താലി, ഭാഗം 11 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര പോയി വാതിൽ തുറന്നു നോക്കി ഒരു ചെറുപ്പക്കാരൻ ആണ്…..

ആരാ…..

കാശിയില്ലേ ഇവിടെ…..

ഇല്ല പുറത്ത് പോയി….

താൻ ആരാ……ഭദ്രയെ നോക്കി ചോദിച്ചു.

ഞാൻ കാശിടെ ഭാര്യ ആണ് ശ്രീഭദ്ര…. ഇയാൾ ആരാ….അവൾ കുറച്ചു കടുപ്പിച്ചു ചോദിച്ചു.

ഞാൻ ഇവിടുത്തെ SI സൂരജ്….. അവൻ വരുമ്പോൾ ഞാൻ വന്നിരുന്നു എന്ന് പറഞ്ഞേക്ക്…….

പറയാം…..അവൻ പോലീസ് ആണെന്ന് പറഞ്ഞിട്ടും അവൾക്ക് പ്രതേകിച്ചു ഭാവവ്യത്യാസം ഒന്നും തോന്നിയില്ല…അവൾ കൂൾ ആയി തന്നെ പറഞ്ഞു. അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് മുന്നോട്ട് നടന്നു…… അപ്പൊ തന്ന ഭദ്ര വാതിൽ അടച്ചു….

ആ വേലിക്ക് പുറത്ത് എത്തിയതും അവൻ ഫോൺ എടുത്തു ആരെയോ വിളിച്ചു…..

മ്മ്മ്….. നല്ല ഉഗ്രൻ ഉരുപ്പെടി ആണ് മോനെ അവൻ കൊണ്ട് വന്നത്…..എന്തായാലും ആള് അത്ര പാവം ഒന്നുമല്ല എന്ന് മനസ്സിലായി……

എനിക്കും ഇന്നലെ കണ്ടപ്പോൾ തോന്നി….അതാ ഒന്ന് വെറുതെ പോയി നോക്കാൻ പറഞ്ഞത്……..

മ്മ്മ്മ്….. എന്തായാലും അവനോട് ഞാൻ ഇവിടെ ജോയിൻ ചെയ്ത വിവരം നേരിട്ട് കണ്ടു പറയണം എന്ന് ഉണ്ടായിരുന്നു…..

അത് അവൻ താങ്ങോ….മറുപുറത്ത് നിന്ന് ആ ചോദ്യം എത്തിയപ്പോൾ സൂരജ് നിശബ്ദമായ്….

ഞാൻ നിന്നേ അങ്ങോട്ട്‌ വിളിക്കാം…..സൂരജ് വേഗം കാൾ കട്ട്‌ ആക്കി വണ്ടി എടുത്തു പോയി…..

കാശി മഹിയെ കാണാൻ ആയി ഓഫീസിലേക്ക് ദേഷ്യത്തിൽ കയറി വരുന്നത് കണ്ടു സെക്യൂരിറ്റി അവനെ തടയാൻ നോക്കി….. കാശിയുടെ ഒരു നോട്ടത്തിൽ അയാൾ പിന്മാറി…..

കാശിയെ കണ്ടു പലരും അത്ഭുതത്തിൽ നോക്കി അവൻ ആരെയും മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി പെട്ടന്ന് ഹരി അടുത്തേക്ക് വന്നു…..

അല്ല ആരാ ഇത്….. സാക്ഷാൽ കാശിനാഥനോ…അത് പറയുമ്പോൾ ഹരിയിൽ പുച്ഛം നിറഞ്ഞിരുന്നു….

അതെ കാശിനാഥൻ തന്നെ ആണ്…. എന്തേ ശ്രീഹരി തമ്പുരാന് അത് പിടിച്ചില്ലേ…… അതെ പുച്ഛത്തിൽ ചോദിച്ചു.ഹരി അതിന് വെറുതെ ഒന്ന് ചിരിച്ചു തള്ളി….

കാശി അവനെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഹരി അവനെ തടഞ്ഞു……

എങ്ങോട്ടാ ഡാ പുല്ലേ ഇടിച്ചു കയറി പോകുന്നെ അപ്പോയ്ന്റ്മെന്റ് എടുത്തിട്ട് ആണോ കയറി പോകുന്നത്….

ദേ…… മര്യാദക്ക് സംസാരിച്ചോണം നിന്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കാൻ വന്നത് അല്ല കാശിനാഥൻ….. ഇവിടെ ceo പോസ്റ്റിൽ ഇരിക്കുന്നത് എന്റെ അച്ഛൻ ആണ് ഇപ്പോഴും അപ്പൊ പിന്നെ എനിക്ക് ഇവിടെ വന്നു എന്റെ അച്ഛനെ കാണാൻ ആരുടെയും മുന്നിൽ ഓച്ചാനിച്ചു നിൽക്കേണ്ട ആവശ്യം ഇല്ല…….. ഹരി ഒന്ന് ഒതുങ്ങി.

കാശി നേരെ CEO എന്ന് എഴുതി വച്ചിരിക്കുന്നു റൂമിനുള്ളിലേക്ക് കയറി.ലാപ്പിൽ എന്തോ നോക്കി കൊണ്ട് ഇരുന്ന മഹി പെട്ടന്ന് ക്യാബിൻ തുറന്നു ഉള്ളിലേക്ക് കയറി വന്ന കാശിയെ കണ്ടു സൂക്ഷിച്ചു നോക്കി……

ചന്ദ്രോത്ത് തറവാട്ടിൽ നിന്ന് സ്വന്തം മോന് പറയാൻ ഉള്ളത് കേൾക്കാതെ പടിയടച്ചു പിണ്ഡം വച്ച മഹേന്ദ്രവർമ്മയുടെ ഒരു ഔധാര്യവും ഈ കാശിനാഥന് വേണ്ട……

മഹിയുടെ മുഖം മാറി…..

കാശി.. ഞാൻ നിന്റെ അച്ഛൻ ആണ്…..

ജനിപ്പിച്ച തന്തയായലും പത്തുമാസം ചുമന്നു പെറ്റ അമ്മ ആയാലും ശരി….. കാശിനാഥൻ ഒന്ന് വേണ്ട എന്ന് വച്ചാൽ വേണ്ട അത്ര തന്ന…. ഇനി മേലിൽ ഇതുപോലെ ആയിരങ്ങളും ലക്ഷങ്ങളും വാരി എന്റെ അക്കൗണ്ടിൽ ഇട്ടു സ്നേഹം കാണിക്കാൻ വന്നാൽ……ഞാൻ  ഈ കമ്പനിഇതുവരെഎത്തിക്കാൻ കുറച്ചു കഷ്ടപെട്ടു…..അതിന് മാസമാസം നിങ്ങൾ എനിക്ക് തന്ന ശമ്പളം ഒഴിച്ച് ഒരു രൂപ പോലും കുറയാതെ ഞാൻ തിരിച്ചു അക്കൗണ്ടിൽ അയച്ചിട്ടുണ്ട്….. പടിയിറക്കിയവനെ തേടി വരരുത് ആരും…….അത്രയും പറഞ്ഞു കാശി പുറത്തേക്ക് ഇറങ്ങി പോയി…… മഹി അവൻ പോയ വഴിയേ നോക്കി….

ഇവൻ എന്റെ മോൻ തന്ന….. അവൻ പോയ വഴിയേ നോക്കി ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് മഹി ജോലിയിലേക്ക് തിരിഞ്ഞു……

********************

ഭദ്ര ഉച്ചക്ക് വരാന്തയിൽ അങ്ങ് ഇങ്ങ് ആയി കിടക്കുന്ന മാറലയൊക്കെ അടിച്ചു  വാരുമ്പോൾ ആണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്….. ഭദ്ര ചെയറിൽ നിന്ന് താഴെ ഇറങ്ങി ഡ്രസ്സ്‌ നേരെ ഇട്ടു നോക്കി……

അതിൽ നിന്ന് കൈയിൽ ഒരു സുന്ദരി ആയ പെൺകുട്ടി ഇറങ്ങി വന്നു….ഭദ്ര അവളെ കണ്ടു സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടിട്ടുണ്ട് എന്ന് ഭദ്ര ഓർത്തു…….പെട്ടന്ന് ഭദ്രക്ക് ആളെ മനസ്സിലായി…..

ഈ അഹങ്കാരി എന്താ ഇവിടെ…….! അപ്പോഴേക്കും ശിവ അവളുടെ അടുത്ത് എത്തിയിരുന്നു….

എന്താ ഡി ത- ന്ത- യി- ല്ലാത്തവളെ നിനക്ക് ഇവിടെ കാര്യം…..(ആഹാ എന്താ ഡയലോഗ് ) ശിവ കയറി വന്നതും ചൂലും പിടിച്ചു നിൽക്കുന്ന ഭദ്രയോട് ചോദിച്ചു.

എന്താ ത- ന്തഉ ണ്ടായിട്ടും കൂടെ കൊണ്ട് വരാത്ത മാഡത്തിന് ഇവിടെ കാര്യം……..

ഡീീീ……ശിവ അവൾക്ക് നേരെ കൈ ചൂണ്ടി.

ദേ വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക് ശിവദ മാഡം അല്ലെങ്കിൽ കൈയുടെ ആയിരിക്കില്ല ഈ ചൂലിന്റെ ചൂട് അറിയും……ഭദ്ര ചൂൽ മുറുകെ പിടിച്ചു പറഞ്ഞു…

കാശിയേട്ടൻ  എവിടെ……ഭദ്രയുടെ മുഖം ചുളുങ്ങി.

കാശി ഇവിടെ ഇല്ല വരുമ്പോൾ പറയാം അവനെ തിരക്കി ഒരു മാഡം വന്നു എന്ന്….. അപ്പോഴേക്കും ഭദ്രയുടെ ഫോൺ റിങ് ചെയ്തു അവൾ ശിവയെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി.ഫോൺ എടുത്തു നോക്കിയപ്പോൾ അത് കമ്പനിക്കാർ ആയിരുന്നു ഫോൺ വച്ചു തിരിഞ്ഞതും ശിവ അകത്തേക്ക് വന്നിരുന്നു……. ശിവ ചുറ്റും ഒന്ന് നോക്കി പഴയ മാന്തോപ്പിൽ വീട് ആയിരുന്നില്ല അത്…..

മാഡം കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ….. ഭദ്ര ചെറിയ ആക്കലോടെ ചോദിച്ചു.

നീ എന്നെ ഇപ്പൊ ആവശ്യത്തിന് വെള്ളം കുടിപ്പിക്കുന്നുണ്ട് അത് മതി…..ഭദ്ര കാര്യം മനസ്സിലാകാതെ അവളെ നോക്കി….

നീ ഇട്ട് നടക്കുന്നില്ലേ ഈ താലി അത് അധികകാലം നിന്റെ കഴുത്തിൽ വാഴില്ല നീ സൂക്ഷിച്ചോ…….!

അത് ശിവദമോഹൻഅല്ല തീരുമാനിക്കുന്നത്…..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *