ധ്രുവം, അധ്യായം 61 – എഴുത്ത്: അമ്മു സന്തോഷ്

“ഗൗരിയേച്ചിയെ “

ഒരു വിളിയൊച്ച. കൃഷ്ണ വാതിൽക്കൽ. ഗൗരി ഓടി വന്നവളെ കെട്ടിപിടിച്ചു

“ഇങ്ങനെ ഓടല്ലേ. “

“എന്റെ മോളെ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ച് ഒരു പരുവമായി. മനുവേട്ടന് ഇങ്ങനെ ഒരു വിഷമം ഇല്ല. ഏട്ടൻ കാരണമാ പോയത് എന്നൊക്കെ പറഞ്ഞു ഭയങ്കര സങ്കടം ആയിരുന്നു…”

“ഏട്ടനെവിടെ ഷോപ്പിൽ പോയോ?”

“ഉം. ഒരു സന്തോഷം ഉണ്ട് ട്ടോ രഹസ്യം ആണ്. മനുവേട്ടന് ലോട്ടറി അടിച്ചു “

“ങ്ങേ?”

“അതെന്ന്. ആരോടും പറഞ്ഞിട്ടില്ല”

“എത്രയാ അടിച്ചത്?”

“80ലക്ഷത്തിന്റെയാ അടിച്ചത്. എത്ര കിട്ടുമെന്നൊന്നും അറിഞ്ഞൂടാ “

“അടിപൊളി.. “

“ബാങ്കിൽ കൊണ്ട് ടിക്കറ്റ് കൊടുത്തു. ഉടനെ അക്കൗണ്ടിൽ പൈസ വരും ന്നാണ് അറിഞ്ഞത് “

“ജനിക്കാൻ പോകുന്ന വാവയുടെ ഭാഗ്യം.”

“കാശ് കിട്ടിയ ആദ്യം വീട് വെയ്ക്കണം ന്നാ. അച്ഛനും അമ്മയും നീയും ഞാനും ഒരു വീട്ടില്..അതാണ്‌ മനുവേട്ടന്റെ ആഗ്രഹം.”

കൃഷ്ണ പുഞ്ചിരിച്ചു

“ബാക്കി കൊണ്ട് നിന്റെ കല്യാണം…അതെപ്പോഴും പറയും. നമുക്ക് ആ ചെക്കൻ വേണ്ട കൃഷ്ണ. നമ്മളെ പോലെ ഒരു സാധാരണ ആള് മതി. അവരൊക്കെ വലിയ ആൾക്കാർ ആണ്. കുറച്ചു കഴിഞ്ഞു അവർക്ക് തന്നെ തോന്നും കുറച്ചിൽ ആയി പോയി,

“അർജുനെ വിട്ടൊരു കളിയില്ല ഗൗരിയേച്ചിയെ..ഞാനെ ഡോക്ടർ ആണ്. ഏത് തട്ടിൽ നോക്കിയാലും ഡോക്ടറുടെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും. പണമുള്ളത് കൊണ്ട്മാത്രം ആൾക്കാർ എങ്ങനെ കേമന്മാർ ആകും? പണം പ്രശസ്തി ഇതൊക്കെ എത്ര ഉള്ളവനും അസുഖം വന്നാൽ ഡോക്ടറുടെ മുന്നിൽ വരണം. വേണ്ടേ? അപ്പൊ ആരാ മുകളിൽ? ഉം? ഡോക്ടർ എന്ന് വെച്ചാ സുമ്മാവാ? അപ്പൊ അത്തരം inferiority complex ഒന്നും കൃഷ്ണക്കില്ല “

“അതൊക്കെ ശര്യാ, പക്ഷെ ആ ചെക്കൻ ഒരു തെ-മ്മാടിചെക്കൻ അല്ലെ…അഹങ്കാരിയാ..ആ ഡോക്ടറെ പോലല്ല….”

