ഓ അതൊന്നുമല്ല, അതൊക്കെ നിങ്ങടെ കയ്യിലിരിപ്പുകൊണ്ട് ചോദിച്ചു വാങ്ങുന്നതല്ലേ…

Story written by Alex John Joffin

===========

ഓഫീസിൽ കുറച്ച് ഫ്രീ ടൈം കിട്ടിയപ്പോൾ വീട്ടിലേക്കൊന്നു വിളിച്ചു.

ഫോണെടുത്ത ഭാര്യ, ആ നിങ്ങള് വിളിച്ചോ, ഞാനങ്ങോട്ട് വിളിക്കാൻ നോക്കുവായിരുന്നു.

ആണോ, എന്താ കാര്യം.

നിങ്ങളോട് മാപ്പ് പറയാൻ.

എന്തിനാ മാപ്പ്, രാവിലെ മോന്തക്കിട്ട് കുത്തിയതിനാണോ?

ഹേയ് അതിനല്ല.

പിന്നെന്തിനാ, ഇന്നലെ ചട്ടകം കൊണ്ട് തലക്കിട്ട് അടിച്ചതിനോ?

ഓ അതൊന്നുമല്ല, അതൊക്കെ നിങ്ങടെ കയ്യിലിരിപ്പുകൊണ്ട് ചോദിച്ചു വാങ്ങുന്നതല്ലേ.

പിന്നെന്തിനാ മാപ്പ് പറയുന്നത്?

നിങ്ങൾക്ക് ഞാൻ ഒരു വിലയും തരുന്നില്ലെന്നല്ലേ പറയുന്നത്. അത് തെറ്റാണ് നിങ്ങൾക്കൊരു വിലയുണ്ടെന്ന് ഇന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. എന്നോട് ക്ഷമിക്കൂ.

ഓ ക്ഷമയൊന്നും വേണ്ടടി. ഇന്നെങ്കിലും നിനക്ക് മനസ്സിലായല്ലോ അത് മതി. ആട്ടെ ഇപ്പോ പെട്ടെന്നൊരു ബോധോധയം ഉണ്ടാകാൻ എന്ത് സംഭവിച്ചു?

അത് പിന്നെ…റോഡിലൂടെ കിഴങ്ങ് മുപ്പത്, പഴം മുപ്പതന്ന് വിളിച്ചോണ്ട് പോണത് കേട്ടപ്പോ മനസ്സിലായി നിങ്ങൾക്കും വിലയുണ്ടെന്ന്.

ഡീ..നിനക്കുള്ളത് ഞാൻ വന്നിട്ട് തരാം കേട്ടോ.

ഉം.വേഗം വാ. ഞാൻ പോയി കറി വെക്കട്ടെ.

എന്നതാടി ഇന്ന് രാത്രിത്തേക്ക്.

ചപ്പാത്തിയും ചുട്ട് നിങ്ങളെയും കറി വെച്ചു. പോരേ?

എന്നെയോ? മനസ്സിലായില്ല.

കോഴിക്കറി വെച്ചെന്ന്.

ഫോൺ കട്ട്!

പുല്ല് വിളിക്കണ്ടാർന്ന്?