പതിവില്ലാതെ കൃഷ്ണ ഉമ്മകൾ കൊണ്ട് ശ്വാസം മുട്ടിക്കുന്നത് കണ്ട് അർജുൻ അവളെ പിടിച്ചു മാറ്റി നിർത്തി മുഖത്ത് നോക്കി
“എന്താഡി ഉദ്ദേശം?”
എന്തുദേശം? “
“പെട്ടെന്ന് വലിയ ഒരു സ്നേഹം?”
“അയ്യടാ എനിക്ക് എപ്പോഴും സ്നേഹം ഉണ്ട് “
അർജുൻ കുളിച്ചു വേഷം മാറി വന്നേയുള്ളു
ഹോസ്പിറ്റലിൽ പകൽ മുഴുവൻ നിന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഈ തണുപ്പിൽ കുളിക്കില്ല. കൃഷ്ണ അവന്റെ മടിയിൽ ഇരുന്നു. മുഖം മെല്ലെ തഴുകി പിന്നെയും ഉമ്മ കൊടുത്തു
“എന്റെ ചെക്കൻ സൂപ്പറാ “
അർജുൻ ചിരിയോടെ ഒന്ന് മൂളി
കൃഷ്ണ അവന്റെ നെറ്റിയിൽ ചൂണ്ടു വിരൽ കൊണ്ട് ഒന്ന് തൊട്ടു. പിന്നെ താഴേക്ക് മൂക്കിലൂടെ ചലിപ്പിച്ചു മീശരോമങ്ങൾ ഒന്ന് വലിച്ചു
പിന്നെ ചുണ്ട്. അവൾ ചുണ്ടിൽ കടിച്ചു
അർജുൻ അവളെ തന്റെ ഉടലോടു ചേർത്ത് മെല്ലെ മുഖം അമർത്തി
“എന്താ മോളെ?”
“അപ്പുവേട്ടൻ ഒത്തിരി മാറി “
അവൾ മെല്ലെ പറഞ്ഞു
“എങ്ങനെ?”
“എല്ലാത്തരത്തിലും മാറി “
അർജുൻ ചിരിയോട് നോക്കി
“അവർക്ക് കാശ് കൊടുത്തത് കൊണ്ടാണോ ഇങ്ങനെ പറയുന്നത്?”
“അല്ല. കാളിക്ക് ദോശ വായിൽ വെച്ചു കൊടുത്തു. അവനെ എടുത്തു…അപ്പുവേട്ടൻ ആരോടും ഇങ്ങനെ സ്നേഹം കാണിച്ചു ഞാൻ കണ്ടിട്ടില്ല “
“അവൻ പാവമല്ലെടി…ഒരു പാവം ചെക്കൻ. നിയവന്റെ കണ്ണുകൾ കണ്ടിട്ടുണ്ടോ വിടർന്ന കണ്ണുകൾ. എപ്പോഴും ഒരു ചിരി ഒളിപ്പിച്ച കണ്ണുകൾ. ഈ കഷ്ടപ്പാടിന്റെ ഇടയിലും ആ കണ്ണിൽ ഒരു ചിരിയുണ്ട് ഒരു തീയുണ്ട് അത് എനിക്ക് ഇഷ്ടമായി. എനിക്ക് അവനെ ഇഷ്ടമായി. അന്ന് നമ്മൾ കാശ് കൊടുത്തപ്പോ അവൻ വാങ്ങിയില്ല. ഒട്ടും പണമില്ല വാങ്ങാമായിരുന്നു. അപ്പൊ അവന് അറിയാം കാശ് വാങ്ങണ്ടത് എവിടെ ആണ് അല്ലാത്തത് എവിടെ ആണെന്ന്. തിരിച്ചറിവുണ്ട്. അവൻ ജീവിതത്തിൽ വിജയിക്കും നീ നോക്കിക്കോ നിന്നെ പോലെ നല്ല ഒരു ഡോക്ടർ ആകും അവൻ. അല്ലെങ്കിൽ ഞാൻ അവനെ അതാക്കും “
കൃഷ്ണ അതിശയത്തോടെ അവനെ നോക്കിയിരുന്നു
“അവനെയും നിന്നെയും പോലെ ഈ ജോലിയോട് പാഷൻ ഉള്ളവർ ഡോക്ടർ ആവണം. നീ പറയുമായിരുന്നില്ലേ പാവങ്ങൾക്ക് ആയിട്ട് എന്തെങ്കിലും ചെയ്യണം ന്ന്. കാളിയും അവന്റെ ഈ ഊരിലെ പാവങ്ങൾക്കായിട്ടാണ് ആ സ്വപ്നം ചുമക്കുന്നത്. അപ്പൊ അവനെ അതിലേക്ക് എത്തിക്കണ്ട കടമ എനിക്കുണ്ട്. ഒന്നുല്ലങ്കിൽ കുറേ ഹോസ്പിറ്റലുകൾ നടത്തുന്ന ഒരാളല്ലേ ഞാൻ?”
കൃഷ്ണയ്ക്ക് ഓരോന്നും അതിശയം ആയിരുന്നു. അവൻ ഇങ്ങനെ ഒന്നും സംസാരിക്കുന്നത് ഒരിക്കൽ പോലും അവൾ കേട്ടിട്ടില്ലായിരുന്നു
“അവൻ എൻട്രൻസ് ഒക്കെ എഴുതി ജയിക്കട്ടെ. ഇല്ലെങ്കിലും സാരമില്ല എന്റെ മെഡിക്കൽ കോളേജിൽ ഞാൻ പഠിപ്പിക്കും അവനെ…അവൻ ഇപ്പൊ അത് അറിയണ്ട ചെക്കൻ ഉഴപ്പും. അവൻ കൊള്ളാം കൃഷ്ണ. എനിക്ക് വേണം അവനെ, “
“എന്റെ ദൈവമേ അപ്പൊ സ്നേഹം കൊണ്ടല്ല. ബിസിനസ് കാരന്റെ തന്ത്രമുണ്ട് ഇതിൽ “
“പോടീ എഴുതാപ്പുറം വായിക്കല്ലേ. എനിക്ക് അവനെ ഇഷ്ടമാണ്. പഠിച്ചു ഡോക്ടർ ആക്കാൻ ആഗ്രഹം ഉണ്ട്. എന്റെ ഹോസ്പിറ്റലിൽ വെണ്ട ഇവൻ ഇവിടെ തന്നെ ജോലി ചെയ്തോട്ടെ. ഇവിടെയുള്ള ആശുപത്രിയിൽ. എനിക്ക് അവൻ അവന്റെ ആഗ്രഹം പോലെ ഡോക്ടർ ആവണം എന്നേയുള്ളു. നന്നായി പഠിക്കുന്ന കുട്ടികൾ പഠിക്കട്ടെ. ഈ റിസോർട്ലെ ജോലി എന്നൊക്കെ പറഞ്ഞാലേ ഈ പ്രായം അല്ലേടി ചിലപ്പോൾ പ്രലോഭനങ്ങളിൽ ഒക്കെ വീണു പോയി നശിക്കും അത് വേണ്ട അതാണ് ജോലിക്ക് വിടണ്ട എന്ന്പറഞ്ഞത് “
“അത് ശരിയാ “
കൃഷ്ണ പറഞ്ഞു
“അല്ല നമ്മൾ ഏത് റിസോർട്ടിൽ പോയിട്ടാണാവോ പ്രലോഭനങ്ങളിൽ വീണു പോയത്?”
അർജുൻ പൊട്ടിച്ചിരിച്ചു
“വെള്ളമ- ടി പു-ക-വലി ഡ്ര- ഗ്ഗ്- സ് പെണ്ണ് ത-ല്ല് കൂടല്. സർവഗുണങ്ങൾ തികഞ്ഞ ഒരു ഉത്തമപുരുഷൻ വേറെ കാണില്ല “
“പോടീ ഞാൻ അതെല്ലാം നിർത്തിയല്ലോ ഡീസന്റ് ആയില്ലേ?”
“അച്ചോടാ ആ മുഖം നോക്കട്ടെ. “
അവൾ മുഖം കയ്യിൽ എടുത്തു..എന്നിട്ട് ചുണ്ട് മണപ്പിച്ചു
“ഞാൻ കുളിക്കാൻ പോയപ്പോൾ നീ സി- ഗരറ്റ് വലിച്ചില്ലെടാ?”
അർജുൻ പൊട്ടിച്ചിരിച്ചു
“എടി എന്ത് തണുപ്പാ..കുളിച്ചു കഴിഞ്ഞപ്പോൾ ഐസ് ആയി പോയി “
“എന്ന ഒരെണ്ണം കത്തിച്ച് എനിക്ക് കൂടെ താ ഞാൻ ഒന്ന് വലിച്ചു നോക്കട്ടെ. തണുപ്പ് രണ്ടു പേർക്കും ഒരു പോലല്ലേ “
അവൻ ചിരിച്ചു
“എന്റെ കൊച്ച് അങ്ങനെത്തെ ഒന്നും ദേ ഈ താമര ചുണ്ട് കൊണ്ട് തൊട്ട് പോലും പോകരുത്. ഇത് എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ, ലാളിക്കാൻ പിന്നെ എന്റെ കുഞ്ഞിന് നല്ല വർത്താനം പറയാൻ, നല്ല ആഹാരമൊക്കെ കഴിക്കാൻ ഒക്കെ ഉള്ള ഓമന ചുണ്ടുകളാ…അതില് വേറെ ഒന്നും തൊടരുത്..”
അവന്റെ ചുണ്ടുകൾ മെല്ലെ അവളുടെ ചുണ്ടുകളിൽ അമർന്നു..കൃഷ്ണ ആ മുഖം തലോടി. അർജുൻ ആ ചുണ്ടുകൾ അവനിലേക്ക് വലിച്ചെടുത്തു. അവന്റെ കണ്ണുകളും മെല്ലെ അടഞ്ഞു. സാവധാനം ഒരു ധൃതിയുമില്ലാതെ അവൻ അത് നുകർന്നു കൊണ്ടിരുന്നു. കൃഷ്ണ അവനോട് കുറച്ചു കൂടെ ഒട്ടിച്ചേർന്നു
പുലർച്ചെ
അവൾ എഴുന്നേറ്റു മുറ്റത്തു വരുമ്പോഴും കോടമഞ്ഞു പൂർണമായി മാറിയിട്ടില്ല
നല്ല തണുപ്പ്
അവൾ തിണ്ണയിൽ ഇരുന്ന് പുറത്തേക്ക് നോക്കി കൊണ്ട് ഇരുന്നു. വന്നിട്ട് എത്ര ദിവസമായി എന്ന് പോലും ഓർക്കുന്നില്ല. പണ്ട് മുതലേ ഇവിടെ താമസിക്കുന്ന പോലെ ഒരു ഫീൽ ആണ്. എല്ലായിടവും ഇപ്പൊ പരിചയം ആയി. ഒരു പാട് പക്ഷെ ഇനിയും കാണാനുണ്ട്. അർജുൻ ഒരു കാപ്പി കൊണ്ട് വന്നു കൊടുത്തു അടുത്ത് ഇരുന്നു
“എന്റെ ചെക്കൻ ഇപ്പൊ നല്ല ഭർത്താവായി ട്ടോ. താങ്ക്യൂ “
“I am always at your service madam “
കൃഷ്ണ ഒരുമ്മ കൊടുത്തു
“എന്റെ ചക്കര,
അർജുൻ ചിരിച്ചു
“മഞ്ഞ് ആണല്ലോടി “
“അതെന്ന് ഞാൻ സമയം നോക്കിയില്ല എത്ര ആയി?”
“എട്ട് മണി ആയി “
“ആണോ ശോ. ഞാൻ വിചാരിച്ചു പറമ്പിലേക്ക് ഒന്ന് ഇറങ്ങണമെന്ന്. കപ്പയുണ്ടായിരുന്നു.”
“അത് ഉച്ചക്ക് എടുക്കാം. രാവിലെ വേറെ വല്ലോം മതി “
അവർ നോക്കിയിരിക്കെ മുറ്റത്തെ പ്ലാവിൽ നിന്ന് ഒരു ചക്ക താഴെ
കൃഷ്ണ ഉറക്കെ പൊട്ടിച്ചിരിച്ചു
“നോക്ക് അപ്പുവേട്ടാ നമ്മുടെ ബ്രേക്ക് ഫാസ്റ്റ് ആണ് നിലത്ത് വീണു കിടക്കുന്നെ..വാ വാ ഒരു പാത്രം കൂടെ എടുത്തിട്ട് വാ “
അവൾ ഓടി പോയി അതിന്റെ അരികിൽ കുത്തിയിരുന്ന് പിന്നെ മുകളിലേക്ക് നോക്കി
“ആ നീ ഇനി മുകളിലോട്ട് നോക്കി അതിന്റെ ചുവട്ടിൽ തന്നെ ഇരിക്ക് അത് നിന്റെ മുഖത്ത് തന്നെ കൃത്യമായി വീഴട്ടെ”
“ഉയ്യോ “
അവൾ കുറച്ചു മാറി ഇരുന്നു
“വലിയ ചക്കയാ ട്ടോ അതാണ് പഴുത്തപ്പോ ഭാരം കൂടി താഴെ വീണു പോയത്. ശോ പാവം ചക്ക “
അവൾ വീണു നിലത്ത് കിടന്ന ഭാഗം എടുത്തില്ല
“അത് കിളികൾ ഒക്കെ തിന്നോട്ടെ. അവർക്ക് കൂടെ അവകാശമുണ്ട് ഈ ചക്കയ്ക്കും മാങ്ങായ്ക്കും ഒക്കെ?”
“ആഹാ എന്തൊരു സഹജീവി സ്നേഹം
താഴെ പോയി മണ്ണ് പറ്റിയത് ക്കണ്ടല്ലെടി നീ എടുക്കാത്തത് ദുഷ്ടേ അല്ലേൽ. അവള് മുഴുവൻ തിന്നേനെ..”
കൃഷ്ണ ഒരു കള്ളച്ചിരി പാസ്സാക്കി
“കണ്ടു പുടിച്ച് “
അവൾ അവന്റെ തലയിൽ ഒന്ന് ഞോടി അകത്തേക്ക് പോയി. അവൻ പുറകെ
“ഏട്ടൻ ഇവിടെ ഇരിക്കെ. ഇത് ഇവിടെ ഇരിക്കട്ടെ. ചക്കപഴം വേറെ കുരു വേറെ എടുത്തു തരണേ “
“രണ്ടു പാത്രം താ “
അവൾ അതും എടുത്തു അടുത്ത് വെച്ചു കൊടുത്തു
“അടുപ്പ് തണുത്തു കിടക്കുവാ ട്ടോ
ചൂട് പിടിച്ചു വരാൻ ഇത്തിരി പാടാ. പാല് ഇല്ലാത്തത് കൊണ്ട് എന്റെ കുട്ടിക്ക് ബൂസ്റ്റ് തരാൻ പറ്റുന്നില്ല.”
“അയ്യടാ ബൂസ്റ്റ്. ഞാൻ വല്ലോം പറയും കേട്ടോ..നീ ഇത്രയും പൈങ്കിളി ആവല്ലെടി.”
“ഭർത്താവിന് ബൂസ്റ്റ് ഇട്ട് പാല് കൊടുക്കുന്നത് എവിടെയാ പൈങ്കിളി ആവണേ? ദേ ഒരു കുത്തു ഞാൻ വെച്ച് തരും. ഇത് ഒന്നും പൈങ്കിളി അല്ലടാ ജസ്റ്റ് കാര്യസാധ്യം…”
“അമ്പടി അപ്പോഴേ എനിക്ക് അറിയാരുന്നു. എന്നേ കൊണ്ട് എന്തോ ഒപ്പിക്കൽ ആണെന്ന് “
“നീ ആശുപത്രിയിൽ ഒക്കെ കിടന്നു മരുന്ന് എല്ലാം കഴിച്ചു വീക്ക് ആയില്ലേടാ ഒന്ന് നന്നായിക്കോട്ടെ എന്ന് കരുതിയ…സ്റ്റാമിന അത്ര പോരാരുന്നു “
കൃഷ്ണ കുസൃതിയിൽ പറഞ്ഞു
“ആണോടി സത്യം?”
അവൾ പൊട്ടിച്ചിരിച്ചു
“ഇപ്പൊ ok ആയി. നല്ലോണം ok. ആയി “
അവൾ കണ്ണുകൾ ഇറുക്കിയച്ചു തുറന്നു. അർജുൻ നേർത്ത ചിരിയോട് കൂടെ അവളെ നോക്കിയിരുന്നു
എന്തൊക്കെ ഭാവങ്ങളാണ്. കുസൃതി കുറുമ്പ് കടിച്ചു തിന്നാൻ തോന്നും. ഇങ്ങനെയൊരു പെണ്ണ് വേറെ ഈ ഭൂമിയിൽ ഉണ്ടാകുമോ? ഉറപ്പായും ഉണ്ടാവില്ല
ഇങ്ങനെ ഒരു പെണ്ണ്. പിണങ്ങി നോക്കണം. ഈ ആളെയല്ല
വാശി, പിണക്കം
പറയുന്ന വാചകങ്ങൾക്ക് മൂർച്ച കൂടുതലാണ്. മുറിയും നല്ലോണം. ഇരുതല മൂർച്ച ഉള്ള വാള് പോലെയൊരു പെണ്ണാണ് അപ്പൊ
താൻ വഴക്ക് പറഞ്ഞ തീർന്നു
“കഴിഞ്ഞോ?” അവൾ ചോദിച്ചപ്പോ വൃത്തിയാക്കി വെച്ചിരിക്കുന്ന പാത്രം അവൻ നീക്കി വെച്ചു കൊടുത്തു
അരിപ്പൊടി നന്നായി കുഴച്ചു വെച്ചതും അവൻ കൊടുത്ത ചക്കപ്പഴവും കൂട്ടിയിളക്കി അവൾ
“കൂഴചക്ക ആണ് ട്ടോ അപ്പുവേട്ടാ നോക്ക് നാര്. നിറച്ചും ഫൈബർ ആണ്..”
“എന്താ ഉണ്ടാക്കാൻ പോണേ?”
“അതോ എന്റെ വാവക്ക് ഇലയപ്പം ഉണ്ടാക്കി തരാട്ടോ “
അവൻ ചിരിച്ചു
അവൾ ചിലപ്പോൾ അവനെ കൊച്ച് കുഞ്ഞിനെ പോലെ കൊഞ്ചിക്കും ലാളിക്കും ശാസിക്കും വേണ്ടി വന്നാൽ അടിക്കുകയും ചെയ്യും
അല്ലാത്തപ്പോ നല്ല കാമുകിയാണ്. ഉഗ്രൻ കാമുകി
“ഏലക്ക ഇട്ടാൽ നല്ല മണം കിട്ടും “
അവൾ അത് കൂടെ ചേർത്ത് കുഴച്ചു ഇലയിൽ പരത്തി അടുപ്പിൽ വെച്ചു
“സൂര്യൻ സർ വന്നല്ലോ “
അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കി
“ആര്?”
“നമ്മുടെ സൂര്യൻ സാറെ…സൂര്യപ്രകാശം വന്നെന്ന്,
അവൻ ചിരിച്ചു പോയി
പിന്നെ എഴുന്നേറ്റു പുറത്ത് പോയി നിന്നു
“ഫോൺ അടിക്കുന്നു അപ്പുവേട്ടാ” അവൾ ഫോൺ കൊണ്ട് കൊടുത്തിട്ട് അടുക്കളയിൽ പോയി
ദീപു
അവൻ ഒരു ചിരിയോട് ഫോൺ എടുത്തു
“എടാ എന്തൊക്കെ ഉണ്ട്?”
ദീപുവിന്റെ ശബ്ദം
“ഇവിടെ നല്ല മഞ്ഞാണ് “
“ഇവിടെ പൊള്ളുന്ന ചൂട് അമ്പോ. വെളിയിൽ ഇറങ്ങാൻ വയ്യ “
“ഇവിടെ നല്ല കാലാവസ്ഥ ആണെടാ…”
ദീപു ഒന്ന് സൈലന്റ് ആയി
“നീ ഹാപ്പി ആണല്ലോ അത് മതി “
അവൻ പറഞ്ഞു
“ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിക്കുന്നത് ആദ്യമാണ്. ടെൻഷൻ ഇല്ലാത്ത, മറ്റൊന്നും ഓർക്കണ്ടത്ത ദിവസങ്ങൾ. നീയും ഫാമിലിയും കൂടെ വാടാ. നല്ല രസമാണ്. രണ്ടു ദിവസം നിന്നിട്ട് പോകാം… “
“നീരജ ഇന്നലെ പറഞ്ഞു. അവൾക്ക് കൃഷ്ണയേ മിസ്സ് ചെയ്യുന്നെന്ന്
ഡെയിലി വിളിക്കും രണ്ടും കൂടെ. സംസാരം കഴിയുമ്പോൾ പിന്നെ അന്നത്തെ ദിവസം മുഴുവൻ കൃഷ്ണ മയം. ഫോട്ടോസ് ഒക്കെ കാണാറുണ്ട്..നല്ല സ്ഥലം അല്ലേട?”
“അതാണ് പറഞ്ഞത് വാ. ഒരു കാര്യം പറയാം വെള്ളം അടിക്കാൻ പാടില്ല ഇവിടെ തണുപ്പ് ഉണ്ട്. നീ ഒന്നും ചെയ്യരുത്…കേട്ടല്ലോ “
“ഓ കേട്ട്. അതൊക്കെ ജീവിതത്തിൽ നിന്ന് പോയിട്ട് കാലം എത്രയായി “
“അത് ഞഞ്ഞായി “
“പറയുന്നത് പുണ്യാത്മാവ് ആയത് കൊണ്ട് പിന്നെ കേൾക്കുന്ന കൊണ്ട് ഒരു സുഖം ഉണ്ട് “
അർജുൻ ചിരിച്ചു
“ഞാൻ അടിക്കില്ലടാ..നിർത്തിയിട്ടു കുറെയായി.. സി- ഗരറ്റ് വലിക്കും. മുഖം വീർപ്പിച്ചാലും കൃഷ്ണയ്ക്ക് അതിന്റെ മണം ഇഷ്ടം ആണ്. പുറമേയ്ക്ക് കാണിക്കില്ല എന്നേയുള്ളു “
“ഭാഗ്യവാൻ. എന്നേ അത് സമ്മതിക്കില്ല. ഇനി വലിച്ച അന്ന് പട്ടിണി. അതും 3-ജി “
അർജുൻ പൊട്ടിച്ചിരിച്ചു പോയി
“അച്ഛൻ വിളിക്കുമല്ലോ അല്ലെ?”
“ഡെയിലി മൂന്ന് തവണ. രാവിലെ ഒന്ന് ഉച്ചക്ക് ഒന്ന് വൈകുന്നേരം ഒന്ന്.”
“അതെന്താ മരുന്നോ.?”
“ഏതാണ്ട് അങ്ങനെ തന്നെ. ആൾക്ക് വലിയ വിഷമം ആണ് ഇങ്ങനെ മാറി നിൽക്കുന്നത്. “
“ആന്റി ഉണ്ടല്ലോ പിന്നെ എന്താ?”
“അച്ഛനെ സംബന്ധിച്ച് അർജുന് പകരം ആവില്ലല്ലോ. ഒരാളും…ഈ ഭൂമിയിൽ. ഒരാളും.”
ദീപു നിശബ്ദനായി
“നിനക്ക് അത് അറിയാം അല്ലെ?”
“അറിയാം. അത് കൊണ്ടാണ് ഞാൻ ഒന്ന് മാറി നിൽക്കുന്നത്. അല്ലെങ്കിൽ ആന്റിക്ക് ചിലപ്പോൾ വിഷമം വരും. അച്ഛൻ ഇരുപത്തി നാലു മണിക്കൂറും അർജുൻ അർജുൻ എന്ന് വിളിച്ചോണ്ട് ഇരിക്കും..പാവം അല്ലെ ആന്റി? ഒരു ജീവിതം മുഴുവൻ അച്ഛനെ സ്നേഹിച്ചിട്ട്…അവർ ജീവിക്കട്ടെ..”
“എടാ നീ പുണ്യാത്മാവ് ആയെടാ “
അർജുൻ ഉറക്കെ ചിരിച്ചു
അവരുടെ സംസാരം നീണ്ടു..ചിരികളും
തുടരും….