അങ്ങനെയിരിക്കേ ഒരു ദിവസം അവളെന്നെ വീഡിയോ കാൾ ചെയ്തു. കൂടെയൊരു…

ഒരു വർത്തമാനകാല പ്രണയം…

Story written by Sindhu Manoj

:::::::::::::::::::::

സെൻട്രൽ ജയിലിലെ വിസിറ്റിംഗ് റൂമിൽ കിരണിനെ കാത്തിരിക്കുമ്പോൾ വല്ലാത്തൊരു ആശങ്ക മനസ്സിനെ പിടികൂടുന്നത് നീരജയറിഞ്ഞു.

വാതിൽക്കൽ കാവൽ നിൽക്കുന്ന പോലീസുകാരനെ നോക്കുമ്പോഴൊക്കെയും അയാൾ അവളോട് സൗഹൃദഭാവത്തിൽ ചിരിച്ചു.അവളും അയാൾക്കൊരു പുഞ്ചിരി തിരികെ കൊടുത്ത് മനസ്സിനെ ലാഘവമാക്കാൻ ശ്രമിച്ചു.

വധശിക്ഷ നടപ്പാക്കും മുൻപ്, എഴുത്തുകാരിയും, മാധ്യമ പ്രവർത്തകയുമായ നീരജയുമായൊരു ഇന്റർവ്യൂ അനുവദിക്കണം എന്ന കിരണിന്റെ അവസാന ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ നിയാഗിക്കപ്പെട്ടതായിരുന്നു നീരജ.

അല്പ നേരത്തെ കാത്തിരിപ്പിനു ശേഷം പോലീസുകാരുടെ അകമ്പടിയോടെ അയാൾ അകത്തേക്ക് കടന്നു വന്ന് അവൾക്കെതിരെയുള്ള കസേരയിലിരുന്നു.

“നമസ്കാരം മിസ്റ്റർ കിരൺ. നിങ്ങൾ ഇങ്ങനെയൊരു ഇന്റർവ്യൂ ആവശ്യപ്പെടാനുള്ള കാരണം ഒന്നു വിശദീകരിക്കാമോ?

അവൾ നിറഞ്ഞ പുഞ്ചിരിയോടെ ആദ്യ ചോദ്യം അയാൾക്ക് നേരെ തൊടുത്തു.

ക്രൂ രമായൊരു കൊ ലപാതകം നടത്തി പോലീസിന് മുൻപാകെ കീഴടങ്ങി ഏതൊരു ശിക്ഷയും സ്വീകരിക്കാൻ തയ്യാറായ എന്റെ കഥ പുറം ലോകമറിയാൻ നീരജ മാഡത്തിന്റെ സഹായം എനിക്ക് വേണമെന്നു തോന്നി. കാരണം സത്യത്തെ വളച്ചൊടിക്കാതെ, ആരുടേയും ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ സത്യസന്ധമായി ജോലി ചെയ്യുന്ന നീരജ അയ്യങ്കാരെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.അന്ന് മുതൽ മാഡത്തോട് ഒരല്പം ആരാധനയുമുണ്ട്. എന്റെ കഥ എനിക്ക് മാഡത്തോടെ പറയാൻ പറ്റൂ എന്നൊരു തോന്നൽ.എന്നെ മനസ്സിലാക്കി അത് സമൂഹത്തെയറിയിക്കാൻ മാഡത്തിനോളം മറ്റാർക്കും കഴിയില്ലന്ന വിശ്വാസം.

നിങ്ങൾ എന്തുകൊണ്ടാണ് കോടതിയിൽ ഒന്നും തുറന്നു പറയാതിരുന്നത്..?

അവളുടെ ചോദ്യം കേട്ട് അയാളൊന്നു ചിരിച്ചു.

കോടതിയിൽ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. കാരണം പ്രണയം എന്ന വാക്കിനെ വ്യ ഭി ചരിച്ചവളാണെങ്കിൽ പോലും ഞാനിപ്പോഴും അവളെ സ്നേഹിക്കുന്നു.. ഭ്രാന്തമായി.

“ആത്മാർഥമായി പ്രണയിക്കുന്ന ഒരുവളെ അതി ക്രൂ ര മായി ഇല്ലാതാക്കാൻ ഒരുവന് തോന്നണമെങ്കിൽ ആ പ്രണയത്തെ ആത്മാർഥ പ്രണയം എന്ന് വിശേഷിപ്പിക്കാൻ കഴിയുമോ ?

“ഇല്ല. ആത്മാർഥത എന്നത് രണ്ടുപേരിലും ഒരേപോലെ ഉണ്ടാവേണ്ട ഒന്നാണ് പ്രണയം. രണ്ടുപേർ തമ്മിലുള്ള ഒരു കമ്മിറ്റ്മെന്റ്. അതിലൊരാളത് തെറ്റിച്ചാൽ ആ ബന്ധത്തിൽ വിള്ളൽ വീഴും. സ്നേഹം കൊണ്ട് ഒരു പരിധി വരെ ഒരാൾ മറ്റേയാളോട് ക്ഷമിച്ചെന്നിരിക്കും. പക്ഷേ അതിനും അപ്പുറം അവരുടെ തെറ്റുകൾ പൊറുക്കാൻ അടുത്തയാൾക്ക് കഴിഞ്ഞുവെന്ന് വരില്ല.

“ഞാനിതു ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ എനിക്കു പകരം മറ്റൊരു ചെറുപ്പക്കാരൻ അവളുടെ കൊbലപാതകിയായേനെ.

“മിസ്റ്റർ കിരൺ എന്താണ് താങ്കൾ അങ്ങനെ പറയാനുള്ള കാരണം. എല്ലാമൊന്നു വിശദമായി പറയുമോ??

പറയാം നീരജ മാഡം.

നന്നേ ചെറുപ്പത്തിൽ തന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഞാൻ അമ്മാവന്റെ സംരക്ഷണയിലാണ് കഴിഞ്ഞു വന്നത്.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് അഞ്ജുവും കുടുംബവും ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ വാടകക്കാരാകുന്നത്

രണ്ടു ദിവസങ്ങൾക്ക് ശേഷം അവളും സ്കൂളിൽ വന്നു തുടങ്ങി. എന്റെ ക്ലാസ്സിൽ തന്നെയായിരുന്നു അവളും.

ആദ്യമൊന്നും ഞാനവളെ ശ്രദ്ധിച്ചില്ല. അവളെയെന്നല്ല ക്ലാസ്സിൽ ഒരു പെൺകുട്ടികളെയും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അന്നൊക്കെ പഠിച്ചു നല്ലൊരു ജോലി സമ്പാദിച്ചു നല്ലൊരു ജീവിതം കെട്ടിപ്പെടുക്കണമെന്ന മോഹമായിരുന്നു മനസ്സിൽ.

ഒരിക്കൽ സ്കൂൾ വിട്ട് വരുമ്പോൾ മഴ വെള്ളം നിറഞ്ഞു കിടന്ന കുഴിയിലേക്കവൾ കാലു തെറ്റി വീണു. അന്നവളെ ആ ചളിയിൽ നിന്ന് പിടിച്ചു കയറ്റി കൈ പിടിച്ചു വീട്ടിൽ എത്തിച്ചത് ഞാനായിരുന്നു. അതിനു ശേഷം കാണുമ്പോൾ പരസ്പരം കൈമാറുന്ന പുഞ്ചിരിയിലൂടെ, കുഞ്ഞു കുഞ്ഞു സംസാരങ്ങളിലൂടെ ഞാൻ അവൾക്കും അവളെനിക്കും പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

ദിവസങ്ങൾ ചെല്ലുംതോറും അമ്മായിയും അഞ്ജുവിന്റെ അമ്മയും നല്ല സൗഹൃദത്തിലായി. അതുകൊണ്ടു തന്നെ രണ്ടു പേർക്കും രണ്ടു പേരുടെയും വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും കിട്ടി.

പ്ലസ് ടു ആയപ്പോഴേക്കും ഞങ്ങളുടെ സ്നേഹം പ്രണയത്തിലേക്കു വഴി മാറിയിരുന്നു. കണ്ണുകൾ കാണാൻ കൊതിക്കുന്നതീനൊപ്പം ഹൃദയവും തമ്മിൽ തമ്മിൽ കാണാൻ കൊതിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ. അവളെനിക്ക് ജീവവായു പോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി.

ആയിടെ അവളുടെയച്ഛന് പിന്നെയും സ്ഥലം മാറ്റം വന്നു. വീട് മാറി പോകുന്ന ദിവസമടുക്കുന്തോറും നെഞ്ചിലെരിയുന്ന നെരിപ്പൊടിന്റെ പൊള്ളൽ അസഹനീയമായിരുന്നു.

ഒടുവിൽ ആ ദിവസം വന്നെത്തി. അവർ യാത്ര പറയുമ്പോൾ പ്രാണൻ പറിഞ്ഞു പോകുന്ന വേദനയായിരുന്നു എനിക്ക്.അവളും എന്നെ കെട്ടിപിടിച്ചു വാവിട്ടു കരഞ്ഞു.. അന്നേ ഞാനെന്റെ മനസ്സിൽ കുറിച്ചു, ഇവളെ ഞാനൊരിക്കലും നഷ്ടപ്പെടുത്തില്ല. മരണം വരെ കൂടെ കൂട്ടുമെന്ന്.

പ്ലസ്‌ ടു കഴിഞ്ഞതും അമ്മാവന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തെ അവഗണിച്ച് ഡിഗ്രിക്ക് ചേരാതെ എന്തെങ്കിലും ഒരു ജോലി കണ്ടെത്താനുള്ള ശ്രമമായി. എങ്ങനെയും അവളെ സ്വന്തമാക്കണം എന്നൊരു ഭ്രാന്തൻ ചിന്ത മാത്രം മനസ്സിൽ.

എന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒടുവിൽ അമ്മാവൻ ചെന്നൈയിലുള്ള ഒരു സുഹൃത്തിനെ എനിക്ക് വേണ്ടി കോൺടാക്ട് ചെയ്തു. അയാളുടെ സഹായം കൊണ്ട് ഞാനവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറി.

അമ്മാവനും അമ്മായിയും എന്നോട് കാണിക്കുന്ന സ്നേഹ വാത്സല്യങ്ങൾ വാക്കുകൾക്കതീതമായിരുന്നു. അമ്മാവന്റെ മക്കളായ അഭിയേട്ടനും, അരുണേട്ടനും കൊടുക്കുന്ന അതേ പരിഗണന എനിക്കും കിട്ടിയിരുന്നു. പക്ഷേ അവരോട് നീതി പുലർത്താൻ എനിക്ക് കഴിഞ്ഞില്ല. കാരണം ദിവസം ചെല്ലുംതോറും അവളൊരു ലഹരി പോലെ എന്റെ നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുകയായിരുന്നു.

അന്നൊക്കെ മണിക്കൂറുകളോളം ഞാനവളോട് സംസാരിക്കുമായിരുന്നു. ആദ്യ ശമ്പളം കിട്ടിയപ്പോൾ അമ്മാവനെ പോലും മറന്ന് ഞാനവളുടെയടുത്തേക്കാ പോയത്. ഇടയ്ക്കിടെ വിളിക്കുമ്പോ അവൾ പറയുമായിരുന്നു എനിക്കൊരു ഫോൺ വേണമെന്ന്. എന്റെ ശമ്പളത്തിൽ നിന്ന് ആദ്യമായി മേടിച്ചതും അതായിരുന്നു.

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെയങ്ങോട്ട് ആവശ്യങ്ങളുടെ പട്ടിക നീളുകയായിരുന്നു. ഒന്നിനും ഒരു കുറവ് വരുത്താതെ എല്ലാറ്റിനും ഞാൻ കൂട്ട് നിന്നു. അവളെന്റെ പെണ്ണല്ലേയെന്ന സ്നേഹംമൂത്ത് ഞാൻ എന്നെത്തന്നെ മറന്നു.ജോലി സ്ഥലത്തെ എന്റെ കഷ്ടപ്പാടുകളെ മറന്നു.

അമ്മാവനോ അമ്മായിയോ ഒരിക്കൽ പോലും എന്റെ ശമ്പളത്തെക്കുറിച്ച് അന്വേഷിച്ചില്ല. ഒന്നും എന്നോടാവശ്യപ്പെട്ടില്ല. ഞാനാകട്ടെ അവർക്കു വേണ്ടി ഒന്നും അറിഞ്ഞു ചെയ്തുമില്ല.

രണ്ടു വർഷങ്ങൾ കൂടി കടന്നു പോയി.അവൾ നഴ്സിംഗ് പഠനം കഴിഞ്ഞു എറണാകുളത്ത് ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി.

ഒരു ദിവസം നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്ന ഞാൻ അവളെ വിളിക്കാൻ ശ്രമിക്കുമ്പോൾ തുടർച്ചയായി ഫോൺ ബിസി എന്ന് പറഞ്ഞു കൊണ്ടിരുന്നു. ആരാകും ഈ അസമയത്തു അവളെ വിളിക്കുന്നതെന്നോർത്തു എന്റെ മനസ്സ് ആശങ്കപ്പെട്ടു. തുടർന്നുള്ള ചില ദിവസങ്ങളിലും ഇതാവർത്തിച്ചപ്പോൾ ഞാനവളോടതേക്കുറിച്ച് ചോദിച്ചു. ഈയിടെ ഗൾഫിലേക്ക് പോയ കൂട്ടുകാരിയാണെന്ന് പച്ചക്കള്ളം പറഞ്ഞ് അവളെന്നെ വിശ്വസിപ്പിച്ചു

നീരജ മാഡത്തിനു ബോറടിക്കുന്നോ എന്റെ പഴങ്കഥകൾ കേട്ട്.

അയാൾ ഒരു നിമിഷം കഥ പറച്ചിൽ നിർത്തി നീരജയെ നോക്കി.

നോ.. നെവർ.. മിസ്റ്റർ കിരൺ. ഒരാളെ സഹിഷ്ണുതയോടെ കെട്ടിരിക്കുക എന്നതെന്റെ ജോലിയുടെ ഭാഗമാണ്.യു കീപ്‌ ഗോയിങ്.

നീരജ കൈകൾ മാറിൽ കെട്ടി സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു.

ഓക്കേ മാഡം.

ഒരുദിവസം അവളെന്നോട് പറഞ്ഞു വീട്ടിൽ വിവാഹലോചനകൾ നടക്കുന്നു. ഒന്നുകിൽ നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക. അല്ലെങ്കിൽ പിന്നെ അച്ഛനും അമ്മയും പറയുന്ന പോലെ ആകാം.

ഞാനത് കേട്ട് ഞെട്ടിപ്പോയി. അത്ര ലാഘവത്തോടെയാണവളതു പറഞ്ഞു നിർത്തിയത്.

അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ, കിരണേട്ടൻ വന്നു വിളിച്ചാൽ ഈ ലോകത്തിന്റെ ഏത് കോണിലേക്കും ഇറങ്ങി വരാമെന്ന് പറഞ്ഞവളാ.

ഓർമ്മകളെ ഒന്നുകൂടെ ചികഞ്ഞെടുക്കാനെന്നോണം അയാൾ നെടുതായൊന്ന് നിശ്വസിച്ചു

പിന്നെപ്പിന്നെ ഫോൺ വിളിയുടെ ദൈർഘ്യം കുറഞ്ഞു. ഞാൻ അങ്ങോട്ട്‌ വിളിച്ചാൽ മാത്രം സംസാരിക്കാൻ കൂടുമെന്നല്ലാതെ ഒരിക്കൽ പോലും എന്നെ വിളിക്കുകയോ, എന്റെ സുഖവിവരങ്ങൾ താല്പര്യത്തോടെ അന്വേഷിക്കുകയോ ചെയ്യാതെയായി.

പെട്ടന്നുള്ള അകൽച്ചയുടെ കാരണം അറിയണമെന്നുറപ്പിച്ചു ഞാനവളെ എറണാകുളത്ത് ഹോസ്റ്റലിൽ ചെന്നു കാണാൻ തീരുമാനിച്ചു

ഞാൻ ചെല്ലുമ്പോൾ അവൾ പുറത്ത് പോയിരിക്കുന്നു എന്ന് ഹോസ്റ്റൽ വാർഡൻ അറിയിച്ചതനുസരിച്ചു ഞാനവളെ കാത്തിരുന്നു.

നേരമിരുട്ടി തുടങ്ങിയപ്പോൾ വല്ലാത്തൊരു ആലസ്യത്തോടെയാണവൾ എന്റെ മുന്നിലെത്തിയത്. അവളുടെ കണ്ണുകളിലെ പകപ്പ് ഞാൻ കണ്ടതായി ഭാവിച്ചില്ല.

എന്റെ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടികളില്ലാതെ,വല്ലാത്ത തലവേദന. രാവിലെ ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് പോയിരുന്നു. അതിന്റ ക്ഷീണമുണ്ട് എന്നുള്ള ഒഴിഞ്ഞു മാറൽ. അതെന്നെ കോപാകുലനാക്കി

അപ്പോഴത്തെ ദേഷ്യത്തിൽ ഞാനവളെ കുറെ വഴക്ക് പറഞ്ഞു. നന്ദി കെട്ടവളേയെന്ന് ആക്രോശിച്ചു അതില്പിന്നെ അവളെന്നെ തീരെ വിളിക്കാതെയായി. ഹോസ്റ്റലിൽ അവളുടെ റൂം മേറ്റ്സ് നു മുന്നിൽ വെച്ച് അവളെ ഇൻസൾട്ട് ചെയ്തു സംസാരിച്ചു എന്നതായിരുന്നു എന്റെ കുറ്റം.

പരസ്പരം ചീത്ത വിളിയും വഴക്കും പതിവായെങ്കിലും എനിക്കവളെ മറക്കാനോ വെറുക്കനോ കഴിഞ്ഞില്ല.. ഒരു പട്ടിയെപ്പോലെ ഞാനവളുടെ പിന്നാലെ നടന്നു. ഓരോ വട്ടവും എന്നെ ആട്ടിയോടിക്കുമ്പോഴും, പുറം കാലുകൊണ്ട് ചവിട്ടിയെറിയുമ്പോഴും എനിക്കവളൊരു ഭ്രാന്താവുകയായിരുന്നു. നിന്നെ ഞാൻ എന്റേതാക്കും, ആർക്കും വിട്ടു കൊടുക്കില്ല എന്ന ഭ്രാന്ത്‌.

അങ്ങനെയിരിക്കേ ഒരു ദിവസം അവളെന്നെ വീഡിയോ കാൾ ചെയ്തു. കൂടെയൊരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.

അവളവനെ എനിക്ക് പരിചയപ്പെടുത്തി. അവൾ വിവാഹം കഴിക്കാൻ പോകുന്ന ആളാണെന്ന്…ഹഹഹ…

കിരൺ ആ ഓർമ്മയിൽ പിന്നെയും പൊട്ടിച്ചിരിച്ചു.

എന്നെ വെറുതെ പറ്റിക്കുവാണെന്നാ ആദ്യമെനിക്ക് തോന്നിയെ. പിന്നെയാണവൾ എന്റെ നെഞ്ചിലൊരു ക ഠാര കു ത്തിയിറക്കിയത്. ഞാനിപ്പോൾ മൂന്നു മാസം ഗർഭിണിയാണെന്ന ഒരൊറ്റ വാക്കിലൂടെ.

കഠിനമായ വേദനയിൽ ഞാനൊന്നു പുളഞ്ഞു. പക്ഷേ ഒരു നിമിഷം കൊണ്ട് ഞാനാ വേദനയിൽ നിന്നും മുക്തനായ് അവളെ നോക്കി ചിരിച്ചുകൊണ്ട് എന്നെ ഒഴിവാക്കാൻ ഇത്രയും വലിയ കള്ളം പറയണമോയെന്ന് ചോദിച്ചു.

കള്ളമല്ല സത്യമാണെന്ന് അവനും അവളും കൂടി ഒന്നിച്ചു പറഞ്ഞു.

പിന്നെ ഞാനൊരു ഉന്മാദാവസ്ഥയിലായിരുന്നു. അന്നു വരെ ഞാൻ മ ദ്യമോ, മറ്റു ലഹ രികളോ ഉപയോഗിച്ചിട്ടില്ലായിരുന്നു. പക്ഷേ മ യക്കുമരു ന്ന് ര ക്തത്തിൽ കലർന്നതുപോലൊരു കുളിര്.

രണ്ടു ദിവസം മുഴുവൻ ഞാനതേ അവസ്ഥയിലായിരുന്നു. രാത്രി എനിക്കവളെ കാണണമെന്ന് തോന്നി. പതിവില്ലാതെ തുട ക ൾക്കിടയിൽ ഉണർന്നു വരുന്ന പുരുഷവികാരം എന്നെ മുഴു ഭ്രാ ന്തനാക്കി.

ഇത്രയും കാലം ഞാൻ വിരൽത്തുമ്പുകൊണ്ടു പോലും സ്പർശിച്ചു അശുദ്ധമാക്കാതിരുന്ന അവളുടെ ശരീരത്തെ മതിയാവോളം ഭോ ഗിക്കണമെന്നൊരു തോന്നൽ. അതിനവൾ തയ്യാറായില്ലെങ്കിൽ കഴുത്തു ഞെരിച്ചവളെ കൊ ന്നിട്ടെങ്കിലും എന്റേതാക്കണം എന്നൊരു തോന്നൽ.അത് ശക്തമായപ്പോൾ ഞാനവളെ വിളിച്ചു. അവസാനമായി എനിക്കൊന്നു കാണണം എന്ന് കള്ളക്കരച്ചിൽ അഭിനയിച്ചു.

അവളതു സമ്മതിച്ചു. മരണം ഇരന്നു വാങ്ങാൻ വേണ്ടി.

പുലർച്ചെ ഹോസ്റ്റലിനു മുന്നിൽ ഞാൻ കാത്തിരുന്നു. ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പോടെയാണവൾ ഇറങ്ങി വന്നത്.

എന്താ പറയാനുള്ളതെന്നു വെച്ചാൽ വേഗം പറഞ്ഞിട്ട് പോ എന്ന ധാർഷ്ട്യം അവളുടെ മുഖത്തുണ്ടായിരുന്നു. അത് കണ്ടതോടെ വീണ്ടും എന്റെയുള്ളിലെ ഭ്രാന്തനുണർന്നു.

പിന്നെ നടന്നത് എല്ലാർക്കും അറിയാലോ..

ഞാനവളെ വലിച്ചിഴച്ച് അടുത്ത് കണ്ട കടവരാന്തയിൽ കൊണ്ടിട്ടു. പിന്നെയെനിക്ക് മതിയാവോളം ഞാനവളിലേക്ക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി. ഏതോ ഒരു നിമിഷം എന്റെ കണ്ണുകൾ അവളുടെ ന ഗ്നമായ വയറിലേക്ക് നോട്ടമൂന്നി.

എന്റെതല്ലാത്ത ഒരു രാ ക്ഷസക്കുഞ്ഞ് അവിടെയിരുന്നെന്നെ നോക്കി പല്ലിളിക്കുന്നതും, പിന്നെയത് ആർത്തട്ടഹസിക്കുന്നതും ഞാനവിടെ കണ്ടു

അതിന്റെ ഭീമാകാരമായ വായിലേക്ക് കു ത്തിയിറക്കാൻ ഞാനൊരു ആയുധം പരതി. ഒടുവിൽ കടയുടെ ചുമരിനോട് ചേർന്നു കിടന്ന കമ്പിക്കഷ്ണം കയ്യിൽ തടഞ്ഞു.

വയറു പി ളർന്ന് ആ ജ ന്തു പുറത്ത് വരുവോളം ആഞ്ഞാഞ്ഞു കുത്തുകയായിരുന്നു ഞാൻ.ഒടുവിലെന്റെ കൈകൾ തളർന്നു. അപ്പോഴേക്കും അവളുടെ അ രക്കെട്ട് പി ച്ചിപറിച്ചിട്ട വെറുമൊരു മാം സകഷ്ണമായി മാറിയിരുന്നു. അതെന്നെ ഭയപ്പെടുത്തിയില്ല ഉന്മത്തനാക്കുകയായിരുന്നു.

മാഡം, പ്രണയമെന്നാൽ പിടിച്ചു വെക്കലല്ല വിട്ടു കൊടുക്കലാണ് എന്നാരോ പറഞ്ഞിട്ടുണ്ട്. പക്ഷേ വിട്ടു കൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു.വിഡ്ഢിവേഷം കെട്ടി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിൽ ഭേദം തൂക്കുകയർ തന്നെയാണെന്ന വിശ്വാസം കൊണ്ട് ഞാൻ സ്വയം കീഴടങ്ങി. വിചാരണകളില്ലാതെ വിധിക്കപ്പെട്ടു. അതിലെനിക്ക് തെല്ലും കുറ്റബോധമില്ല. കാരണം ഈയിടെയാണ് ഞാൻ വീണ്ടും അവളെക്കുറിച്ച് കേട്ടത് ഹോസ്പിറ്റലിൽ കൂടെ ജോലി ചെയ്യുന്ന മൂന്നോളം പേർ അവളുടെ കാമുകൻമാരായിരുന്നുന്ന്. റെ ഡ് സ്ട്രീ റ്റിൽ ശരീരം വിൽക്കുന്ന സ്ത്രീകളേക്കാൾ അധഃപതിച്ചു പോയ ഒരുവളെ ഇല്ലാതാക്കിയ നിമിഷത്തെ ഇപ്പോഴും ഞാൻ വെറുക്കുന്നില്ല.

എന്റെ ശരികളിൽ ഞാൻ ഉറച്ചു നിൽക്കുന്നു.

മാഡത്തിന് എന്നെ മനസ്സിലായെന്നു തന്നെ ഞാൻ വിശ്വസിക്കട്ടെ.

കിരൺ നീരജക്കു നേരെ കൈകൾകൂപ്പി. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ കസേരയിൽ നിന്നെഴുന്നേറ്റ് തിരിഞ്ഞു പോലും നോക്കാതെ നീണ്ട ഇടനാഴിയിലൂടെ തന്റെ സെല്ലിലേക്ക് നടന്നു.

അയാളുടെ ആ പോക്ക് നോക്കിയിരിക്കെ,മനസ്സിനെ നൈർമല്യമാക്കുന്ന പരിശുദ്ധമായ പ്രണയത്തെ, പകയുടെ ഉൾച്ചൂടിലിട്ട് നീറ്റി സ്വയം നശിക്കുന്ന ഇന്നിന്റെ യുവത്വങ്ങൾക്ക് നൽകാൻ യാതൊരു ഉപദേശവും ബാക്കിയില്ലെന്ന അറിവിൽ നീരജ അയ്യങ്കാർ മിഴികളിലൂറിയ തുള്ളികൾ കർച്ചീഫാൽ ഒപ്പിയെടുത്തു എതിരെ നിന്ന പോലീസുകാരനെ നോക്കി വീണ്ടും പുഞ്ചിരിച്ചു.

– സിന്ധു മനോജ്