ധ്രുവം, അധ്യായം 78 – എഴുത്ത്: അമ്മു സന്തോഷ്

അർജുൻ ഉണർന്നപ്പോൾ വൈകി. അവൻ ഒന്നു ഫ്രഷ് ആയി പുറത്തേക്ക് വന്നു. കിച്ചണിൽ ഭയങ്കര മേളം

അച്ഛനുണ്ട് അനിലേട്ടൻ ഉണ്ട് പിന്നെ അവളും

അങ്ങനെയല്ല ഇങ്ങനെ, ആ അത് തന്നെ….കൃഷ്ണ പറയുന്നുണ്ട്

അച്ഛനാണ് പാചകം. അനിൽ അവിടേ മാറി ദുഖത്തോടെ തന്റെ സാമ്രാജ്യത്തിന്റെ ഭരണം പോയ വേദനയോടെ നിൽക്കുന്നുണ്ട്

അർജുന്‌ ചിരി വന്നു

“എന്താ സംഭവം?”

അർജുൻ ആംഗ്യത്തിൽ ചോദിച്ചു

“വെജിറ്റബിൾ കടായി ഉണ്ടാക്കുവാ മോളും സാറും കൂടി. കുറേ നേരമായി. ഇതെപ്പോ തുടങ്ങിയതാണെന്നാ. ഞാൻ പറഞ്ഞതാ ഞാൻ ചെയ്യാമെന്ന് രണ്ടു പേരും കേൾക്കില്ല “

അർജുൻ ചിരിയോടെ അടുത്ത് ചെന്നു

“ബട്ടൂരയും വെജിറ്റബിൾ കടായിയും. എപ്പടി?”

“കേട്ടിട്ട് നല്ല രസമുണ്ട് വിശക്കുന്നെടി “

“കഴിഞ്ഞു..അല്ലെ അങ്കിളേ. അങ്കിളിന്റെ സ്വന്തം പാചകമാ “

“അച്ഛൻ ഈ പരിസരത്ത് വന്ന് ഞാൻ ആദ്യം കാണുവാ “

അവൻ അതിശയത്തോടെ പറഞ്ഞു

“അത് ഇയാൾ എന്നെ അടുപ്പിക്കാത്ത കൊണ്ടല്ലേ? എനിക്ക് കുക്കിംഗ്‌ ഒക്കെ അറിയാം “

ജയറാം തലയിൽ കെട്ടിയിരുന്ന തോർത്ത്‌ അഴിച്ചു മുഖം തുടച്ചു തോളിലിട്ടു. അർജുൻ ചിരിച്ചു പോയി

“സദ്യക്കാരെ പോലെ ഉണ്ട് കാണാൻ “

“എടാ എനിക്ക് വേണെങ്കിൽ ഒരു സദ്യ തന്നെ ഉണ്ടാക്കാൻ പറ്റും “

“കഴിക്കാൻ നമ്മളെ കൊണ്ട് പറ്റിലാന്ന് മാത്രം “

കൃഷ്ണ പൊട്ടിച്ചിരിച്ചു പോയി

“അതേ ഈ പ്ലേറ്റ് ഒക്കെ കൊണ്ട് പോയി വെച്ചേ “

“ഞാനോ?”

“ആ ഞാൻ..ഒറ്റ വസ്തു ചെയ്യില്ല..സച്ചിൻ ടെണ്ടുൾക്കർ വരെ ഭാര്യയ്ക്ക് ചായ ഇട്ടു കൊടുക്കും. ഇത് ഇങ്ങനെ ഒരു സാധനം. ഭാര്യക്ക് വല്ലതും  ചെയ്തു കൊടുക്കാം അതിനുമുണ്ട് ഒരു അന്തസ്സ് “

അവൻ അവളുടെ പിന്നാലെ ചെന്ന്

“എന്തെങ്കിലും ചെയ്തു കൊടുത്ത പോരെ?”

അവൻ ചെവിയിൽ ചോദിച്ചുഅവൾ ഒരു നുള്ള് വെച്ച് കൊടുത്തു

“ഇന്നലെ ഞാൻ…എന്തെല്ലാം..”

അവൾ വാ പൊത്തി

“ഉയ്യോ മിണ്ടിപ്പോകരുത്. അതല്ല പറഞ്ഞെ അടുക്കളയിൽ കേറുന്ന കാര്യമാ..ഇതിന്റെ നാക്കിന്റെ ലൈസെൻസ് എവിടെ പോയി ദൈവമേ”

അവൻ ചിരിച്ചു

“എടി എന്നാ ഇന്നുച്ചയ്ക്ക് എന്റെ വക ആയിക്കോട്ടെ. ചിക്കൻ ബിരിയാണി “

ജയറാം ചിരിച്ചു

“അടുക്കള എന്നൊരു പ്രസ്ഥാനം ഇവിടെ ഉണ്ടെന്ന് ഈയിടെ ഇവനറിഞ്ഞത്. എന്തിനാടാ വെറുതെ..ഇവള് നിന്നെ പ്രകോപ്പിക്കാൻ പറഞ്ഞാലും നീ അബദ്ധത്തിൽ പോയി വീഴരുത് അർജുൻ. നാണക്കേട് കൊണ്ട് പിന്നെ തലയുയർത്തി നടക്കാൻ പറ്റില്ല. ഇവള് ജീവിതകാലം മുഴുവൻ ഇത് പറഞ്ഞു നിന്നെ കളിയാക്കും. അത് കൊണ്ട് ബിരിയാണി ഒക്കെ അനിൽ ഉണ്ടാക്കും”

“അത് ശരി വിശ്വാസം ഇല്ലാ? എന്നാ പിന്നെ ചെയ്തിട്ടേ ഉള്ളു. ഒറ്റ ആള് അങ്ങോട്ട് വന്നേക്കരുത് “

“അപ്പൊ ഉറപ്പാ ഓൺലൈൻ മേടിച്ചു ബാക്കിൽ കൂടെ കൊണ്ട് പോയി വിളമ്പാനുള്ള പരിപാടിയാ”

കൃഷ്ണ പറഞ്ഞു

“പോടീ നീ വേണേൽ വന്നവിടെ ഇരുന്നോ ഒരു കാഴ്ച്ചക്കാരിയായിട്ട് “

“ok. ഇപ്പൊ ഇത് എങ്ങനെ ഉണ്ടെന്ന് പറ “

അവൻ ബട്ടൂര കറിയിൽ മുക്കി കഴിച്ചു

“നല്ല ടേസ്റ്റ് ഉണ്ട്. അച്ഛൻ ഇതെങ്ങനെ പഠിച്ചു?”

“സിംപിൾ യൂ ട്യൂബിൽ നോക്കി “

“ok ഗുഡ് “

ഭക്ഷണം കഴിഞ്ഞു

കാര്യം അർജുൻ അത് പറഞ്ഞെങ്കിലും അവൻ അത് ചെയ്തു കളയുമെന്ന് കൃഷ്ണ ഓർത്തില്ല

“ഞാൻ കൂടി സഹായിക്കാമെന്നെ “

ഇടയ്ക്ക് പാവം തോന്നിട്ട് അവൾ പറഞ്ഞു

“അങ്ങനെ സഹായിക്കണ്ട ഒടുവിൽ ക്രെഡിറ്റ്‌ എടുക്കാൻ. വേണ്ട. അവിടെ ഇരുന്ന മതി “

“എന്ത് ദുഷ്ടൻ ആണെടാ. ശോ വക്രബുദ്ധി “

“നിന്നെ നന്നായി അറിയാവുന്ന കൊണ്ടാ മിണ്ടാതെ അവിടെ ഇരുന്നോ “

അവൾ ചുണ്ട് കൂർപ്പിച്ചു. അർജുന്‌ ചിരി വന്നു

നീളൻ പാവാടയും ടോപ്പുമാണ് വേഷം
ഒരു കൊച്ച് കുട്ടിയെ പോലുണ്ട്. അവൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു. കൃഷ്ണ തിരിച്ചും

