സുധിയേട്ടാ തെറ്റാണു ഞാൻ ചെയ്തത്. ഏതോ ഒരു നശിച്ച നിമിഷത്തിൽ പറ്റിപ്പോയി. ഇനി ഒരിക്കലും ഞാൻ….

മുഖപുസ്തകത്തിലെ കാമുകൻ…

Story written by Aswathy Raj

==============

“ഛീ ഒരുമ്പെ ട്ടോളെ ആരാടി ഇവൻ??? “

ശബ്ദം കേട്ടു ചാടി എഴുന്നേറ്റ അനിത കണ്ടത് തീ പാറുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന സുധിയെ ആണ്..സുധിയെ കണ്ടതും മുന്നിൽ കണ്ട പുതപ്പെടുത്തവൾ ന ഗ്നത മറച്ചു

“ടീ നിന്നോടാ ചോദിച്ചത്? “

അനിത പേടിച്ചു വിറക്കാൻ തുടങ്ങി കൂടെ അവളുടെ കാമുകനും

“സുധിയേട്ടാ അത്….ഞാൻ….എനിക്ക്…എനിക്ക് ഒരബദ്ധം “

“നാണം കെട്ടവളേ ഇതിലും നല്ലത് നീ എന്നെ അങ്ങ് കൊ ല്ലുന്നതായിരുന്നു…ഇങ്ങനെ ഒരു കാഴ്ച എന്നെ കാട്ടേണ്ടിയിരുന്നില്ല “

“എന്നോട് ക്ഷമിക്കു സുധിയേട്ടാ…ഞാൻ  അറിയാതെ “

“ഛീ ഇറങ്ങി പോടീ പി ഴ ച്ചവളെ..ഇനിയും നീ ശബ്ദിച്ചാൽ നിന്റെ നാക്ക് ഞാൻ അ രിഞ്ഞെടുക്കും…സ്വന്തം ഭർത്താവിനെ കളഞ്ഞിട്ട് അന്യന്റെ ചൂട് തേടി പോകുന്ന നീ ഇനി ഒരു നിമിഷം ഇവിടെ നിൽക്കരുത് “

ബഹളം കേട്ടു അവരുടെ അഞ്ച് വയസുകാരി മകൾ അവിടേക്ക് വന്നു…കരയുന്ന അമ്മയെയും പേടിച്ചു നിൽക്കുന്ന അപരിചിതനെയും കത്തി ജ്വലിക്കുന്ന അച്ഛനെയും അവൾ ഒന്നും മനസ്സിലാകാതെമാറി മാറി നോക്കി

മകളെ കണ്ട അനിത ഓടി ചെന്ന് അവളെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു

“വിടെടി എന്റെ മോളെ..തൊട്ട് പോകരുത് ഇനി നീ അവളെ, ഒരു നിമിഷം നീ ഇവളെ പറ്റി ചിന്തിച്ചു എങ്കിൽ ഈ ഒരു കാഴ്ച എനിക്ക് കാണേണ്ടി വരില്ലായിരുന്നു “

“സുധിയേട്ടാ തെറ്റാണു ഞാൻ ചെയ്തത്…ഏതോ ഒരു നശിച്ച നിമിഷത്തിൽ പറ്റിപ്പോയി..ഇനി ഒരിക്കലും ഞാൻ “

“മതിയെടി മതി ഇപ്പോ ഇറങ്ങണം എന്റെ വീട്ടിൽ നിന്ന്..നീ ആയിട്ട് ഇറങ്ങി പോകുന്നോ അതോ ഞാൻ പിടിച്ചു വെളിയിൽ തള്ളണോ “

“സുധിയേട്ടാ നമ്മുടെ മോളെ ഓർത്ത് എന്നോട് ക്ഷമിച്ചൂടെ “

“നമ്മുടെയോ…ഇനി നിനക്ക് ഇങ്ങനെ ഒരു മോളോ ഭർത്താവോ ഇല്ല,  എന്റെ ഭാര്യ ഈ നിമിഷം മരിച്ചു. എന്റെ മോൾക്കും ഇങ്ങനെ ഒരു അമ്മ വേണ്ട, നിന്റെ മോളായി വളർന്നാൽ നാളെ അവളെയും നീ നിന്റെ വഴി നടത്തിക്കും…അത് വേണ്ട “

“സുധിയേട്ടാ…. “

കൂടുതൽ പറയാനോ കേൾക്കാനോ നിൽക്കാതെ സുധി അനിതയെ പിടിച്ചു മുറ്റത്തേക്കു തള്ളി

പെട്ടന്നുള്ള വീഴ്ചയിൽ അനിത ഞെട്ടി എഴുന്നേറ്റു..കണ്ടത് സ്വപ്നം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആണ് അവളുടെ ശ്വാസം നേരെ ആയത്. മകളും സുധിയേട്ടനും അരികിൽ തന്നെ സുഖമായി ഉറങ്ങുകയാണ്.

അനിതക് പിന്നീട് ഉറക്കം വന്നില്ല..ആ സ്വപ്നം അവളെ വല്ലാതെ അലട്ടി. വരാൻ പോകുന്ന ഭവിഷ്യത്തിനെ ഓർമിപ്പിക്കാനായിരിക്കും ദൈവം ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം കാണിച്ചത്..സ്വപ്നത്തിലെ കാമുകന് ജിഷ്ണുവിന്റെ ഛായയാണ്…അതെ അത് അവൻ തന്നെ ആണ്..തന്റെ മുഖപുസ്തകത്തിലെ ഏറ്റവും അടുത്ത സുഹൃത്ത്,  ഇന്നേവരെ നേരിൽ കണ്ടിട്ടില്ല എങ്കിലും അവനുമായി വല്ലാതെ അങ്ങ് അടുത്ത്…എന്തോ സുധിയേട്ടനോട് പോലും പറയാത്തത് പലതും അവനോടു പങ്കുവച്ചു..ആ സൗഹൃദം ഇപ്പോ പ്രണയത്തിന്റെ വരമ്പിൽ ആണ്.

അനിത ഉറങ്ങികിടക്കുന്ന മകളെയും ഭർത്താവിനെയും കണ്ണിമവെട്ടാതെ നോക്കിയിരുന്നു

“ദൈവമേ എത്ര വലിയ പാപം ആണ് ഞാൻ ചെയ്യുന്നത്, എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഇവരെ ആണല്ലോ ഞാൻ ചതിക്കാൻ തുനിഞ്ഞത് “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ ഉറങ്ങി പോയി…മൊബൈലിലെ അലാറം നിർത്താതെ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അനിത ഞെട്ടി ഉണർന്നത്. സമയം നാലു മണി ആയി ഇപ്പോഴേ എഴുന്നേറ്റാലെ സുധിയേട്ടന് ചോറ് കൊടുത്തു വിടാൻ പറ്റു.

അലാറം ഓഫ്‌ ചെയ്തു മൊബൈലും എടുത്തു അവൾ അടുക്കളയിലേക് പോയി. ജോലി തുടങ്ങും മുൻപ് അവൾ ഫോണിൽ നെറ്റ് ഓണാക്കി മുഖപുസ്തകത്തിൽ കയറി. ജിഷ്ണുവിന്റെ ആറു മെസ്സേജുകൾ രാവിലെ തന്നെ അവളുടെ ഫോണിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു, 

“ഇനിയും ഒരു തേപ്പുകാരി ആകാൻ എനിക്ക് വയ്യ…” എന്ന ഒരു റിപ്ലൈ കൊടുത്തു അവൾ ജിഷ്ണുവിനെ ബ്ലോക്ക്‌ ചെയ്തു.

മുഖപുസ്തകത്തെ സ്വന്തം മൊബൈലിൽ നിന്ന് എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞു അവൾ തന്റെ പ്രഭാത ജോലികൾ ആരംഭിച്ചു….

~അശ്വതി രാജ്