“എനിക്ക് ആ തെമ്മാടി ചെക്കൻ മതി. ഇനിയും വേണ്ട എന്ന് പറഞ്ഞാലേ ആള് എന്നെ തട്ടിക്കളയും, കണ്ടോ..അങ്ങ് ഗുരുവായൂർ വന്ന് ആള്. ഞാൻ പറഞ്ഞിട്ടൊന്നുമല്ല. അന്വേഷിച്ചു അറിഞ്ഞു വന്നതാ. ഈ മോതിരം കണ്ടോ..ഇനിയും ഒരു കാലത്തും എന്റെ പൊന്ന് ചേച്ചി മാറാൻ പറ്റൂല
കക്ഷി അനുവദിക്കില്ല. ചേച്ചിയോട് മാത്രം ഒരു കാര്യം പറയാം. ഒറ്റ ആളോട് പറയരുത്
സത്യം ചെയ്യ് “

വിരണ്ട് നിൽക്കുകയായിരുന്നു ഗൗരി

“നീ പറ “

കൃഷ്ണ താലി മെല്ലെ ഉയർത്തി

“എന്റെ ഈശ്വര ഇതെപ്പോ?”

“ഗുരുവായൂർ വെച്ച് ഇന്നലെ…ഡോക്ടർ ജയറാമിന്റെ മഹനീയ സാനിധ്യത്തിൽ..എന്റെ പൊന്ന് ചേച്ചി ഇവിടെ ആരോടും ഒരു വർഷത്തേക്ക് ഇത് പറയരുത്. ഹൌസർജൻസി കഴിഞ്ഞിട്ടേ ഞാൻ ഇത് ആരോടെങ്കിലും പറയുവുള്ളു.”

“എന്റെ ദൈവമേ പിന്നെ. അപ്പൊ നടത്തിയ പോരാരുന്നോ മോളെ?”

“അപ്പോഴേക്കും രണ്ടിലൊരാളു വേദനിച്ച് തീരും. എന്നെ പോലല്ല ആള്. മനസ്സ് ദുർബലമാണ്. ഞാൻ ഇട്ടേച്ച് പോകുമോ എന്ന് ചോദിക്കാത്ത ദിവസം ഇല്ല. വഴക്കോട് വഴക്ക്. ഇനിപ്പോ സമാധാനം ഉണ്ട്.”

“ഉവ്വുവ്വേ ഇനിയാണ് നിന്റെ സമാധാനം പോകാൻ പോണത്..ആണല്ലേ വർഗം. നിനക്ക് സ്വസ്ഥത കിട്ടാൻ പോണില്ല. നോക്കിക്കോ.”

“പിന്നെ അങ്ങനൊന്നുമില്ല  “

പറഞ്ഞു തീർന്നില്ല മൊബൈൽ ശബ്ദിച്ചു

“നീ എവിടെ” അർജുൻ

“ഞാൻ ഗൗരിയേച്ചിയെ കാണാൻ വന്നതാ “

“ഇന്ന് വരാൻ പറഞ്ഞില്ലായിരുന്നോ ഞാൻ. അതോ അത് മറന്നോ?”

“എന്റെ അപ്പുവേട്ടാ ഇന്ന് ഒരു ദിവസം ഞാൻ..”

“കൃഷ്ണ..ഉച്ചക്ക് മുൻപ് നീ ഹോസ്പിറ്റലിൽ എത്തിയിരിക്കണം. അത്യാവശ്യം ഉണ്ട്. കളിയല്ല ഇത്. be serious” മറുപടി കേൾക്കാൻ നിന്നൊന്നുമില്ല കാൾ കട്ട്‌

“ഇപ്പൊ എങ്ങനെ ഇരിക്കുന്നു?”

കൃഷ്ണ ചമ്മി

“ഞാൻ പോയിട്ട് വരാം “

“ചെല്ല്…തുടങ്ങിയിട്ടേ ഉള്ളു മോളെ. അതേയ് ഞാൻ ഇത് ഏട്ടനോട് പറയട്ടെ. ഗന്ധർവ വിവാഹം “

“എന്റെ പൊന്നെ നോ..പതിയെ അറിഞ്ഞ മതി ഉടനെ വേണ്ട “

അവൾ ഓടി

അർജുൻ അച്ഛന്റെ മുഖത്തേക്ക് നോക്കി

“അച്ഛൻ എന്താ ഒന്നും പറയാത്തത്?”

“നിന്റെ തീരുമാനങ്ങൾ ഒന്നും ഇതൊഴിച്ച് നീ എന്നോട് പറഞ്ഞില്ലല്ലോ എന്നാലോചിച്ചു പോയതാണ്”

അദ്ദേഹം പുഞ്ചിരിച്ചു

“അത് കൊണ്ട് “

“അത് കൊണ്ട് ഒന്നുമില്ല ഇതെങ്കിലും പറഞ്ഞല്ലോ. ഇല്ലായിരുന്നു എങ്കിൽ രണ്ടു പേരും ഒരു തുളസി മാലയും ഇട്ടു സ്വന്തം വീട്ടിൽ പോയ ഞാൻ അറിയുമോ.?”

“അതൊക്കെ അച്ഛനോട് പറയാതെ ഞാൻ ചെയ്യുമോ. എനിക്ക് എന്താ അത്രയ്ക്ക് ബോധം ഇല്ലേ? അച്ഛൻ അറിയാതെ ഞാൻ കല്യാണം കഴിക്കോ?”

ജയറാം കുറച്ചു നേരമവന്റെ മുഖത്ത് നോക്കിയിരുന്നു

“ശരി ഇനിയെന്താ വേണ്ടത്?”

“ഞാൻ പറഞ്ഞില്ലേ അച്ഛാ. ബോർഡ് മീറ്റിംഗ് നടക്കുമ്പോൾ അച്ഛൻ ഇതൊന്ന് പറയണം. എനിക്ക് പറയാൻ മടിയൊന്നുമില്ല. പക്ഷെ അച്ഛൻ ഉള്ളപ്പോൾ അച്ഛൻ പറയുന്നതാണ് നല്ലത്.”

“നിങ്ങൾ ഒരു വർഷം കഴിഞ്ഞു ഗംഭീരമായിട്ട് കല്യാണം കഴിച്ചിട്ട് മറ്റുള്ളവരെ അറിയിക്കുമെന്നല്ലേ പറഞ്ഞത്. ഇത് പേരിന്  നിനക്ക് ഒരുറപ്പിനു നടത്തുന്ന ഒന്നാണെന്ന് കൃഷ്ണ പറഞ്ഞല്ലോ “

“കൃഷ്ണ പറയുന്നതെല്ലാം അർജുൻ കേൾക്കില്ലല്ലോ. കൃഷ്ണ വീട്ടിൽ പറയണ്ട ആരോടും പറയണ്ട. പക്ഷെ എനിക്ക് പറയണം. വെറുതെ ഒരു മാല ഇടുകയല്ല ലീഗൽ ആയിട്ട് അത് കഴിഞ്ഞു. ഞാൻ ദേവസ്വം ഓഫീസിൽ നിന്ന് അതിന്റെ സർട്ടിഫിക്കറ്റ് എത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അവൾ വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ മാലയിട്ട് വെറുതെ..എന്തോന്നിന്? എന്നെ സംബന്ധിച്ച് എന്റെ കല്യാണം കഴിഞ്ഞു. ഇനിയൊരു വർഷം കഴിഞ്ഞു വേറെ കല്യാണം ഒന്നുമില്ല. അതൊന്നും വേണ്ട
പ്രഹസനം…”

“അർജുൻ..അവളുടെ വീട്ടുകാർക്ക് അത് ആഗ്രഹം കാണില്ലേ…നീ അത് ചിന്തിച്ചു നോക്കിക്കേ “

“അച്ഛാ അത് വിട്…ഇത് പറ. കൃഷ്ണ എന്റെ ഭാര്യയാണ്..അത് അച്ഛൻ ഒന്ന് പ്രേസേന്റ് ചെയ്യ്. പാർട്ടി ഞാൻ കൊടുത്തോളം. പിന്നെ ഹോസ്പിറ്റലിൽ അവൾ ജോയിൻ ചെയ്യാൻ പോവാണ്. അവൾക്ക് ആ റെസ്‌പെക്ട് കിട്ടണം. അത് കൊണ്ടാണ്. അല്ലെങ്കിൽ പിന്നെ വെറുതെ ഒരാൾക്ക് ഞാൻ ഇത്രയും വലിയ ഒരു പോസ്റ്റ്‌ കൊടുക്കുന്നതെന്താണെന്ന് കരുതും. പ്ലീസ് അച്ഛാ. ഞാൻ റൂമിലേക്ക് പോവാ. അരമണിക്കൂർ കഴിഞ്ഞു ബോർഡ് മീറ്റിംഗ് തുടങ്ങും. അച്ഛൻ ഇത് പറയണം. പിന്നെ അവരുടെ വീട്ടുകാർക്ക് നടത്തണമെങ്കിൽ അതിനും ഞാൻ തയ്യാറാണ്. എത്രയും പെട്ടെന്ന്..”

അവൻ പോയി

അവൻ പറയുന്നതൊക്കെയും ശരിയാണ്. പക്ഷെ അർജുൻ വിവാഹിതനായി എന്ന് പബ്ലിക് ആയി അനൗൺസ് ചെയ്യാൻ പോവാണ്. ആരോടൊക്ക ഉത്തരം പറയേണ്ടി വരും. എവിടുന്നു ഒക്കെ ചോദ്യങ്ങൾ വരും. അനുപമയുടെ വീട്ടുകാർ, തന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ. എല്ലാരും ഉച്ചക്ക് മുൻപ് അറിയും. ഇത് കാട്ടു തീ പോലെ പരക്കും

പക്ഷെ പറയാതിരുന്നാൽ ഗോസിപ്പ് ഉണ്ടാകും. തീർച്ചയായും അത് വലിയ പേരുദോഷത്തിന് വഴി വെയ്ക്കും

“അങ്കിൾ “

വാതിൽ തുറന്നു കൃഷ്ണ

അയാൾക്ക് പെട്ടെന്ന് ഒരു സമാധാനം തോന്നി. ആ മുഖം കാണുമ്പോൾ എപ്പോഴും എന്ന പോലെ മനസ്സ് കൂൾ ആകും

“എന്റെ മോളെ നീ വന്നത് നന്നായി. എന്നെ വലിയ ഒരു കിണറ്റിൽ തള്ളിയിട്ടു പോയി നിന്റെ അപ്പുവേട്ടൻ “

കൃഷ്ണയുടെ മുഖത്ത് ഒരു നാണം വന്നു

“എന്താ അങ്കിളേ…”

“അത്…”

“ആ നീ വന്നോ..കം “

അർജുൻ അകത്തേക്ക് വന്നു

“വാ അച്ഛാ its time “

“എങ്ങോട്ടാ “

അവനവളുട കൈ പിടിച്ചു നടത്തി

“ബോർഡ് മീറ്റിംഗ്.”

“ങ്ങേ..അതിന് ഞാൻ എന്തിനാ?”

ജയറാം ചിരി വന്നിട്ട് അവളെ നോക്കി

“എന്താ അങ്കിളേ?”

ഹാളിൽ എത്തി

ബോർഡ് മെംബേർസ് മാത്രം അല്ല എല്ലാ ഡോക്ടർ മാരും പ്രധാനപ്പെട്ട എല്ലാ ഓഫിസിർമാരും. ഡിപ്പാർട്മെന്റ് ഹെഡ്കളും സന്നിഹിതരായിരുന്നു

ജയറാം, അർജുൻ, കൃഷ്ണ

കൃഷ്ണയേ പലർക്കും അറിയില്ല എന്നുള്ളതാ സത്യം. എല്ലവരും ഇരുന്നു

കൃഷ്ണ അപ്പോഴും തെല്ല് പരിഭ്രാന്തിയോടെ അവനെ നോക്കുന്നുണ്ടായിരുന്നു. ജയറാം എഴുന്നേറ്റു നിന്നു

“സുഹൃത്തുക്കളെ പതിവില്ലാതെ എന്താണ് അർജന്റ് ആയി ഒരു മീറ്റിംഗ് എന്ന് പലരും എന്നോട് ചോദിച്ചു. സാധാരണ നമ്മൾ ഈ സമയം ഒരു മീറ്റിംഗ് വെയ്ക്കാറുമില്ല..”

“സസ്പെൻസ് മതി ജയറാമേട്ടാ ..പ്ലീസ് വേഗം പറയ് “

ദുർഗ ഉറക്കെ പറഞ്ഞു

“be cool durga.. its a bomb. just relax. take a deep breath “

സാധാരണ ജയറാം അങ്ങനെ തമാശ പറഞ്ഞു കേട്ടിട്ടില്ല. അത് കൊണ്ട് തന്നെ എല്ലാവരും ചിരിച്ചു

“My son Arjun got married “

പെട്ടെന്ന് അവിടേ പരിപൂർണ നിശബ്ദത വന്നു. ആരും മിണ്ടുന്നില്ല. ദുർഗ കണ്ണ് മിഴിച്ച് ഇരുന്നു പോയി

അർജുൻ എഴുനേറ്റു അവൻ കൃഷ്ണയുടെ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവളും അറിയാതെ എഴുന്നേറ്റു പോയി

“krishna his wife “

കൃഷ്ണയ്ക്ക് ഒരു തളർച്ച തോന്നി. പൊടുന്നനെ കയ്യടി മുഴങ്ങി. ദുർഗയായിരുന്നു അത്. പിന്നെ ഓരോരുത്തരായി എഴുന്നേറ്റു നിന്ന് കയ്യടിച്ചു 

“congrats അർജുൻ”

ദുർഗ ഉറക്കെ പറഞ്ഞു

“ഇതെവിടെ വെച്ച് എപ്പോ?”