“നമുക്ക് ഒന്നു റസ്റ്റ്‌ എടുത്തിട്ട് വന്നു ബാക്കി ചെയ്താലോ “

“അയ്യടാ വേണ്ട ഇത് കംപ്ലീറ്റ് ചെയ്യ് “

അവൾ അടുത്തേക്ക് വന്ന അവനെ ഉന്തി മാറ്റി

ബിരിയാണിയുടെ ദം പൊട്ടിക്കുമ്പോൾ അന്തരീക്ഷത്തിൽ മണം നിറഞ്ഞു

“ആവൂ എന്താ മണം”

ജയറാം വാതിൽക്കൽ

“don’t underestimate the power of a common man “

അർജുൻ ഗമയിൽ പറഞ്ഞു

“ഷാരുഖ് ഖാന്റെ ഡയലോഗ് അടിച്ച് നിൽക്കാതെ നീ വിളമ്പിക്കെ അർജുൻ. ഉണ്ടാക്കിയവർ തന്നെ സെർവ് ചെയ്യണം മോളിങ്ങോട്ട് വാ. അവൻ എല്ലാവർക്കും വിളമ്പി തരട്ടെ “

ജയറാം അവളുടെ കൈക്ക് പിടിച്ചു വലിച്ചു കൊണ്ട് പോയി. അർജുൻ അത് ഓരോ പാത്രത്തിൽ സെറ്റ് ചെയ്തു

ഉഗ്രൻ ബിരിയാണി ആയിരുന്നു അത്

ഭക്ഷണം കഴിഞ്ഞു പൂമുഖത് വെറുതെ സംസാരിച്ചിരിക്കുകയായിരുന്നു അവർ

“സത്യം പറ ഇതിന് മുൻപ് ഉണ്ടാക്കിയിട്ടില്ലേ അപ്പുവേട്ടാ?”

അവൻ ഒരു കള്ളച്ചിരി ചിരിച്ചു

“ഫ്ലാറ്റിൽ വെച്ച് ഫ്രണ്ട്സ് ഒക്കെ കൂടുമ്പോൾ ഉണ്ടാക്കിട്ടുണ്ട് “

“കള്ളൻ കള്ളൻ അങ്കിളേ കള്ളനെ കണ്ടോ ഒന്നുമറിയാത്ത ഒരു കുഞ്ഞ്. ഇനി എന്തൊക്കെ അറിയാം പറഞ്ഞോ
മുഴുവൻ ഉണ്ടാക്കിപ്പിക്കും നോക്കിക്കോ “കൃഷ്ണ പറഞ്ഞു

“വേറെ കട്ലറ്റ് അറിയാം. പിന്നെ ലെമൺ കൊണ്ട് ചില്ലറ ഐറ്റംസ് അത്രേ ഉള്ളു സത്യം “

ജയറാം ചിരിച്ചു

“അതൊക്കെ ഇവൻ മൊത്തം വെള്ളത്തിൽ നടക്കുന്ന സമയം പഠിച്ചതാ അല്ലേടാ. ഇത് മുഴുവൻ ടച്ചിങ്‌സാ ബിരിയാണി ഒഴിച്ച് “

അർജുന്റെ മുഖം വിളറി. കൃഷ്ണ കളിയാക്കി

“അയ്യേ മുഖം നോക്ക് വിളറി വെളുത്തു..ഇപ്പൊ അടി നിർത്തിയോ ചേട്ടാ? “

കുഞ്ഞായി ഒന്നു കൊടുത്തു അർജുൻ

“ഇല്ലെടി നിർത്തിയിട്ടില്ല. വേണോ ഒന്നുടെ “

കൃഷ്ണ പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ ശക്തിയിൽ ഒറ്റയടി കൊടുത്തിട്ട് ഓടി കളഞ്ഞു

“ആ ദുഷ്ടേ ഞാൻ കുഞ്ഞായി അടിച്ചേയുള്ളു നോക്കിക്കേ അവൾ അടിച്ച അടി ടി അവിടെ നിൽക്ക് ” അവൻ പിന്നാലെ ഓടി

ജയറാം അത് നോക്കി ചിരിയോടെ ഇരുന്നു. കൃഷ്ണ അവനെയിട്ട് വീട് മുഴുവൻ ഓടിച്ചു. ഒടുവിൽ ബെഡിൽ വന്നു വീണു. അർജുൻ വാതിൽ അടച്ചു കുറ്റിയിട്ട് അരികിൽ വന്ന് കിടന്നു. അവനെ കിതച്ചു കൊണ്ടിരുന്നു

“സ്റ്റാമിന മുഴുവൻ കളഞ്ഞല്ലോടി മഹാപാപി “

“ഓ പിന്നെ. ആ നെയ്യും എണ്ണയും ഒക്കെ ദഹിക്കട്ടെ ബിരിയാണിയിൽ ചില്ലറ നെയ്യ് അല്ല ട്ടോ ചേർത്ത് ഉണ്ടാക്കിയത് “

“എന്റെ കൊച്ചിന് ഇച്ചിരി നെയ്യ് ഉണ്ടായിക്കോട്ടെ എന്ന് കരുതിയല്ലേ “

അവനവളുട അടിവയറ്റിൽ ചുംബിച്ചു

“അപ്പുവേട്ടാ “

“ഉം “

“നമുക്ക് അടുത്ത വർഷം വാവ വേണം “

“ഉം “

“പിന്നെ എം ഡി കഴിഞ്ഞു മതി “

“നീ പറയുന്നത് പോലെ “

അവൾ അവനെ കരവലയത്തിൽ ചേർത്ത് കിടത്തി. തലമുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു. മൂക്ക് കൊണ്ട് മൂക്കിൽ മെല്ലെ ഉരസി. കുഞ്ഞ് ഉമ്മ കൊടുത്ത്. കണ്ണുകളിൽ കണ്ണുകൾ ചേർത്ത്. ശ്വാസം പങ്കിട്ട് വിശേഷങ്ങൾ പറഞ്ഞു കൊണ്ട്, അങ്ങനെ…

സമയം കടന്നു പോകുന്നതവർ അറിയുന്നില്ലായിരുന്നു. എപ്പോഴോ അർജുൻ അവളുടെ മാറിൽ മുഖം അണച്ച് ഉറങ്ങിപ്പോയി. അവനെ തഴുകി തലോടി അവളും

അർജുൻ ആണ് ആദ്യം ഉണർന്നത്. കൃഷ്ണ ഉറങ്ങുന്നത് നോക്കി കിടന്നു അവൻ. പിന്നെ ഒരു പുതപ്പ് എടുത്തു പുതപ്പിച്ചിട്ട് പൂമുഖത്തേക്ക് ചെന്നു

അച്ഛൻ ആരോടോ സംസാരിക്കുന്നുണ്ട്. ചെന്നപ്പോൾ അവൻ കണ്ടു

ഗോവിന്ദ്.

കഴിഞ്ഞ ഒരു മാസം തിരിഞ്ഞു നോക്കാത്തവനാണ്. ഇത് കൃഷ്ണ വന്ന് എന്നറിഞ്ഞിട്ടാണെന്ന് അർജുന്‌ പെട്ടെന്ന് മനസിലായി

“ആഹ നീ ഉണ്ടായിരുന്നോ?”

ഗോവിന്ദ് അവനെ കണ്ടു തെല്ല് വിളറി

“അതെന്താടാ ഞാൻ വേണ്ടേ?”

അർജുൻ ചിരിയോടെ അച്ഛന്റെ അരികിൽ ചെന്നിരുന്നു

“അല്ല സാധാരണ ഈ സമയം നിന്നെ കണ്ടിട്ടില്ല”

“അത് കൊണ്ടാണോ നീ കൃത്യമായി വന്നത്?”

അർജുൻ ചിരി വിട്ടില്ല. പക്ഷെ ഗോവിന്ദ് വല്ലാതായി. അവൻ കൃഷ്ണയേ ഒന്നു കാണാൻ തന്നെ ആണ് വന്നത്. കണ്ടിട്ട് കുറേ നാളായി. ദൃശ്യ പറഞ്ഞു കൃഷ്ണ വന്നിട്ടുണ്ടെന്ന്

അവൻ തിരിച്ചു പോകാനുള്ള സമയം ആയിരുന്നു. കൃഷ്ണയോട് അവൻ ഒന്നും പറഞ്ഞിരുന്നില്ല. സത്യത്തിൽ അവൾ അർജുനെ പ്രണയിച്ചത് അവൻ അറിഞ്ഞില്ല. അവന് വേണ്ടി അവളെ ആലോചിച്ചു തുടങ്ങിയത് അറിഞ്ഞിരുന്നു. പിന്നെ അവളുടെ വിവാഹം. അതും അർജുൻ ആണെന്ന് കേട്ടപ്പോൾ അതിശയിച്ചു. മറക്കാൻ ശ്രമിച്ചു. പറ്റുന്നില്ല. തെറ്റാണ് അറിയാം. പക്ഷെ കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

ജയറാം ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു അകത്തേക്ക് പോയി. അർജുൻ അവന് നേരേ തിരിഞ്ഞു

“ഗോവിന്ദ് ഞാൻ മോശമാണ്. മോശം എന്ന് വെച്ചാ വളരെ മോശം. എന്റെ പെണ്ണ് എന്റെ ജീവനാ. അവളെ വേറെ ഒരുത്തൻ ഏത് കണ്ണിലൂടെ നോക്കിയാലും ഞാൻ തീർത്തു കളയും. അത് നീയാണെങ്കിൽ കൂടി. രക്തബന്ധം ഒക്കെ അർജുൻ മറക്കും. അത് നീ ഓർമ്മയിൽ വെച്ചോണം. കൃഷ്ണയേ നോക്കുന്നതും ദൃശ്യയെ നോക്കുന്നതും ഒരു പോലെ ആയിരിക്കണം. ഒരെ അളവിൽ…ഇല്ലെങ്കിൽ.. അർജുൻ വെറും വാക്ക് പറയില്ല ഗോവിന്ദ്. നീ ആയത് കൊണ്ട് മാത്രം ആണ് ഈ വാണിംഗ്. ഇല്ലെങ്കിൽ…അത് കൊണ്ട് വേണ്ട ഗോവിന്ദ്..അർജുന്റെ പെണ്ണാ അവള്..അവള് ജീവിക്കുന്നതും പിന്നെ മരിക്കുന്നതും അർജുന്റെതായിട്ട് മാത്രമാ..”

ഗോവിന്ദ് പകപ്പോടെ അവനെ നോക്കിക്കൊണ്ടിരുന്നു.

ഒരു കോൾഡ് ബ്ലഡഡ് ക്രി- മിനൽ. അതായിരുന്നു അപ്പൊ അർജുൻ

“ഞാൻ അങ്ങനെ ഒന്നും..”

അർജുൻ കൈ എടുത്തു വിലക്കി

“എനിക്ക് മനുഷ്യൻ മാരുടെ നോട്ടം മാറിയാൽ മനസിലാകും. നിന്റെ തെറ്റല്ല. നീ സ്നേഹിച്ചിരുന്നിരിക്കാം. പക്ഷെ അവളോട് പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമൊന്നുമില്ലായിരുന്നു അത് വേറെ കാര്യം. ഇപ്പൊ അവള് എന്റെ ഭാര്യയാ. അപ്പൊ നീ പഴയതും മനസിലിട്ടു കൊണ്ട് അവളെ കാണാൻ ഇവിടെ കേറിയിറങ്ങുന്നത് മോശം അല്ലെ ഗോവിന്ദ്? അത് കൊണ്ട് അത് നീ മനസ്സിൽ നിന്ന് കളയ്‌. ഇപ്പൊ അർജുൻ കുറച്ചു മാറി. അവള് കൂടെയുള്ളപ്പോൾ പ്രത്യേകിച്ച്.അല്ലെങ്കിൽ ഇതല്ല. അപ്പൊ ശരി നീ ചെല്ല്..”

