മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സിദ്ധുവിന് പനിയായതിനാൽ രണ്ടു ദിവസം കൂടി അവരവിടെ നിന്നു…
ജിത്തു പിറ്റേന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു പോന്നിരുന്നു…
അരവിന്ദനോടും സീമയോടും യാത്ര പറഞ്ഞു ഇരുവരും വീട്ടിലേക്ക് തിരിച്ചു…
സിദ്ധുവിന്റെ കാറ് ഗേറ്റ് കടന്നപ്പഴേ യശോദ ആരതി ഉഴിയാനുള്ള തട്ടവും കൊണ്ട് മുന്നിലേക്ക് വന്നിരുന്നു…
രണ്ടുപേരെയും ചേർത്ത് നിർത്തി ആരതി ഉഴിഞ്ഞു അകത്തേക്ക് ക്ഷണിക്കവെ തങ്ങളുടെ ജീവിതത്തിലേ ഏറ്റവും നല്ലൊരു സന്തോഷകരമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു അവരുടെ മനസ്സ്…
ഇത്തവണ നന്ദു വലുതുകാലെടുത്തു വെച് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ ഇരുവരുടെയും കൈവിരലുകൾ പരസ്പരം കോർത്തിണങ്ങി കിടന്നു…
അന്നൊരു ഉഗ്രൻ സദ്യ തന്നെ അവരെല്ലാവരും ചേർന്ന് തയ്യാറാക്കി….
പരസ്പരം വായിട്ടലച്ചും… അടികൂടിയും… അന്നത്തെയാ ദിവസം കടന്നു പോയി….
രാത്രി നന്ദു മുറിയിലേക്ക് വരുമ്പോൾ സിദ്ധു പതിവ്പോലെ ആട്ടുകട്ടിലിൽ ഇരിപ്പാണ്….
“അല്ല… ഇന്നെന്താ… ബുക്കൊന്നുമില്ലേ… വായിക്കാൻ…
“ഇല്ല… സത്യത്തിൽ കല്യാണം കഴിഞ്ഞ ശേഷം ഞാനൊരു ബുക്കും മര്യധയ്ക്ക് വായിച്ചിട്ടില്ല… ബുക്ക് തുറന്നു വെച് ഞാനാലോചിക്കുക നിന്നെ കുറിച്ചായിരുന്നു….
“ഓഹ്… എനിക്ക് വയ്യ…. എന്റെയി സൗന്ദര്യം… എന്റെയി ബോഡി… എന്റെയി സ്മാർട്നെസ്സ്…. ഇതൊക്കെ കാണുമ്പോൾ ആർക്കാണ് എന്നെ കുറിച്ച് ആലോചിക്കാതിരിക്കാനാവുക…. അതത്ര തെറ്റൊന്നുമല്ല….
നന്ദു അഭിമാനത്തോടെ സ്വയം പൊക്കി പറഞ്ഞു
“അയ്യാ…. അതൊന്നുമല്ല… നിന്നെ എങ്ങനെ എന്റെ തലേന്ന് ഒഴിപ്പിക്കാം എന്നാണ് ഞാനാലോചിച്ചോണ്ടിരുന്നത്….
“എന്നിട്ട് ഒഴിപ്പിക്കതെന്ത്….
“അയിന് നീയൊരു ഒഴിയാബാധയായായി പോയില്ലേ…അതോണ്ട് കൂടെ ഇരിക്കട്ടേന്ന് വിചാരിച്ചു…
“ബ്ലഡി മൂശാട്ട… നിങ്ങള് നന്നാവില്ല മനുഷ്യ….
ആട്ടുകട്ടിലിനിട്ട് ഒരു ചവിട്ടും കൊടുത്തു കൊണ്ട് ദേഷ്യത്തിൽ അവളെഴുനേറ്റു പോയി…
സിദ്ധു ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് വരുമ്പോൾ നന്ദു കണ്ണാടിയിൽ നോക്കി മുടി ചീകുവാണ്…
ഏതോ ഒരു തമിഴ് പാട്ട് മൂളുന്നുണ്ട്….