ഡോക്ടർ രാമചന്ദ്രൻ ചോദിച്ചു

“ഗുരുവായൂർ വെച്ചായിരുന്നു മിനിഞ്ഞാന്ന്. പെട്ടെന്ന് തീരുമാനിച്ചതാണ്.”

“എന്നാലും ഒരു വാക്ക് പറഞ്ഞില്ലല്ലോ. ജയറാം സർ “

അത് ഡോക്ടർ രമ്യയുടെ വക

“അത് അങ്ങനെ ഒരു സിറ്റുവേഷൻ ആയിരുന്നു. പക്ഷെ വിഷമിക്കണ്ട എല്ലാവർക്കും പാർട്ടി അർജുൻ തരും..അല്ലെ അർജുൻ?”

അവൻ ചെറുതായി ഒന്ന് ചിരിച്ചു. അവന്റെ മുഖം ഇത്രയും പ്രസാദത്മകമായി കാണുന്നത് ആദ്യമായിരുന്നു

അവർ കൃഷ്ണയേ ശ്രദ്ധിക്കുകയായിരുന്നു. അതിസുന്ദരിയായ ഒരു പെൺകുട്ടി. സാധാരണ ഒരു വേഷം. പക്ഷെ അത്രേ സാധാരണമല്ലാത്ത ഒരു ഭംഗി, ചൈതന്യം..

“കൃഷ്ണ എന്ത് ചെയ്യുന്നു?” ആരോ ചോദിച്ചു

“എം ബി ബി. എസ് ഫൈനൽ ഇയർ എക്സാം കഴിഞ്ഞു “

“അപ്പൊ അർജുൻ planned ആണ്. ഫ്രീ ആയി ഒരു ഡോക്ടറെ കിട്ടി..”

ആരോ തമാശ പറഞ്ഞു. കൃഷ്ണയുടെ ഉള്ളം കൈ വിയർത്തു നനയുന്നത് അർജുൻ അറിയുന്നുണ്ടായിരുന്നു. ഇത് കഴിഞ്ഞു ഇവൾ തന്നെ കൊ- ല്ലുമെന്ന് അവനു തീർച്ച ആയിരുന്നു

എല്ലാവർക്കും സന്തോഷം. ദുർഗയ്ക്ക് പ്രത്യേകിച്ച്…

“നന്നായി അർജുൻ. you deserve the best “

അർജുൻ മെല്ലെ ചിരിച്ചു

കൃഷ്ണ ചിരിച്ചു എന്ന് വരുത്തി നിന്നേയുള്ളു

ഓരോരുത്തരും അവളെ പരിചയപ്പെട്ടു. അവൾ വിനയത്തോടെ അവരോട് സംസാരിച്ചു. നിവിൻ വന്ന് അർജുന്‌ കൈ കൊടുത്തു

“congrats ഡാ നീ ലക്കിയാണ്…” അവൻ മുഖം തിരിച്ചു കൃഷ്ണയേ നോക്കി

“എന്തുണ്ടായിട്ടും കാര്യമില്ല അർജുൻ. ഇത് പോലെ ഒരു പെണ്ണിനെ കിട്ടണം. അവനാണ് ഏറ്റവും ഭാഗ്യവാൻ…she is awsom “

അർജുൻ മെല്ലെ ഒന്ന് ചിരിച്ചു

“ദീപു അറിഞ്ഞിട്ടില്ലല്ലോ അല്ലെ?”

“ജസ്റ്റ്‌ ഒരു മെസ്സേജ് ഇട്ടിരുന്നു. വിളിച്ചാ ചീത്ത പറയും. ചെന്നു ലൈവ് ആയിട്ട് കേൾക്കാമല്ലോ”

പിന്നെയും ആരൊക്കെയോ വന്നപ്പോൾ സംഭാഷണം മുറിഞ്ഞു

പാർട്ടി എന്നാണെന്നു എല്ലാർക്കും അറിയണം. ഇന്ന് വേണേൽ ഇന്ന് അർജുൻ പ്രോമിസ് ചെയ്തു

പിറ്റേന്ന് വൈകുന്നേരം പാർട്ടി അത് നിശ്ചയിക്കപ്പെട്ടു. കൃഷ്ണ അവന്റെ കയ്യിൽ ഒന്ന് അമർത്തി

“മുറിയിൽ പോകാം ” അവൾ മെല്ലെ പറഞ്ഞു

“എന്നെ കൊ- ല്ലാനല്ലേ വേണ്ട “

അവൾ ഒരു നുള്ള് കൊടുത്തു.

“മര്യാദക്ക് വന്നോ…”

അവന് ചിരി വന്നു

മുറിയിൽ എത്തി കുറ്റിയിട്ടതെയുള്ളു അർജുൻ. തലങ്ങും വിലങ്ങും അടി വീണു. അവൻ പൊട്ടിച്ചിരിച്ചു കൊണ്ട് അവളുടെ കൈകൾ പിന്നിലേക്ക് കൂട്ടിപ്പിടിച്ചു

“എന്തായിരുന്നു തീരുമാനം? ഒരു വർഷം കഴിഞ്ഞേ നാട്ടുകാരെ അറിയിക്കു എന്നല്ലേ. ഇതിപ്പോ എല്ലാരും അറിഞ്ഞു. വീട്ടിൽ അറിയും”

“പിന്നെ നിന്റെ വീട്ടിൽ അറിയാൻ പോണ്. ഇതിപ്പോ ബോർഡ് മീറ്റിംഗ് അല്ലായിരുന്നോ. അവർ ആരോട് പറയാൻ?,

“ദേ ഞാൻ ഉണ്ടല്ലോ.”

അർജുൻ അവളെ നെഞ്ചോട് ചേർത്ത് അടക്കി പിടിച്ചു

“കൊച്ചേ നീ ഇവിടെ ജോലി ചെയ്യുമ്പോൾ എന്തിന്റെ ബേസിലാണ് അത് എന്ന് ആൾക്കാർ ചോദിക്കും. വെറുതെ കുറേ വർത്തമാനങ്ങൾ ഉണ്ടാകും. നിനക്കിനി വേറെ വല്ലോരേം കല്യാണം കഴിക്കാൻ ഉദ്ദേശം ഉണ്ടോ ഉണ്ടെങ്കിൽ പറയണം ഞാൻ തിരുത്താം “

കൃഷ്ണ മുന്നോട്ടാഞ്ഞു അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു

“കൊ- ല്ലെടി നീ എന്നെ. ദു- ഷ്ടേ നൊന്തു ട്ടോ “

കൃഷ്ണയ്ക്ക് പെട്ടെന്ന് പാവം തോന്നി

“നോക്കട്ടെ “

“നോക്കണ്ട പോ “

“എന്റെ പൊന്നല്ലേ നോക്കട്ടെന്ന് “

“വേണ്ട. നിനക്ക് അല്ലേലും എന്നെ ഇഷ്ടം അല്ല എനിക്ക് അറിയാം. ദുഷ്ട “

കൃഷ്ണ ഷർട്ടിന്റെ ബട്ടൺ അഴിച്ചു. തൊലി ഇളകി. അവൾ അവിടെ ചുണ്ട് ചേർത്തു. നാവു കൊണ്ട് ഒന്ന് തൊട്ടു

“സലൈവ നല്ല മെഡിസിനാ “

അർജുൻ ഒറ്റ നിമിഷം കൊണ്ട് മാറി. അവൻ അവളെ കെട്ടിപ്പുണർന്നു

“എങ്കിൽ താ “

അവൻ അവളുടെ ചുണ്ടുകൾ നുകർന്നു. കൃഷ്ണ ഒന്ന് കുതറി. അവന്റെ ഗന്ധം. അവന്റെ ശ്വാസം

അവൾ മെല്ലെ അവനിലേക്ക് ചാഞ്ഞു. ഇരുകൈകൾ കൊണ്ടും അവനെ പുണർന്നു

അർജുൻ അവളുടെ ചുണ്ടുകളെ ആവേശത്തോടെ സ്വന്തമാക്കുമ്പോൾ ഇനിയൊന്നിനും കഴിയാത്ത പോലെ കൃഷ്ണ അവനിലേക്ക് അമർന്നു ചേർന്നു നിന്നു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *