താലി, ഭാഗം 39 – എഴുത്ത്: ലക്ഷ്മി ശ്രീനു

past

അന്ന് അവിടെ ആഘോഷം തന്നെ ആയിരുന്നു…… ദിവസങ്ങൾ മാറ്റമില്ലാതെ പോയി….. നാളെ ആണ് കാശിയും ദേവനും പോകുന്നത്…

രാത്രി പല്ലവി ദേവന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ്….

എന്ത് പറ്റി ദേവേട്ടാ ആകെ ഒരു ടെൻഷൻ ആണല്ലോ ഇപ്പൊ കുറച്ചു ദിവസമായിട്ട്…..പല്ലവി സംശയത്തിൽ ചോദിച്ചു.

ഓഫീസിൽ ഒരുപാട് പ്രശ്നം ഉണ്ട് ഇപ്പൊ പക്ഷേ എന്തൊക്കെ എവിടെ നിന്നൊക്കെ എന്നൊന്നും അറിയില്ല…. കൂടെ നിൽക്കുന്ന ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ……അവന്റെ ഉള്ളിലേ ആദി പറഞ്ഞു.

ഞാൻ ഒരു അഭിപ്രായം പറയട്ടെ…..അവൾ നേരെ ഇരുന്നിട്ട് ചോദിച്ചു.

മ്മ് പറയ്…..അവൻ അവളുടെ മുഖത്തേക്ക് നോക്കി.

ഇപ്പൊ കാശി വെറുതെ നിക്കുവല്ലേ അവനെ ഓഫീസിൽ കുറച്ചു കാര്യങ്ങൾ ഏൽപ്പിച്ചുടെ….. എന്ന് വച്ച ദേവേട്ടന് ചില കാര്യങ്ങൾ ആരെയൊക്കെയോ സംശയം ഇല്ലേ അതൊക്കെ അവനോട് പറഞ്ഞു അവനെ കൂടെ ഏട്ടന്റെ ഒപ്പം കുറച്ചു ദിവസം നിർത്തിയാൽ ചിലപ്പോൾ ഈ ടെൻഷൻ കുറച്ചു കുറയും…….പല്ലവി പറഞ്ഞു നിർത്തി.

ഞാൻ അതിനെ കുറിച്ച് ആലോചിച്ചത് ആണ് പക്ഷെ അവൻ അവന്റെ സ്വപ്നത്തിനു പിന്നാലെ ആണ് ഡോ അതിനിടയിൽ ഇത് അവന്റെ ചുമലിൽ വച്ചാൽ അവന് അത് ചിലപ്പോൾ ബുദ്ധിമുട്ട് ആയാലോ…….ദേവൻ വല്ലായ്മയോടെ പറഞ്ഞു.

ഇപ്പൊ അവന്റെ ചെറിയ ബുദ്ധിമുട്ട് ദേവേട്ടൻ ഓർത്ത് ഇരുന്നാൽ നാളെ ചിലപ്പോൾ അതിലും വല്യ ബുദ്ധിമുട്ട് ദേവേട്ടൻ നേരിടേണ്ടി വരും….. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ള ബാക്കി ഒക്കെ ദേവേട്ടൻ എന്താ എന്ന് വച്ച ചെയ്തോളു……..പല്ലവി എണീറ്റ് താഴെക്കു പോയി…….

ദേവൻ ഒരുപാട് സമയം ഓരോന്ന് ആലോചിച്ചു ഇരുന്നു പിന്നെ എണീറ്റ് താഴെക്കു പോയി കഴിക്കാൻ ഇരുന്നപ്പോൾ നാളെ പോകുന്ന കാര്യം ആയിരുന്നു മുഴുവൻ ചർച്ച അതൊക്കെ കഴിഞ്ഞു വന്നു കിടക്കുമ്പോഴും അവന്റെ ഉള്ളിൽ ഓഫീസിലെ കാര്യങ്ങളുടെ  ടെൻഷൻ വന്നു മൂടി……

പിറ്റേന്ന് രാവിലെ തന്നെ കാശിയും ദേവനും പോയിരുന്നു…………

വൈകുന്നേരം ആണ് അവിടെ എത്തിയത്….ഒരു ഹോട്ടൽ അവർക്ക് വേണ്ടി നേരത്തെ ബുക്ക്‌ ചെയ്തിരുന്നു അവിടെ പോയി ഫ്രഷ് ആയി…. എത്തിയ വിവരം വീട്ടിൽ ഒക്കെ വിളിച്ചു പറഞ്ഞു കഴിഞ്ഞു നേരെ ഫങ്ക്ഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയി….രാത്രി ആയിരുന്നു ഫങ്ക്ഷൻ……

കാശിയും ദേവും മുന്നിൽ തന്നെ ആയിരുന്നു ഇരുന്നത്…. ഒരുപാട് പേര് വന്നു പരിചയപെടലും ഫോട്ടോ എടുക്കലും ഒക്കെ ഉണ്ടായിരുന്നു. കാശിയെയും ദേവൻ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു……..

ഫങ്ക്ഷൻ തുടങ്ങിയപ്പോൾ തന്നെ കുറച്ചു സമയം സ്പീച് ആയിരുന്നു അതൊക്കെ കേട്ട് ഇരുന്നു ഇടക്ക് ഇടക്ക് കാശി ദേവന്റെ ചെവിയിൽ രഹസ്യം പോലെ കമന്റ് അടിക്കുന്നുണ്ട് ഇടക്ക് ദേവൻ ച്ചിരിക്കും ഇടക്ക് കണ്ണുരുട്ടി പേടിപ്പിക്കും……. അങ്ങനെ ഏതോ ചിരി നിമിഷം ക്യാമറയിൽ പതിഞ്ഞത് ആയിരുന്നു ആ ചിത്രം……….. ഫങ്ക്ഷൻ കഴിഞ്ഞു തിരിച്ചു ട്രെയിനിൽ വരാൻ ആയിരുന്നു രണ്ടുപേരും തീരുമാനിച്ചത്……… ആ യാത്രയിൽ ആണ്……..

Present

സാർ……വിളി കേട്ട് പെട്ടന്ന് കാശി കണ്ണ് തുറന്നു…..

Yes വരൂ മനോജ്‌…..

സാർ പറഞ്ഞപോലെ എല്ലാവരുടെയും പോസ്റ്റ്‌… ടെർമിനേഷൻ ലെറ്റർ എല്ലാം ദ…..

Ok എല്ലാം എല്ലാവർക്കും കൊടുത്തോളൂ പിന്നെ സെറ്റിൽമെന്റ്സ് ഒക്കെ ക്ലിയർ ആയിരിക്കണം പിന്നെ 10% എക്സ്ട്രാ കൂടെ കൂട്ടി കൊടുക്കണം പടിയിറക്കിവിടുന്നവർക്ക്…….മനോജ്‌ ഇറങ്ങി പോയി….

എല്ലാവർക്കും അവരവരുടെ പോസ്റ്റ് ഏതാ എന്ന് പറഞ്ഞു ലെറ്റർ കൊടുത്തു മനോജ്‌….. അത് കഴിഞ്ഞു കാശി പുറത്തേക്ക് വന്നു എല്ലാവരെയും ഒന്ന് നോക്കി ചിലർക്ക് അത്ഭുതം ആണ് ചിലർക്ക് ദേഷ്യം അങ്ങനെ അവരുടെ ഒക്കെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ കണ്ടു….. അവൻ ആദ്യം നോക്കിയത് ഭദ്രയെ ആയിരുന്നു അവൾ ആണെങ്കിൽ ഞെട്ടി കിളി പറന്ന പോലെ ആണ് നിൽപ്പ് അത് കണ്ടു ചിരി വരുന്നുണ്ട് എങ്കിലും അത് പുറത്ത് കാണിക്കാതെ കാശി നിന്നു…….

സാർ……കാശി അവന്റെ ക്യാബിനിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് പുറകിൽ നിന്ന് വിളി കേട്ടത്….

എന്താ രാഘവൻ…….തന്നെക്കാൾ പ്രായത്തിൽ ഒരുപാട് മൂത്ത ആളിനെ ഒരു ബഹുമാനവും ഇല്ലാതെ ആണ് കാശി വിളിച്ചത്…..

സാർ ഇത് termination letter ആണ്….

അതെ…. ഞാൻ ആണല്ലോ ലെറ്റർ അടിച്ചത്….. തന്റെ സേവനം കമ്പനിക്ക് മതിയായ്….. തനിക്ക് പോകാം……… മനോജ്‌….. രാഘവന്റെ സെറ്റിൽമെന്റസ് ഒക്കെ ക്ലിയർചെയ്തേക്ക്…..മറ്റൊരു സ്റ്റാഫിനോട് പറഞ്ഞു കാശി….

സാർ……രാഘവൻ എന്തോ പറയാൻ തുടങ്ങി…

കൂടുതൽ ഒന്നും കേൾക്കാനോ പറയാനോ ഇല്ല….. തനിക്ക് പോകാം താൻ മാത്രം അല്ല വേറെയും ഒന്ന് രണ്ടുപേര് കൂടെ ഉണ്ട്………കാശിയുടെ സംസാരത്തിൽ പുച്ഛം നിറഞ്ഞിരുന്നു.

സാർ എന്ത് തോന്നിവാസം ആണ് കാണിക്കുന്നത് പെട്ടന്ന് ഒരു ദിവസം കയറി വരുന്നു…..തോന്നുന്നത് പോലെ ഓരോന്ന് കാണിക്കുന്നു……ഞങ്ങൾ എല്ലാവരും ചേർന്നു ലീഗൽ ആയി മുന്നോട്ട് പോയാൽ ഒറ്റദിവസം കൊണ്ട് കമ്പനി അടച്ചു പൂട്ടി സാർ വീട്ടിൽ ഇരിക്കും………ടെർമിനേഷൻ ലെറ്റർ കിട്ടിയ കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്നു ദേഷ്യത്തിൽ പറഞ്ഞു.കാശി ദേഷ്യത്തിൽ അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു…..

ഡാ പ-ന്ന *****മോനെ നിന്റെ ഒക്കെ അപ്പന്റെ വക ആണോ ഡാ ഈ കമ്പനി….. പിന്നെ നി ലീഗലി ഉണ്ടാക്കാൻ ആണ് പോകുന്നത് എങ്കിൽ പോടാ പോയ്‌ ഉണ്ടാക്ക് പക്ഷെ അതിന് മുന്നേ നിയൊക്കെ കൂടെ ഉണ്ടാക്കി വച്ച ഒന്നരകോടി രൂപയുടെ തിരുമറി കണക്ക് ഉൾപ്പെടെ പറഞ്ഞ ശേഷമെ കാശ്ശിനാഥൻ ഓരോന്നിനെയും വിടു……… കൂടി നിന്ന എല്ലാവരും ഞെട്ടി.

ഇത് എന്റെ ഓഫീസ് ആണ്…. എനിക്ക് തോന്നിയ പോലെ ഞാൻ ഓരോ പുതിയ രീതികൾ കൊണ്ട് വരും…. അതൊക്കെ ഉൾക്കൊണ്ട് നില്കാൻ പറ്റുന്നവർ ഇവിടെ നിൽക്കും….. മനോജ്‌ ഇവന്മാരുടെ ഒക്കേ സെറ്റിൽമെന്റ് തീർത്തു വിടുമ്പോൾ ഡോക്യുമെന്റ്സ് കോപ്പിസ് വാങ്ങണം ആവശ്യം വരും……..   കാശി വല്ലാത്ത ദേഷ്യത്തിൽ പറഞ്ഞു.

അവൻ പോയി കഴിഞ്ഞു എല്ലാവരും പരസ്പരം അവരുടെ പോസ്റ്റിനെ കുറിച്ച് ആയിരുന്നു സംസാരം……. ഭദ്ര ഹാപ്പി ആണ് ഒപ്പം ശിവയും രണ്ടും PA പോസ്റ്റിൽ ആണ്….. ശിവ കാശിയുടെയും ഭദ്ര ഹരിയുടെയും അതിൽ രണ്ടുപേരും ഹാപ്പി ആയി…..

അവരുടെ പോസ്റ്റിലേക്ക് അപ്പൊ തന്നെ ജോയിൻ ചെയ്യാൻ കാശി പറഞ്ഞിരുന്നു അതുകൊണ്ട് ഭദ്ര അപ്പൊ തന്നെ ബാഗും എടുത്തു ഹരിയുടെ ക്യാബിനിലേക്ക് ഓടി അവളുടെ വരവ് കണ്ടു ഹരിക്ക് ശെരിക്കും ചിരി വന്നു…….

അതെ ഇത് എവിടെക്കാ ഈ ബാഗ് ഒക്കെ തൂക്കി പെറുക്കി ഓടുന്നെ…..അവളുടെ വരവ് കണ്ടു ഹരി ചോദിച്ചു.

ഞാൻ ഒരു സത്യം പറയട്ടെ……അവനോട് ചേർന്നു നിന്ന് സ്വകാര്യം പോലെ ചോദിച്ചു.

എന്താ…..ഹരി സംശയത്തിൽ ചോദിച്ചു.

ഈ കാലനാഥൻ ഉണ്ടല്ലോ അവൻ ഒരു മൊരടൻ മരപ്പട്ടി ആണെങ്കിലും എന്നെ കൊ-ല്ലാൻ ആണ് കൂടെ കൂട്ടിയത് എങ്കിലും ഇപ്പൊ അവൻ എനിക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്തു…… സത്യത്തിൽ പേടിച്ചു ഞാൻ ആ കാലനാഥന്റെ അടുത്ത് എങ്ങാനും ആണോ എന്റെ അടുത്ത പോസ്റ്റിങ്ങ്‌ എന്ന്…..അത് ഉണ്ടായില്ല ഇവിടെ പിന്നെ നമ്മൾ തമ്മിൽ പ്രശ്നം ഒന്നുല്ലല്ലോ ആ സന്തോഷത്തിൽ ആണ് ഞാൻ തുള്ളി ചാടി വന്നത്…….അവൾ പറഞ്ഞു നിർത്തി.

നിന്നെ വെറുതെ അല്ല അവൻ എടുത്തിട്ട് അലക്കുന്നത്…. അവൻ ദേഷ്യം വന്ന ചിലപ്പോൾ നിന്നെ എടുത്തു വല്ല തോട്ടിലും ഇടും കൊച്ചേ……ഹരി ചെറുചിരിയോടെ പറഞ്ഞു.

മ്മ്മ് എനിക്ക് ചോദിക്കാനും പറയാനും ആള് ഉണ്ട്… ഒന്നുല്ലേലും നിങ്ങടെ pa ആണ് മനുഷ്യ ഞാൻ എന്നെ എങ്ങാനും കാണാതായാൽ അപ്പൊ തന്നെ തിരക്കി ഇറങ്ങിക്കോണം കേട്ടോ……

ഉവ്വ…. വായാടി മറിയം ദേ അവിടെ പോയി ഇരുന്നോ തത്കാലം ഇന്ന് ജോലി ഒന്നുല്ല അവിടെ മിണ്ടാതെ ഇരുന്നോ…. കുറച്ചു കഴിഞ്ഞു കഴിക്കാൻ ഒരുമിച്ച് പോകാം…….അവൻ അവളുടെ സീറ്റ് ചൂണ്ടി കാണിച്ചു പറഞ്ഞു.

ഭദ്ര അവളുടെ സീറ്റിൽ ബാഗ് ഒക്കെ വച്ച്…ചെയറിൽ ഇരുന്നു കറങ്ങാൻ തുടങ്ങി …… ഹരി ആണെങ്കിൽ ആനക്ക് ആണോ താൻ ഇടം കൊടുത്തത് എന്ന് ആലോചിച്ചു പോയി ആ നിമിഷം…..

ഹരിയേട്ടാ…..അവൻ എന്തോ ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു ഭദ്രയുടെ വിളി.

എന്താ ഡാ…..

ഞാൻ എന്തൊക്കെ ജോലി ആണ് ചെയ്യേണ്ടത്……നന്നായി ഇളിച്ചോണ്ട് ആണ് ചോദ്യം.ഹരി എണീറ്റു.

നി ഇങ്ങ് വന്നേ……ഭദ്ര സംശയിച്ചു പിന്നെ എണീറ്റ് അവന്റെ അടുത്തേക്ക് പോയി.

അവൻ അവളുടെ ചെവിക്ക് പിടിച്ചു കിഴുക്കി…..

ആഹ്ഹ്ഹ്….. ആഹ്ഹ്…. വിട് വിട് ഹരിയേട്ട എന്റെ ചെവി ഇപ്പൊ ഇളകി വരും…….അവന്റെ കൈയിൽ പിടിച്ചു തുള്ളിഅവൻ പിടിവിട്ടു.

ഇത് ഒന്നും അറിയാതെ ആണോ പൊന്നു മോള് എന്റെ അടുത്തേക്ക് ഓടി പിടിച്ചു വന്നത്….. ഞാൻ ഇത് നിന്റെ കാലനാഥനോട് ഇപ്പൊ തന്നെ പറഞ്ഞു ശരി ആക്കി തരാം…

വേണ്ട…. അവൻ എന്നെ ഇവിടുന്ന് അപ്പൊ തന്നെ അടിച്ചു പുറത്ത് ആക്കും….പറഞ്ഞു തന്ന ഞാൻ അപ്പൊ തന്നെ എല്ലാം പഠിച്ചോളാം….. ഒരു പ്രാവശ്യം പറഞ്ഞു തന്ന മതി……അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…..ഭദ്ര അവനെ നോക്കി അവന്റെ ആ ചേർത്തു പിടിക്കലിൽ ഒരു സ്നേഹം നിറഞ്ഞു നിന്നിരുന്നു…..

നിന്റെ ഡ്യൂട്ടിസ് ദേ ആ നോട്ടീസ് വായിച്ചു നോക്കിയ നിനക്ക് മനസ്സിലാകും…..അവളെ കൊണ്ട് ഡോറിന് പുറകിൽ ഒട്ടിച്ചു വച്ചേക്കുന്ന നോട്ടീസിന് മുന്നിൽ നിർത്തി….. ഭദ്ര ചിരിയോടെ അത് വായിച്ചു നോക്കി….

വരുന്ന ഇമെയിൽ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ പ്രതികരിക്കുകയും ചെയ്യുക.

ഫോൺ കോളുകൾക്ക് മറുപടി നൽകുക

യാത്രകളും യാത്രാപരിപാടികളും സംഘടിപ്പിക്കുന്നു

മീറ്റിംഗുകൾ സംഘടിപ്പിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു

മീറ്റിംഗുകളിൽ കുറിപ്പുകൾ എടുക്കുകയും മിനിറ്റ് എഴുതുകയും ചെയ്യുക

നിന്റെ പ്രധാനപെട്ട അഞ്ചുഡ്യൂട്ടിസ് ആണ് ഇത്….

ഭദ്ര കണ്ണുംതള്ളി അവനെ നോക്കി….

അപ്പൊ ഇത് പ്രധാനപെട്ടത് ഇനിയും ബാക്കി ഉണ്ടോ…..

ഉണ്ടല്ലോ……

ഞാൻ പോണു…. വല്ല കൂലി പണിക്കും പോയി ജീവിച്ചോളാം…. തെണ്ടി കാലനാഥൻ എനിക്ക് ഇട്ട് പണിതത….. ദുഷ്ടൻ മരപ്പട്ടി…..ഭദ്ര ദേഷ്യത്തിൽ കാശിയെ ഓരോന്ന് വിളിച്ചു പറഞ്ഞു.

അഹ് ദേ അലാറം അടിച്ചു ഫുഡ്‌ കഴിക്കാൻ പോകാം……ഹരി അവളെ തട്ടി പറഞ്ഞു…

ഇന്നലെ വരെ ഇങ്ങനെ ഒരു സാധനം എമർജൻസി മീറ്റിംഗ് ഉള്ളപ്പോൾ മാത്രം ആയിരുന്നല്ലോ…..ഭദ്ര സംശത്തോടെ അവനെ നോക്കി ചോദിച്ചു.

ഇത് നിന്റെ കെട്ടിയോന്റെ പുതിയ പരിഷ്കാരമാണ് ജോലി കറക്റ്റ് ആയി നടക്കണം ബ്രേക്ക്‌ ഒക്കെ കൃത്യം കൃത്യമായി തരും ആ സമയം തീർക്കേണ്ടത് ഒക്കെ തീർക്കുക അല്ലാതെ ആരോടും പോയി കത്തി വച്ച് നിൽക്കാൻ പോയിട്ട് ഒന്ന് നേരെ നോക്കാൻ അവൻ സമയം തരില്ല മോളെ…….ഹരി പറഞ്ഞു.

ഇവൻ ശെരിക്കും സൈക്കോ ആണ്…. വാ എനിക്ക് വിശക്കുന്നു എല്ലാം കൂടെ കേട്ട്…..ഭദ്ര അതും പറഞ്ഞു ബാഗിൽ നിന്ന് ഫുഡ്‌ എടുത്തു. ഹരിക്കു അവളോട് വല്ലാത്തൊരു സ്നേഹം തോന്നി അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് അറിയില്ല….. അവനും അവളോട് ഒപ്പം ക്യാൻന്റീനിലോട്ട് നടന്നു. ഭദ്ര ഫുഡ്‌ കൊണ്ട് ഒരു ഒഴിഞ്ഞ സീറ്റിൽ വച്ചിട്ട് കൈ കഴുകാൻ പോയി ഹരി അവന്റെ ഫുഡ്‌ എടുക്കാനും…… തിരിച്ചു വന്ന ഭദ്ര മുന്നിൽ കണ്ട കാഴ്ചയിൽ കണ്ണും നിറച്ചു ഹരിയെ നോക്കി…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *