താലി, ഭാഗം 19 – എഴുത്ത്: ലക്ഷ്മി ശ്രീനു

പാസ്റ്റ് 🍂🍂

അച്ഛാ……അച്ഛാ……ദേവിന്റെ വിളികേട്ട് മഹിയും നീരജയും ഓടി വന്നു….വന്നപ്പോൾ ദേവിന്റെ നെഞ്ചിൽ കയറിയിരുന്നു അവന്റെ ഫോണിന് വേണ്ടി പിടി വലി കൂടുന്ന കാശി..

എന്താ ഡാ രണ്ടും കൂടെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്…..മഹി ചൂടായി മഹിയുടെ ശബ്ദം കേട്ടതും കാശി താഴെ ഇറങ്ങി.

ദേ ഏട്ടൻ ആരോടോ ഫോണിൽ ഭയങ്കര സംസാരം അതുകൊണ്ട് ആരാ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞില്ല…..കാശി പറഞ്ഞു.

അതിന് ഇങ്ങനെ കൊച്ച് പിള്ളേരെ പോലെ അടി ഉണ്ടാക്കണോ ഡാ….. രണ്ടും പോത്തു പോലെ വളർന്നു എന്നിട്ട് ഇപ്പോഴും അടി കൂടി നടക്കുവാ……..മഹി രണ്ടുപേരെയും നോക്കി ഗൗരവത്തിൽ പറഞ്ഞു. രണ്ടുപേരും പരസ്പരം നോക്കി പിന്നെ പുഞ്ചിരിയോടെ എണീറ്റ് അച്ഛന്റെ അടുത്തേക്ക് പോയി അച്ഛനെ കെട്ടിപിടിച്ചു ചുംബിച്ചു……

മഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു രണ്ടുപേരുടെ തോളിലും തട്ടി…

ആഹാ ഇവിടെ അച്ഛനും മക്കളും കെട്ടിപിടിച്ചു നിക്കുവാണോ വല്ലതും കഴിക്കണ്ടേ വാ എല്ലാവരും……വരദ വന്നു വിളിച്ചു.

എല്ലാവരും ചിരിയോടെ കഴിക്കാൻ പോയി…….അവിടെയും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ തമാശകൾ പറഞ്ഞു അന്നത്തെ വിശേഷം ഒക്കെ പറഞ്ഞു കഴിക്കാൻ തുടങ്ങി…….

നീരജ കാശിക്ക് ചോറ് വാരി കൊടുക്കാൻ തുടങ്ങി…

എന്റെ നീരു നിന്നോട് പറഞ്ഞിട്ട് ഉണ്ട് ഈ പോത്തു പോലെ വളർന്ന ചെക്കന് ഇങ്ങനെ വാരി കൊടുക്കരുത് എന്ന്…..മഹി കഴിക്കുന്നതിനിടയിൽ പറഞ്ഞു…

അപ്പോ അച്ഛൻ ദേ ഈ ഇരിക്കുന്ന ജിമ്മന് വാരി കൊടുക്കുന്നതോ……..കാശി പറഞ്ഞു എല്ലാവരും പരസ്പരം നോക്കി പിന്നെ പൊട്ടിച്ചിരിച്ചു…..

ഒരു അച്ഛമോനും ഒരു അമ്മമോനും….നിങ്ങൾ തന്നെ ആണ് ഇവരെ ഇങ്ങനെ വഷളാക്കുന്നത്….മോഹൻ പറഞ്ഞു.

നമ്മുടെ മക്കൾ അല്ലെ……..മഹി ചിരിയോടെ പറഞ്ഞു.

അച്ഛാ…… ഒരു കാര്യം പറയാൻ മറന്നു….ദേവൻ പെട്ടന്ന് എന്തോ ഓർത്തത് പോലെ പറഞ്ഞു.

ഇപ്പൊ നോക്കിക്കൊ കഴിക്കാൻ ഇരിക്കുമ്പോൾ പോലും ബിസിനസ്‌ വിടൂല അവൻ…….. നീരജ അവനെ നോക്കി കണ്ണുരുട്ടി പറഞ്ഞു.

എന്തെങ്കിലും അത്യാവശ്യം ആയിരിക്കും നീരു…. എന്താ ദേവ എന്തെങ്കിലും പ്രശ്നം ഉണ്ടോ…..

ഉണ്ട് അച്ഛാ RK ഗ്രൂപ്പുമായി ഉണ്ടായിരുന്ന കോൺടാക്ട് ഞാൻ ക്യാൻസൽ ചെയ്തു…..അവരുമായി ഉള്ള സെറ്റിൽമെന്റ്സ് ഒക്കെ ഞാൻ തീർത്തു…..മോഹനും ഹരിയും പരസ്പരം നോക്കി….

അത് എങ്ങനെ ശരി ആകും ദേവ…… ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല അവരുമായ് ഉള്ള ഡീലിങ്ങ്സ്……മോഹൻ പറഞ്ഞു.മഹി ദേവനെ നോക്കി.

കൊച്ചിച്ച മരത്തിന്റെ ഫലം വിഷമാണ് എന്ന് അറിഞ്ഞ അത് ഇപ്പൊ സ്വർണംകായ്ക്കുന്ന മരമായാലും വെട്ടികളയണം എന്ന് ആണ് എന്റെ അച്ഛൻ എന്നെ പറഞ്ഞു പഠിപ്പിച്ചത് അതുകൊണ്ട് തന്നെ അവർ നമ്മുക്ക് റേറ്റ് ഒക്കെ കുറച്ചു പ്രൊഡക്ട് തരുന്നു ok ആണ് അത് ഉപയോഗിച്ച് നമ്മുടെ കസ്റ്റമേഴ്സിന് എന്തെങ്കിലും പറ്റിയാൽ…. അത് വല്യ പ്രശ്നം അയാൾ അപ്പോൾ നമ്മൾ എന്ത് ചെയ്യും ആ നഷ്ടം നികത്താൻ എന്ത് ചെയ്യും…… വിശ്വാസം ഒരിക്കൽ നഷ്ടമായാൽ അത് തിരിച്ചു പിടിക്കാൻ പാട് ആണ്….. തത്കാലം അങ്ങനെ ഒരു റിസ്ക്ക് എടുക്കാൻ എനിക്ക് തോന്നിയില്ല……..ദേവ ഗൗരവം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

ദേവ ഇങ്ങനെ ഒരു തീരുമാനം എടുക്കുമ്പോ Board of Directors അംഗങ്ങൾ എന്ന് പറഞ്ഞു കുറച്ചു പേരെ എടുത്തു വച്ചിട്ടുണ്ട് അവരോട് കൂടെ ആലോചിച്ചുടെ……. പോരാത്തതിന് കമ്പനി ഷെയർഹോൾഡേഴ്‌സ് അംഗത്തിൽ ഒരാൾ അല്ലെ ഞാനും…….ഹരി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു കാശിയും മറ്റുള്ളവരും ഇവരെ നോക്കി….. കാരണം ഹരിയും ദേവയും കുഞ്ഞിലേ മുതൽ വഴക്ക് ആണ് ചെറിയ കാര്യത്തിന് പോലും…..

കമ്പനിയുടെ ഷെയർ നോക്കിയാൽ അറിയാം നിങ്ങളെക്കാൽ കുറച്ചു കൂടെ തീരുമാനം എടുക്കാനും നടപ്പിലാക്കാനും എനിക്ക് അധികാരം ഉണ്ട് അത് നിനക്ക് ഞാൻ പറയാതെ അറിയാല്ലോ….. അമ്മയുടെയും കാശിയുടെയും ഷെയർ എന്റെ പേരിൽ ആണ്……..അതുകൊണ്ട് ചില സാഹചര്യങ്ങളിൽ അത്യാവശ്യം ആണെങ്കിൽ ഞാൻ ഇനിയും ഇങ്ങനെ തീരുമാനം എടുക്കും അതിൽ നിനക്കോ മറ്റുള്ളവർക്കോ ഒന്നും തോന്നേണ്ട ആവശ്യം ഇല്ല……അത്രയും പറഞ്ഞു ദേവ എണീറ്റ് പോയി……

വേറെ ആരും ഒരക്ഷരം മിണ്ടിയില്ല അവർ എല്ലാവരും ഫുഡ്‌ കഴിച്ചു എണീറ്റ് പോയി ഹരി ദേഷ്യത്തിൽ മുറിയിലേക്ക് പോയി……..

ഹരി……ദേഷ്യത്തിൽ മുറിയിൽ അങ്ങോട്ട്‌ ഇങ്ങോട്ട് നടക്കുന്ന സമയം ആണ് മോഹൻ അങ്ങോട്ട്‌ വന്നത്.

ഹരി ഇപ്പൊ നമ്മുടെ സമയമല്ല…. ക്ഷമയോടെ ഇരിക്ക് അവനായി തന്നെ ഒരു അവസരം കൊണ്ട് തരും നമുക്ക് അതുവരെ…….അവന്റെ തോളിൽ തട്ടി പറഞ്ഞു പക്ഷെ ഹരി കൈ തട്ടി എറിഞ്ഞു ദേഷ്യത്തിൽ അലറി…

അച്ഛന് അങ്ങനെ പറയാം അവൻ ആ കോൺട്രാക്റ്റ് ക്യാൻസൽ ചെയ്തത് കൊണ്ട് നഷ്ടം മുഴുവൻ എനിക്ക് ആണ് മുപ്പതുലക്ഷമാണ് രണ്ടാഴ്ചത്തെ നഷ്ടം…….

അറിയാം ഹരി പക്ഷെ നമ്മുടെ illegal ബിസിനസ്സിനെ കുറിച്ച് അവൻ ഒരു സംശയം തോന്നിയാൽ അറിയാല്ലോ അന്ന് നമ്മൾ ഈ വീട്ടിൽ നിന്ന് കൂടെ പുറത്ത് ആണ്……..

അച്ഛൻ എന്തിന ഇങ്ങനെ പേടിക്കുന്നത് നമ്മുടെ ഷെയർ വാങ്ങി പോണം അത്ര തന്ന……

ഈ കുടുംബത്തിന്റെ സ്വത്തുവകകൾ എത്രകോടി വരുമെന്ന് നിനക്ക് അറിയോ…. അതിൽ മൂന്നിൽ ഒരംശം മാത്രമായിരിക്കും നമുക്ക് കിട്ടുന്നത്….. അതിന് വേണ്ടി ആണോ ഇത്രയും വർഷം കാത്തിരുന്നത്………….വേവോളം കാക്കാമെങ്കിൽ പിന്നെ എന്താ ഒന്ന് ആറോളം കാക്കാൻ ഇതുവരെ ക്ഷമിച്ചു കുറച്ചു കൂടെ……പതിയിരുന്നു വെട്ടിവീഴ്ത്തണം ഓരോന്ന് ആയി…… ഹരി ഒന്നടങ്ങി.

അച്ഛാ…..

മ്മ്…..

കാശി അവനെ സൂക്ഷിക്കണം….. കമ്പനികാര്യങ്ങൾ അവൻ നോക്കുന്നില്ല പക്ഷെ മഹാദേവനെക്കാൾ നമ്മൾ പേടിക്കേണ്ടത് അവനെ ആണ്…….
അങ്ങനെ അവരുടെ ചർച്ചകൾ നീണ്ടു നീണ്ടു പോയി…….

*************************

അപ്പോൾ കാശിക്ക് നല്ല സംശയം ഉണ്ട് അല്ലെ……

ഉണ്ട് ഉണ്ട് കുരിപ്പിനെ എത്രയും പെട്ടന്ന് ട്രെയിനിങ്ങിന് പറഞ്ഞു വിടണം…….ദേവൻ ചിരിയോടെ പറഞ്ഞു.

അല്ല ദേവേട്ടാ നമ്മുടെ കാര്യം എങ്ങനെ വീട്ടിൽ പറയും……

അതിന് ഇനിയും സമയം ഉണ്ടല്ലോ എന്തേ ഞാൻ ചതിച്ചു കടന്നു കളയും എന്ന് വല്ല ചിന്തയും വന്നോ……

വന്നു…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *