ധ്രുവം, അധ്യായം 85 – എഴുത്ത്: അമ്മു സന്തോഷ്

ചെന്നൈ

ഡാഡിയുടെ മുന്നിൽ ആയിരുന്നു അർജുൻ. ഡാഡിക്ക് ഒരു പിണക്കം ഉണ്ടെന്ന് അവന് തോന്നി. അത് സ്വാഭാവികമാണ് താനും. ഡാഡി കൃഷ്ണയെകുറിച്ചു ഒന്നും ചോദിച്ചില്ല. അവൻ പറയാനും പോയില്ല

വൈശാഖനു നല്ല നീരസമുണ്ടായിരുന്നു. ഒറ്റ വിവാഹം നഷ്ടപ്പെടുത്തിയത് വലിയൊരു ബന്ധമാണ്.

അഡ്വക്കേറ്റ് പദ്മനാഭൻ, അനില, നീന പദ്മനാഭൻ

അവർ മൂന്ന് പേരും കമ്പനി വിട്ട് പോയി. അവർ വെറുതെ അങ്ങ് പോയില്ല
മാക്സ് ഗ്രൂപ്പിൽ പോയി ജോയിൻ ചെയ്തു. തങ്ങളുടെ രഹസ്യങ്ങൾ നിയമ വശങ്ങൾ എല്ലാം വര്ഷങ്ങളായി അറിയാവുന്നവർ. ഒരു തരത്തിൽ പറഞ്ഞാൽ A to Z അറിയാവുന്നവർ. പുതിയ അഡ്വക്കേറ്റ്സ് പുതിയ ആൾക്കാർ ഒക്കെ വന്നു. പക്ഷെ എക്സ്പീരിയൻസ് ഉള്ള അവരെക്കാൾ മികച്ചതല്ല ഇവര്. അതിന്റെ ഒരു ട്രെബിൾ ഇടയ്ക്ക് വരാറുണ്ട്

“അർജുൻ “

അർജുൻ വായിച്ചു കൊണ്ടിരിക്കുന്ന ഫയലുകളിൽ നിന്ന് മുഖം ഉയർത്തി

“നീ എടുത്തു ചാടി ചെയ്തതിന്റെ കുഴപ്പം അനുഭവിക്കുന്നത് ഞാനാണ് “

“അവർ പോയതാണോ?”

“yes അതിന്റെ കുഴപ്പം ഉണ്ട് അർജുൻ “

“എന്റെ ഡാഡി അവർ മരിച്ചു പോയിരുന്നെങ്കിൽ ഡാഡി പുതിയ ആൾക്കാരെ അപ്ലോയിന്റ് ചെയ്യില്ലേ അതോ അവർ ജീവനോടെ തിരിച്ചു വരുമെന്ന് നോക്കി ഇരിക്കുമോ.?”

വൈശാഖൻ ഒന്ന് പതറി

“അവർ പോകട്ടെ. മുങ്ങി താഴ്ന്ന ഒരു കപ്പലിലേക് അല്ലെ പോയത്..എവിടെ വരെ പോകാൻ?”

“what you mean arjun?”

“ഡാഡിയോട് ഞാൻ പറഞ്ഞില്ലേ? ഇ ഡി വിജിലൻസ് ഒക്കെ റെയ്ഡ് നടത്തിയ കാര്യങ്ങൾ..താമസിയാതെ അത് മുങ്ങും. I am waiting for that “

“നോ അർജുൻ. നീന ഒരു മിടുക്കി പെണ്ണാണ്. അവളത് ഹാൻഡിൽ ചെയ്യുന്ന കണ്ടോണം. രണ്ടു ദിവസത്തിനകം അയാളെ ഇറക്കി കൊണ്ട് വരും “

അർജുൻ ചിരിച്ചു

“ഡാഡിക്ക് എന്നെക്കാൾ വിശ്വസമുണ്ടല്ലോ അവളെ..എന്നാ ഡാഡി കേട്ടോ, ജിതിൻ ജേക്കബിനെ ഡൽഹിയിലേക്ക് കൊണ്ട് പോയി. ഇനി സിദ്ധാർഥ്, അക്ബർ അവർ ആക്റ്റീവ് പാർട്ണർസ് അല്ല. ബിനാമിസ്. പക്ഷെ അവരെയും താമസിയാതെ അറസ്റ്റ് ചെയ്യും. പിന്നെ പ്രധാനപ്പെട്ട എട്ട് ഹോസ്പിറ്റലുകളുടെ മേജർ ഷെയർ നമ്മുടേതാവും. ഇത് എക്സിക്യൂട്  ചെയ്യുന്നത് അർജുൻ ആണ്. സ്ലോ ആൻഡ് സ്റ്റഡി വിൻസ് ദി റേസ്..കേട്ടിട്ടില്ലേ “

“പക്ഷെ അതിനുള്ള ഇൻവെസ്റ്റ്‌ മെന്റ് എത്ര ആണെന്ന് അറിയാമോ “

“yes 2000cr”

“അത് എവിടെ നിന്ന്?”

“നമ്മുടെ ബാംഗ്ലൂർ മുംബൈ based ഹോസ്പിറ്റലിന്റെ പ്രോഫിറ്റിൽ നിന്ന്. ഏകദേശം ഇത് അതിന്റെ പത്തിലൊന്ന് പോലുമില്ല”

“അത് നടക്കില്ല അർജുൻ. ഇത് ഒരു ഞാണിൻ മേൽ കളിയാണ്. ആ ഹോസ്പിറ്റലുകൾ കൊണ്ട് നമുക്ക് ഒരു പ്രയോജനവുമില്ല. അതിന് ഇപ്പൊ തന്നെ സൊസൈറ്റിയിൽ ബ്ലാക്ക് മാർക്ക്‌ വീണു കഴിഞ്ഞു. ഇനി അതിന്റെ ഓണർ മാറിയോ ഇല്ലയോ എന്ന് പബ്ലിക് അറിയില്ല. ജനങ്ങൾ മടിക്കും അങ്ങോട്ടേക്ക് വരാൻ. നല്ല doctors വരില്ല. ഈ റിസ്കിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ വൈശാഖന്റെ പണം തരില്ല “

അർജുൻ അത് പ്രതീക്ഷിച്ചു

“എനിക്ക് എന്റെ ഷെയർ വേണം?” അവൻ കൂസലില്ലാതെ പറഞ്ഞു

“എന്താ?” അയാൾ ഞെട്ടിപ്പോയി

“എന്റെ ഷെയർ. എന്റെ അമ്മേടെ ഷെയർ, എന്റെ അച്ഛന്റെ ഷെയർ അത് മുഴുവൻ എനിക്ക് വേണം..ഞാൻ കഷ്ടപ്പെട്ടു ജോലി ചെയ്തു ഉണ്ടാക്കിയത് മുഴുവൻ എനിക്ക് വേണം. എനിക്ക് അവകാശപ്പെട്ടതും.,

“അർജുൻ?” അയാൾ അലറി

“ഒച്ച ഉണ്ടാക്കേണ്ട ഡാഡി. എനിക്ക് അവകാശം ഉള്ളത് മാത്രം മതി. ഈ പത്തു വർഷങ്ങളിൽ ഞാൻ ജോലി ചെയ്ത പണം. എനിക്ക് അറിയാം അത് എത്ര വരുമെന്ന്. അത് മുഴുവൻ എന്റെ പേരില് ട്രാൻസ്ഫർ ചെയ്യണം മൂന്ന് ദിവസത്തിനകം..എനിക്ക് അത് ആവശ്യമുണ്ട്. എന്റെ ഷെയർ കിട്ടിക്കഴിഞ്ഞാ ബിസിനസ് നായി ഞാൻ ഇവിടേക്ക് വരില്ല. ഒന്നിനും വരില്ല “

വൈശാഖൻ അവനെ ഉറ്റു നോക്കിയിരുന്നു. വാശിക്കാരനാണ്. ആരോടും എന്ത് വേണേൽ പറയും. ആര് എന്നില്ല. 2000cr ന് പകരം അവൻ ചോദിക്കുന്ന ഷെയർ പതിനായിരം കോടിക്ക് മുകളിൽ പോകും. പിന്നെ അവന്റെ ഇടപെടൽ ഉണ്ടാവില്ല. അവൻ ചിലപ്പോൾ ഒരിക്കലും ഇങ്ങോട്ട് വരിക പോലുമില്ല “

അയാളുടെ ഹൃദയത്തിൽ ഒരു വേദന ഉണ്ടായി

ഇവൻ എന്താ ഇങ്ങനെ?

“ഡാഡി എന്ത് തീരുമാനിച്ചു “

അർജുൻ ഗ്ലാസ്‌ നിറച്ചു. പിന്നെ ഒരു സി- ഗരറ്റ് കത്തിച്ചു പുക വിട്ടു

“നീ ആവശ്യപ്പെട്ട 2000cr നിനക്ക് നിന്റെ അക്കൗണ്ടിൽ നാളെ എത്തും. പോരെ?”

അർജുൻ ഒന്ന് പുഞ്ചിരിച്ചു

“ഗുഡ് “

പിന്നെ മുറിയിലേക്ക് പോയി

വൈശാഖൻ ഫോൺ എടുത്തു ജയറാമിനെ വിളിച്ചു. എല്ലാം പറഞ്ഞു

“അർജുനോ ഷെയർ ചോദിച്ചോ.?”

“yes. ഇനി നീ കൂടി അറിഞ്ഞു കൊണ്ടാണോ എന്ന് അറിയാനാ “

“എനിക്ക് എന്തിനാ കാശ്?”

വൈശാഖനു അറിയാം മകനെ. അവൻ എത്ര സാധുവാണെന്ന് അറിയാം. ഇവൻ മാത്രമാണ് ഇങ്ങനെ. പക്ഷെ തന്റെ ദൗർബല്യവും അർജുൻ മാത്രമാണ്. അവനാ പെൺകുട്ടിയെ കല്യാണം കഴിച്ചത് തീരെ ഇഷ്ടം ആയില്ല. ഇപ്പോഴും അംഗീകരിക്കാനും വയ്യ.

അർജുന്‌ പണം എപ്പോഴൊക്കെ കൊടുത്തിട്ടുണ്ടോ അതിന്റെ നുറു ഇരട്ടി അവൻ ഉണ്ടാക്കിട്ടുണ്ട്. ലാഭം ഇല്ല എന്ന് തോന്നുന്ന ഒന്നും ചെയ്യില്ല. സേവിയേഴ്‌സ് ഗ്രൂപ്പ്‌ന്റെ ഹോസ്പിറ്റൽ തങ്ങളോട് ചേർന്നപ്പോൾ അത് നന്നായി എന്നാണ് തോന്നിട്ടുള്ളത്. കാരണം നല്ല പേരുള്ള ഗ്രൂപ്പ്‌ ആണത്. മാധവം എന്നാ പേരിലേക്ക് അർജുൻ അത് മാറ്റി രജിസ്റ്റർ ചെയ്തു അത് വേറെ കാര്യം. പക്ഷെ ഇത് അത് പോലെ അല്ല. ഇതിന്റെ പിന്നിൽ അർജുന്‌ ഒരു വൈരാഗ്യം ഉള്ളത് പോലെ തോന്നുന്നുണ്ട്. സേവിയേഴ്‌സ് ഗ്രൂപ്പ്‌ ഇങ്ങോട്ട് അപ്പ്രോച് ചെയ്യുകയായിരുന്നു. അവരോട് വളരെ മാന്യമായി ഇടപെടുകയും ചെയ്തു. പക്ഷെ ഇത് അങ്ങനെ അല്ല, മുച്ചൂടും മുടുപ്പിക്കാൻ ഉള്ള ഒരു പ്രതികാരം പോലെ

അവരുടെ എട്ട് ഹോസ്പിറ്റലിന്റെ ഷെയർ ആണ് വാങ്ങാൻ പോകുന്നതെന്ന് പറയുന്നു. പക്ഷെ അത് വെറുതെ ഒരു ഷെയർ അല്ല. ആ എട്ട് ഹോസ്പിറ്റലുകൾ അർജുൻ വാങ്ങുകയാണ്. അത് വലിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ അല്ല. സാധാരണ ആശുപത്രികൾ

മാധവത്തിന്റെ മെഡിക്കൽ കോളേജ് ഉൾപ്പെടെ ഉള്ള ആശുപത്രികൾ ഉള്ള ജില്ലകളിൽ ആണ് രണ്ടെണ്ണം. എന്താണ് ഇവന്റെ ഉദ്ദേശം? അർജുന്റെ മനസ്സ് ദൈവത്തിന് മാത്രം അറിയുന്ന ഒന്നാണ്

രാത്രി

അർജുൻ കൃഷ്ണയേ വിളിച്ചു

“നൈറ്റ്‌ ഡ്യൂട്ടി ആണ് അപ്പുവേട്ടാ “

“തിരക്കാണോ?”

“പീഡിയട്രിക്സില..കുറച്ചു തിരക്കെയുള്ളു “

“ഞാൻ വെക്കണോ “

“വേണ്ട “

അവൾ ഇടനാഴിയിലേക്ക് ഇറങ്ങി നിന്നു

“ഞാൻ രണ്ടു ദിവസം കൂടി കഴിയും “

“ഉം.”

“ഞാൻ വന്നു വിളിക്കാം “

“ഉം.”

അവൾക്ക് സങ്കടം ഉണ്ടെന്ന് അവന് തോന്നി. ഒന്നായിരുന്നിട്ട് പെട്ടെന്ന് ഇത് പോലെ ദിവസങ്ങൾ മാറി നിൽക്കുമ്പോൾ അവൾ വാടിപ്പോകും

“മോളെ “

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു തുളുമ്പി

“വന്നാൽ ഉടനെ ഹോസ്പിറ്റലിൽ വരാം “

“ഉം “

“ശരി വെച്ചോ “

അവൾ ഫോൺ കട്ട്‌ ചെയ്തു ഭാരം നിറഞ്ഞ മനസോടെ അങ്ങനെ നിന്നു
അർജുൻ ഗ്ലാസ്‌ വീണ്ടും നിറച്ചു. പിന്നെ രാത്രിയിലേക്ക് നോക്കി നിന്നു. അവളുടെ കൂടെയുള്ളപ്പോൾ മ- ദ്യം തൊട്ടിട്ടില്ല

ആ ലഹരിയെക്കാൾ വലുതാണ് അവൾ തരുന്ന ലഹരി. ഒരു നോട്ടത്തിൽ, ഒരു വിളിയോച്ചയിൽ. ഒരു പരിരംഭണത്തിൽ താൻ ലയിച്ചു പോകും

മറ്റൊന്നും ചിന്തിക്കാൻ കൂടി കഴിയാതെ അവളിലെക്ക് മാത്രം ഉണരുന്ന പ്രഭാതങ്ങളും അവളിൽ അസ്തമിക്കുന്ന സന്ധ്യകളും.

ഹോ എന്തൊരു ഫീൽ ആണ് അത്. അപ്പുവേട്ടാ എന്നൊരു വിളി മുഴങ്ങുന്നു. അവൻ സി- ഗരറ്റ് കത്തിച്ചു പുക എടുത്തു. അവൾക്ക് ഇഷ്ടം അല്ല ഇതും

എന്നാലും സി- ഗരറ്റ് വലിച്ചു കഴിഞ്ഞ ചുണ്ടുകളിൽ മൂക്ക് ഉരസി ഉമ്മ വെയ്ക്കും. പൂച്ച കുട്ടികൾ ചെയ്യും പോലെ. അവന്റെ ശരീരം ഒന്നുണർന്നു

അവളെ കെട്ടിപ്പിടിച്ചു ഉറങ്ങേണ്ടുന്ന രാത്രികളിൽ ഈ ഒടുക്കത്തെ ബിസിനസ് ആലോചിച്ചു ഇരിക്കേണ്ട ഗതികേട് അവൻ ഓർത്തു. ഒരു സാധാരണ ആളായാൽ മതിയാരുന്നു. രാവിലെ ജോലിക്ക് പോയി വൈകുന്നേരം വന്ന് അവളോടൊത്ത് ഇരുന്നു കുട്ടികളെ കളിപ്പിച്ച്

ഇതിപ്പോ ദിവസത്തിന് ഇരുപത്തി നാലു മണിക്കൂർ പോരാ. ആലോചിച്ചു കിടന്ന് എപ്പോഴോ അർജുൻ ഉറങ്ങിപ്പോയി

അപ്പോൾ കേരളത്തിൽ ഒരു റിസോർട്ടിൽ

നീന പദ്മനാഭൻ സിദ്ധാർഥ് മേനോൻ അക്ബർ അലി…പിന്നെ മാത്യു…

ഇവര് ഉറങ്ങിയിട്ടില്ലായിരുന്നു

“ഇത്രയും നാൾ നമ്മൾ ഇതൊക്കെ ചെയ്തു തന്നെ ആണ് ഇത് മുന്നോട്ട് കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്. ഒന്നും രണ്ടും വർഷം അല്ല എഴുപത് വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു പേര്. മാക്സ്. അത് ഒറ്റ ദിവസം കൊണ്ട് പോയി. എല്ലാ ബ്രാഞ്ചിൽ നിന്നും കാൾസ് ഉണ്ട്. ഷെയർ ഹോൾഡേഴ്‌സ് പലരും ഈ മാസത്തോടെ കോൺട്രാക്ട് അവസാനിപ്പിച്ചു കൊണ്ടുള്ള ഡോക്യുമെന്റ്സ് തന്നു കഴിഞ്ഞു. ഇൻവെസ്റ്റ്‌ ചെയ്തവർ അവരുടെ കാശും തിരിച്ചു ചോദിച്ചു തുടങ്ങി.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂർ, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ഈ ജില്ലകളിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് ഏറ്റവും പ്രോബ്ലം. ഫണ്ട്‌ ഒക്കെ ബ്ലോക്ക് ആയി കഴിഞ്ഞു. പുറത്ത് നിന്നാരും നമുക്ക് ഇപ്പൊ ഫണ്ട്‌ തരികയും ഇല്ല.”

“നമുക്ക് ഇപ്പൊ തല്ക്കാലം നിൽക്കാൻ വെണ്ട ഫണ്ട്‌ എത്രയാ?”

“നീന ചോദിച്ചു

“ഒരു 1000cr ഉണ്ടെങ്കിൽ ഈ ഹോസ്പിറ്റലുകളൊക്ക മുന്നോട്ട് കൊണ്ട് പോകാം. ജിതിനെ മീറ്റ് ചെയ്യാൻ സാധിച്ചോ?”

“ഇല്ല ഏത് സ്ഥലത്താണെന്ന് കൂടി അറിയില്ല. ഇത് സിമ്പിൾ ആയിട്ടുള്ള ഒരു സാമ്പത്തിക ഇഷ്യൂ മാത്രം അല്ലല്ലോ. മെഡിക്കൽ രംഗത്തെ സീരിയസ് ആയിട്ടുള്ള ഒന്ന് കൂടി ഇൻവോൾവ് ആയിട്ടില്ലേ?”

നീന ചോദിച്ചു

“ഇതൊക്കെ എല്ലാ ഹോസ്പിറ്റലുകാരും ചെയ്യുന്നതാണ്. മാധവത്തിൽ ഇല്ലേ മാത്യു?”

“ഇല്ല സർ. ഏറ്റവും മികച്ച മരുന്ന് കമ്പനി കളുമായി ആണ് ഡീൽ. അർജുൻ സാറിന്റെ ഫ്രണ്ട്സ് ആണ് മിക്കവാറും അതിന്റെയൊക്കെ  ഡീലിങ്ങ്സ് നടത്തുക. പുറത്ത് നിന്നു ഒരാളെ പോലും ആ സെക്ഷനിൽ അടുപ്പിക്കില്ല. മെഡിക്കൽ equipments ന്റെ കാര്യവും അങ്ങനെ തന്നെ “

“നമ്മുക്ക് നമ്മുടെ കാര്യങ്ങൾ നോക്കാം സിദ്ധാർഥ്. എങ്ങനെ ഇതിൽ നിന്ന് തല്ക്കാലം രക്ഷപെട്ടു പോകാം “

“നമുക്ക് കുറച്ചു നല്ല ഇൻവെസ്റ്റേഴ്സ് വേണം. പണം മുടക്കാൻ തയ്യാറുള്ളവർ. അത് കിട്ടിയാൽ തല്ക്കാലം നിൽക്കാം. ഇല്ലെങ്കിൽ ഹോസ്പിറ്റൽ ക്ലോസ് ചെയ്യേണ്ടി വരും. ഇപ്പൊ തന്നെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാതിരിക്കാൻ അവന്മാര്ക്ക് കൊടുത്തത്50cr ആണ്. ഓരോ സെക്ഷനിലും അങ്ങ്. മുകളിൽ വരെ കൊടുത്തു. ഇല്ലെങ്കിൽ അതും പോയേനെ “

“പക്ഷെ ഇത് നമ്മുടെ കയ്യിൽ ഇരുന്നാലും നഷ്ടം ആണ് സിദ്ധു. ഇനി മുന്നോട്ട് പോകാൻ ഫണ്ട്‌ വേണം.”

“കുറച്ചു ഫണ്ട്‌ തരാൻ തയ്യാറുള്ള ആൾക്കാർ ഉണ്ട്.” മാത്യു പറഞ്ഞു

എല്ലാവരുടെയും മുഖം വിടർന്നു

“ദുബായ്ൽ ബിസിനസ് ചെയ്യുന്നവരാണ്. പക്ഷെ ഒരു ക്ലോസ് ഉണ്ട്. ഇത് അവരുടെ പേരില് രജിസ്റ്റർ ചെയ്യണം. മേജർ ഷെയർ ഹോൾഡേഴ്‌സ് ആകാൻ അവർ ഒരുക്കമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ആരും മുന്നോട്ട് വരില്ല. ഹോസ്പിറ്റലിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞു. പലരും ഡിസ്ചാർജ് വാങ്ങി വേറെ ആശുപത്രികൾ തേടി പോയി. ഇൻവെസ്റ്റ്‌ ചെയ്യാൻ തയ്യാറായവർ പറയുന്നത് പേര് മാറ്റണം. ഉടമസ്ഥർ മാറണം. അതായത് ഇത് sold ആയി എന്ന് പബ്ലിക് അറിയണം. അല്ലാതെ വീണ്ടും ഇങ്ങോട്ട് ആൾക്കാർ വരാൻ ഒരു ചാൻസുമില്ല. ഒരു സ്മാരകം പോലെ ഇത് കിടന്നു പോകും. ജിതിൻ സാറിനോട് കൂടി ആലോചിച്ചു വേണ്ടത് ചെയ്യാൻ പറഞ്ഞു. ഇതിന്റെയൊക്കെ ഹെഡ് അദ്ദേഹം ആണല്ലോ “

മാത്യു പറഞ്ഞു നിർത്തി

ഒരു നിശബ്ദത ഉണ്ടായി

“ജിതിൻ ഇതൊന്നും സമ്മതിച്ചു തരില്ല. അവന്റെ അപ്പനപ്പൂപ്പൻ മാരായി ഉണ്ടാക്കിയതാ. നമ്മൾ ബിനാമികൾ മാത്രം ആണ്. കാശ് ഒക്കെ അവന്റെ തന്നെ ആണ് എന്ന് വേറാർക്കും അറിയില്ല. എങ്കിലും നമുക്ക് അറിയാം. തല്ക്കാലം ജാമ്യം കിട്ടാനുള്ള കാര്യങ്ങൾ നോക്ക് നീന “

നീന തലയാട്ടി

“അപ്പൊ ശരി “

എല്ലാവരും എഴുന്നേറ്റു

“നിന്റെ അർജുൻ സർ ഇപ്പൊ എവിടെ ഉണ്ട്?”

“കേരളത്തിൽ ഇല്ല സർ. എവിടെ ആണെന്ന് നോ ഐഡിയ “

“തല്ക്കാലം അവനും അവന്റെ പെണ്ണും രക്ഷപെട്ടു അല്ലെ അക്ബർ. ഇതിന്റെ ടെൻഷൻ ഒന്ന് തീർന്നോട്ടെ എന്നിട്ട് വേണം അവനെ ഫിനിഷ് ചെയ്യാൻ “

നീനയുടെ മുഖം ഇരുണ്ടു

“എന്നെ കൂടി വിളിക്കണം അവന്റെ ചാവു കാണാൻ. അവൻ പിടഞ്ഞു ചാവുന്നത് എനിക്ക് കാണണം “

“sure നീന “

സിദ്ധാർഥ് അവൾക്ക് വാക്ക് കൊടുത്തു

“അവൻ മാത്രം അല്ല അവളും..ഇഞ്ചിഞ്ചായിട്ട് പിടഞ്ഞ് “

നീന അത് മുന്നിൽ കണ്ടത് പോലെ പല്ല് കടിച്ചു. അവൾക്ക് വേണ്ടിയാണ് തന്നേ ഒഴിവാക്കിയത്. തന്നെ അപമാനിച്ചത്. താൻ ഇവരുടെ കൂടെ കൂടിയത് തന്നെ അവനെ നശിപ്പിക്കാൻ ആണ്. അവന്റെ ഒരു കൃഷ്ണ. അവളും തീരണം

അവരുടെ വാശിയും ആവേശവും കണ്ട് മാത്യു ദയനീയമായി ഒന്ന് നോക്കി.

ആരെയാണ് ഇവര് ഇതൊക്കെ പറയുന്നത്? അങ്ങേര് ആരാണെന്നു ഇവര് അറിഞ്ഞിട്ടില്ല. താൻ അത് ശരിക്കും അറിഞ്ഞു കഴിഞ്ഞു

അയാളുടെ ഉള്ളിലേക്ക് ഒരാഴ്ച മുന്നേയുള്ള ആ രാത്രി വന്ന്

തുടരും…