മാറ്റങ്ങൾ….
Story written by Magi Thomas
==================
കോടതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ മനുവിന്റെ ചങ്കു പിടയുന്നുണ്ടായിരുന്നു. ഉള്ളിൽ ഒരു നീറ്റൽ. ഒരു വിടപറയലിന്റെ ആളികത്തൽ….നെഞ്ച് വരിഞ്ഞു മുറുകുന്നപോലെ….തിരിഞ്ഞു നോക്കാനുള്ള ധൈര്യമില്ലാത്ത…അവളോടൊരു വാക്കു പറയാനാകാതെ അമ്മയുടെ കൂടെ അവൻ കാറിലേക്ക് കയറി..
തനിക്ക് വേണ്ടി ചങ്കു പറിച്ചു തന്നവൾ….തന്നെ കണ്ട നാൾ മുതൽ തന്നെ മാത്രം ഹൃദയത്തിൽ സൂക്ഷിച്ചവൾ….ഒരു മാപ്പ് പറയലിനു വേണ്ടി മനസ് വിങ്ങുമ്പോൾ…കോടതി വളപ്പിൽ നിന്നും കാർ നീങ്ങി തുടങ്ങിയിരുന്നു…
വിടർന്ന കണ്ണുകളിൽ പൊഴിഞ്ഞു വീഴാറായ ഒരു തുള്ളി കണ്ണുനീരുമായവൾ ആ കോടതി മുറിയുടെ പടിയിറങ്ങി പോകുന്നത് അവന്റെ പാതിയടഞ്ഞ കണ്ണിൽ മായാത്ത ഒരു രൂപം പോലെ നിന്നപ്പോൾ അവളെ ആദ്യമായി കണ്ടതാണ് അവൻ ഓർത്തത്.
*******************
അന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു വീഴാറായ ഒരു വിടർന്ന കണ്ണുകൾ വളരെ അപ്രതീക്ഷിതമായി ആയിരുന്നു അവന്റെ കണ്ണിൽ പെട്ടത്. മൂന്നാമത്തെ വർഷത്തെ അവസാന പരീക്ഷയും കഴിഞ്ഞു വീട്ടിലേക് മടങ്ങുമ്പോളാണ് ഒരു പെൺകുട്ടി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കുറെ ആൺകുട്ടികളുടെ നടുവിൽ നില്കുന്നത് കണ്ടത്. ആദ്യം പോയി അവളെ രക്ഷിക്കാൻ തോന്നിയെങ്കിലും, പതുകെ മാറിനിന്നു കാര്യം അനേഷിച്ചു. അവളുടെ തന്നെ ക്ലാസ്സിലെ ആൺകുട്ടികളുമായി ചില വാക്കു തർക്കങ്ങൾ ആണ് കാരണമെന്നു മനസിലാക്കിയതോടെ പതുകെ ബൈക്കിൽ കയറി സ്ഥലം വിട്ടു.
പിന്നെ എപ്പോളും അവളായിരുന്നു മനസ്സിൽ..ഊണിലും ഉറക്കത്തിലും മയക്കത്തിലും എന്ന് വേണ്ട എല്ലാടത്തും അവൾ തന്നെ…ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ പിന്നെ എല്ലാ ചെക്കന്മാരും ചെയ്യുന്നപോലെ തന്നെ അവളുടെ പേര് നാട് ജാതകം വരെ തിരക്കുന്ന സ്ഥിരം പരിപാടി ആരുന്നു അടുത്തത്. കോളേജിലെ പ്രധാനപെട്ട വായിനോക്കിയും അലവലാതിയും ആയ ഒരു ഫ്രണ്ട് ഉണ്ടാകുന്നത് കൊണ്ട് തന്നെ വിവരങ്ങൾ മിന്നൽ വേഗത്തിൽ കിട്ടി.
പ്രിയ..ഫസ്റ്റ് ഇയർ ബി. കോം, വീട് എറണാകുളം, ഹോസ്റ്റലിൽ താമസിക്കുന്നു.
ഒരു വർഷമായിട്ടും അവളെ ഇതുവരെ കണ്ടിട്ടിട്ടില്ല…അവൻ ഓർത്തു. വല്ലാത്ത കഷ്ടമായി. എക്സാം. കഴിഞ്ഞു ഇനിയിപ്പോ കോളജിൽ പോകാനും പറ്റില്ല. എന്തായാലും ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് കൊടുക്കാം എന്ന് കരുതി പ്രൊഫൈൽ ഓപ്പൺ ചെയ്തു.
പ്രിയ എന്ന് സെർച്ച് ചെയ്തു…
വളരെ പെട്ടെന്നായിരുന്നു മനുവിന്റെ കണ്ണുകൾക്ക് തിളക്കം ഉണ്ടായത്. വിശ്വസിക്കാൻ പറ്റുന്നില്ല. പ്രിയയുടെ പ്രൊഫൈൽലിൽ നിന്നും നേരത്തെ തന്നെ റിക്വസ്റ്റ് കിടക്കുന്നു.
താനിതുവരെ അത് ശ്രെദിച്ചിട്ടു പോലുമില്ലെന്ന് ഓർത്തപ്പോൾ അവന് വല്ലാത്ത നഷ്ടബോധം തോന്നി.
പ്രേമിക്കാനുള്ള ഒരു വർഷമാണ് മനു നീ പാഴാക്കിയത് ആത്മഗതം അവന്റെ ഉള്ളിൽ മുഴങ്ങി. പിന്നെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു ഒരു ഹായ് അടിച്ചു. ഉടൻ തന്നെ റിപ്ലയും വന്നു.
“ഹായ് ചേട്ടാ…
“ഹായ് എന്നെ അറിയുമോ??” അവന് ചോദിച്ചു
“പിന്നെ ചേട്ടനെ എല്ലാർക്കും അറിയാല്ലോ ചേട്ടൻ നന്നായി പാട്ട് പാടുമല്ലേ? ഞാൻ കണ്ടാരുന്നു കോളജിൽ പ്രോഗ്രാമിന്.. അവൾ പറഞ്ഞു..
മനുവിന് കുളിർമഴ പെയ്യുന്ന ഫീൽ ആരുന്നു മനസ്സിൽ..
“ഏയ്യ് അങ്ങനെ വല്യ പാട്ടൊന്നുമില്ല, അത്യാവശ്യം,…
“എനിക്കിഷ്ടപ്പെട്ടു..അവൾ പറഞ്ഞു…
“എന്ത്? ” അവന് ചോദിച്ചു
“പാട്ട് ” അവൾ പറഞ്ഞു.
“ഹഹ ok ok…ഞാൻ കരുതി എന്നെ ആയിരിക്കുമെന്ന്” അവൻ ഒന്ന് എറിഞ്ഞു നോക്കി.
“ചേട്ടനെ എല്ലാർക്കും ഇഷ്ടമല്ലേ..എന്റെ ക്ലാസ്സിൽ കുറെ ഫാൻസ് ഉണ്ട് ” അവൾ നൈസ് ആയി റിപ്ലൈ ചെയ്തു.
“ആഹാ താനാണോ fans association പ്രസിഡന്റ്? അവൻ ചോദിച്ചു.
“ഏയ്യ് ഞാനല്ല മേഖയാ”
“മേഖയോ അതാരാ?”
“അവൾക് ചേട്ടനോട് ക്രഷ് ആണ്.”
അവൾ പറഞ്ഞ കേട്ടു അവൻ ഒന്ന് ഞെട്ടി…..നിങ്ങൾ പിള്ളേരെടെ ഓരോ കാര്യം! അവൻ പതുകെ ചാറ്റ് ബോക്സിൽ നിന്നും പുറത്തിറങ്ങി.
ഇന്നത്തെ ദിവസം കൊള്ളാം തനിക്കൊരാളോട് ക്രഷ് തന്നോട് വേറെ ഒരാൾക്കു ക്രഷ്…
**********************
ബെസ്റ്റ് കണ്ണാ ബെസ്റ്റ്…
“മനു….ഒന്നിങ്ങു വന്നേ…അമ്മ വിളിച്ചതും അവൻ പെട്ടെന്ന് അടുക്കളയിലേക് എത്തി.
“മോനെ…നിനക്ക് ക്യാമ്പസ് സെലെക്ഷൻ കിട്ടിയ കാര്യം ഞാൻ പേരമ്മയോട് പറഞ്ഞാരുന്നു. അവൾ നിനക്ക് നല്ലൊരു ആലോചന ആയിട്ട് വന്നിട്ടുണ്ട്.”
“എനികിപ്പോ കല്യാണം ഒന്നും വേണ്ടന്നെ..അവൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു.”
“അതൊന്നും പറഞ്ഞ പറ്റില്ല..മിനു കുട്ടിക്ക് ഇപ്പോ മാസം രണ്ടായി. അവളുടെ പ്രസവം അടുത്താൽ എനിക്ക് ദുബായിലേക് പോകേണ്ടി വരും..പിന്നെ ഉടനെ ഒന്നും നടത്താൻ പറ്റില്ല..ഞാൻ പോണേനു മുന്നേ..നിന്റെ കാര്യം നടത്തണം..മിനു കുട്ടിം വരാം എന്നു പറഞ്ഞിട്ടുണ്ട്..കല്യാണം കഴിഞ്ഞാൽ നീയും ആ കുട്ടിയും കൂടെ ബാംഗ്ലൂർ പോയി താമസിച്ചോളൂ..അവൾക്കും അവിടെ ആണ് ജോലി.”
“എന്റമ്മേ ഞാൻ കുട്ടിയെ കണ്ടിട്ട് പോലുമില്ല…പിന്നെ അമ്മ ഇത്രേം ഒക്കെ അങ്ങ് പ്ലാൻ ചെയ്യണോ?..
‘ഞാൻ കണ്ടാരുന്നു..മാളൂന്റെ കുട്ടീടെ മാമോദിസയ്ക്കു..നല്ല കുട്ടിയ…”
അമ്മ പറഞ്ഞത് കേൾക്കാൻ നിക്കാതെ അവൻ അകത്തേക്ക് പോയി…
മനസ്സിൽ എവിടെയോ പതിഞ്ഞ ഒരു മുഖം അവന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിരുന്നു…
മനു..ആ കുട്ടീടെ ഫോട്ടോ നിന്റെ വാട്സപ്പിലേക് മിനു കുട്ടി അയച്ചിട്ടുണ്ട് നീ ഒന്ന് നോക്കിട്ട് അവളെ വിളിക്കാൻ പറഞ്ഞു.”
എനിക്ക് കാണണ്ട..അവൻ പരിഭവത്തോടെ കട്ടിലിലേക് കിടന്നു.
****************
“മിനു അവൻ വളരെ പരിഭവത്തില…ഇപ്പോൾ കല്യാണം വേണ്ടെന്ന പറയുന്നേ……”
“മം…”
എന്താടീ ചെയ്യുന്നേ നല്ലൊരു ആലോചന ആരുന്നു…
“സാരമില്ല അമ്മേ..അവന്റെ ഇഷ്ടംപോലെ നടക്കട്ടെ ഇനീപ്പോ അവൻ പറഞ്ഞിട്ട് മതി….”
മനുവിന് താല്പര്യം ഇല്ലെന്നു മനസിലായപ്പോൾ വീട്ടുകാർ അതുവിട്ടു..മനു ബാംഗ്ലൂർലേക് പോകുകേം ജോലിയിൽ ജോയിൻ ചെയ്യുകേം ചെയ്തു…
***************************
രണ്ടു വർഷങ്ങൾ കടന്നുപോയ്…
ഇതിനിടയിൽ മനു പ്രിയയുമായി അടുത്തു. ഒരിക്കൽ പരസപരം അവർ ഇഷ്ടം പറഞ്ഞു…അവൻ അവൾക്കായി കാത്തിരിക്കുന്നു എന്ന് കേട്ടപ്പോൾ പ്രിയക്ക് വല്ലാത്ത സന്തോഷം തോന്നി…
ഓരോ ദിവസവും അവനോടുള്ള ഇഷ്ടം കൂടി വന്നു…
അങ്ങനെ അവളുടെ കോഴ്സ് കഴിഞ്ഞു അവൻ അവളുടെ വീട്ടിൽ പോയി കല്യണം ആലോചിച്ചു.
അങ്ങനെ രണ്ട് വീട്ടുകാർടേം സമ്മതത്തോടെ അവരുടെ കല്യാണം കഴിഞ്ഞു. വിവാഹം കഴിഞ്ഞു അവർ ബാംഗ്ലൂർക് എത്തി….സുന്ദരമായ ഒരു ഫ്ലാറ്റ്…രണ്ടുപേർടേം ഇഷ്ടത്തിന് ഡിസൈൻ ചെയ്‌തെടുത്തതായിരുന്നു അത്.
“മനു…ഇതു കണ്ടോ? എന്ത് ഭംഗിയാ ബാൾക്കനിയിൽ നിന്നും താഴേക്കു നോക്കാൻ….”
പ്രിയയുടെ സംസാരം അവനെ ലേശം അസ്വസ്ഥതനാക്കി..
ഹലോ…മനു..എന്നാണോ വിളിക്കുന്നെ..മനുവേട്ടാ എന്നരുന്നെല്ലോ ഇത്രയും നാൾ…..
“ഓഹ്..അതിനിപ്പോ എന്താ?” അവൾ ചോദിച്ചു..
“മനു…മനുവേട്ടാ…മനുചേട്ടാ…മനുകുട്ടാ..എന്തായാലും പോരെ….”
മം…” അവൻ ഒന്ന് മൂളി…
പിന്നെ വൈകിട്ട് neighbours നെ ഒക്കെ ഒന്നു പരിചയപ്പെടാം…അവൻ പറഞ്ഞു…
Ok സർ… ” അവളും പറഞ്ഞു…
എന്ന എന്റെ മോൾ പോയി ഫ്രഷ് ആയിട്ട് ചേട്ടനൊരു ചായ കൊണ്ട് വാ…”
Ok സർ… ” അവൾ ചിരിച്ചുകൊണ്ട് ബെഡ്‌റൂമിലേക്കു പോയി…..
*****************
കാളിങ് ബെൽ കാതിൽ മുഴങ്ങിയപ്പോൾ ലയ ഉറക്കത്തിൽ നിന്നും എണിറ്റു..
നീണ്ട മുടിയിഴകൾ മുകളിലേക്കു ഒതുക്കി ഒരു ക്ലിപ്പ് ഇട്ടു വെച്ചു..പതിയെ എണിറ്റു..ക്ലോക്കിൽ സമയം വൈകിട്ട് 6 മണി…ഈ സമയത്ത് ആരാണ് പതിവില്ലാതെ…ജോൺ നല്ല ഉറക്കത്തിലാണ്..അവൾ ഹാളിലേക് പോയി..ഡോർ തുറന്നു…കണ്ണുകൾക്ക് എന്തെന്നില്ലാത്ത തിളക്കം…
“മനു….
മനു…
മനുവും പ്രിയയും…”
അയ്യോ ഇതാരാ ലയായോ.. !!!!! മനു ചോദിച്ചു
എടി പൊട്ടി നീയാണോ ഇവിടെ താമസിക്കുന്നെ… ” മനു പെട്ടെന്നു ആകാംഷഭരിതനായി….
“പ്രിയെ…ഇതു ലയ..ഞങ്ങൾ പ്ലസ് ടു ക്ലാസ്സിൽ ഒരുമിച്ചാരുന്നു…”
നമ്മടെ മാളൂന്റെ കസിൻ ആണ്…” മനു പറഞ്ഞു.
