അര മണിക്കൂർ പിന്നിടുമ്പോൾ ഡോക്ടർ ICU വിന്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു..!! രാഹുലും ദക്ഷും വേഗം അയാൾക്ക് അടുത്തേയ്ക്ക് പോകുമ്പോൾ നേത്ര മാത്രം ഏതോ ലോകത്ത് എന്ന പോലെ ചുവരിൽ ചാരി ദൂരെ എങ്ങോ നോക്കി നിന്നു..!!
” ഡോക്ടർ അവന് ഇപ്പൊ എങ്ങനെ ഉണ്ട് “
വല്ലാത്തൊരു ഇടർച്ചയോടെ ആണ് ദക്ഷ് അത് ചോദിച്ചത്..!! അത് കേട്ട് ഒരു പുഞ്ചിരിയോടെ അവനെ ഒന്ന് നോക്കി..!!
” എല്ലാവരുടേയും പ്രാർത്ഥന ഈശ്വരൻ കേട്ടു എന്ന് തന്നെ പറയാം മെഡിസിൻ ആളുടെ ശരീരവുമായി പ്രതികരിക്കുന്നുണ്ട്..!! അതൊരു പോസിറ്റീവ് സൂചന ആണ്..!! എന്തായാലും വെയിറ്റ് ചെയ്യൂ..!! ഇനി ഒന്നും വരില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം “
അത്രയും പറഞ്ഞ് ദക്ഷിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഡോക്ടർ അവിടെ നിന്നും പോകുമ്പോൾ ദക്ഷ് തല ചരിച്ച് അവളെ ഒന്ന് നോക്കി..!!
ദൂരെക്ക് എങ്ങോട്ടോ ആണ് ആ ദൃഷ്ട്ടി പോകുന്നത് എങ്കിലും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ട്..!! ആ കാഴ്ച്ച അവന്റെ നെഞ്ചിൽ വല്ലാത്തൊരു നോവ് തീർക്കുമ്പോൾ അവൻ വേഗം അവളിൽ നിന്ന് നോട്ടം മാറ്റി..!!
” പാവം എല്ലാം കൂടെ എങ്ങനെ താങ്ങാൻ കഴിയുന്നോ ആവോ അതിന്..!! ഈ സമയത്ത് പറയാൻ പാടുണ്ടോ എന്ന് അറിയില്ല ദക്ഷ് എങ്കിലും പറഞ്ഞു പോകുവാ നീ ഒന്ന് മനസ്സ് വച്ചിരുന്നു എങ്കിൽ അവൾക്ക് ഇപ്പൊ ഇതൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു..!! നിന്റെ പെണ്ണ് ആയ് നിന്റെ കൂടെ ഉണ്ടാകുമായിരുന്നു “
അവന്റെ ആ വാക്കുകൾ വല്ലാത്തൊരു ഞെട്ടലോടെ ആണ് അവൻ കേട്ടത്..!! നെഞ്ചിൽ വല്ലാത്ത നീറ്റൽ പടരുന്നത് അവന് അറിയാൻ കഴിഞ്ഞു..!! വീണ്ടും അവന്റെ മുഖം അവൾക്ക് നേരെ നീങ്ങുമ്പോൾ ഉള്ളിൽ എവിടെയോ അവളെ നേടണം എന്ന വാശി തല പോക്കുന്നത് അവൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു..!!
” ദക്ഷ് “
രാഹുലിന്റെ ആ വിളി ശബ്ദം ആണ് ദക്ഷിന്റെ അവന്റെ ശ്രെദ്ധയിൽ നിന്ന് തിരികെ കൊണ്ട് വന്നത്..!!
” ഇനി നീ വിചാരിച്ചാലും മതിയെടാ അവളെ നിനക്ക് കിട്ടില്ലേ “
“ഡാ നീ എന്തൊക്കെയാ ഈ പറയുന്നത് എന്ന വല്ല ബോധവും ഉണ്ടോ നിനക്ക്..!! നമ്മുടെ ബദ്രിയുടെ ഭാര്യ ആണ് അവൾ..!! അവന്റെ കുഞ്ഞിന്റെ അമ്മ “
രാഹുലിന്റെ മുഖത്ത് നോക്കാതെ ദക്ഷ് അത് പറഞ്ഞൊപ്പിക്കുമ്പോൾ രാഹുൽ അവന്റെ മുന്നിലേയ്ക്ക് കയറി നിന്ന് കൊണ്ട് ചോദിച്ചു..!!
” എന്റെ മുഖത്ത് നോക്കി നിനക്ക് പറയാൻ കഴിയോ ദക്ഷ് അവൾ ഇപ്പോ നിന്റെ മനസ്സിൽ ഇല്ല എന്ന്..!! അവളെ നീ പൂർണമായും മറന്ന് കഴിഞ്ഞു എന്ന്..!! അങ്ങനെ പറഞ്ഞാൽ പിന്നെ ഒരിക്കലും നിന്നെ ഈ കാര്യവും പറഞ്ഞ് ഞാൻ നിർബന്ധിക്കില്ല “
കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നിന്ന് കൊണ്ട് രാഹുൽ അത് ചോദിക്കുമ്പോൾ അവനെ നോക്കാൻ കഴിയാതെ മുഖം മാറ്റി കളഞ്ഞു ദക്ഷ്..!! അത് കാൺകേ ഒരു പുഞ്ചിരി വിരിഞ്ഞു രാഹുലിന്റെ ചുണ്ടിൽ..!!
“നീ പറഞ്ഞില്ല എങ്കിലും എനിക്ക് അറിയാം ദക്ഷ് നിനക്ക് അവളെ ഒരിക്കലും മറക്കാൻ കഴിയില്ല എന്ന്..!! കാരണം അത്രയും നീ അവളെ സ്നേഹിച്ചിരുന്നു..!! നിന്റേത് ആണെന്ന് നീ വിശ്വസിച്ചു..!! ഇപ്പൊ ബദ്രിക്ക് വേണ്ടി നീ അവളെ മറ്റൊരു രീതിയിൽ കാണാൻ ശ്രെമിക്കുന്നുണ്ട് എങ്കിലും ഉള്ളിന്റെ ഉള്ളിൽ നീ കുഴിച്ച് മൂടിയത് പലതും അവളുടെ സമീപ്യത്തിൽ പുറത്ത് വരുന്നുണ്ട് അല്ലെ??”
ഒരു ചോദ്യം രൂപേണേ രാഹുൽ അത് ചോദിക്കുമ്പോൾ ദക്ഷ് മറുപടി പറയാൻ കഴിയാത്തത് പോലെ നിന്ന് പോയി..!!
” അവൻ ചെയ്തതിന്റെ ഒക്കെ തെറ്റ് ആണ് അവൻ ഇപ്പൊ അനുഭവിക്കുന്നത്..!! അതിൽ നിനക്ക് ഒരു സങ്കടവും വേണ്ട..!! കാരണം നിന്റെ നെഞ്ചിൽ ചവിട്ടി ആണ് അവൻ അവളെ നേടിയത്..!! തിരിച്ചും നിനക്ക് അത് കാണിക്കാൻ ഉള്ള ഒരു അവസരം ആണ് ദക്ഷ് ഇത്..!! അവളെ നേടാൻ ഈശ്വരൻ ആയ് തന്നൊരു അവസരം ആണ് ഇതെങ്കിൽ??
ഒരിക്കൽ നീ അവളെ അവന് കൊടുത്തു..!! അതും നിന്റെ മനസ്സ് കല്ലാക്കി കൊണ്ട്..!! പക്ഷെ വേദനകൾ മാത്രമേ അവൻ അവൾക്ക് കൊടുത്തിട്ടുള്ളൂ ഈ നിമിഷം വരെ..!! ഇനിയും അതിനെ ഇങ്ങനെ ഇട്ട് കൊല്ലാ കൊല ചെയ്യണോ വേണ്ടയോ എന്ന് നീ തന്നെ ആലോചിക്ക്..!!
പിന്നെ നിനക്ക് ഇപ്പൊ തോന്നുന്നുണ്ടാവും കുറച്ച് മുന്നേ വരെ അല്ലി മോളുടെ കാര്യം പറഞ്ഞ് നിന്നെ പിൻ തിരിപ്പിച്ച എനിക്ക് ഇത് എന്താ പറ്റിയത് എന്ന്..!! ആലോചിച്ചു ഒരുപാട്..!! ദേ ആ പാവം പെണ്ണിനെ കണ്ടിട്ട് സഹിക്കുന്നില്ല ഡാ..!! നീ വിചാരിച്ചാൽ നിങ്ങളിൽ ഒരാൾ അല്ല രണ്ട് പേരും ഹാപ്പി ആകും എങ്കിൽ എനിക്ക് അതിൽ അപ്പുറം ഒന്നുമില്ല..!! ഇനി നീ തന്നെ തീരുമാനിക്ക് നിന്റെ പെണ്ണിനെ നിനക്ക് വേണാവോ വേണ്ടയോ എന്ന് “
അത്രയും അവന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു കൊണ്ട് രാഹുൽ അവിടെ നിന്നും പോയി..!!
എന്നാൽ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ദക്ഷ്..!! എന്ത് തള്ളണം എന്ത് കൊള്ളണം എന്ന് അവന് അറിയില്ലായിരുന്നു..!! അവന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു വലിയ വാദ പ്രതിവാദം തന്നെ നടക്കുന്നുണ്ടായിരുന്നു ആ നേരം..!!
“” തനിക്ക് കഴിയുവോ തന്റെ ബദ്രിയെ ചതിക്കാൻ..!! ഇല്ല എന്നെ കൊണ്ട് അതിന് കഴിയില്ല..!! അങ്ങനെ ചെയ്താൽ പിന്നെ ഞാനും അവനും തമ്മിൽ പിന്നെ എന്ത് വ്യത്യാസം ആണ് ഉള്ളത് “”
ഒരു വേള അവന്റെ കണ്ണുകൾ നേത്രെയിലേയ്ക്ക് നീളുമ്പോൾ ഇത്രയും നേരം ഉണ്ടായിരുന്ന ഭാവം ആയിരുന്നില്ല അവനിൽ..!! ഒറ്റ നിമിഷം കൊണ്ട് ആയിരുന്നു മാറി വന്നത്..!!
” താൻ അല്ലെ ആദ്യം അവളെ സ്നേഹിച്ചത്..!! താൻ അല്ലെ അവളെ സ്വന്തമാക്കാൻ ആഗ്രഹിചത്..!! തന്നെ ചതിച്ച് അല്ലെ ബദ്രി അവളെ നേടിയത്..!! പിന്നെ താൻ ആയ് എന്തിന് അവളെ ഇനി വിട്ട് കളയണം..!! ഇല്ല എനിക്ക് വേണം..!! എനിക്ക് വേണം എന്റെ നേത്രയേ “”
സർവ്വവും മറന്ന് വാശിയോടെ അവൻ അത് പുലമ്പുമ്പോൾ അവന്റെ കണ്ണിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ നേരം..!! ത്രി നേത്രയുടെ മുഖം..!!
തല ചോറിൽ രാഹുലിന്റെ വാക്കുകളും..!! പ്രണയം മനുഷ്യനെ സ്വർത്തനാക്കും..!! അതും മനുഷ്യൻ പോലും അറിയാതെ..!!
*******************
തറവാട്ടിലേയ്ക്ക് ഉള്ള യാത്രയിൽ ആണ് ദക്ഷും നേത്രയും..!! പെട്ടന്ന് പുറപ്പെട്ടപ്പോൾ അല്ലി മോളെ ഒന്ന് ശ്രദ്ധിക്കാൻ പോലും നേത്രയ്ക്ക് കഴിഞ്ഞില്ല..!! കല്യാണിന്റെ കൈയിൽ ഇരിക്കുന്നത് കണ്ട് ആണ് അവൾ ഹോസ്പിറ്റലിലേയ്ക്ക് വരുന്നത്..!!
ബദ്രി ഓക്കേ ആയ് വരുന്നു എന്ന് അറിഞ്ഞതും അവൾക്ക് എത്രയും പെട്ടന്ന് തന്റെ മകളുടെ അടുത്ത് എത്തിയാൽ മതി എന്ന് ആയിരുന്നു..!! ഒരു വേള മോളെ കൂടെ കൈയിൽ എടുക്കാൻ കഴിയാത്തത്തിൽ അവൾക്ക് അവളോട് തന്നെ നേരിയ നീരസം തോന്നി..!!
അവൾ ഒറ്റയ്ക്ക് തറവാട്ടിലേയ്ക്ക് വരാൻ നിൽക്കുമ്പോൾ രാഹുൽ ആണ് അവളെ ദക്ഷിന്റെ ഒപ്പം വിടുന്നത്..!! ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നെ നേത്ര അവനോടൊപ്പം വരുക ആയിരുന്നു..!! ഉള്ളിന്റെ ഉള്ളിൽ ദക്ഷിനും അതൊരു സന്തോഷം നൽകുന്ന കാര്യം ആയിരുന്നു..!!
ഒരുപാട് ദൂരം സഞ്ചരിച്ചതും നേത്രയ്ക്ക് ആകെ വല്ലാതെ വരുന്നുണ്ടായിരുന്നു..!! വയറിൽ നിന്ന് മുകളിലേയ്ക്ക് ഒരു പെരുപ്പ് പോലെ തോന്നിയതും അവൾ വലത് കൈയാൽ വായിൽ അമർത്തി പൊത്തി കൊണ്ട് തല ചരിച്ച് അവനോട് ആയ് പറഞ്ഞു..!!
” ഒന്ന് കാർ നിർത്തുവോ പ്ലീസ് “
അത് കേട്ട് മുഖം ചരിച്ചു നോക്കിയ ദക്ഷ് കണ്ടു വല്ലാതെ ഇരിക്കുന്ന നേത്രയേ..!! അത് കണ്ട് അവൻ വേഗം കാർ ഒരു ഓരം ചേർത്ത് നിർത്തിയതും നേത്ര വേഗം പുറത്തേയ്ക്ക് ഇറങ്ങി..!!
എന്നാൽ അതോടൊപ്പം തന്നെ അവൾ അൽപ്പം താഴ്ന്ന് നിന്ന് കൊണ്ട് വോമിറ്റ് ചെയ്തു..!! അത് കണ്ട് ആകണം ദക്ഷ് വേഗം ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി അവൾ നിൽക്കുന്ന സൈഡിൽ ആയ് വന്നു കൊണ്ട് ചോദിച്ചു..!!
“നേത്ര Are you ഓക്കേ “
അവന്റെ ശബ്ദം കേട്ട് മുഖം ഉയർത്തി ഒന്ന് അവനെ നോക്കി തലയാട്ടി കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ കാലുകൾ കുഴഞ്ഞ് പോയി അവളുടെ..!!
“ഏയ് നേത്ര “
ദക്ഷ് ഒന്ന് മുന്നോട്ട് ആഞ്ഞ് അവളുടെ കൈയിൽ പിടിച്ച് അവന്റെ അടുത്തേയ്ക്ക് വലിച്ച് ചേർത്ത് അവളെ ചേർത്തു പിടിച്ചു..!! നേത്ര ഒരു ആശ്രയം എന്നോണം അവന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നു..!!
കണ്ണുകൾ അടഞ്ഞു പോകുന്നു കാലുകൾ കുഴഞ്ഞ് പോകുന്നു നാവ് വറ്റി വരണ്ടത് പോലെ തോന്നി അവൾക്ക്..!! ഒടുവിൽ ബോധം മറഞ്ഞ് നേത്ര അവന്റെ നെഞ്ചിലേയ്ക്ക് വീഴുമ്പോൾ ദക്ഷ് ഇരു കൈയാലും അവളെ താങ്ങി പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു..!!
ശേഷം പതിയെ കോ ഡ്രൈവിംഗ് സീറ്റ് തുറന്ന് അവളെ ശ്രെദ്ധയോടെ പതിയെ അകത്തേക്ക് കയറ്റി ചാരി ഇരുത്തി കൊണ്ട് ഡോർ അടച്ച് മറു സൈഡിൽ ആയ് വന്നു..!!
ശേഷം അവനും അകത്തേയ്ക്ക് കയറി വേഗം കാർ മുന്നോട്ട് എടുത്തു..!!
എന്നാൽ ഇത്രയും നേരം ഉള്ള അവരുടെ ഓരോ പ്രവൃത്തികളും നിരീക്ഷിച്ച മറ്റൊരു ജോഡി കണ്ണുകൾ അവിടെ ഉണ്ടായിരുന്നു എന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല..!! കൂടെ അവരുടെ പല ചിത്രങ്ങളും ആ വ്യക്തി തന്റെ ഫോണിലേയ്ക്ക് പകർത്തി കഴിഞ്ഞിരുന്നു..!!
തുടരും….

