നിന്നരികിൽ ~ ഭാഗം 21, എഴുത്ത് : രക്ഷ രാധ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഞാനങ്ങനെ പറഞ്ഞതായി എനിക്കോർമ്മയില്ല സുഭദ്ര…. തീർച്ചയായും ഞാനങ്ങനെ പറഞ്ഞിട്ടില്ല

കുടുംബജ്യോത്സ്യന്റെ അടുക്കൽ എത്തിയതായിരുന്നു അവർ…

തന്റെ സംശയങ്ങളും പരാതികളും പങ്കു വയ്ക്കവേ തിരിച്ചുള്ള അയാളുടെ മറുപടി അവരെ കൂടുതൽ രോക്ഷകുലയാക്കി….

“പിന്നെ ഞാനിതൊക്കെ വെറുതെ ഇവിടെ വന്ന് പറയുവാണെന്നാണോ നിങ്ങൾ പറയുന്നത്….

“പറയാത്ത കാര്യം പറഞ്ഞുവെന്ന് ഞാനെങ്ങനെ സമ്മതിക്കാനാണ്….

“എനിക്ക് നല്ല ഓർമ്മയുണ്ട്… ലക്ഷ്മി നിങ്ങളെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത്…. പ്രശ്നം വെച്ച് നോക്കി നിങ്ങള് തന്നെയാണ് സിദ്ധു വിന്റെ ജാതകദോഷതെ കുറിച്ച് പറഞ്ഞത്…..

“ഒരിക്കലുമില്ല…. സുഭദ്ര പറയുന്ന ഓർമകളിലെ ദിവസങ്ങളിൽ ഞാനിവിടെ ഉണ്ടായിരുന്നില്ല…. കാരണം തഞ്ചാവൂരിലുള്ള ഗുരുവിന്റെ അടുക്കൽ ഞാനാ സമയങ്ങളിൽ പോകാറുണ്ടായിരുന്നു…. പിന്നെ എന്നെ പോലെ ഇരിക്കുന്ന ഒരാളാണ് അതൊക്കെ പറഞ്ഞതെന്ന് പറയുന്നതെങ്കിൽ അത് ചിലപ്പോൾ എന്റെ ഇരട്ട സഹോദരനാനൊന്ന് സംശയിക്കാം പക്ഷെ ദിവസം മുഴുവൻ വെള്ളമടിച്ചു ഊരു ചുറ്റി നടന്നിരുന്ന അവന് ജോല്സ്യമൊന്നും വശമില്ല….. പിന്നെങ്ങനെയാണ്….

അവർക്കാകെ തല പെരുകുന്നത് പോലെ തോന്നി

❤️

നന്ദു ഉമ്മറത്തു തന്നെ ഒരേയിരിപ്പ് ഇരുന്നു..

സിദ്ധു അതിനിടയിൽ ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു…..

“എന്നാലും മുത്തശ്ശി എന്തിനാവും നിങ്ങളോട് ഇവിടുന്ന് പോകേണ്ടെന്ന് പറഞ്ഞത്….

ഹരി ആലോചനയുടെ ജിത്തുവിനെ നോക്കി… ജിത്തു സിദ്ധുവിനെയും സിദ്ധു ഇതിലൊന്നും തലയിടാതെ ഫോണിൽ കുത്തികൊണ്ടിരിക്കുന്ന നന്ദുവിനെയും തല തിരിച്ചു നോക്കി…

പെണ്ണ് പ്രഷർ കുക്കർ പോലെ ഇരിപ്പാണ്…..

ഒന്ന് തൊട്ടാൽ മതി പൊട്ടിത്തെറിക്കാൻ…

“ചിലപ്പോ നന്ദു പറഞ്ഞതൊക്കെ ആലോചിച്ചു മുത്തശ്ശിടെ മനസ്സ് മാറി സിദ്ധുഏട്ടനോട് സ്നേഹം തോന്നിയിട്ടുണ്ടാവും…. അതോണ്ടാവും

ശ്രെദ്ധ പറയുന്നത് കേട്ട് സിദ്ധുവിന്റെ ചുണ്ടിലൊരു വരണ്ട ചിരി വിരിഞ്ഞു

അതൊരിക്കലും നടക്കാൻ പോകുന്നില്ലെന്ന് അവന് നന്നായി അറിയാം….

“എങ്കിൽ പിന്നെ മുത്തശ്ശി ഇത് എവിടെ പോയതാ…

“മുത്തശ്ശി ചിലപ്പോ ഇവർക്ക് ഇഷ്ട്ടപെട്ടതൊക്കെ വാങ്ങിക്കാൻ പോയതായിരിക്കും…. ഇത്രെയും നാള് അവഗണിച്ചതല്ലേ അതിന് പ്രായശ്ചിത്തമായിട്ട്…..

പറഞ്ഞു പൂർത്തിയാകുന്നതിന് മുന്നേ നന്ദുവിന്റെ കൂർത്ത നോട്ടങ്ങൾ അവളെ തേടി എത്തിയിരുന്നു

“അല്ല… നിങ്ങളിതൊക്കെ എന്നോട് ചോദിച്ചാൽ ഞാനെന്താ ജോത്സ്യനോ…… ഇപ്പൊ നമുക്ക് വേണ്ടത് കുറച്ചു സമാധാനമാണ്…. സമാധാനം മനസ്സിലായോ…. വെറുതെ ഓരോന്ന് ഇരുന്ന് പറഞ്ഞോളും….അല്ലെ നന്ദു….

ശ്രെദ്ധ നന്ദുവിനോട് ചേർന്നിരുന്നു പറഞ്ഞു കൊണ്ട് ബാക്കിയുള്ളവരെ നോക്കി ഇളിച്ചു

ജിത്തു അവളെ കളിയാക്കാനായി മുതിരവേ മുറ്റത്തേക്ക് ഒരു കാർ വന്നു. നിന്നു

മുത്തശ്ശിയായിരുന്നു…..

അവരാകെ അവശയായത് പോലെ തോന്നി…..

സിദ്ധുവിനെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു….

ഓടി തളർന്നവളെ പോലെ അവരെന്റെ നെഞ്ചിലേക്ക് വീണു… പൊട്ടികരയാൻ തുടങ്ങി…

സിദ്ധു അമ്പരന്നു പോയി…..

“എന്നോട്….. എന്നോട്…. ക്ഷമിക്ക് മോനെ…. ഞാൻ… ഞാനെന്തെക്കെയോ……

മുഖമുയർത്തി അവനോടു പറയവേ അവർക്ക് വാക്കുകൾ ഇടറി….കാഴ്ച മങ്ങുന്നത് പോലെ തോന്നി….

ബോധരഹിതയായി അവരവന്റെ നെഞ്ചിലേക്ക് വീണു

“മുത്തശ്ശി….

അവനവരെ കുലുക്കി വിളിച്ചു….

“സിദ്ധു മുത്തശ്ശിയെ മുറിയിലേക്ക് കൊണ്ടു പോ… ഞാൻ പോയി ഡോക്ടരെ വിളിച്ചുകൊണ്ടു വരാം….

ഹരി അവനോടു പറഞ്ഞു കൊണ്ട് വെളിയിലേക്ക് പോയി

സിദ്ധു അവരെ ഇരുകൈകളാൽ എടുത്തു കൊണ്ട് അകത്തേക്ക് നടന്നു….

ജിത്തുവും ശ്രെദ്ധയും അവന് പിന്നാലെ നടക്കവേ നന്ദു മാത്രം അവിടെ തറഞ്ഞു നിന്നു

അവൾക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല……

❤️

“പേടിക്കാൻ ഒന്നുമില്ല…. ബി പി ഹൈ ആയതാ…. നൗ ഷി ഈസ് ഓൾറൈറ്റ്…. കുറച്ചു നേരം റസ്റ്റ്‌ എടുക്കട്ടെ…

അത്രെയും പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തേക്ക് നടക്കവേ ഹരിയും അയാൾക്കൊപ്പം പോയി…

“അമ്മെ…. ലക്ഷ്മിയായിരുന്നു….

അവരുടനെ സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് പോലെ മുഖം തിരിച്ചു കണ്ണുകൾ അടച്ചു….

കൺപോളകൾക്ക് ഇടയിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങാൻ തുടങ്ങി

ലക്ഷ്മിക്ക് അത് കണ്ടൊരു വല്ലായ്മ തോന്നിയെങ്കിലും അവരത് പുറത്ത് കാണിച്ചില്ല…

“അമ്മ കുറച്ചു നേരം കിടക്കട്ടെ….. നമ്മുക്കെല്ലാവർക്കും പുറത്തേക്ക് പോകാം….

എല്ലാവരോടുമായി പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങവേയാണ് റൂമിന് വെളിയിലെ ജനാലയിൽ കൂടി മുത്തശ്ശിയെ നോക്കി നിൽക്കുന്ന സിദ്ധുവിനെ അവർ കണ്ടത്…

“എന്താടാ എന്റമ്മ ചത്തൊന്നറിയാനാണോ നീ അവിടെ നിന്ന് എത്തിവലിഞ്ഞു നോക്കി കഷ്ടപ്പെടുന്നത്… അല്ലെങ്കിലും നിന്നെ പോലെ ഉള്ളതിനെയൊകെ വീട്ടില് വിളിച്ചു കേറ്റിയപ്പഴേ എനിക്ക് തോന്നി എന്തെങ്കിലും ഒരാനർത്ഥം സംഭവിക്കുമെന്ന്…

“ലക്ഷ്മി…… സുഭദ്രമ്മയുടെ സ്വരം ഉയർന്നു..

അവരെന്തോ പറയുന്നതിന് മുന്നേ നന്ദു അവിടെ എത്തിയിരുന്നു

“കൊള്ളാം … നിങ്ങളുടെ അമ്മയ്ക്ക് ബി പി കൂടിയതിനും കുറ്റം എന്റെ ഭർത്താവിന്.…നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നതേയില്ല….

“അതേടി നിന്റെ ഭർത്താവ് കാരണം തന്നെയാ…. നല്ലവർ വന്നു കയറുന്നിടം നല്ലതായി തീരും…. നിന്നെയും നിന്റെ ഭർത്താവിനെയും പോലുള്ളവർ വസിക്കുന്നിടം മുടിഞ്ഞു പോവും…

“ശെരി… എങ്കിൽ ഇത്രേം ഭാഗ്യമുള്ള നിങ്ങളുടെ ഭർത്താവെന്തേ വളരെ ചെറുപ്പകാലത്ത് തന്നെ മരണമടഞ്ഞു….ജാതകദോഷം കൊണ്ടൊരാളെ കൊല്ലമെങ്കിൽ… നിങ്ങളുടെ ഗുണങ്ങൾ കൊണ്ട് രക്ഷികമായിരുന്നില്ലേ അദ്ദേഹതെ ആ ആക്‌സിഡന്റിൽ നിന്ന്…. എന്തേയ് അത് ചെയ്യാന്നത്… ഭർത്താവിനെ വേണ്ടാഞ്ഞിട്ടാണോ…

നന്ദു വിന്റെ ചോദ്യം കേട്ട് അവരുടെ മുഖം ചുവന്നു തുടുത്തു

“എടി…… അവൾക്ക് നേരെ കൈയുയർത്തവേ…അവർക്ക് തടസ്സം അനുഭവപെട്ടു…

തന്റെ കൈകളെ തടഞ്ഞ സിദ്ധുവിനെ അവർ ദേഷ്യത്തിൽ നോക്കവേ അവന്റെ മുഖവും ചുവന്നിരുന്നു….

വേണ്ടെന്ന അർത്ഥത്തിൽ അവൻ പതിയെ തല ചലിപ്പിച്ചു കൊണ്ടവരുടെ കയ്യിലെ പിടിവിട്ടു

“കണ്ണിന് കണ്ണ്…. പല്ലിന് പല്ല്… അത് പോലെ നാവ് കൊണ്ട് സംസാരിക്കുമ്പോ കൈകൊണ്ടല്ല നാവ് കൊണ്ട് തന്നെ തിരിച്ചു പ്രതികരിക്കണം….. അല്ലാതെ കയ്യുയർത്തിയാൽ ഞാനത് കണ്ട് നിൽക്കില്ല….

അവന്റെ വാക്കുകൾ ഉറച്ചായിരുന്നു….