ആണോ? ഹായ് ചേച്ചി…പ്രിയ ലയയെ പരിചയപെട്ടു…”
ലയ : “മിനു കുട്ടി പറഞ്ഞു നിങ്ങൾ ബാംഗ്ലൂർക് എത്തി എന്ന്..ബട്ട് ഇത് വളരെ unexpected ആയിപോയി”
“വരൂ.. ഇരിക്കു.. ” ഞാൻ ജോൺനെ വിളിക്കാം…
വേണ്ട ഉറങ്ങുണേൽ ഉറങ്ങട്ടെ ഞങ്ങൾ പിന്നെ വരാം… ” പ്രിയ പറഞ്ഞു..
ഹാ…ജോൺ oru മീറ്റിംഗ് കഴിഞ്ഞു ഇപ്പോ എത്തിയെ ഉള്ളാരുന്നു…”
പ്രിയ: സാരമില്ല ഞങ്ങൾ പിന്നെ പരിചയപെട്ടോളാം..മനും പറഞ്ഞു…
“പിന്നെ എന്തൊക്കെയാ നിന്റെ വിശേഷം..? മനു ചോദിച്ചു…
“മാര്യേജ് കഴിഞ്ഞു 2 years ആയി…രണ്ടുപേരും ഇവിടെ തന്നെ വർക്ക് ചെയ്യുന്നു…”
“കുട്ടികൾ??
പ്രിയയുടെ ചോദ്യം പെട്ടെന്നു ലയയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…
ആയിട്ടില്ല..”
ഞാൻ ചായ എടുത്തിട്ട് വരാം “
അവൾ മുഖം കുനിച്ചു കൊണ്ട് പെട്ടെന്ന് അടുക്കളയിലേക് പോയി….
പ്രിയ മനുവിനെ നോക്കി..
എന്തിനാ ഇപ്പോ അങ്ങനെ ചോദിച്ചേ എന്ന് അവന്റെ മുഖഭാവത്തിൽ വ്യക്തമായിരുന്നു..’
പ്രിയ പെട്ടെന്നു എന്നിട്ടു അടുക്കളയിലേക് ചെന്ന്..
“ചായ ഒന്നും വേണ്ട ചേച്ചി ഞങ്ങൾ ഇറങ്ങുവാ…Neighbors നെ എല്ലാം ഒന്നു പരിചയപ്പെടാം എന്ന് വെച്ചു അത്രേ ഉള്ളു…”
“ജോൺ എണീറ്റിട് ഞങ്ങൾ അങ്ങോട്ട് വരാം കേട്ടോ..ലയ പറഞ്ഞു….”
“അതിനെന്താ…ഇറങ്ങു…..”
Ok ബൈ ലയ , bye ചേച്ചി…
അവർ രണ്ടുപേരും തിരിച് വീട്ടിലേക് പോയി…
************************
“എന്റെ പ്രിയേ നീയെന്തിനാ അവളോട് അങ്ങനെ ചോദിക്കാൻ പോയെ…..?
അടുക്കളയിലെ പുതിയ പാത്രങ്ങൾ അടുക്കി വെക്കുന്നതിനിടയിൽ മനു ചോദിച്ചു…
“ശെടാ.. ഇതെന്ത് കഷ്ടമാ… ഞാൻ ജസ്റ്റ് ഒന്നു ചോദിച്ചു പോയതാ..”
കല്യാണം കഴിഞ്ഞു 2 years ആയെന്നു പറഞ്ഞപ്പോൾ…
മനു : കുട്ടി ഉണ്ടേൽ അവിടെ കാണില്ലേ?
പ്രിയ : കുട്ടി ചിലപ്പോ ഉറങ്ങുണെങ്കിലോ?
മനു : ആ അത്….
പ്രിയ : എന്റെ മനുവേട്ടാ കുട്ടികൾ എല്ലാത്തതൊക്കെ ഇപ്പൊ ഒരു കോമൺ പ്രോബ്ലം ആണ്…എത്രയോപേർ ട്രീറ്റ്മെന്റ് എടുക്കുന്നു..
മനു : ആരിക്കും എന്നാലും നീയത് ചോദിച്ചപ്പോൾ അവളുടെ മുഖം ആകെ മാറി…കണ്ണൊക്കെ നിറഞ്ഞു…
പ്രിയ : അതല്ലേ ഞാൻ പെട്ടെന്നു പുറകെ ചെന്നത്…
മനു : മം…
പ്രിയ : ഇനിപ്പോ ഇത് ആലോചിച്ചു ഇരിക്കേണ്ട… നമുക്കവരെ ഒരു ഡിന്നർന്നു വിളിക്കാം…
മനു : എന്നിട്ട് ഞാൻ ഉണ്ടാക്കണമായിരിക്കും ?
പ്രിയ : “ofcourse..എനിക്ക് കുക്കിംഗ് അറിയില്ലന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ?
മനു : എന്നാലേ നീ കുക്കിംഗ് ഒക്കെ പഠിച്ചിട്ട് അവരെ വിളിച്ചാൽ മതി…
പ്രിയ : എന്നാൽ പിന്നെ ഒരു 10 yrs വെയിറ്റ് ചെയേണ്ടി വരും…. ഹാ ഹാ ഹാ…
മനു : ഉവാ…ഒരു one month ടൈം തെരും. എല്ലാം പഠിച്ചു പാസ്സ് ആയിക്കോ…ഇല്ലേൽ നാട്ടിൽ തിരിച് വിടും. വീട്ടിൽ പോയി പഠിച്ചിട് വന്നാൽ മതി..
പ്രിയ തന്റെ കയ്യിരുന്ന കുറച്ച് വെള്ളം അവന്റെ അവന്റെ മുഖത്തേക്ക് തെറിപ്പിച്ചു…താൻ പോടോ.. Monkey manu…..”
അവൻ മുഖമൊക്കെ കുടഞ്ഞു… പിന്നെ നേരെ ചെന്ന് അവളെ തന്റെ കൈകളിൽ വരിഞ്ഞു മുറുക്കി…
സ്നേഹത്തോടെ…ഇഷ്ടത്തോടെ.. ചെറിയ കുറുമ്പുകളോടെ… നല്ലൊരു സന്തോഷമുള്ള ലൈഫ് അവിടെ ആരംഭിക്കുകയായിരുന്നു…..
ഓരോ ദിവസം കഴിയുന്തോറും പരസ്പരം പിരിയാനാകാത്തവിധം….
*******************
“ഹാ മിനു ചേച്ചി…
ഇവിടെ..ഇവിടെ അടിപൊളിയല്ലേ…ഏട്ടൻ രാവിലെ പോകും…പിന്നെ ഞാൻ ഇങ്ങനെ വ്ലോഗ് ഒക്കെ കണ്ടു..എന്റെ പപ്പിയെ ഒക്കെ നോക്കി അങ്ങ് സമയം കളയും…
പിന്നെ ഈവെനിംഗ് ഞാനും കുറച്ചു ഫ്രണ്ട്സും കൂടെ ജോഗിങ്…ഏട്ടൻ രാവിലെയാ ജോഗിങ് ഞാൻ അപ്പോ നല്ല ഉറക്കമാരിക്കും…
അങ്ങനെ ഒക്കെ പോകുന്നു…”
പ്രിയ ഫോണിൽ കൂടെ പറഞ്ഞു
മിനു തന്റെ നാത്തൂന്റെ വിശേഷങ്ങൾ അനേഷിക്കുകയായിരുന്നു…
മിനു : ഞങ്ങൾ വരുന്നുണ്ട്… മാര്യേജ് നു വരാൻ പറ്റിയില്ലല്ലോ…
പ്രിയ : ആഹാ ഗുഡ് ന്യൂസ് ആണല്ലോ…ഞാൻ ചേട്ടനോട് പറയാം…
മിനു : ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…അമ്മയും കാണും..
പ്രിയ :ആയിക്കോട്ടെ….ശെരി ചേച്ചി..”
********************
അങ്ങനെ ഒരു ചെറിയ വെക്കേഷന് അവർ എല്ലാവരും മനുവിന്റെ അടുത്തെത്തി…
മനു ഒരുപാട് നിർബന്ധിച്ചിട്ടും പ്രിയ ഭക്ഷണം ഉണ്ടാക്കാൻ തയ്യാറായില്ല..എല്ലാം പുറത്തു നിന്നുള്ള ഓർഡർ ആരുന്നു…മനുവിനെ അതു വല്ലാതെ വിഷത്തിലാക്കി…
തന്റെ അടുക്കളയിൽ അമ്മയും മിനു കുട്ടിയും പാചകത്തിനു കേറിയപ്പോൾ അവൻ ആകെ ചമ്മി….
എല്ലാവരും വന്നതറിഞ്ഞ ലയ അവിടേക്ക് വന്നു….കൈയിൽ കുറെ ഫുഡും ആയാണ് അവൾ വന്നത്…
“ഹോ നീയെന്റെ മാനം കാത്തു…” മനു തമാശയായി പറഞ്ഞു…
“ഹഹഹ…
ഇവളെ കെട്ടിയിരുന്നേൽ ഇങ്ങനൊക്കെ കഴിക്കാൻ വയ്യാർന്നോ? അമ്മ ചോദിച്ചു…
മനു ഒന്ന് ഞെട്ടി…!
പ്രിയയും അതു കേട്ടു…
പെട്ടെന്നു മിനു പറഞ്ഞു…
“ഈ അമ്മേടെ ഒരു തമാശ…. കേട്ടോ പ്രിയേ..പണ്ട് ഇവന് ഞങ്ങൾ ലയെ ഒന്ന് ആലോചിച്ചതാ…ഇവൻ ഫോട്ടോ പോലും നോക്കാതെ വേണ്ടാന്നു പറഞ്ഞു. അവന്റെ മനസ്സിൽ നീയാണ് എന്ന് പിന്നല്ലേ മനസിലായെ…”
പ്രിയക്ക് അത് അത്രക് ഇഷ്ടമായില്ല എന്ന് മനുവിനു മനസിലായി… അവനും അതൊരു ഷോക്ക് ആരുന്നു..
പണ്ട് തനിക് വേണ്ടി ആലോചിച്ചത് ലയയെ ആണെന് അവനും അറിയില്ലാരുന്നു….
“നിങ്ങൾ കഴിക്ക്…ജോൺ ഇപ്പോ വരും..ഞാൻ അങ്ങോട്ട് പോട്ടെ… ” ലയെ പെട്ടെന്നു അവിടുന്നു പോയി…
പ്രിയയും മനും റൂമിലേക്കു പോയപ്പോൾ മിനു അമ്മയോട് ചോദിച്ചു.. അമ്മക് എന്തിന്റെ സുകേടാരുന്നു??
“പിന്നെ… നമ്മൾ വന്നിട്ട് രണ്ടു ദിവസായി..അവൾ ഈ അടുക്കള വരെ കേറിട്ടുണ്ടോ?
“ഇവിടെ വെപ്പും കുടിം ഒന്നുമില്ല… ഒരു പട്ടി കുഞ്ഞിനേം കൊണ്ട് അങ്ങോട്ടും എങ്ങോട്ടും നടന്നാൽ ജീവിതം എങ്ങനാ മുന്നോട്ട് പോകുന്നേ…അവൻ ഒന്നും പറയില്ലലോ.. അവൻ തന്നെ കണ്ടുപിടിച്ചതല്ലേ…
ആ ലയ വീട്ടിലെ എല്ലാം ചെയ്തിട്ട് ജോലിക്കും പോകും…ഇവിടൊ??
അവൾക് ജോലിക്ക് പൊക്കുടേ.. അല്ലെ വീട്ടിലെ പണി ചെയ്ത് കൂടെ?? ഇങ്ങനെ ചുമ്മാ നടന്നാമതിയോ?”
മനുവിന്റെ അമ്മ നല്ല ദേഷ്യത്തിലാരുന്നു…
“അതൊക്കെ അവരുടെ കാര്യം.. അമ്മ അതിൽ ഇടപെടരുത്… അവര്ക് തമ്മിൽ പ്രശ്നങ്ങൾ ഇല്ലേൽ നമുക്കെന്താ….”
പിന്നെ പ്രിയ ചെറിയ കുട്ടിയല്ലേ..കോഴ്സ് കഴിഞ്ഞേ ഉള്ളു…അവൾ വീട്ടിലെ ഒരു മോൾ ആണ്…അവൾക് ഒരുപാട് ബുദ്ധിമുട്ട് ഒന്നും അറിഞ്ഞു ശീലം ഉണ്ടാകില്ല… ” മിനു പറഞ്ഞു
അമ്മ : “ആയിക്കോട്ടെ അതൊക്കെ കല്യാണത്തിന് മുന്നേ.. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കാര്യങ്ങൾ നോക്കണം…വീടിന്റെ ചുമതല ഏറ്റെടുക്കണം..നല്ലത് വല്ലോം വെച്ചുണ്ടാക്കി കൊടുക്കണം…..”
മിനു :” അമ്മ ഇവിടെ അധികം നിക്കണ്ട.. നമുക്ക് നാളെ തന്നെ പോയേക്കാം…അമ്മ ഇവിടെ നിന്നാൽ ഇവിടെയൊരു പൊട്ടിത്തെറി നടക്കും…”
*********************
പതുപോലെ രാവിലെ ലയയെ ജോഗിങ്നു കണ്ടപ്പോൾ മനുവിന് ഒരു ചമ്മൽ തോന്നി…എന്താ മനു ഒരു പരിചയം ഇല്ലാതെ പോകുന്നേ? ലയ ചോദിച്ചു…
ഹെയ്…. ഒന്നുപൊടി…അവൻ ചിരിച്ചു…
എന്നാലും നീയെന്റെ ഫോട്ടോ പോലും നോക്കാതെ reject ചെയ്തതല്ലോടാ അവൾ പറഞ്ഞു..
മനു ആകെ വിളറി….
മനു : അതുപിന്നെ…. ഞാൻ… അന്ന്…
ലയ : ഹാ ഹാ… ഇനി ഒന്നും പറയണ്ട…
മനു : നീ ഇത് ഒരിക്കൽ പോലും പറഞ്ഞില്ലാലോ?
ലയ : എന്തിനാ പറയുന്നേ? നിനക്ക് അതിൽ താല്പര്യം ഇല്ലാരുന്നല്ലോ? ഞാൻ അതൊക്കെ അപ്പോൾ തന്നെ വിട്ടു….
മനു : നീ ഹാപ്പി അല്ലെ അതുമതി…
ലയ : ഹാപ്പി ആയിരുന്നു ആദ്യമൊക്കെ…
മനു : മം…
ലയ : ഇപ്പോൾ എങ്ങനേലും ലൈഫ് ജീവിച്ചു തീർക്കണം.. അത്രേ ഉള്ളു…
മനു : കുട്ടികൾ ആണോ പ്രശ്നം..?
ലയ : മം….അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
മനു : ഏയ്യ് കരയല്ലേ…ആളുകൾ നോക്കുന്നു..
ലയ : ഇടക്കൊക്കെ ആലോചിക്കും എന്തിനാ ഇങ്ങനെ ഒരു ലൈഫ് എന്ന്…
മനു : ജോൺ എന്താണ് പറയുന്നത്..
ലയ : ഒരുപാട് കുട്ടിയെ adopt ചെയ്യാം എന്ന്…ബട്ട് എനിക്കത് പറ്റില്ല..I can’t… Manu…. I can’t…..മറ്റൊരാളുടെ കുട്ടിയെ വളർത്തുക…!!!!”
അവൾ പെട്ടെന്നു തന്നെ എണിറ്റു നടന്നു…..
****************
വീട്ടിലെത്തിയ മനു പ്രിയയോട് തന്റെ കൂടെ മോർണിംഗ് ജോഗിങ് നു വരാത്തതിൽ പരിഭവം പറഞ്ഞു.
നിനക്ക് രാവിലെ എന്റെ കൂടെ വന്നുകൂടെ? അവൻ ചോദിച്ചു…ലയ യൊക്കെ വരുന്നുണ്ടല്ലോ? എന്നിട്ട് ഓഫീസിലും പോകുന്നുണ്ട് അവൻ പറഞ്ഞു… “
അതിനു ഞാനിപ്പോ enth വേണം?അവളും വിട്ടു കൊടുത്തില്ല…
ഒന്നും വേണ്ട ഇവിടെ ഇരുന്നോ അവൻ ദേഷ്യത്തിൽ ബാത്‌റൂമിലേക് കയറി.
**************
അന്നത്തെ അമ്മയുടെ സംസാരം പ്രിയയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു….അനാവശ്യമായസംശയങ്ങൾ അവളുടെ മനസ്സിൽ വളരാൻ തുടങ്ങി….
ചിന്തിച് ചിന്തിച്….മനു മനഃപൂർവമാണോ ലയ യുടെ അടുത്ത ഫ്ലാറ്റ് വാങ്ങിയത് എന്നുവരെ അവളുടെ മനസ്സിൽ സംശയങ്ങൾ ഉണ്ടായി…പിന്നെ വാട്സാപ്പിൽ അയച്ചു കൊടുത്ത ഫോട്ടോ അവൻ കണ്ടുപോലുമില്ല എന്ന് പറഞ്ഞതും അവൾക് വിശ്വാസം വന്നില്ല….
അമ്മ പോകാൻ നേരം
“ലയയുടെ അടുത് പോയി കുറച്ച് കുക്കിംഗ് ഒക്കെ പഠിക്കേ..” എന്ന് കൂടെ പറഞ്ഞത് അവളെ വല്ലാതെ നാണം കെടുത്തി….
ലയയോട് സ്വാഭാവികമായി ഒരു ദേഷ്യo അവളുടെ ഉള്ളിൽ വളർന്നു….
******************
യാഥാർച്ഛികമായാണ് മനുവിനെ ജോൺ ഒരു വൈകുന്നേരo കണ്ടുമുട്ടുന്നത്….പരസ്പരം സംസാരിക്കുന്നതിനിടത്തിടയിൽ അയാൾ മനുവിനോട് ഒരുപാട് റിക്വസ്റ്റ് ചെയ്തു….
“മനു… ലയ ഒരു ഡിപ്രെഷൻ സ്റ്റേജിലേക് പോകുകയാണ്…ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു വന്നാൽ മാത്രമേ എനിക്കവളെ തിരിച്ചു കിട്ടു…മനു എന്നെ help ചെയ്യണം…ഒരു കുട്ടിയെ adopt ചെയ്യാൻ അവളെസമ്മതിപ്പിക്കണം….”
മനു അതു സമ്മതിക്കുകയും ചെയ്തു….
************************
വൈകിട്ട് വീട്ടിൽ വന്ന മനു പ്രിയയെ വിളിച്ചു…
പ്രിയ മോൾ എന്താ മുഖത്തൊരു വാട്ടം….
“ഏയ്യ് ഒന്നുമില്ല…”
“പറയടോ എന്തുപറ്റി…”
“ഒന്നുമില്ല…എനിക്ക് വീട്ടിൽ ഒന്ന് പോകണം….എന്തോ ഒരു സുഖമില്ല “
“ഓക്കേ പോയിട്ട് വാ’ അവൻ പറഞ്ഞു
ഏട്ടൻ വരുന്നില്ലേ?
“എനിക്ക് ഇവിടെ കുറച്ച് പണിയുണ്ട്…”
ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാം…
നീ പോയിട്ട് monday തിരിച്ചുവട്ടോ…”
Tuesday ഓഫീസിൽ ഒരു annual പാർട്ടി ഉണ്ട്…ഫാമിലി ആയിട്ട് പോണം…”
ശെരി…..
അങ്ങനെ പ്രിയ നാട്ടിലേക്കു പോകാൻ ബസ് സ്റ്റോപ്പിലേക് പോയി….
വൈകിട്ട് ഒരു 6 മണിയോടെ മനു ലയയോടും ജോണിനോടും തന്റെ വീട്ടിലേക് വരാൻ പറഞ്ഞു…
ജോൺ പറഞ്ഞതനുസരിച് ലയയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നതാരുന്നു ഉദ്ദേശം…
അവർ വീട്ടിൽ എത്തി. മനു കാര്യങ്ങൾ പതുകെ അവതരിപ്പിച്ചു തുടങ്ങിയപ്പോൾ തന്നെ ലയ കരയാൻ തുടങ്ങി..
ഉടനെ തന്നെ…ഒരു urgent കാൾ വന്നിട്ട് ജോൺ തന്റെ വീട്ടിലേക് ഒരു ഫയൽ ചെക്ക് ചെയ്യാൻ പോയി….
ലയ പറഞ്ഞു… “മനു നീ എന്നോട് ഇ കാര്യം പറയരുത്.. എനിക്കത് ചിന്തിക്കാൻ പോലും പറ്റില്ല…”
******************
ബസിൽ കയറിയ പ്രിയക്ക് മനു വരാത്തതിൽ സങ്കടം തോന്നി…തനിക് മനുവിന് ഇഷ്ടമുള്ള ഒരു ഭാര്യയാകാൻ കഴിയുന്നില്ലേ എന്നവൾക് തോന്നി…..
പെട്ടെന്നാണ് ലയക് തന്റെ കൂടെ ജോഗിങ് നു വരാറുള്ള ഒരു freiendnte കാൾ വന്നത്…
“ഹായ് പ്രിയ ഫ്ലാറ്റിൽ ഉണ്ടോ..ഞങ്ങൾ കുറച്ചു ദീവാലി സ്വീറ്സ് കൊണ്ടുവരനാരുന്നു..”
“പ്രിയ : ഞാൻ ഇല്ല hus മാത്രേ ഉള്ളു…
“ആണോ ബട്ട് പ്രിയടെ ഫ്ലാറ്റ് തുറന്നു കിടക്കുന്നു ഒരു ലേഡി വോയിസും കേട്ടു അതാ ചോദിച്ചേ…Anyway ഞങ്ങൾ എന്നാൽ പിന്നെ വരാം “
പ്രിയക്ക് ആകെ സംശയമായി…അവൾ വീട്ടിലേക്ക് തിരിച്ചു…
*******************
ലയ ഒരു കുട്ടി വന്നാൽ നിങ്ങളുടെ ലൈഫ് മാറും….നീയും ജോണും ഹാപ്പി ആകും…” മനു ലയയോട് പറഞ്ഞു…കുട്ടികൾ ഉണ്ടാകാത്തവർ എത്രയോപേർ ഒരു കുട്ടിയെ adopt ചെയ്യുന്നു….”
അങ്ങനെ അല്ല adopted ചൈൽഡ് നെ എല്ലാരും അങ്ങനെ കാണു എനിക്കത് സഹിക്കില്ല മനു…..ലയ പറഞ്ഞു..
പ്ലീസ് മനു നീയെന്നെ നിർബന്ധിക്കരുത്…..”
ഈ സമയത്താണ് പ്രിയ തിരിച്ചു വീട്ടിലേക് എത്തുന്നത്…നാട്ടിലേക്കു പോകാൻ പോയിട്ടും തിരിച്ചു വന്ന പ്രിയയെ കണ്ടപ്പോൾ മനു ചോദിച്ചു
നീ പോയില്ലേ???
തന്റെ വീട്ടിലെ ലയയേം മനുവിനേം കണ്ട് പ്രിയ കാര്യമറിയാതെ പൊട്ടിത്തെറിച്ചു…
ഞാൻ പോകാൻ കാത്തിരിക്കുകയായിരുന്നോ??? ഫ്രണ്ട്നെ വിളിച്ചു കേറ്റാൻ??അവൾ ചോദിച്ചു….
പ്രിയ….!!!! മനു അലറി
“എനിക്കറിയാം ഞാൻ പോയിട്ട് വേണമാരിക്കും രണ്ടാൾക്കും ആഘോഷിക്കാൻ….ഞാനിപ്പോ തിരിച്ചു വന്നതുകൊണ്ട് ഇതൊക്കെ കണ്ടു…ഇല്ലെൻ ഞാൻ അറിയില്ലലോ?
പറഞ്ഞു തീർന്നതും അവളുടെ മുഖത്തു അടിവീണു…
മിണ്ടരുത്..കാര്യമറിയാതെ….” മനു പറഞ്ഞു….
മിണ്ടില്ല ഇനി ഇനി ഒരിക്കലും…. എല്ലാം തീർന്നു ഇതോടെ…ഇനി പ്രിയ ഇങ്ങോട് ഇല്ല….
അവൾ തിരിഞ്ഞു നടന്നു…..
എന്നെന്നേക്കുമായി അവന്റെ ജീവിതത്തിൽ നിന്നും….
പെട്ടെന്നാണ് ജോൺ അങ്ങോട്ട് എത്തിയത് എന്താ മനു എന്തുപറ്റി..??
ഹെയ് ഒന്നുമില്ല..കുറച്ചായി ഞാൻ സഹിക്കുന്നു ജോൺ…ഒന്നും പറയേണ്ടാണ് വെച്ചപ്പോ!!!! മനു വിതുമ്പി…
വിവാഹം കഴിഞ്ഞാൽ കുറച്ചൊക്കെ maturity വേണം…ലൈഫ് പഠിക്കണം..ഇതു ചുമ്മാ..എന്താ സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ല…” അവൻ പറഞ്ഞു.
ജോൺ : പ്രിയയെ തിരിച്ചു വിളിക്കു..
മനു : വേണ്ട തിരിഞ്ഞിങ്ങു വന്നോളും..എല്ലാം ഒരു കുട്ടി കളിയാണ്…
അവൾക് ഇവിടെ ഒന്നും ചെയ്യാൻ വയ്യ വെറുതെ ഇരിക്കണം…ഒരു പപ്പിയേം നോക്കി…അവൾക് കുട്ടികളും വേണ്ട..ഒന്നും വേണ്ട..ഞാൻ ആകെ കണ്ട്രോൾ ചെയുവാരുന്നു. ഇപ്പോൾ അതൊക്കെ കൂടെ പൊട്ടി…സാരമില്ല പോയിട്ട് വരട്ടെ..
ജോൺ : ലയ നീ വാ.. അവൻ കുറച്ച് സ്വസ്ഥമായി ഇരിക്കട്ടെ..
***************
വീട്ടിലെത്തിയ ലയ ആകെ തളർന്നിരുന്നു…ഞാൻ കാരണം ആണ് പ്രിയ പോയത്… അവൾ പറഞ്ഞു…
ജോൺ അവളെ പലതും പറഞ്ഞു സമദാനിപ്പിച്ചു….അതൊന്നും സാരമില്ല…. അവൾ തിരിച് വരും…വരാതിരിക്കില്ല…
ഇല്ല പ്രിയ വരില്ല.. അവൾക് വല്ലാതെ ഫീൽ ആയിട്ടുണ്ട്…അവൻ അവളെ അടിച്ചു…. ഞാൻ ഞാൻ കാരണം…. ലയ തേങ്ങി തേങ്ങി കരഞ്ഞു…..
ഇല്ലടോ… ഇതൊക്കെ എല്ലാരുടേം ലൈഫിൽ ഉള്ളതല്ലേ… കാര്യങ്ങൾ മനസിലാകുമ്പോൾ അവൾ തിരിച്ചെത്തും…. ജോൺ പിന്നെയും അവളെ സമദാനിപ്പിച്ചു…
*************
എന്നാൽ പ്രിയ വളരെ ദേഷ്യത്തിലായിരുന്നു…തന്നെ നാട്ടിൽ പറഞ്ഞു വിട്ടിട്ട് മനു ലയയുമായി സമയം ചിലവാക്കുകയായിരുന്നു എന്നുള്ള രീതിയിൽ അവളുടെ മനസ് തെറ്റിധരിക്കപ്പെട്ടിരുന്നു.
അനാവശ്യമായ ചിന്തകൾ കൊണ്ട് നിറഞ്ഞിരുന്നതിനാൽ എന്താണ് ലയയുടെ പ്രശനം എന്ന് അവൾക് മനസിലാക്കാൻ കഴിഞ്ഞില്ല…മനു ഒരിക്കൽ പോലും അതിനെപ്പറ്റി പറഞ്ഞിരുന്നുമില്ല…
എരി തീയിൽ എണ്ണ ഇടുന്നപോലെ കാര്യം അറിഞ്ഞപ്പോൾ മനുവിന്റെ അമ്മ പൊട്ടിത്തെറിച്ചു…കുട്ടിക്ക് ഇപ്പോളും കുട്ടിക്കളി മാറിയിട്ടില്ല..കുട്ടിക്ക് കുട്ടിയെ വേണ്ട പട്ടിയെ വളർത്തിയാൽ മതി എന്നൊക്കെ പ്രിയയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞു….പ്രിയയുടെ വീട്ടുകാരും വെറുതെ ഇരുന്നില്ല… മോനു ആലോചിച്ച കല്യാണം തന്നെ നടത്തിയാൽ പോരാരുന്നോ എന്നും എന്റെ മോൾടെ ഭാവി എന്തിനാ കളഞ്ഞതെന്നും അവർ ചോദിച്ചു…ഒന്നും രണ്ടും പറഞ്ഞു കാര്യങ്ങൾ കൈവിട്ടു പോയി… ഒടുവിൽ ഡിവോഴ്സ് വരെ എത്തി…കോടതിയിൽ നിന്നും രണ്ടുപേരും ഒന്നും പറയാതെ രണ്ടു വഴിക് മടങ്ങി…..
**************
മനു….വീടെത്തി ഇറങ്ങു….
ഞാൻ ഉറങ്ങുന്നില്ല…പിന്നെ എങ്ങോട്ടാണ് പോകുന്നത്? അമ്മ ചോദിച്ചു..
എനിക്ക് കുറച്ച് മനഃസമാദാനം വേണം…ഞാൻ അരുണിന്റെ അടുത്തേക് പോവാ…
മനു കാർ നേരെ അവന്റെ ഫ്രണ്ടിന്റെ വീട്ടിലേക് വിട്ടു….
**********************
അരുൺ വളരെ ശാന്ത സ്വഭാവമുള്ള ഒരു വ്യക്തി ആയിരുന്നു…കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ അരുൺ മനുവിനോട് കുറച്ച് ദിവസം തന്റെ കൂടെ താമസിക്കാൻ പറഞ്ഞു….
ദിവസങ്ങൾ കഴിയുമ്പോൾ മനുവിന് പ്രിയയെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങി…അവളുടെ കുട്ടിക്കളിയും തമാശകളും എല്ലാം തനിക് പൂർണമായി നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോൾ അവന്റെ മനസ് പിടഞ്ഞു…
മനു മാറി തുടങ്ങി എന്ന് മനസിലാക്കിയപ്പോൾ അരുൺ സംസാരിക്കാൻ തുടങ്ങി….
“മനു…നമ്മുടെ ലൈഫിൽ ആരും പെർഫെക്ട് അല്ല…നമുക്ക് തോന്നും നമ്മൾ പെർഫെക്ട് ആണെന്… പക്ഷെ അല്ല…എല്ലാരുടേം ലൈഫ്ന്റെ ലക്ഷ്യം എന്നുള്ളത് ഒരു ഹാപ്പി ലൈഫ് എന്നതിനപ്പുറം പീസ് ഫുൾ ലൈഫ് ആണ്….മനഃസമാദാനം ഇല്ലാതെ വേറെന്ത് ഉണ്ടായിട്ടും കാര്യമില്ല….ഇപ്പോൾ തന്നെ പ്രിയയുടെ കാര്യം എടുക്കാം….നിന്റെ വീട്ടിൽ ഉള്ളവരുടെ അഭിപ്രായത്തിൽ അവൾ imperfect ആണ് നിനക്ക്…
ഞാനൊന്നു ചോദിക്കട്ടെ പ്രിയ എപ്പോളെങ്കിലും നിന്നോട് കംപ്ലയിന്റ് ചെയ്തിട്ടുണ്ടോ?
പ്രിയക്ക് പല ഇന്റർവ്യൂ നു പോയിട്ടും ജോലി കിട്ടിയില്ല…കാരണം അവളൊരു fresher ആയിരുന്നു അതിലവൾ വിഷമിച്ചില്ല…പകരം ഒരു പപ്പിയെ വാങ്ങി അവളുടെ സമയം ചിലവഴിച്ചു…നീ ജോലിക്ക് പോയിട്ട് വരുന്നവരെ അവൾക് എത്ര ബോറായിട്ടുണ്ടാവും.. അതിലവൾ പരിഭവിച്ചില്ല… നിന്നോട് ഒരു വിഷമവും കാണിച്ചില്ല…എപ്പോളും തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും നിന്റെ ലൈഫ് അവൾ ഹാപ്പി ആക്കി….
ഒരു ഒറ്റമകൾ ആയി വളർന്നു വന്ന അവൾക് പാചകം അറിയില്ലാരുന്നു…എന്നാൽ നിനക്ക് നന്നയി അറിയാമരുന്നു..നീ എപ്പോളിലും അവളെ പഠിപ്പിക്കാൻ മുൻ കൈ എടുത്തോ…? നമക്കുകൊരുമിച്ച് ചെയ്യാം എന്ന് പറഞ്ഞോ?? ഇല്ല….!
നീ നിന്റെ ഇഷ്ടക്കേടുകൾ അവളോട് തുറന്നു പറയാതെ അവൾ ഇങ്ങനെ അറിയും….
കൂടെ ഇരിക്കുന്നവരുടെ മനസ് വായിക്കണേൽ ഇപ്പോൾ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കണം അതാണ് നമ്മുടെ ഒക്കെ അവസ്ഥ…
പിന്നെ ഒരു കുട്ടി ഇപ്പോൾ വേണ്ടെന്നു അവൾ പറഞ്ഞെങ്കിൽ അതു അമ്മയാകാൻ പോകുന്ന സ്ത്രീയുടെ തീരുമാനം ആണ്…അവർ ആണ് ഗർഭകാലം മുഴുവൻ അനുഭവിക്കുന്നത്…അപ്പോൾ അതിച്ചിരി ലേറ്റ് ആയ്യേണ് കരുതി ജീവിതത്തിൽ ഒന്നും സംഭവിക്കില്ല….
തെറ്റിധാരണകളും അനാവശ്യമായി ആളുകൾ ഉണ്ടാക്കി വെച്ചിരിക്കുന്ന നിബന്ധനകലും ആണ് എല്ലാരുടേം ജീവിതത്തിലെ പ്രശ്നങ്ങൾക് കാരണം…ലൈഫ് നെ സിമ്പിൾ ആയി കാണൻ ശ്രെമിക്കുക…ഓരോ ദിവസവും ആസ്വദിക്കുക…
ഒന്നു നിർതിയിട്ട് അയാൾ തുടർന്നു…
നീ നന്നായി ആലോചിക്ക്….
എന്നിട്ട് പ്രിയയോട് സംസാരിക്കണം എന്ന് തോന്നിയാൽ എന്നോട് പറ. ഞാൻ അവളെ ഇങ്ങോട് വിളിക്കാം..
മം…മനു ഒന്നു മൂളി….
*************** ******
ഈ സമയം പ്രിയയെ കാണാനായി ജോൺ എത്തിയിരുന്നു..ആദ്യമൊന്നും അവൾ കാണൻ കൂട്ടാകിയില്ലെങ്കിലും കണ്ടിട്ടെ പോകു എന്ന് വാശി പിടിച്ചപ്പോൾ അവൾക് സമ്മതിക്കേണ്ടി വന്നു…
വളരെ ശാന്തമായി ജോൺ അവളോട് നടന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കി…..താൻ അന്ന് നിർബന്ധിച്ചിട്ടാണ് മനു ലയയോട് സംസാരിച്ചതെന്നും…താൻ അപ്പോൾ ഒരു അത്യാവശ്യത്തിനായി റൂമിലേക്കു പോയതാണെന്നും പറഞ്ഞു…
തിരിച്ചൊന്നും ജോനിന്നോട് സംസാരിക്കാതെ അവൾ അകത്തേക്ക് മടങ്ങി…..
*******************
മിനു ഇപ്പോൾ ഒരുപാട് തവണയായി പ്രിയയെ വിളിക്കുന്നു…അവൾ ഇതുവരെ സംസാരിക്കാൻ തയാറായില്ല…ജോൺ വന്നു പോയ ശേഷം ഒരു ദിവസം മിനുവിന്റെ കാൾ പ്രിയ എടുത്തു..
പ്രിയ ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം…നിനക്ക് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ലാരിക്കും എന്നാലും കേൾക്കണം…
മനുവിന് നിന്നോട് ഒരുപാട് ഇഷ്ടമുള്ളത് കൊണ്ടാണ് അവൻ നിന്നെ മാത്രം വിവാഹം കഴിച്ചാൽ മതീന്ന് പറഞ്ഞു നിന്നത്….ലയയുടെ ആലോചന ഞങ്ങൾ നടത്തി എന്നുള്ളതല്ലെതെ..അവർ തമ്മിൽ യാതൊരു ബന്ധവുമില്ല…
അവന്റെ വാട്സപ്പിലേക് ഞാൻ അയച്ച ഫോട്ടോ ഞാൻ തന്നെ ഡിലീറ്റും ചെയ്തിരുന്നു…
മനു അതു കണ്ടിട്ടില്ല…
ലയയെ ആണ് തനിക് വിവാഹം ആലോചിച്ചതെന്നു അവന് അറിഞ്ഞിട്ടുമില്ല..
അങ്ങനെ ഒരാൾ അല്ല മനു…
നിനക്ക് വേണ്ടിയാണു അവൻ 2 years കാത്തിരുന്നത്….നിന്റെ കോഴ്സ് കഴിഞ്ഞു മതി വിവാഹം എന്നവൻ ഉറപ്പിച്ചിരുന്നു…പിന്നെ വിവാഹം കഴിയുമ്പോൾ നീയൊരു നല്ല വീട്ടമ്മ ആകും എന്നവൻ പ്രതീക്ഷിച്ചു….
മോളെ…ഒരുപാട് ഒന്നുമല്ലെങ്കിലും കുറച്ചൊക്കെ നമ്മളും മാറണം..അവരുടെ ഇഷ്ടപെട്ട ഒരു ഫുഡ് ഉണ്ടാക്കികൊടുക്കുന്നതും അവരെ കുറച്ചൊക്കെ കെയർ ചെയ്യുന്നതും അവര്ക് വല്യ സന്തോഷം നൽകും….തുറന്നു സംസാരിക്കാത്തതിന്റെ പ്രശ്നം മാത്രമാണ് നിങ്ങക്കിടയിൽ ഉള്ളത് എന്നാണ് എനിക്ക് തോന്നുന്നത്…
നീയും ആലോചിക്ക്….ചിലതൊക്കെ വേണ്ടെന്നു വെക്കാൻ എളുപ്പമാ പക്ഷെ അതു നഷ്ടപ്പെടുമ്പോളാണ് അതിന്റെ വില അറിയുന്നത്….നിങ്ങൾ വീണ്ടും സന്തോഷമായി കാണൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. അമ്മേടെ കാര്യം വിട്..അതിപ്പോ പ്രായമായവർ അവരുടെ concerns പറയും…നമ്മൾ ചിലതൊക്കെ എടുക്കണം..ചിലതൊക്കെ വേണ്ടാന്നു വെക്കണം…അത്രേ ഉള്ളു..എല്ലാരേം നന്നാക്കിട്ട് ലൈഫ് തുടങ്ങാൻ ഇരുന്നാൽ നടക്കില്ലാ….
