അവൾ പുറത്ത് വന്നു വാതിൽ തുറന്നു നോക്കി ആരെയും കണ്ടില്ല……
ആരാ…….കുറച്ചു ഉറക്കെ തന്നെ ചോദിച്ചു പക്ഷെ പ്രതികരണം ഒന്നും ഉണ്ടായില്ല.
ഭദ്ര പുറത്ത് ഇറങ്ങി നോക്കി ആരെയും കണ്ടില്ല അതുകൊണ്ട് തിരിച്ചു അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് കുറച്ചു ദൂരെ ആയി ഒരു വെളിച്ചം കണ്ടത്…..ഭദ്ര അവിടെക്ക് ഒന്ന് നോക്കി ആ വെളിച്ചം അവിടെക്ക് അവളെ ആകർഷിക്കും പോലെ തോന്നി….
ഏഹ് ഇങ്ങനെ ഒരു വെളിച്ചം ഇത് എവിടെനിന്ന് വന്നു…. ശേ എന്നാലും ഉച്ചക്ക് അവിടെ ഒന്ന് നോക്കേണ്ടത് ആയിരുന്നു എന്തായാലും പോയി നോക്കാം…..സ്വയം പറഞ്ഞു കൊണ്ട് ഭദ്ര അങ്ങോട്ട് നടന്നു…..
ഭദ്ര അങ്ങോട്ട് പോകെ പോകെ അവിടെ പ്രകാശം കൂടി കൂടി വന്നു ഭദ്ര അടുത്ത് എത്താറായപ്പോൾ അവിടെ ആകെ ഒരു പ്രത്യേകതരം ഗന്ധം പരന്നു ഭദ്ര അത് നല്ലത് പോലെ ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നടന്നു….
ഓഹ് എന്തൊരു ഗന്ധം ആണ് ഇവിടെ ഒക്കെ….. ഈശ്വര ഇനി വല്ല ഗന്ധർവ്വനും…. ഏയ്യ് ആ കാലനാഥനെ പേടിച്ചു കാലൻ പോലും വരില്ല പിന്നെ അല്ലെ ഗന്ധർവ്വൻ…….സ്വയം പറഞ്ഞു തലക്കിട്ടു കൊട്ടി കൊണ്ട് ഭദ്ര നടന്നു…
ഭദ്ര കുറച്ചു മുന്നേ എത്തിയതും അവിടെ ഒരു നാഗരൂപം കൊത്തിയ വിഗ്രഹം ഉണ്ട് അടുത്ത് തന്നെ വേറെ രണ്ടു ചെറിയ വിഗ്രഹം കൂടെ ഉണ്ട്…….. ഭദ്ര അവിടെ ആകെ നോക്കി ആരോ വിളക്ക് വച്ചിട്ടുണ്ട് നല്ല വൃത്തി ആക്കിയിട്ടുണ്ട് അവിടെ…….. അവൾ ചുറ്റും ഒന്ന് നോക്കി
ഇവിടെ എങ്ങും ആരുമില്ല പക്ഷെ വിളക്ക് വച്ചിരിക്കുന്നു…. കൊള്ളാലോ ഇത് ഇപ്പൊ കാശിയുടെ സ്ഥലം തന്നെ ആണോ എങ്കിൽ ഇവിടെ ആരാ വിളക്ക് വച്ചത്…… ഒന്നും മനസ്സിലാകുന്നില്ലല്ലോ….. എന്തയാലും ഒന്ന് തൊഴുതേക്കാം….അവൾ അതും പറഞ്ഞു തൊഴുതു…..
പെട്ടന്ന് ആരോ പുറകിൽ നിൽക്കുന്നത് പോലെ തോന്നി ഭദ്ര തിരിഞ്ഞു നോക്കി……
*****************
സൂരജ് സ്റ്റേഷനിൽ നിന്ന് തിരിച്ചു കോട്ടെഴ്സിൽ എത്തുമ്പോൾ മുറ്റത്തു ബുള്ളറ്റ് ഇരിപ്പുണ്ട് അവൻ ചുറ്റും ഒന്ന് നോക്കി തന്റെ പടിക്കൽ ഇരിപ്പുണ്ട് കാശിനാഥൻ….. സൂരജ് ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് പോയി……
അല്ല ഇത് ആരൊക്കെയ…… സാക്ഷാൽ ചന്ദ്രോത്ത് കാശിനാഥനും അവന്റെ വാലാട്ടിപട്ടിയും അല്ലെ ഇത്……ഒട്ടും മയമില്ലാതെ പുച്ഛത്തിൽ പറഞ്ഞു കൊണ്ട് അവൻ കാശിയുടെ അടുത്തേക്ക് പോയി……
നീ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ടല്ലോ മോനെ സൂരജെ…..കാശി എണീറ്റ് നേരെ നിന്നു.
ഞാൻ ഇപ്പോൾ ചന്ദ്രോത്ത് കാശിനാഥൻ അല്ല മാന്തോപ്പിൽ കാശിനാഥൻ ആണ്…..
എവിടെ ആയാലും നിന്റെ പേര് കാശിനാഥൻ എന്നും നിന്റെ അപ്പന്റെ പേര് മഹീന്ദ്രൻ എന്നും തന്നെ അല്ലെ അത് മതി…..കാശി അതിന് ഒന്ന് ചിരിച്ചു.
അതൊക്കെ അത് തന്നെ ആണ് പക്ഷെ നിന്റെ അപ്പന്റെ പേര് എഴുതേണ്ട സ്ഥലത്ത് ഒക്കെ അമ്മ വസുന്തരയുടെ പേര് ആണല്ലോ ചന്തവസുന്തര അച്ഛന്റെ പേര് ഇതുവരെ കിട്ടിയില്ലേ…………കാശി പുച്ഛം കലർന്ന ചിരിയോടെ ചോദിച്ചു…
ഡാ….. സൂരജ് കാശിയുടെ ഷർട്ടിന് കയറി പിടിച്ചു…. കാശി അവനെ സൂക്ഷിച്ചു നോക്കി.
എന്റെ കൈ പതിഞ്ഞ പാട് ഇപ്പോഴും നിന്റെ നെറ്റിയിൽ ഉണ്ട് അത് ഇനിയും വലുത് ആകണ്ട എങ്കിൽ കൈ എടുക്കെടാ……കാശി കടുപ്പിച്ചു പറഞ്ഞു… സൂരജ് വേഗം കൈ എടുത്തു…..
ഞാൻ വന്നത് മറ്റൊരു കാര്യത്തിന് ആണ്… നീ എന്റെ വീട്ടിൽ പോയിരുന്നു എന്ന് ഞാൻ അറിഞ്ഞു നിന്റെ വരവ് അറിയിക്കാൻ ആയിരുന്നു ആ വരവ് എങ്കിൽ അത് നഷ്ടം ആണ് നിനക്ക്….സൂരജ് കാശി പറഞ്ഞത് മനസിലാകാതെ നോക്കി..
നീ ആ ഓണങ്കേറാമൂലയിൽ നിന്ന് വരെ പണീഷ്മെന്റ് വാങ്ങി…. പിന്നെ ഇവിടെ നിന്റെ മറ്റവൻ ഒരുത്തൻ ഉണ്ടല്ലോ അവന്റെ ഒത്താശയിൽ ഇവിടെ നീ വന്നത് ഒക്കെ ഞാൻ അറിഞ്ഞു പിന്നെ നീ വീട്ടിൽ പോയപ്പോൾ എന്റെ പെണ്ണിനെ ഒന്ന് നോക്കി എന്ന് അവൾ പറഞ്ഞു അവൾക്ക് ആ നോട്ടം തീരെ ഇഷ്ടായില്ല.. അതുകൊണ്ട്….. അതുകൊണ്ട് ഇനി ഈ കാശിനാഥന്റെ പെണ്ണിനെ നീ മറ്റൊരു കണ്ണിലൂടെ നോക്കിയാൽ… നിന്റെ കണ്ണ് പിന്നെ മറ്റാരെയും നോക്കാൻ കാശിനാഥൻ ബാക്കി വയ്ക്കില്ല…തുടക്കത്തിൽ ഒഴുക്കൻമട്ടിലും അവസാനം ദേഷ്യത്തിലും കാശി പറഞ്ഞു നിർത്തി…..
ഞാൻ അവളെ നോക്കിയപ്പോൾ നിനക്ക് ഇത്രക്ക് പൊള്ളിയെങ്കിൽ നാളെ ഞാൻ അവളെ ഒന്ന് തൊട്ടാൽ നീ ചാകുമല്ലോ…..കാശി മുന്നോട്ട് നടന്നത് ആയിരുന്നു തിരിച്ചു അവന്റെ അടുത്തേക്ക് വന്നു……
ശ്രീഭദ്രകാശിടെ പെണ്ണ് ആണ് അവളെ തൊടാനും തലോടാനും കാശിനാഥൻ ഉണ്ട്….. മറ്റൊരുത്തന്റെ കൈയ്യോ മെയ്യോ എന്റെ പെണ്ണിന് മേലെ വീണാൽ അവന്റെ അവസാനം ഈ കാശിനാഥന്റെ കൈ കൊണ്ട് ആകും……. പിന്നെ പറഞ്ഞേക്ക് നിന്റെ മറ്റവൻ ഹരിയോട് എന്റെ പെണ്ണിനെ ചുറ്റിപറ്റി ഉള്ള അവന്റെ നോട്ടം വേണ്ടെന്ന്….. വാ ഡാ…… ശരത് എല്ലാം കണ്ടു നിൽക്കുവായിരുന്നു.
പോട്ടെ സൂരജ് സാറേ…… നമുക്ക് ഇനിയും കാണേണ്ടി വരും…ശരത് ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു കാശിയുടെ ഒപ്പം പോയി…….
അവർ പോയതും സൂരജ് ഫോൺ എടുത്തു ആരെയോ വിളിച്ചു……
അവൻ ഇവിടെ വന്നിരുന്നു…….
മ്മ്മ്…..
നമ്മൾ അറിഞ്ഞ വിവരം എല്ലാം ശരി ആണെന്ന് തോന്നുന്നില്ല അവന് അവളെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് ഇപ്പൊ അവൾക്ക് വേണ്ടി എന്റെ മുന്നിൽ നിന്ന് ദേഷ്യം കൊണ്ട് വിറച്ച കാശിനാഥനെ ഞാൻ കണ്ടു ആ പഴയ കാശിനാഥനെ…..
അവന്റെ വിരട്ടൽ കണ്ടു പേടിച്ചോ താൻ….. അവന് അവളോട് ഒന്നുമില്ല…. അവന്റെ വീഴ്ചക്കുള്ള ആദ്യപടി അവളിലൂടെ ആയിരുന്നു……
എന്ന് വച്ച…..
അന്നത്തെ ആ പെൺകുട്ടി….. അവൾ ആണ് ഇന്ന് അവന്റെ ഭാര്യയായ സാക്ഷാൽ ശ്രീഭദ്ര….. പ്രതികാരം തീർക്കാൻ വേണ്ടി മാത്രം അവൻ താലി കെട്ടി കൂടെ പൊറുപ്പിക്കുന്നവൾ….. അവന്റെ പ്രതികാരം എങ്ങനെ ആണെന്ന് അറിയാല്ലോ നിനക്ക്…….
ആഹാ അപ്പൊ കാര്യങ്ങൾ എളുപ്പമായി…. ഇനി വല്ല ഇഷ്ടവും ഉണ്ടെങ്കിൽ അത് പൊളിക്കാൻ ഉള്ള മരുന്നു ഉണ്ട് എന്റെ കൈയിൽ….ശരി എന്ന…സൂരജ് ചിരിയോടെ ഫോൺ വച്ച് അകത്തേക്ക് കയറി….
**************
കാശിയും ശരത്തും കവലയിൽ എത്തുമ്പോൾ വിഷ്ണുവും സുമേഷും അവിടെ ഇരിപ്പുണ്ട്…
അല്ല വിക്രമനും വേതാളവും കൂടെ പഴയ ശത്രുനെ കാണാൻ പോയി കണ്ടോ…..വിഷ്ണു ചെറിയ ചിരിയോടെ ചോദിച്ചു.
മ്മ്മ് കണ്ടു കൊടുക്കേണ്ടത് ഒക്കെ കൊടുത്തു ദ വന്നു……അതെ ചിരിയോടെ കാശി പറഞ്ഞു.
ഇവന് എന്ത് പറ്റി മുഖം വല്ലാതെ…..ശരത്തിനെ ചൂണ്ടി സുമേഷ് ചോദിച്ചു.
കാശി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്……ശരത് ഗൗരവത്തിൽ പറഞ്ഞു.
നീ ചോദിക്ക് അതിന് എന്തിനാ ഇത്ര വെയിറ്റ്………
നിനക്ക് ശ്രീഭദ്രയോട് പ്രണയം ആണോ പ്രതികാരം ആണോ……കാശി അവനെ നോക്കി എന്നാൽ ബാക്കി രണ്ടും കാശിയെ സൂക്ഷിച്ചു നോക്കി.
പ്രണയം…
തുടരും…