നീന പദ്മനാഭന്റെ മരണം ആ- ത്മഹത്യയോ കൊ- ലപാതമോ
ന്യൂസ് അവർ ചർച്ച ചെയ്യുന്നു. ഇന്ന് എട്ടു മണിക്ക്
“ന്യൂസ് ചാനൽകാർക്ക് ചാകരയാണ്” ന്യൂസ് കണ്ടു കൊണ്ട് ഇരിക്കെ ദീപു അർജുനോട് പറഞ്ഞു
അർജുൻ ഒന്ന് മൂളി
“നീനയുടെ കൊ- ലപാതകം ആണോ. ആ- ത്മഹത്യയാണെന്നോ ഒക്കെ തെളിയിച്ചിട്ട് ആർക്ക് എന്ത് പ്രയോജനം? ഇവിടെ സാധാരണ മനുഷ്യൻ ജീവിക്കാൻ കിടന്നു നെട്ടോട്ടം ഓടുകയാ അതിന്റെ കാര്യം വല്ലോം. ങ്ങേ ഹേ “
അർജുൻ വെറുതെ ചിരിച്ചു. അവൻ മൊബൈലിൽ കൃഷ്ണയുടെ ഫോട്ടോ നോക്കിക്കൊണ്ട് ഇരുന്നു
“ഞാനും കൃഷ്ണയും ഗുരുവായൂർ പോയപ്പോൾ എടുത്തതാ ” അവൻ ദീപുവിനെ കാണിച്ചു
“കല്യാണം കഴിഞ്ഞിട്ട് ട്രെയിനിൽ വന്നപ്പോ…പെട്ടെന്ന് ഒരു കല്യാണം ആയിരുന്നു. എന്നേ കല്യാണം കഴിക്ക് എന്ന് അവള് പറഞ്ഞപ്പോൾ സത്യത്തിൽ അന്ന് ഞാൻ ഞെട്ടിപ്പോയി.ദൈവം ചോദിപ്പിച്ചതാവും. പക്ഷെ അങ്ങനെ നടന്നകൊണ്ട് അത് നടന്നു. ഇല്ലെങ്കിൽ ചിലപ്പോൾ അടിയും വഴക്കും. ഞാൻ ഭയങ്കര ബോറു കാമുകനാടാ “
“നീ മൊത്തത്തിൽ നല്ല ബോറാ “
അർജുൻ ചിരിച്ചു കൊണ്ട് പില്ലോ എടുത്തു ഒരേറു വെച്ച് കൊടുത്തു
“ആ കൊച്ച് എങ്ങനെ പ്രേമിച്ചോ എന്തോ?’
” അത് ഞാൻ ചോദിച്ചിട്ടുണ്ട്. കണ്ട നാള് മുതൽ ഇഷ്ടമായിരുന്നെന്ന പറഞ്ഞത് “
അവന്റെ മുഖം ചുവന്നു
“ചെക്കന്റെ നാണം നോക്ക് “
ദീപു കളിയാക്കി
ഡോക്ടർ വാസുദേവൻ മുറിയിലേക്ക് വന്നപ്പോൾ അർജുൻ എഴുന്നേറ്റു
“എസ് പി വിജയ് ചന്ദ്രശേഖർ വന്നിട്ടുണ്ട്. ചോദ്യം ചെയ്യാനാണ്. നമ്മുടെ വക്കീൽ സ്ഥലത്തുണ്ടല്ലോ അല്ലെ?”
“yes “
“സംശയം ഉണ്ട് അവർക്ക്.. ചോദ്യം ചെയ്യാൻ ഇവിടെ വെച്ച് കഴിഞ്ഞില്ലെങ്കിൽ ഓഫീസിൽ ചെല്ലാൻ പറഞ്ഞേക്കാം “
അർജുൻ ദീപുവിനെ ഒന്ന് നോക്കി
“അടുത്ത മാരണം ” ദീപു പല്ല് കടിച്ചു
“നമുക്ക് ഇവിടെ വെച്ച് മീറ്റ് ചെയ്തേക്കാം അല്ലേടാ?”
ദീപു ചിരിച്ചു
“പിന്നല്ലാതെ “
“എങ്കിൽ പുള്ളിയെ ഒന്ന് കണ്ടേക്ക് “
അർജുൻ തലയാട്ടി
ദീപുവും അർജുനും ഒന്നിച്ചാണ് എസ്പി ക്ക് മുന്നിൽ എത്തിയത്
“അർജുൻ ജയറാം “
അർജുൻ കൈ നീട്ടി. എസ് പി കൈ കൊടുത്തു
“ദീപക് വർമ്മ എന്റെ ഫ്രണ്ട് ആണ് ” ദീപുവും ഹസ്തദാനം നൽകി
“ദീപക് ഇവിടെ ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം “
“yes “
“ഒരു തവണ പോലും വീട്ടിൽ പോയിട്ടില്ല “
“ഇല്ല”
“ഫാമിലി?”
“അച്ഛൻ അമ്മ വൈഫ് ഒരു മകള് “
“ചെറിയ കുട്ടിയാണോ?”
“yes ആറുമാസമായി “
“എന്നിട്ടും കുട്ടിയെ കാണാൻ പോലും പോയില്ല”
“കുട്ടി അവിടെയുണ്ട് ഓടിപ്പോകുകയൊന്നുമില്ല “
അവൻ നിസാരമായി പറഞ്ഞു
“അതല്ല. ഒരു ദിവസം പോലും മാറിയിട്ടില്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചു പോയതാണ് “
“its ok.”
“ഞാൻ ആക്ച്വലി അർജുൻ സാറിനെ കാണാൻ വന്നതാണ്. കുറച്ചു കാര്യങ്ങൾ അന്വേഷിച്ചു അറിയാൻ ഉണ്ട് “
“അർജുൻ ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം “
അർജുൻ തലയാട്ടി
ദീപു പുറത്തേക്ക് പോയി. ദീപു പോകുന്നത് എസ് പി കുറച്ചു നേരം നോക്കി നിന്നു
“ഇക്കാലത്തു ഇത്രയും സ്നേഹം ഉള്ള കൂട്ടുകാർ അപൂർവമാണ്. കക്ഷി ബിസിനസ് ആണോ”
“yes”
“പിന്നെ ആരൊക്കെ ആണ് അർജുൻ സാറിന്റെ ഫ്രണ്ട്സ്?”
“കുറേ പേരുണ്ട്. അതാണോ എസ് പി ചോദിക്കാൻ വന്നത്?”
“അതും ചോദ്യത്തിൽ വരും?”
“നിങ്ങൾ ക്ലോസ് ഫ്രണ്ട്സ് നാലു പേരാണ് അല്ലെ”
“yes “
“ആരൊക്കെ ആണെന്ന്…?”
“ഞാൻ ദീപു നിവിൻ ഷെല്ലി “
“നിവിൻ നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ “
“yes “
“ഷെല്ലി?”
“ദുബായ്ലാണ്. ഇപ്പൊ നാട്ടിൽ ഉണ്ട് “
“അവരിവിടെ വന്നില്ലേ?”
“ഇല്ല. ഞാൻ നോർമൽ ആയിരുന്നില്ല. ദീപു മാത്രം മതി എന്ന് അച്ഛൻ ആണ് തീരുമാനിച്ചത് “
“അതെന്താ ദീപു മാത്രം മതി എന്ന് തീരുമാനിച്ചത്?”
“അത് അച്ഛനോട് ചോദിക്കണം “
അവൻ അലസമായി പറഞ്ഞു
“ok “
“താങ്കളുടെ ഭാര്യയെ ഷൂട്ട് ചെയ്തത് ഫർഹീൻ എന്നൊരു മലപ്പുറം ബേസ്ഡ് മുംബൈക്കാരൻ ആണ് “
അർജുൻ ഉവ്വാ എന്ന മട്ടിൽ തലയാട്ടി
“അന്വേഷിച്ചു ചെന്നപ്പോൾ അറിഞ്ഞത് കൊട്ടേഷൻ ആണെന്നാണ് “
“വലിയ ഉപകാരം. വേറെ?”
അവൻ പരിഹസിച്ചതാണെന്ന് അയാൾക്ക് മനസിലായി. തിളച്ചു വരുന്നുണ്ട് ദേഷ്യം. പക്ഷെ ചെക്കനെ അങ്ങനെ എല്ലാരേം ഡീൽ ചെയ്യുന്ന പോലെ പറ്റില്ല. അങ്ങ് മുകളിൽ നിന്നു തുടങ്ങുന്നുണ്ട് ഇവൻ കോർത്തു വെച്ചിരിക്കുന്ന ഒരു ചങ്ങല. ഈ ഒരു ഇന്ററോഗേഷൻ തന്നെ ഒട്ടും hurt ആകാത്ത ഡീൽ ചെയ്തോളാം എന്ന് ഉറപ്പ് കൊടുത്തിട്ടാണ്
“ജേക്കബ് കൊ- ല്ലപ്പെട്ടത് അറിഞ്ഞിരുന്നോ?”
“yes “
“ജിതിൻ ജേക്കബ് കൊ- ല്ലപ്പെട്ടത് അറിഞ്ഞിരുന്നോ”
“അറിഞ്ഞു “
“ഇപ്പൊ നീന?”
“ന്യൂസ് കണ്ടു “
“ഈ മൂന്ന് പേരും താങ്കളുടെ വൈഫിനെ ഷൂട്ട് ചെയ്യാൻ കൊട്ടേഷൻ നൽകിയ ആൾക്കാർ ആണെന്ന് വിശ്വസിക്കുന്നുണ്ടോ?”
“yes “
എസ് പി ഒരു നിമിഷം നിശബ്ദനായി.
അർജുൻ ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു പുക വിട്ടു
“ഇത് ഹോസ്പിറ്റലാണ് “എസ് പി പറഞ്ഞു
“അതിന്?”
“അത് allowed അല്ല “
“എന്റെ ഹോസ്പിറ്റലിൽ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. നിങ്ങൾ വന്ന ജോലി. തീർക്ക് എനിക്ക് പോകണം “
എസ് പിയുടെ കൈ തരിച്ചതാണ് പക്ഷെ സ്വയം നിയന്ത്രിച്ചു. മുള്ളുമുരിക്കിന്റെ സ്വഭാവം ആണ് ചെക്കൻ. എവിടെ തൊട്ടാലും മുറിയും.
“അന്ന് ജേക്കബ് സർ മരിക്കുന്ന ദിവസം നിങ്ങൾ രണ്ടു പേരും ഇവിടെ തന്നെ ഉണ്ടായിരുന്നോ?”
“you can check the CCTV visuals “
“നിങ്ങളുടെ ഹോസ്പിറ്റലിൽ നിങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യാമല്ലോ സർ”
എസ് പി തിരിച്ചടിച്ചു
“definitely.. തീർച്ചയായും ചെയ്യാം. പകരം നിങ്ങൾ മിടുക്കനാണെങ്കിൽ evidence കൊണ്ട് വാ. അല്ലാതെ വെറുതെ സമയം വേസ്റ്റ് ചെയ്യരുത് “
അർജുൻ എഴുന്നേറ്റു
“എന്റെ കൃഷ്ണയേ ഷൂട്ട് ചെയ്തത് ഫർഹീൻ. മാക്സ് ഗ്രൂപ്പിലെ സിദ്ധാർഥ് മേനോന്റെ കൊട്ടേഷൻ. എക്സിക്യൂട്ട് ചെയ്തത് നിങ്ങൾ പറഞ്ഞ എഴുപത് വയസ്സ് ഉള്ള വൃദ്ധൻ. അവന് ഇവിടെ ലൊക്കേഷൻ ഉൾപ്പെടെ എല്ലാ സപ്പോർട്ട് ചെയ്തു കൊടുത്തത് ജിതിൻ ജേക്കബ്. അയാൾ താമസിച്ചത് അക്ബർ അലിയുടെ സുഹൃത്ത് വിജയ് പരമേശ്വരന്റെ കവടിയർ ഉള്ള ഫ്ലാറ്റിൽ. കൃത്യം കഴിഞ്ഞന്ന് ഉച്ചക്ക് ഉള്ള ഫ്ലൈറ്റിൽ അവൻ മുംബൈ പോയി. അവിടെ നിന്നു ദുബായിലേക്ക്. ഇപ്പൊ ദുബായ്യിലുണ്ട് വേണേൽ അഡ്രസ് പറഞ്ഞു തരാം. പിടിക്കാൻ പറ്റുമോ.?”
എസ് പി യുടെ നാവിറങ്ങി
“ഇല്ല അല്ലെടോ.?എസ് പി ആണെങ്കിലും ഐ ജി ആണെങ്കിലും അർജുന് പുല്ലാ..പറയാനുള്ളത് പറയും ചെയ്യാൻ ഉള്ളത് ചെയ്യും. തടയാമെങ്കിൽ തടയ് “
അവന്റെ കണ്ണുകൾ ജ്വലിച്ചു
“എന്റെ പെണ്ണിനെ വെടി വെച്ചിട്ടവനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഉണ്ണാക്കന്മാര്. എനിക്കിട്ടു ഒണ്ടാക്കാൻ നടക്കുക..നീയൊക്കെ ഐ പി എസ് എടുത്തത് എങ്ങനെയാണെടാ…ഒരു കൊട്ടേഷൻ എക്സിക്യൂട്ട് ചെയ്തത് ആരാണെന്ന് ഈ നിമിഷം വരെ കണ്ടു പിടിച്ചിട്ടില്ല. അവനെ പേര് സഹിതം മുന്നേ വന്നവന്മാരുടെ അറിവിലേക്ക് ബോധിപ്പിച്ചിരുന്നു. ഒരു വിവരോം ഇല്ല. കഴിയില്ല. പക്ഷെ എനിക്ക് പറ്റും ഞാൻ ഇവിടെ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടേ. അന്ന് അവൻ ശവമാ. ജയിലിൽ കിടക്കേണേൽ അർജുൻ റെഡിയാ. എന്റെ പെണ്ണിന് വേണ്ടിട്ടല്ലേ. സന്തോഷം ആയിട്ട് കിടക്കും. പിന്നേ ഒന്നുടെ ജേക്കബ്, ജിതിൻ ജേക്കബ്, നീന ഇനിയും കോറം തികഞ്ഞിട്ടില്ലല്ലോ..ഇനിയും ചാകാനുണ്ട് അക്ബർ അലി സിദ്ധാർഥ്.. അങ്ങനെ ലിസ്റ്റ് നീളുകയാണ്.”
എസ് പി ആ ഭാവമാറ്റം കണ്ട് എഴുന്നേറ്റു പോയി. റിയൽ സൈക്കോ അർജുൻ. അവന്റെ കണ്ണുകൾ എരിഞ്ഞു
“നിയമം കയ്യിൽ എടുക്കാൻ ആർക്കും അവകാശം ഇല്ല അർജുൻ സർ. ഫർഹീൻ അറസ്റ്റിലാകും. ഉറപ്പ്.”
“ചെയ്തിട്ട് താൻ ഒക്കെ എന്നേ വന്നു കാണ്. അപ്പോ ശരി. പിന്നെ കാണാം “
അർജുൻ എഴുന്നേറ്റു
“അർജുൻ സർ ജേക്കബ് മരിച്ചപ്പോഴും ജിതിൻ മരിച്ചപ്പോഴും മൂന്ന് പേരടങ്ങുന്ന ഒരു സംഘം ഉണ്ടായിരുന്നു. ഒരെ ഫിസിക് ഉള്ളവർ. അത് നിങ്ങൾ ആണോ?”
“ഞാനോ?”
“നിങ്ങൾ, നിങ്ങളുടെ ഫ്രണ്ട്സ്?”
അർജുൻ പൊട്ടിച്ചിരിച്ചു
“ദീപുവിനെ കണ്ടില്ലേ? അവൻ 5″7′ ആണ്. ഞാൻ 6″2’ആണ്. പിന്നെ മൂന്നാമൻ അതാരാണാവോ? ആരാണെങ്കിലും ഒരെ ഹൈറ്റ് അല്ല ഞങ്ങൾക്ക്. “
“അത് നിങ്ങളുടെ കൊട്ടേഷൻ ടീം ആണോ.?”
“എന്ത് കൊട്ടേഷൻ എസ് പി? അതൊക്കെ ധൈര്യം ഇല്ലാത്തവർക്ക് പറഞ്ഞ പണിയാണ്. അർജുൻ നേരിട്ട് ചെയ്യും. നേരിട്ട്. അതാണ് ശീലം. പുതിയ ആളായത് കൊണ്ടാണ്. ഓഫീസിൽ നല്ലോണം അന്വേഷിച്ചു നോക്ക്..കൊ- ല്ലാൻ മടിയൊന്നുമില്ല. ഇപ്പൊ കുറച്ചു വർഷങ്ങളായി അർജുൻ ഒന്ന് തണുത്തു പോയി. ഇല്ലെങ്കിൽ മാക്സ് ഗ്രുപ്പ് ഗൂഢാലോചന നടത്തിയെന്ന് ഞാൻ അറിഞ്ഞതിന്റെ പിറ്റേന്ന് അവർ എല്ലാവരും ഡെഡ് ആണ്.. വെറുതെ പറയുകയല്ല. ചെയ്യും. നേരിട്ട്. ഒരു കോട്ടേഷനും വേണ്ട അർജുന്. പക്ഷെ ചെയ്തില്ല. നെഞ്ചിൽ എന്റെ പെണ്ണിന്റെ സ്നേഹം ഉണ്ടായിപ്പോയി. ഞാൻ കാരണം അവൾക്ക് സങ്കടം ഒന്നും വരണ്ടാന്നു വിചാരിച്ചു. കോംപ്രമൈസ്നു ഞാൻ തയ്യാറായി. പക്ഷെ അവർ അതെന്റെ ബലഹീനതയായി കരുതി. എന്റെ പെണ്ണിനെ ടാർഗറ്റ് ചെയ്തു. ഒന്നല്ല രണ്ടു തവണ അപ്പോഴും അർജുൻ നിയമം മാത്രം നോക്കി. അത് കൊണ്ടാണ് ഇന്ന് എന്റെ പെണ്ണ് ഹോസ്പിറ്റലിൽ കിടക്കുന്നത്. ഞാൻ വീണ്ടും രോഗിയായി ഇവിടെ കിടക്കുന്നതും. “
അർജുൻ ഒന്ന് നടന്നു
“ഞാൻ കൊ- ന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ സർവീസിൽ നിങ്ങൾ അത് തെളിയിക്കാൻ പോണില്ല. പിന്നെ ഇനി കൊ- ലപാതകം നടക്കാതിരിക്കാൻ നോക്ക്. എന്റെ പിന്നാലെ നടക്കാതെ..ഇനിയുമുണ്ട് ആൾക്കാർ…”
അവൻ ക്രൂ- രമായി ഒന്ന് ചിരിച്ചു
“കൊന്ന വിധം മാത്രേ മാറുകയുള്ളൂ. ചാവ് കൺഫേമാണ്.. കൺഫേം. അപ്പൊ ശരി ഞാൻ പോവാണ്. ക്ഷീണം ഉണ്ട്. മെഡിസിൻ ഉണ്ട്. ഉറങ്ങണം. see I am a mental patient. don’t disturb me more…Meet my lawyer Manoj Abraham.. just make a call. he will be in your office..”
അവൻ എഴുന്നേറ്റു. ഇനി കൂടുതൽ ഒന്നും അവൻ പറയില്ലാന്നു മനസിലായി. തെളിവുകൾ ഇല്ലാതെ തൊടാൻ പറ്റില്ല. അവനാണ് എല്ലാം ചെയ്തത് എന്ന് മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട താനും. അതവന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്
കി- ല്ലർ ഞാനാണ് എന്ന്. പക്ഷെ എന്ത് ചെയ്യാൻ?
അയാൾ രോഷത്തോടെ കൈ ചുരുട്ടി ഭിത്തിയിൽ ഒരിടി ഇടിച്ചു
“കൈ വെറുതെ കളയണ്ട എസ് പി സർ “
വാസുദേവൻ ഡോക്ടർ
“ഡോക്ടർക്ക് തിരക്ക് ഉണ്ടൊ?”
“എന്താ എന്നെയും ചോദ്യം ചെയ്യാൻ ഉദ്ദേശമുണ്ടോ?”
“ഡോക്ടർ പ്ലീസ് പോലീസ് എപ്പോഴും ഇങ്ങനെ ആണെന്ന് ഒരു പൊതു വികാരം ഉണ്ട്. ഞാൻ ഈ കേസിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നായ്.”
“സർ ഈ ഒരു മാസവും ഇവിടെ പോലീസ് ഡ്യൂട്ടി ഉണ്ടായിരുന്നു. പതിനാലു പോലീസ്‌കാർ അർജുന്റെ റൂമിന്റെ മുന്നിൽ ഇരുപത്തിനാലു മണിക്കൂറും ഡ്യൂട്ടി ഉണ്ടായിരുന്നു. അയാൾ ഇവിടെ നിന്ന് പുറത്ത് പോയിട്ടില്ല. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ? നിങ്ങൾ അർജുന്റെ പിന്നാലെ നടന്നു യഥാർത്ഥ പ്രതിയെ വിട്ട് കളയുകയാണ്. അർജുനെ പോലെ ഒരാൾ. സമൂഹത്തിൽ ഇത്രയും പ്രശസ്തിയുള്ള ഒരു ബിസിനസ് കിങ് ഇങ്ങനെ കൊ- ലപാതകം ചെയ്യുമെന്ന് നിങ്ങൾ വിചാരിച്ചു വെച്ചിരിക്കുന്നത് തന്നെ മണ്ടത്തരം അല്ലെ?”
എസ് പി അത് എങ്ങനെ ഡോക്ടർക്ക് പറഞ്ഞു കൊടുക്കണം എന്നറിയാതെ നിന്നു. അർജുൻ ആണ് അത് ചെയ്തതെന്ന് നുറു ശതമാനം അറിയാം. പക്ഷെ തെളിവില്ല. ഒരു തെളിവ്. ഒറ്റ തെളിവ്. കയ്യിൽ കിട്ടിയിരുന്നെങ്കിൽ ആ നിമിഷം അറസ്റ്റ് ഉണ്ടായേനെ
“ഡോക്ടർ ഞാൻ ഇതിന്റെ പിന്നാലെ തന്നെ ആണ്. എല്ലാ ക്രൈമിലും ദൈവം അവശേഷിപ്പിക്കുന്ന ഒരു തെളിവ് ഉണ്ടാകും. മനുഷ്യൻ വിചാരിച്ചാൽ മായ്ക്കാൻ കഴിയാത്ത പോലൊരു തെളിവ്. അത് കിട്ടിയാൽ പിന്നെ ഞാൻ വിടില്ല. അർജുൻ അറസ്റ്റിലാകും “
“എന്നിട്ട്?”
ഡോക്ടർ വാസുദേവൻ ചിരിച്ചു
“എന്നിട്ട്?”
എസ് പി അമ്പരന്ന് നോക്കി
“അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു നോക്ക്. തെളിവ് കിട്ടിയിട്ട് മതി. ഇനി അറസ്റ്റ് ചെയ്താലും ശിക്ഷിക്കാൻ പറ്റില്ല. ഒരു കോടതിയും അർജുനെ ശിക്ഷിക്കില്ല മിസ്റ്റർ എസ് പി. He is mentally ill”
ഡോക്ടർ വാസുദേവൻ ഉറക്കെ ചിരിച്ചു
“മാനസികബുദ്ധിമുട്ട് നേരിടുന്ന ഒരാൾ ചെയ്യുന്ന കൊ- ലപാതകത്തിനു അയാളെ ശിക്ഷിക്കില്ല.”
