താലി, ഭാഗം 37 – എഴുത്ത്: ലക്ഷ്മി ശ്രീനു

ഭദ്ര ഞെട്ടി അവൻ പോയ വഴിയേ നോക്കി…… പിന്നെ എന്തോ ഓർത്തത് പോലെ അവന്റെ പിന്നാലെ ഇറങ്ങി പോയി……..

കാശി എവിടെ…..

ദേ കാശിയേട്ടൻ അങ്ങോട്ട്‌ ഇറങ്ങി…..ഭദ്ര പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ നല്ല മഴ ആണ് കാശി കാറിന്റെ അടുത്ത് എത്തിയിരുന്നു…. ഭദ്ര ആ മഴ നനഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പോയി….

കാശി…… അവന്റെ കൈയിൽ പിടിച്ചു നിർത്തി……

നിനക്ക് എന്താ ഡി ഭ്രാന്ത് ആയോ ഈ മഴ നനയാൻ…..അവൻ കുട അവൾക്ക് കൂടെ പിടിച്ചു കൊടുത്തു.

നീ പറഞ്ഞതിന്റെ അർത്ഥം എന്താ……ഭദ്ര അവന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ആണ് ചോദ്യം…

എന്തിന്റെ അർത്ഥം എന്താ എന്ന്…..കാശി മനസ്സിലാകാത്ത പോലെ ചോദിച്ചു.

കാശി നിനക്ക് അറിയാം ഞാൻ എന്താ ചോദിക്കുന്നതെന്ന്…. പറയ്…. ഞാൻ അനാഥ അല്ല എന്ന് നീ പറഞ്ഞത് എന്തുകൊണ്ട……

നിനക്ക് ഇപ്പൊ ഒരു അവകാശി ഉണ്ട് ഈ ഞാൻ അത് ആണ് ഞാൻ ഉദ്ദേശിച്ചത്…..

എന്റെ മുഖത്ത് നോക്കി പറ കാശി…… നീ കള്ളം പറയുവാ നിന്റെ കണ്ണിൽ അത് വ്യക്തമാണ്…..അവന്റെ മുഖത്ത് കൈ ചേർത്ത് പറഞ്ഞു.

ഭദ്രക്ക് എന്തോ പെട്ടന്ന് തനിക്ക് ആരൊക്കെയോ ഉള്ളത് പോലെ ഒരു ഫീൽ…. അതുകൊണ്ട് തന്നെ കളിപ്പാട്ടം കിട്ടാത്ത ഒരു കുട്ടിയുടെ വാശി പോലെ അവനെ കൊണ്ട് പറയിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഭദ്ര……

കാശി സത്യം പറയ്….. നിനക്ക് എന്റെ അച്ഛനെയും അമ്മയെയും അറിയോ…അവളുടെ ആകാംഷ ആ ഇരുട്ടിലും തെളിഞ്ഞു കാണാമായിരുന്നു….

എനിക്ക് ആരെ കുറിച്ചും ഒന്നും അറിയില്ല….. നിനക്ക് ഒരു അവകാശിയെ ഉള്ളു ഇന്ന് ഈ ഭൂമിയിൽ അത് ഞാൻ ആണ് ഞാൻ മാത്രം……കാശി അവളെ പിടിച്ചു തള്ളി കാറിലേക്ക് കയറി പോയി……. ഭദ്രക്ക് അപ്പോഴും അവൻ പറഞ്ഞത് വിശ്വസിക്കാൻ ആയില്ല ആരോ ഒരാൾ തനിക്ക് ഉണ്ട് എന്ന് മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു…..

കാശി പോയിട്ടും ഒരുപാട് സമയം മഴ നനഞ്ഞിട്ട് ആണ് ഭദ്ര അകത്തേക്ക് കയറി പോയത്…..

അഹ് ഇത് കൊള്ളാം നിങ്ങൾ ഭാര്യയും ഭർത്താവും കൂടെ ഇത് എന്താ പരിപാടി ഒരാൾ നനഞ്ഞു വരുന്നു തിരിച്ചു കുടയും കൊണ്ട് പോകുന്നു അടുത്ത ആള് നനഞ്ഞ കോഴി ആയി കയറി വരുന്നു……കാവേരി ചിരിച്ചു കൊണ്ട് പറഞ്ഞു ഭദ്ര അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി…

ഭദ്ര നനഞ്ഞ വേഷം പോലും മാറാതെ അവിടെ ഇരുന്നു അവൾക്ക് അവന്റെ വാക്കുകളിൽ എന്തോ ഒരു പ്രതീക്ഷ തോന്നി…… ആരോ തനിക്ക് സ്വന്തമെന്ന് പറയാൻ ഉള്ളത് പോലെ…..

ഭദ്ര എന്തൊക്കെയോ ആലോചിച്ചു ഉറപ്പിച്ചു അവിടെ തന്നെ ഇരുന്നു ഉറങ്ങി….

കാശിയുടെ അവസ്ഥയും മറിച്ചു ആയിരുന്നില്ല….. അവളോട് അപ്പോഴത്തെ അവസ്ഥയിൽ പറഞ്ഞു പോയത് ആണ്……. പെണ്ണ് അത് മനസ്സിൽ വച്ച് വീണ്ടും വന്നു ചോദിക്കും എന്ന് കരുതിയില്ല……!

കാശി അവളുടെ ബാഗിൽ നിന്ന് വീണു പോയ ഡയറി ഒരിക്കൽ വായിച്ചിരുന്നു അതിൽ അവളുടെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു……. പക്ഷെ ആ ഡയറി ഭദ്ര വായിച്ചിട്ടില്ല എന്ന് കാശിക്ക് അവളുടെ ഇന്നത്തെ ചോദ്യത്തിൽ നിന്ന് മനസിലായി……..പക്ഷെ കാശിക്ക് ഒരു അപത്തം പറ്റിയിരുന്നു കാശി ആ ഡയറി തിരിച്ചു അവളുടെ ബാഗിൽ തന്നെ വച്ചിരുന്നു… അത് വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു…… അവൾ അവരെ തിരക്കി പോയാൽ…..

അവൾ സ്വന്തം മുറപ്പെണ്ണ് ആണെന്ന് അറിഞ്ഞതും അപ്പോഴായിരുന്നു…. പണ്ട് വീട്ടിൽ നിന്ന് മുത്തശ്ശൻ ഇറക്കി വിട്ടു പടിയടച്ചു പിണ്ഡം വച്ച ഇന്ദുജവർമ്മയുടെയും ജോൺസാമൂവലിന്റെയും രണ്ടുമക്കളിൽ ഒരാൾ ആണ് ശ്രീഭദ്ര ഒരാൾ കൂടെ ഉണ്ട് ശ്രീദുർഗ്ഗ…..അത്രയും മാത്രം ആണ് ആ ഡയറിയിൽ ഉണ്ടായിരുന്ന വിവരം അവർ എവിടെ ആണെന്നോ ജീവനോടെ ഉണ്ടോ എന്നോ ഒന്നും ഒന്നും അറിയില്ല എല്ലാം കണ്ടു പിടിക്കണം അതിന് വേണ്ടി ആണ് ഓർഫനെജിലേക്ക് പോയതും അന്ന് വരാൻ വളരെ വൈകിയതും ഒക്കെ….
കാശി ഓരോന്ന് ആലോചിച്ചു ആലോചിച്ചു ഡ്രൈവ് ചെയ്തു വീട്ടിൽ എത്തുമ്പോൾ കുറച്ചു വൈകിയിരുന്നു….

****************

പിറ്റേന്ന് രാവിലെ ഭദ്ര എണീറ്റപ്പോൾ വല്ലാത്ത ഒരു ഉന്മേഷം അവളിൽ ഉണ്ടായിരുന്നു വല്ലാത്ത ഒരു ചിരിയും അവളിൽ നിറഞ്ഞിരുന്നു……

കാവേരി ഭദ്രയോട് ഒപ്പം ആണ് സ്കൂളിലേക്ക് തിരിച്ചത്…. പോകുന്ന വഴി പതിവ് ഇല്ലാത്ത സന്തോഷത്തിൽ ആയിരുന്നു ഭദ്ര…… ഓഫീസിൽ എത്തുമ്പോൾ ആദ്യം അവൾ കണ്ടത് ഹരിയെ ആയിരുന്നു….. അവനെ കണ്ടപാടെ ചിരിയോടെ അവന്റെ അടുത്തേക്ക് പോകും…..

ഗുഡ് മോർണിംഗ് ഏട്ടാ……അവളുടെ ഏട്ടാ വിളി ഹരിയിൽ ഒരു പുഞ്ചിരി വിരിക്കും….

ഗുഡ് മോർണിംഗ് ഭദ്രകുട്ടി…..അവൻ അവളുടെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു….

അല്ല എന്താ ഇന്ന് ഒരു ഏട്ടൻ വിളി…..

കാശി എന്റെ ഭർത്താവ് അല്ലെ അവൻ അംഗീകരിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ഒക്കെ എന്റെ ബന്ധുക്കൾ അല്ലെ…..അവൾ ചിരിയോടെ പറഞ്ഞു…. എന്തോ അവളുടെ നിഷ്കളങ്കമായ സംസാരം ഹരിക്ക് ഒരു വാത്സല്യം തോന്നി….

രണ്ടുപേരും കൂടെ ഒരുമിച്ച് അകത്തേക്ക് കയറി അപ്പോഴാണ് ശിവ അവിടെ ഇരിക്കുന്നത് ഭദ്ര കണ്ടത്…… അവളെ കണ്ടു ഭദ്ര ഹരിയുടെ അടുത്ത് നിന്ന് നീങ്ങി നടന്നു പെട്ടന്ന് ഉള്ള അവളുടെ മാറ്റം ഹരിക്ക് മനസ്സിലായില്ല…..

ഓഹോ അപ്പൊ നിന്നെ ഇവിടെ വല്യച്ഛൻ നിയമിച്ചു കഴിഞ്ഞോ നേരത്തെ……ഭദ്രയെ കണ്ടതും ശിവ ചാടിതുള്ളി അവളുടെ അടുത്തേക്ക് വന്നു….

ചേച്ചി……..

ചേച്ചിയോ….. ആരുടെ ചേച്ചി……ശിവ അവളോട് ചൂട് ആയി….

ശിവ ഇത് ഓഫീസ് ആണ്…കാശി വരുന്നുണ്ട് ഇങ്ങോട്ടു…..നിന്നെ ഇങ്ങോട്ടു അവൻ വിളിച്ചത് എന്തിനാണ്…….ഹരി ഗൗരവത്തിൽ ചോദിച്ചതും ശിവ ഒന്ന് അടങ്ങി…….

സാർ…. എല്ലാവരോടും മീറ്റിംഗ് ഹാളിൽ വരാൻ പറഞ്ഞു കാശി സാർ…… ഒരു സ്റ്റാഫ്‌ അവനോട് വന്നു പറഞ്ഞു.

കാശി നേരത്തെ എത്തിയോ…..ഹരി സംശയത്തിൽ ചോദിച്ചു.

മ്മ്മ് സാർ നേരത്തെ വന്നു ഇന്ന്…..

മ്മ് പൊക്കോ ഞങ്ങൾ വരാം…..

മാഡത്തിനെയും കൂട്ടാൻ പറഞ്ഞു……ശിവയെ നോക്കി പറഞ്ഞു…

എന്താ ഹരിയേട്ടാ പെട്ടന്ന് ഒരു മീറ്റിംഗ്….ഭദ്ര സംശയത്തിൽ ചോദിച്ചു…

അപ്പൊ മോള് ഗ്രൂപ്പിൽ വന്ന മെസ്സേജ് കണ്ടില്ലേ….. രാവിലെ കാശി ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിരുന്നു ഇന്ന് സ്പോട്ട് ഇന്റർവ്യൂ ഉണ്ടെന്ന്………..

ഇന്റർവ്യൂ…… അതിന് ഇവിടെ ജോയിൻ ചെയ്യും മുന്നേ ഇന്റർവ്യൂ ഒക്കെ കഴിഞ്ഞതല്ലേ……

നിന്റെ കെട്ടിയോന്റെ ഓരോ പരിഷ്കാരം ആണ് മോളെ……. വാ….ഹരി ചിരിയോടെ പറഞ്ഞു ഭദ്ര ബാഗ് കൊണ്ട് സീറ്റിൽ വച്ചിട്ട് നടന്നു….

ഹരി അവളെ ചിരിയോടെ നോക്കി.

ഹരിയേട്ടൻ എന്താ അവളോട് ഇത്ര സ്നേഹം…..ശിവ ദേഷ്യത്തിൽ ചോദിച്ചു.

അങ്ങനെ ഒന്നുല്ല…. നീ വാ…..അതും പറഞ്ഞു ഹരി നടന്നു അവന്റെ പിന്നാലെ ശിവയും….

തുടരും…..