താലി, ഭാഗം 57 – എഴുത്ത്: ലക്ഷ്മി ശ്രീനു

കാശിയും ഭദ്രയും തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യം കൊണ്ട് വിറച്ചു നിൽപ്പുണ്ട് ശിവ……. ഭദ്രക്ക് ആണെങ്കിൽ വന്ന കാര്യം നടന്നല്ലോ എന്ന സന്തോഷം ആയിരുന്നു…..ശിവ ദേഷ്യത്തിൽ കയറി വന്നു ഭദ്ര കാശിയുടെ അടുത്ത് നിന്ന് പിടിച്ചു നീക്കി അവളുടെ കവിളിൽ കൈ നിവർത്തി അടിച്ചു……

ഠപ്പേ….. കാശിയും ഭദ്രയും ഞെട്ടി പോയി…. ഭദ്രക്ക് ആണെങ്കിൽ ആകെ ഒരു മൂളൽ മാത്രം കേൾക്കാം….

നിന്നോട് ആരാഡി എന്റെ കാശിയേട്ടനെ തൊടാൻ പറഞ്ഞത്….. എന്റെ ആണ് കാശിയേട്ടൻ എന്റെ മാത്രം……ഇനി ഒരിക്കൽ കൂടെ നിന്നെ എന്റെ കാശിയേട്ടന്റെ ഒപ്പം കണ്ടാൽ…….ശിവ വല്ലാത്ത ഭാവത്തിൽ പറഞ്ഞു.

ഡി……..കാശിയുടെ വിളികേട്ട് ശിവ തിരിഞ്ഞു നോക്കി അപ്പോൾ തന്നെ പൊട്ടിച്ചു അവളുടെ രണ്ടു കവിളിലും……ശിവ അപ്പോഴേക്കും താഴെ വീണു……

പ-, ന്ന ***** മോളെ നിനക്ക് ഞാൻ ഇവിടെ നിൽക്കെ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വയ്ക്കണം അല്ലെ…….. നീ എന്റെ ആരാ ഡി… നീ എന്റെ ആരാ………. എന്ത് അധികാര നീ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വച്ചത് പറയെടി……..കാശി അവളുടെ മുടിയിൽ പിടിച്ചു എണീപ്പിച്ചു.

ആഹ്ഹ്…ആഹ്ഹ്ഹ്…. അവൾ വേദന കൊണ്ട് പുളഞ്ഞു. ഭദ്ര അപ്പോഴും കിട്ടിയ അടിയിൽ കിളി പറന്നു നിൽക്കുവാണ്….

നിങ്ങൾ എന്റെ ആണ് കാശിയേട്ട….. ഈ ശിവദയുടെ മറ്റൊരാൾക്കും ഞാൻ വിട്ടു കൊടുക്കില്ല……അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ വിളിച്ചു പറഞ്ഞു.

കാശിയുടെ മുഖഭാവം മാറി കണ്ണൊക്കെ ചുവന്നു കയറി…… കാശി ശിവയുടെ കഴുത്തിൽ മുറുകെ പിടിച്ചു ശിവയുടെ കണ്ണ് മിഴിഞ്ഞു വന്നു അവൾ അവന്റെ കൈയിൽ അടിക്കാനും പിടിച്ചു മാറ്റാൻ ഒക്കെ നോക്കി……

കാശി……ഭദ്ര ശിവയുടെ അവസ്ഥ കണ്ടു പേടിച്ചു പോയി…

കാശി….. വിടാൻ….. അവള് ചത്തു പോകും കാശി…..അവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. പക്ഷെ കാശി ഒരല്പം പോലും അനങ്ങിയില്ല…

കാശി….. അവളെ വിടാൻ……എന്നിട്ടും അവൻ അനങ്ങുന്നില്ല…. ഭദ്ര അവനെ പുറകിലൂടെ ചുറ്റിപിടിച്ചു……

വിട് കാശി….. എനിക്ക് നീയെ ഉള്ളു…. ഇവളെ കൊന്നു ജയിലിൽ പോയാൽ എനിക്ക് ആരൂല്ല ഡാ….. വിടടാ അവളെ…..കാശി ശിവയെ ഒന്ന് നോക്കിയിട്ട് കൈ വിട്ടു അപ്പോഴേക്കും അവൾ ഊർന്നു താഴെ വീണു..

കാശി ഭദ്രയെ പിടിച്ചു മുന്നിൽ നിർത്തി…. അവളുടെ കവിളിൽ ശിവയുടെ വിരലുകൾ പതിഞ്ഞ പാട് തെളിഞ്ഞു കാണാം…. അത് കാണുമ്പോൾ ശിവയെ കൊ-, ല്ലേണ്ട ദേഷ്യം ആണ് അവന് വരുന്നത്……

കാശി ഭദ്രയെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു….

സ്സ്…..എരിവ് വലിച്ചു കാശിയെ നോക്കി.

പോട്ടെ….. നീ ആയിട്ടു രാവിലെ വന്നു വാങ്ങിയത് അല്ലെ…..ശിവ അവരെ ദേഷ്യം അടങ്ങാതെ നോക്കുന്നുണ്ട്…കാശി ശിവയുടെ മുന്നിൽ പോയിരുന്നു…

നിന്നോട് ഞാൻ അവസാനമായി പറയുവാ നിന്റെ ഈ വിവരവും ബോധവും ഇല്ലാത്ത പ്രവർത്തി ഉണ്ടല്ലോ സഹോദരനെ തന്നെ ഭർത്താവായി വേണമെന്ന വാശി…… അത് ഈ ജന്മമല്ല ഇനി എനിക്ക് ഏഴുജന്മം ഉണ്ടെങ്കിലുംനടക്കില്ല…എന്റെ ഭാര്യ ഈ നിൽക്കുന്നശ്രീ ഭദ്ര തന്നെ ആയിരിക്കും….അവൾ ദേഷ്യത്തിൽ ഭദ്രയെ നോക്കി. ഭദ്ര ആണെങ്കിൽ പല്ലിൽ ആട്ടം വല്ലതും ഉണ്ടോ പല്ല് ഇളകിയോ എന്നൊക്കെ നോക്കുന്ന തിരക്കിൽ ആണ്…… കാശിക്ക് അത് കണ്ടു ചിരി വന്നു….

ഡീ……..കാശി ഭദ്രയെ നോക്കി ഉറക്കെ വിളിച്ചു.

ഓഹ്….. എന്താ ഡാ കാലനാഥ….. മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ആയിട്ടു…..

നിന്റെ ക്യാബിനിൽ പോടീ നിന്ന് കറങ്ങാതെ….. അതോ സ്ട്രോങ്ങ്‌ ആയി വല്ലതും വേണോ….. തുടക്കം ഗൗരവത്തിലും അവസാനം കുസൃതിയോടെയും കാശി പറഞ്ഞു.

അയ്യോ വേണ്ടേ സ്ട്രോങ്ങ്‌ ആയി രാവിലെ ആങ്ങളയും പെങ്ങളും തന്നു തൃപ്തി ആയി ഇനി താങ്ങുല…ഭദ്ര അതും പറഞ്ഞു രണ്ടുപേരെയും മാറി മാറി നോക്കിയിട്ട് ഇറങ്ങി…..

രാവിലെ കിട്ടിയ ആ ലിപ്പ്ലോക്കിന്റെ ഒരു ഗും അങ്ങ് പോയി കിട്ടി പുല്ല്…. പോരാത്തതിന് അവളുടെ ഒടുക്കത്തെ അടി….. ഇവർക്ക് എല്ലാം എന്റെ ഈ കവിളിനോട്‌ മത്രേ സ്നേഹമുള്ളൂ….. ഹോ പാവം പൂ പോലത്തെ കവിൾ ആയിരുന്നു. ഇപ്പൊ താഴെ വീണ് തല്ലിയ തക്കാളി പോലെ ആയി……..ഓരോന്ന് പിറുപിറുത്തു നേരെ ചെന്നു ഹരിയെ ചെന്ന് ഇടിച്ചു…

ഓഹ് ഇത് ആരെയാ ഇന്ന് കണികണ്ടത് എന്റെ തല……ഭദ്ര മുഖം ഉയർത്തി നോക്കിയപ്പോൾ ഹരി….

