പുനർവിവാഹം ~ ഭാഗം 76, എഴുത്ത്: ആതൂസ് മഹാദേവ്

ഇളം മഞ്ഞ നിറത്തിലുള്ള ഒരു ഷിഫോൺ സാരി നന്നായ് ഞൊറിഞ്ഞുടുത്ത് വളരെ മിതമായ രീതിയിൽ മാത്രം ഒന്ന് ഒരുങ്ങി ഇറങ്ങി നേത്ര..!! നെറ്റിയിലെ കറുത്ത പൊട്ടിന് ഒപ്പം കളഭ കുറിയും തൊട്ടിട്ടുണ്ട്..!! രാധമ്മയോടും അജയച്ചനോട് യാത്ര പറഞ്ഞ് ഓട്ടോയിൽ ആണ് അവൾ ഓഫീസിൽ എത്തിയത്..!! മുന്നിൽ തന്നെ അവളെയും കാത്ത് അഖിൽ നിൽപ്പൂണ്ടായിരുന്നു..!!

” ഗുഡ് മോർണിംഗ് സാർ “

ഹൃദ്യമായൊരു ചിരിയോടെ അവനെ വിഷ് ചെയ്യുമ്പോൾ തിരികെയും അവൻ ഒന്ന് വിഷ് ചെയ്തു..!!

” എന്നാൽ ഇറങ്ങിയാലോ നേത്ര..!! ടൈം പോകുന്നു “

” sure സാർ “

അങ്ങനെ അവർ ഇരുവരും മീറ്റിംഗ് സ്ഥലത്തേക്ക് പുറപ്പെട്ടു..!! ഓഫീസിൽ നിന്ന് കൃത്യം അര മണിക്കൂർ യാത്ര ആണ്..!! അര മണിക്കൂർ പിന്നിടുമ്പോൾ വലിയൊരു ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിൽ ആയ് ആണ് കാർ വന്ന് നിന്നത്..!! ശേഷം അവർ ഇരുവരും പുറത്തേയ്ക്ക് ഇറങ്ങി..!!

നേത്രയേ ഒന്ന് നോക്കി കൊണ്ട് അഖിൽ മുന്നേ നടക്കുമ്പോൾ അവന് പുറകെ ആയ് അവളും അനുഗമിച്ചു..!! മുന്നോട്ട് നടക്കുമ്പോൾ വളരെ പെട്ടന്ന് എന്തോ ഒരു അസ്വസ്തത പോലെ തോന്നി നേത്രയ്ക്ക്..!! തന്നെ ആരോ സൂക്ഷ്മായ് ശ്രദ്ധിക്കും പോലെ..!!

കണ്ണുകളാൽ ഒന്ന് ചുറ്റും പരതുമ്പോൾ അസ്വാഭാവികമായ് അവൾക്ക് ആരെയും കാണാൻ കഴിഞ്ഞില്ല..!! പിന്നെ അത് തന്റെ വെറുമൊരു തോന്നൽ ആകും എന്ന് കരുതി കൊണ്ട് അവനോടൊപ്പം മീറ്റിംഗ് ഹാളിലേയ്ക്ക് കയറി..!!

ഇവരെയും കാത്ത് എല്ലാവരും റെഡി ആയിരുന്നു മീറ്റിംഗ് ഹാളിൽ..!! എല്ലാവരും എത്തിയതും മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തു..!! അഖിൽ ആണ് പ്രെസെന്റ് ചെയ്തത്..!! കൂടെ ഹെല്പ് ന് നേത്രയും ഉണ്ട്..!! രണ്ട് പേരുടെയും പ്രേസേന്റെഷൻ വളരെ മനോഹരം ആയത് കൊണ്ട് തന്നെ അവർ ഡീൽ സൈൻ ചെയ്യുകയും ചെയ്തു..!!

” നേത്ര എന്നാൽ ഇറങ്ങിയാലോ ഇവിടത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞു “

മീറ്റിംഗ് ഹാളിൽ നിന്ന് ഇറങ്ങിയ ഉടനെ തന്നെ അഖിലിന്റെ ചോദ്യവും വന്നു..!!