നന്ദു അവനെ കിളിപോയ മട്ടിൽ നോക്കി നിന്നു

“ഇവിടേക്ക് വന്നത് തന്നെ ഒരു വലിയ തെറ്റായിരുന്നു…അത് നിങ്ങളെല്ലാരും പറയുന്നത് പോലെ ബന്ധം സ്ഥാപിക്കാനോ അവകാശതിന് വേണ്ടിയോ അല്ല… എന്റെ വീട്ടിൽ വന്ന് എന്നെ ഇങ്ങോട്ട് ക്ഷണിച്ചതിലെ മര്യദ ഓർത്ത്…പറഞ്ഞ കാര്യങ്ങളെ ഗൗരവമോർത്…. അതിനെ ഇങ്ങനെ വളഞ്ഞിട്ടു മൂക്ക് പിടിക്കുന്നത് പോലെ ആവിശ്യമില്ലാത്ത കാര്യങ്ങൾ കുത്തിനിറച്ചു സംസാരിക്കേണ്ടതില്ല…..നിൽക്കാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോഴും ഇവിടുള്ളത്…. ഇല്ലെങ്കിൽ ഇതിനും മുന്നേ ഞങ്ങളിവിടം വിട്ടു പോയേനെ….

“ആര് പറഞ്ഞു നിൽക്കാൻ….. ലക്ഷ്മി നെറ്റി ചുളിച്ചു…

“ഞാൻ പറഞ്ഞു…..

പുറകിൽ നിന്ന് സുഭദ്രമ്മയുടെ ശബ്ദം ഉയർന്നതും അവർ അവിശ്വസനീയതയോടെ തിരിഞ്ഞു നോക്കി

“അമ്മേ…. ഇവര്….

“നീ ഇനി ഒന്നും പറയണ്ട….അവരിവിടെ തന്നെ നിൽക്കും… ഇതെന്റെ തീരുമാനമാണ്…. അവരിവിടെ നിൽക്കുന്നതിൽ എതിർപ്പുള്ളവർക്ക് ഇവിടെ നിന്ന് പോകാം…. അതിനി ആരായാലും..എനിക്കതൊരു വിഷയമല്ല…..

അറുത്തു മുറിച്ചു സുഭദ്രാമ്മ പറയവേ ലക്ഷ്മി അവരെ അന്തം വിട്ടു നോക്കി നിന്നു

അവരുടെ ഭാവമാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു…

“അമ്മെ… ഞാൻ…

“ലക്ഷ്മിക്ക് പോകാം…. എനിക്കല്പം വിശ്രമിക്കണം…

?

നന്ദു ബെഡിലിരുന്ന് ഫോണിൽ കുത്തി കളിക്കുന്ന സിദ്ധുവിനെ നോക്കിയിരുന്നു

ഇടയ്ക്കെപ്പഴോ തലയുയർത്തി നോക്കിയ സിദ്ധുവും കണ്ടിരുന്നു തന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ

“എന്താണ് കുരുപ്പേ ഒരു നോട്ടം….

അവനൊരു കുസൃതിചിരിയോടെ അവൾടടുത്തെക്ക് വന്നിരുന്നു….

അവളവനെ തല അങ്ങോട്ടും ഇങ്ങോട്ടും ചരിച്ചു മൊത്തത്തിൽ നോക്കി…

“ഇവിടുന്ന് പോവാത്തതിന്റെ പരിഭവമാണോ….

അവനവളുടെ തല നേരെയാക്കി വച്ചു കൊണ്ടവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു

അവളൊന്നും മിണ്ടാതെ അവനെ നോക്കികണ്ണുചിമ്മി…

“ഇന്നിപ്പോ ഇ വയ്യാത്ത അവസ്ഥയിൽ മുത്തശ്ശിയോട് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന് വിചാരിച്ചിട്ടാ..ശ്രെദ്ധ പറഞ്ഞത് പോലെ ഇനിയെന്നോട് തോന്നിയ സ്നേഹത്തിന്റെ പേരിലാണ് നമ്മളോടിവിടെ നില്കാൻ പറഞ്ഞതെങ്കിലും ശെരി ഇനി എന്തൊക്കെ വന്നാലും നാളെ തന്നെ നമ്മളിവിടുന്നു പോകും…. തീർച്ച….

“ഞാൻ അതൊന്നുമല്ല ആലോചിക്കുന്നേ നിങ്ങൾക്ക് ഇത് എന്തു പറ്റി….

“എനിക്കെന്ത് പറ്റാൻ….

“എന്നെ അടിക്കാൻ വന്നപ്പോ കയ്യിൽ പിടിച്ചു തടയുന്നു… നീണ്ട ഡയലോഗ് പറയുന്നു….. തലയിൽ വെല്ല വെള്ളരിയും വീണോ…. മനുഷ്യ….

” സംസാരിച്ചു തോൽപ്പിക്കാൻ നിനക്ക് കഴിവ് ഉള്ളത് കൊണ്ട് എന്റെ ഇടപെടൽ അനാവശ്യമാണ്…. അത് പോലല്ലല്ലോ ഇന്നുണ്ടായത്….നിന്നെ അടിക്കാനൊക്കെ കയ്യുയർത്തുക എന്ന് പറഞ്ഞാൽ….. എനിക്കെന്തോ ഇഷ്ട്ടമായില്ല….സഹനത്തിന്റെ എക്സ്ട്രെമ് ലെവലിൽ ഒറ്റ നിമിഷം കൊണ്ട് എത്തി ചേർന്നത് പോലെ തോന്നി…

അവൻ കൈകൾ മുറുകെ പിടിച്ചു….

“കൂൾ ഗുരു കൂൾ…..

അവളവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അവന്റെ കവിളുകൾ രണ്ടും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

പിന്നെ കണ്ണുളളടച്ചു..ഒരു നിമിഷം ഇരുന്നു…….

“എങ്കിലും മുത്തശ്ശി എന്ത് കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്…… ഇനി മുത്തശ്ശിടെ തലയിലും വല്ല വെള്ളരി വീണോ

“ആ…. എനിക്കറിയില്ല…..

താല്പര്യമില്ലാത്തത് പോലെ പറഞ്ഞു കൊണ്ടവൻ അവളുടെ മടിയിലേക്ക് കിടക്കവേ വാതിലിൽ ആരോ മുട്ടി….

ശ്രെദ്ധയായിരുന്നു ഇരുവരെയും അത്താഴം കഴിക്കാൻ വിളിക്കാൻ വന്നതാണവൾ….

വിശപ്പ് തോന്നാത്തതിനാൽ നന്ദു താഴേക്ക് പോയില്ല….

സിദ്ധു ഒറ്റയ്ക്ക് കഴിക്കാനിരിക്കുന്നത് കണ്ടുകൊണ്ടാണ് സുഭദ്രാമ്മ വന്നത്…..

ഒട്ടുമിക്ക പേരും കഴിച്ചെഴുനേറ്റിരുന്നു…..

“നന്ദു മോളെവിടെ……സിദ്ധു…

സിദ്ധു ഒരു നിമിഷം അവരെ മിഴിച്ചു നോക്കി…..

കുരുപ്പ് പറഞ്ഞത് പോലെ വെള്ളരി വല്ലതും…. തലയിലെങ്ങാനും….

“അവള് മുറിയിലുണ്ട്…..

“എന്നിട്ടെന്താ കഴിക്കാൻ വരാത്തത്

“അത് പിന്നെ… വിശപ്പില്ലാത്തോണ്ട്…..വരുന്നില്ലെന്ന് പറഞ്ഞു

“അതെന്താ വിശപ്പില്ലാതെ…. ഞാൻ പോയി വിളിച്ചിട്ട് വരാം….

അവരെഴുനേറ്റു മുകളിലേക്ക് പോയി….

“ഭാര്യയും ഭർത്താവും കൂടി അമ്മയ്ക്ക് എന്തോ കൂടോത്രം ചെയ്‌തെന്ന തോന്നുന്നേ…..

ലക്ഷ്മി സിദ്ധു വിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു

“മഞ്ഞപിത്തം ബാധിച്ചവർക്ക് സർവ്വവും മഞ്ഞയായിട്ടേ തോന്നു…..

സിദ്ധു പറയുന്നത് കേട്ട് ജിത്തു ചിരിക്കാൻ തുടങ്ങി..

“എടി ശ്രെധേ… . നീ ഇ വടി കൊടുത്തു അടി വാങ്ങിയെന്ന് കേട്ടിട്ടുണ്ടോ….

“കേട്ടിട്ടുണ്ട്….കേട്ടിട്ടുണ്ട്…. ഇപ്പൊ നേരിട്ട് കാണുക കൂടി ചെയ്തു…..

ശ്രെദ്ധ അങ്ങനെ പറഞ്ഞതും ലക്ഷ്മി ദേഷ്യത്തോടെ പാത്രം നീക്കി എഴുന്നേറ്റു പോയി….

“വാലാട്ടികിളി പോകുന്നില്ലേ…..

