ബാൽകണി ലെയറിങ്ങിൽ മുറുകെ പിടിച്ച് ദൂരെ ആ ഇരുട്ടിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ മനസ്സ് ഒരു കടൽ പോലെ ആർതിരമ്പുന്നുണ്ടായിരുന്നു അവളുടെ..!! പുറത്ത് നിന്ന് വീശി അടിക്കുന്ന കാറ്റിൽ കണ്ണുകൾ മെല്ലെ അടയുമ്പോൾ മനസ്സിൽ തെളിഞ്ഞ ചിത്രം ദക്ഷിനെ പുണർന്നു നിൽക്കുന്ന ആ പെൺ കുട്ടിയുടെ ആയിരുന്നു..!!
ഒരു വേള അടഞ്ഞ കണ്ണ് പോളകൾ വലിച്ചു തുറന്നു അവൾ..!! ഹൃദയ മിടിപ്പ് വല്ലാണ്ട് ഒന്ന് ഉയർന്നു..!! കൈകൾ കൂടുതൽ ശക്തമായ് മുറുകി..!!
“” വീണ്ടും വീണ്ടും നീ എനിക്ക് മുന്നിൽ ഓരോ പരീക്ഷണങ്ങൾ ആയ് നിരത്തുക ആണൊ ഈശ്വര..!! സമാധാനം എന്താന്ന് അറിയിക്കില്ലേ നീ എന്നെ..!! മടുത്തു ഇനിയും ഒന്നും താങ്ങാൻ വയ്യാ നിക്ക് “”
ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി..!!
“” ഇല്ല സാർ ഒരിക്കലും എന്നെ ചതിക്കില്ല..!! എന്നോട് ഉള്ള ആ സ്നേഹം പല തവണ അതിന്റെ തീവ്രതയോടെ തിരിച്ചറിഞ്ഞവൾ ആണ് ഞാൻ..!! ആ ഞാൻ സാറിനെ കുറിച്ച് ഇത്രയും നേരം തെറ്റിദ്ധരിച്ചത് തന്നെ തെറ്റാണ് “”
കണ്ണുകൾ ഒന്ന് അമർത്തി അടച്ചു അവൾ..!!
“” ഇനി അഥവാ ഞങ്ങൾക്ക് ഇടയിലേയ്ക്ക് മറ്റൊരുവൾ സ്ഥാനം പിടിച്ചാൽ വിട്ട് കൊടുക്കില്ല ഞാൻ അവൾക്ക്..!! എന്റെയാ എന്റെ മാത്രം “”
മനസ്സാൽ അത് പറയുമ്പോൾ വല്ലാത്തൊരു ദേഷ്യ ഭാവം ആയിരുന്നു അവളിൽ..!!
**********************
സംസാരം ഒക്കെ കഴിഞ്ഞ് ദക്ഷ് റൂമിലേയ്ക്ക് വരുമ്പോൾ നേത്ര റൂമിൽ ഉണ്ടായിരുന്നില്ല..!! തുറന്നു കിടക്കുന്ന ബാൽകണി ഡോർ കണ്ടപ്പോ അവന് മനസിലായി അവൾ അവിടെ ഉണ്ടെന്ന്..!! തോളിൽ ഉറങ്ങി കിടന്ന അല്ലി മോളെ ബെഡിൽ കൊണ്ട് പോയ് കിടത്തിയ ശേഷം അവൻ ടൗവലും എടുത്ത് ഫ്രഷാവൻ ആയ് കയറി..!!
തിരികെ ഇറങ്ങുമ്പോഴും അവൾ റൂമിൽ ഉണ്ടായിരുന്നില്ല..!! എന്നാൽ പെട്ടന്ന് ആണ് ഡോർ അടച്ച് അവൾ അകത്തേയ്ക്ക് കയറിയത്..!! മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ട് അവൾ ഒന്ന് പതറി..!! ഒരു ടൗവൽ മാത്രം ആയിരുന്നു അവന്റെ വേഷം..!! ശരീരം ആകെ വെള്ള തുള്ളികൾ..!! മുടിയിൽ നിന്നും ഈറൻ ഇറ്റ് വീഴുന്നുണ്ട്..!!