” sure സാർ “

എന്നാൽ അപ്പോഴാണ് അഖിലിന് ഒരു കാൾ വരുന്നത്..!! നെത്രയോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു കൊണ്ട് അവൻ അൽപ്പം മാറി നിന്ന് സംസാരിക്കാൻ തുടങ്ങി..!! നേത്ര അവനെ ഒന്ന് നോക്കി കൊണ്ട് നേരെ റീസെപ്ക്ഷനിലേക്ക് പോയ്‌ അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചെയറിലേയ്ക്ക് ഇരുന്നു..!!

ഗ്രേ കളർ ആൻഡ് ലൈറ്റ് ഗ്രീൻ കളർ സോഫാസ് ആണ് അവിടെ സെറ്റ് ചെയ്തിരിക്കുന്നത്..!! സൈഡിൽ ആയ് കുറച്ച് ഇൻഡീരിയൽ വർക്കും പ്ലാന്റും ഉണ്ട്..!! വളരെ മനോഹരമായ ഒരിടം..!! റിസപ്ഷനിൽ ഇരിക്കുന്നത് സുന്ദരി ആയൊരു പെൺ കുട്ടിയും..!! അവൾ നേത്രയേ നോക്കി ഒന്ന് പുഞ്ചിരിക്കുമ്പോൾ അവളും ഒരു നറു പുഞ്ചിരി കൈ മാറി..!!

വീണ്ടും കുറച്ച് മുന്നേ ഉണ്ടായിരുന്ന അതെ അസ്വസ്തത തന്നെ പിടി കൂടുമ്പോൾ വല്ലായ്മയോടെ തന്റെ നെറ്റി ഒന്ന് അമർത്തി ഉഴിഞ്ഞു അവൾ..!! കണ്ണുകൾ ചുറ്റും പായുമ്പോൾ മുന്നേ പോലെ നിരാശ ആയിരുന്നു ഫലം..!!

” സോറി നേത്ര അർജെന്റ് കാൾ ആയിരുന്നു..!! എന്നാൽ ഇറങ്ങിയാലോ “

അഖിലിന്റെ ശബ്ദം കേട്ടാണ് അവൾ മുന്നോട്ട് നോക്കുന്നത്..!! അവനെ കണ്ട് വേഗം ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു..!!

” ഓക്കേ സാർ “

ശേഷം രണ്ടാളും പുറത്തേയ്ക്ക് ഇറങ്ങി..!! അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് തന്നെ ശ്രെദ്ധിച്ചു നിന്ന അവന്റെ തോളിൽ പെട്ടന്ന് ഒരു കൈ പതിയുമ്പോൾ ദക്ഷ്‌ ഒന്ന് തിരിഞ്ഞു നോക്കി..!!

” എന്താ ദക്ഷ്‌ നിന്റെ ഈ മനം മാറ്റത്തിന് പിന്നിൽ?? ഞങ്ങള്ക്ക് ഒന്നും മനസിലാകുന്നില്ല “

ബദ്രിയുടെ ആ ചോദ്യത്തിൽ വരണ്ട ഒരു പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി..!!

” അവളെ കാണാൻ വേണ്ടി അല്ലെ നി ഇത്രയും നാൾ അലഞ്ഞു നടന്നത്..!! ഒടുവിൽ ഈശ്വരൻ ആയ് അവളെ നിനക്ക് മുന്നിൽ എത്തിക്കുമ്പോൾ “

ബാക്കി പറയാൻ കഴിയാതെ ദർശന ( ബദ്രി സ്നേഹിച്ച പെൺ കുട്ടി ) പകുതിയിൽ നിർത്തുമ്പോൾ ദക്ഷ്‌ അവളെ ഒന്ന് നോക്കി..!!

” ശെരിയാണ് അവൾക്ക് വേണ്ടി ആണ് ഞാൻ എന്റെ വീട് വിട്ട് ഇറങ്ങിയത്..!! അവൾക്ക് വേണ്ടി ആണ് ഞാൻ എന്റെ അമ്മയെ മറന്നത്..!! മാസങ്ങളുടെ അലച്ചിന്റെ ഒടുവിൽ ഇവന്റെ സഹായത്തിൽ ഇവിടെ എത്തിയതും അവൾക്ക് വേണ്ടി ആണ്..!! പക്ഷെ ഇന്ന് അവളെ കണ്ടപ്പോ എനിക്ക് എനിക്ക് അറിയില്ല പെട്ടന്ന് എന്താ പറ്റിയത് എന്ന്..!!

അവളുടെ മുന്നിൽ പോയ്‌ നിൽക്കാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല..!! പോയ്‌ നിന്ന് എന്ത് പറയണം ഞാൻ എന്റെ അമ്മ നിന്നോട് ചെയ്ത തെറ്റിന് നി എന്നോട് ഷെമിക്കണം എന്നോ?? അതോ എല്ലാം മറന്ന് നി വീണ്ടും എന്നോടൊപ്പം വരണം എന്നോ?? എനിക്ക് എന്തോ അതിന് കഴിയുന്നില്ല..!! ഒരു പെണ്ണിന്റെ ദൗർബല്യത്തെ മുതലെടുക്കും പോലെ ആവില്ലേ അത്?? “

” എന്റെ ദക്ഷ്‌ നി എന്തൊക്കെയാ ഈ പറയുന്നത്..!! അവൾക്ക് വേണ്ടി എല്ലാം ഇട്ട് എറിഞ്ഞു വന്നവനാ നി..!! നിന്റെ കൂടെ ഞങ്ങളും വന്നത് നിന്നെ അവളെയും കാണിച്ച് മടങ്ങാൻ അല്ല..!! നിങ്ങളെ ഒരുമിപ്പിക്കാന “

ദർശു അവന്റെ അരുകിൽ ആയ് വന്ന് അവന്റെ തോളിൽ ഒന്ന് അമർത്തി കൊണ്ട് പറയുമ്പോൾ അവന്റെ ദൃഷ്ട്ടി വേറെ എങ്ങോ ആയിരുന്നു..!!

” ദക്ഷ്‌ നി ഒന്ന് ആലോചിച്ചു നോക്ക്..!! നിനക്ക് തോന്നുന്നുണ്ടോ അവൾ നിന്നെ മറന്നു എന്ന്??..!! ഒരു പക്ഷെ നിന്റെ വരവിനായി കാത്തിരിക്കുക ആണെങ്കിലോ “

” ഇല്ല ബദ്രി അവളുടെ കണ്ണുകളിൽ എന്നെ കാണാത്തത്തിൽ ഉള്ള പിടപ്പ് അല്ല ഇപ്പൊ ഉള്ളത് പകരം മുന്നോട്ട് ജീവിക്കാൻ ഉള്ള വാശി ആണ്..!! ഞാൻ ആയ് അത് നശിപ്പിക്കുന്നില്ല..!! അവൾ ജീവിക്കട്ടെ..!! അവൾ അറിയാതെ അവൾക്ക് ചുറ്റും ഒരു സംപ്രേഷണ വലയം തീർത്തു കൊണ്ട് ഞാൻ ഉണ്ടാവും..!! ഇനിയും ആ പാവത്തിനെ നോവിക്കാൻ എനിക്ക് വയ്യാ ഡാ “

വരണ്ട പുഞ്ചിരിയോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടക്കുമ്പോൾ ബദ്രിയുടെയും ദർശുവിന്റെയും കണ്ണുകൾ അവനിൽ മാത്രം ആയിരുന്നു..!!

******************

” ആഹാ മോൾ ഇന്ന് നേരത്തെ വന്നോ?? “

ഉമ്മറ പടിയിൽ ഇരുന്ന് പച്ചക്കറി നുറുക്കുക ആയിരുന്ന രാധമ്മ ഗെറ്റ് കടന്ന് വരുന്ന നേത്രയേ കണ്ട് പുഞ്ചിരിയോടെ ചോദിച്ചു..!!

” ഉവ്വ് അമ്മേ മീറ്റിംഗ് കഴിഞ്ഞു..!! പിന്നെ പ്രതേകിച്ചു വർക്ക്‌ ഒന്നും ഇല്ലാത്തത് കൊണ്ട് സാർ പൊയ്ക്കോളാൻ പറഞ്ഞു “

” ആണോ എന്നാൽ മോള് പോയ്‌ കുറച്ച് നേരം റസ്റ്റ്‌ എടുക്ക് “

” ഏയ് അതൊന്നും വേണ്ട അമ്മ..!! അതിങ്ങ് താ ബാക്കി ഞാൻ ചെയ്യാം “

കൈയിൽ ഇരുന്ന ബാഗ് കൈ വരി പുറത്ത് വച്ച് കൊണ്ട് നേത്ര അവരോട് ആയ് പറഞ്ഞു..!!

” എന്റെ കുഞ്ഞേ ഇതൊക്കെ എനിക്ക് ചെയ്യാവുന്നതേ ഒള്ളൂ മോള് പോയ്‌ കുറച്ച് നേരം കിടന്നോ..!! അച്ഛൻ വന്നിട്ട് ഒന്നിച്ച് കഴിക്കാം..!! പിന്നെ വൈകുന്നേരം പുറത്ത് പോകണം എന്ന് അച്ഛൻ പറഞ്ഞിരുന്നു..!! നാളെ അല്ലെ അല്ലി മോളുടെ പിറന്നാൾ..!! എന്റെ കുഞ്ഞിന് ഡ്രസ്സ്‌ എടുക്കണ്ടയോ “

അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു അകത്തേയ്ക്ക് കയറുമ്പോൾ രാധമ്മ വീണ്ടും തന്റെ പണിയിലേയ്ക്ക് കടന്നു..!!

******************

” നി എന്താ ഡാ ആലോചിക്കുന്നത്?? “

ഫ്ലാറ്റിലെ തന്റെ ബാൽകണിയിൽ നിൽക്കുമ്പോൾ ആണ് ദക്ഷിന്റെ അടുത്തേയ്ക്ക് അവർ വരുന്നത്..!! ബദ്രിയുടെ ആ ചോദ്യത്തിന് ഉടനടി ദക്ഷ്‌ മറുപടിയും പറഞ്ഞു..!!

” നാളെ അല്ലെ മോളുടെ പിറന്നാൾ “

അത് കേൾക്കെ ബദ്രി ഒന്ന് ഞെട്ടി..!! തന്റെ മകളുടെ പിറന്നാൾ ദിവസം മറ്റൊരാൾ തന്നെ ഓർമ്മിക്കുന്നു എന്ന ഓർമയിൽ അവന്റെ നെഞ്ച് ഒന്ന് നീറി..!! അത് മനസിലാക്കിയത് പോലെ ദർശു അവന്റെ തോളിൽ കൈ വച്ച് ഒന്ന് അമർത്തുമ്പോൾ അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു..!!

” നിനക്ക് മോളെ കാണണം എന്ന് ഉണ്ടോ “

തന്റെ ശബ്ദത്തിലെ ഇടർച്ച പുറത്തേയ്ക്ക് വരാതെ ഇരിക്കാൻ ശ്രെമിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ ദക്ഷ്‌ ഒന്ന് തലയാട്ടി..!! അത് കണ്ട് ബദ്രി ഒരു നിമിഷം ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു..!!

” നി വിഷമിക്കണ്ട നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം “

” but എങ്ങനെ “

” ജസ്റ്റ്‌ വെയിറ്റ് “

അത്രയും പറഞ്ഞ് ഫോണും കൊണ്ട് ബദ്രി പുറത്തേയ്ക്ക് പോകുമ്പോൾ ദക്ഷ്‌ മനസിലാകാതെ ദർശുവിനെ ഒന്ന് നോക്കി..!! അതിന് അവൾ അറിയില്ല എന്ന അർഥത്തിൽ കൈ മലർത്തി..!!

തുടരും…..