അവരെ തിരിഞ്ഞു നോക്കിയിരുന്ന രേവതിയോടായി ഹരി ചോദിച്ചു……

അവനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ടവൾ എഴുന്നേറ്റു തിരിഞ്ഞു നടക്കവേ ശ്രെദ്ധ പിറകിൽ നിന്നും വിളിച്ചു

“അങ്ങനെ ഇഷ്ട്ടത്തിനനുസരിച്ചു എഴുനേറ്റു പോയിട്ട് കഴിഞ്ഞപ്രാവിശ്യതെ പോലെരാത്രി അടുക്കളയിൽ കേറി കള്ളന്മാരെ പോലെ തിന്നാമെന്ന് വിചാരിക്കണ്ട…. വേണേ ഇപ്പൊ വന്നിരുന്നു കഴിക്കാം….

“എന്റെ വീട്ടിൽ ഞാനെനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും…. അടുക്കളകാരി അടുക്കളയിലെ കാര്യം മാത്രം നോക്കിയാൽ മതി…. എന്നെ ഭരിക്കാൻ വരണ്ട…

അഹങ്കാരതോടെ പറഞ്ഞു കൊണ്ടവൾ വെട്ടിത്തിരിഞ്ഞു നടന്നു പോകവേ… ശ്രെദ്ധയ്ക്ക് നല്ലോണം ദേഷ്യം വന്നു….

“അവളാരാന്നാ അവളുടെ വിചാരം…. ഞാനൂൽ…. തീപ്പെട്ടി കൊള്ളി…. അഹങ്കാരി…. പട്ടി…. തെണ്ടി…. അടുക്കളകാരി പോലും….

“നിനക്ക് വല്ല കാര്യമുണ്ടോ അവളോടൊക്കെ സംസാരിക്കാൻ പോകാൻ….

“നിങ്ങള് നോക്കിക്കോ ജിത്തുവേട്ടാ…. ഇതിന് പകരം ഞാനെന്റെ നന്ദു വിനെ കൊണ്ട് അവളോട്‌ ചോദിച്ചിരിക്കും….. ഇല്ലെങ്കിൽ എന്റെ പേര് ശ്രെദ്ധ ശേഖരൻ എന്നല്ല….

അവള് ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി….

“ആ… അതിനും നന്ദു…. ഇവിടിനി എന്തെങ്കിലുമൊക്കെ നടക്കും…..

“ഒന്നും നടക്കില്ല…. ഞങ്ങള് നാളെ തന്നെ തിരിച്ചു പോവും….

സിദ്ധു എഴുന്നേറ്റു പോയി കൈകഴുക്കേ ജിത്തുവും ഹരിയും പരസ്പരം നോക്കി

?

“അപ്പോ മുത്തശ്ശി പറയുന്നത് ഇതൊക്കെ ആരെങ്കിലും മനഃപൂർവും പറയിപ്പിച്ചതാണെന്നാണോ…..

താനറിഞ്ഞ സത്യങ്ങളെല്ലാം സുഭദ്രാമ്മ നന്ദുവിനോട് പറയവേ അവൾക്കാകെ കൺഫ്യൂഷൻ തോന്നി….

“അതെ….

“പക്ഷെ ആര്…..

“ലക്ഷ്മി….

“ആ അമ്മച്ചിയോ….അവര് പക്ഷെ…. എന്തിന്

“അതെനിക്ക് അറിയില്ല… പക്ഷെ ഒന്നുണ്ട്…. ജ്യോൽസ്യൻ രാമകൃഷ്ണന്റെ സഹോദരനെ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത് അവളാണ്…. അന്ന് മറ്റാരും കാണികത്തൊരു ഉത്സാഹം സിദ്ധു വിന്റെ ജാതക കാര്യത്തിൽ അവൾ കാണിച്ചിരുന്നത്..എനിക്കോർമ്മയുണ്ട്…. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ അന്നിവിടെ വന്ന അയാളെ നേരിൽ കാണണം…. അയാളാണെങ്കിൽ ഇപ്പൊ സ്ഥലത്തില്ല…. നാളെ ഉച്ചയോട് അടുത്ത് നാട്ടിലേക്ക് വരുമെന്നാണ്.. രാമകൃഷ്ണൻ ജോത്സ്യർ പറഞ്ഞത്…..

“അപ്പോ ഇനി നാളെ അയാളെ കണ്ടാൽ സത്യമറിയാം…. ഹ്മ്മ്….. സത്യത്തിൽ എനിക്കിപ്പോ നിങ്ങളോട് സഹതാപമാണ് തോന്നുന്നത്…. സിദ്ധു ഏട്ടൻ നിങ്ങളുടെ തന്നെ ചോരയാണ് പക്ഷെ ഒന്ന് ചേർത്ത് പിടിച്ചു സ്നേഹിക്കണമെങ്കിൽ കവടി നിരത്തി ജ്യോൽസ്യൻ പ്രവചിക്കണം….

