രാഹുൽ ഒന്നുടെ നോക്കി. അയാൾ കഠിനഹൃദയനായിട്ട് കൂടി പിന്നെ ഒരു തവണ പോലും അത് കാണാൻ കഴിഞ്ഞില്ല. കാഴ്ച മങ്ങുന്നത് പോലെ
ഇത്രയും ക്രൂ- രത അയാളുടെ സർവീസിൽ ആദ്യമായി അയാൾ നേരിട്ട് കാണുകയായിരുന്നു. ര- ക്തം ഉറഞ്ഞു
എബി കുറച്ചു ദൂരെ മാറി നിന്നു ഉറക്കെ ശർദ്ദിച്ചു. എസ് പി ഓഫീസിൽ ഇങ്ങനെ ഒരു കാഴ്ച
മീഡിയ മുഴുവൻ നിമിഷങ്ങൾക്ക് അകം സ്ഥലത്തെത്തി
“ഇതിപ്പോ തലവേദന ആയല്ലോ. ഞാൻ രാജി വെച്ച് പോകേണ്ടി വരുമോ. എന്തുവാടേ ഇത്?”
മുഖ്യമന്ത്രി ഉറഞ്ഞു തുള്ളി
“കേരളത്തിന്റെ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത കാര്യമാണിത്. പ്രതിപക്ഷം നിയമസഭയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഞാൻ എന്ത് പറയുമെടോ “
ഐ ജി ഉൾപ്പെടെ ഉള്ള പോലീസ് സംഘം നിശബ്ദരായി മുഴുവൻ ചീത്തയും കേട്ട് നിൽക്കേണ്ടി വന്നു
മീറ്റിംഗുകൾ മണിക്കൂറുകളിൽ നിന്നില്ല
“ഇയാളാണ് അർജുന്റെ വൈഫിനെ ഷൂട്ട് ചെയ്ത ഫർഹീൻ. ഇയാൾ മരിക്കാൻ കാരണവും അർജുൻ ആണ്. ഒരു തവണ അറസ്റ്റ് ചെയ്യാൻ അനുമതി തരണം സർ “
എസ് പി വിജയ് ചന്ദ്രശേഖർ ഐ ജി യോടും മുഖ്യമന്ത്രിയോടുമായി അപേക്ഷിച്ചു
“അറസ്റ്റ് ചെയ്തിട്ട് എന്ത് ചെയ്യും?”
“ചോദ്യം ചെയ്യാമല്ലോ സർ “
മുഖ്യമന്ത്രി കുറച്ചു നേരം ആലോചിച്ചു
“ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാം സർ. ഇത് ന്യൂസ് ആയാൽ കുറേ ചർച്ചകൾ അതിന്റെ പേരില് നടക്കും.”
“സർ ഒരു exclusive ന്യൂസ് ഉണ്ട് സർ “
പേർസണൽ സെക്രട്ടറി അരവിന്ദൻ മുറിയിലേക്ക് വന്നു
അയാൾ മുറിയിലെ ടീവി ഓൺ ആക്കി. അർജുന്റെ ഇന്റർവ്യൂ ഏഷ്യാനെറ്റിൽ
“ഇതെപ്പോ…?”
“ലൈവ് ആണ് സർ “
അർജുൻ സംസാരിക്കുന്നു
ടീവി യിൽ അർജുന്റെ മുഖം നെറ്റിയിൽ ബാൻഡ് എയ്ഡ്
“സർ വളരെയധികം പരിശ്രമിച്ചിട്ടാണ് ഇപ്പൊ സാറിനെ ഇന്റർവ്യൂ ചെയ്യാൻ ഉള്ള പെർമിഷൻ കിട്ടിയത്. സാറിനെ സാധാരണ ഒരാൾക്ക് അപ്പ്രോച് ചെയ്യാൻ പോലും ബുദ്ധിമുട്ട് ആണെന്ന് കേട്ടിട്ടുണ്ട്.” അവതാരകൻ പറയുന്നു
“എന്നിട്ട് നിങ്ങൾ എന്റെ അരികിൽ വന്നല്ലോ. ഇന്നലെ വൈകുന്നേരം മുതൽ നിങ്ങൾ എന്റെ ഒപ്പം ഈ ഹോസ്പിറ്റലിൽ ഉണ്ട് “അർജുന്റെ മറുപടി
“അതിന് ഒരു പാട് നന്ദി സർ “
ഐ ജി മുഖ്യമന്ത്രിയേ ഒന്ന് നോക്കി. ഇപ്പൊ എങ്ങനെ ഇരിക്കുന്നു എന്ന മട്ടിൽ
“സർ ഫോറെൻസികിൽ നിന്ന് കാൾ ഉണ്ട് “
ഐ ജി കാൾ എടുത്തു
“സർ ഡോക്ടർ സക്കറിയ ആണ്. കൊ- ലപാതകം നടന്നിരിക്കുന്നത് അതായത് death time പുലർച്ചെ നാലു മണി ആണ്. wounds എല്ലാം വെയ്ൻ കട്ട് ചെയ്തു പോയിട്ടുണ്ട്. ഒറ്റ വെട്ടിൽ തല മാറിയിരിക്കുന്നു. പ്രൊഫഷണൽ ടീം ചെയ്ത കൊ- ലപാതകം പോലെ ഉണ്ട്. ഇയാൾ ഒരു ക്രി- മിനൽ ആയിരുന്നല്ലോ..അതേ നാണയത്തിൽ തിരിച്ചു കിട്ടി അത്രേയുള്ളൂ.. റിപ്പോർട്ട് ഞാൻ മെയിൽ ചെയ്തിട്ടുണ്ട് “
“താങ്ക്യൂ സക്കറിയ “
ഐ ജി മുഖ്യനെ നോക്കി
“ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റില്ല…എങ്ങാനും ചെയ്ത ഇനിയൊന്നും താങ്ങാൻ ഉടനെ എനിക്ക് വയ്യ “
മുഖ്യമന്ത്രി പറഞ്ഞു
“ഇവനെ ചെയ്യണമെന്നില്ല. കൂടെയുള്ളവരെ അറസ്റ്റ് ചെയ്യാൻ പറ്റുമല്ലോ. അവരെ തൊട്ടാൽ ഇവന് പൊള്ളും “
“അങ്ങോട്ട് നോക്ക് “
അർജുൻ, നിവിൻ, ദീപു, ഷെല്ലി. മൊത്തം ടീമും ഉണ്ട്
“അപ്പൊ ഇത് പോലെ സൗജന്യമായി ചികിൽസിക്കുന്ന ഒരാശുപത്രി നിങ്ങളിൽ ആരുടെ കോൺസെപ്റ്റ് ആണ്?”
“അത് അർജുന്റെ ആണ്. ഞങ്ങൾ സപ്പോർട്ട് ചെയ്തു എന്നേയുള്ളു “
ദീപു പറയുന്നു
“പക്ഷെ പാർട്ണർസ് ആണ്?”
“നിവിൻ പാർട്ണർ ആണ്. ഞങ്ങൾ മോറൽ സപ്പോർട്ട് മാത്രം ” ഷെല്ലി ചിരിച്ചു
“നാലു സ്കൂൾ ഫ്രണ്ട്സ്. ഇത്രയും കാലവും ബ്രേക്ക് ഒന്നുമില്ലാത്ത തിക് ഫ്രണ്ട്സ്. ഈ കാലത്ത് അപൂർവമാണ് “
അർജുൻ മെല്ലെ ഒന്ന് ചിരിച്ചതേയുള്ളു
“അത് ശരിക്കും ഞങ്ങളുടെ ക്ഷമ, സഹിഷ്ണുത അല്ലേടാ? ഇവനതിൽ ഒരു റോളുമില്ല “
ദീപുവിന്റെ തമാശ. അർജുൻ ചിരിക്കുന്നു
“ആരാണ് കൂട്ടത്തിൽ ഏറ്റവും ദേഷ്യം ഉള്ള ആള്?”
“അർജുൻ “
ഒറ്റ മറുപടി ആയിരുന്നത്. ഒരു കൊറസ്
“അത് ശരി കൂട്ടത്തിലെ ടെറർ അർജുൻ
സാറാണ് “
“ആണോന്ന്..ഞങ്ങളെല്ലാം പൂച്ചയാണെങ്കിൽ ഇവൻ സിംഹം”
നിവിൻ പറഞ്ഞു
“ആരാണ് ഏറ്റവും പാവം.. സോഫ്റ്റ്?”
“അത് ഷെല്ലി “
അർജുൻ പറഞ്ഞു
“കറക്റ്റ് ആണ് “
ദീപുവും നിവിനും പിന്താങ്ങി. അവരുടെ കളി തമാശകള്. പേർസണൽ ചോദ്യങ്ങൾ ഒന്നുമില്ല. ദീപുവിന്റെയും നിവിന്റെയും ഷെലിയുടെയും അർജുന്റെയും സൗഹൃദം ആണ് മെയിൻ വിഷയം
“അപ്പൊ നമ്മൾ ഇത് വരെ ഒപ്പം ഉണ്ടായിരുന്നത് ഇരുപത്തിയഞ്ചു വർഷത്തെ സൗഹൃദം സൂക്ഷിക്കുന്ന നാലു. പേർക്കിടയിലായിരുന്നു. അവരുടെ സൗഹൃദം അതിമനോഹരമായി ഇനിയും മുന്നോട്ട് പോകട്ടെ. എല്ലാവർക്കും ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡേ “
അവതാരകൻ പറഞ്ഞു നിർത്തി
മുഖ്യമന്ത്രി ടീവി ഓഫ് ചെയ്യാൻ പറഞ്ഞു
“ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ ആണോ?”
“അതേ സർ?”
“കൃത്യമായി ഇന്ന് തന്നെ അവനെ കൊ- ന്നിട്ട് ചാനലിന്റെ മുന്നിൽ കളിച്ചു ചിരിച്ചു ഇരിക്കുന്ന അവരെ സമ്മതിക്കണമെന്റെ ഭഗവാനെ “
ഐ ജി കൈകൾ കൂപ്പി
“ദൈവത്തെ നല്ലോണം വിളിക്കണ്ടി വരും. ഈ കേസിനു തെളിവ് കിട്ടിയില്ലെങ്കിൽ നമുക്ക് ആർക്കും കുറച്ചു നാളത്തേക്ക് മീഡിയയുടെ മുന്നിൽ ചെല്ലാൻ പറ്റില്ല “
“പക്ഷെ ഇത് ഒരു വലിയ തെളിവാണ്. അവർക്കെതിരെ ഉടനെ ആക്ഷൻ എടുക്കാൻ സാധിക്കില്ല. നല്ല ഒരു തെളിവ്…ദൈവം അത് മുന്നിൽ കൊണ്ട് തരും “
എസ് പി വിജയ് പറഞ്ഞു
“ദൈവം കൊണ്ട് തരുമെന്ന് കരുതി ഇരിക്കണ്ട. ദൈവത്തിന് അതല്ല പണി.”
മുഖ്യമന്ത്രി നീരസത്തോടെ പറഞ്ഞു
“എടോ ആൾക്കാരെ ബോധിപ്പിക്കാൻ എങ്കിലും ഒരു തെളിവ് വേണം ഒരു പ്രതിയും. എങ്ങനെ എങ്കിലും വേണം അതിപ്പോ ഫാബ്രിക്കെറ്റഡ് ആണെങ്കിലും കുഴപ്പമില്ല. ഒരു fake കൽപ്രിറ്റ് നമുക്ക് വേണം. ആരെയെങ്കിലും കിട്ടുമോന്ന് നോക്ക് “
ഐ ജി എഴുന്നേറ്റു
“സർ “
പോലീസ് സംഘം പുറത്തേക്ക് പോയി
മുഖ്യമന്ത്രി പേർസണൽ സെക്രട്ടറിയേ വിളിച്ചു
“എടോ ഈ ഡിപ്പാർട്മെന്റ്ൽ ഇപ്പൊ ചുണക്കുട്ടികൾ ആരുമില്ലെടോ. ഇതിപ്പോ മൊത്തം വാഴകൾ ആണല്ലോ. ഞാൻ ഇറങ്ങി പ്രതിയെ പിടിക്കേണ്ടി വരുമോ?”
അയാൾ വാ പൊത്തി ചിരിച്ചു
“ഒരാൾ ഉണ്ട് സർ. അല്ല ഉണ്ടായിരുന്നു ഇപ്പൊ ലീവിലാണ്. അലക്സ് ജേക്കബ് വെറ്റിലക്കാടൻ. കക്ഷി ഉണ്ടായിരുന്നു എങ്കിൽ നാലു പേരും ഇപ്പൊ ജയിലിൽ ആണ്. പക്ഷെ പുള്ളിക്കാരൻ യു എസിലാണ്. വെക്കേഷന് പോയതാണ് ലീവിലുമാണ്. വിളിച്ചു നോക്കി. നോ രക്ഷ “
“അയാൾ മറ്റേ പാർട്ടിയുടെ ആളല്ലേ? തല്ക്കാലം വേണ്ട. ഇനിയത് മതി അവന്മാർക്ക് ക്രെഡിറ്റ് എടുക്കാൻ “
മുഖ്യമന്ത്രി നീരസത്തോടെ പറഞ്ഞു
സായി മെന്റൽ ഹോസ്പിറ്റലിൽ
അർജുൻ ഷെല്ലി നിവിൻ ദീപു
“സംഭവം സെറ്റ് അല്ലെ?”
നിവിൻ ചിരിച്ചു കൊണ്ട് അർജുനെ നോക്കി
“ബ്രില്ലിയൻറ് “
അർജുൻ മറുപടി പറഞ്ഞു
“രാവിലെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തയ്യാറായവന്മാരുടെ മുഖം അടച്ച് ഒന്ന് കിട്ടിയ പോലെ ആയിക്കാണും. “
“ഇതിന്റെ എക്സിക്യൂഷൻ എങ്ങനെ ആയിരുന്നു അർജുൻ? ഞാൻ ഈ പ്രോഗ്രാം സെറ്റ് ചെയ്യാൻ വേണ്ടി ഓടി നടന്ന കൊണ്ട് സംഭവം ലൈവ് ആയിട്ട് കണ്ടില്ല “
“അത് ഞങ്ങളാരും കണ്ടിട്ടില്ല. ഡാഡിയുടെ പ്ലാൻ ആയിരുന്നു. ചെന്നൈയിൽ നിന്നു വന്ന ഒരു ടീം. രാത്രി വന്നു കാര്യം നടത്തി. പോയി കൊട്ടേഷൻ ടീമിനെ മറ്റൊരു കൊട്ടേഷൻ ടീമിനെ കൊണ്ട് നേരിട്ട് അത്ര തന്നെ “
“അല്ലടാ തല കൊണ്ട് പോലീസ് സ്റ്റേഷനിൽ. എങ്ങനെ വെച്ച്? അത് റിസ്ക്കായി പോയി കേട്ടോ. .”
“അത് ഇവന്റെ ഐഡിയ ആയിരുന്നു. അവർ എന്തോ കിട്ടിയാലും കണ്ടാലും ആദ്യം ഇങ്ങോട്ടല്ലേ വന്നോണ്ടിരുന്നത്. ഇതിപ്പോ അങ്ങോട്ട് കൊണ്ട് ചെന്നേക്കാം. നോക്കി കിടന്നു കഷ്ടപ്പെടണ്ടല്ലോ.”
“എന്നാലും അതെങ്ങനെ. ഒന്ന് വിശദീകരിക്കെടാ ദീപു “
നിവിൻ കെഞ്ചി
ഡങ് ടങ് ടങ്..ഷെല്ലി ഒരു ശബ്ദം ഉണ്ടാക്കി
“ഇതെന്തോന്നാ?”നിവിൻ കണ്ണ് മിഴിച്ചു
“ഇവൻ പണ്ടേതൊക്കെയോ നാടകത്തിൽ അഭിനയിച്ചിട്ടില്ലേ? അതിന്റെ തുടക്കത്തിൽ ഇങ്ങനെ ശബ്ദം കേൾപ്പിക്കും “ദീപു പറഞ്ഞു
“ഡാ കോ- പ്പേ ഒന്ന് തരും തുടങ്ങിക്കെ അവന്റെ ഒണക്ക നാടകം “
ഷെല്ലി ഒന്ന് നോക്കി
“പറയുന്നില്ല. നീ പോ “
“അല്ല…നാടകം നല്ലതാ. നല്ലതാണല്ലോ. നീയും നല്ല നടനാണല്ലോ എന്റെ പൊന്ന് പറ “
നിവിൻ ആ കവിളിൽ ഒന്ന് പിടിച്ചു
ഷെല്ലി പറഞ്ഞു തുടങ്ങി
രംഗം ഒന്ന്
ഡാഡി പറയുന്നു
സീനിൽ അർജുൻ ജയറാം കട്ടിലിൽ കിടക്കുകയാണ്
“മോനെ നീ ഇത്രയും ഓവർ ആക്കി ചളം ആക്കരുത് പ്ലീസ്. പെട്ടെന്ന് പറ “നിവിൻ തൊഴുതു
“നിനക്ക് കേൾക്കണോ വേണ്ടേ?”
“ഉയ്യോ പറ “
“ഇനി ഇടക്ക് കേറരുത് ഫ്ലോ പോകും “
“ഇല്ല പറ “
“എവിടെയാ നിർത്തിയത്? ആ ഡാഡി
സത്യത്തിൽ ഡാഡി ആണ് ഇത് എക്സിക്യൂട് ചെയ്യുന്നതെന്ന് അർജുന് പോലും അറിഞ്ഞൂടായിരുന്നു. അവനെ ഇവിടെ എത്തിക്കുന്ന ജോലി മാത്രേ
എനിക്കുള്ളായിരുന്നു “
“വഴിയിൽ പോലീസ് ഇല്ലായിരുന്നോ?”
“ഷൂട്ടിംഗ്നു പോയ നമ്മുടെ ഒരു സുഹൃത്ത് നടന്റെ കാരവാനിൽ ആയിരുന്നു ആ നാറിയെ കൊണ്ട് വന്നത്. പുള്ളിയുടെ വണ്ടി ഒന്നും ഒരു പോലീസും സേർച്ച് ചെയ്യില്ലെന്ന് “
നിവിന് രസം കയറി
“എന്നിട്ട്?”
“നമ്മുടെ ഡോക്ടർ ശർമ്മയും ഉണ്ടായിരുന്നു കേട്ടോ വണ്ടിയിൽ. ഏതോ മരുന്ന് കുത്തിവെച്ച് ഉറക്കിയാണ് കക്ഷിയെ കൊണ്ട് വന്നത്.”
“അപ്പൊ അവൻ ബോധം ഇല്ലാതെ കിടന്നപ്പോഴാണോ കൊ- ന്നത്?”
“ഹേയ്..അവൻ ഉണർന്ന് ഇരുന്നപ്പോൾ. തന്നെ. “
അർജുനും നിവിനും ദീപുവും അത് കേട്ടിരുന്നു
“അത് ഭയങ്കര റിസ്ക് ആയിപ്പോയി കേട്ടോ “
“അവർ പ്രൊഫഷണൽ ആണ്. അവർക്കിത് നിസാരമായി ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു.”
സത്യത്തിൽ അവർ അത് കണ്ടില്ല
“തലേന്ന് മുതൽ പിറ്റേന്ന് രാവിലെ വരെ പബ്ലിക് അറ്റെൻഷൻ കിട്ടുന്ന. എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് ഡാഡിയാണ് അർജുനോട് പറഞ്ഞത്.
കുറേ നാളുകൾ ആയി ചാനലിന്റെ ആൾക്കാർ പുറകെ നടക്കുന്നത് ഓർമ്മയിൽ വന്നു. നിവിൻ വഴി നമുക്ക് വലിയ താല്പര്യമില്ല എന്നുള്ള രീതിയിൽ ആണ് അപ്പ്രൂച് നടന്നത്. പിന്നെ എളുപ്പമായിരുന്നു
ഫ്രണ്ട്ഷിപ്പ് ഡേ ആയത് കാര്യമായി. അതായിരുന്നു content
“അപ്പൊ ഈ സംഭവം ലൈവ് കണ്ടവരില്ല “
നിവിൻ ചോദിച്ചു
“ഉണ്ട്. ഡാഡി കണ്ടു “
“എന്റെ ദൈവമേ ഡാഡിയോ “
“yes. ഡാഡിയുടെ പ്രേസേന്സിലായിരുന്നു “
“അത് ആ രാഹുലിന്റെ കാറിന്റെ ഡിക്കിയിൽ എങ്ങനെ വന്നു?”
“അത് രാഹുലിന്റെ വീട്ടിൽ തന്നെ കൊണ്ട് വെച്ചതാണ്. “
“അവർ എത്ര പേരാണ്?”
“മൂന്ന് പേര്?”
“ങ്ങേ?”
“അതേ മൂന്ന് പേര്. ഒരെ വണ്ണത്തിൽ പൊക്കത്തിൽ മൂന്നെണ്ണം “
“അപ്പൊ നമ്മളെ പോലെ “
“yes. നമ്മുടെ ഡ്രസ്സ് കോഡ്
മുഖം മൂടി എല്ലാം. cctv യിൽ പതിഞ്ഞിട്ടുണ്ട്. അതും ഡാഡിയുടെ ഐഡിയ ആണ്. എന്തായാലും ഇതോടെ പോലീസിന് ഭ്രാന്ത് പിടിച്ചിട്ടുണ്ട്.”
“ശോ രോമാഞ്ചം പക്ഷെ ആ ചെ- റ്റയെ കൊ- ല്ലുന്നത് കാണാൻ പറ്റിയില്ല “
“അത് സാരമില്ല. അവൻ വെറും ഒരു paid ക്രിമിനൽ. നമ്മുക്ക് അവനെ വേണ്ട. നമ്മളെ സംബന്ധിച്ച് അവൻ സീറോ “
അർജുൻ എഴുനേറ്റ് നിന്നു
“ഇതോടെ ഒരു റൗണ്ട് വെടി വെപ്പ് തല്ക്കാലം നിർത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു “
എല്ലാവരും പൊട്ടിച്ചിരിച്ചു
“ഈ ടീവി ഇന്റർവ്യൂ ചാനൽ കൃഷ്ണ അറിഞ്ഞോ?”
“അറിഞ്ഞു ഡാഡി പറഞ്ഞു. എന്നോട് പിന്നെ ഫോണിൽ ആൾക് സംസാരിക്കാൻ അവസരം കിട്ടിയില്ല. “
പെട്ടെന്ന് ഒരു സൈലെൻസ് വന്നു. അർജുൻ എല്ലാവരെയും നോക്കി
“ആരോടും താങ്ക്സ് ഒന്നുമില്ല. അത് പറയണ്ട കാര്യമില്ല. പക്ഷെ ഒന്ന് പറയാം ഒരു വാക്ക്. നിങ്ങൾക്കൊപ്പം എന്നും അർജുൻ ഉണ്ടാവും. എന്നും “
നിവിൻ അവനെ കെട്ടിപിടിച്ചു, ഷെല്ലിയും ദീപുവും
അവർ ഒന്നായി ചേർന്ന് നിന്ന് പോയി
പഴയ ആ സ്കൂൾ കാലം ഓർമ്മയിൽ വന്നു. അർജുൻ എന്നുള്ള ഒരു വിളിയൊച്ച
ദീപു, ഷെല്ലി, നിവിൻ
അതൊരു ബോണ്ടിങ്ങ് ആയിരുന്നു. സൗഹൃദത്തിനു ജീവന്റെ വില കൊടുത്ത കൂട്ടുകാർ. സ്വന്തം ജീവിതം കളഞ്ഞവന് വേണ്ടി ഈ ദിവസം അത്രയും നിന്നവർ
അതിൽ ദീപു സ്പെഷ്യൽ ആണ് അർജുന്. കുഞ്ഞിനെ കാണാതെ അവൻ ചിലപ്പോൾ വിഷമിക്കുന്നത് അർജുൻ കണ്ടിട്ടുണ്ട്. പോയി കണ്ടിട്ട് വാടാ എന്ന് പറഞ്ഞാൽ പക്ഷെ പോവില്ല. അവന് ഒരു പേടിയുള്ള പോലെ തോന്നുമായിരുന്നു. പോയാൽ എന്തെങ്കിലും ആ നേരത് സംഭവിച്ചാൽ. അങ്ങനെ ഒരു പേടി. ഏതൊക്കെ സിറ്റുവേഷൻസ് ദീപു അഭിമുകീകരിച്ചു എന്ന് അർജുൻ ഓർത്തു
തന്റെ എല്ലാ മുഖവും കണ്ടതും അവൻ മാത്രം ആണ്. എന്ത് മാത്രം ഉപദ്രവിച്ചിരിക്കുന്നു. കഷ്ടപ്പെടുത്തിയിരിക്കുന്നു
പാവം. അവനോടാണ് ഏറ്റവും കടപ്പാട്. പിന്നെയും ഒരാഴ്ച കൂടെ ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ വാസുദേവൻ അവനെ ഇറുകെ കെട്ടിപിടിച്ചു
“കുറച്ചു നാൾ കൂടി മെഡിസിൻ കഴിക്കണം “
അവൻ തലയാട്ടി
“സൂക്ഷിച്ചു വേണം ഇനി അങ്ങോട്ട് ഓരോന്നും. വായിൽ നിന്ന് ഒന്നും വീഴരുത് ഒന്നും. പോലീസ് ഇതൊന്നും വെറുതെ വിട്ടു കളയുകയൊന്നുമില്ല അവർ നിങ്ങളുടെ പിന്നാലെ തന്നെ കാണും. പ്രത്യക്ഷത്തിൽ അല്ലെങ്കിലും. പിന്തുടരും. നിങ്ങൾ ഫോണിൽ കൂടി ഒന്നും സംസാരിക്കാൻ പാടില്ല. എല്ലാം നേരിൽ മാത്രം. സ്വന്തം ഭാര്യയോട് പോലും ഇതൊന്നും പറഞ്ഞു കളയരുത്. അവരുടെ മനസിൽ ഇതൊന്നും സീക്രെട്ട് ആയിട്ട് ഇരിക്കില്ല. പുറത്ത് പോകുക തന്നെ ചെയ്യും “
“ശരി അങ്ങനെ ചെയ്യാം “
അർജുൻ പുഞ്ചിരിച്ചു
“അർജുൻ കൃഷ്ണയോട് ഇതൊന്നും പറയരുത്. കൃഷ്ണ ഒരു പാവമാണ്. ഇതൊന്നും ഒരു പക്ഷെ ഉൾക്കൊള്ളാൻ പറ്റിയെന്ന് വരില്ല “
“പറയില്ല ഡോക്ടർ “
അർജുൻ വാക്ക് കൊടുത്തു
അങ്ങനെ നീണ്ട ഒന്നരമാസത്തെ ആശുപത്രിവാസത്തിനു ശേഷം പുറംലോകം. നിവിനും ഷെല്ലിയും വീട്ടിലേക്ക് പോയി. അർജുനും ദീപുവും അർജുന്റെ വീട്ടിലേക്കും.
അവിടെ കൃഷ്ണ കാത്തിരിക്കുന്നു. അവളുടെ ജീവനെ കാത്ത്
തുടരും….