പെട്ടന്ന് ഒന്ന് സ്റ്റാക്കായി എങ്കിലും നേത്ര വേഗം തിരിഞ്ഞ് വീണ്ടും ബാൽകണിയിലേയ്ക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ്..!!
” അതെ താൻ എങ്ങോട്ടാ?? പുറത്ത് നല്ല cold ആണ്..!! കുറച്ച് കഴിയുമ്പോൾ മഞ്ഞും തുടങ്ങും..!! സൊ വെറുതെ പനി വരുത്തി വയ്ക്കണ്ട..!! അത് ഇനി എന്റെ കൊച്ചിന് കൂടെ പകരാൻ “
അവളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ നേത്ര അവനെ ഒന്ന് സൂക്ഷിച്ചു നോക്കി..!!
“” വോ മോൾക്ക് പനി വരും എന്ന് ഓർത്താ അല്ലാതെ എന്നെ കുറിച്ച് ഓർത്ത് അല്ല ഹും “”
അതും പിറുപിറുത്തു കൊണ്ട് അവൾ ചവിട്ടി തുള്ളി ബെഡിൽ പോയ് തിരിഞ്ഞു കിടന്നു..!! അത് കണ്ട ദക്ഷ് തന്റെ ചിരി പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ കീഴ് ചുണ്ടിൽ പല്ലുകൾ അമർത്തി പിടിച്ചു..!!
“” അല്ലെങ്കിലും എന്നെ ആർക്കും വേണ്ടല്ലോ..!! ആർക്കും വേണ്ടാത്ത ഒരു ജ… “
ബാക്കി പറഞ്ഞു പൂർത്തിയാക്കും മുന്നേ എന്തോ ഒന്ന് അവളെ വലിച്ച് നേരെ കിടത്തി..!! അതോടൊപ്പം അവൻ അവളിലേയ്ക്ക് അമർന്നു..!! അത്രയും അടുത്ത് അവനെ കണ്ട് അവളിലൂടെ ഒരു പിടപ്പ് പാഞ്ഞു..!!
” what did you say baby “
സൈറ്റ് അടിച്ചു കൊണ്ടുള്ള അവന്റെ ആ ചോദ്യം കേൾക്കെ അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു..!! കാരണം ആദ്യമായ് ആണ് അവന്റെ ഇങ്ങനെ ഒരു ഭാവം അവൾ കാണുന്നത്..!!
” Tell me what did you say “
വീണ്ടും ആ ചോദ്യം ആവർത്തിക്കുമ്പോൾ മൗനം ആയിരുന്നു അവളിൽ..!!
” ഓക്കേ നീ പറയണ്ട ഞാൻ പറയിപ്പിക്കാം “
അതു പറയുന്നതിന്റെ ഒപ്പം അവൻ അവളിലേയ്ക്ക് മുഖം അടുപ്പിക്കുമ്പോൾ നേത്ര പിടപ്പോടെ അവന്റെ നെഞ്ചിൽ കൈ വച്ച് തടഞ്ഞു..!! ഒരു വേള ഇരുവരുടെയും ശരീരം ഒന്ന് വിറച്ചു..!!
തന്റെ കൈയിൽ പതിഞ്ഞ ഇളം തണുപ്പിൽ മിഴികൾ താഴ്ത്തുമ്പോൾ അവൾ കണ്ടത് നഗ്നമായ അവന്റെ നെഞ്ച് ആയിരുന്നു..!! ഒരു വേള അവൾ ഒന്ന് ഞെട്ടി..!! എന്നാൽ അവന്റെ ശരീരം വിറച്ചത് അവളുടെ ഇടം കൈയുടെ ചൂടിൽ ആയിരുന്നു..!!
അൽപ്പം കൂടെ അവളിലേയ്ക്ക് അവൻ അമരുമ്പോൾ അവന്റെ നഗ്നതയും അവളിൽ അമർന്നു..!! നേത്ര തന്റെ മിഴികൾ അമർത്തി അടച്ചു..!! അവനും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..!! അവളെ അറിയാൻ അവളിലെ ആഴങ്ങളിൽ തേടാൻ അവൻ വല്ലാതെ കൊതിച്ചു..!! ഇരു ശരീരങ്ങളും ഒരു പോലെ ചൂട് പിടിച്ചു..!!
അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു..!! ഒടുവിൽ അത് അവളുടെ ഉയർന്നു താഴുന്ന മാറിൽ വന്ന് നിൽക്കുമ്പോൾ തന്റെ ചുണ്ട് ഒന്ന് അമർത്തി കടിച്ചു അവൻ..!!
” വയ്യാ നേത്ര ഇനിയും പിടിച്ചു നിൽക്കാൻ വയ്യ എനിക്ക്..!! I need you completely..!! ഇപ്പൊ ഈ നിമിഷം “
അവളുടെ നെറ്റിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ വല്ലാത്തൊരു ശബ്ദതിൽ പറയുബോൾ വിറച്ചു കൊണ്ട് അവൾ തന്റെ കണ്ണുകൾ വലിച്ചു തുറന്നു..!!
” Tell me നേത്ര സമ്മതം അല്ലെ ഈ ദക്ഷിന്റെ മാത്രം നേത്ര ആവാൻ..!! ഇത്രയും നാൾ നീ കാത്ത് സൂക്ഷിച്ചത് എല്ലാം എനിക്ക് തരാൻ “
അത് കേൾക്കെ അവളുടെ മനസിലേയ്ക്ക് വന്നത് മറ്റൊരു മുഖം ആയിരുന്നു..!!
“” ഞാൻ എടുക്കുവാ നേത്ര നിന്നെ..!! നിന്നെ ഇങ്ങനെ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല..!! നിന്റെ സമ്മതം എനിക്ക് വേണ്ട..!! എനിക്ക് വേണം നിന്നെ “”
അതും പറഞ്ഞ് തന്നിലേയ്ക്ക് ബലമായ് അമരുന്ന ബദ്രിയുടെ മുഖം മനസ്സിൽ തെളിയുമ്പോൾ അവൾ തന്റെ കണ്ണുകൾ അമർത്തി അടച്ചു കളഞ്ഞു..!! ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി..!!
അത് കണ്ട് ദക്ഷ് ഒന്ന് ഞെട്ടി..!! അവൻ വേഗം അവളിൽ നിന്ന് അകന്ന് മാറി..!!
” നേത്ര I’m so sorry..!! തനിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട just leave it..!! ഞാൻ ഒന്നും ഓർക്കത്തെ പെട്ടന്ന് ഒരു നിമിഷം മനസ്സ് കൈ വിട്ടപ്പോ സോറി ഡോ “
അതും പറഞ്ഞ് അവൻ വേഗത്തിൽ ബെഡിൽ നിന്ന് എഴുന്നേറ്റ് ഉടുത്തിരുന്ന ടൗവൽ ഒന്ന് മുറുക്കി ഉടുത്തു കൊണ്ട് ഡ്രസിങ് ടേബിളിന്റെ അടുത്തേയ്ക്ക് പോയി..!! ശേഷം ഇരു കൈയും ടേബിളിൽ താങ്ങി കണ്ണുകൾ അടച്ചു നിന്നു അവൻ..!!
” you did a big mistake ദക്ഷിൻ..!! നീ അവൾക്ക് വാക്ക് കൊടുത്തതാ ഒരു നോക്ക് കൊണ്ട് പോലും നീ അവളെ കളങ്ക പെടുത്തില്ല എന്ന്..!! എന്നിട്ട് ആ നീ ആണൊ ഇന്ന് അവളെ ചെ “
അവന്റെ കൈകൾ അവിടെ ഒന്ന് മുറുകി..!! അതോടൊപ്പം കണ്ണുകളുടെ മുറുക്കവും കൂടി..!! എന്നാൽ പെട്ടന്ന് ഇരു കൈകൾ വയറിലൂടെ അമരുന്നതിന്റെ ഒപ്പം പുറത്ത് അവളുടെ മുഖവും അമരുമ്പോൾ തന്റെ കണ്ണുകൾ വലിച്ചു തുറന്നു അവൻ..!!
കണ്ണുകൾ മിററിലേയ്ക്ക് ചലിക്കുമ്പോൾ അവൻ കണ്ടു തന്നെ പുണർന്നു നിൽക്കുന്ന നേത്രയേ..!! അവളെ വലിച്ച് മുന്നിലേയ്ക്ക് നിർത്തണം എന്നും എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടെങ്കിലും ഒന്ന് അനങ്ങാൻ പോലും കഴിയാതെ നിന്നു അവൻ..!!
എന്നാൽ പെട്ടന്ന് പുറം മേനിയിൽ പതിഞ്ഞ അവളുടെ കണ്ണുനീരിൽ അവൻ ഒന്ന് ഞെട്ടി..!!
” ഏയ് നേത്ര What?? What happen?? “
അത് ചോദിക്കുന്നതിന്റെ ഒപ്പം അവളെ വലിച്ച് അവൻ മുന്നിലേയ്ക്ക് നിർത്തി..!! നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനിൽ നിന്ന് മുഖം താഴ്ത്തി നിൽക്കുമ്പോൾ ദക്ഷ് അവളുടെ മുഖം പിടിച്ച് ഉയർത്തി..!!
” നേത്ര പ്ലീസ് ഞാൻ അറിയാതെ പെട്ടന്ന്..!! തനിക്ക് ഇത്രയും ഫീൽ ആകും എന്ന് ഞാൻ കരുതിയില്ല ഡോ..!! പ്ലീസ് നേത്ര എന്നോട് ഒന്ന് ഷെമിക്ക് “
തന്റെ പ്രവൃത്തി ആണ് അവളെ വേദനിപ്പിച്ചത് എന്ന ഓർമയിൽ അവൻ അത് പറയുമ്പോൾ നേത്ര മുഖം ഉയർത്തി അവനെ ഒന്ന് നോക്കി..!!
” So…. “
ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ് മൂടി..!!
” എന്റെ ഈ കണ്ണുകൾ നിറഞ്ഞത് പൂർവ്വ കാലത്തിന്റെ ഓർമ ആണ് സാർ..!! അല്ലാതെ സാർ കാരണം അല്ല “
അവളുടെ ആ വാക്കുകൾ കേൾക്കുമ്പോൾ ദക്ഷ് അവളെ സംശയത്തോടെ ഒന്ന് നോക്കി..!!
” What you mean?? താൻ എന്താ ഈ പറയുന്നത് “
സാറിന്റെ കുറച്ച് മുന്നേ ഉള്ള വാക്കുകൾ എന്നെ ഓർമിപ്പിച്ചത് മറ്റു പലതും ആണ്..!! പ്രണയം കണ്ണുകളെ അന്ത ആക്കിയപ്പോൾ ഒരുവന്റെ ചതി താൻ പ്രണയം ആയ് കണ്ടു..!! ബലമായി തന്റെ ശരീരം പിടിച്ചടക്കിയപ്പോൾ അതിലും താൻ പ്രണയം കണ്ടെത്താൻ ശ്രെമിച്ചു പക്ഷെ..!!
അത്രയും പറഞ്ഞ് അവൾ നിർത്തുമ്പോൾ ദക്ഷിന്റെ മുഖം മാറി..!!
” താൻ ഇപ്പൊ പറഞ്ഞതിന്റെ അർഥം എന്താ നേത്ര..!! ബദ്രി നിന്നെ?? “
ഒരു ചോദ്യം രൂപേണ അവൻ അത് ചോദിക്കുമ്പോൾ മൗനം പാലിച്ച് മിഴികൾ നിലത്ത് ഉറപ്പിച്ചു നിന്നു അവൾ..!! എങ്കിലും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി കൊണ്ട് ഇരുന്നു..!!
തുടരും….