അർജുൻ എഴുന്നേറ്റു

ഗോവിന്ദ് മുഖം താഴ്ത്തി ഇറങ്ങി പോയി. അർജുൻ മുറിയിലേക്ക് ചെന്നു

അവൾടെ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തി. ഒരു പൂ വിടരും പോലെ മിഴികൾ തുറക്കുന്നു

“ഉയ്യോ എത്ര മണിയായി? ഞാൻ ഉറങ്ങി പോയി..”

അവൾ പെട്ടെന്ന് എഴുനേൽക്കാൻ ആഞ്ഞു. അവൻ അവളെ ബലമായി പിടിച്ചു കിടത്തി

“അത്രക്ക് ഒന്നുമായില്ല അവിടെ കിടക്കെടി “

“അതേയ് മോശമാ ട്ടോ ഞാൻ പോയി ചായ ഉണ്ടാക്കി കൊണ്ട് തരാം “

“വേണ്ടല്ലോ “

അവനവളെ കോരിയെടുത്തു നെഞ്ചിൽ ഇട്ടു

“ആകെ രണ്ടു ദിവസം കിട്ടും. അപ്പോഴാണ് ചായ ചോറ് കോ- പ്പ്.”

“അയ്യേ.ലാംഗ്വേജ് ഒക്കെ മോശമായി ട്ടോ “

അവൻ അവളെ നോവാതെ ഒന്നു കടിച്ചു

“അപ്പുവേട്ടാ പറയാൻ മറന്നു. എനിക്ക് സ്റ്റൈഫന്റ് കിട്ടി. ഒരു 23000രൂപ ആണ്. എന്തോ കട്ടിങ് ഒക്കെ കഴിഞ്ഞു 20000രൂപ കിട്ടും. അപ്പുവേട്ടന് എന്താ വേണ്ടേ?”

അവൻ കുറച്ചു നേരമവളെ നോക്കി കിടന്നു

“അപ്പുവേട്ടന് അവന്റെ ഈ പെണ്ണിനെ മാത്രംമതി..ആ കാശ് നീ അച്ഛന് അയച്ചു കൊടുക്ക്. പുള്ളിയുടെ അക്കൗണ്ടിൽ ഇട്ടിട്ട് വിളിച്ചു പറഞ്ഞ മതി. നിനക്ക് കിട്ടുന്ന എല്ലാം നിന്റെ അച്ഛന് കൊടുത്തോ..എനിക്ക് നിന്നെ മതി “

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“തുടങ്ങി എവിടെ നിന്നാണെടി ഇത് പുറപ്പെട്ടു വരുന്നത്. നല്ലത് പറഞ്ഞാലും കരയും വഴക്ക് പറഞ്ഞാലും കരയും “

“അതെന്റെ അപ്പുവേട്ടനായത് കൊണ്ടാ…”

അവൾ അവനെ കെട്ടിപ്പിടിച്ചു തല നെഞ്ചിൽ ചേർത്ത് വെച്ചു കിടന്നു

ഫോൺ ബെൽ അടിച്ചപ്പോൾ അവൻ എടുത്തു നോക്കി

ഡോക്ടർ സജ്‌ന

“എന്താ ഡോക്ടർ?”

“ഡോക്ടർ ജയറാമിനെ വിളിച്ചിട്ട് കിട്ടുന്നില്ല “

“അച്ഛൻ ഉറക്കം ആണ്. ഫോൺ സൈലന്റ്. എമർജൻസി വല്ലോം ഉണ്ടോ?”

“yes വേഗം വരാൻ പറയണം. ഡോക്ടർ ദുർഗക്ക് ഒരു ആക്‌സിഡന്റ്. ഹോസ്പിറ്റലിലേക്ക് വരും വഴി ജംഗ്ഷനിൽ വെച്ച്. കുറച്ചു സീരിയസ് ആണ് അർജുൻ സർ..”

ബാക്കി അവൻ കേട്ടില്ല. അവൻ ചാടിയെഴുനേറ്റ് അച്ഛന്റെ മുറിയിലേക്ക് ഓടി

“എന്താ എന്താ അപ്പുവേട്ടാ?”

അവന്റെ പരിഭ്രമം കണ്ടവൾ ചോദിച്ചു

“മോളെ നീ അച്ഛനെ ഒന്നു calm ആക്കിയിട്ട് വിവരം പറയണം “

“എന്ത് പറയാനാ? എന്താ?”

“ഡോക്ടർ ദുർഗക്ക് ഒരു ആക്‌സിഡന്റ്. പുറമേക്ക് അച്ഛൻ അടുപ്പം ഒന്നും കാണിക്കുന്നില്ലന്നേയുള്ളു. അച്ഛന്റെ ഉള്ളിൽ ആന്റി ഉണ്ട് ആന്റിയോട് സ്നേഹം ഉണ്ട്. പെട്ടെന്ന് പറയരുത്. എനിക്ക് വയ്യ പറയാൻ “

അവൾ അർജുനെ അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അവൻ വിയർപ്പിൽ കുതിർന്ന പോലെ. ശരീരമൊക്കെ തളർന്ന് പോലെ. അവൾ അവനെ പിടിച്ചു സെറ്റിയിൽ ഇരുത്തി

പിന്നെ ഡോക്ടർ ജയറാമിന്റെ മുറിയിലേക്ക് നടന്നു

“അങ്കിളേ..എണീറ്റെ എന്ത് ഉറക്കം ആണ്?”

ജയറാം കണ്ണ് തിരുമ്മി നോക്കുമ്പോൾ കൃഷ്ണ. അദ്ദേഹം പുഞ്ചിരിച്ചു

“ഞാൻ ഉറങ്ങിപ്പോയി മോളെ “

അവൾ മുഖം സാധാരണ പോലെ ആക്കാൻ പാടുപെട്ടു

“ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു ഒരു എമർജൻസി ഉണ്ട് ചെല്ലാൻ പറഞ്ഞു “

“ആണോ എന്താ പ്രശ്നം?”

അദ്ദേഹം ഫോൺ എടുത്തു

“ഒന്നു വിളിച്ചു നോക്കട്ട് എല്ലാം നോർമൽ ആയിരുന്നു ല്ലോ ഇന്നലെ പോരുമ്പോൾ “

“അങ്കിളേ അത് ദുർഗ ഡോക്ടറുടെ കാർ എന്തിലോ ഒന്നു തട്ടി നമ്മുടെ ഹോസ്പിറ്റലിന്റെ ജംഗ്ഷനിൽ വെച്ചാണ്. ആന്റിക്ക് ഒന്നു കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു..”

ജയറാം പകച്ച പോലെ തോന്നിച്ചു

“കാർ തട്ടിയോ..?”

പെട്ടെന്ന് ജയറാം ദുർഗയുടെ ഫോണിൽ വിളിച്ചു

“കിട്ടുന്നില്ലല്ലോ “

“ആന്റിക്ക് ചെറിയ ഫ്രാക്ച്ചർ ഉണ്ട്..അങ്കിൾ ഒന്നുചെല്ലാൻ പറഞ്ഞു “

“അർജുൻ എവിടെ?”

“അപ്പുവേട്ടൻ…”

അർജുൻ ഡ്രസ്സ്‌ മാറി വന്നു

“പോകാം അച്ഛാ. നീയും വാ കൃഷ്ണ “

അവൾ വേഗം മുറിയിലേക്ക് പോയി

ജയറാം എഴുന്നേറ്റു. ഒന്ന് വേച്ച പോലെ

അർജുൻ ആ കയ്യിൽ പിടിച്ചു

“Are you ok.?

“ആ “

അച്ഛൻ തളർന്ന് പോകുന്നുണ്ട്. ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നു. അച്ഛൻ അറിഞ്ഞു കഴിഞ്ഞു. അർജുന്‌ മുഖം കൊടുക്കാതെ ജയറാം കാറിൽ കയറി ഇരുന്നു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *