ദിവസങ്ങൾ ഒന്നൊന്നായി പെട്ടന്ന് കൊഴിഞ്ഞു വീണു.
കാർത്തി ആണെങ്കിൽ പിന്നീട് ഒന്ന് രണ്ട് തവണ ദേവികയെ കണ്ടു എങ്കിലും അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൾ നടന്നു പോയ്.
മനസ്സിൽ ഒരു നെരിപ്പോട് എരിഞ്ഞതായി തോന്നിയിരുന്നു കാർത്തിക്കു ആ നിമിഷം…
എന്നാൽ ദേവികയ്ക്ക് യാതൊരു കൂസലും ഇല്ലായിരുന്നു..
വിനീതിന്റെ യും മേഘ യുടെയും കല്യാണം കഴിഞ്ഞു രണ്ട് മാസങ്ങൾക്ക് ശേഷം ആയിരുന്നു ദേവികയുടെയും ശ്രീഹരിയുടെയും മുഹൂർത്തം കുറിപ്പിച്ചത്..
ശ്രീഹരിക്ക് ബാംഗ്ലൂർ ക്ക് പോകേണ്ടത് കൊണ്ട് നേരത്തെ തന്നെ ഡ്രസ്സ് എടുത്തു തയ്യ്ക്കാൻ കൊടുക്കാനായിരുന്നു പദ്മയുട പ്ലാൻ.. അവൾ അത് അറിയിച്ചപ്പോൾ അവൻ അടുത്ത ദിവസം തന്നെ പോകാം എന്ന് പറഞ്ഞു.
കല്യാണ ഡ്രെസ്സുകൾ എടുക്കാനായി പോയപ്പോൾ ഏറ്റവും വില കൂടിയ മന്ത്രകോടി ആണ് ശ്രീഹരിയുടെ വീട്ടുകാർ ദേവികയ്ക്കായി എടുത്തത്..
അത് ഒക്കെ കണ്ടപ്പോൾ അവൾ നില മറന്നു അഹങ്കരിക്കുക ആയിരുന്നു..
ദേവൻ ആണെങ്കിൽ നാട്ടിലെ മുഴുവൻ ആളുകളോടും, കരയോഗത്തിലും ഒക്കെ അവതരിപ്പിച്ചു, തന്റെ മക്കൾക്ക് ലഭിച്ച മഹാഭാഗ്യത്തെ കുറിച്ചു.
വിനീതിന്റെ കല്യാണം കര ഒട്ടാകെ നടന്നു ദേവൻ വിളിച്ചു.. കാർത്തിയുടെ വീട് ഒഴികെ..
വളരെ ആഡംബരം നിറഞ്ഞതായിരുന്നു അവരുട വിവാഹo എന്ന് സീതയോട് അടുത്ത വീട്ടിലെ ജാനകി ചേച്ചി പറഞ്ഞു..
അവര് പറയുന്നത് എല്ലാം സീത വെറുതെ മൂളി കേട്ടു..
“അമ്മേ……”
മീനു വിളിച്ചപ്പോൾ സീത അകത്തേക്ക് കയറി വന്നു.
ഫേസ്ബുക്കിൽ വിനീതിന്റെയും പെണ്ണിന്റെയും ഫോട്ടോ കാണിച്ചു കൊടുത്തു മകൾ…
“നല്ല കുട്ടി ആണല്ലേ മോളെ “
“മ്മ്… തരക്കേടില്ല… എന്നാലും നമ്മളെ ഒന്ന് വിളിച്ചു പോലും ഇല്ലാലോ.. ദേവന്മാമ ഒക്കെ ഇങ്ങനെ മാറി പോയല്ലോ അമ്മേ..
അവൾക്ക് ശരിക്കും സങ്കടം തോന്നി..
“സാരല്ല്യ മോളെ… പോട്ടെ “
സീത ഉള്ളിലെ സങ്കടം മറച്ചു വെച്ച് കൊണ്ട് മകളെ സമാധാനിപ്പിച്ചു.
“ദേവു ചേച്ചിടെ ഫോട്ടോ കണ്ടോ അമ്മേ… ധാ നോക്കിയേ “
മകൾ അടുത്ത ഫോട്ടോ കാണിച്ചു..
“ഈ വീടിന്റെ പടി കയറി വരേണ്ടവൾ ആണ്…. എത്ര പെട്ടന്ന് ആണ് ആളോൾക്ക് ഒക്കെ മാറ്റങ്ങൾ വരുന്നത് അല്ലേ… ദേവു നെ കുറിച്ചു ഒരിക്കൽ പോലും ഞാൻ ഇങ്ങനെ ചിന്തിച്ചിട്ടില്ലായിരുന്നു മീനുട്ടി “
കാർത്തിയുടെ ബൈക്ക് ന്റെ ശബ്ദം കേട്ടതും അമ്മയും മകളും സംഭാഷണം അവസാനിപ്പിച്ചു..
കൈയിൽ ഇരുന്ന ഒരു പൊതി അവൻ മേശമേൽ വെച്ച്.
“എന്താ ഏട്ടാ ഇതു “
മീനു അതിൽ ഒന്ന് ഞെക്കി നോക്കി.
“സരോവരത്തിൽ നിന്നും നെയ്യപ്പം മേടിച്ചതാ…”
“ങ്ങേ… നെയ്യപ്പോ..”
മീനു പെട്ടന്ന് അത് തുറന്ന്..ചെറു ചൂട് ഉണ്ടായിരുന്നു..
.ഏലക്കായയുടെയും ജീരകത്തിന്റെയും ഒക്കെ സുഗന്ധം അവിടമാകെ നിറഞ്ഞു.
മീനു ഒരെണ്ണം എടുത്തു കഴിച്ചു തുടങ്ങി…
മിത്രന്റെ വല്യച്ഛന്റെ ചായക്കട ആണ് സരോവരം….
അവിടുത്തെ നെയ്യപ്പം എല്ലാവർക്കും വളരെ ഇഷ്ടം ആണ്..
“അച്ഛമ്മ എവിടെ “
അവൻ അവരുടെ മുറിയിലേക്ക് ഏന്തി നോക്കി.
“അമ്മ ഊണ് കഴിഞ്ഞു വിശ്രമിക്കുക ആണ്..”സീത പറഞ്ഞു
“ഏട്ടാ…”
“മ്മ്…”
“പദ്മേടത്തി ക്ക് ഇന്ന് കൊണ്ട് എക്സാം കഴിയും.. നമ്മൾ ഇനി എന്നാണ് ഡ്രസ്സ് ഒക്കെ എടുക്കാൻ പോകുന്നത് “
“എനിക്ക് ലീവ് കിട്ടില്ല മീനുട്ടി… നിങ്ങൾ എല്ലാവരും കൂടി പോയാൽ മതി.. “
“അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ് ഏട്ടാ… അപ്പോൾ ഏട്ടന് ഷർട്ടും മുണ്ടും ഒക്കെ എടുക്കേണ്ടേ “
“അതൊക്ക ഇടയ്ക്ക് ഞാന്, മിത്രനേയും കൂട്ടി പോയി എടുത്തോളാം.. “
“ഒരു ദിവസം ലീവ് എടുക്കു മോനേ “
“അമ്മേ… കല്യാണം കഴിഞ്ഞു ലീവ് എടുക്കണം… ഇപ്പോൾ മുതലേ എടുത്തു തുടങ്ങിയാൽ പിന്നെ ശരിയാവില്ല… അതുകൊണ്ട് ആണ്… “
മീനു ആണെങ്കിൽ അമ്മയെ ഒന്ന് കണ്ണിറുക്കി കാണിച്ചു.
“ഏടത്തി വിളിക്കുമോ ഏട്ടനെ “
മീനു വീണ്ടും ചോദിച്ചു.
“നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ… എന്ന് ചോദിച്ചു കൊണ്ട് അവൻ എഴുനേറ്റ് തന്റെ മുറിയിലേക്ക് പോയ്.
അന്ന് കോളേജിൽ വെച്ച് കണ്ടു സംസാരിച്ചതിൽ പിന്നേ ഒരിക്കൽ പോലും രണ്ടാളും വിളിച്ചിരുന്നില്ല….
ഇടയ്ക്ക് ഒരു ദിവസം പദ്മ അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചിരുന്നു…
അന്ന് അവന്റെ പിറന്നാൾ ആയിരുന്നു..
മീനു പറഞ്ഞു ആണ് അവൾ അറിഞ്ഞത്..
ആശംസകൾ അറിയിച്ചു കൊണ്ട് ഉള്ള ഒരു മെസ്സേജ് ആയിരുന്നു…
അവൻ തിരിച്ചു അവളോട് ഒരു താങ്ക്സ് അയച്ചു…
അത്രമാത്രം..
അല്ലാതെ ഇരുവരും വിളിക്കാറില്ല..
എങ്കിലും ഇടയ്ക്ക് ഒക്കെ കാർത്തി അവളെ പറ്റി ഓർക്കാറുണ്ട്.
എന്നാൽ പദ്മ യുടെ മനസ്സിൽ സധാ സമയവും അവൻ മാത്രം ഒള്ളൂ..
അവളുടെ ഊണിലും ഉറക്കത്തിലും ഒക്കെ മാഷ് ആണ്.
എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറയാൻ കാണിച്ച അവന്റെ വലിയ മനസ്…
അത് മാത്രം ആയിരുന്നു അവളുട ഉള്ളിൽ എപ്പോഴും…
***********************
പദ്മയും അവളുട ചെറിയമ്മയുംകൂടി ടൗണിലേക്ക് എത്താം എന്നാണ് അറിയിച്ചത്.
അതിൻ പ്രകാരം മീനുട്ടി യും സീതയും ഒരുങ്ങി ഇറങ്ങി.
കാർത്തി അവരെ കൊണ്ട് വിടാം എന്ന് പറഞ്ഞത് കൊണ്ട് രണ്ടാളും വേഗം റെഡി ആയി.
അച്ഛൻ ആണെങ്കിൽ എന്തൊക്കെയോ അത്യാവശ്യങ്ങൾ ഉണ്ട്, തന്നെയുമല്ല അച്ഛമ്മക്ക് രണ്ട് ദിവസം ആയിട്ട് തലകറക്കം പോലെയും… അതുകൊണ്ട് ആണ് സീതയും മകളും കൂടി പോവാൻ തീരുമാനിച്ചത്.
ടൗണിൽ എത്തിയപ്പോൾ 10മണി കഴിഞ്ഞിരുന്നു.
പദ്മയും ചെറിയമ്മയും കൂടി അവരെ കാത്തു നിൽപ്പുണ്ടായിരുന്നു.
കാർത്തിയിടെ കാർ അവർക്കരികിലായ് വന്നു നിന്നു.
“ഒരുപാട് നേരം ആയോ എത്തിയിട്ട് “
വണ്ടിയിൽ നിന്നും ഇറങ്ങിയിട്ട് അവൻ ചോദിച്ചു.
“പത്തു മിനിറ്റ് ആയതേ ഒള്ളൂ…”
ചെറിയമ്മ ആണ് മറുപടി പറഞ്ഞത്.
പദ്മ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവൻ തിരിച്ചുo..
മീനുട്ടി ഇറങ്ങി വന്നു പദ്മയെ വട്ടം പിടിച്ചു.
ഓർക്കാപ്പുറത്ത് ആയത് കൊണ്ട് അവൾ ഒന്ന് പിന്നോട്ട് ആഞ്ഞു പോയി.
സീത അതിനു മകളെ വഴക്ക് പറഞ്ഞു.
ഇന്ന് അവധി കിട്ടിയില്ല എന്ന് പറഞ്ഞു കൊണ്ട് കാർത്തി അവരോട് യാത്ര പറഞ്ഞു പോകാനായി തുടങ്ങി.
പെട്ടന്ന് തന്നെ പദ്മയുട മുഖം വാടിയത് അവൻ കണ്ടു.
“മോനേ… മന്ത്രകോടി എടുക്കാൻ മാത്രം നിൽക്കൂ.. എന്നിട്ട് വേഗം പോകാം എന്ന് സീത പറഞ്ഞപ്പോൾ ചെറിയമ്മയും മീനുട്ടിയും കൂടി അത് ഏറ്റു പിടിച്ചു.
പദ്മ മാത്രം ഒന്നും മിണ്ടാതെ നിന്നതേ ഒള്ളൂ.
ഒടുവിൽ കാർത്തിയും അവർക്ക് ഒപ്പം ഷോപ്പിലേക്ക് കയറി.
സാരീ സെക്ഷനിലേക്ക് നടന്നു.
കുറെ ഏറെ സാരീകൾ അവർ എടുത്തു കാണിച്ചു..
രണ്ട് മൂന്ന് എണ്ണം അവളെ ഉടുപ്പിച്ചു നോക്കി.
കാർത്തി ആണെങ്കിൽ വെറുതെ ഫോണിൽ നോക്കി ഇരിക്കുക ആണ്…
ചുവപ്പും ഓറഞ്ചും മഞ്ഞയും ഒക്കെ നിറം ഉള്ള സാരീകൾ മാറി മാറി ഉടുപ്പിച്ചു കാണിച്ചു.
ഇടയ്ക്ക് ഒന്ന് അവൻ അവളെ പാളി നോക്കി.
റാണി പിങ്ക് നിറം ഉള്ള ഒരു കാഞ്ചിപുരം സാരീ എടുത്തപ്പോൾ പദ്മയുട മിഴികൾ വിടർന്നതായി അവനു തോന്നി.
വില 35000എന്ന് പറഞ്ഞപ്പോൾ അവൾ അത് വേണ്ടന്ന് പറഞ്ഞു…
ഒരൊറ്റ ദിവസത്തേക്ക് ഉടുക്കാനായി അത്ര വില ഉള്ള സാരീ എടുക്കേണ്ട എന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടത്..
ഒടുവിൽ കോഫി ബ്രൗൺ നിറം ഉള്ള ഒരു കാഞ്ചിപുരത്തിന്റെ ഒരു സോഫ്റ്റ് സിൽക്ക് സാരീ ആണ് പദ്മയ്ക്കായി സെലക്ട് ചെയ്തത്..
മീനു ആണെങ്കിൽ കാർത്തിയിടെ ഫോൺ മേടിച്ചിട്ട് രണ്ട് മൂന്ന് ഫോട്ടോയും എടുത്തു.
ഒരു മണിക്കൂറിനു ഉള്ളിൽ തന്നെ അവൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി..
പിന്നീട്ട് രണ്ടാം സാരീ യും സെറ്റും മുണ്ടും, അവൾക്ക്, വേണ്ടി അത്യാവശ്യം കുറച്ചു സൽവാറും ഒക്കെ മേടിച്ചു..
അപ്പോളേക്കും ഉച്ച കഴിഞ്ഞിരുന്നു..
ഷോപ്പിന്റെ അടുത്തായി ഉള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി അവർ പോയ്..
അതിനു ശേഷം പദ്മയെയുo ചെറിയമ്മയെയും യാത്ര ആക്കി..
മടങ്ങുന്ന സമയത്തു അവർക്കായി ഒരു സാരീ മേടിച്ചു ഏൽപ്പിക്കാനും സീത മറന്നില്ല.
പിന്നീട് തിരിച്ചു വന്നിട്ട്, ബാക്കിയുള്ളവർക്കൊക്കെ അവർ ഡ്രസ്സുകൾ എടുത്തു..
ചെറിയമ്മമാർക്കും ചെറിയച്ഛൻ മാർക്കും, പിന്നെ അമ്മാവൻ അമ്മായി, അച്ഛമ്മ… അങ്ങനെ എല്ലാവർക്കും ഉള്ള ഡ്രസ്സ് എടുത്തപ്പോഴേക്കും, നേരം 5 മണിയായിരുന്നു.. അപ്പോഴേക്കും കാർത്തിയും കോളേജിൽ നിന്നും അവിടേക്ക് എത്തിച്ചേർന്നു..
എന്തായാലും വന്നതല്ലേ എന്നു പറഞ്ഞുകൊണ്ട്, അവനുള്ള ഡ്രസ്സും കൂടി അവർ സെലക്ട് ചെയ്തു, ക്രീം നിറമുള്ള കുർത്തയും മുണ്ടും ആയിരുന്നു അവന്റെ വേഷം.. പിന്നീട് സീതയ്ക്ക് ഒരു പിങ്ക് നിറമുള്ള പട്ടു സാരിയും, ഏകദേശം അതേ നിറമുള്ള ഒരു ഷർട്ട്, അതിനോട് ചേർന്ന് കരയുള്ള ഒരു മുണ്ട് അച്ഛനും എടുത്തു.. അവസാനം ഏറെ തിരഞ്ഞുതിരഞ്ഞു ഓറഞ്ചും ചുവപ്പും ചേർന്നൊരു ദാവണി മീനൂട്ടിക്കും, കൂടി എടുത്തു.
എല്ലാവരും കൂടി തിരികെ വിട്ടിൽ എത്തിയപ്പോൾ നേരം ഒൻപതു മണി കഴിഞ്ഞു.
അച്ഛമ്മക്ക് ചെറിയ നീരസം തോന്നി എങ്കിലും അവർക്കായ് ഒരു അടിപൊളി സെറ്റും മുണ്ടും എടുത്തു മീനുട്ടി കൊടുത്തപ്പോൾ ആ മുഖം പ്രകാശിച്ചു.
അതു കണ്ടു കാർത്തിയും അച്ഛനും ചിരിച്ചു..
പിന്നീട് അങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അവിടെ കല്യാണ ഒരുക്കങ്ങൾ ആയിരുന്നു…
ഈ ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇനി കല്യാണമാണ് .
ഇരു വീട്ടിലും പന്തൽ ഉയർന്നു.. വിരുന്നുകാർ ഒക്കെ എത്തി തുടങ്ങി..
കാർത്തി ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് ലീവ് എടുത്തു..
ഓരോ ദിവസം കഴിയുമ്പോളും കാർത്തിയ്ക്ക് ഉള്ളിൽ വല്ലാത്ത നീറ്റൽ ഉണ്ടെങ്കിലും ആരോടും ഒന്നും അറിയിക്കാതെ നടക്കുക ആണ് അവൻ..
ദേവികയ്ക്ക് പകരം മറ്റൊരാൾ…
ആ ഓർമയിൽ അവൻ പലപ്പോളും ഉരുകി…
*********************
11.30നും 12നും ഇടയ്ക്ക് ആണ് ആ ശുഭ മുഹൂർത്തം..
9മണി ആയപ്പോൾ ചെക്കനും കൂട്ടരും പുറപ്പെട്ടു
മീനുട്ടിയും അച്ഛനും അമ്മയും ഉണ്ട് കാർത്തിയുടെ കൂടെ….
മീനുട്ടി ഒരുപാട് തമാശകൾ പറഞ്ഞാണ് ഇരിക്കുന്നത്..
കാർത്തി മാത്രം നിശബ്ദൻ ആയിരുന്നു..
മകന്റെ ഉള്ളം നിറയെ എന്താണ് എന്ന് അവന്റ അച്ഛനും അമ്മയ്ക്കും നന്നായി അറിയാം.. പക്ഷെ അവർ ഇരുവരും പദ്മയും ആയിട്ട് തന്റെ മകന്റെ ജീവിതം സന്തോഷകരം ആകണേ എന്ന് മൂകമായി പ്രാർത്ഥിച്ചു.
തുടരും…