പുനർവിവാഹം ~ ഭാഗം 71, എഴുത്ത്: ആതൂസ് മഹാദേവ്

ബെഡിൽ ഒരു സൈഡ് ചരിഞ്ഞു കിടക്കുവാണ് നേത്ര..!! അടുത്ത് തന്നെ ദക്ഷും ഉണ്ട്..!! അവന് മുഖം കൊടുക്കാതെ ചരിഞ്ഞാണ് അവൾ കിടക്കുന്നത് എങ്കിൽ അവളുടേ ശരീരത്തിന്റെ ഉലച്ചിലിൽ നിന്ന് മനസിലായി അവന് അവൾ ഇപ്പോഴും കരയുക ആണെന്ന്..!!

” നേ….. “

അവൾക്ക് അരുകിലേയ്ക്ക് ചാഞ്ഞു കൊണ്ട് അവൻ അവളെ വിളിക്കാൻ തുടങ്ങുമ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്യുന്നത്..!! അവൻ അവളെ ഒന്ന് നോക്കി കൊണ്ട് വേഗം കാൾ അറ്റൻഡ് ചെയ്തു..!!

” ഹലോ “

” ഹായ് mr ദക്ഷിൻ പ്രതാപ വർമ്മ “

മറു പുറത്ത് നിന്നുള്ള ആ ശബ്ദത്തിൽ ദക്ഷ്‌ ഒന്ന് നിശബ്ദമായി..!!

” who are you?? “

അൽപ്പം ഗൗരവം നിറഞ്ഞു അവന്റെ ആ വാക്കുകളിൽ..!!

” ഞാൻ ആരാ എന്നൊക്കെ നീ വഴിയേ അറിയും..!! But അത് അല്ലാലോ ഇപ്പൊ ഇവിടതെ സബ്ജെക്ട്..!! നിനക്ക് ഞാൻ മറ്റൊരാളെ പരിചയപ്പെടുത്താം വെയിറ്റ്”

അതും പറഞ്ഞ് മറു പുറം ഒന്ന് നിശബ്ദമാകുമ്പോൾ ദക്ഷിന്റെ മുഖം മാറി..!! കാതുകളിൽ അടുത്ത ശബ്ദത്തിനായ് കൂർത്തു..!! എന്നാൽ അവനെ പോലും ഞെട്ടിച്ചു കൊണ്ട് പെട്ടന്ന് കേട്ടത് അല്ലി മോളുടെ കരച്ചിൽ ആയിരുന്നു..!!

ഇരുന്ന ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് പോയി ദക്ഷ്‌..!! അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു..!!

” മോളെ കു..ഞ്ഞാ “

ഇടർച്ചയോടേ അവൻ വേഗം വിളിക്കുമ്പോൾ നേത്ര ഞെട്ടലോടെ ചാടി എഴുന്നേറ്റു..!! മോളുടെ കരിച്ചിൽ ഫോണിലൂടെ അപ്പോഴും ഉച്ചത്തിൽ കേട്ട് കൊണ്ട് ഇരുന്നു..!!

“മോളെ “

എന്ത് പറയണം എന്നോ?? എന്ത് ചെയ്യണം എന്നോ ദക്ഷിന് അറിയില്ലായിരുന്നു..!! നെഞ്ചോക്കെ വിങ്ങി പൊട്ടും പോലെ തോന്നി അവന്..!!

എന്നാൽ അപ്പോഴേയ്ക്ക് നേത്ര വേഗത്തിൽ വന്ന് അവന്റെ ഫോൺ വാങ്ങി സ്പീക്കറിൽ ഇട്ട് മോളെ വിളിക്കാൻ തുടങ്ങുമ്പോൾ മറു പുറത്ത് നിന്ന് അവന്റെ ശബ്ദം ഉയർന്നു..!!

” അല്ലി മോള് ഇപ്പൊ എന്റെ അടുത്ത് ഉണ്ട്?? എന്താ ദക്ഷ്‌ നിനക്ക് വേണ്ടേ അവളെ?? അതോ ഇത്ര പെട്ടന്ന് നിനക്ക് ഒരു ശല്യം ആയോ ബദ്രിയുടെ സന്തതി “

” You bl* b * * * d “

പറയുക ആയിരുന്നില്ല അലറുക ആയിരുന്നു ദക്ഷ്‌..!! നേത്ര അപ്പോഴും അവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ഒരേ നിൽപ്പ് ആണ്..!!

” ഏയ് no ദക്ഷ്‌ ഈ ദേഷ്യം കൊണ്ട് നിനക്ക് നഷ്ടം വരാൻ പോകുന്നത് കൈ വെള്ളയിൽ തിരികെ കിട്ടിയ നിന്റെ ജീവിതം ആകും..!! സൊ എന്റെ നേരെ നീ കുരയ്ക്കരുത് 😡..!! ഞാൻ പറയും നീ ഇനി അനുസരിക്കും അത് മതി “

അവന്റെ ആ മറുപടിയിൽ പല്ലുകൾ കടിച്ച് അമർത്തി നിന്നു ദക്ഷ്‌..!! തന്റെ ഉള്ളിലെ കനൽ പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ എന്നോണം..!!

” Tell me നിനക്ക് എന്താ വേണ്ടത് “

ദക്ഷ്‌ അത് ചോദിക്കുമ്പോൾ മറു പുറത്ത് നിന്ന് ഉച്ചത്തിൽ ഒരു പൊട്ടി ചിരി ആയിരുന്നു..!!

” Good question..!! I like it..!! കൂടുതൽ ഡെക്രേഷൻ ഒന്നും ഇല്ലാതെ ഞാൻ കാര്യം പറയാം..!! എനിക്ക് വേണ്ടത് അവളെ ആണ് നിന്റെ നേത്രയേ “

” Nooooo”

അതൊരു അലർച്ച ആയിരുന്നു..!! ദേഷ്യം കൊണ്ട് വിറച്ചു അവൻ..!! നേത്ര ഞെട്ടി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി..!!

” നിനക്ക് ഞാൻ അര മണിക്കൂർ സമയം തരും ആലോചിച്ച് നല്ലൊരു ഡിസിഷൻ എടുക്കാൻ..!! നെക്സ്റ്റ് ടൈം ഞാൻ വിളിക്കുമ്പോൾ എനിക്ക് നിന്റെ തീരുമാനം അറിയണം..!! അവളെ എനിക്ക് തരില്ല എന്ന് തന്നെ ആണ് അപ്പോഴും നിന്റെ ആൻസർ എങ്കിൽ അല്ലി മോളെ നീ ഇനി അങ്ങ് മറന്നേക്ക് “

അത്രയും പറഞ്ഞ് കാൾ കട്ട്‌ ആകുമ്പോൾ നേത്ര പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഇരുന്നു..!! എന്നാൽ ദക്ഷ്‌ അപ്പോഴും അതെ നിൽപ്പ് ആയിരുന്നു..!!

*******************

” എന്തായി?? വിളിച്ചിട്ട് അവൻ എന്ത് പറഞ്ഞു?? “

റൂമിലേയ്ക്ക് കയറി വരുന്ന അവനെ കണ്ട് മാധവ് ആകാംഷയോടെ ചോദിച്ചു..!! അതിന് അവൻ പുച്ഛത്തിൽ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..!!

” അവൻ വരും ഇല്ലെങ്കിൽ ഞാൻ വരുത്തും..!! അല്ലി മോളെ അത്ര പെട്ടന്ന് ഒന്നും മറന്നു കളയാൻ അവനെ കൊണ്ട് പറ്റില്ല..!! എന്റെ ഊഹം ശെരിയാണ് എങ്കിൽ സ്വന്തം അച്ഛനായ ബദ്രിയെക്കാർ ആ കൊച്ചിന് പ്രിയം ദക്ഷിനോട് ആണ്..!! അവന് തിരികെയും അതെ..!! സൊ അവൻ വരും “

” വന്ന് കഴിഞ്ഞാൽ “

മാധവന്റെ ആ ചോദ്യം കേൾക്കെ ക്രൂ- രമായ് തിളങ്ങി ആ കണ്ണുകൾ..!!

” വർഷങ്ങളുടെ പഴക്കമുള്ള പക ആണ് ഇന്ന് ഇവിടെ അവസാനിക്കാൻ പോകുന്നത്..!! അതു പോലെ വർഷങ്ങൾ കൊണ്ട് ഉള്ള എന്റെ ഒരു മോഹവും കൈ വരാൻ പോകുന്നു..!! ത്രിനേത്ര “

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വശ്യമായ് തിളങ്ങി..!!

” ദക്ഷിന് എന്ന് അല്ല ആർക്കും അവളെ എന്റെ കൈയിൽ നിന്ന് ഇനി രക്ഷിക്കാൻ കഴിയില്ല..!! അതിന് വേണ്ടുന്ന എല്ലാ പഴുതുക്കളും ഞാൻ അടച്ചു കളഞ്ഞു..!! ഇനി അവൻ വരും അവളെയും കൊണ്ട് എന്റെ അരുകിൽ “

അതും പറഞ്ഞ് അവൻ ഉറക്കെ ഉറക്കെ അട്ടഹസിക്കുമ്പോൾ കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ആരൊക്കെയോ നിലം പതിയാൻ സമയമായിരുന്നു..!!

തുടരും……