Story written by Aparna Dwithy
=============
പ്രേമോം പൊളിഞ്ഞ് മാനസ മൈനേം പാടി കടല്‍തീരത്തിരിക്കുമ്പോളാണ് പിറകിന്നൊരു വിളി…
“ഹലോ….”
തിരിഞ്ഞ് നോക്കുമ്പോള്‍ ക്യാമറയും തൂക്കി ഒരുത്തന്‍.
“രണ്ട് ദിവസായല്ലോ ഇവിടെ കിടന്ന് കറങ്ങുന്നു. എന്താ കാര്യം…?”
‘എന്തായാലും തനിക്കെന്താ….?’
“ആഹാ ചൂടിലാണല്ലോ….” അതും പറഞ്ഞയാള്‍ എന്‍റെ അടുത്ത് വന്നിരുന്നു.
“രണ്ടു ദിവസായല്ലോ ഇവിടെ എന്താ ലൗ ഫെയിലെറാ….?”
‘താനും രണ്ട് ദിവസായല്ലോ എന്താ ലൗ ഫെയിലെറാ…?’
“ഹ ഹ ആള് സ്മാര്‍ട്ടാണല്ലോ? ഏയ് ലൗ ഫെയിലെറാവാന്‍ ചാന്‍സില്ല അതിന്‍റെ സങ്കടമൊന്നും കാണാനില്ലല്ലോ”
‘പിന്നെ എന്നെ ഇട്ടേച്ച് വെറൊരുത്തിയെ കെട്ടിയവന് വേണ്ടി ഞാന്‍ നെഞ്ചത്തടിച്ച് നിലവിളിക്കണോ….?’
”അപ്പോ സംഭവം അത് തന്നെയാ അല്ലേ…?”
‘ആണെങ്കില്‍ തന്നെ തനിക്കെന്താഡോ…? വിശേഷമറിയാന്‍ വന്നിരിക്കുവാ…..’ ഞാന്‍ പിറുപിറുത്തു.
”ചൂടാവാതെഡോ ഞാന്‍ തന്നെ പരിചയപ്പെടാന്‍ വന്നതല്ലേ….പോട്ടെഡോ അവനങ്ങനാന് വെച്ച് ആ ദേഷ്യം എന്നോട് തീര്‍ക്കണോ…..?” ഞാനൊന്നും മിണ്ടിയില്ല.
”ഞാന്‍ ജിതിന്‍. ജിത്തു ന് വിളിക്കും ” അവന്‍ കൈ എനിക്ക് നീട്ടി പറഞ്ഞു.
”ഒന്ന് കൈ താ മാഷേ….”
‘ഞാന്‍ അപര്‍ണ….’ ഞാനും കൈ തിരിച്ച് നീട്ടി പരിചയപ്പെട്ടു.
”എനിക്ക് തന്നെ അറിയാം ”
‘ങേ….. എങ്ങനെ?’
”ഞാന്‍ രണ്ട് ദിവസമായി ഇവിടെ. എന്‍റെയീ ക്യാമറ കണ്ടോ അതില്‍ രണ്ട് ദിവസമായി പതിഞ്ഞ ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തമായിരുന്നു ഒന്നൊഴികെ താന്‍….അത് കൊണ്ട് ഒരു ആകാംഷ സോ അന്വേഷിച്ചു തന്നെക്കുറിച്ച് ”
‘ഇയാള്‍ ആള് കൊള്ളാലോ ‘
”ഹ ഹ. പിന്നെ പറ എന്താണ് തന്‍റെ ഫ്യൂച്ചര്‍ പ്ലാന്‍സ് ഇങ്ങനെ തിരയെണ്ണി ജീവിക്കാനാണോ….?”
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.
”വിട്ടേക്ക് ഡോ നഷ്ടപ്പെട്ടത് ഓര്‍ത്ത് വിഷമിക്കാനുള്ളതല്ല നിന്‍റെ ജീവിതം. ഇനിയും ഒരുപാട് നേടാനുണ്ട് ജീവിതത്തില്‍. നിന്‍റെ ഇതേ അവസ്ഥ എന്‍റെ ജീവിതത്തിലും വന്നിട്ടുണ്ട് ഒരിക്കല്‍. അന്ന് ഞാനും ചിന്തിച്ചതാ എന്‍റെ ജീവിതം അവിടെ അവസാനിച്ചു എന്നൊക്കെ. പക്ഷേ പിന്നീട് ആലോചിച്ചു അവളെ കാണും മുന്‍പും ഞാന്‍ ജീവിച്ചിരുന്നല്ലോ പിന്നെന്താ ഇനി അങ്ങോട്ടും ജീവിച്ചാല്‍ എന്ന്. പിന്നീടങ്ങോട്ടുള്ള എന്‍റെ ലൈഫ് ഹാപ്പിയായിരുന്നു. ഒരുപാട് യാത്രകള്‍…..ആ യാത്രകളില്‍ കണ്ടുമുട്ടുന്ന ഒരുപാട് ജീവിതങ്ങള്‍…..അതൊക്കെ എന്നെ ഒരുപാട് ചെയിഞ്ച് ചെയ്തു. നൗ ഐ തിങ്ക് അയാം ദ മോസ്റ്റ് ഹാപ്പിയസ്റ്റ് മാന്‍ ഇന്‍ ദിസ് വേള്‍ഡ്…..”
ഞാന്‍ അയാളെ തന്നെ നോക്കിയിരുന്നു.
”അതേഡോ. നി വിചാരിച്ചാല്‍ മാറാവുന്ന സങ്കടങ്ങളെ നിനക്കിപ്പോള്‍ ഉള്ളു. ദേ ഈ കടലു പോലെ നീണ്ടു കിടക്കുവാ നിന്‍റെ ലൈഫ് അത് എന്‍ജോയ് ചെയ്ത് ജീവിക്കണം. അപ്പോ ഞാന്‍ പോവ്വ്വാ ബൈ……”. അയാള്‍ എഴുന്നേറ്റ് നടന്നു.
അയാള്‍ പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോളാണ് പിറകീന്ന് വീണ്ടും ഒരു വിളി.
”ഡോ……”
ഞാന്‍ തിരിഞ്ഞു നോക്കി
”ഇനിയുള്ള യാത്രകള്‍ക്ക് എന്‍റെ കൂടെ പോരുന്നോ…..? ആലോചിച്ച് പറഞ്ഞാല്‍ മതി ഞാന്‍ കുറച്ച് ദിവസം ഇവിടൊക്കെ തന്നെ ഉണ്ടാവും. ” അയാളതും പറഞ്ഞു തിരിഞ്ഞു നടന്നു…..
*****************
”ഡോ താനെന്താ ഈ ആലോചിക്കുന്നേ….?”
‘ഹേ ഒന്നുമില്ല ഞാന്‍ ഇയാളെ പരിചയപ്പെട്ട ദിവസം ഒന്നോര്‍ത്ത് നോക്കിയതാ ‘
”തന്‍റെ ഫേവറേറ്റ് സ്ഥലം എത്താറായിട്ടോ…..ദ ഗ്രേറ്റ് താജ്മഹല്‍ ”
‘ഷാജഹാന്‍ മുംതാസ് ന് വേണ്ടി താജ് മഹല്‍ പണിതു നി എനിക്ക് വേണ്ടി എന്താ ചെയ്യാന്‍ പോണത് ‘
”ഞാനോ….ഞാന്‍ ഒരു വലിയ കൊട്ടാരം പണിയും എന്നിട്ട് അതിന്‍റെ ചുമരുകള്‍ ഒക്കെ നിന്നെ കണ്ട അന്ന് മുതല്‍ ഉള്ള ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കും എന്നിട്ട് അതിന് ‘മൈ ഹെവന്‍’ എന്ന് പേരിടും എന്താ പോരെ? ”
‘ഹ ഹ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ‘
”നടക്കുമെടി ഇത് വരെ ഉള്ള എല്ലാ ആഗ്രഹങ്ങളും നടന്നില്ലേ. ഇതും നടക്കും നീ വാ…..”
ഞങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് ജീവിതയാത്ര തുടര്‍ന്നു…..!
~അപര്‍ണ