അവനവളുടെ പിറകിലൂടെ ചെന്ന് അവളെ കെട്ടിപിടിച്ചതും നന്ദു കൈമുട്ട് മടക്കി വയറ്റിലിടിച്ചു…
“ഓഹ്….എന്തൊരു ഇടിയാടി…. എന്റെ ദൈവമെ….
“കണക്കായി പോയി….
“അത്രയ്ക്കായോ…. ആഹാ…
അവനവളെ വാരിയെടുത്തു കൈകളിലിട്ടു….
“സിദ്ധുവേട്ടാ വിട്….. പ്ലീസ്….
പെണ്ണ് കിടന്നു പിടയ്ക്കുന്നുണ്ട്….
“ദേ.. മിണ്ടാതിരുന്നിലേൽ… താഴെ വീഴും…. നടുഇടിക്കും… പിന്നെ ചൂട് പിടിക്കണം…. കുഴമ്പിടണം….
അവനവളെ ഭീക്ഷണിപ്പെടുത്തിയതും അവളടങ്ങി കിടന്നു…
നടുവിന് പണികിട്ടുന്നത് അത്ര എളുപ്പല്ലട്ടോ…
അവനവളെയും കൊണ്ട് ബാൽക്കണിയിലേക്കാണ് പോയത്….കൈവരിയോട് ചേർത്ത് അവളെ താഴെ നിർത്തി….
ചാറ്റൽ മഴ തുള്ളികൾ അവളുടെ മുഖത്തേക്ക് തെറിച്ചതും അവൾ കണ്ണുകളടച്ചു…..
അവനവളുടെ കഴുത്തിനോട് മുഖം ചേർത്തുവെച് കൊണ്ടവളെ പിറകിലൂടെ കെട്ടിപിടിച്ചു….
ഇരുവരുടെ മുഖത്താകെ വെള്ളത്തുള്ളികൾ മത്സരിച്ചു തെറിച്ചു വീണു നിറഞ്ഞു നിന്നു…..
“സിദ്ധുവേട്ടാ മഴ കൂടി വരുവാ…. നമുക്ക് അകത്തേക്ക് പോവാം… പനി ഇപ്പഴങ്ങു മാറിയതല്ലേ ഉള്ളു….
മുഖം തിരിച്ചു അവനോടായി പറയവേ… സിദ്ധു നിഷേധർത്ഥത്തിൽ തലയാട്ടി….
“പനി വരട്ടെ…. ഇത്തവണ കൂട്ടിന് നീയുമുണ്ടല്ലോ….
സിദ്ധു പറയുന്നത് കേട്ട് നന്ദു അന്തം വിട്ട് അവനെ നോക്കി…
എന്റശിവനെ മൂശാട്ട ഇൻ റൊമാന്റിക് മൂഡ്…
ഞാനിത് സ്വപ്നം കാണുന്നതോന്നുമല്ലല്ലോ അല്ലെ…
ഒരുറപ്പിനായിട്ട് ഞാൻ പുള്ളിടെ കൈയില് തന്നെ നുള്ളി നോക്കി…
“എന്താണ് കുരുപ്പേ….
അപ്പോ സംഗതി സ്വപനമല്ല….
യാഹു……
ഇന്നിവിടെ റൊമാൻസിന്റെ ഒരു ബുക്ക് തന്നെ ഞാൻ അച്ചടിച്ച് ഇറക്കും….
പതിയെ മഴയുടെ ശക്തി കൂടി വന്നു… അതിനൊപ്പം കാറ്റ് കൂടിയായപ്പോൾ….ഇരുവരും നന്നായി നനഞ്ഞു…
മുഖത്തേക്ക് കൂടുതലായി വെള്ളം തെറിക്കവേ… നന്ദു അവന്റെ കൈക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അവന് നേരെ തിരിഞ്ഞു നിന്നു…
നനഞ്ഞമുടിയിഴകൾ…. നെറ്റിയിൽ ഒട്ടിയിരിക്കുന്നു….
കണ്ണ് പീലികളിൽ….
മൂക്കിൽ….
ചുണ്ടിൽ…..
