സ്നേഹിക്കുന്ന പെണ്ണ് സാരി ഉടുത്തു മുന്നിൽ വന്ന് എങ്ങനെയുണ്ട് കൊള്ളാമോ എന്ന് ചോദിക്കുന്ന ഫീൽ എന്റെ സാറേ………

രചന: Vidhun Chowalloor

ഈ വീൽചെയറുമായി കിടന്നുരുളുന്നവളെയാണോ നിനക്ക് ഇത്രയും ഇഷ്ടപ്പെട്ടത്…… ആണോന്ന്……

അമ്മയുടെ ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ നോക്കിയത് പ്രിയയുടെ മുഖത്ത് ആയിരുന്നു

കത്തി നിൽക്കുന്ന സൂര്യനെ കാർമേഘങ്ങൾ മറച്ചു പോലെ തലതാഴ്ത്തി അവൾ അങ്ങനെ ഇരുന്നു… ഇന്നലെ രാത്രി മുതൽ ഇന്നീ നേരം വരെ അമ്മയുടെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ചു ഒരു സമാധാനവും തരാതിരുന്ന പെണ്ണാണ് എണീറ്റു നിൽക്കാൻ പോലും കഴിയാത്ത ഒരു പെണ്ണാണ് സാരി എല്ലാം എടുത്തു……..

കണ്ടിട്ട് എനിക്ക് സഹിച്ചില്ല……

അമ്മ……. അത്……. പ്രിയ പാവമാണ്…..

വിധു……. കൂടുതൽ സംസാരമൊന്നും വേണ്ട. നിന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഒരു കുട്ടി അത്രയേ വേണ്ടു അമ്മക്ക്….സ്വത്തും പണവും ഒന്നുമല്ല അതൊന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല പക്ഷേ ഇത് ഇതിന് ഞാൻ സമ്മതിക്കില്ല…….

അമ്മ എണീറ്റ് പുറത്തേക്ക് നടന്നു……

ഞാൻ അമ്മയെ കാറിൽ കയറ്റി വിട്ടു…..

പ്രിയയുടെ അടുത്തേക്ക് നടന്നു……

ഒറ്റയ്ക്ക് ആ മുറിയിൽ ജനാലക്കടുത്തു, ആ കാർ പോകുന്നതും നോക്കി അവൾ അവിടെ ഇരിപ്പുണ്ടായിരുന്നു…….

സങ്കടം ആയോ എന്റെ കുട്ടിക്ക്….

ഇല്ല…… നല്ല ചിരി വരുന്നുണ്ട് പ്രിയ മുഖം വീർപ്പിച്ചു…….

ദേഷ്യം ഉണ്ടോ എന്റെ അമ്മയോട് തനിക്ക്

നിന്റെ അമ്മയ്ക്ക് നിന്നെ ഭയങ്കര ഇഷ്ടാ അതാണ് അമ്മയെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്…….

എന്നാ പിന്നെ നീ എടുത്തോ എന്റെ അമ്മയെ

ചിലതൊന്നും പകരം വയ്ക്കാൻ പറ്റില്ലടാ…അങ്ങനെ ഉള്ളതിൽ ആദ്യം വരുന്നത് സ്വന്തം അച്ഛൻനും അമ്മയും ആണ്

വീൽചെയർ പതിയെ മുമ്പോട്ട് തള്ളി ചുമരിലെ മാലയിട്ടു വെച്ചിരിക്കുന്ന ആ ഫോട്ടോയിലേക്ക് കണ്ണ് നിറഞ്ഞു കൊണ്ട് നോക്കി……..

പ്രിയ……..

ഞാൻ കുറച്ചുനേരം തനിച്ചു ഇരിക്കട്ടെ, പ്ലീസ്……..

ഒന്നും മിണ്ടാതെ ഞാൻ വരാന്തയിലേക്ക് നടന്നു പാവം ഒരുപാട് ആശിച്ചു…….

പുറത്തു നല്ല മഴ….കാർമേഘങ്ങൾ കരഞ്ഞു തീർക്കുകയാണ് ഇഷ്ടങ്ങളും സങ്കടങ്ങലും അങ്ങനെ എല്ലാം

പ്രിയ…….

എങ്ങനെയോ പാസായ എനിക്ക് കോളേജിൽ കിട്ടിയ നല്ലൊരു കൂട്ടാണ് പ്രിയ ഉഴപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പഠിപ്പി പെണ്ണ്……..വാക പൂക്കുന്ന പോലെ ഋതുക്കൾ നോക്കാതെ ഞങ്ങളും പൂത്തു ആ ക്യാമ്പസിൽ വിരിഞ്ഞ ആ ചുവന്ന പൂക്കളെ നോക്കി പലരും പ്രണയം ആണെന്ന് പറഞ്ഞു……. അതുവരെ എന്നിലും അന്യം നിന്നിരുന്ന ആ ഭാവത്തെ തൊട്ടു ഉണർത്തിയത് ഫ്രണ്ട്സ് ആണ്……അല്ലെങ്കിലും ഇല്ലാത്തത് പറയുന്നത് ആണ്ആ തെണ്ടികളുടെ സ്ഥിരം പരിപാടി….ചിലപ്പോൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കണം……..എന്തോ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു അല്ല ചോദിച്ചു…..

ഒരു പുഞ്ചിരിയാണ് ചോദ്യത്തിനുത്തരമായി തന്നത് സന്തോഷിക്കും മുമ്പേ പ്രിയ ഇത് കൂടി കൂട്ടിച്ചേർത്തു…..

എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പു വരുമ്പോൾ ഇതിനുത്തരം ഞാൻ പറയാം. ഇപ്പോൾ ജീവനാണ് ഉയിരാണ് എന്നൊക്കെ എല്ലാവരും പറയും അതേ വാക്ക് കുറച്ചുകഴിയുമ്പോൾ ആരും അറിയാറുണ്ട് നീ പറയാതെ തന്നെ എനിക്ക് അങ്ങനെ തോന്നുമ്പോൾ ഞാൻ തന്നെ പറയാം നിന്നോട്…

സന്തോഷിക്കാനോ വിഷമിക്കാനോ പറ്റാത്ത ഒരു അവസ്ഥ സമ്മാനിച്ചിട്ട് കൂളായി ഒരു ചിരിച്ച് അവൾ അങ്ങ് പോയി…….

അതിന്റെ പേരിൽ കുറച്ചുദിവസം മസിലുപിടിച്ച് നടന്നു. രണ്ടുദിവസത്തിനുള്ളിൽ കാര്യം മനസ്സിലായ പ്രിയ കുത്തിനു പിടിച്ച് പറഞ്ഞു മര്യാദയ്ക്ക് എന്റെ കൂട്ടുകൂടി നടനൊള്ളണം അല്ലെങ്കിൽ ഞാനെന്റെ പാട്ടിനു പോവും…ഒരു ഫൈനൽ വാണിംഗ് കിട്ടി…..

പണ്ട് ഹിറ്റ്ലർ പറഞ്ഞ രണ്ടു വാക്കുകൾ ആണ് ഓർമ്മ വന്നത് കാമുകിയുടെ കണ്ണുനീർ നമ്മൾ തന്നെ തുടങ്ങണം അല്ലെങ്കില് തുടയ്ക്കാൻ മറ്റുപലരും ഉണ്ടാകുമെന്ന്……

ഓണത്തിന്റെ സെലിബ്രേഷൻ……അന്നാണ് ഞാൻ ആദ്യമായി പ്രിയ സാരിയുടുത്ത് കാണുന്നത് അല്ലെങ്കിലും സ്നേഹിക്കുന്ന പെണ്ണ് സാരി ഉടുത്തു മുന്നിൽ വന്ന് എങ്ങനെയുണ്ട് കൊള്ളാമോ എന്ന് ചോദിക്കുന്ന ഫീൽ എന്റെ സാറേ………

അത്തപ്പൂക്കളത്തിന് വർണ്ണവും പകിട്ടും നൽകാൻ ഒരുപാട് പൂക്കൾ ഉണ്ടായിരുന്നെങ്കിലും എന്റെ കണ്ണുകൾ മുഴുവനും പ്രിയയിൽ തന്നെ ആയിരുന്നു………

വെക്കേഷന് പോയ പ്രിയ പിന്നെ തിരിച്ചു വന്നില്ല. ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. അവസാനം ടീച്ചേഴ്സിന് ഇടയിൽ നിന്നുതന്നെ വിവരം കിട്ടി അമ്മയുടെ വീട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ഉണ്ടായ ഒരു അപകടം…അച്ഛനെയും അമ്മയെയും ഓർമ്മകൾ ആക്കി പ്രിയയെ വിധി ബാക്കി വെച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തളർന്നു വീണത് ഞാനാണ്

ക്ലാസിൽ നിന്ന് എല്ലാവരും പോയപ്പോൾ ഞാൻ മാത്രം മാറി നിന്നു……അവൾ നിന്നെ അന്വേഷിച്ചിരുന്നു എന്ന് കൂട്ടുകാരുടെ വാക്കുകൾക്ക് മുന്നിൽ ഞാൻ അങ്ങ് ചെറുതായി പോയി……..

കലങ്ങി കരഞ്ഞ കണ്ണുമായി അവരുടെ മുന്നിൽ പോയി ഇരുന്നപ്പോൾ കൈ പിടിച്ച് അവൾ തന്നെ പറഞ്ഞു എന്നെ ഇങ്ങനെ കാണുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്ന ആളുകളിൽ ഒരാളാണ് നീയും അതുകൊണ്ടാണ് നീ വരാഞ്ഞത് എന്ന് എനിക്ക് നന്നായി അറിയാം…….

അമ്മ കഴിഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് പ്രിയ ആണെന്ന് എനിക്ക് തോന്നാറുണ്ട് എന്നാൽ അത് തോന്നൽ അല്ല സത്യമാണെന്ന് ഇപ്പോൾ അറിഞ്ഞു………

ആകെ ഒതുങ്ങിക്കൂടി പ്രിയ അങ്ങനെ നാളുകൾ തള്ളിനീക്കി ഒറ്റയ്ക്കുള്ള ഇരിപ്പ് മാറ്റാൻ ഉന്തിത്തള്ളി വീണ്ടും കോളേജിലേക്ക് ഞാൻ അവളെ കൊണ്ടു വരാൻ തുടങ്ങി. ഒരു വീൽ ചെയറിൽ ഇരുത്തി പഴയപോലെ അവളെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ഒരാൺകുട്ടി ഇടപെടാൻ പറ്റാത്ത പല കാര്യങ്ങളും ഒരു പെൺകുട്ടിയുടെ ലൈഫിൽ ഉണ്ടെന്ന് അവളാണ് എനിക്ക് മനസ്സിലാക്കി തന്നത് അവൾക്കുവേണ്ടി മറ്റുള്ളവരുടെ കാലു പിടിക്കേണ്ട അവസ്ഥ വന്നപ്പോൾ പ്രിയ തന്നെ പറഞ്ഞു ഇനി ഞാൻ കോളേജിലേക്ക് ഇല്ല വീട്ടിലിരുന്നു പഠിക്കാം……..

എന്നെ സമാധാനിപ്പിക്കാൻ ആണോ എന്ന് എനിക്കറിയില്ല പക്ഷേ അങ്ങനെ അവളെ ഒറ്റയ്ക്ക് ആക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു ഫുട്ബോൾ ഗ്രൗണ്ട് കളിലും മരച്ചുവടുകളിലും കറങ്ങി നടന്നിരുന്ന എന്നെ ക്ലാസിലെ ബെഞ്ചിൽ കൊണ്ടിരുത്തിയത് അവളുടെ ആ വാക്കുകൾ ആണ്

ക്ലാസിൽ എടുത്തത് എല്ലാം അങ്ങനെതന്നെ അവളുടെ മുന്നിൽ എത്തിച്ചു അക്ഷരങ്ങളുമായി ഒരു ചർച്ചയും ഇല്ലാത്ത എന്നെ അവൾ അതിനോട് തുന്നിച്ചേർത്തു

ടീച്ചർമാരും കൂടി സഹായിച്ചപ്പോൾ പ്രിയ പഴയ ആ പഠിപ്പിയെ പൊടിതട്ടിയെടുത്തു. ഫൈനൽ ഇയറിന്റെ റിസൽട്ട് വന്നപ്പോൾ ഞാൻ ജയിച്ച അതിനേക്കാൾ സന്തോഷം ഉണ്ടായിരുന്നു അവൾക്ക് റാങ്ക് കിട്ടിയത് അറിഞ്ഞപ്പോൾ സ്റ്റേജിൽ നിന്നും മെഡൽ വാങ്ങാൻ ഇരുന്ന് അവരുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു പ്രിയ..ആൾക്കൂട്ടത്തിൽ നിന്ന് കയ്യടികൾ ഉയർന്നപ്പോഴും പ്രിയയുടെ നോട്ടം എന്നെ തന്നെയാണെന്ന് എനിക്ക് തോന്നുന്നു ഉണ്ടായിരുന്നു മാഞ്ഞു മറഞ്ഞു പോയെന്ന് കരുതിയ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട പുഞ്ചിരി വീണ്ടും ഞാൻ കാണാൻ തുടങ്ങി…….

ജീവൻ ആണെന്ന് പറയുന്ന ഒരുപാട് പേരുണ്ടാകും പക്ഷേ അത് അങ്ങനെയാണെന്ന് പറയാതെ തന്നെ തെളിയിക്കുന്ന ഒരിത്തിരി പേരുണ്ടാവും അതിലൊന്നാണ് നീ……..

ഈ മെഡലിന് അവകാശി നീയാണ് അമ്മയെ കൂട്ടി കൊണ്ടു വാ പെണ്ണുകാണാൻ

പ്രിയ വന്നു കയ്യിൽ തൊട്ട് അപ്പോഴാണ് ഓർമ്മകളുടെ ആ ലോകത്തുനിന്ന് താഴെയിറങ്ങിയത്……..

ഒറ്റയ്ക്ക് ഇരിക്കണം എന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാ വന്നത്……

തനിച്ചിരിക്കുമ്പോൾ ആണ് കൂടുതൽ വിഷമം വരുന്നത്………..

എടോ…..എങ്ങനെയെങ്കിലും ഞാനമ്മയെ കൺവിൻസ് ചെയ്യാം നീ പേടിക്കണ്ട…….മഴ തോർന്നു ഞാൻ പോട്ടെ അമ്മ ഇനി……

മ്മ്………..പ്രിയ ഒന്നു മൂളി

ഹോസ്പിറ്റലിൽ നിന്നും പ്രിയയുടെ ചെറിയമ്മയുടെ ഒരു ഫോൺ കോൾ എന്നെ തിടുക്കത്തിൽ ആശുപത്രി മുറിയിൽ എന്നെ എത്തിച്ചു…….,

കാലിൽ നല്ല നീരുണ്ട്……..ഞാൻ കാലിൽ തലോടിയപ്പോൾ പ്രിയ കണ്ണുതുറന്നു……..

എന്താ പറ്റിയത്………പ്രിയ

ഒന്ന് ആലോചിച്ചപ്പോൾ അമ്മയെന്തിനാ മാറ്റുന്നത് മാറേണ്ടത് ഞാൻ ആണ് എന്ന് തോന്നി ഒന്ന് ശ്രമിച്ചു നോക്കി. അതിന്റെ പാടാണ് കാലിൽ

ഡോക്ടർ എന്തു പറഞ്ഞു

കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു……

ഞാൻ ഒന്നു പോയി കണ്ടിട്ട് വരാം

അതെന്താ ഞാൻ പറഞ്ഞ വിശ്വാസമില്ല…..

ഇല്ല………

പ്രിയ ചിരിച്ചു………

ബോഡി നന്നായി റെസ്പോണ്ട് ചെയ്യുന്നുണ്ട് മരുന്നിനു മാറ്റാൻ പറ്റാത്ത പലതും മനസ്സുകൊണ്ട് മാറ്റിയെടുക്കാൻ പറ്റും വീഴാതെ നോക്കാൻ ഇയാള് കൂടെയുണ്ടാവണം. ചിലപ്പോൾ ഒന്ന് രണ്ട് മാസത്തിനുള്ളിൽ പ്രിയ വീണ്ടും പഴയതുപോലെയാവും…….നന്നായി ഒന്ന് സപ്പോർട്ട് ചെയ്താൽ മാത്രം മതി

നന്ദി പറഞ്ഞു ഞാൻ പ്രിയയുടെ അടുത്തെത്തി

പെട്ടെന്ന് എന്താ ഒരു വാശി എന്ന് ഞാൻ പ്രിയ യോട് ചോദിച്ചു……

നിന്നോട് ഉള്ള ഇഷ്ടമാണ് എന്റെ വാശി എന്ന് അവളും…….

രണ്ടുമാസത്തിനുശേഷം അവളുടെ കയ്യും പിടിച്ച് അതേ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ യാദൃശ്ചികമായാണ് അച്ഛനെ കാണുന്നത്. അന്വേഷിച്ചപ്പോൾ അമ്മ കുളിമുറിയിൽ തെന്നിവീണ് എന്നാണ് അറിഞ്ഞത്

കുഴപ്പമൊന്നുമില്ല ഒന്നു ഉളുക്കി…..അത്ര ഉള്ളു എന്ന് അമ്മ കൂടുതലൊന്നും ഞാൻ ചോദിച്ചില്ല പ്രിയയുടെ വിഷയത്തിന് ശേഷം ഞാനും അമ്മയും തമ്മിൽ അത്ര രസത്തിലല്ല,……..

എന്നിരുന്നാലും അമ്മ അമ്മ തന്നെയാണ്. പ്രിയയെ അവിടെ ഇരുത്തി ഞാൻ അച്ഛനെ തിരക്കി വെളിയിൽ ഇറങ്ങി…….

അച്ഛൻ ഡോക്ടറോട് സംസാരിക്കുകയായിരുന്നു…….ഞാൻ അച്ഛന്റെ പുറകിൽ നിന്നു……..

വിധു ഇത് ഹരി നിന്റെ അമ്മയുടെ ബന്ധുവാണ്

അച്ഛൻ എനിക്ക് പരിചയപ്പെടുത്തി

എനിക്കറിയാം പ്രിയയെ ചികിത്സിക്കുന്ന ഡോക്ടർആണ്……….

ഞാൻ അച്ഛന്റെ കയ്യിൽ കുറച്ച് കാശു കൊടുത്തു നടന്നു…….

വിധു…….ഒരു മിനിറ്റ്……

അമ്മയെ കുറിച്ച് തെറ്റായി ഒന്നും വിചാരിക്കരുത്. നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്. പ്രിയ കുറച്ചുള്ള എല്ലാ വിവരങ്ങളും അമ്മ അന്വേഷിക്കാറുണ്ടായിരുന്നു ഉണ്ടായിരുന്നു….ഡോക്ടർ പറഞ്ഞു നിർത്തി

എനിക്കൊന്നും മനസ്സിലാവാതെ ഞാൻ മുന്നോട്ടു നടന്നു മുറിയിലെത്തി നോക്കിയപ്പോൾ അമ്മയുടെ കാലിൽ തടവി കൊടുക്കുന്ന പ്രിയ ആണ് കണ്ടത് എന്നെ കണ്ടപ്പോൾ അമ്മ ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു

പ്രിയയ്ക്ക് എന്നോടുള്ള ഇഷ്ടം ആണ് അവളുടെ വാശിയായി അവളെ നടത്തിക്കുന്നത് എന്നാൽ ആ വാശി ഉണ്ടായത് അമ്മയുടെ വാക്കുകളിൽ നിന്ന് ആണെന്ന സത്യം ഞാൻ എന്തേ മറന്നു. അമ്മയുടെ ചിരിക്ക് ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളും അക്ഷരങ്ങളുമുണ്ട് ഇന്നും

അല്ലെങ്കിലും ഇഷ്ടപ്പെട്ടത് എല്ലാം വാശിയോടെ നേടിത്തരാൻ അമ്മയല്ലാതെ മറ്റാരാ എനിക്കുള്ളത്……..♥️