എസ് പി രാജേഷ് നല്ല ഉറക്കമായിരുന്നു. കുറെയധികം തവണ ഫോൺ ആവർത്തിച്ചു ശബ്ദിച്ചപ്പോൾ അയാൾ ഉണർന്ന് ഫോൺ എടുത്തു
“സാറെ സി ഐ മാനുവൽ ആണ് “
“എന്താ രാത്രി?”
“സാറെ ഒരു പ്രശ്നം ഉണ്ട് “
മാനുവൽ ബാക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ രക്തം തണുത്തു ഉറഞ്ഞത് പോലെ തോന്നി രാജേഷിന്റെ
“എവിടെ ആണ് ബോഡി?”
“പഴവങ്ങാടി ക്ഷേത്രത്തിന്റെ മുന്നിലുള്ള റോഡിന്റെ നേരേ എതിരെ “
എസ് പി രാജേഷ് നടുക്കത്തോടെ എഴുന്നേറ്റു. അയാൾ വണ്ടിയുടെ താക്കോൽ എടുത്തു. കിഴക്കേക്കോട്ട വിജനമായിരുന്നില്ല. നേരം പുലർച്ചെ ആയി വരുന്നു. സാധാരണ ഉള്ളതിൽ കൂടുതൽ ആൾക്കാർ ഉണ്ടായിരുന്നു. അസാധാരണമായ ഒരു ജനക്കൂട്ടം. ഒറ്റ നോട്ടമേ നോക്കിയുള്ളു രാജേഷ് മുഖം തിരിച്ചു കളഞ്ഞു
ക്രൂ- രമായ ഒരു കൊ- ലപാതകം. കണ്ണ് ചൂ- ഴ്ന്നെടുത്തിട്ടുണ്ട്. നാക്ക് മുറിച്ചിട്ടിട്ടുണ്ട്. കാതുകളും ചുണ്ടുകളും വെ- ട്ടിമുറിച്ചിട്ടിരിക്കുന്നു. കൈ കാലുകൾ ഇല്ലാത്ത ഒരു കബന്ധം. ജ- നനേ- ന്ദ്രിയത്തിൽ കു- ത്തി നിർത്തിയിരിക്കുന്ന ഒരു വാൾ
രാജേഷ് കുറച്ചു മാറി നിന്ന് ശർധിച്ചു പോയി. അയാളുടെ സർവീസിൽ അയാൾ ഇത്രയും ക്രൂരമായ ഒന്ന് കണ്ടിട്ടുണ്ടായിരുന്നില്ല
“സർ ഒരു പാട് തിരക്കുള്ള ഒരു റോഡാണ്. കൃത്യം നടക്കുന്നത് കണ്ടവരില്ല. നോക്ക് സർ cctv എല്ലാം നശിപ്പിച്ചു കളഞ്ഞു. ഒറ്റ visuals ഇല്ല. കടകളിൽ ഉള്ള cctv മുഴുവൻ കേടാണത്രെ. ഒരു കടക്കാരും തുറന്നു പ്രവർത്തിച്ചിരുന്നില്ല ആറു മണിക്ക് ശേഷം. നേരെത്തെ നിർദേശങ്ങൾ ലഭിച്ചിരുന്നത് പോലെ ആയിരുന്നു
ഒരു ബന്ദു പോലെ. പക്ഷെ പൊതുജനം നോക്കി നിൽക്കെയായിരുന്നു സർ കൊ- ലപാ- തകം. പക്ഷെ ആരും പോലീസിന് ഇൻഫോം ചെയ്തില്ല. തൊട്ട് മുന്നേ ഇവിടെ ഒരു ആക്‌സിഡന്റ് നടന്നു. ട്രാഫിക്കിലുള്ള പോലീസ് ഹോസ്പിറ്റലിൽ ഷിഫ്റ്റ് ചെയ്ത നേരമേ എടുത്തുള്ളൂ ഈ മർഡർ ന് “
എസ് പി രാജേഷ് അത് കേട്ട് തരിച്ചു നിന്നു
“ആരാണ് എന്ന് എന്തെങ്കിലും ഒരു ചെറിയ സൂചന?”
“ഇല്ല സർ. ഈ വൃദ്ധനോട് ആർക്കാണ് ഇങ്ങനെ ചെയ്യാൻ തോന്നുക. എഴുപതിനടുത്തു പ്രായം ഉണ്ട്. അയാളുടെ മകൻ ജയിലിൽ ഉണ്ട് സാറിന് അറിയാം ജിതിൻ. മാക്സ് ഗ്രൂപ്പ്.”
രാജേഷിന്റെ തലച്ചോറിൽ ഒരു വെളിച്ചം മിന്നി
“അർജുന്റെ വൈഫിനെ അറ്റാക് ചെയ്തവരിലെ സസ്‌പെക്ട്. അയാളുടെ അച്ഛൻ “
“ഇൻക്വെസ്റ്റ് തയാറാക്കി ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റണം ഫോറെൻസിക് ടീം വന്നോ?”
“വന്നു സർ “
“ശരി ഞാൻ ഓഫീസിൽ എത്തും. ഉടനെ തന്നെ “
അയാൾ അവിടെ നിന്ന് നേരേ സായി മെന്റൽ ഹോസ്പിറ്റലിൽ എത്തി. അർജുന്റെ ഡി ബ്ലോക്കിൽ മറ്റാരെയും പ്രവേശിപ്പിക്കില്ല. അവിടെ ഒറ്റ patient മാത്രം. അത് ആശുപത്രിയുടെ മറ്റു കെട്ടിടങ്ങളിൽ നിന്ന് കുറച്ചു വിട്ട് നിൽക്കും. അവിടേക്ക് ചെല്ലാൻ പ്രത്യേകം അനുവാദം വേണം. രാജേഷ് ഡോക്ടറെ കണ്ടു
“ഗുഡ്മോർണിംഗ് എസ് പി സർ “
“ഗുഡ്മോർണിംഗ് ഡോക്ടർ. ഡോക്ടർ രാത്രി വീട്ടിൽ പോയില്ലേ?”
“ഇല്ല. അർജുന്റെ കണ്ടിഷൻ കുറച്ചു മോശമായിരുന്നു. ഞാൻ മാത്രം അല്ല മിക്കവാറും ഡോക്ടർസ് എല്ലാം ഇന്നലെ നൈറ്റ് ഇവിടെ ഉണ്ടായിരുന്നു “
“അദേഹത്തിന്റെ അവസ്ഥ ഇന്നലെ വിശേഷിച്വ്?”
“വളരെ വയലന്റ് ആയി. കൂടെ ഉണ്ടായിരുന്ന ആൾക്കാരെ ഒക്കെ ഉപദ്രവിച്ചു. പിന്നെ കെട്ടിയിടേണ്ടി വന്നു. വല്ലാത്ത വേദന നിറഞ്ഞ ഒരു അവസ്ഥയിൽ കൂടിയാണ് ആ ചെറുപ്പക്കാരൻ കടന്ന് പോകുന്നത്. അദേഹത്തിന്റെ മുഴുവൻ ഫാമിലി ഇന്നലെ ഇവിടെ ഉണ്ടായിരുന്നു. എന്താ ചെയ്ക? വൈഫിനെ ഒന്ന് നേരിട്ട് കണ്ടിരുന്നെങ്കിൽ കുറച്ചു ആശ്വാസം ഉണ്ടായേനെ..ഇതിപ്പോ ആ കുട്ടിയും ക്രിട്ടിക്കൽ കണ്ടിഷൻ കടന്നിട്ടില്ല. എന്റെ മെഡിക്കൽ ജീവിതത്തിൽ ഞാൻ ഇത് പോലെ. ഒന്ന് ഫേസ് ചെയ്തിട്ടില്ല അർജുൻ തന്നെ ഈ ട്രോമായിലൂടെ പോയിട്ടുണ്ട്. പക്ഷെ ഇത്രയും ഭയാനകമല്ലായിരുന്നു അത്. മെഡിസിൻ കൊണ്ട് കണ്ട്രോൾ ചെയ്യാം. ഇത് അതും കഴിയുന്നില്ല. ആള് ഉറങ്ങുന്നില്ലേ “
“ഷോക്ക് ട്രീറ്റ്മെന്റ് ഒക്കെയില്ലേ ഡോക്ടർ?
“അതിന് ഞാൻ എതിരാണ്. അത് വേണ്ട. ആ കുട്ടിയെ കാണുന്ന സമയം വരെയുള്ളു ഇത്. അങ്ങോട്ട് കൊണ്ട് കാണിക്കാമെന്ന് വേച്ച പെട്ടെന്ന് എന്തെങ്കിലും ചെയ്യുകയാണെങ്കിൽ ഐ മീൻ ഹഗ് പോലും ആ കുട്ടിയുടെ ജീവന് ആപത്താണ്. ഈ അവസ്ഥയിൽ ബോധം ഇല്ലല്ലോ..”
“ഇനിയെത്ര നാളുകൾ ഇങ്ങനെ?”
“അറിയില്ല. അത് കൃഷ്ണയേ ഡിപെൻഡ് ചെയ്തിരിക്കും. ആ കുട്ടിയിലാണ് അയാൾ ജീവിക്കുന്നത് തന്നെ. ആ ഓർമ്മയിൽ. അവളാണ് അയാളുടെ എല്ലാം. ഇങ്ങനെ സ്നേഹിക്കാൻ പാടില്ല ആരും ആരെയും..”
ഡോക്ടർ വാസുദേവന്റെ കണ്ണ് നിറഞ്ഞു
“കൃഷ്ണ അറിഞ്ഞോ?”
“അറിഞ്ഞിട്ടില്ല. പറയാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ഒരു വിധം സ്റ്റേബിൾ ആയി. പറഞ്ഞാൽ കുറച്ചു കൂടി ഗുണം ഉണ്ട്. അവൾ വേഗം റിക്കവർ ആകാൻ ശ്രമിക്കും. അർജുന്റെ അരികിൽ എത്താൻ ശ്രമിക്കും “
“ആ പെൺകുട്ടി ഇത് അറിയുമ്പോൾ എങ്ങനെ റിയാക്ട് ചെയ്യും? സാധാരണ പെൺകുട്ടികൾ ജീവനും കൊണ്ട് ഓടി പോകാനല്ലേ ശ്രമിക്കുക?”
“കൃഷ്ണയെയറിയില്ല എസ് പി സാറിന്. അതാണ്. സർ കണ്ടിട്ടുണ്ടോ?”
“ഇല്ല സന്ദർശനം അനുവദിച്ചില്ല “
വാസുദേവൻ ഏതോ ഓർമ്മയിൽ മുഴുകി ഇരുന്നു
“ഞാൻ കൃഷ്ണയേ ഒറ്റ തവണ മാത്രേ കണ്ടിട്ടുള്ളു. ഒരു ഹോട്ടലിൽ ഇവര് ഭക്ഷണം കഴിക്കുന്ന സമയം ഞാനും അവിടെ മറ്റൊരു ടേബിളിൽ ഉണ്ടായിരുന്നു. ഞാനവരെ കാണുമ്പോൾ അവൾ അർജുനെ ഊട്ടുകയായിരുന്നു. അതീവ സ്നേഹത്തോടെ, കരുതലോടെ, വാത്സല്യത്തോടെ. പബ്ലിക് പ്ലേസ് ആണെന്നത് അർജുന് ചെറിയ ഒരു ചമ്മൽ ഉണ്ടാക്കുന്നുണ്ട്. പക്ഷെ കൃഷ്ണയ്ക്ക് അതൊന്നുമില്ല. ഒരമ്മയെ പോലെ..കൃഷ്ണ ഭാര്യ മാത്രം ആയിരുന്നില്ല അർജുന്. അമ്മ കൂടിയായിരുന്നു..മകളായിരുന്നു.കൃഷ്ണയ്ക്ക് എല്ലാം അറിയാം. അർജുന്റെ പാസ്റ്റ് എല്ലാം അറിയാം. എന്നിട്ടും അവളവനെ അത്രമേൽ സ്നേഹിച്ചു
അവളവന്റെ എല്ലാം ആയിരുന്നു.അത് കൊണ്ടാണ് അവൻ തകർന്ന് പോയത്. പക്ഷെ അവൻ തിരിച്ചു വരും…തീർച്ചയായും തിരിച്ചു വരും “
“അന്ന് ആ മൂന്ന് പേരുടെയും അവസാനദിവസം ആയിരിക്കും അല്ലെ?”
“അതൊന്നും എനിക്ക് അറിയില്ല. എന്റെ മുന്നിൽ അർജുൻ ഒരു രോഗിയാണ്. ചികിത്സ അതാണ് എന്റെ ധർമം. ബാക്കി ഒക്കെ നിങ്ങളുടെ ഡ്യൂട്ടി ആണ് “
“ശരിയാണ്. അത് കൊണ്ടാണ് ഇപ്പൊ ഞാനിവിടേക്ക് വന്നത്. ഇന്ന് പുലർച്ചെ കൃഷ്ണയേ ആക്രമിച്ചു എന്ന് കരുതുന്ന പ്രധാനപ്രതികളിലൊരാളുടെ അച്ഛൻ കൊ- ല്ലപ്പെട്ടു. ഐ മീൻ കൃഷ്ണയേ കൊ- ല്ലാൻ കൊട്ടേഷൻ കൊടുത്തിട്ടുണ്ടാകും എന്ന് സംശയിക്കുന്ന ജിതിൻ ജേക്കബിന്റെ അച്ഛൻ വളരെ ക്രൂരമായി നഗരമധ്യത്തിൽ കൊ- ല്ലപ്പെട്ടു. ന്യൂസ് കണ്ടു കാണും “
“ഇല്ല. ഞാനർജുന്റെ മുറിയിലായിരുന്നു. ഇപ്പൊ ഇങ്ങോട്ട് വന്നതേയുള്ളു “
“ഇവിടെ cctv ഉണ്ടല്ലോ. അല്ലെ?”
“yes “
“അർജുന്റെ മുറിയിൽ ഉണ്ടൊ?”
“മുറിക്കുള്ളിൽ ക്യാമറ വെയ്ക്കുന്നത് അവരുടെ പ്രൈവസിയെ ബാധിക്കും. ഈ ഹോസ്പിറ്റൽ നിർമ്മിച്ചത് അഞ്ചു വർഷം മുന്നെയാണ്. അന്ന് ഞാൻ അമേരിക്കയിൽ ആയിരുന്നു. അത്ര വലിയ ഒരു ഹോസ്പിറ്റലല്ല ഇത് കണ്ടാൽ ഒരു ഹോസ്പിറ്റൽ പോലെയും അല്ല. മരുന്നുകളെക്കാൾ സ്നേഹവും കരുതലും ദയയും കൂടുതൽ ആവശ്യമുള്ള രോഗികളാണ് ഇവിടെ. തുടങ്ങുമ്പോൾ ചെറിയ രണ്ടു ബ്ലോക്കുകൾ. നാലു ഡോക്ടർമാർ. കുറച്ചു നഴ്സ്മാർ അങ്ങനെ. പിന്നെ അത് വളർന്നു ഇപ്പൊ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ വെച്ച് ബെസ്റ്റ് ആണ് ഇത്. ഇവിടെ മുറിക്കുള്ളിൽ ക്യാമറ വെയ്ക്കാൻ പാടില്ല എന്നാ തീരുമാനം അതിന്റെ ഡയറക്ടർടേതാണ്. അത് ശരിയുമാണ് “
“ഇത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലല്ലേ? ആരാണ് ഇതിന്റെ ഓണർ? ട്രസ്റ്റ് ആണോ? സായി എന്നാ പേര് കണ്ടു ചോദിച്ചതാണ് “
ഡോക്ടർ വാസുദേവൻ ഒരു നിമിഷം നിശബ്ദനായി
“ഇതിന്റെ ഓണർ ആണ് ഇപ്പൊ ഇവിടെ രോഗിയായി കിടക്കുന്നത്. “
എസ് പി രാജേഷ് നടുങ്ങിപ്പോയി
“അതേ ഇതിന്റെ ഓണർ, ഡയറക്റ്റർ എല്ലാം ഒരാളാണ്. അർജുൻ. അർജുൻ ജയറാം “
ഡോക്ടർ വാസുദേവന്റെ ശബ്ദം ഇടറി.
റൂമിൽ അർജുൻ ദീപുവിന്റെ മടിയിൽ കിടക്കുകയായിരുന്നു. അവൻ പഴയ ഒരു സംഭവം ഓർത്തു പറയുകയായിരുന്നു
ഒരിക്കൽ ദൃശ്യയുടെ അരികിൽ പോയ കൃഷ്ണ വരാൻ വൈകി ഞാൻ കുറേ വഴക്ക് പറഞ്ഞു. ഒരു തിരശീലയിൽ എന്ന പോലെ അവന്റെ ഉള്ളിൽ അത് തെളിഞ്ഞു
“എങ്ങോട്ടെങ്കിലും പോയ അവിടെ ഇരുന്നോണം ഞാൻ ഇവിടെ ഉണ്ടെന്ന് വല്ല ഓർമയും ഉണ്ടോന്ന് നോക്ക്. കാണാതിരിക്കുമ്പോൾ എന്താ പഞ്ചാര. നോക്കിക്കോടി ഇനി പോയ ഞാൻ ഒരു മാസം കഴിഞ്ഞേ വരുവുള്ളു. അപ്പോഴേ നീ പഠിക്കു “
കുറേ വഴക്ക് പറഞ്ഞു താൻ. കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി
“ഞാൻ അവൾ വിളിച്ച കൊണ്ടല്ലേ പോയെ?
“ഞാൻ അപ്പുവേട്ടൻ ഇവിടെ ഉള്ളപ്പോൾ എങ്ങും പോവില്ലല്ലോ. ഇപ്പൊ വിളിച്ച കൊണ്ടല്ലേ “
കടന്ന് സങ്കടത്തിൽ അവൾ അകത്തു കയറി പോയി
“എടി അവിടെ നിൽക്ക് “
കൃഷ്ണ പോയി ബെഡിൽ കിടന്നു
അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായൊരുന്നു
“എടി “
“ഒറ്റ ചവിട്ട് ഞാൻ വെച്ച് തരും എന്റെ അടുത്ത് വന്നു പോയേക്കരുത്. പൊയ്ക്കോ ഒരു മാസമോ രണ്ടു മാസമോ പൊയ്ക്കോ. ഞാനും പോകും ഹോസ്റ്റലിൽ പോയി നിൽക്കും വരില്ല നോക്കിക്കോ “
അവൾ പൊട്ടിത്തെറിച്ചു
“ആ നീ പോയി നിൽക്ക് “
താനും പെട്ടെന്ന് പറഞ്ഞു
“ദുഷ്ടൻ “
“അതേടി ദുഷ്ടനാ “
അവൾ രൂക്ഷമായി നോക്കിക്കൊണ്ട് ഇരുന്നു
“ഞാൻ ഇപ്പൊ ഇവിടെ ഉള്ളതല്ലേ നിനക്ക് ബുദ്ധിമുട്ട്. നിനക്ക് ദൃശ്യയുടെ വീട്ടിൽ പോണം സംസാരിക്കണം. അത്രല്ലേയുള്ളു, പൊയ്ക്കോ. ഞാൻ പോയേക്കാം “
താൻ ഡ്രസ്സ് മാറി
“എങ്ങോട്ടാ പോണേ അപ്പുവേട്ടാ “ഓടി വന്നു പാവം
“എനിക്ക് തോന്നിയ ഇടത്തേക്ക് എന്താ?”
“കഷ്ടം ഉണ്ട് ട്ടോ “
“പോവല്ലേ… പ്ലീസ് “
അവൾ ഓടി വന്നു വട്ടം പിടിച്ചു
“നിനക്ക് അപ്പുറത്ത് പോകണ്ടേ?”
അവൾ വേണ്ടന്ന് തലയാട്ടി
“പോണമെങ്കിൽ പോടീ “
കൃഷ്ണ പെട്ടെന്ന് കരഞ്ഞു കൊണ്ട് ബെഡിൽ കമിഴ്ന്നു കിടന്നു. അതോടെ അലിഞ്ഞു. പിടിച്ചു നേരേ കിടത്തി
“ഞാൻ എത്ര ദിവസം കൂടിയ ഇന്നിവിടെ?”
“പതിനഞ്ച് “
“എനിക്ക് നാളെ പോകണം. ഇന്ന് ഒരു ദിവസം നിന്റെ കൂടെ നിൽക്കാൻ വേണ്ടിയാ വന്നത്. അല്ലെങ്കിൽ നേരേ ദുബായ് പോയ മതി. ഫ്ലൈറ്റ് ഉണ്ട്. നീ ഇന്നലെ വിളിച്ചപ്പോൾ കണ്ടില്ലെങ്കിൽ ചാകുമെന്നോ ശ്വാസം മുട്ടുന്നെന്നോ ഒക്കെ പറഞ്ഞില്ലെടി. എന്നിട്ട് വന്നപ്പോ അവള് പോയിരിക്കുന്നു.ഇല്ലാത്ത സമയം ഉണ്ടാക്കി വരുമ്പോൾ അവള്…നിനക്ക്കൂടി തോന്നണം എന്നേ വേണംന്ന് “
കൃഷ്ണ ആ മുഖം തന്റെ കയ്യിൽ എടുത്തു
“എനിക്ക് അങ്ങനെ ഇല്ലെ?”
“എന്തോ തോന്നുന്നില്ല “
“എനിക്ക് അപ്പുവേട്ടനെ കാണാണ്ട് ഇരിക്കുമ്പോൾ സന്തോഷം ആണോ?”
“അറിഞ്ഞൂടാ “
കൃഷ്ണ മെല്ലെ കൈകൾ അയച്ചു. പിന്നെ എഴുന്നേറ്റു പോയി. പിന്നെ അവളെ അന്വേഷിച്ചു പോയി. മുകളിൽ ഉണ്ട്. ബാൽകണിയിൽ
“നീ താഴെ വാ “
“അപ്പുവേട്ടന് ഞാൻ വേണ്ടാരുന്നു..കുറച്ചു കൂടി മനസിലാക്കുന്ന കുറച്ചു കൂടി നല്ല വീട്ടിലൊക്കെ വളർന്ന ഒരാള് മതിയാരുന്നു. ബിസിനസ് കാര്യങ്ങളിൽ ഒക്കെ കൂടെ നിൽക്കുന്ന ഒരു പെണ്ണ്. ഞാൻ വേണ്ടാരുന്നു. അന്ന് പറഞ്ഞില്ലേ നീന. അത് മതിയാരുന്നു. ഞാൻ ഒരു..”
സ്തംഭിച്ചു പോയി. അത്രയും പ്രതീക്ഷിച്ചില്ല
“ഞാൻ കൊള്ളില്ല അപ്പുവേട്ടാ.”
അവൾ ചുണ്ട് കടിച്ചു പിടിച്ചു
“മോളെ എടി നീ എന്തൊക്കെയാ പറയുന്നേ..ഞാൻ ദേഷ്യം വരുമ്പോൾ എന്തെങ്കിലും പറയുന്നെന്നു കരുതി “
“ഇപ്പൊ വേണേലും വേണ്ടാന്ന് വെച്ചോ..എന്തിനാ ജീവിതം മുഴുവൻ സഹിക്കുന്നെ..”
അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു
“ദേ കൃഷ്ണ എനിക്ക് ദേഷ്യം വരും കേട്ടോ. ഞാൻ ഇതൊന്നും ഉദ്ദേശിച്ചിട്ടില്ല. എനിക്ക് ദേഷ്യം വന്നു ഞാൻ അത് പ്രകടിപ്പിച്ചു അത്രേ ഉള്ളു. അല്ലാതെ ഈ പറയുന്ന അർത്ഥം അതിനില്ല “
“ഇനി ഞാൻ ഇങ്ങനെ വരാൻ നിർബന്ധം പിടിക്കില്ല. തിരക്ക് ഒക്കെ തീരുമ്പോൾ വന്ന മതി. ഞാൻ കാരണം നഷ്ടം വരണ്ട “
ആ മുഖത്ത് നോക്കി
“കൃഷ്ണ”
കൃഷ്ണ ശൂന്യമായ മിഴികളോടെ നോക്കി
“സോറി..വാ.. പിണങ്ങാതെ “
അവളെ ചേർത്ത് പിടിച്ചു മുറിയിൽ കൊണ്ട് പോയി
“എടി അത് പോട്ടെ.ഇങ്ങോട്ട് നോക്ക് “
അവളുടെ മനസ്സ് വാടി പോയിരുന്നു. അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു
“സോറി “
കൃഷ്ണ തണുത്തു പോയ മനസോടെ അനങ്ങാതെ ഇരുന്നു
“അപ്പുവേട്ടൻ എന്തിന എന്നേ സ്നേഹിച്ചേ? വേണ്ടാരുന്നു..എനിക്ക് പെരുമാറാൻ ഒന്നും അറിഞ്ഞൂടാ.. ഒന്നും അറിയില്ല.. ഒന്നും “
അവൾ മുഖം തലയിണയിൽ അമർത്തി കമിഴ്ന്നു കിടന്നു. നല്ല പോലെ വേദനിച്ചിട്ടുണ്ട്
“മോളെ… ക്ഷമിക്ക് “
“എന്നേ വേണ്ടേൽ ഉപേക്ഷിച്ചു കളഞ്ഞോ. ഞാൻ ഒന്നിനും വരില്ല. സത്യം..വരില്ല “
“കൃഷ്ണ?”
“ഞാൻ കൊള്ളില്ല.. ഞാൻ…”
കരയുക തന്നെയാണ്. അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടത്തി
“എടി നിന്നെ ഉപേക്ഷിച്ചു കളഞ്ഞിട്ട് ഞാൻ എങ്ങനെ ജീവിക്കും നീ എന്തൊക്കെയാ പറയുന്നത്?”
അവൾ കുതറി മാറി. നീങ്ങി കിടന്നു. പിന്നെ ലൈറ്റ് അണച്ചു. ഇടയ്ക്കിടെ ഏങ്ങലടിക്കുന്നത് കേൾക്കാം. എന്ത് പറയണമെന്ന് അറിയാതെയായി. എപ്പോഴോ ഉറങ്ങിപ്പോയി. രാത്രി എപ്പോഴോ ഉണർന്നു
കൃഷ്ണ ജനാലയിൽ തല ചേർത്ത് നിൽക്കുന്നത് കണ്ട് അരികിൽ ചെന്നു
“എന്നോട് വെറുപ്പാണോ കൃഷ്ണ?”
അവൾ ഒന്നും മിണ്ടാതെ നിന്നു. അവൻ അവളെ തനിക്ക് നേരേ നിർത്തി
“നിന്റെ ഭർത്താവ് അല്ലേടി ഞാൻ? തോന്നുമ്പോ ഉപേക്ഷിച്ചു പോകാൻ പറ്റുമോ? അതോ നിനക്ക് എന്നേ മടുത്തോ? ഇപ്പൊ കുറേ പ്രാവശ്യം ആയല്ലോ ഈ വാചകം. നിനക്ക് എന്നേ ആണോ വേണ്ടാത്തത്?”
കൃഷ്ണ തളർന്ന് പോയ മിഴികൾ ഉയർത്തി ഒന്ന് നോക്കി
“എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ സ്വാതന്ത്ര്യം ഇല്ലേ കൃഷ്ണ?”
അവൾ കണ്ണീരോടെ നോക്കുക മാത്രം ചെയ്തു
“ശരി ഞാൻ ഇങ്ങോട്ട് വരാതിരുന്നാൽ പോരെ? ഞാൻ വരുമ്പോഴാണല്ലോ പ്രശ്നങ്ങൾ. നാഴികയ്ക്ക് നാല്പത് വട്ടം പറയും ഉപേക്ഷിച്ചു പൊയ്ക്കോളാൻ..ഞാൻ പോവാം..നീ സുഖം ആയിട്ട് ജീവിക്ക് “
അവൻ പോയി കിടന്നു. കൃഷ്ണ ഏറെനേരം ആ നിൽപ് നിന്നു. താൻ ഉറങ്ങുകയും ചെയ്തു. ഉണർന്നപ്പോൾ വൈകി. കൃഷ്ണ അടുത്തില്ല
“കൃഷ്ണ എവിടെ?” അച്ഛനോട് ചോദിച്ചു
“നീ എന്താ ലേറ്റ് ആയത്?”
“ഉറങ്ങിപ്പോയി. അവള് പോയോ?”
“പോകാതെ പിന്നെ.. ഡ്യൂട്ടി ഉള്ളതല്ലേ?”
നല്ല ദേഷ്യം വന്നു തിരിച്ചു മുറിയിലേക്ക് പോരുന്നു. ടേബിളിൽ ഒരു പേപ്പർ
അപ്പുവേട്ടാ,
ഞാൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞുന്ന് കരുതി ഇനി ഓടി വരണ്ട. എല്ലാ തിരക്കും കഴിഞ്ഞു വന്ന മതി. എനിക്ക് നിങ്ങളുടെ ജീവിതം അറിയില്ല അപ്പുവേട്ടാ. എനിക്ക് ഒന്നും അറിയില്ല. ഞാൻ അപ്പുവേട്ടന് മാച്ച് അല്ല എനിക്ക് അറിയാം. എന്നോട് ക്ഷമിക്ക് “
കണ്ണീർ വീണു നനഞ്ഞു പോയ അക്ഷരങ്ങൾ
അന്ന് ഹോസ്പിറ്റലിൽ ചെന്നു. ഫ്ലാറ്റിലേക്ക് കൊണ്ട് പോയി. ഫ്ലാറ്റിലേക്ക് കാർ തിരിഞ്ഞപ്പോൾ കൃഷ്ണ ഒന്ന് നോക്കിട്ട് പുറത്തേക്ക് നോക്കിയിരുന്നു. എത്ര ശ്രമിച്ചിട്ടും പിണക്കം മാറുന്നില്ല
“മോളെ. ഇങ്ങോട്ട് നോക്ക്.. എനിക്ക് ഇന്ന് രാത്രി പോകണം..ഇനി നീ പറയുന്ന അന്നേ വരൂ.. എന്നേ വേണ്ടെങ്കിൽ ഞാൻ ഇനി വരില്ലടി “
കൃഷ്ണ കുനിഞ്ഞിരുന്നു
“നിനക്ക് എന്നെ വേണ്ടേ?സത്യം പറ..അർജുൻ നല്ല ഒരാണല്ല. ഒരു തരത്തിലും അല്ല.. കൃഷ്ണ പറഞ്ഞത് ശരിയാ നീ എനിക്ക് മാച്ച് അല്ല. നിനക്ക് എന്നേക്കാൾ നല്ല ഒരാളെ കിട്ടുമായിരുന്നു. ഗോവിന്ദിനെ പോലെ ഒരാൾ… ഞാൻ ഒരു .. ഭ്രാ- ന്തൻ..ഞാനാ വേസ്റ്റ്.. വെറും….”
കൃഷ്ണ കിതപ്പോടെ അവനെ നോക്കികൊണ്ട് ഇരുന്നു
“ഞാൻ ഉപേക്ഷിച്ചു പോയ സന്തോഷം ആണെങ്കിൽ പോകാം.. സത്യം “
കൃഷ്ണ കണ്ണീരോടെ അവനെ നോക്കിയിരുന്നു. പിന്നെ അവിടെ ഇരുന്ന കത്തിയെടുത്തു ഞരമ്പിൽ ചേർത്ത് ഒരു വലി വലിച്ചു
“കൃഷ്ണ….” അലറി പോയി താൻ
ഭാഗ്യത്തിന് ആഴമില്ലായിരുന്നു. ഒരു റോൾ കോട്ടൺ എടുത്തു കൊണ്ട് വന്നത് ഇറുകെ കെട്ടി. അവൾ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല
“പൊയ്ക്കോ എവിടെ ആണെന്ന് വെച്ചാ പൊയ്ക്കോ..”
അവൾ കരഞ്ഞു കൊണ്ട് തള്ളി മാറ്റി. പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ നെഞ്ചിൽ വരിഞ്ഞു ചേർത്തു
“എങ്ങോട്ട് വേണേൽ പൊയ്ക്കോ..”
അവൾ വിങ്ങിക്കരഞ്ഞു
“എത്ര സ്നേഹിച്ചാലും മനസിലാവില്ല അപ്പുവേട്ടന് നോക്കിക്കോ ഞാൻ ഇല്ലാണ്ടാകുമ്പോ മനസിലാകും.അന്നേ മനസിലാവൂ. അത് വരെ എന്നെയിങ്ങനെ കരയിക്കും. നോക്കിക്കോ “
താൻ പേടിയോടെ അവളുടെ വാ പൊത്തി
“ഒന്നും പറയല്ലെടി. പ്ലീസ്. ഒന്നും പറയല്ലേ”
“എന്നെയിങ്ങനെ വേദനിപ്പിക്കുന്നതിനു ദൈവം ഒരു അവസരം തരും അപ്പുവേട്ടാ എന്റെ സ്നേഹം മനസിലാക്കാൻ ഒരവസരം..നോക്കിക്കോ “
അന്ന് ഭാഗ്യത്തിന് രക്ഷപെട്ടു. പക്ഷെ അവൾ പറഞ്ഞത് ഫലിച്ചു. ഇന്ന് ഈ അവസരം അതിന്റെ നീറ്റൽ. ആ നേരം അവളുടെ നാവിൽ ഗുളികൻ നിന്നിരുന്നോ. ഞാൻ അവളെ ഒത്തിരി വേദനിപ്പിച്ചു
അവൻ കരഞ്ഞു…
തുടരും…..