എന്താ ഡി….. രാവിലെ കാവടി തുള്ളി പോയിട്ട് ഇപ്പൊ കഞ്ചാവ് അടിച്ച പോലെ വരുന്നേ….. ഹരി അവളെ കളിയാക്കി…..

കഞ്ചാവ് അല്ല ഒരു കാളി ആണ് എന്നെ അടിച്ചത്… എനിക്ക് വയ്യ ജീവിതം മടുത്തു ഞാൻ വല്ല കടുംകയ്യും ചെയ്യും നോക്കിക്കോ വരുന്നതും പോകുന്നതും എല്ലാം എടുത്തിട്ട് പൊട്ടിക്കുവാ…. ഞാൻ എന്താ പൊട്ടാസാ ഇങ്ങനെ എല്ലാവരും പൊട്ടിക്കാൻ…….പറഞ്ഞു തീരലും ഭദ്രയെ ആരോ പിടിച്ചു തിരിച്ചു നിർത്തി….

നിനക്ക് ജീവിതം മടുത്തോടി……. മടുത്തോന്ന്…….മുന്നിൽ അലറി കൊണ്ട് നിൽക്കുന്നകാശിയെ കണ്ടു ഭദ്ര പേടിച്ചു….

ഇല്ല…… ഇല്ല കാശി ഞാൻ തമാശക്ക്….അവൾ പേടിയോടെ അവനെ നോക്കി പറഞ്ഞു.

നിന്റെ തമാശ….. പല്ല് അടിച്ചു തെറിപ്പിച്ചുകളയും ഇനി ഇങ്ങനെ വല്ല തമാശയും പറഞ്ഞൽ…..കാശി അവളെ ഒന്ന് ചിറഞ്ഞു നോക്കിയിട്ട് പുറത്തേക്ക് പോയി…..

ഭദ്ര തലയിൽ കൈ വച്ചു അവളുടെ സീറ്റിൽ ഇരുന്നു…. ഹരി അവളെ നോക്കി താടിക്ക് കൈ കൊടുത്തു ചിരിയോടെ മുന്നിൽ ഇരിപ്പുണ്ട്…..

എന്താ കുഞ്ഞേ ഇവിടെ ഇപ്പൊ ഉണ്ടായേ…..ഹരിക്ക് അവളുടെ ഇരിപ്പ് കണ്ടു നല്ലത് പോലെ ചിരി വരുന്നുണ്ട്.

ഒന്നും പറയണ്ട ഹരിയേട്ടാ….. ഇപ്പൊ പോയ കാലനാഥനും അവിടെ ഇരിക്കുന്ന ആ കാളിയും കൂടെ എന്നെ കൊല്ലേ ഉള്ളു ഈ പോക്ക് ആണെങ്കിൽ……..ഭദ്ര ദയനീയമായി പറഞ്ഞു.

എന്താ ഡി പ്രശ്നം…….ഹരിയുടെ ശബ്ദം മാറിയപ്പോൾ ഭദ്ര വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു.കേട്ട് കഴിഞ്ഞു അവന്റെ മുഖം ചുവന്നു കയറി…..

എന്റെ പൊന്ന് ഹരിയേട്ടാ….. ഇനി അങ്ങോട്ട്‌ പോവല്ലേ……. അവിടെ രണ്ടും ഇപ്പൊ തണുത്തു കാണും ഇനി പോയി ചൂടാക്കിയ ഞാൻ നാളെ ചുമരിൽ ആകും……..ഹരി അവളുടെ തലയിൽ ഒന്ന് തലോടിയിട്ട് അവന്റെ സീറ്റിലേക്ക് ഇരുന്നു…

******************

കാശി ക്യാബിൻ തുറന്നു ദേഷ്യത്തിൽ കയറി വരുന്നത് കണ്ടു ശിവ ഒന്ന് ഞെട്ടി…. അവളെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൻ അവന്റെ സീറ്റിൽ പോയിരുന്നു….

അവൾക്ക് ജീവിതം മടുത്തു പോലും ജീവിതം തുടങ്ങിയില്ല ഇവിടെ….. ഇവിടുന്നു പോകുന്നത് കണ്ടു പാവം തോന്നി ആണ് പിന്നാലെ പോയത് അപ്പോൾ അവൾക്ക് ജീവിതം മടുത്തുന്ന്…… കാശി മനസ്സിൽ പറഞ്ഞു കൊണ്ട് ശിവയെ നോക്കി എന്തോ ആലോചനയിൽ ആണ്……

ശിവദ……അവൻ ഉറക്കെ വിളിച്ചു.

എന്താ….. എന്താ സാർ….

അടുത്ത ഒരു മാസത്തെ എന്റെ മീറ്റിംഗ്സ് പ്രോഗ്രാമ്സ് എല്ലാം എല്ലാം ഹരിയേട്ടന്റെ പേരിലേക്ക് മാറ്റി പുതിയ ഷീറ്റ് തയ്യാർ ആക്കിക്കോളൂ…….ശിവ ഞെട്ടി.

അതിന് സാർ ഇവിടെ ഉള്ളപ്പോൾ പിന്നെ ഇതൊക്കെ മാറ്റേണ്ട……

ഇവിടെ ബോസ്സ് ഞാൻ ആണ്…. നീ എന്റെ ബോസ്സ് ആകാതെ പറഞ്ഞ ജോലി ചെയ്യെടി………അവന്റെ സ്വരം കടുത്തപ്പോൾ തന്നെ ശിവ അവളുടെ ജോലി ചെയ്യാൻ തുടങ്ങി……..

കാശി ഫോൺ എടുത്തു ആരെയോ വിളിച്ചു……

കം ടു മൈ ക്യാബിൻ….ശിവ അവനെ സംശയത്തിൽ നോക്കുന്നുണ്ട്…. കുറച്ചു കഴിഞ്ഞു മനോജ്‌ കയറി വന്നു….

സാർ…..

രണ്ടു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യണം അതിനാ തന്നെ വിളിപ്പിച്ചത്……മനോജിനോട് പറഞ്ഞു.

സാർ എങ്ങോട്ടാ…..

ബാംഗ്ലൂർക്ക് മതി…. എന്റെയും ഭദ്രയുടെയും പേരിൽ ആണ്…..അത് കേട്ടതും ശിവയുടെ മുഖം ചുവന്നു.

സാർ ബിസിനസ്‌ ക്ലാസ്സ് ആണോ…..

ഏത് ആയാലും കുഴപ്പമില്ല…. ഓഫീഷ്യൽ ട്രിപ്പ്‌ അല്ല ഡോ…. ഹണിമൂൺ ട്രിപ്പ്‌ ആണ്…….കാശി പുഞ്ചിരിയോടെ പറഞ്ഞു. മനോജ്‌ ഒന്ന് ചിരിച്ചു….

സാർ അപ്പോൾ മീറ്റിംഗ്സ്……

അതൊക്കെ ഹരിയേട്ടൻ നോക്കും പിന്നെ അത്യാവശ്യം ആണെങ്കിൽ ഓൺലൈൻ മീറ്റിംഗ്സ് നോക്കാം……

Ok സാർ……

മനോജ്‌ പുറത്തേക്ക് ഇറങ്ങിയതും ശിവ അവനെ തുറിച്ചു നോക്കി….

താങ്ക്സ് ശിവദ….. രണ്ടുദിവസത്തെ കോട്ടയം ട്രിപ്പ്‌ ആണ് നീ ഒരുമാസത്തെ ഹണിമൂൺ ട്രിപ്പ്‌ ആക്കി തന്നത്….. നിന്നോട് ഞാൻ അന്നേ പറഞ്ഞു അവളെ നീ വേദനിപ്പിച്ചാൽ അതിന്റെ നൂറിരട്ടി ഞാൻ അവളെ സ്നേഹിക്കും സന്തോഷിപ്പിക്കുമെന്ന്……..കാശി അതും പറഞ്ഞു ചിരിയോടെ ലാപ്പിലേക്ക് നോക്കി……ഭദ്ര ശിവയെ തല്ലാൻ തോന്നിയ സമയത്തെ സ്വയം പഴിച്ചു കൊണ്ട് ഇരുന്നു….

തുടരും….

Leave a Reply

Your email address will not be published. Required fields are marked *