“ശരിയാണ്. പക്ഷെ അയാൾക്ക് കൂട്ട് നിന്നവർ അകത്തു പോകും.”
എസ് പിയുടെ മുഖം ഇരുണ്ടു.
ഡോക്ടർ വാസുദേവൻ അയാളുടെ മുന്നിൽ വന്നു
“അർജുൻ ആരെന്നു അറിയാഞ്ഞിട്ടാണ്. എന്തെങ്കിലും ഒന്ന് അവൻ ചെയ്തിട്ടുണ്ടെങ്കിൽ സകല പഴുതും അടഞ്ഞിരിക്കും. completely sealed.. ദൈവം ശേഷിപ്പിക്കുന്ന അടയാളങ്ങൾ അവന്റെ കാര്യത്തിൽ കാണില്ല. കാരണം ദൈവം അവന്റെ കൂടെയാ. അവന്റെ പെണ്ണാ വെടിയേറ്റ് വീണത്. അതും അവന്റെ നെഞ്ചിൽ. അവൻ ഭ്രാന്ത് പിടിച്ചു പിടഞ്ഞടിച്ചത് എന്റെ മുന്നിലാ. ഓരോ വേദനകൾ…അത് അനുഭവിച്ചു കഴിയുന്നവന്റെ മനസ്സ്… അത് എല്ലാവരും ഒരെ പോലല്ല എടുക്കുക”
ഡോക്ടർ വാസുദേവൻ തുടർന്നു
“മിക്കവാറും എല്ലാവർക്കും സ്വന്തം ഭാര്യയോട് സ്നേഹം ഉണ്ടാകും. ഭാര്യ മരിച്ചു പോയാൽ പക്ഷെ എത്ര പേര് കൂടെ മരിക്കും.? ലക്ഷം പേരില് ഒരാൾ. ആ ഒരാളാണ് അർജുൻ. അവൻ മരിക്കും. അവന്റെ പെണ്ണ് മരിച്ചിരുന്നെങ്കിൽ ഇന്നി ഭൂമിയിൽ അവൻ ഇല്ല. അത്രയ്ക്ക് ഭ്രാന്ത് ആണവന് അവന്റെ പെണ്ണ്. ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ ആർക്കാണ് എസ് പി ഭ്രാന്ത് വരിക? കൃഷ്ണയ്ക്ക് മുറിവേറ്റ നിമിഷം അർജുൻ ഭ്രാന്തനായി. മുഴുഭ്രാന്തൻ….അത് കൊണ്ട് തന്നെ അവനെ നേരിടുമ്പോൾ നിങ്ങൾ സൂക്ഷിക്കണം. പ്രണയം കൊണ്ട് ഭ്രാന്ത് പിടിച്ചവനെ ബന്ധിക്കാനുള്ള ചങ്ങലകൾ ഇന്നി ലോകത്തിലില്ലാ”
എസ് പി വിജയ് നിശബ്ദനായി
Arjun is rare… single piece and very very dangerous.. Beware. stay away from him.”
“ഇതെന്റെ ഡ്യൂട്ടി ആണ് ഡോക്ടർ. എനിക്ക് കൊ- ലപാതകിയെ കണ്ടു പിടിച്ചേ പറ്റു “അയാൾ ശാന്തമായി പറഞ്ഞു
“അതിന് സ്വന്തം ശിരസ്സ് കഴുത്തിനു മുകളിൽ വേണ്ടേ?”
എസ് പി വിജയ് നടുങ്ങി പോയി
ഡോക്ടർ വാസുദേവന് അപ്പൊ ഒരു പിശാചിന്റെ മുഖമായിരുന്നു
തുടരും…