ജലകണങ്ങൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു..
താടി തുമ്പിൽ ഒരു തുള്ളി താഴേക്ക് വീഴാൻ തയ്യാറായി നിൽപ്പുണ്ട്….
അവളവനോട് കൂടുതൽ ചേർന്നു നിന്നുകൊണ്ട് ചൂണ്ടുവിരലാൾ അതിനെ തൊടവേ അത് വിരലിലൂടെ ഊർന്നു കയ്യിലേക്ക് അലിഞ്ഞു ചേർന്നു….
കണ്ണുകളുയർത്തി നോക്കവേ… സിദ്ധുവിന്റെ കണ്ണുകൾ തന്നിലാണെന്ന് കണ്ടതും അവൾ മുഖം അവന്റെ നെഞ്ചോടു ചേർത്ത് വെച്ചു.. അവനെ മുറുകെ പുണർന്നു…..
“എന്നെ ഒരുപാടിഷ്ട്ടാണോ…..
കാതോരം അവന്റെ ചോദ്യം വന്നതും അവളൊന്ന് മുഖമുയർത്തി അവനെ നോക്കി… പിന്നെ പതിയെ വീണ്ടും മുഖം നെഞ്ചിലേക്ക് ചേർത്തു വെച്ചു നിന്നുകൊണ്ട് ഉത്തരമെന്നോണം ചെറുതനെ മൂളി…
“ശെരിക്കും….
“മ്മ്…..
“മൂളാതെ പറയ്യ് പെണ്ണെ…..
അവന്റെ സ്വരത്തിൽ നിറഞ്ഞു നിന്ന ആകാംഷയും വാശിയും അവൾക്ക് മനസിലായി…..
” ഞാനെന്നെകാളേറെ നിങ്ങളെ സ്നേഹിക്കുന്നുണ്ട്…. മരണം വരെ അതങ്ങനെ തന്നെയായിരിക്കും…. ഇനിയും ഞാൻ നിങ്ങളെ എത്രത്തോളം നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയണമെങ്കിൽ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരുന്നാൽ മതി ഞാനത് തെളിയിച്ചു തരാം….
“നീ ഈയിടെ ഒരുപാട് സീരിയലുകൾ കാണുന്നുണ്ട്..
അവൻ കളിയാക്കിയതാണെന്ന് അവൾക്ക് മനസിലായി…
എന്നെ ഒന്ന് റൊമാന്റിക് ആയി… സംസാരിക്കാൻ സമ്മതിക്കൂല…. ഇങ്ങേര്….
“അയ്യടാ…. ഒന്ന് പോ മനുഷ്യ…ഞാൻ ഒള്ളതാ പറഞ്ഞെ…. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടാ….. ഐ ലവ് യു സൊ മച്ച്…..
പറയുന്നതിനൊപ്പം അവന്റെ കവിളിലൊരു ഉമ്മ കൂടി കൊടുത്തവൾ….
അവനവളുടെ മുഖം കയ്യിലെടുത്തു നെറ്റിത്തടത്തിൽ മുത്തി….
“ഓഹ്… ഗോഡ്.. . കല്യാണം കഴിഞ്ഞിട്ട് എന്റെ കെട്ടിയോൻ എനിക്ക് തരുന്ന ഫസ്റ്റ് കിസ്സ്.. കൂട്ടിന് മഴയും… പൊളിച്ചു…. ഒരു ഹിന്ദി സീരിയൽ ടച്ച് ഒക്കെ വരുന്നുണ്ട്…
“ഫസ്റ്റ് ഒന്നുമല്ല… ഐ തിങ്ക് തേർഡ്…
“തേർഡോ… അപ്പോ ബാക്കി രണ്ടെണ്ണം…..
“ദാറ്റ്‌സ് ഓവർ…
“ഇതൊക്കെ എപ്പോ ഞാനറിഞ്ഞിലല്ലോ….
“ബോധമില്ലാതെ കിടന്നു ഉറങ്ങുമ്പോ ആലോചിക്കണം… പിന്നെ ഒന്നിന് നിന്റെ പാർട്ടിസിപ്പന്റ് കൂടി ഉണ്ടായിരുന്നല്ലോ… മറന്നോ…
അവൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചോണ്ട് പറഞ്ഞു
“അയ്യടാ …. അതില് ഞാൻ മാത്രേ പാർട്ടിസിപേറ്റ് ചെയ്തോളു…നിങ്ങള് ഫ്രീസിങ് സോണില് ആയിരുന്നു… പാവം ഞാൻ ഒറ്റയ്ക്ക് ഡീൽ ചെയ്തു….
“സാരില്ല… ഇനിയങ്ങനെ സങ്കടപെടേണ്ടി വരില്ല….ഞാനുണ്ടാകും എപ്പോഴും….
ചെക്കന്റെ നോട്ടമത്ര ശെരിയലല്ലോ…. ഉടനെ ലേബർ റൂം വിസിറ്റ് ചെയ്യാനുള്ള ഗ്രീൻ കാർഡ് അച്ചടിച്ച് തരുമെന്ന തോന്നുന്നേ….
പതിയെ അവിടുന്ന് ഊരാൻ നോക്കിയെങ്കിലും അതിന് മുന്പേ കയ്യിൽ പിടിവീണിരുന്നു….
അവളുടെ മുഖത്തേക്ക് കൈചേർത്തവൻ നെറ്റി മുട്ടിച്ചു നിന്നു….
പതിയെ ചുണ്ടുകൾ മൂക്കിൻ തുമ്പിൽ പതിഞ്ഞിരുന്നു…
അവിടെയവന്റെ പല്ലുകൾ കൂടി ആഴ്ന്നിറങ്ങവേ നന്ദു അവനോടു കൂടുതൽ ചേർന്നു നിന്നുകൊണ്ടവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു….
അവന്റെ അധരങ്ങൾ മുഖത്താകമാനം ചുംബനങൾ നിറയ്ക്കവേ അവളുടെ ഹൃദയമിടിപ്പ് വർധിച്ചിരുന്നു…
ഒടുവിലവ തന്റെ ഇണയോട് ചേർന്നു പരസ്പരം മത്സരിച്ചു സ്നേഹിക്കവെ.. നന്ദുവിന്റെ കൈകൾ അവന്റെ മുടിയിഴകളിൽ മുറുകെ പിടിച്ചിരുന്നു…
മഴ തുള്ളികൾ അവരെ ഒന്നായി നനച്ചു കൊണ്ട് അവരിലേക്ക് തന്നെ അലിഞ്ഞു ചേർന്നു….
❤️
ജിത്തുവും ശ്രെദ്ധയും ബാംഗ്ലൂരിലേക്ക് പോയി….
പതിവ് പോലെ സിദ്ധുവും നന്ദുവും കോളേജിൽ പോയിത്തുടങ്ങി…
ജീവിത്തിൽ മുന്പത്തേക്കാളേറെ സന്തോഷവും…. ജീവിക്കാൻ ഒരാവേശവും നിറഞ്ഞത് പോലെ സിദ്ധുവിന് അനുഭവപെട്ടു….
കോളേജിൽ പതിവ് പോലെ ബസ് കയറി തന്നെയാണ് നന്ദു പോയത്….
ദിയയുടെ ബെർത്ഡേ പാർട്ടിക്ക് സിദ്ധുവിനോപ്പം ഒരുമിച്ചു പോയാണ് നന്ദു അവൾക് സർപ്രൈസ് കൊടുത്തത്….
ഗായുവും അവളും രണ്ടാളെയും കണ്ട് അന്തംവിട്ട് പണ്ടാരമടങ്ങി….
ഇത്രേനാള് പറയാതത്തിന്റെ പേരിൽ കൊറച്ചു നേരം പിണങ്ങി ഇരുന്നെങ്കിലും നന്ദു കാര്യങ്ങളൊക്കെ പറഞ്ഞതോടെ അവരും ഇണങ്ങി….
“എന്നാലും അവരൊക്കെ എന്ത് ആളുകളാ…സ്വന്തം കൊച്ചുമോനെ പോലും അന്ധവിശ്വാസത്തിന്റെ പേരും പറഞ്ഞു അകറ്റി നിർത്തുവെന്നൊക്കെ പറഞ്ഞാൽ… വല്ലാത്ത ക്രൂരതയായി പോയി…. പാവം സാറ്…
ദിയ സങ്കടതോടെ പറയവേ ഗായു അത് ശെരിവെച്ചു….
“അവരൊക്കെ അങ്ങനാടി…. എന്തായാലും ഞങ്ങൾ ഇറങ്ങുവാ… ഇനി ഇവിടെ നിന്നാൽ ബാക്കി ഉള്ളവരോട് കൂടി ഉത്തരം പറയേണ്ടി വരും
സിദ്ധുവും നന്ദുവും അവരോട് യാത്ര പറഞ്ഞു.ഇറങ്ങവെയാണ് നന്ദുവിന്റെ ക്ലാസ്സിലെ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് വന്നത്…. സിദ്ധു വിനെ കണ്ടതും അവളോടി വന്ന് സംസാരിക്കാൻ തുടങ്ങി
നന്ദു അവന്റെ പുറകിലായി നടന്നു വരികയായിരുന്നു…
അവനോടായി എന്തൊക്കെയോ ചോദ്യവും പറച്ചിലും കഴിഞ്ഞു നന്ദു വിനെ ശ്രെദ്ധിക്കാതെ അവളകത്തേക്ക് പോയി….
നന്ദു അവള് പോയവഴിയേ നോക്കി നിന്ന ശേഷം സിദ്ധു വിനെ നോക്കിയതും അവനൊന്ന് ചിരിച്ചു കാണിച്ചു…
നന്ദു അവനെ തുറിച്ചു നോക്കിയ ശേഷം കാറിൽ കയറി ഡോർ വലിച്ചടച്ചു
“അവളെന്താ നിങ്ങളോട് ചോദിച്ചത്…..
ഡ്രൈവ് ചെയുന്ന സിദ്ധുവിനെ നോക്കി അവള് ചോദിച്ചു
“ഹാ… അത് പിന്നെ… കൊറച്ചു ദിവസായിട്ട് വാട്സ്ആപ്പ് ല് കാണുന്നില്ലല്ലോ എന്ത് പറ്റി എന്ന് അനേഷിച്ചതാ….
“ഓഹ്… അപ്പോ ചാറ്റിങ്ങും ഉണ്ടല്ലേ…
“എന്റെ പൊന്നൊ .. ആ പെണ്ണ് എന്തോ മെസ്സേജ് അയച്ചിരുന്നു… പഠിപ്പിച്ചതിലെ ഒരു ഡൌട്ട്…. അതൊന്ന് ക്ലിയർ ആക്കാനാ…
“ഞാനും ആ ക്ലാസ്സിലല്ലേ പഠിക്കുന്നത്…. എന്നിട്ട് എനിക്കില്ലാത്ത ഡൌട്ട് അവൾക്കെങ്ങനെ ഉണ്ടായി….
“നിന്നെ പോലെ അടുത്തിരിക്കുന്നവളുമാരുടെ ചെവി കടിച്ചു തിന്നാനല്ല അത് വരുന്നത്… പഠിക്കാനാ… പഠിക്കുന്ന പിള്ളേർക്ക് ഡൌട്ട് ഉണ്ടാകും സ്വാഭാവികം…
“ശെരിയാ.. ഞാനത്ര വലിയ പഠിപ്പി ഒന്നുമല്ല… സമ്മതിച്ചു… ഞാൻ അവളുടെ തന്നെ ക്ലാസ്മേറ്റ് അല്ലേ എന്നിട്ട് അവൾ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ലല്ലോ.. അതിനെന്താ കാരണം….
” ആ കുട്ടി നിന്റെ ശ്രദ്ധിച്ചു കാണില്ല അതാവും….
” അത് ശെരിയാ… ഞാൻ നിങ്ങളല്ലോ…. അതോണ്ടാവും….
ഞാൻ തിരിച്ചൊന്നും പറയാൻ പോയില്ല… കൊറച്ചു നേരത്തേക്ക് കുരുപ്പ് സൈലന്റ് ആയി
കയ്യിലെ നഖമൊക്കെ ആരോടോ ഉള്ള വാശിപോലെ കടിച്ചുപറിക്കുന്നുണ്ട്…
പോസെസ്സിവ്നെസ്സിന്റെ അങ്ങേ അറ്റത്താണ് കുരുപ്പിപ്പോ…
വടി കൊടുത്തു അടി വാങ്ങിക്കാൻ നിൽക്കാതെ ഞാൻ മിണ്ടാതിരുന്നു…
“നിങ്ങളുടെ ഫോൺ എവിടെ……
സിദ്ധു പോക്കറ്റിൽ നിന്നെടുത്തു നീറ്റവെ.. അവളത് തട്ടിപറിച്ചു വാങ്ങി ….
എന്തൊക്കെയോ ചിക്കിചികയുന്നുണ്ട്….
അവസാനം എന്റെ കയ്യിൽ അവളുടെ കൈകോർത്തു ഒരു ഫോട്ടോ എടുത്തു….
പിന്നെയും അതിലെന്തോ പണിയുന്നുണ്ടായിരുന്നു…
അവസാനം ലോട്ടറി അടിച്ചു പൊട്ടനെ പോലെ കൊച്ചിന്റെ മുഖം തെളിഞ്ഞു വന്നു…. എനിക്ക് ഫോണും തിരിച്ചു തന്നു….
“എന്ത്ചെയ്തതാ….
“അതോ… നിങ്ങളുടെ വാട്സ്ആപ്പ് ഫേസ്ബുക്ക്.. ഇൻസ്റ്റാ…തുടങ്ങി… എല്ലാത്തിലും ഞാൻ നമ്മുടെ കയ്യുടെ പിക്ക് ഇട്ടു വിത്ത് ക്യാപ്ഷൻ….
“ന്ത് ക്യാപ്ഷൻ…
“Lovely ഈവനിംഗ് വിത്ത് മൈ സോൾമേറ്റ്….. +കൊറേ ഹാർട്ട്… കിസ്സ്
അപ്പോ കാണുന്നോർക്ക് മനസിലാവും നിങ്ങള് സിംഗിൾ അല്ലെന്ന്…. ഇനി ആർക്ക് വേണമെങ്കിലും ഡൌട്ട് ചോദിക്കാം…പഠിപ്പിയോ…പഠിപ്പാനോ…. ആരായാലും കൊഴപ്പില്ല…
സിദ്ധു ഒരു നിമിഷം അവളെ അന്തംവിട്ട് നോക്കിയിരുന്നു… പിന്നെ ചിരിക്കാൻ തുടങ്ങി…
“ഇങ്ങനൊരു കുശുമ്പി പാറു….
“എനിക്ക് കുശുമ്പ് ഒന്നുല്ല…. സിദ്ധുവേട്ടൻ എനിക്കൊരു തട്ടുദോശ വാങ്ങി തരാവോ…. പ്ലീസ്….
“പിന്നെന്താ….
സിദ്ധു കാർ അടുത്തുള്ള തട്ടുകടയ്ക്ക് അരികിലായി നിർത്തി…. ദോശ വാങ്ങി അവൾക്ക് കൊടുത്തു
തട്ടുകടയിലെ ദോശ ആസ്വദിച്ചു കഴിക്കുന്ന നന്ദുവിനെയും നോക്കി അവനിരുന്നു
“വേണോ.. അവളൊരു കഷ്ണം അവന് നേരെ നീട്ടിയതും അവൻ വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി
“തനിക്കിത് വലിയ ഇഷ്ട്ടാനല്ലേ….
“പിന്നെ…. ഒരുപാടിഷ്ട്ടാ….
അവൾ നാവ് നുണന്നു കൊണ്ട് പറഞ്ഞു……
അരവിമാമ മിക്കവാറും വീട്ടില് വരുമ്പോ വാങ്ങി വരും…..
“തന്റെ അച്ഛൻ ഭയങ്കര സ്ട്രിക്ട് ആണല്ലേ…
“ഹാ… നിങ്ങളടെ മൂരാച്ചി സ്വഭാവത്തിന്റെ വേറൊരു വേർഷൻ
എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടക്കണം…. മറ്റാർക്കും നോ വോയിസ്….അങ്ങനുണ്ടായാൽ അപ്പോ തല്ല് കിട്ടും… അത് ഭാര്യയോ… മകളോ… അതൊന്നും വിഷയമല്ല…. എനിക്ക് തന്നെ എത്ര തവണ കിട്ടിയിരിക്കുന്നു… മാസത്തിൽ ഒന്ന് എനിക്ക് നിർബന്ധാ.. പുള്ളിനെ കുറ്റം പറയാനും പറ്റില്ല.. എന്റെ പ്രവർത്തികളും തർക്കുത്തരം നിറഞ്ഞ സംസാരവും കേൾക്കുമ്പോ ആരായാലും തന്നു പോകുമെന്ന പുള്ളി പറയുന്നേ… എനിക്കാണെങ്കിൽ എന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മറുപടി പറയാതെ ഒരു തൃപ്തിയില്ല…. അപ്പോ പിന്നെ പറയേണ്ടല്ലോ … വേണ്ടത് കിട്ടും…. സ്വാഭാവികം….
അവൾ പത്രത്തിലെ അവസാന ദോശയും തിന്നുതീർത്തു കൈകഴുകി…
തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിദ്ധു ആലോചിച്ചത് നന്ദുവിനെ കുറിച്ചായിരുന്നു….
തന്റെ ജീവിതത്തിലുണ്ടായിരുന്ന പ്രശ്ങ്ങളെ കുറിച്ച് അവളെത്ര നിസാരമായാണ് പറഞ്ഞു തീർത്തത്..
അവനത് അവളോട് പറയുകയും ചെയ്തു
” എല്ലാരടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്….നമ്മളതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നെന്ന് അനുസരിച്ചാണ് അതിന്റെ സങ്കടവും ആഴവും ഒക്കെ ഇരിക്കുന്നത്… പോസിറ്റീവ് ആയിട്ട് നേരിട്ടാൽ പോസിറ്റീവ് റിസൾട്ട് തന്നെ കിട്ടും… മറിച് നെഗറ്റീവ് ആയിട്ടാണെങ്കിൽ അങ്ങനെയും…
എന്റെ കാര്യം തന്നെ നോക്ക്…കല്യാണം കഴിക്കാൻ ഇഷ്ടമില്ലാതെ എത്ര കല്യാണാലോചന ഞാൻ മുടക്കി… നമ്മുടേതും മുടക്കാൻ നോക്കി…. നടന്നില്ല… എന്ന് വിചാരിച്ചു ഞാൻ ആത്മഹത്യാ ചെയ്തോ ഇല്ല… തുടർന്നും ജീവിച്ചു… പക്ഷെ സിദ്ധുഏട്ടൻ എന്താ ചെയ്തത് പണ്ടെങ്ങോ ആരോ എന്തോ പറഞ്ഞതിന്റെ പേരില് നമ്മുടെ ബന്ധം പോലും വേണ്ടെന്ന് വയ്ക്കാൻ തയ്യാറായി…എന്നിട്ടിപ്പോ അതൊക്കെ മറന്ന് നമ്മള് ജീവിക്കാൻ തുടങ്ങിയപ്പോ എന്തെങ്കിലും പ്രശ്നമുണ്ടായോ….
“ഇല്ല…..
കൂടുതൽ ആലോചിക്കാതെ തന്നെ അവനത് പറയാൻ കഴിഞ്ഞു…
അവളെ അകറ്റി നിർത്തിയതിനേക്കാൾ സന്തോഷവും സ്നേഹവും തനിക്കപ്പോഴുണ്ട്…
നന്ദിനി കൂടെയില്ലാത്ത സിദ്ധാർഥ് നാരായണൻ ഒന്നുമല്ല…. അതവന് മനസിലായിക്കഴിഞ്ഞു
” അത്രേയുള്ളൂ… കാര്യം…ഞാനെന്റെ അച്ഛനെന്നെ പണ്ട് തല്ലിയതും പറഞ്ഞു ഇപ്പൊ വിഷമിച്ചു ഇരുന്നാൽ തല്ലിയത് അല്ലാതാകുവോ…എന്റച്ഛന്റെ സ്വഭാവം മാറുവോ അതുമില്ല…ജീവിതം വളരെ ചെറുതാണ്… ആവിശ്യം ഇല്ലാത്ത ഇമോഷൻസ് കുത്തി നിറച്ചു ജീവിച്ചു തീർത്തെന്ന് പറഞ്ഞു നമ്മളൊന്നും നേടില്ല… അതോണ്ട് ആൽവേസ് ബി ഹാപ്പി… ബി കൂൾ…
അവളെങ്ങനെ പറഞ്ഞപ്പോ ഒരാത്മവിശ്വാസം എന്റെ ഉള്ളിലുമുണ്ടായി….
❤️
ദിവസങ്ങൾ പിന്നെയും കടന്നു പോയി…
പരസ്പരം കലഹിച്ചും അതിലേറെ പ്രണയിച്ചും സിദ്ധുവും നന്ദുവും ജീവിച്ചു തുടങ്ങിയിരുന്നു….
വീടും വീട്ടുകാരും തിരിച്ചറിയുന്നൊരു മാറ്റം തന്നെ അവർക്കിടയിലുണ്ടായി….
ഇനിയൊരിക്കലും തേടി വരില്ലെന്ന് കരുതിയ ജീവിതത്തിലെ നല്ല നാളുകൾ അവർക്ക് മുന്നിൽ എത്തിച്ചേർന്നു
ഒരു അവധി ദിവസം ടീവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഹരി വീട്ടിലേക്ക് വന്നത്… കൂടെ മുത്തശ്ശിയുമുണ്ടായിരുന്നു…
യശോദയും നാരായണനും അവരെ സ്വീകരിച്ചു ഇരുത്തവേ… ഹരി നന്ദുവിനോടും സിദ്ധു വിനോടും സംസാരിച്ചു കൊണ്ടിരികയായിരുന്നു….
മുത്തശ്ശി ചുവരുകളിലേക്ക് കണ്ണോടിച്ചു… മുൻപ് വന്നതിനേക്കാൾ പ്രകടമായൊരു മാറ്റം അവർക്കവിടെ കാണാൻ കഴിഞ്ഞു…
ചുവരുകൾ നിറയെ അവരുടെ നല്ല നിമിഷങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങളാൽ നിറഞ്ഞിരുന്നു….
ഒത്ത നടുക്കായി അവരുടെ കുടുംബചിത്രം വലുതായി ചുവരിൽ പതിപ്പിച്ചിരുന്നു
വിഷാദം നിറഞ്ഞു നിൽക്കാറുള്ള യശോദയുടെ മുഖം സന്തോഷത്താൽ തിളങ്ങുന്നത് അവർ ശ്രെദ്ധിച്ചു
“ഞാൻ വന്നത്…. കുടുംബത്തിൽ ഒരു പൂജ നടക്കുന്നുണ്ട്… ഇപ്പോഴത്തെ തലമുറയിലെ എല്ലാവരും നിർബന്ധമായും അതിൽ പങ്കെടുക്കണമെന്നാണ് തിരുമേനി പറഞ്ഞത്…. അത് കൊണ്ട്… നിങ്ങളെ… ക്ഷണികനാണ് ഞാൻ വന്നത്….
സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി അവരത് പറയവേ അവന്റെ മുഖം പ്രകാശിക്കുന്നത് നന്ദു ശ്രെദ്ധിച്ചു…
അവൾക്ക് എന്തുകൊണ്ടോ അപ്പോഴവനോട് ദേഷ്യം തോന്നി….
(തുടരട്ടെ )
നമുക്ക് അവിടൊക്കെ ഒന്ന് പോയിവന്നാലോ… എന്നാലല്ലേ ഒരു കംപ്ലീറ്റ് എൻഡിങ് കിട്ടുവോളു