“നടക്കില്ല രാഹുൽ. അർജുനെ കസ്റ്റഡിയിൽ വെയ്ക്കാൻ അനുവാദം തരില്ല. നിങ്ങൾക്ക് അവിടെ ഡ്യൂട്ടി ക്ക് ആളെ ഇടാം. അർജുൻ ആരാണെന്നാ നിങ്ങളുടെ വിചാരം? അയാൾ ആണ് ഇതൊക്ക ചെയ്യുന്നത് എങ്കിൽ അതിന് എന്ത് തെളിവ് ഉണ്ട്? സംശയത്തിന്റെ പേരില് ആരെയും അങ്ങനെ കസ്റ്റഡിയിൽ വെയ്ക്കാൻ അനുവദിക്കില്ല. പ്രത്യേകിച്ച് ഒരു patient ആണ് അയാൾ എന്തെങ്കിലും വന്നാ തനിക്ക് എന്താ? ഒരു സസ്‌പെൻഷൻ. ഞാനാണ് മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കേണ്ടത്. പൊയ്ക്കോ “
എസ് പി വിജയ് ക്രോധത്തോടെ അലറി
അല്ലെങ്കിൽ തന്നെ പ്രെഷർ കൊണ്ട് അയാൾക്ക് നിൽക്കാൻ സാധിക്കുന്നില്ല. അതിനിടയിൽ ആണ്. അർജുനെ കസ്റ്റഡിയിൽ എടുക്കുന്നത്. അയാളുടെ ഭാര്യയെ വെടി വെച്ചവനെ പിടിച്ചിട്ടില്ല
ജേക്കബ്, ജിതിൻ ജേക്കബ്
രണ്ടു പേരാണ് തലസ്ഥാനത്ത് പബ്ലിക് റോഡിൽ കിടന്നു മരിച്ചത്. സാക്ഷര കേരളത്തിൽ നടന്നത്. നഗരമധ്യത്തിൽ ഇങ്ങനെ ഒന്ന് നടന്നത്തോടെ ഇന്ത്യയിലെ മുഖ്യധാരമാധ്യമങ്ങൾ എടുത്തു അലക്കി ഉടുത്തു. ഹൈ കോടതി വരെ വിമർശിച്ചു. പുറത്ത് ഇറങ്ങിയ മീഡിയ വളയും. നാണക്കേട് വേറെ ഒരു വശത്ത്
മുഖ്യമന്ത്രിയുടെ ഓഫിസ്
കാര്യങ്ങൾ വിശദമായി എസ് പി ബോധിപ്പിച്ചു
“മരിച്ചത് കീചകൻ ആണെങ്കിൽ കൊ- ന്നത് ഭീമൻ എന്നുള്ള ലൈൻ ഒന്നും ഇവിടെ പറ്റുകേല. ആശുപത്രിയിൽ കിടക്കുന്ന ചെറുക്കനെ കസ്റ്റഡിയിൽ വെ.യ്ക്കാനും അനുവദിക്കികേല. നടക്കില്ല അത്. അവന്റെ ഭാര്യയേ കൊ- ല്ലാൻ നോക്കിയവരെ പിടിച്ചില്ല. അവന്റെ നെഞ്ചത്തോട്ട് കേറാൻ നടക്കുകയാ. നിങ്ങളെ കൊണ്ട് പറ്റുകേല എങ്കി കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെ. “
മുഖ്യമന്ത്രി തീർത്തു പറഞ്ഞു
“സർ ഇതിന്റെ പിന്നിൽ അർജുൻ ആണ്,
എസ് പി രാജേഷ് പറഞ്ഞു. അയാളെ കൂടെ വരുത്തിയിരുന്നു
“ആഹാ വന്നല്ലോ. എടോ താനല്ലേ പറഞ്ഞത് അന്ന് ചിരിച്ചു കൊണ്ട് ഇരുന്നപ്പോൾ മൂന്ന് പേര് വന്നവനെ പൊക്കിക്കൊണ്ട് പോയെന്ന്. ഇപ്പൊ അർജുൻ ആയോ? അതെന്താ അവൻ ട്രിപ്പിൾ റോൾ ആണോ? ഒന്ന് മൂന്നാകുന്ന പ്രതിഭാസം.”
മുഖ്യമന്ത്രിയുടെ പരിഹാസം അയാൾ കേട്ടില്ല എന്ന് നടിച്ചു
“സർ അത് അർജുൻ കളിക്കുന്നതാണ്. അർജുന്റെ ആൾക്കാർ ആണ്.” രാജേഷ് വീണ്ടും പറഞ്ഞു
“ശരി. ഞാൻ സമ്മതിക്കാം ഒരൊറ്റ തെളിവ് താ..അർജുന്റെ ഫോൺ കാൾസ് ടാപ് ചെയ്യുന്നുണ്ടോ?” മുഖ്യമന്ത്രി ചോദിച്ചു
“yes സർ “
“എന്തെങ്കിലും?”
“no സർ “
“അയാൾ ഹോസ്പിറ്റലിൽ തന്നെ അല്ലെ”
“yes സർ “
“ഒരു ദൃക് സാക്ഷിയെങ്കിലും?”
“ഇല്ല സർ “
“ആ വണ്ടികൾ പിടിച്ചോ?”
“ഇല്ല സർ “
“cctv നോക്കെടോ “
“cctv visuals നശിപ്പിച്ചിരിക്കുകയണ് സർ. വണ്ടികൾ fake രെജിസ്ട്രേഷൻ ആണ് “
“ബുള്ളറ്റിൽ ഒരുത്തൻ വന്നില്ലേ?”
“yes സർ “
“അവനെ പോക്കേടോ “
“അത് അർജുൻ ആണ് സർ “
“ബെസ്റ്റ്. എടോ അങ്ങേര് മെന്റൽ ഹോസ്പിറ്റലിൽ അല്ലെ? അയാള് ഒരെ സമയം രണ്ടിടത്തും വരുമോ? അവിടെ എത്ര പോലീസ് ഉണ്ട്?”
“പതിനാല് “
“ബെസ്റ്റ് ഒരുത്തനു പതിനാലു പേര്. ആ പിന്നെ?”
“പക്ഷെ അയാളാണ് സർ ഇതൊക്കെ
ചെയ്യുന്നത് “
“എടോ കാരണം പറയടോ ഊഹം പറയാതെ “
“അയാൾ പറഞ്ഞു സർ ഒരാഴ്ചക്കുളിൽ മൂന്ന് പേര് കൂടി മരിക്കും എന്ന് “
“അത് അയാള് പറഞ്ഞത് കൊണ്ട് അയാളാണ് ഇതിന്റെ പിന്നിൽ എന്ന് എങ്ങനെ പറയും?”
“അത്…അയാളുടെ ബോഡി ലാംഗ്വേജ് ഒരു ക്രി- മിനൽന്റേതാണ് സർ. പ്ലീസ് അയാളെ കസ്റ്റഡിയിൽ കിട്ടാൻ പെർമിഷൻ തരണം “
“എടോ മനുഷ്യാവകാശ കമ്മിഷൻ കോ- പ്പ് ഒക്കെയുള്ള കാലമാണ്. മാനസിക രോഗാശുപത്രിയിൽ കിടക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുക്കാൻ പറ്റില്ല. ഇനി മൂന്ന് കൊ- ലപാതകം നടന്നാൽ കൂടി അത് അനുവദിക്കില്ല. നിങ്ങളുടെ മുഴുവൻ ടീമും അടുത്ത ഒരാഴ്ച അയാൾക്ക് കാവൽ നിന്നോ
ഹോസ്പിറ്റലിൽ. രണ്ടും ഒരു പോലെയല്ലേ “
പറഞ്ഞു വരുമ്പോൾ രണ്ടും ഒരെ പോലെ തന്നെ. കണ്മുന്നിൽ അവനെ കിട്ടിയ മതി
“സർ ഒന്നുടെ, ഒരാഴ്ച മുൻപ് ആ മൂന്ന് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. അത് റദ് ചെയ്യാൻ പറ്റുമോ?”