“എല്ലാം എന്റെ തെറ്റ് തന്നെയാണ് കുട്ടി….ഞാൻ…. ഞാനവനോട് വളരെ മോശമായി പെരുമാറി…. ഇത്ര നാളും അകറ്റി നിർത്തി എന്നിട്ടും കുടുംബത്തിൽ തന്നെ കൊണ്ടൊരു ആവിശ്യം ഉണ്ടായപ്പോൾ അപമാനം സഹിച്ചും അവനിവിടെ നിന്നു….

അവരുടെ കണ്ണുകൾ നിറഞ്ഞു……

“മുത്തശ്ശി ആദ്യം മുറിവേൽപ്പിച്ചത് സ്വന്തം മകളെ തന്നെയാണ് അവരുടെ വിശ്വാസത്തെ…സ്വന്തം കുഞ്ഞിന് ജന്മം നൽകി അവസാനമായി ആ കണ്ണടയവേ അവരശ്വസിച്ചിരിക്കുക നിങ്ങളെ കുറിച്ചൊക്കെ ഓർത്തായിരിക്കും…. താനില്ലെങ്കിലും തന്റെ മകനെ നോക്കാൻ പ്രിയപ്പെട്ടവർ ഉണ്ടെന്ന ഉറപ്പിൽ…. അത് തന്നെ നിങ്ങൾ തകർത്തു കളഞ്ഞു… ആ പാവം ഇത്രേം കാലം അനുഭവിച്ച സങ്കടങ്ങൾക്കും അവഗണനകൾക്കും കണക്കില്ല…. ഇനിയാരൊക്കെ എന്തൊക്കെ പറഞ്ഞാലും അവ ആ മനസിലുണ്ടാക്കിയ മുറിവുകൾക്ക് ആശ്വാസമാകില്ല….

“എനിക്കറിയാം… മാപ്പ് പറയാനുള്ള അർഹത പോലുമില്ല എനിക്ക് എന്നാലും ഇനിയെന്റെ കണ്ണടയുന്ന കാലം വരെ അവന്റെ ജീവിതത്തിൽ സന്തോഷം മാത്രം നിറയാൻ എന്നെ കൊണ്ട് കഴിയുന്നത് ഞാൻ ചെയ്തിരിക്കും…. അതിനെല്ലാം മുന്നേ അവന്റെ മേൽ ചാർത്തിയിരിക്കുന്ന ജാതകദോഷത്തെ… അതിന് പിറകിലുള്ളവരെ ഉൾപ്പെടെ ഞാനവന് മുന്നിൽ വെളിപ്പെടുത്തും…. അതിനെനിക്ക് മോളുടെ സഹായം വേണം…..

അവളവരുടെ മുഖത്തേക്ക് നോക്കി….

?

പിറ്റേന്ന് രാവിലെ നന്ദു കുളിച്ചിറങ്ങുമ്പോൾ സിദ്ധു കണ്ണാടിയിൽ നോക്കി തല ചീകുവായിരുന്നു….

വീട്ടിലേക്ക് പോകാനായി ഡ്രസ്സ് ഒക്കെ ഇട്ട്… സുന്ദരകുട്ടപ്പനായിട്ട് നില്കുവാന് കക്ഷി….

ബെഡിൽ ഇന്നലെ പാക്ക് ചെയ്ത ബാഗ് ഇരിപ്പുണ്ട്…

നന്ദു നഖം കടിച്ചു കൊണ്ട് അവനെ നോക്കി നിന്നു….

ഇന്നലെ വരെ വീട്ടിലേക്ക് പോകാൻ ധിറുതി പിടിച്ചു നിന്നത് ഞാനാണെങ്കിൽ… ഇന്ന് ദേ മൂശാട്ട ആരും പറയാതെ തന്നെ ഒരുങ്ങി നില്കുന്നു….

എന്ത് ചെയ്ത് ഇതിനെ തടുക്കും….. ഇന്നലത്തെ സംഭവതോടെ കുടുംബസ്നേഹമൊക്കെ മൂശാട്ട കാറ്റിൽ പറത്തി കളഞ്ഞത് വലിയൊരു അടിയായി പോയി…..

അവൾക്കൊരു എത്തുംപിടിയും കിട്ടിയില്ല….

ഉച്ചക്ക് മുത്തശ്ശിയോടോത് ജ്യോത്സ്യന്റെ വീട്ടിലേക്ക് പോകാമെന്ന് താൻ സമ്മതിച്ചതുമാണ്…..

“സിദ്ധു ഏട്ടാ……

അവനവളെ തിരിഞ്ഞു നോക്കി….

“നീ ഇത് വരെ റെഡി ആയില്ലേ…. പോവണ്ടേ നമുക്ക്… ചെന്ന് റെഡിയാവ്

അവളവന്റെ അടുത്തേക്ക് ചെന്നു…. അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ പിടിത്തമിട്ടു കൊണ്ട് അവനോടു ചേർന്ന് നിന്നു…

“അല്ല…. എന്താണുദ്ദേശം…..

ബട്ടൻസ് കറക്കികൊണ്ടിരിക്കുന്ന അവളെ നോക്കി സിദ്ധു ചോദിച്ചു

“അയ്യേ… ഞാൻ അത്തരക്കാരി നെഹി ഹേ…

അവളുടനെ അതിലെ പിടി വിട്ടു..നിന്നു…

“ആയാലും എനിക്ക് വിരോധമൊന്നുമില്ല….

അവളെ ചേർത്ത് നിർത്തി ചിരിയോടെ അവൻ പറഞ്ഞു

“ഏഹ്….. അതെ… സിദ്ധുവേട്ടാ… ഇന്ന് തന്നെ പോണോ….

“ഇപ്പഴെന്താ ഇങ്ങനൊരു ചോദ്യം…..

“പറയ്യ്….

“പോണോല്ലോ…. എന്താ ശ്രെദ്ധ വല്ലതും പറഞ്ഞോ….

“എന്ത്….

“ആ രേവതിടെ കാര്യം… ഇന്നലെ ശ്രെദ്ധയോട് പറഞ്ഞതിന് അവൾക്കിട്ടു പണി കൊടുക്കാനാണോ ഇവിടെ നിൽക്കാൻ ഉദ്ദേശിക്കുന്നത്….

ഇതൊക്കെ എപ്പോ… അതെങ്കിൽ അത്…. അതിലെങ്ങനെ പിടിച്ചു തൂങ്ങാം

“ആ…. അങ്ങനെ….. ചില ഉദ്ദേശങ്ങൾ ഇല്ലത്തിലതില്ല….

“എങ്കിലേ മോള് പെട്ടെന്ന് ചെന്ന് റെഡി ആയി താഴേക്ക് വാട്ടോ…. ചേട്ടൻ ബാഗ് കൊണ്ട് കാറിൽ വയ്ക്കട്ടെ….

അവൻ ബാഗെടുക്കാൻ മുന്നോട്ട് നടന്നതും അവൾ തടസ്സമായി നിന്നു

“സിദ്ധുഏട്ടാ പ്ലീസ് നമുക്ക് നാളെ പോകാം…. പ്ലീസ്… ഇന്നൊരു സർപ്രൈസ് ഉണ്ട്… അത് കഴിഞ്ഞിട്ട് നാളെ ഉറപ്പായും പോകാം….

“എന്ത് സർപ്രൈസ്…. വീട്ടിൽ പോവാൻ ബഹളം വെച്ച നീ തന്നെയാണോ ഇ പറയുന്നത്

“അത് ഇന്നലെയല്ലേ… ഇതിപ്പോ ഇന്ന്…. പ്ലീസ്

“എന്ത് സർപ്രൈസ് ആയാലും വീട്ടിൽ ചെന്നിട്ട് കാണിച്ചാൽ മതി….

“സിദ്ധുവേട്ടാ പ്ലീസ്….

“നന്ദു നീ ഇപ്പൊ വന്നിലെങ്കിൽ ഇട്ടിരിക്കുന്ന ഡ്രസ്സ്സോടെ ഞാൻ നിന്നെ തൂകിയെടുത്തു കൊണ്ട് പോവും…. അത് വേണ്ടെങ്കിൽ പെട്ടെന്ന് റെഡിയായി താഴേക്ക് വാ….

അതും പറഞ്ഞു ബാഗുമെടുത്തു മൂശാട്ട താഴേക്ക് പോയി….

എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനവിടെ നിന്നു

(തുടരട്ടെ )