കാശി തന്നെ ഫ്രഷ് ആയി ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും മുറ്റത്തു രണ്ടുമൂന്ന് വണ്ടികളുടെ ശബ്ദം കേട്ടു……. കാശി നോക്കുമ്പോ വിഷ്ണുവും സുമേഷും ശരത്തും ശാന്തിയും ഒക്കെ ഉണ്ട് കൈയിൽ കുറെ കവറുകളും ഉണ്ട്……അപ്പോഴേക്കും ഭദ്ര അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു.
എന്താ ഡാ…… എന്തോ പ്രശ്നം ഉണ്ട് എന്നൊക്കെ പറഞ്ഞു എന്നിട്ട് എല്ലാം കൂടെ ഇങ്ങോട്ട് കയറി വരുവാണോ…..കാശി സംശയത്തിൽ ചോദിച്ചു.
പ്രശ്നം ഉണ്ട് വല്യ പ്രശ്നം തന്നെ ആണ്…..വിഷ്ണു പറഞ്ഞശേഷം ബാക്കിയുള്ളവരെ നോക്കി.
Happy birthday to youuuuuuu……എല്ലാവരും ചേർന്ന് ഉറക്കെ പാടി ഭദ്ര ചിരിയോടെ നോക്കി.
ഓഹ് അപ്പൊ കാലനാഥന്റെ പിറന്നാൾ ആണ് അല്ലെ….. എന്തായാലും വിഷ് ചെയ്യാം….മനസ്സിൽ പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ശാന്തി അവനെ വന്നു കെട്ടിപിടിച്ചു വിഷ് ചെയ്തു…ഭദ്രക്ക് അത് കണ്ടു എന്തോ പോലെ തോന്നി.
കാശിയേട്ടൻ പോയി ഈ ഡ്രസ്സ് മാറ്റി ദേ ഇത് ഇട്ടു വന്നേ… ഞാൻ ഏട്ടന്റെ സൈസ് നോക്കി കറക്റ്റ് ആയി വാങ്ങിയത് ആണ് അതും fav കളർ…ശാന്തി ഒരു കവർ അവന്റെ കൈയിൽ കൊടുത്തു എന്നിട്ട് അവനെ തള്ളി റൂമിൽ ആക്കി…
എന്നിട്ട് എല്ലാവരും കൂടെ ടേബിൾ ഒക്കെ പിടിച്ചിട്ട് കേക്ക് ഒക്കെ എടുത്തു സെറ്റ് ചെയ്തു വയ്ക്കാനും അലങ്കരിക്കാൻ ഒക്കെ തുടങ്ങി…ആരും അവളെ മൈൻഡ് ചെയ്യാൻ പോയില്ല… ശരത് ഒന്ന് നോക്കി ചിരിച്ചു അത്ര തന്ന…അവൾ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും സുമേഷ് അവളുടെ അടുത്തേക്ക് വന്നു….
എങ്ങോട്ടാ….അല്ല ഞാൻ എന്തെങ്കിലും.
നീ ചെയ്തു തന്ന ഉപകാരങ്ങൾ തന്നെ അതികം ആണ് അതുകൊണ്ട് ഇനിയും സഹായിക്കരുത്….ഇന്ന് നല്ലൊരു ദിവസംആയിട്ട് അവന്റെ മൂഡ് കളയാൻ ആയിട്ട് നിൽക്കരുത്……സുമേഷ് പറഞ്ഞത് കേട്ട് ഭദ്രക്ക് വല്ലാത്ത സങ്കടം തോന്നി.
നീ പറ്റിയാൽ ഈ കേക്ക് കട്ട് ചെയ്യുന്ന സമയത്തു ഈ പരിസരത്ത് വരാതെ ഇരുന്നാൽ അത്രയും സന്തോഷം…ശാന്തി കൂടെ പറഞ്ഞതും അവൾ എല്ലാവരെയും നോക്കിയിട്ട് മുറിയിലേക്ക് കയറി ഡോർ അടച്ചു….
എന്താ ഡാ നിങ്ങൾ രണ്ടും കൂടെ പറഞ്ഞത്…. അവൾ അവന്റെ ഭാര്യ അല്ലെ……വിഷ്ണു.
ഭാര്യ….. നീ നിന്റെ കാര്യം നോക്ക് വിഷ്ണു കൂടുതൽ സ്നേഹമൊന്നും വേണ്ട അവളോട്….. ഇന്ന് എങ്കിലും അവൻ ഹാപ്പി ആയിട്ട് ഇരിക്കട്ടെ……..
ഡാ അവന് അവളെ ഇഷ്ടമാണല്ലോ…..അപ്പോഴേക്കും കാശി ഇറങ്ങി വന്നു.
എങ്ങനെ ഉണ്ട്…അവൻ ചിരിയോടെ ചോദിച്ചു.
കൊള്ളാം നന്നായിട്ടുണ്ട്…. വാ കേക്ക് കട്ട് ചെയ്യാം…ശാന്തി വന്നു അവന്റെ കൈയിൽ പിടിച്ചു.
കാശി ചിരിയോടെ പോയി കേക്ക് കട്ട് ചെയ്തു ആദ്യത്തെ പീസ് ശരത്തിനു കൊടുത്തു പിന്നെ എല്ലാവരും അവന് കൊടുത്തു അവനും തിരിച്ചു കൊടുത്തു…മുറിയിൽ ഇരുന്നു ഭദ്ര എല്ലാം കേൾക്കുന്നുണ്ടായിരുന്നു അവളെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഒന്ന് തിരക്കുക പോലും ചെയ്യാതെ കേക്ക് മുറിച്ചപ്പോൾ അവൾക്ക് കുറച്ചു കൂടെ സങ്കടമായ്….
കാശി ഭദ്രക്ക് കേക്ക്……വിഷ്ണു
എന്തിന് അതിന്റെ ആവശ്യം ഒന്നുല്ല…. കേക്ക് കട്ട് ചെയ്യാൻ നേരത്ത് അവൾ പുറത്തേക്ക് പോലും വന്നില്ലല്ലോ അപ്പൊ അതിന്റെ ആവശ്യം ഒന്നുല്ല….കാശിയുടെ മറുപടി കേട്ട് എല്ലാവരും പരസ്പരം നോക്കി പുഞ്ചിരിച്ചു വിഷ്ണു മാത്രം ദേഷ്യത്തിൽ നോക്കി.
കാശി അവള് നിന്റെ ഭാര്യ അല്ലെ ഡാ അപ്പൊ പിന്നെ അവളെ വിളിക്കാതെ നീ കേക്ക് കട്ട് ചെയ്തത് തെറ്റ് അല്ലെ…….വിഷ്ണു വീണ്ടും പറഞ്ഞു.
വിഷ്ണുയേട്ടന് എന്താ അവളോട് ഇത്ര സ്നേഹം…. ഇവിടെ കേക്ക് കട്ടിങ് ഉണ്ട് എന്ന് അറിഞ്ഞു തന്നെ അല്ലെ അവൾ അകത്തു കയറി കതക് അടച്ചത്……..ശാന്തി.
നിങ്ങൾ എന്റെ ബര്ത്ഡേ ആഘോഷിക്കാൻ തന്നെ അല്ലെ വന്നത്…. കഴിഞ്ഞ രണ്ടു മൂന്ന് വർഷം ആയിട്ട് നമ്മൾ മാത്രമെ ഉള്ളു ആഘോഷിക്കാൻ അത് അങ്ങനെ തന്ന മതി ഈ പ്രാവശ്യം മാത്രം ഒരു പുതുമ വേണ്ട………അത് കൂടെ കേട്ടതും ഭദ്രയുടെ കണ്ണുകൾ അവളെ ചതിച്ചു…..
ശരി ആണ് അവൻ എന്നെ പ്രതികാരം ചെയ്യാൻ അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത് അപ്പൊ പിന്നെ ഇതൊക്കെ അതിന്റെ ഭാഗമല്ലേ…. ഞാൻ വേദനിക്കുന്നത് അല്ലെ അവന് കാണേണ്ടത്………ഭദ്ര സ്വയം പറഞ്ഞു.
അവൾ പുറത്തേക്ക് ഇറങ്ങി കണ്ണൊക്കെ തുടച്ചു…
അപ്പോഴേക്കും അവിടെ കാശിയും ശാന്തിയും ചേർന്നു നിന്ന് പലപോസ്സിലും സെൽഫി എടുക്കുവായിരുന്നു അവൾ അത് ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി…
അവൻ വണ്ടിയുടെ കീ എടുത്തു വരുമ്പോൾ ഭദ്ര അവനെ ഒന്ന് നോക്കി.
കാശി നമ്മൾ വരാൻ ലേറ്റ് ആകില്ലേ അപ്പൊ പിന്നെ ഭദ്ര ഇവിടെ ഒറ്റക്ക്……വിഷ്ണു വീണ്ടും തുടങ്ങി.
നിനക്ക് എന്താ ഡാ അവളെ കെട്ടി കൂടെ പൊറുപ്പിക്കാൻ വല്ല മോഹവും ഉണ്ടോ കുറെ നേരമായി തുടങ്ങിയിട്ട്… സുമേഷ് ദേഷ്യത്തിൽ അവന്റെ നേരെ തിരിഞ്ഞു.
ഞാൻ നിങ്ങളോട് പറഞ്ഞു അവൾ എനിക്ക് ആരാ എന്നും ഞാൻ എന്തിനാ അവളെ കെട്ടിയത് എന്നും അപ്പൊ പിന്നെ എനിക്ക് ഇല്ലാത്ത സങ്കടം ഒന്നും ആർക്കും വേണ്ട. കാശി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി പിന്നെ എന്തോ ഓർത്തത് പോലെ അകത്തേക്ക് കയറി വന്നു…
ഞാൻ വരാൻ വൈകും വേണേൽ വല്ലതും ഉണ്ടാക്കി കഴിച്ചു കിടന്നോ……അതും പറഞ്ഞു അവൻ മുന്നോട്ട് പോയി.
കാശി…..അവൻ പോകാൻ തുടങ്ങിയതും ഭദ്ര അവന്റെ കൈയിൽ കയറി പിടിച്ചു.
എന്താ ഡി……അവൻ ദേഷ്യത്തിൽ ചോദിച്ചു.
Happy birthday…..ഞാൻ ഒരിക്കലും എന്റെ ശത്രുക്കളുടെ വിഷ് സ്വീകരിക്കില്ല പ്രതേകിച്ചു നിന്റെ……അവളുടെ കൈ തട്ടി മാറ്റി അവൻ പോയി…… അവർ എല്ലാവരും പോകുന്നത് ഭദ്ര നോക്കി നിന്നു……..
(ഇവൻ ശെരിക്കും അന്യൻ ആണ് ഗൂയ്സ് നിങ്ങൾക്ക് ഒപ്പം ഞാനും ഇപ്പൊ ആ സത്യം അറിഞ്ഞു..)
കാശിയും ഫ്രണ്ട്സും നേരെ പോയത് ശരത്തിന്റെ വീട്ടിലേക്ക് ആയിരുന്നു അവിടെ ശരത്തിന്റെ അമ്മ അവർക്ക് വേണ്ടി സദ്യ ഒരുക്കുന്നുണ്ടായിരുന്നു എല്ലാവരും അതിൽ ചേർന്നു…
ഭദ്ര അവൻ പോയി കഴിഞ്ഞു അവൻ അടച്ചു പൂട്ടി വച്ചിരിക്കുന്ന ആ അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് കയറാൻ തീരുമാനിച്ചു
ഭദ്ര ആ മുറിയുടെ താക്കോൽ തപ്പി അവന്റെ മുറിയിൽ കയറി മേശയിൽ തപ്പാൻ തുടങ്ങിയതും പുറത്ത് കാശിയുടെ വണ്ടിയുടെ ശബ്ദം കേട്ടു…..ഭദ്ര ഞെട്ടികൊണ്ട് പുറത്തേക്ക് ഇറങ്ങി……
പക്ഷെ അകത്തേക്ക് കയറി വന്നത് കാശി ആയിരുന്നില്ല…
തുടരും….