ധ്രുവം, അധ്യായം 131 – എഴുത്ത്: അമ്മു സന്തോഷ്

“ശരിക്കും എന്ത് മാത്രം നെല്പാടങ്ങളാണ് അല്ലെ?

ചുറ്റും നോക്കിയിട്ട് ജയറാം ദുർഗയോട് പറഞ്ഞു

“ഹരിത ഗ്രാമം അങ്ങനെ ആണ് ചെക്കാടിയെ വിളിക്കുക. നെല്ല് ധാരാളം വിളയുന്ന സ്ഥലം ആണ്. നോക്ക് എന്ത് രസാണെന്ന് പക്ഷെ ഒറ്റ പ്രോബ്ലം കാട് ചുരുങ്ങിയത് കൊണ്ട് മൃ- ഗങ്ങൾ ഇങ്ങോട്ട് വരും. നെല്ല് വിതച്ചു കഴിഞ്ഞ് ദേ കാണുന്ന ഏറ് മാടത്തിൽ ആണ് ആൾക്കാർ ഫുൾ ടൈം ഉണ്ടാവുക. വിളവ് എടുക്കുന്ന വരെ. ദേ അതാണ് കർണാടക ബോർഡർ. പണ്ട് ഈ കബനി നദിയുടെ കുറുകെ ഈ പാലം ഇല്ലായിരുന്നു. അന്ന് ചങ്ങാടത്തിലും വള്ളത്തിലും ഒക്കെ ആണ് പോയി കൊണ്ട് ഇരുന്നത്. ഇപ്പൊ കുറച്ചു കൂടി സൗകര്യം ആയി “അർജുൻ പറഞ്ഞു കൊണ്ട് ഇരുന്നു

“നദി ഉള്ളത് കൊണ്ടാവും കൃഷി അല്ലെ”

“ഹേയ് ഈ നദി വെള്ളപ്പൊക്കം വരുമ്പോൾ കുറെ ആൾക്കാരുടെ വീടും കൃഷിയും നശിപ്പിക്കും. പിന്നെ ചൂട് സമയം വരുമ്പോൾ വെള്ളം ഒട്ടും ഉണ്ടാവുകയുമില്ല. വലിയ പ്രയോജനം ഒന്നുമില്ല. കർണാടകക്കാർക്ക് ആണ് പ്രയോജനം.”

“നീ നല്ലോണം പഠിച്ചിട്ടുണ്ടല്ലോ.”

അർജുൻ ഒന്ന് ചിരിച്ചു

അവർ നോക്കി നിൽക്കെ ഒരു ആന റോഡ് ക്രോസ്സ് ചെയ്തു പോയി

“ഒറ്റ കൊമ്പൻ ആണ്. മുന്നിൽ പെട്ടാൽ തീർന്നു “

അവൻ മൊബൈലിൽ. അത് എടുത്തു

“നിങ്ങൾ നിൽക്കുവാണെങ്കിൽ നാളെ സഫാരി പോകാം. കാടിനകത്തു കൂടി കൊണ്ട് പോകും. മൃ- ഗങ്ങൾ ഒക്കെ പോകുന്ന കാണാം “

“ഇല്ലടാ പോകണം. രാവിലെ തിരിക്കണം”

തിരിച്ചു പോരുമ്പോൾ മഞ്ഞു വീണു തുടങ്ങിയിരുന്നു

ദുർഗയ്ക്ക് തണുത്തു

ജയറാം അവരെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു. കുറെ പിന്നിലായി അർജുന്നും കൃഷ്ണയും.

വീടത്തുമ്പോൾ കാളി കാത്തു നിൽപ്പുണ്ട്

“ഞാൻ എത്ര നേരമായി നോക്കി നിൽക്കുന്നു. രാവിലെ എത്തിക്കാൻ പറ്റിയില്ല. പശു കലം ചവിട്ടി മറിച്ചു “

“അത് സാരമില്ല. കുറച്ചു പാല് ഉണ്ടായി രുന്നു. “

കൃഷ്ണ കുപ്പി വാങ്ങി അടുക്കളയിൽ പോയി. അവൾ പാല് കാച്ചി

“അപ്പുവേട്ടന് ബൂസ്റ്റ്‌ ഇട്ട പാല് കൊടുക്കും രാവിലെയും വൈകുന്നേരവും വലിയ ഇഷ്ടാണ് ആൾക്ക് ഇത് “

ഒരു വലിയ ഗ്ലാസിൽ പാലില് ബൂസ്റ്റും പഞ്ചസാരയും ചേർത്ത് ഇളക്കി കൃഷ്ണ

പുറത്തു അർജുൻ അവനെ അച്ഛന് പരിചയപ്പെടുത്തി

“അച്ഛാ ഇതാണ് കാളി “

ജയറാം ഒന്ന് പുഞ്ചിരിച്ചു

“നാട്ടിൽ നിന്ന് വരുവാണോ? സ്ഥലം ഒക്കെ കാണിച്ചോ? എത്ര ദിവസം ഉണ്ട്?”

“നാളെ രാവിലെ പോകും.”

“അയ്യോ നാളെ പോകുമോ.? ഒന്നും കണ്ടു കാണില്ലായിരിക്കും. ചേട്ടൻ എന്തിനാ അച്ഛനെയും അമ്മയെയും രാവിലെ തന്നെ പറഞ്ഞു വിടുന്നത് “

“ഞാൻ പറഞ്ഞു വിടുന്നതല്ലേ…അവർക്ക് പോകണം. രണ്ടു പേരും ഡോക്ടർമാരാണ്. ജോലിയുണ്ട് “

കാളി കണ്ണ് മിഴിച്ചു നിന്ന് പോയി

ജയറാം പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി

“ഇതെന്താ ചേട്ടാ മൊത്തം ഡോക്ടർമാർ ആണല്ലോ. ചേട്ടൻ മാത്രം എന്താ കച്ചവടം ആയി പോയത്. പഠിക്കാൻ പോയ സമയം പഠിച്ചില്ല അല്ലെ?”

അർജുൻ പൊട്ടിച്ചിരിച്ചു പോയി

കൃഷ്ണ കുപ്പി കൊണ്ട് കൊടുത്തു

“അല്ല ചേച്ചി ചേച്ചിക്ക് വല്ല ഡോക്ടർമാരേം പ്രേമിച്ചു കൂടാരുന്നോ. ഈ കച്ചവടക്കാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലന്നെ “

“ഓട്രാ..”

കൃഷ്ണ കൈ ഓങ്ങി അവൻ ചിരിച്ചു കൊണ്ട് ഓടി മാറി

“നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാം “

അവൾ ഒരു കമ്പെടുത്തു അവന്റെ പിന്നാലെ ഓടി. അവൻ ഓടി പോയി

“നീ നാളെ രാവിലെ വരുമല്ലോ. നിനക്ക് തരാം.. ഇങ്ങോട്ട് വാ “

“ഞാൻ വെറുതെ പറഞ്ഞതാ ചേട്ടൻ സൂപ്പറാ “

അവൻ ഉറക്കെ പറഞ്ഞു

അർജുൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു

“നീ എന്തിനാ അവനെ തല്ലാൻ ഓടിക്കുന്നത്? അവൻ പറഞ്ഞതിൽ കുറച്ചു കാര്യം ഉണ്ട്. ഒരു ഡോക്ടർ ആയിരുന്നു എന്റെ കൊച്ചിന് നല്ലത്. ഇത് ഒരു തെ- മ്മാടി.”

കൃഷ്ണയുടെ മുഖം ഒന്ന് മാറി

ജയറാം അങ്ങോട്ടേക്ക് വന്ന കൊണ്ട് സംഭാഷണം നീണ്ടില്ല

രാത്രി

കൃഷ്ണ വന്നു കിടന്നു പുതപ്പ് വലിച്ചു മൂടി തിരിഞ്ഞു കിടന്നു

“എടി പിണങ്ങിയോ”

“എനിക്ക് ഉറക്കം വരുന്നു. ക്ഷീണം ഉണ്ട്. ലൈറ്റ് ഓഫ്‌ ചെയ്യ് “

ഗൗരവത്തിൽ ആണ്. അർജുൻ അവൾ പറഞ്ഞത് അനുസരിച്ചു. ചിലപ്പോൾ വായിൽ നിന്ന് എന്തെങ്കിലും വരും. വന്ന പിന്നെ ദൈവമേ. അവൻ മെല്ലെ കൈ അവളുട മുകളിൽ വെച്ച് ഒന്നെത്തി നോക്കി

“കൈ എടുക്ക്. ഉറക്കം വരുന്നു “

“എടി കഷ്ടം ഉണ്ടെടി പിണങ്ങല്ലേ “

“പിണക്കമൊന്നുമില്ല. ഉറക്കം വരുന്നു അത്രേ ഉള്ളു “

അവൾക്ക് വിഷമം ഉണ്ട്. കാണിക്കാഞ്ഞിട്ടാണ്. അവൻ മെല്ലെ മാറി കിടന്നു. ഇരുട്ടിലേക്ക് നോക്കി

എപ്പോഴോ അവന്റെ കണ്ണുകൾ നിറഞ്ഞു. അർജുൻ എഴുന്നേറ്റു ജനലിലൂടെ നോക്കി നിന്നു. ജീവനാണ് അവൾക്ക് തന്നെ

മറ്റൊന്നിനെ കുറിച്ചും അവൾ ചിന്തിക്കുന്നില്ല. എന്നാൽ പോലും ഇടക്ക് താൻ പറയുന്ന വാചകം അവൾക്ക് വേദന ഉണ്ടാക്കും. ചിലപ്പോൾ അവളുടെ വയറ്റിൽ ഇപ്പൊ തന്റെ കുഞ്ഞ് ഉണ്ടെങ്കിലോ

അവൻ ഞെട്ടലോടെ അവളെ തിരിഞ്ഞു നോക്കി. ഉറങ്ങിയിട്ടൊന്നുമില്ല. അവനു അറിയാം അത്. അവൻ മെല്ലെ അവൾക്ക് അരികിൽ ചെന്ന് കിടന്നു. മെല്ലെ ആ കവിളിൽ ഒരുമ്മ കൊടുത്തു. അവന്റെ കണ്ണുനീർ അവളുട കവിളിൽ പുരണ്ടു

കൃഷ്ണ പെട്ടെന്ന് തടവി നോക്കി. പിന്നെ ലൈറ്റ് ഇട്ടു

അർജുന്റെ കണ്ണ് നിറഞ്ഞത് കണ്ടു

സങ്കടത്തിൽ അവൾ ആ മുഖം മാറിൽ ചേർത്ത് ഉമ്മ കൊടുത്തു

“എന്നോട് പിണങ്ങിയ ഞാൻ ഇല്ലെടി “

അവന്റെ ശബ്ദം ഇടറിപ്പോയി

കൃഷ്ണ അൽപനേരം സ്തംഭിച്ചു പോയി

“അപ്പുവേട്ടാ എന്താ ഇത്?”

“അറിയില്ല. എന്റെ വായിൽ നിന്ന് ചിലപ്പോൾ..നീ എന്നോട് പിണങ്ങല്ലേ…അകൽച്ച പോലെ കാണിക്കരുത്. എനിക്ക് ആരാടി ഉള്ളത് വേറെ?”

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി

“നീ മാത്രേ ഉള്ളു…നീ മാത്രം..”

അവൻ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു. കൃഷ്ണ അവനെ പൊതിഞ്ഞു പിടിച്ചു

“എങ്ങനെ ആണെടി പിണങ്ങിയ ഉറക്കം വരുന്നേ നിനക്ക്? എന്റെ നെഞ്ചിൽ കല്ല് കയറ്റി വെച്ച പോലെയാ. ദുഷ്ട ആണെടി നീ “

അവൻ തിരിഞ്ഞു കിടന്നു

“നിനക്ക് സ്നേഹം ഇല്ല. വെറുതെ ആണ് എല്ലാം “

കൃഷ്ണ ആ മുഖം തന്റെ നേരെ തിരിച്ചു

“ഞാൻ പറയട്ടെ അപ്പുവേട്ടാ. അപ്പുവേട്ടന് ഞാൻ വേണ്ടാരുന്നു
വേറെ കുറച്ചു കൂടി പണമുള്ള ഒരു പെണ്ണിനെ മതിയാരുന്നു എന്ന്. എപ്പോഴും ഞാൻ അങ്ങനെ കുത്തി പറഞ്ഞു നോക്കട്ടെ അപ്പൊ മനസിലാകും ഉണ്ടാകുന്ന വിഷമം. എത്ര വർഷം ആയി നമ്മുടെ സ്നേഹം. അറിയോ. അഞ്ചു വർഷം..ഒന്നുംരണ്ടുമല്ല അഞ്ചു വർഷം കഴിഞ്ഞു. ഇപ്പോഴും പറയുകയാണ് എനിക്ക് ചേരില്ല എന്ന്..എനിക്ക് അല്ലെ അത് തോന്നേണ്ടത്? ഞാൻ അല്ലെ ദരിദ്ര? ഞാനല്ലേ അപ്പുവേട്ടന്റെ സ്റ്റാറ്റസ്നു മുന്നിൽ ഒന്നുമല്ലാത്തവൾ
ഞാനല്ലേ വെറും പുഴുവിനെ പോലെ “

കൃഷ്ണ നിർത്തി..പിന്നെ കരഞ്ഞു കൊണ്ട് തിരിഞ്ഞു. അർജുൻ നടുങ്ങി പോയി

” ഞാൻ അല്ലെ ഒന്നുല്ലാത്തവള്.. ഇപ്പൊ തോന്നുണ്ടാകും വേണ്ടാരുന്നു ന്ന്. അതാ ഇങ്ങനെ മാറ്റി പറയണത്.. വർഷം കഴിയും തോറും മടുക്കും അല്ലെ അപ്പുവേട്ടാ “

അർജുൻ ആ വാ പൊത്തി നെഞ്ചോട് ചേർത്ത് അമർത്തി പിടിച്ചു

“മിണ്ടരുത് ഇതിൽ ഭേദം നീ എന്നെ കൊന്നു കളയുന്നതാ…”

കൃഷ്ണ കുതറി

“എനിക്ക് സ്നേഹം ഇല്ലല്ലേ. ഞാൻ ദുഷ്ട ” അവൾ അവനെ നോക്കി കിടന്നു

“എങ്ങനെ അപ്പുവേട്ടന് അത് പറയാൻ തോന്നണേ…. ഉം?”

അർജുൻ ആ ചുണ്ടിൽ അമർത്തി ചുംബിച്ചു അവളെ ചേർത്ത് പിടിച്ചു

“എന്റെ പൊന്നു മോളെ പ്ലീസ് ഡി.. പ്ലീസ്. സോറി..സോറി ഡി സോറി “

അവന്റെ സ്നേഹചുംബനങ്ങൾ പൊതിഞ്ഞപ്പോൾ അവളുടെ പിണക്കം അലിഞ്ഞു

“എന്തിനാ എന്നോട് ഇങ്ങനെ ഇടക്ക്. പറയുന്നത്?”

“എന്റെ കോംപ്ലക്സ് കൊണ്ട് “

“എന്തിനാ കോംപ്ലക്സ്?”

“നിന്നെ പോലെ ഒരാളെ ഞാൻ അർഹിക്കുന്നില്ല “

“അത് കൊണ്ട്..?”

“അറിയാതെ വന്നു പോണതാ “

“നമ്മുട മക്കൾ. ആയി കഴിഞ്ഞ്. ഇത് തോന്നുമോ.?”

അവൻ ആ കണ്ണുകളിലേക്ക് നോക്കി

“എടി മനഃപൂർവം അല്ല. സോറി ഡി “

അവൾ ഒന്ന് മൂളി. പിന്നെ അവനെ നോക്കി. അർജുൻ ലൈറ്റ് അണച്ചു

കൃഷ്ണ മെല്ലെ തിരിഞ്ഞ നെഞ്ചിൽ ചേർന്ന് കിടന്നു

“അപ്പുവേട്ടാ?”

“ഉം “

“എന്റെ മോൻ എന്താഡാ ഇങ്ങനെ?”

“അറിയില്ല “

അവൾ ആ നെഞ്ചിൽ ചുണ്ടുകൾ അമർത്തി. കഴുത്തിൽ..അർജുൻ ഉണർന്നു

കൃഷ്ണ ആ കാതിൽ മെല്ലെ കടിച്ചു

“ഡാ “

“ഉം “

“ചൂട് താ “

അവൻ അവളെ പുണർന്നു..മൂക്ക് മൂക്കിൽ ഉരസി

“മൂക്ക് തണുത്തു “

കൃഷ്ണ ചിരിച്ചു. അർജുൻ അവളെ പൊതിഞ്ഞു. ചുടു പകർന്നു. ചൂട് പകുത്തു

“കൃഷ്ണ?”

“എന്തോ “

“എന്താഡി നീ എന്നേ മനസിലാകാത്തത്? എന്ത് പറഞ്ഞാലും പിണങ്ങുന്നത് “

അവന്റെ വിരലുകൾ അവളുടെ കഴുത്തിൽ അമർന്നു

“കൊ- ല്ലട്ടേ ഞാൻ?”

കൃഷ്ണ പാതിയടഞ്ഞ കണ്ണുകളോടെ. മൂളി. അർജുൻ കഴുത്തിലേക്ക് മുഖം താഴ്ത്തി കടിച്ചുമ്മ വെച്ചു

“ഞാൻ ചിലതൊക്കെ അറിയാതെ പറഞ്ഞു പോകുന്നതാ. ചിലതൊക്കെ ഞാൻ പറഞ്ഞ പോലെ കോംപ്ലക്സ് ആണ്. വിവരമില്ലാത്ത ഒരുത്തൻ അങ്ങനെ വിചാരിച്ചു ക്ഷമിച്ചൂടെ?”

“ഇല്ല. ഇതൊന്നും ക്ഷമിക്കില്ല. അങ്ങനെ പറഞ്ഞു ശീലിക്കേണ്ട “

അവൻ ആ മാറിലേക്ക് മുഖം ചേർത്ത് വെച്ചു

“നീ ഭയങ്കര വാശിക്കാരിയാ കേട്ടോ “

അവൻ ഒന്ന് കടിച്ചു

കൃഷ്ണ പുളഞ്ഞു

അർജുന്റെ ഉടലിനു തീ പിടിച്ചു. അവന്റെ വിരലുകൾ അവളിലൂടെ ഭ്രാന്ത് പിടിച്ചു തിരഞ്ഞു നടന്നു. കൃഷ്ണ അവന്റെ ചലനങ്ങളിൽ തളർന്നു പോയി. അവളെ ഉമ്മകൾ കൊണ്ട് പൊതിയുമ്പോൾ അവൻ ഒരായിരം തവണ അവളുടെ പേര് മന്ത്രിച്ചു കൊണ്ടിരുന്നു

ഒടുവിൽ വേർപെട്ട് ആ മുഖത്തേക്ക് നോക്കി അർജുൻ

“ദേഷ്യം മാറിയോ?”

അടക്കി ചോദിച്ചു. കൃഷ്ണയുടെ കണ്ണ് നിറഞ്ഞൊഴുകി

“പറയ്…. ദേഷ്യം മാറിയോന്ന് “

“പോടാ “

അവൾ കണ്ണുകൾ പൂട്ടി

“എന്റെ ജീവനെ “

അവൻ ആ മിഴികളിൽ ഉമ്മ വെച്ചു

“നിന്റെ കൺപോളകൾ തണുത്തു “

“ഭയങ്കര തണുപ്പാ അപ്പുവേട്ട ഇന്ന്. എന്നേ വിറയ്ക്കുന്നു “

അവൻ അവൾക്ക് പുതപ്പായി. പിന്നെ ബ്ലാങ്കറ്റ് കൊണ്ട് മൂടി. അപ്പോഴാണ് കൃഷ്ണ ഷെഡ്ൽ ഉള്ള പൂച്ചയെയും കുഞ്ഞുങ്ങളെയും ഓർത്തത്

“യ്യോ ആ പൂച്ചകുട്ടികൾക്ക് തണുക്കുമോ.?”

“ശരിയാണല്ലോ.”അവനും അതോർത്തു

കൃഷ്ണ എഴുന്നേറ്റു. ലൈറ്റ് ഇട്ടു

പിന്നെ കട്ടിയുള്ള ഒരു ഷീറ്റ് എടുത്തു

“വാ ഒരു സെറ്റ് അപ്പ് ഉണ്ടാക്കി കൊടുക്കാം. അല്ലെങ്കിൽ. പാവം ചത്തു പോകും.”

അവർ രണ്ടു പേരും കൂടി ചെന്നപ്പോ പാവം പൂച്ചകൾ തണുത്തു വിറച്ചു കിടക്കുകയാണ്

“നോക്കിക്കേ അപ്പൻ പൂച്ചക്ക് വല്ല ഉത്തരവാദിത്തം ഉണ്ടോന്ന്.. പാവം അമ്മ പൂച്ച. എടി നമ്മൾ പെണ്ണുങ്ങൾ അല്ലെ സൂക്ഷിക്കേണ്ടത്. ആണുങ്ങളെ വിശ്വസിക്കരുത് എന്നറിഞ്ഞൂടെ?”

അവൾ പൂച്ചയോട് അങ്ങനെ പറഞ്ഞിട്ട് ഇടക്കണ്ണിട്ട് അവനെ നോക്കി

“മുറിയിലോട്ട് വാടി കാണിച്ചു തരാം “

അവൻ കാതിൽ പറഞ്ഞു

പൂച്ചകളെ ഒക്കെ കാർഡ് ബോർഡ് പെട്ടിയിൽ ആക്കി നല്ലോണം പുതപ്പു കൊണ്ട്. പൊതിഞ്ഞു വെച്ച് കൃഷ്ണ. പിന്നെ ഷെഡ് ചാരി തിരിഞ്ഞപ്പോ മുമ്പിൽ ഒരു കൂറ്റൻ കാട്ട്പ- ന്നി

“അപ്പുവേട്ടാ..”

അവൾ പേടിയോടെ അവനെ പിടിച്ചു

“പ- ന്നി”

അത് അവളെ നോക്കി നിൽക്കുകയാണ്

അർജുൻ പെട്ടെന്ന് അവളുടെ മുന്നിൽ കയറി നിന്ന് മറച്ചു അവളെ. പ- ന്നി കുത്താൻ മുന്നിട്ടാഞ്ഞതും
അതിനേക്കാൾ വേഗത്തിൽ അർജുൻ മുന്നോട്ടാഞ്ഞത് കണ്ടു കൃഷ്ണ ഉറക്കെ നിലവിളിച്ചു

പ- ന്നിയേയും കൊണ്ട് പിന്നിലേക്ക്…

അവൾ അലറി വിളിച്ചു

പ- ന്നി അവനെ കുടഞ്ഞെറിഞ്ഞ് അവളുടെ നേരേ കുതിക്കുന്നു. ആ നിമിഷം  അർജുന്റെ കയ്യിൽ കത്തി കണ്ട് അവൾ ഞെട്ടിപ്പോയി

എവിടെ നിന്ന്?

അവൻ പ- ന്നിയുടെ കഴുത്തറുക്കുന്നത് കണ്ട് കൃഷ്ണ ഒന്നുടെ നിലവിളിച്ചു. ജയറാമും ദുർഗയും നിലവിളി കേട്ട് പുറത്തേക്ക് വന്നു

“അവിടെ…”കൃഷ്ണ കൈ ചൂണ്ടി

അർജുൻ പ- ന്നിയുടെ മുകളിൽ നിന്ന് എഴുന്നേറ്റു വന്നു. അവന്റെ കയ്യിൽ നിന്ന് രക്തം ഇറ്റ് വീണു കൊണ്ട് ഇരുന്നു

കയ്യിൽ കത്തി. പ- ന്നി ച- ത്തു കഴിഞ്ഞു

അതിന്റെ കഴുത്ത് പാതി അറ്റ് പോയി. എന്നിട്ടും കലി തീരാഞ്ഞ് അർജുൻ അതിനെ പലതവണ കുത്തിയത് കൃഷ്ണ കണ്ടു. കൃഷ്ണ വിറച്ചു കൊണ്ട് ജയറാമിനെ കെട്ടിപ്പിടിച്ചു

“അർജുൻ.” ജയറാം ഉറക്കെ വിളിച്ചു

“ഇവളെ കു- ത്താൻ വന്നതാ… വിടുമോ ഞാൻ?”

അർജുന്റെ ശബ്ദം പരുക്കനായി

“ഈശ്വര!”

ദുർഗ നിലവിളിച്ചു പോയി

“ചത്തോ?”

“yes. finished “അർജുൻ പറഞ്ഞു

“ഇതിനെ ഒക്കെ കൊ’ ന്നാൽ ശിക്ഷ ഇല്ലേ അർജുൻ?”

ജയറാം ചോദിച്ചു പോയി.

” it is justified if a person kills or hurts an animal in case of any imminent danger i.e. posed by the animal to the person or to any other person or to the belongings of the person.”

അർജുൻ ഒന്ന് ചിരിച്ചു

“നമ്മളെ കൊ- ല്ലാൻ ഒരുത്തൻ വന്നാൽ തിരിച്ചു കൊ- ല്ലുന്നത് ജസ്റ്റിഫൈഡ് ആണെന്ന്. സെൽഫ് ഡിഫെൻസ്. അത് മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും.അതാണ് നിയമം സിമ്പിൾ.   “

പിന്നെ അവരോട് അകത്തു കയറി പൊക്കോളാൻ. പറഞ്ഞു. കൃഷ്ണയോട് ഫോൺ എടുത്തു കൊണ്ട് വരാനും.

കൃഷ്ണ ഫോൺ എടുത്തു കൊടുത്തു

“മോളു. പോയി കിടന്നോ.. പത്തു മിനിറ്റ് ഏട്ടൻ വരും “

കൃഷ്ണ അങ്ങനെ തന്നെ നോക്കി നിന്നു. അവന്റെ ദേഹം മുഴുവൻ ചോര. മുഖം മുഴുവൻ ചോര. കൃഷ്ണ അത് തുടയ്ക്കാൻ കൈ ഉയർത്തി

“വേണ്ട കുഞ്ഞിന്റെ കയ്യിൽ പറ്റും പോയി കിടന്നോ ഇപ്പൊ വന്നേക്കാം “

അവൾ തലയാട്ടി

വലിയൊരു പ- ന്നി. അർജുൻ അതിന്റെ പകുതി പോലുമില്ല. തന്നെ ആക്രമിക്കാൻ വന്നതാണ് അത്. തനിക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയുമോ അവൻ?

കൃഷ്ണയുടെ കണ്ണ് നിറഞ്ഞൊഴുകി

എന്തൊരു സ്നേഹം ആണിത്!

അവളാ മുഖം നോക്കി നിന്നു

“മോള് പൊക്കോടി. ഞാൻ നമ്മുടെ സെക്യൂരിറ്റി ടീമിനെ ഒന്ന് വിളിക്കട്ടെ. അവന്മാർ ഇതിനെ കൊണ്ട് കളഞ്ഞോളും “

അവൻ അവളെയകത്താക്കി വാതിൽ ചാരി

തുടരും….

Leave a Reply

Your email address will not be published. Required fields are marked *