എന്തോ മറുപടി പറയാൻ ഒരുങ്ങുമ്പോൾ ആണ് ഡോർ തുറന്ന് ബദ്രി അകത്തേയ്ക്ക് വരുന്നത്..!!
“ച്ചേ “
അവനെ കണ്ടതും അല്ലി മോള് നേത്രയുടെ കൈയിൽ നിന്ന് പിടഞ്ഞിറങ്ങി കൊണ്ട് കുണുങ്ങി കുണുങ്ങി അവന്റെ അടുത്തേയ്ക്ക് പാഞ്ഞു..!! താറാവ് ഓടും പോലെ ഉള്ള ആ ഓട്ടം കാണാൻ തന്നെ ഒരു പ്രതേക ചേലാണ്..!!
തന്റെ അടുത്തേയ്ക്ക് ഓടി വരുന്ന അല്ലി മോളെ നിറഞ്ഞ മനസ്സോടെ ബദ്രി നോക്കി നിന്നു..!! ശേഷം അവളെ ഇരു കൈയിലും വാരി എടുത്ത് ഒന്ന് വട്ടം കറക്കി..!! അത് ഇഷ്ട്ടപ്പെട്ടത് പോലെ പെണ്ണിന്റെ കുലുങ്ങി ചിരി അവിടെ എങ്ങും ഉയർന്നു..!!
“ച്ചേ “
അവന്റെ കഴുത്തിലൂടെ കൈയിട്ട് അവന്റെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അല്ലി മോള് തന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോൾ നിറഞ്ഞൊഴുകുന്ന വാത്സല്യത്തോടെ അവളെ മതി വരാതെ ചേർത്തു പിടിച്ചു ബദ്രി..!!
“അച്ഛേടാ പൊന്നെ “
ഒരു വേള നേത്ര നോക്കി കാണുവായിരുന്നു ആ അച്ഛന്റെയും മകളുടെ സ്നേഹ പ്രകടനം..!! ഒരു ദിവസം പോലും തികഞ്ഞില്ല അത് തന്റെ അച്ഛനാണെന്ന് അല്ലി മോള് തിരിച്ചറിഞ്ഞിട്ട് പക്ഷെ എത്ര പെട്ടന്ന് ആണ് അവൾ അവളുടെ അച്ഛനെ സ്നേഹിച്ച് തുടങ്ങിയത്..!! അല്ലെങ്കിലും രക്ത ബന്ധങ്ങൾ അങ്ങനെ ആണ്..!!
“ഡോ “
പെട്ടന്ന് തൊട്ട് അടുത്ത് നിന്ന കേട്ട ആ ശബ്ദത്തിൽ നേത്ര ഞെട്ടി പിടഞ്ഞു കൊണ്ട് സ്വാബോദത്തിലേക്ക് വന്നു..!! താൻ ഇത്രയും നേരം അവനെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന് ഓർക്കവേ അവൾക്ക് വല്ലാത്ത ചലിപ്പ് തോന്നി..!! അത് അവളുടെ മുഖത്ത് തന്നെ പ്രകടമായിരുന്നു..!!
“ഡോ നേത്ര “
അവളിലെ മൗനം കണ്ട് ആവണം അവന്റെ വിളി വീണ്ടും വന്നു..!!
“മ്മ് എന്താ “
ആ ചളിപ്പ് മറയ്ക്കാൻ എന്നോണം അവൾ അവനെ നോക്കി ഗൗരവത്തിൽ ചോദിച്ചു..!! അത് കണ്ട് ബദ്രിക്ക് ചിരി വന്നു എങ്കിലും അവൻ അത് പുറത്ത് കാണിച്ചില്ല..!!
“മോളെ ഞാൻ ഫ്രഷ് ആക്കി കൊണ്ട് വന്നോളാം താൻ താഴേയ്ക്ക് പൊയ്ക്കോ “
അവളെ നോക്കി അതും പറഞ്ഞ് ബദ്രി കുഞ്ഞിനേയും കൊണ്ട് ആ റൂമിൽ തന്നെ ഉള്ള ബാത്‌റൂമിൽ കയറി..!! നേത്ര അതും നോക്കി നിന്ന ശേഷം ഒരു നിശ്വസത്തോടെ പുറത്തേയ്ക്ക് ഇറങ്ങി..!!
****************
താഴേയ്ക്ക് ആണ് നേത്ര വന്നത്..!! കിച്ചൻ എവിടെ ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ പതിയെ അവിടെക്ക് ആണ് പോയത്..!! രണ്ട് സ്ത്രീകൾ അവിടെ പുറം തിരിഞ്ഞു നിന്ന് പിടിപ്പത് പണിയിൽ ആണ്..!!
“ആ കുഞ്ഞോ..!! എന്താ കുഞ്ഞേ എന്തെങ്കിലും വേണ്ടത് ഉണ്ടോ “
ദേവകി ( അവിടെ അടുക്കള ജോലി ചെയ്യുന്ന സ്ത്രീ ) അവളെ നോക്കി നേരിയ പുഞ്ചിരിയോടെ ചോദിച്ചു..!! എന്നാൽ നേത്ര അതിന് മറുപടി എന്തോ പറയാൻ ഒരുങ്ങുമ്പോൾ ആണ് പാർവതി അവിടെക്ക് വരുന്നത്..!!
“മ്മ് എന്താ?? എന്താ ഇവിടെ..!! നിനക്കൊന്നും ഇവിടെ പണി ഒന്നും ഇല്ലേ ചെയ്യാൻ..!! വഴിയിൽ കൂടെ പോകുന്നവരോട് വായ്താരി ആടാൻ അല്ല നിനക്കൊക്കെ ഞാൻ ശബളം എണ്ണി തരുന്നത് 😡”
ദേഷ്യം കൊണ്ട് വിറപ്പിക്കുന്ന ശബ്ദത്തിൽ പാർവതി അത് പറയുമ്പോൾ ആ രണ്ട് മുഖങ്ങളിലും വല്ലാത്ത പേടി വന്ന് നിറഞ്ഞു..!!
“സോറി മേഡം “
അതും പറഞ്ഞ് അവർ വേഗം തങ്ങളുടെ പണിയിലേയ്ക്ക് കടന്നു..!! അവരെ തന്നെ കോപത്തോടെ നിന്ന പാർവതിയുടെ കണ്ണുകൾ നിമിഷ നേരം കൊണ്ട് നേത്രയിൽ വന്ന് നിന്നു..!!
“മ്മ് ഇനി കെട്ടിലമ്മയ്ക്ക് എന്താണാവോ വേണ്ടത് “
പുച്ഛം നിറച്ചു കൊണ്ടുള്ള ആ വാക്കുകൾ കേൾക്കെ ഒന്നും തന്നെ പറയാതെ തിരിഞ്ഞു നടന്നു നേത്ര..!!
“അതെ ഒന്ന് അവിടെ നിന്നെ “
പാർവതിയുടെ ശബ്ദം വീണ്ടും അവളെ തേടി എത്തിയതും അവളുടെ കാലുകൾ ഒന്ന് നിശ്ചലമായി..!! ശേഷം മെല്ലെ തിരിഞ്ഞു നോക്കി..!!
“അകത്തമ്മ ചമയാനും ഇവിടെ ഉള്ളവരോട് ചങ്ങാത്തം കൂടാനും ആണ് നിന്റെ ശ്രെമം എങ്കിൽ അത് വെറുതെയ 😏..!! അധികം വൈകാതെ ഈ വീട് വിട്ട് ഇറങ്ങേണ്ടവൾ ആണ് നി..!! ആ ബോധം സ്വയം ഉണ്ടായാൽ നല്ലത് “
അതും പറഞ്ഞ് അവർ വെട്ടി തിരിഞ്ഞ് നടക്കുമ്പോൾ നേത്രയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു..!!
“അമ്മായിഅമ്മ ഒന്ന് നിന്നെ “
അവളുടെ ആ വിളിയിൽ അവർ ഒന്ന് ഞെട്ടി..!! എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം മനസിലായതും അവരുടെ മുഖത്തെ ദേഷ്യത്തിന്റെ കഠിന്യം കൂടി..!!
എന്നാൽ നേത്ര അതൊന്നും കണക്കിൽ എടുക്കാതെ അവർക്ക് മുന്നിൽ ആയ് വന്ന് നിന്ന് കൊണ്ട് കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അവരെ ഗൗരവത്തോടെ ഉറ്റു നോക്കി..!! അവളുടെ ആ നോട്ടത്തിൽ അവർ ഒന്ന് പതറി..!!
” നിങ്ങൾ ഇപ്പൊ എന്താ പറഞ്ഞത് അധികം വൈകാതെ തന്നെ എനിക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുമെന്നോ..!! എനിക്ക് അത് അങ്ങോട്ട് മനസിലായില്ല..!! ഞാൻ എന്തിന് ഇവിടെ നിന്ന് ഇറങ്ങണം..!! ഇത് എന്റെ ഭർത്താവിന്റെ വീട് ആണ്..!! എന്ന് വച്ചാൽ എന്റെയും..!! അങ്ങനെ ഉള്ളപ്പോൾ എന്നോട് ഇവിടെ നിന്ന് ഇറങ്ങാൻ പറയാൻ നിങ്ങൾക്ക് എന്ത് റൈട്സ് ആണ് ഉള്ളത് “
മൂർച്ചയേറിയ അവളുടെ വാക്കുകൾക്ക് മുന്നിൽ ഒരു വേള നിന്ന് പതറി പാർവതി..!!
” പിന്നെ എനിക്ക് മാത്രം അല്ല എന്റെ കുഞ്ഞിന് അതായത് നിങ്ങളുടെ മകന്റെ കുഞ്ഞിനും ഇനി മുതൽ അവകാശം ഉണ്ട് ഈ തറവാട്ടിൽ “
“ഓഹോ അപ്പോൾ നി അവകാശം തേടി ഇറങ്ങിയത് ആണല്ലേ “
പെട്ടന്ന് പുറകിൽ നിന്ന് കേട്ട ആ മൂർച്ചയെറിയ ശബ്ദത്തിൽ തിരിഞ്ഞു നോക്കി പോയി നേത്ര..!! മുന്നിൽ കലിയോടെ നിൽക്കുന്ന മാധവിനെ കണ്ട് അവൾക്ക് പ്രതേകിച്ച് ഒന്നും തന്നെ തോന്നിയില്ല..!!
“പറയെടി അവകാശം തേടി ഇറങ്ങിയത് ആണൊ നി എന്ന് “
അവൾക്ക് മുന്നിൽ വന്ന് നിന്ന് മുരളും പോലെ അയാൾ അത് ചോദിക്കുമ്പോൾ പുച്ഛത്തിൽ തീർത്ത ഒരു ചിരി ആയിരുന്നു നേത്രയുടെ മറുപടി..!!
“കണ്ടില്ലേ ഏട്ടാ ഇവളുടെ അഹങ്കാരം..!! പൂച്ചയെ പോലെ ഇരുന്ന് നമ്മുടെ മോനെ മയക്കി എടുത്ത മൂദേവി “
പാർവതി കോപം കൊണ്ട് വിറച്ചു..!! എന്നാൽ അപ്പോഴും നേത്ര കൂൾ ആയ് തന്നെ നിന്നു..!!
“പറയെടി നിന്റെ നാവ് ഇറങ്ങി പോയി “
“ഇല്ല എന്റെ നാവ് അവിടെ തന്നെ ഉണ്ട്..!! പിന്നെ ഞാനും എന്റെ മകളും അവകാശം ചോദിച്ചാൽ എഴുതി തരേണ്ടി വരും ശ്രീ മംഗലത്തെ മാധവിന് “
“ഡി😡😡”
“തൊട്ട് പോകരുത് എന്നെ “
ചൂണ്ട് വിരൽ ഉയർത്തി വലിഞ്ഞു മുറുകിയ മുഖത്തോടെ അവൾ അത് പറയുമ്പോൾ കേട്ട് നിന്ന അവർ രണ്ടാളും ഒന്ന് ഞെട്ടി..!!
“ഞാൻ ആയ് വന്നത് അല്ല ഇവിടേയ്ക്ക്..!! നിങ്ങളും നിങ്ങളുടെ മകനും കൂടെ നിർബന്ധിച്ച് കൊണ്ട് വന്നത് ആണ് എന്നെ ഇവിടേയ്ക്ക്..!! പിന്നെ നിങ്ങളുടെ മകന് മുന്നിൽ മാത്രമേ നേത്ര താഴ്ന്ന് കൊടുക്കാറുള്ളൂ..!! അതും എന്നോ അകമഴിഞ്ഞ് സ്നേഹിച്ചത് കൊണ്ട് മാത്രം..!! അതും കണ്ട് എന്റെ മേൽ കുതിര കയറാൻ വന്നാൽ എന്റെ മറ്റൊരു മുഖം കാണും ഭാര്യയും ഭർത്താവും “
അവർക്ക് നേരം അസ്ത്രം കണക്കെ അതും തൊടുത്തു വിട്ട് കൊണ്ട് അവൾ മുകളിലേയ്ക്ക് കയറി പോയി..!! എന്നാൽ പാർവതി ആകെ ഞെട്ടി നിൽക്കുവാണ്..!!
“മാധവട്ടാ ഇവളെ ഇനി എന്താ ചെയ്യാ..!! കണ്ടില്ലേ ആ അഹങ്കാരി പറഞ്ഞിട്ട് പോയത് ഒക്കെ..!! കാര്യങ്ങൾ ഒക്കെ കൈ വിട്ട് പോകുവാണോ ഏട്ടാ “
“ഹ്മ്മ് ഒന്നും കൈ വിട്ട് പോകില്ല ഡോ..!! വേണ്ടി വന്നാൽ ഇവളെ ഈ ഭൂലോകത്ത് നിന്ന് തന്നെ പറഞ്ഞയക്കാനും മടിക്കില്ല ഞാൻ 😡”
ദേഷ്യത്താൽ പല്ലുകൾ കടിച്ചമർത്തി കൊണ്ട് അയാൾ മുരണ്ടു..!!
തുടരും….