“അത് ഞാനല്ല കോടതിയാണ് അനുവദിച്ചത് ജയിലിൽ വെച്ച് അവരെ കൊ- ല്ലുമെന്ന് പേടിയുണ്ടെന്ന് കാണിച്ച് അവരാണ് ജാമ്യം ലഭിക്കാൻ അപേക്ഷിച്ചത് “
“ജയിലിൽ ആയിരുന്നു സർ സേഫ് “
“ആണോ എന്നിട്ട് ച- ത്ത ഒരുത്തൻ എങ്ങനെ ച- ത്തു? ജയിലിൽ അല്ലായിരുന്നോ.?” വീണ്ടും പരിഹാസം
എസ്പി തല കുനിച്ചു
“ഒരു പാട് എസ്ക്യൂസ്‌കൾ ഓരോന്നിനും കാണും. ഇനിയൊരു കൊ- ലപാതകം നടക്കരുത്. എന്ത് ചെയ്തിട്ടാണെങ്കിലും നടക്കരുത് “
മീറ്റിംഗ് കഴിഞ്ഞു. ഓരോരുത്തരും എഴുന്നേറ്റു തുടങ്ങി
“എസ് പി. രാജേഷ് ഇവർക്കൊപ്പം ജോയിൻ ചെയ്യ്. ഇപ്പൊ വെളിയിൽ ഇറങ്ങിയ മൂന്ന് പേര്ടേ പ്രൊട്ടക്ഷൻ നിങ്ങളുടെ ഉത്തരവാദിത്തം ആണ്. അത് പറ്റുമോ .ആ കേസ് അന്വേഷിച്ചു തുടങ്ങിയത് നിങ്ങളാണ്. ഇവരുടെ കൂടെ നിങ്ങളും ജോയിൻ ചെയ്തോളു. എനിക്ക് പ്രതിയെ കിട്ടിയ മതി “
“താങ്ക്യൂ സർ. എനിക്ക് പറ്റും ഞാൻ മാക്സിമം ചെയ്യും സർ “
“എങ്കിൽ പൊയ്ക്കോ. പിന്നെ ആവശ്യം ഇല്ലാതെ അർജുനെ ശല്യം ചെയ്യരുത് “
“ok. സർ “
രാജേഷ് ദീർഘനിശ്വാസം ഉതിർത്തു. പിന്നെ തിരിഞ്ഞു നടന്നു.
നീന പദ്മനാഭൻ ദുബായ്ലേക്ക് ഉള്ള യാത്രയുടെ ഒരുക്കങ്ങൾ ചെയ്തു കൊണ്ടിരുന്നു
“ഒരു കൊറിയർ ഉണ്ട് ” അമ്മ അനില വന്നു പറഞ്ഞു
“ആ ഞാൻ ഒരു മേക്കപ്പ് കിറ്റ് ഓർഡർ ചെയ്തിരുന്നു. ഇപ്പൊ പുറത്ത് ഇറങ്ങാൻ പോലീസിന്റെ അനുവാദം വേണമല്ലോ. വയ്യ ഓരോന്നിനും പെർമിഷൻ മേടിച്ചു മടുത്തു.”
“മോളെ അവർ നമ്മുടെ ശത്രു അല്ല. പ്രൊട്ടക്ഷൻ ആണ്. രണ്ടു പേര് മരിച്ചത് നീ വായിച്ചില്ലേ? ഇത് അർജുൻ ആണെന്ന് ഉറപ്പല്ലേ “
നീന മിണ്ടിയില്ല. അവൾക്ക് ഉള്ളിൽ പേടിയുണ്ട്. അവന്റെ ഭാര്യയെ നേരിട്ട് അറ്റാക് ചെയ്തവളാണ്. അവൻ തന്നെ വെറുതെ വിടില്ല
നാളെ രാവിലെ ദുബായ്. അവിടെ നിന്ന് ഒരാഴ്ച കഴിഞ്ഞു യു എസ്. അതോടെ ഈ നശിച്ച നാടിനോട് വിട. അവൾ ഭക്ഷണം കഴിഞ്ഞു എല്ലാം പാക് ചെയ്തു വെച്ചത് ഒന്നുടെ ചെക്ക് ചെയ്തു
പുതിയ കിറ്റ് പൊട്ടിച്ച് എല്ലാം നോക്കി തൃപ്തി വരുത്തി. പിന്നെ മുഖം കഴുകി ഫേസ് മൊയ്‌സ്റ്റർ പുരട്ടി. ലിപ് ബാം മൃദുവായി പുരട്ടി കണ്ണാടിയിൽ നോക്കി
എത്ര സുന്ദരിയാണ് താൻ
അവൾ കിടക്കയിലേക്ക് വീണു ലൈറ്റ് അണച്ചു
ആ സമയം ഹോസ്പിറ്റലിൽ
അർജുൻ ഒരു മൂളിപ്പാട്ട് പാടി
ദീപു കൗതുകത്തോടെ അവനെ നോക്കി
“അത് മുഴുവൻ പാടിക്കെ ” അർജുൻ പുഞ്ചിരിച്ചു
“ഒന്ന് പാടടാ സ്കൂളിൽ വെച്ച് കേട്ടതാ നിന്റെ പാട്ട്. പിന്നെ കേട്ടിട്ടില്ല “
ദീപു അർജുൻ അറിയാതെ അവന്റെ മൊബൈലിൽ നിന്ന് കൃഷ്ണയുടെ നമ്പർ ഡയൽ ചെയ്തു
ഈ സമയം സൈബർ സെല്ലിൽ
“സർ ആ നമ്പറിൽ നിന്ന് ഒരു നമ്പറിലേക്ക് കാൾ പോകുന്നുണ്ട് “
” സ്പീക്കർ സ്പീക്കർ…സ്പീക്കറിലിട് “
dysp ഹരി (പുതിയ ടീം ഹെഡ് )സൈബർ സെല്ലിലെ ഉദ്യോഗസ്ഥനു പിന്നിൽ ചെന്നു നിന്നു
കൃഷ്ണ ഫോൺ എടുത്തു
“പാട് അർജുൻ ” ദീപു പറയുന്നു
“എന്റെ കൊച്ചിന് വലിയ ഇഷ്ടമാ ഈ പാട്ട് ” അർജുന്റെ സ്വരം
“എന്നാ പാട് “
“അവളില്ലല്ലോ കൂടെ “
അർജുന്റെ സ്വരം ഒന്നിടറി. കൃഷ്ണ നെഞ്ചിൽ കൈവെച്ചു നിറഞ്ഞ കണ്ണുകൾ അടച്ചു
“നീ ഒന്ന് പാട് മോനെ പ്ലീസ് “
ദീപുവിന്റെ സ്വരം
“മലരേ….മൗനമാ..മൗനമേ വേദമാ…മലർകൾ പേശുമാ….പേശിയാൽ പോതുമാ അന്പേ…”
അതിസുന്ദരമായ ഗാനം..അതിമനോഹരം ആയ ആലാപനം
പാട്ടു തീർന്നപ്പോൾ ദീപു കയ്യടിച്ചു പോയി
“കൃഷ്ണ ലൈനിൽ ഉണ്ട്. ദേ “
ദീപു ഫോൺ ഉയർത്തി. അർജുൻ അത് വാങ്ങി
“കൃഷ്ണ ” അവൾ ഒന്ന് മൂളി
“മോളുറങ്ങിയില്ലേ?”
“ഊഹും “
“വേഗം വരാട്ടോ അപ്പുവേട്ടൻ “
“ഉം “
“വേദന ഉണ്ടോ ഇപ്പൊ?”
“ചിലപ്പോൾ..ഇപ്പൊ പാട്ട് കേട്ടപ്പോൾ ഒക്കെ മാറിയ പോലെ…നല്ല പാട്ടായിരുന്നു. എനിക്ക് കാണാൻ തോന്നുന്നു അപ്പുവേട്ടാ “
“എനിക്കും.”അവൻ മെല്ലെ പറഞ്ഞു
“അടുത്ത ആഴ്ച ഡിസ്ചാർജ് ചെയ്യാന്നാ ദുർഗ ഡോക്ടർ പറഞ്ഞത്. അപ്പൊ എന്റെ അരികിൽ ഉണ്ടാവണം..”
“ഉണ്ടാവും “
“പിന്നെ എങ്ങും ഒരിക്കലും പോകരുത് “
“ഇല്ല “
“നമുക്ക് ഈ ബിസിനസ് ഒന്നും വേണ്ട “
“ഉം “
“സാധാരണ ജീവിതം മതി “
“ഉം “
“എന്റെ അപ്പുവേട്ടനും ഞാനും നമ്മുടെ മക്കളും. ഒരു കൊച്ചു വീട്. ജീവിക്കാൻ ഉള്ള പണം അത് മതി.”
“ഉം “
“എന്റെ പൊന്നിനെ കാണാതെ ശ്വാസം മുട്ടുവാ..നെഞ്ചു പിടഞ്ഞു വേദനിച്ച് മരിച്ചു പോകും പോലെ… ഒത്തിരി നാളുകൾ എന്നേ വിട്ട് നിൽക്കല്ലേ..”
“ഇല്ല “
“ഒരുമ്മ തരട്ടെ “
അർജുൻ ഒന്ന് മൂളി
“ഉമ്മ്മ്മ്മ്മ്മ. ഇനി വെച്ചോ. ഉറങ്ങിക്കോ. ഉറക്കം നിൽക്കണ്ട. മരുന്ന് കഴിച്ചോ “
“ഉം “
“മരുന്ന് മുടക്കരുത്..നന്നായി ഉറങ്ങു..തലവേദന പിന്നെ വന്നോ?”
“ഇല്ല “
“ഞാനിപ്പോ റൂമിലാ. അച്ഛൻ ഉണ്ടായിരുന്നു. ഇപ്പൊ മനുവേട്ടൻ വന്നു. ഉറക്കം “
“മോളുറങ്ങിക്കോ. നാളെ വിളിക്കാം “
“അപ്പുവേട്ടാ “
“പറയ് “
“എന്റെ ജീവനാണ് ട്ടോ “
അവൻ നിറഞ്ഞ കണ്ണുകളോടെ കാൾ കട്ട് ചെയ്തു
ഒരു നിമിഷം സൈബർ സെൽ വിങ്ങിൽ നിശബ്ദത പരന്നു
“കഷ്ടം അല്ലെ? ” ആരോ പറഞ്ഞു
“ഈ കുട്ടിയെ ആണ് ഷൂട്ട് ചെയ്തത്. അർജുൻ ഈ അവസ്ഥയിൽ വരാൻ കാരണം ആ ഇൻസിഡന്റ് ആണ്. ആരാണെങ്കിലും നാ- റികളെ കൊ- ല്ലാൻ നോക്കും. നാ- യി* ന്റെ മക്കള് “
ക്രൈം ബ്രാഞ്ച് എസ് ഐ അനിൽ അറിയാതെ പറഞ്ഞു പോയി
“ഇതിപ്പോ നമ്മൾ വെറുതെ കാവൽ ഇരിക്കുവാ. അർജുൻ ആവില്ല ഇതിന്റെ പിന്നില്. ഒരു പക്ഷെ നമുക്ക് അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിലോ..നമ്മൾ അറിയുന്നില്ലല്ലോ “
“അത് ആലോചിച്ചു നോക്കാവുന്നതാണ് ” ആരോ പറഞ്ഞു
അർജുൻ ദീപു ഉറങ്ങുന്നത് നോക്കി കിടന്നു. എത്ര ദിവസം ആയിട്ടുണ്ടാകും ഇവൻ തന്റെയൊപ്പം. മോളെ കാണണ്ടേ ദീപു..എന്ന് ഒരിക്കൽ ചോദിച്ചു. ഒരു ചിരിയാരുന്നു മറുപടി
നീ പൊയ്ക്കോട എന്ന് താനും പറഞ്ഞില്ല. അവൻ പോകണ്ട. എന്തോ അവൻ പോകുന്നത് ഇഷ്ടമല്ല. പാവം. താൻ കുറേ ഉപദ്രവിച്ചിട്ടുണ്ടെന്ന് അച്ഛൻ ഒരു ദിവസം പറഞ്ഞു. ബോധം ഇല്ലാതിരുന്ന സമയം ആണ്
അവൻ തന്റെ ആരാണ്? ഒരു പക്ഷെ കഴിഞ്ഞ ജന്മത്തിൽ കൂടെ പിറന്ന ആരോ ആവും…
ദീപു ഉണർന്നപ്പോൾ അർജുൻ അവനെ നോക്കി കിടക്കുന്നത് കണ്ടു
“എന്താ ഡാ വല്ലാഴികെ വല്ലോം തോന്നുന്നോ?”
അവന്റെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു
“ഹേയ്..നിനക്ക് വീട്ടിൽ പോകണമെങ്കിൽ ഒന്ന് പോയി വാ “
“അതാണോ നട്ടപാതിരാക്ക് ആലോചിച്ചു കിടന്നത്? കിടന്നുറങ്ങടാ പ- *ട്ടി “
അവൻ തിരിഞ്ഞു കിടന്നു. അർജുൻ ചിരിച്ചു പോയി
രാത്രി വളർന്നു കൊണ്ട് ഇരുന്നു
പോലീസ് സംഘം ഹോസ്പിറ്റലിൽ ചുറ്റി നടന്നു
ഒന്നുമില്ല, സംശയം തോന്നുന്ന ഒന്നും
ജയറാം ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ട് ഇരിക്കുന്നത് കണ്ടാണ് ദുർഗ ഉണർന്ന് വന്നത്
“എന്താ ജയേട്ടാ?”
“കുറച്ചു ഡോക്യുമെന്റ്സ് അയയ്ക്കാൻ ഉണ്ട്. ഡാഡി ഏൽപ്പിച്ചതാണ് “
“രാത്രി എത്ര ആയിന്ന് നോക്ക്. ബിപി ഉള്ളതാ കിടന്നു ഉറങ്ങിക്കെ “
ദുർഗ സ്നേഹത്തോടെ ആ കൈ പിടിച്ചു
“കഴിഞ്ഞു. ഇപ്പൊ ഉറങ്ങിക്കൊള്ളാം.ദുർഗ മുറിയിൽ പോയി കിടന്നോ “
കുറച്ചു നേരം കൂടി നോക്കിട്ട് ദുർഗ അവർക്കായി ഉള്ള മുറിയിൽ പോയി
പുലർച്ചെ
അന്നത്തെ പ്രഭാതം ഉണർന്നത് ആ വാർത്തയുമായാണ്. നീന പദ്മനാഭൻ ആത്മഹത്യ ചെയ്തു
“നീന പദ്മനാഭൻ മരിച്ച നിലയിൽ. മാക്സ് ഗ്രൂപ്പ് കമ്പനിയുടെ ലീഗൽ അഡ്വസർ ആയിരുന്നു നീന പദ്മനാഭൻ. വിവാദമായ പല കേസിലും ഉൾപ്പെട്ട് ജയിലിൽ ആയിരുന്നു. ജാമ്യത്തിൽ ഇറങ്ങി കുറച്ചു ദിവസങ്ങൾ ആയി. മരണകാരണം വ്യക്തമല്ല “
ടീവി ചാനലുകളിൽ ആ വാർത്ത നിറഞ്ഞു
എസ് പി രാജേഷ് നീനയുടെ വീട്ടിൽ എത്തിയിരുന്നു. നീനയുടെ മാതാപിതാക്കൾ തളർന്നു പോയി
“എപ്പോഴാണ് അറിഞ്ഞത്?”
അദ്ദേഹം നീനയുടെ അച്ഛനോട് സംസാരിച്ചു
“പുലർച്ചെ വൈഫ് ചെന്നു നോക്കുമ്പോൾ.. ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു. പക്ഷെ “
പോസ്റ്റ് മാർട്ടത്തിന് ശേഷം ബോഡി ഉടനെ കൊണ്ട് വരാനുള്ള ഏർപ്പാട് ചെയ്തു
അവർ എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിഞ്ഞു നീന സന്തോഷത്തോടെ ആണ് പോയതെന്ന് അവരുടെ മാതാപിതാക്കൾ പറഞ്ഞു
ആത്മഹത്യാ സൂചനകൾ ഇല്ല. ഭക്ഷണം എല്ലാവരും ഒന്ന് തന്നെ ആണ് കഴിച്ചത്. പുറത്ത് നിന്ന് ആരും വന്നിട്ടില്ല
എസ് പി. രാജേഷിന്റെ ഫോൺ ശബ്ദിച്ചു
ഫോറെൻസിക് വിദഗ്ധൻ സക്കറിയ തോമസ് ആണ്
“രാജേഷേ സംഭവം താ- ലിയം ആണ്. ഉള്ളിൽ ചെന്നിട്ട് എട്ടു മണിക്കൂർ കഴിഞ്ഞു. ഇത് എവിടെ നിന്ന് വാങ്ങി എന്ന് അറിയണം “
രാജേഷ് നടുങ്ങി പോയി. താ- ലിയം എന്ന കൊടും വിഷം
എങ്ങനെ?
തുടരും….