അവൾ ഓരോ സാരിയും എടുത്ത് മണവാട്ടിക്കും കൂടെവന്നവർക്കുള്ളത് അവർക്കും കാണിച്ചു കൊടുത്തു കൊണ്ടിരുന്നു…

വെളിച്ചം…

Story written by Rinila Abhilash

================

“ഇന്നും ലേറ്റ് ആയിട്ടാണല്ലോ വന്നത്…കഴിഞ്ഞ ദിവസവും ഇങ്ങനെ തന്നെ…ഇത് ച ന്ത അല്ല കറക്റ്റ് ടൈമിൽ എത്തുമെന്നുണ്ടെങ്കിൽ മാത്രം നാളെ വന്നാൽ മതി…ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ”… രാജീവ്‌ നായർ…പ്രമുഖ ടെസ്റ്റിലെ ഷോപ്പിലെ മാനേജർ ആണ്

ഉത്തരമൊന്നും പറയാതെ നിൽക്കുന്നത് ഭാമയും…രണ്ടു ദിവസമായി ലേറ്റ് ആയിട്ടാണ് വന്നത്…അതിനുള്ള കാരണം പോലും കേൾക്കാൻ മാസുകാണിക്കാത്ത മേലുദ്യോഗസ്ഥർ…ഭാമ കണ്ണ് തുടച്ച് സാരീ സെക്ഷനിലേക്ക് കയറി…

കല്യാണ ഡ്രസ്സ്‌ എടുക്കാനായി രാവിലെ തന്നെ എത്തിയ ഒരു പാർട്ടി അവളെ കാത്തു  അവിടെ ഇരിപ്പുണ്ടായിരുന്നു…അവരുടെ കയ്യിലെ ഒരുവയസ്സുകാരി കുഞ്ഞിനെ കണ്ടപ്പോൾ ഭാമക്ക് തന്റെ മകനെ ഓർമ വന്നു…

ഒരാഴ്ച ആയി രാത്രി ചൂട് കാരണം മോൻ ഒട്ടും ഉറങ്ങുന്നില്ല മുഴുവൻ സമയവും പാല് കുടി തന്നെ  രാവിലെ എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല.. പ്രഷർ വല്ലാതെ കുറഞ്ഞിരിക്കുന്നു….രാവിലെ കുറെയേറെ ഛർദിച്ചു…ജോലിക്ക് വരാതിരുന്നാൽ വീട്ടിലെ പല കാര്യങ്ങളും നടക്കില്ല…രമേശ്‌ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം അനിയത്തിയുടെ കല്യാണ കടം വീട്ടാനെ തികയുന്നുള്ളു…വീട്ടിലെ സാധനങ്ങൾ  വാങ്ങാനും, കറന്റ്‌ ബില്ല്, വാട്ടർ ബില്ല്,ഗ്യാസ്, ഹോസ്പിറ്റൽ ചിലവ് എല്ലാം കൂടെ നടത്തണമെങ്കിൽ തന്റെ ഈ ജോലി അത്യാവശ്യമാണ്…

അവൾ ഓരോ സാരിയും എടുത്ത് മണവാട്ടിക്കും കൂടെവന്നവർക്കുള്ളത് അവർക്കും കാണിച്ചു കൊടുത്തു കൊണ്ടിരുന്നു…

“സാധാരണ  കുട്ടി വളരെ എനെർജിറ്റിക് ആയിട്ടാണല്ലോ കാണാറുള്ളത്…..നല്ല സെലെക്ഷൻ ഒട്ടും മടികാണിക്കാതെ എടുത്തു കാണിച്ചു തരുന്ന ആളായതുകൊണ്ടാണ് തന്നെ തന്നെ ഞാൻ വെയിറ്റ് ചെയ്തത്…” ഗായത്രി  പറഞ്ഞു

“…ആഹ്..ചേച്ചി…ഇപ്പോളും മനസ്സുകൊണ്ട് അങ്ങനെ ചെയ്യണമെന്നുതന്നെയാണ് പക്ഷെ ശരീരം സമ്മതിക്കുന്നില്ല…”

“..എന്തുപറ്റി കൊറോണ എങ്ങാനും വന്നിരുന്നോ?”

“അതല്ല ചേച്ചീ…മോനിപ്പോ രണ്ടു വയസ്സാവാറായി…പാല് കുടി നിർത്തിയിട്ടില്ല രാത്രി ഇപ്പോളത്തെ ചൂട് കാരണം മോൻ ഒട്ടും ഉറങ്ങുന്നില്ല…പാലുകുടി തന്നെ…രാവിലെ എണീക്കാൻ പോലും പറ്റുന്നില്ല ക്ഷീണം കൊണ്ട്….ഇവിടെ നിന്നും 7 കഴിഞ്ഞല്ലേ തിരിച്ചു പോകുന്നത്…അവിടെ എത്തി വീട്ടിലെ ജോലികളും മറ്റും കഴിയുമ്പോളേക്കും രാത്രി ഏറെ വൈകും..അമ്മ സഹായത്തിനു മടിയുള്ള ആളല്ല, പക്ഷെ മോനെ നോക്കുക എന്നുള്ളത് വളരെ പ്രയാസമാണ്..അവനെയും വച്ചു അമ്മക്ക് ഒരു ജോലിയും ചെയ്‌യൻ പറ്റില്ല…ഞാൻ ചെന്നിട്ട് വേണം രാത്രിയിലേക്കുള്ള ഭക്ഷണവും മറ്റും തയ്യാറാക്കാനും എല്ലാം…രാവിലത്തെ കഥ പിന്നെ ചേച്ചിയോട് പറയണ്ടല്ലോ…” ഭാമ പറയുന്നത് കേട്ടു ഗായത്രിക്ക് വല്ലാത്ത സഹതാപം  തോന്നി…..

പുതിയ കളക്ഷൻ…ഓരോ ആളുകളുടെയും നിറത്തിനും  വണ്ണത്തിനും ചേർന്ന സാരികൾ  സെലക്ട് ചെയ്തു കൊടുക്കാൻ ഉള്ള ഭാമയുടെ മിടുക്ക് ഗായത്രിക്ക് നന്നായി അറിയാം…വരുന്ന ആളുകളുടെ ബഡ്ജറ്റ് അനുസരിച്ചു നല്ല കളക്ഷൻ കാണിച്ചുകൊടുക്കാനും അവൾ മിടുക്കിയാണ്….കടയിൽ എത്തുന്നവരെ സന്തോഷത്തോടെ പറഞ്ഞയക്കാൻ അവളെപ്പോളും ശ്രമിക്കാറുണ്ട്…

ഏകദേശം  ഉച്ചയായപ്പോളാണ് അത് സംഭവിച്ചത്…മുകളിലെ റാക്കിൽ നിന്നും സാരി എടുക്കാൻ കയറിയ ഭാമക്ക് തല കറങ്ങുന്നത് പ്പോലെ തോന്നിയത്…എന്തെങ്കിലും ചെയ്യുന്നതിന്റെ മുന്നേ അവൾ താഴേക്ക് വീണു…

ബോധം വന്നപ്പോൾ അവൾക്ക് മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന മാനേജർ….

“…തനിക്ക് വല്ല അസുഖവുമുണ്ടായിരുന്നെങ്കിൽ ലീവ് എടുത്തു കൂടായിരുന്നോ..” മാനേജർ  ആണ്…

“ആൾക്കാരുടെ ഇടയിൽ ഇങ്ങനെ…..ശേ…”

അയാൾ പലതും പറയുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കൂട്ടുകാരി മീര അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

ഗായത്രി ആകെ ഒരു ഷോക്കിലായിരുന്നു…

മാനേജരുടെ പെരുമാറ്റം അവൾക്ക് ഒട്ടും ഇഷ്ടമായില്ല. അവൾ അയാൾക്കരികിലേക്ക് ചെന്ന് പറഞ്ഞു….

“എസ്ക്യൂസ്‌ മി… സർ…”

“എന്താ മാഡം…താങ്കൾക്കുണ്ടായ തടസ്സത്തിനു ഞാൻസോറി പറയാം…വേറെ ഒരു സെയിൽസ് ഗേൾ നെ ഏർപ്പാടാക്കിത്തരാം…മാഡം..പ്ലീസ്…”

“താങ്കൾക്ക് ഇത്രയും ഭവ്യത അറിയാമായിരുന്നോ…ഇപ്പോളത്തെ കാലാവസ്ഥയെ പറ്റി ആലോചിക്കുകയായിരുന്നു… എന്തൊരു ചൂട് അല്ലേ..”

“അതെ മാഡം…ബട്ട്‌ ഇവിടെ ac ഉള്ളതുകൊണ്ട് പ്രശ്നമില്ല…”

“.. ശരിയാ…ac ഇല്ലെങ്കിൽ എങ്ങനെ കഴിയുമല്ലേ…?”

“..അതെ മാഡം ഒരു മണിക്കൂർ  പോലും നിക്കാൻ കഴിയില്ല…”

“…അതെ അല്ലേ…വീട്ടിൽ ac ഉണ്ടാകുമല്ലേ???”

“അതെന്തു ചോദ്യമാണ് മാഡം..Ac ഇല്ലാതെ എങ്ങനെ കിടന്നുറങ്ങും മാഡം…”

മാനേജരുടെ ചിരിച്ചുള്ള മറുപടി കേട്ട ശേഷം ഗായത്രി അയാളോട് പറഞ്ഞു

“സർ…ഇവിടെയുള്ള സാധാരണക്കാരായ ജോലിക്കാരുടെ വീട്ടിലെല്ലാം ac ഉണ്ടാവണമെന്നില്ലല്ലോ സർ….ഞാൻ പറയുന്ന കാര്യങ്ങൾ സർ ശ്രദ്ധിച്ചു കേൾക്കണം…ഇവിടെ ഇപ്പോൾ തല കറങ്ങി വീണ കുട്ടിയില്ലേ..ആ കുട്ടിയെ എനിക്ക് ഇവിടെ വന്നു കണ്ട പരിചയമുണ്ട്….ആ  കുട്ടി കാരണമാണ്  പലപ്പോളും ഈ ഷോപ്പ് തന്നെ ഞാൻ ഷോപ്പിങ് നടത്താൻ സെലക്ട്‌ ചെയ്യുന്നതും…സർ ആ കുട്ടിയോട് എന്താണ് അസുഖമെന്നോ വൈകി വന്നതിന്റെ കാരണമോ അന്വേഷിച്ചോ…ഉണ്ടാവില്ല…അല്ലേ…”

ആ കുട്ടിക്ക് 2 വയസ്സു തികയാത്ത ഒരു കുഞ്ഞുണ്ട്..എന്നുവച്ചാൽ പാലുകുടിക്കുന്ന കുട്ടി..കഴിഞ്ഞ ഒരാഴ്ചയായി നല്ല ചൂട് കാരണം  കുട്ടി ഉറങ്ങുന്നില്ല…അതുകൊണ്ട് അമ്മക്ക് ഉറങ്ങാൻ കഴിയുമോ…ac ഒന്നും ഉള്ള വീടല്ല അവർക്ക്…നിത്യചെലവ് കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഒരു പാവം വീട്ടമ്മ…അവരുടെ സാഹചര്യം എങ്കിലും സർ മനസ്സിലാക്കണം…എന്നെപോലെ ഒരുപാട് പേര് ഈ കടയിലെത്തുന്നത് ഇവരെപോലുള്ള മടുപ്പിക്കാതെ ഇഷ്ടപ്പെടുന്ന ഡ്രസ്സ്‌ എടുത്തു തരുന്ന ഇവരെപോലുള്ള ആളുകളാണ്…കുറച്ചു കരുണ അവരുടെ മേൽ കാണിക്കണം..അറ്റ്ലീസ്റ്റ് വരുന്ന കസ്റ്റമർ ടെ മുന്നിലിട്ട് അവരെ വഴക്കുപറയാതിരിക്കുക…ആ കുട്ടി ok ആയിട്ട് ഞാൻ ബാക്കി ഡ്രസ്സ്‌ എടുക്കാം…ഡ്രസ്സ്‌ പാക്ക് ചെയ്തോളു ഞങ്ങൾ നാളെ വരാം…”

ഗായത്രി അതും പറഞ്ഞു തിരിഞ്ഞു നടന്നു…

മാനേജർ  ഭാമയെ വിളിപ്പിച്ചു…

“… സോറി…ഞാൻ ചെയ്തത്  തെറ്റായിപോയി…നിങ്ങളെപ്പോലുള്ള ആളുകളാണ് ഞങ്ങളുടെ ഷോപ്പിനെ ഈ നിലയിലേക്ക് എത്തിച്ചത്..ഞാനത് ഓർക്കണമായിരുന്നു…ഭാമ റെസ്റ്റെടുക്കൂ ഇന്ന് ഉച്ചക്ക് വീട്ടിലേക് പൊക്കൊളു…നാളെ വന്നാൽ മതി…പിന്നെ ഇത് ഞാൻ ലീവ്  ആക്കി എടുക്കുന്നില്ലാട്ടോ…” മാനേജരുടെ മുഖത്തെ പെട്ടെന്നുള്ള മാറ്റം അവളെ അമ്പരപ്പിച്ചു..

പിറ്റേ ദിവസം രാവിലെ കൂടിയ മീറ്റിംഗിൽ ചിലകാര്യങ്ങൾ ഉറപ്പിച്ചു. മുലയൂട്ടുന്ന അമ്മമാർക്ക്‌ ഉച്ചക്ക് ഒരു മണിക്കൂർ  റെസ്റ്റ്. അവർക്ക് വൈകിട്ടു 5.30-6.00 ആവുമ്പോളേക്കും പോകാം..തുടങ്ങി  ജീവനക്കാർക്ക് പ്രയോജനം നൽകുന്ന പത്തോളം നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു…

അന്ന് ഗായത്രി ബാക്കി പർചെയ്സ് ചെയ്യാനെത്തിയപ്പോൾ മാനേജർ അവരെ നേരിട്ട് വന്നു കണ്ടു…

“ഒരുപാട് നന്ദി ഉണ്ട് മാഡം…എല്ലാ കാഴ്ചകളും എന്റെ കണ്ണിൽ നിന്നും മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ്…മറ്റുള്ളവരുടെ പ്രശ്നത്തിലേക്ക് ഞാൻ തിരിഞ്ഞിരുന്നില്ല…ഇപ്പോ എനിക്കത് മനസ്സിലാകുന്നു…”

ഒരു നല്ല ചിരിയോടെ മാനേജർ അയാളുടെ കേബിനിലേക്ക് നടന്നു..ഒരു സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ജോലിക്കാരുടെ സന്തോഷവും കച്ചവടത്തിന് പ്രധാനം തന്നെ…

ആണ് അല്ലേ….