ശ്രീകുട്ടിയെ കാണാൻ വൈശാഖ് രണ്ടാമത്തെ തവണ വന്നത് യാത്ര ചോദിക്കാൻ ആയിരുന്നു. അവൻ തിരിച്ചു പോകുവാണ് അവധി കഴിഞ്ഞു എന്ന് പറയാൻ
“ചേട്ടൻ ഒന്നും അറിഞ്ഞില്ല. മോള് ക്ഷമിക്കണം. ഇപ്പോൾ എനിക്ക് ഒന്നിനും വയ്യ. മോള് കോഴ്സ് കഴിഞ്ഞു അങ്ങോട്ട്. പോരണം. അപ്പോഴേക്കും ചേട്ടൻ സെറ്റിൽ ആകും “
അവൾ വരാമെന്നോ ഇല്ലന്നോ പറഞ്ഞില്ല. അവൻ പോയി. ആ ആഴ്ച എബി വന്നു
“ചേട്ടൻ വന്നു “
ഹോസ്റ്റലിൽ വിസിറ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ അവൾ എബിയോട് പറഞ്ഞു
“ഞാനത് അറിഞ്ഞു. അതാണ് വന്നത് “
ശ്രീകുട്ടി ചിരിച്ചു. എബിയുടെ മുഖത്ത് ഗൗരവം
“ചേട്ടന് എല്ലാം മനസിലായി. നല്ല വിഷമം ഉണ്ടാരുന്നു “
“ആ “
“ചേട്ടൻ തിരിച്ചു പോയി “
“ഉം “
“കോർസ് കഴിഞ്ഞു അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”
“ആ “
“എന്തോന്ന് ഇത് അവാർഡ് സിനിമ ആണോ?”അവൾ നുള്ളി
“ഫസ്റ്റ് ഇയർ എക്സാം റിസൾട്ട് വന്നോ?” അവൻ ചോദിച്ചു
“ഇല്ലന്നെ. നമ്പർ ഞാനയച്ചു.
നോക്കിയേക്കണേ. എനിക്ക് റിസൾട്ട് നോക്കാൻ ടെൻഷൻ ആണ് “
അവൻ ഒന്ന് മൂളി
“മുഖം എന്താ ഊം എന്ന് ഇരിക്കുന്നെ “
“ഓ ഒന്നുല്ല.. നിനക്ക് കാശ് എന്തെങ്കിലും വേണോ”
“വേണ്ട. ആവശ്യത്തിന് ഇപ്പോൾ തന്നെ അക്കൗണ്ടിൽ ഇടുന്നുണ്ട്. അത് പോരാഞ്ഞിട്ടാണോ.?”
“എനിക്ക് വേറെ ആരുമില്ലല്ലോ കൊടുക്കാൻ “
ശ്രീയുടെ ഉള്ളു നിറഞ്ഞു. അവൾ സ്നേഹത്തോടെ അവനെ നോക്കി
“എന്നും അത് അങ്ങനെ തന്നെ ആയിരിക്കുമോ?”
അവൾ മെല്ലെ ചോദിച്ചു
“ഓ ഇനി അതിനു വേറെ അർത്ഥം എടുത്തോണം. എന്റെ കർത്താവെ ഞാനൊന്നും പറയുന്നില്ല “
ശ്രീ പൊട്ടിച്ചിരിച്ചു
“ഞാൻ പോട്ടെ?”
എബി ആ ചിരിയിലേക്ക് നോക്കി മെല്ലെ ചോദിച്ചു
“പോകണ്ട “
എബി കുനിഞ്ഞു മൊബൈൽ നോക്കി
“ഒരു സെൽഫി എടുക്കാം “
അവൾ അവന്റെ അരികിൽ വന്നിരുന്നു. ഒരു ക്ലിക്ക്. നല്ല പിക് ആയിരുന്നു അത്
“കൊള്ളാം അല്ലേ. നോക്ക് നല്ല സുന്ദരി പ്പെണ്ണ് “
അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു പോയി
“എബിച്ചായാ ഈ വർഷം ടൂർ ഉണ്ട്..മണാലി ആണ് പോകുന്നെ “
“പൊയ്ക്കോ..എത്ര രൂപയാ?”
“അറിയില്ല.. പക്ഷെ എനിക്ക് പോകണ്ട..എനിക്ക് ടൂർ ഒന്നും പോകാൻ ഇഷ്ടം അല്ല. സ്റ്റഡി ടൂർ ഒന്നുമല്ല. വെറുതെ തല്ലിപ്പൊളി ടൂർ.. ഞാൻ പറഞ്ഞുന്നേയുള്ളു അപ്പോൾ ഒരാഴ്ച ക്ലാസ് കാണില്ല. എന്നെ വീട്ടിൽ കൊണ്ട് പോണേ “
അവൻ ചിരിച്ചു
“പിന്നെ കൊണ്ട് പോകാതെ?നീ ഒറ്റയ്ക്ക് നിൽക്കണ്ട. ഏത് അവധി വന്നാലും അങ്ങ് പോരെ “
അവൾ ആ കയ്യിൽ പിടിച്ചു
“എബിച്ചായന്റെ ഫ്ലാറ്റിൽ വരും ഞാൻ “
“ഓഹോ വന്നോ. നിനക്ക് ഏതാ ഇഷ്ടം അത് ചെയ്തോ..”