ഞാൻ പിന്നെ വിളിക്കാം…
മാറ്റങ്ങൾക് അധികം സമയം വേണ്ടതുകൊണ്ടോ മനുവിനെ മിസ്സ് ചെയ്തു തുടങ്ങിയത് കൊണ്ടോ ആവാം അവൾ avante അടുത്തേക് മടങ്ങി പോകാൻ തീരുമാനിച്ചു..
******************
രണ്ടാഴ്ച ശേഷം…
ബാംഗ്ലൂർലെ ഫ്ലാറ്റിൽ ഇന്നൊരു ഒത്തുചേരലിന്റെ തിളക്കം ഉണ്ടായിരുന്നു…ലൈഫിൽ നമ്മൾ നമുക്കിഷ്ടമുള്ളത് ചെയ്യുമ്പോൾ മനസ് സന്തോഷിക്കുമ്പോൾ തോന്നുനൊരു പ്രകാശം അവിടൊക്കെ പരന്നു നിന്നു…
തന്റെ റൂമിലെ തിളങ്ങുന്ന ലൈറ്റ്റുകളെക്കാൾ പ്രകാശം ലയയുടെ മുഖത്തിന് ഉണ്ടായിരുന്നു. അവളുടെ മുടികൾ പാറി പറന്നു..അവൾ മുന്നിലിരിക്കുന്ന എല്ലാരോടുമായി പറഞ്ഞു…ഒരു adopted childnod സമൂഹം ഇങ്ങനെ പ്രതികരിക്കും അവളെ ഇങ്ങനെ നോക്കും എന്ന് എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു…എന്നാൽ ജീവിതത്തിലെയൊരു നിർണായക നിമിഷത്തിൽ ജോണിന്റെ താല്പര്യത്തോട് ഞാൻ സമ്മതിച്ചു…അതിനു കാരണമായത് പ്രിയയും മനുവും ആണ്…എന്നാൽ എന്റെ അനു മോൾ ഈ വീട്ടിലേക് എത്തിയപ്പോൾ മുതൽ ഞാൻ മാറാൻ തുടങ്ങി…അവളുടെ കളിയും ചിരിയും എന്നെ ആകെ മാറ്റി..മറ്റുവർ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ കളഞ്ഞ സമയത്തെ ഓർത്തു ഇപ്പോൾ ഞാൻ ദുഃഖിക്കുന്നു…ഇവൾ നേരത്തെ തന്നെ ഞങ്ങളുടെ ജീവിതത്തിലേക്കു എത്തേണ്ടതാരുന്നു….
ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കൊരു കുഴപ്പോം ഇല്ല…കാരണം ഞാൻ ഹാപ്പി ആണ്…എന്റെ ഹസ്ബൻഡ് ഹാപ്പി ആണ്… ഞങ്ങടെ ലൈഫ് ഇപ്പോൾ അടിപൊളിയാണ്…
അപ്പോൾ ഞങ്ങടെ സന്തോഷം ഞങ്ങൾ ഈ കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്ന്…
അങ്ങനെ അവർ എല്ലാം കൂടെ..വെൽക്കം അനുമോൾ എന്നെഴുതിയ കേക്ക് മുറിച്ചു…
പ്രിയയും മനുവും അനുമോൾക് നല്ലൊരു ഗിഫ്റ്റും നൽകി…എല്ലാ ആശംസകളും നേർന്നു അവരുടെ ഫ്ലാറ്റിലേക് മടങ്ങി…
***************
ഫ്ലാറ്റ് തുറന്നു അകത്തേക്ക് കയറിയ പ്രിയയെ മനു തന്റെ കയ്യിൽ വാരി എടുത്ത്…അതവൾക് ഒരു സ്വപ്നം പോലെ ആയ്യിരുന്നു.. റൂമിലേക്കു കൊണ്ടുപോയി..ബെഡിലേക് അവളെ എറിഞ്ഞു..” ഡി.. നീ എന്നെ ഇട്ടിട്ടങ്ങു പോകും അല്ലെ…”
അവൾ ചിരിച്ചു…
“എനിക്ക് നല്ല ഫുഡും വെച്ച് എന്റെ പിള്ളാരേം നോക്കി..എന്റെ ഭാര്യയായിട് ഇവിട നിന്നോണം അവൻ പറഞ്ഞു…”
“ഇല്ലെങ്കിൽ?”
“ഇല്ലെങ്കിൽ ദേ ഇതുപോലെ കെട്ടിപിടിച് ഒരു ഇടി അങ്ങ് തെരും…”
അവളെ തന്റെ അരികിലേക് ചേർത്ത് ഇരുത്തി അവൻ പറഞ്ഞു… “പ്രിയ നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു..നീ എന്റെ കൂടെ എപ്പോളും വേണം…നമുക്കിടയിൽ എന്തേലും ഉണ്ടായാൽ പരസ്പരം തുറന്നു പറയണം… ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും…പിന്നെ തനിക് എപ്പോൾ അമ്മ ആവണം എന്ന് തോന്നുമോ അപ്പോൾ മതി നമുക്ക് ഒരു കുട്ടി….കേട്ടോ….”
പ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
“സോറി മനുവേട്ടാ…”
ഞാൻ ആവശ്യമില്ലാതെ എന്റെ ഏട്ടനെ…..”..
വേണ്ട ഇനി ഒന്നും പറയണ്ട…” അവൻ പറഞ്ഞു…
മം…”
എന്നാ ഞാൻ പോയി ഒരു ചായ ഇടാം…”
അവൾ പറഞ്ഞു…
ചായയോ നീയോ…അവൻ ചിരിച്ചു..”
എന്താടോ ചിരിക്കൂന്നേ..”
ഞാൻ വീട്ടിൽ പോയി നിന്നപ്പോൾ നന്നയി പാചകം പഠിച്ചു….അവൾ പറഞ്ഞു..”
എന്നാൽ എന്റെ ഭാര്യ ചേട്ടന് ഒരു ചായേം പരിപ്പുവടേം കൊണ്ട് വാ…”
അവൻ പറഞ്ഞു…അല്ലേൽ വേണ്ട…ഞാന്നുടെ വരാം അതാ അതിന്റെ ശെരി…. “
ഭാര്യയെ സഹായിക്കുന്ന ഭർത്താവാകാൻ ഞാനും പഠിച്ചു….”
അവൻ പറഞ്ഞു…
അവർ പരസ്പരം ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി…
രണ്ടുപേരുടെ ചായ ഇട്ടു ബാൽക്കനിയിൽ നിന്നും താഴേക്കു നോക്കി..ചൂട് ചായ ഊതി കുടിക്കുമ്പോൾ…
താഴെ പ്ലേ ഏരിയ യിൽ അനുമോളോടൊത് കളിക്കുന്ന ലയയും ജോണും ഒരു സുന്ദര ചിത്രമായി അവർക്ക് മുന്നിൽ പതിഞ്ഞു…അതു കണ്ടപ്പോൾ പ്രിയ മനുവിന്റെ കാതിൽ പറഞ്ഞു
“എനിക്കും കളിക്കണം അതുപോലെ…”
അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി….അവൻ അവളെ തന്നിലേക് ചേർത്ത് പിടിച്ചു.. പുതിയൊരു തുടക്കത്തിലേക്ക്….
അവസാനിച്ചു