താലികെട്ടിക്കോളൂ……പൂജാരി പറഞ്ഞതും എല്ലാവരും തന്റെ പാതി ആയിഇരിക്കുന്നവരുടെ കഴുത്തിലേക്ക് താലി ചാർത്തി ആ താലി അണിയിക്കുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് അവളോട് ഉള്ള പ്രതികാരം ആയിരുന്നു…..
കാശി തന്റെ അടുത്ത് ഇരിക്കുന്ന പെണ്ണിന്റെ കഴുത്തിലേക്ക് താലി ചാർത്തി കഴിഞ്ഞു അവൻ അവളെ നോക്കി പക്ഷെ അവൾ മുഖം ഉയർത്തി നോക്കുന്നില്ല. അവന് അത് കാണണമെന്നും ഇല്ല.
താലി കെട്ടി കഴിഞ്ഞു….അമ്പലത്തിലെ രജിസ്റ്ററിൽ വധുവരന്മാർ ഒപ്പ് വച്ചു…..അവർക്ക് നൽകാം എന്ന് പറഞ്ഞ 50000രൂപയും അഞ്ച് പവൻ സ്വർണവും ഒരു പട്ട്സാരിയും വധുവരൻമാരുടെ കൈയിലേക്ക് കൊടുത്തു……അത് വാങ്ങുമ്പോഴും അവൾ ഒരു പ്രതിമ പോലെ നിന്നു. ചുറ്റും നടക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത് ആയിരുന്നു അവൾ…..
എല്ലാവരും അവർക്ക് ഒരുക്കിയ സദ്യ കഴിക്കാൻ ആയി പോയി പക്ഷെ കാശി അതിന് മുതിർന്നില്ല അവളെയും അതിന് അനുവദിച്ചില്ല അവളെയും കൂട്ടി വേഗം തന്നെ ആ അമ്പലത്തിൽ നിന്ന് ഇറങ്ങി……
പോകുന്നത് എങ്ങോട്ട് ആണെന്നോ തന്റെ കഴുത്തിൽ താലി ചാർത്തിയത് ആരാണെന്നോ അവൾക്ക് അറിയില്ല അവന്റെ ഒപ്പം ഒരു പാവപോലെ അവളും നടന്നു….. കുറച്ചു ദൂരം നടന്നതും അവൻഒതുക്കി വച്ചിരുന്ന അവന്റെ ബുള്ളറ്റിൽ കയറി…..!
അവൾ അപ്പോഴും അവനെ നോക്കാതെ ഒരു ഭാഗത്തേക്ക് ഒതുങ്ങി നിന്നു.
തമ്പുരാട്ടിയെ ആനയിച്ചു കൊണ്ട് പോകാൻ പല്ലക്ക് വരില്ല വേണേൽ വന്നു കയറെടി….അവൻ ദേഷ്യത്തിൽ പറഞ്ഞു.
അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി….. അവന്റെ മുഖം കണ്ടതും അതുവരെ ഉണ്ടായിരുന്ന ധൈര്യം കൂടെ ചോർന്നു പോയി…..താൻ ആരെ ആണോ ജീവിതത്തിൽ കാണരുത് എന്ന് കരുതിയത് ആളുടെ കൈ കൊണ്ട് തന്നെ താലി കഴുത്തിൽ വീണു…..
കാശിനാഥൻ……അവൾ പതിയെ പറഞ്ഞു.. അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു….
അപ്പൊ മറന്നിട്ടില്ല….. തമ്പുരാട്ടി വന്നു കയറിക്കോ നമുക്ക് ഇനി അങ്ങോട്ട് പോകെ പോകെ വിശദമായി അറിയാം……അവളുടെ ഉള്ള് ആകെ പേടി കൊണ്ട് വിറച്ചു.
താൻ അത്രയും പറഞ്ഞിട്ടും ഒന്നും മിണ്ടാതെ നിൽക്കുന്നവളെ കണ്ടു കാശിക്ക് കലി കയറി….. അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു…..
നിന്നേ പോലെ ഉള്ളവളുമാർക്ക് വേണ്ടി ചിലവഴിക്കാൻ കാശിനാഥന് സമയമില്ല വന്നു കയറു…..അവൾ നിറഞ്ഞ കണ്ണോടെ അവനെ ഒന്ന് നോക്കി സഹതാപത്തിന്റെ ഒരു കണിക എങ്കിലും ഉണ്ടോ എന്നറിയാൻ…. ഇല്ല പുച്ഛം മാത്രം…..
നിന്റെ പൂങ്കണ്ണീർ കാണാൻ ഇപ്പൊ എനിക്ക് അത്ര മൂഡ് ഇല്ല അത് വീട്ടിൽ പോയിട്ട് അകാം….. വന്നു കയറാൻ നോക്ക് ശ്രീഭദ്ര……അവൻ കുറച്ചു പുച്ഛത്തിൽ പറഞ്ഞു.
തന്റെ മുന്നോട്ട് ഉള്ള ജീവിതം എങ്ങനെ എന്നറിയാതെ അവൾ അവന്റെ ഒപ്പം കയറി…… പോകുന്നവഴിയിൽ അവൻ വണ്ടി പറപ്പിക്കുക ആയിരുന്നു ജീവനോടെ അവന്റെ വീട്ടിൽ എത്തുമോ എന്നത് തന്നെ സംശയം ആയിരുന്നു….അവന്റെ ശരീരത്തിൽ തൊട്ടാൽ അവൻ ചിലപ്പോൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് എങ്ങനെയൊക്കെയോ അവൾ പിടിച്ചിരുന്നു…….അവളുടെ പേടിയും വിറയലും അവൻ ആസ്വദിച്ചു കൊണ്ട് തന്നെ ആയിരുന്നു ആ യാത്ര…..
ഒരുമണിക്കൂർ യാത്രക്ക് ശേഷം അവൻ അവന്റെ വണ്ടി ഒരു കാട് എന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തു നിർത്തി……
ഇറങ്ങിക്കൊ….. അവൻ കുറച്ചു സൗമ്യമായി ആണ് പറഞ്ഞത് അതുകൊണ്ട് പെട്ടന്ന് തന്നെ ഇറങ്ങി അവനും ഒപ്പം ഇറങ്ങി…… അവൻ വണ്ടിയിൽ നിന്ന് ചാവി എടുത്തു പോക്കറ്റിൽ ഇട്ട് ആ കാടിനുള്ളിലേക്ക് കയറി അവളും അവന്റെ ഒപ്പം തന്നെ നടന്നു……. പിന്നെ ആണ് കൊച്ചിന് കാര്യം മനസ്സിലായത് അത് കാട് അല്ല അവന്റെ വീടിനു ചുറ്റുമുള്ള വേലി ആണെന്ന്……. വേലി കടന്നു അകത്തേക്ക് കയറിയ ഭദ്ര പേടിയോടെ ആണ് ആ വീട് നോക്കിയത് കാരണം അത്രക്ക് ആള് താമസമില്ലാത്ത പോലെ ആണ് കിടക്കുന്നത് മുറ്റത്തവളുടെ മുട്ടോളം വലുപ്പത്തിന് വളർന്നു കിടക്കുന്ന പുല്ല്.അവൾ അവന്റെ പിന്നാലെ പോകാതെ മടിച്ചു നിന്നു….കുറച്ചു ദൂരം നടന്നിട്ട് പിന്നിൽ നിന്ന് അനക്കം ഒന്നും കാണാത്തത് കൊണ്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി നാല്പാടും നോക്കി നിൽക്കുന്നവളെ കണ്ടു അവന്റെ കണ്ണ് ഒന്ന് ചുരുങ്ങി……
അവിടെ ഒക്കെ ആരെയാ നോക്കുന്നെ നിന്റെ അച്ഛൻ വന്നു ഇരിപ്പുണ്ടോ അവിടെ…. നിന്ന് കറങ്ങാതെ കയറി വാടി ഇവിടെ നിന്നേ ആനയിക്കാൻ ആരുമില്ല…..അവന്റെ അലർച്ച കേട്ട് അവൾ വേഗം മുന്നോട്ട് നടന്നു…
കാശി ചവിട്ടിയുടെ അടിയിൽ കിടന്ന താക്കോൽ എടുത്തു വാതിൽ തുറന്നു… അകത്തു നിറയെ പൊടി പിടിച്ചു കിടപ്പുണ്ട് അതുകൊണ്ട് തന്നെഅവൻ വാതിൽ തുറന്നപ്പോൾ അവൾ തുമ്മാൻ തുടങ്ങി… എങ്കിലും അത് കാര്യമാക്കാതെ അവൾ അവന്റെ ഒപ്പം അകത്തേക്ക് കയറി ചുറ്റും ഒന്ന് നോക്കി.
അവൻ വണ്ടിയുടെ ചാവി അവിടെ മേശയുടെ മേലെ വച്ചിട്ട് ഒരു മുറിയിലേക്ക് കയറി വാതിൽ അടച്ചു…..
ഭദ്ര ചുറ്റും ഒന്ന് നോക്കിയിട്ട് സൈഡിൽ ഇരുന്ന ഒരു ചെയറിലേക്ക് ഇരുന്നു.എന്നിട്ടും മനസ്സിന് ഒരു സമാധാനം ഇല്ല ഇനി എങ്ങനെ ആകും തന്റെ ജീവിതം എന്നതിനെ കുറിച്ച് അവൾക്ക് ഒരു ധാരണ അവൾക്ക് ഉണ്ട്…. എന്തൊക്കെയോ ആലോചിച്ചു ഇരുന്നു അവളുടെ കണ്ണുകൾ അടഞ്ഞു വന്നു……
ഡീീ…..ഭദ്ര പെട്ടന്ന് കണ്ണ് തുറന്നു മുന്നിൽ എങ്ങോട്ടോ പോകാൻ വേഷം മാറി നിൽക്കുന്ന കാശിയെ ആണ് കണ്ടത്…
ഇവിടെ ഇരുന്നു ഉറങ്ങാതെ വേണേൽ ഈ വേഷം ഒക്കെ മാറാൻ നോക്ക്….അവൻ വാചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
എന്റെ ഡ്രസ്സ്…. ഞാൻ ഒന്നും കൊണ്ട്…..
നിർത്തേടി…… നീ ഇങ്ങനെ അല്ല എന്ന് എനിക്ക് അറിയാം…. അതുകൊണ്ട് കൂടുതൽ വിക്കും വിറയലും ഒന്നും വേണ്ട…. നിനക്ക് വേണ്ടത് ഒക്കെ ആ മുറിയിൽ ഉണ്ട്……..അത്രയും പറഞ്ഞു അവൻ പോകാൻ തുടങ്ങി.
വരാൻ വൈകോ…..അവൾ പതിയെ ചോദിച്ചു.
അവൻ പാഞ്ഞു വന്നു കവിളിൽ കുത്തിപിടിച്ചു…
ദേ…. എന്നെ ചോദ്യം ചെയ്യാനും എന്റെ കാര്യത്തിലും ഇടപെടാൻ വരരുത് സ്വന്തം കാര്യം നോക്കി അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം……അവൻ ഒന്നു നിർത്തി.
നിന്നെ ഞാൻ ഇങ്ങോട്ട് കെട്ടി കൊണ്ട് വന്നത് സുഖവാസത്തിനല്ല എന്ന് എപ്പോഴും ഓർത്താൽ നിനക്ക് നല്ലത്……എന്റെ കാര്യങ്ങൾ എന്റെ ഇഷ്ടത്തിന് ആയിരിക്കും നിന്റെയും……
ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു വന്നു….
എന്തേ നിനക്ക് വേദനിക്കുന്നുണ്ടോ…. ഇത് ഒന്നുമല്ല മരണവേദന അറിയും നീ അതികം വൈകാതെ…..
തുടരും…