അവൾ ആ കൈവെള്ളയിൽ മുത്തി. മുഖം എടുക്കുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു
“എന്താടി?”
“സ്നേഹം കൊണ്ടാ. എബിച്ചായന് ഇല്ലെങ്കിലും എനിക്ക് ഒത്തിരി ഉണ്ട് “
“ഓ സമ്മതിച്ചു. ഞാൻ ഇറങ്ങട്ടെ?”
അവൾ എഴുന്നേറ്റു ഒപ്പം ചെന്നു
“റിസൾട്ട് അറിഞ്ഞിട്ട് വിളിക്കാം. പേടിക്കണ്ട നല്ല മാർക്ക് കിട്ടും “
“പേടിയൊന്നുമില്ല. ഒരു കുഞ്ഞ് ടെൻഷൻ “
“എങ്കിൽ നീ എന്റെ കൂടെ പോരടി”
അവൾ കുറച്ചു നേരം സൂക്ഷിച്ചു ഒന്ന് നോക്കി
“കള്ളനാ എബിച്ചായൻ “
അവന്റെ മുഖം വിളറി
” അതെന്നാ “
“ഒന്നുല്ല കള്ളത്തരം ഉണ്ട് “
“ഞാൻ പോവാ “
അവൻ പോയി കാറിൽ കയറി
“എനിക്ക് ഈ ആഴ്ച ഗുരുവായൂരമ്പലത്തിൽ പോയി തൊഴുത കൊള്ളാരുന്നു. അമ്മയുള്ളപ്പോൾ പോയതാണ്. ഇത്രയും അടുത്ത് വന്നിട്ട് ഇത് വരെ പോയിട്ടില്ല. ഹോസ്റ്റലിൽ നിന്നു കുട്ടികൾ പോണുണ്ട്. ഞാൻ അവരുടെ കൂടെ പോയി തൊഴുതിട്ട് വരാം “
അവൻ കുറച്ചു നേരം സ്റ്റിയറിങ്ങ് വീലിൽ താളം പിടിച്ചു ഇരുന്നു
“നീ..അല്ല..കുട്ടികൾ ഉണ്ടെന്ന് പറഞ്ഞാലും നല്ല തിരക്ക് കാണില്ലേ “
“ഉം പക്ഷെ എല്ലാരും ഉണ്ട് “
“അത് ഓക്കേ.. തിരക്കിൽ.. ഞാൻ കൂടി വരട്ടെ “
ശ്രീ ചിരിച്ചു പോയി
“ക്രിസ്ത്യൻസിനെ കയറ്റില്ല “
“ആര് അറിയാൻ..”
“അങ്ങനെ വെണ്ട “
“ശരി ഞാൻ പുറത്ത് നിൽക്കാം “
“അങ്ങനെ ഇപ്പോൾ വേണ്ട കേട്ടോ “
“ഓ എന്റെ കൂടെ വരാൻ വയ്യ. വരണ്ട “
അവൻ കാർ സ്റ്റാർട്ട് ചെയ്തു. അവൾ ആ സ്റ്റിയറിങ്ങ് വീലിൽ കൈ വെച്ചു
“ഞായറാഴ്ച രാവിലെ പള്ളിയിൽ പോകണ്ടേ?”
“ഉം “
“പിന്നെ എങ്ങനെ വരും?”
“വരും.. ഞാൻ വരും. എന്റെ കൂടെ വന്നാ മതി “
അവളുടെ മുഖം ചുവന്നു
“മുണ്ട് ഉടുക്കണേ “
“പിന്നെ തുണി ഇല്ലാതാണോടി വരുന്നത്?”
“ശോ അകത്തു കേറണമെങ്കിൽ പാന്റ്റ് സമ്മതിക്കില്ല അതാണ് ഉദേശിച്ചത് “
“ഉദേശിച്ചത് കൃത്യമായി പറയാൻ കഴിയണം “
“അത് എബിച്ചായൻ ചെയ്യാറില്ലല്ലോ “
അവളുട മിഴികൾ കൂർത്തു
“നീ ലോ കോളേജിൽ പഠിക്കേണ്ടവൾ ആണ് മോളെ…അപ്പൊ ഞായറാഴ്ച “
അവന്റെ കാർ അകന്നു പോകുന്നത്. അവൾ നോക്കി നിന്നു
തുടരും…..